ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വാസ്തുവും വൃക്ഷങ്ങളും


വാസ്തുവും വൃക്ഷങ്ങളും

"മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപായ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായ തേ നമ" - അരയാലിനെ നമസ്കരിക്കുന്ന സ്തോത്രം ആണിത്. ഭാരതീയ സംസ്കാരത്തില്‍ വൃക്ഷങ്ങളില്‍ ഈശ്വരാംശം എത്രമാത്രം ഉണ്ടായിരുന്നു എന്നതിന്‍റെ ഉദാഹരണം ആണിത്. പദ്മ പുരാണത്തില്‍ അരയാലിനെ പറ്റി വിശദമായി പ്രദി പാദിച്ചിട്ടുണ്ട്. അര്‍ഥ ശാസ്ത്രത്തില്‍ സീതാ അധ്യക്ഷന്‍ എന്ന പേരില്‍ ഒരാള്‍ വൃക്ഷ സംരക്ഷണത്തിനായി ഉണ്ടായിരുന്നു എന്ന് പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ വരാഹമിഹിര ആചാര്യന്റെ ബ്രഹല്‍സംഹിതയില്‍ 55 ആം അദ്ധ്യായം വൃക്ഷ ആയുര്‍വേദം ആണ്.

മനുഷ്യന്‍റെ നിലനില്‍പ്പ്‌ തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായ്‌ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ അന്ത:സ്സാരം, സര്‍വ്വ സ്സാരം, ബഹീര്‍ സ്സാരം എന്നിങ്ങനെ 3 ആയി തിരിച്ചിട്ടുണ്ട്. വീടിന്‍റെ പൊക്കത്തില്‍ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍. വീടിന്‍റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റില കൊടി പിടിപ്പിക്കുന്നത് നല്ലതാണ്. മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണം ആകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണം ആകുന്നു. അരയാല്‍ പടിഞ്ഞാറ് ഭാഗത്തെ ആകാവൂ. ഇത്തി വടക്ക്, പേരാല്‍ കിഴക്ക്, അത്തി തെക്ക് എന്നിങ്ങനെ വേണം എന്ന് മനുഷ്യാലയ ചന്ദ്രിക ഉപദേശിക്കുന്നു.

ഇതു കൂടാതെ, അവരവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വീട്ടില്‍ വച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും.

കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു. മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും വീടിന്‍റെ പ്രധാന വാതിലിന്‍റെ മദ്ധ്യ ഭാഗത്ത്‌ ആവരുത്. അതായത് മരത്തിന്‍റെ മദ്ധ്യവും, വാതിലിന്‍റെ മദ്ധ്യവും ഒന്നാവരുത്. മരങ്ങള്‍ മാത്രമല്ല, കിണര്‍, മറ്റു ഉപ ഗൃഹങ്ങള്‍ ഒന്നും ഇത്തരത്തില്‍ ആവരുത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീടിനു ചുറ്റും ഒരു വാസ്തു മണ്ഡലം തിരിച്ചു, അതിനു വെളിയില്‍ മാത്രമേ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാവൂ. കറിവേപ്പ് പോലും ഈ നിയമത്തിലെ ആകാവൂ എന്ന് താല്‍പ്പര്യം. ഔഷധ ഗുണമുള്ള സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് വളരെ ഉത്തമം ആണ്.

രുദ്രശങ്കരന്‍
ഫോണ്‍ :-9037820918.
Email:rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories