വാസ്തുവിലെ ആചാര്യൻ
മുൻപ് സൂചിപ്പിച്ചതുപോലെ ,ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം തന്നെ, ദർശനാധിഷ്ടിതം ആണ്. ജ്യോതിഷവും, വാസ്തുവും എല്ലാം അങ്ങനെ തന്നെ. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവ ജാലങ്ങൾക്കും, വാസ ഗൃഹം അത്യാവശ്യം ആണ്. അതുണ്ടാക്കുവാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു.
പ്രകൃതിയും, പ്രകൃതി തത്ത്വങ്ങളും ആയി സമരസപ്പെട്ടു വരുന്നതാവണം ഗൃഹങ്ങൾ. അങ്ങനെ ഉള്ളവയിൽ താമസിക്കുന്നവർക്ക്, നല്ല അനുഭവങ്ങൾ ലഭിക്കുന്നു.
അത്തരത്തിൽ ഒരു ഗൃഹം രൂപ കല്പന ചെയ്യണമെങ്കിൽ പ്രസ്തുത വിഷയത്തിൽ, അറിവും, പ്രവർത്തി പരിചയവും അത്യാവശ്യം ആണ്. എനിക്ക് ഈ വിഷയത്തിൽ പ്രവർത്തി പരിചയം ഇല്ല. ആ അജ്ഞത ഉൾക്കൊണ്ട് തന്നെ ആണ് ഈ ലേഖനവും
വിശ്വകർമ്മാവിന്റെ മക്കൾ അഞ്ച്പേർ. അവർ
1 . മനു ----------ഇരുമ്പ് പണി ചെയ്യുന്ന ആൾ
2 . മയ ---------- മരപ്പണി ചെയ്യുന്ന ആൾ
3 . ത്വഷ്ട ---------ഓട്ടു പാത്രങ്ങൾ ചെയ്യുന്ന ആൾ
4 . ശില്പി -------- വിഗ്രഹങ്ങൾ ചെയ്യുന്ന ആൾ
5 . വിശ്വജ്ഞ ..... ആഭരണങ്ങൾ ചെയ്യുന്ന ആൾ
ഇവർ അഞ്ചുപേരും ചെയ്യുന്നത് കുല തൊഴിൽ ആണ്. അവർക്ക് അതിൽ വാസനയും ഉണ്ടാവും. [ കുഴപ്പക്കാർ ഇല്ല എന്നല്ല അര്ഥം ]
ഭോഗോ മോക്ഷായതെ സാക്ഷാത് സുകൃതായാതെ, മോക്ഷായതെ ച സംസാര; കുലധർമം കുലേശ്വരി '
എന്ന വാക്യം കുല ധർമത്തെ യും അതിൻറെ പ്രാധാന്യവും കാണിക്കുന്നു. കാലം മാറിയപ്പോൾ, എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ, എല്ലാ വിഭാഗത്തിലും ഉള്ള തൊഴിലുകൾ ചെയ്യുന്നുണ്ട്. അതിൽ തെറ്റ് പറയാനും ഇല്ല. നല്ലത് തന്നെ. എന്നാൽ വാസ്തു പോലുള്ള വിഷയങ്ങൾ, കൈകാര്യം ചെയ്യ്മ്പോൾ അതിൽ പാകപ്പിഴ വന്നുകൂടാൻ പാടില്ല.
ഒരു ചൊല്ലുണ്ട്, 'കർമ്മാളൻ കണ്ടത് കണ്ണല്ല എങ്കിൽ ച്ചുംമാടും കെട്ടി ചുമക്കണം'
വാസ്തു രൂപകൽപ്പന ചെയ്യുന്നതിൽ നാല് പേരുണ്ട് പങ്കാളികൾ. സ്ഥപതി, സൂത്രഗ്രാഹി, തക്ഷക, വർധകി.
സ്ഥപതി ശാസ്ത്രം പറയുന്നു ' സർവശാസ്ത്ര ക്രിയാപടു, സർവ ഭാവ ഹിത മാനസ ...................
സ്ഥപതി പരമാവധി ശാസ്ത്രങ്ങൾ അറിയുന്നവനും, അവ യുക്തി പൂർവം ചിന്തിച്ചു, പ്രാവർത്തികം ആക്കാൻ കഴിവുള്ള ആളും ആവണം, മാത്രവുമല്ല ''ധാർമ്മിഗൊ വിഗത മൽസാരധികൊ ''ആവശ്യം ഇല്ലാത്ത മത്സര സ്വഭാവിയോ, ആവശ്യം ഇല്ലാത്ത സ്ഥലത്ത് വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്.'
ഇന്നത്തെ ചാനലുകളിൽ ഇതിനു അപവാദങ്ങൾ കാണാം, അതിനെ കലികാല വൈഭവം എന്നെ പറയുവാൻ ഉള്ളു.
മനുഷ്യൻ ഇഹ ജന്മത്തിൽ ആർജിക്കേണ്ട ഒരു ഗുണം ആണ് ''സപ്ത വിഷമങ്ങളിൽ നിന്നുള്ള മോചനം'' സപ്തവിഷമങ്ങൾ എന്നാൽ -----------ദ്യുതം ച മദ്യം പിശുനം ച വേശ്യ സ്തേയം മൃഗവ്യം പരദാരസേവ, ഏതാനി സപ്ത വ്യസനാനി എന്നാണ് പ്രമാണം [ ദ്യുത് =ചൂത് ]
സ്ഥപതിയെ പോലെ തന്നെ കഴിവുകൾ ഉള്ള ആളുകൾ ആവണം മറ്റു മൂന്നുപേരും.
ഈശ്വരാനുഗ്രഹം ഉള്ളവര്ക്ക് മാത്രമേ ഇത്തരം സൽഗുണങ്ങൾ ഉള്ള ഉത്തമനായ ഒരു സ്ഥപതിയെ ലഭിക്കു. അതിനായ് ഈശ്വരനോട് പ്രാർഥിച്ചു വേണം ഒരു ഗൃഹം നിർമ്മാണം തുടങ്ങുവാൻ.
സവിനയം
രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com