ബാലാലയത്തിലെ വീര്‍പ്പുമുട്ടുകള്‍
8 വിധത്തിലുള്ള ബിംബങ്ങള്‍ ആണുള്ളത്.
''ശൈലി, ദാരുമയീ, ലോഹീ, ലിപ്യാ, ലേഖ്യാ, ച സകൈതി.
മനോമയീ മണീമയീ, പ്രതിമാഷ്ട വിധിമതാ''.
എന്നുവച്ചാല്‍, ഒരു കളം വരച്ചു പൂജ ചെയ്യുക എന്നാല്‍ , ആ കളം ബിംബമായി കാണണം എന്നര്‍ഥം.
മനോഹരമായി വരയ്കപ്പെട്ട ഒരു ചിത്രത്തില്‍ യക്ഷിണിയെ പൂജിക്കാം എന്ന് പറയുന്നുമുണ്ട് .
ഖണ്ടിതെ, സ്പുടിതേ, ഭ്രഷ്ടെ ................................
ലഗ്‌നസ്‌തെ പാപയുക്തെ സതി ഖലു .................................
എന്ന പ്രമാണങ്ങളിലും ബിംബത്തിന്റെ ദോഷം എന്താണ് എന്ന് ചിന്തിക്കാന്‍ വഴിയുണ്ട്
ഏറ്റവും രസം, ബിംബ ദോഷങ്ങളെ മനുഷ്യ ശരീരവുമായി കണക്കാക്കി ആണ് ദോഷ പരിഗണനം എന്നതാണു .പരിഹരിക്കാവുന്ന കേടുപാടുകള്‍ ആണ് എങ്കില്‍ പരമാവധി അത് പരിഹരിച്ചു വെക്കുന്നതാണ് ഉചിതം എന്ന നിര്‍ദേശം ആണ് തന്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നത്.
ഒരുമാസത്തില്‍ കൂടുതല്‍ പൂജ മുട്ടിയാല്‍ ശുദ്ധി ക്രിയകളും കലശാഭിഷേകവും ചെയ്യണം.
സംഹിതയില്‍ പറയുന്നത്, അര്‍ച്ചന ബിംബം സ്വര്‍ണ്ണം ആണെങ്കില്‍ പുഷ്ടിയെ ചെയ്യുമെന്നും, വെള്ളി കീര്‍ത്തിയെയും ചെമ്പ് ധന വര്‍ദ്ധനവിനും എന്നാണ്. എന്തൊക്കെ ആയാലും എട്ടു യവം മുതല്‍ 96യവം വരെയുള്ള ബിംബങ്ങള്‍ മാത്രമേ വീട്ടില്‍ വച്ച് ആരാധിക്കാവൂ. അതില്‍ കൂടുതല്‍ ഉള്ളവയുടെ സ്ഥാനം ക്ഷേത്രത്തിലാണ്.
ഒരു യവം = [.375] . തകര്‍ന്നു പോയ ബിംബങ്ങള്‍ ക്ഷേത്ര പ്രദേശത്തിനു മാത്രമല്ല , രാജ്യത്തിനും ദോഷമാണ്.
ബിംബം വിയര്‍ക്കുകില്‍ ,കരയുകില്‍
ചിരിച്ചാല്‍ വെന്തുപോകിലും
ബിംബാശുദ്ധി വരാത്തപ്പോള്‍
പൂജാ ലോപം ഭവിക്കിലും .............
എന്ന് തുടങ്ങി പുരാതനേഷു ബിംബേഷു ദേവൈര്‍ വ്വാ ഋഷി ഭിരേവച സ്താപിതേഷു. എന്നതിലൂടെ ദേവ സാന്നിധ്യാദി ദോഷങ്ങളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ പൂര്‍വ്വികര്‍ നമുക്ക് തന്നിട്ടും ഉണ്ട് .
ന തിഥിര്‍ ന ച നക്ഷത്രം
ന ച കാല പരീക്ഷണം
പ്രായസ്ചിത്തെ ഷു കര്‍ത്തവ്യം
സദ്യ; എവതു നിഷ്‌കൃതി
തിഥിയോ നക്ഷത്രമോ കാല പരീക്ഷണമോ ഒന്നും വേണ്ടാ, പ്രായശ്ചിത്തങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ എത്രയും പെട്ടന്ന് ചെയ്യേണ്ടതാണ്.
എന്നിരിക്കെ, ഇന്നു ദേവാലയത്തില്‍ ദോഷ പരിഹാരാര്‍ധം ദേവതയെ ബാലാലയ വിധിപ്രകാരം മാറ്റി, വച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞും അവിടെ തന്നെ ഇരുന്നു വീര്പ്പു മുട്ടുന്ന ദേവതകളുടെ അവസ്ഥ വളരെ പരിതാപകരം തന്നെ. ഫലമോ; ക്ഷേത്രത്താല്‍ വേണം നാടിനു മേല്‍ഗതി' എന്ന വചനം നിലനില്‍ക്കെ ,ബാലാലയ വീര്‍പ്പുമുട്ടുകളില്‍ ഇരിക്കുന്ന ദേവതകള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ നിരന്തരം അനര്‍ത്ഥങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
മൂലാലയാ അദക്ഷിന ഭാഗ സംസ്ഥം
താള്‍ സന്മുഖം ബാല ഗൃഹം വിധാപ്യ സമണ്ടപം
ശില്പി ഭിരല്പ ബിംബം
പ്രകല്പയെ ലൗഹിക മംഖ്രിപം വാ .
മൂലക്ഷേത്രത്തിന്റെ ഇടതു ഭാഗത്ത് മതിലിനു ഉള്ളില്‍ തന്നെ അഭിമുഖമായി മണ്ടപത്തോട് കൂടി വേണം ബാലാലയം ഉണ്ടാക്കണ്ടത് .ഒരു കാരണവശാലും വശം മാറരുത് .'' വാമേ ഭവേ നിഷ്‌ക്രമേ '' എന്ന നിയമപ്രകാരം വേണം ദിക്ക് നിശ്ചയിക്കാന്‍. ശേഷം ലോഹം കൊണ്ടോ .മരം കൊണ്ടോ അതെ വിധത്തില്‍ അല്‍പ ബിംബം ഉണ്ടാക്കണം. പ്രതിഷ്ഠക്ക് പറഞ്ഞ വിധികള്‍ എല്ലാം ഇവിടെയും വേണം. നപുംസക ശിലയും രത്‌ന ന്യാസവും വേണ്ട. മൂല ബിംബം വലിയകേടില്ലങ്കില്‍ അത് ജലാധിവാസം ചെയ്തു സൂക്ഷിക്കണം. ക്ഷേത്രം പണി കഴിഞ്ഞു അത് തന്നെ പ്രതിഷ്ഠിക്കുകയും വേണം. ബാല ബിംബം നാളം മുറിച്ചു ഉത്സവ ബിംബം ആക്കി ഉപയോഗിക്കുകയും ചെയ്യാം .അല്ലങ്കില്‍ മരം ആണെങ്കില്‍ കത്തിക്കുകയും, ലോഹമാണ് എങ്കില്‍ ഉരുക്കി ആചാര്യനു, ദാനം കൊടുക്കാം.
ഒരു ദിവസം കൊണ്ട് ബിംബം മാറാവുന്ന വിധം ആണെങ്കില്‍ കലശത്തില്‍ ചൈതന്യം ആവാഹിച്ചു, പ്രതിഷ്ടക്ക് ശേഷം അര്ച്ചാ കലശം ആടണം.മാത്രവുമല്ല ബാലാലയത്തിലേക്ക് മാറ്റുന്ന മുഹൂര്‍ത്തം ചര രാശി ആയിരിക്കണം. പ്രതിഷ്ഠ ചര രാശി ആവരുത്. അതായത് ബാലാലയം ചര രാശിയിലും, മൂല പ്രതിഷ്ഠ സ്ഥിര രാശിയിലും ആവണം.ദേവന്റെ കാര്യത്തില്‍ ഒന്നും നോക്കണ്ട എന്ന അഭിപ്രായം ഉള്ളവര്‍ ഉണ്ട്. അവരോടു പറയാന്‍ ഒന്നേയുള്ളൂ, മനുഷ്യ ശരീരം ക്ഷേത്രവും, പരമാത്മാവ് ബിംബവും ആണു. മന്ത്ര ദേവതയോര്‍ ഐക്കം ആത്മനാ സഹ ഭാവയേല്‍ ''എന്നും ഉണ്ടല്ലോ
അടുത്ത് നടക്കാന്‍ പോകുന്ന ഒരു പ്രതിഷ്ട്ടാ മുഹൂര്‍ത്തം, ലഗ്‌നം =ചിങ്ങം രാശി. വ്യാഴം കര്‍ക്കിടകത്തില്‍. അവിടെയും തന്ത്രിയും ജ്യോത്സ്യനും ഒക്കെ ഉണ്ട്. ഇനി പ്രാര്‍ഥിക്കാന്‍ ഒന്നേയുള്ളൂ. ആ മുഹൂര്‍ത്തം, പ്രതിഷ്ടിക്കുന്ന ആളുടെ അഷ്ടമ രാശി ആവരുതേ എന്നുമാത്രം.
ബാലാലയത്തില്‍ ദേവതകള്‍ വീര്‍പ്പുമുട്ടുമ്പോള്‍, തന്ത്രിയും, ജ്യോത്സ്യനും ആ സന്തോഷത്തില്‍ സുഖമായി ഉറങ്ങുന്നു.സത്യത്തില്‍ ഭയം തോന്നുന്നു, ഇവര്‍ ഇനി ഉണരുമോ എന്ന്. അപ്പോള്‍ കാലം ഓര്‍മിപ്പിക്കുന്നു, ഇതു കലി കാലം ആണെന്ന്
എന്റെ രുദ്രശങ്കരിയെ, ജഗല്‍ നിവാസിനെ നമ ;
സ്‌നേഹപൂര്‍വ്വം സമ്പാദകന്‍
രുദ്രശങ്കരൻ
ഫോണ്‍ : 9037820918