വാസ്തുവും ഗര്‍ഭിണിയും
സാധാരണയായി ഗര്‍ഭിണിയാകുന്നതിനുമുമ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമല്ലോ. ഇപ്പോഴത്തെ രീതി ആദ്യത്തെ ഏഴോ എട്ടോ മാസം വരെ ഡോക്ടറുടെ ചെക്കപ്പ് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് ആഴ്ച തോറും അല്ലെങ്കില്‍ പ്രസവം വരെ ആശുപത്രിയില്‍ തന്നെ കിടക്കുക എന്നതാണല്ലോ. ഡോക്ടറെ ഓരോ പ്രാവശ്യവും കാണുമ്പോഴും രക്ത സമ്മര്‍ദ്ദം ശരിയാണോ, ഷുഗറൊ, പ്രോട്ടീനോ കുറവുണ്ടോയെന്നറിയാന്‍ മൂത്രം പരിശോധിക്കുക, ഭാരം നോക്കുക, കാലിലോ മുഖത്തോ നീരുണ്ടോയെന്നു നോക്കുക തുടങ്ങിയവയെല്ലാം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമാണല്ലോ.
ആരോഗ്യ പരിപാലനത്തിന് പ്രകൃതിക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക്, കാരണം പ്രസവത്തിനു മുമ്പ് തന്നെ തുടങ്ങുന്ന തയ്യാറെടുപ്പുകള്‍ കൂടി കണക്കാക്കുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രയത്‌നം ഇതിന്റെ പിന്നില്‍ കാണും. അതിന് പ്രകൃതിക്ക് അഥവാ വാസ്തുശാസ്ത്രത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം. സര്‍വ്വ ജീവജാലങ്ങള്‍ക്കും ആഹാരവും പാര്‍പ്പിടവും തുടങ്ങി സര്‍വ്വതും നല്‍കുന്ന ഭൂമിയെ ഭാരതീയര്‍ ഭൂമി മാതാവായാണ് കാണുന്നത്. ആ ഭൂമിമാതാവും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്ന വ്യക്തികള്‍ക്കും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ പരസ്പരമുള്ള ബന്ധം അഥവാ പൊരുത്തം നന്നായിരുന്നാലേ അവിടെ ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം എന്നിവ കടന്നു വരികയുള്ളൂ.
ആദ്യം താമസിക്കുന്ന വീടിന്റെ കിഴക്ക് തെക്ക് ഭാഗം പരിശോധിക്കാം. അവിടം അഗ്നിമൂലയാണ്. തീയ്യ്, ചൂട് തുടങ്ങിയവ ഉത്ഭവിക്കുന്ന ഭാഗം. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നു മാസം വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ സമയത്താണ് കുഞ്ഞിന് രൂപം അഥവാ അവയവങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തിന്റെ താപം വര്‍ദ്ദിക്കാതെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ചൂട് അടിക്കാനേ പാടില്ലായെന്നത് മെഡിക്കല്‍ തിയറിയാണ്. അതിനാല്‍ തെക്ക് കിഴക്ക് മുറിയില്‍ പെരുമാറുകയോ, കിടക്കുകയോ ചെയ്യരുതെന്നാണ് ശാസ്ത്രം. കൂടാതെ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂട്, കറണ്ട് എന്നിവയുടെ അടുത്ത് പെരുമാറരുത് എന്നതാണ്. അതിന് ടെലിവിഷന്‍, കംപ്യൂട്ടര്‍, മറ്റു ഇലക്ട്രോമാഗ്നറ്റ് ബന്ധമുള്ള വസ്തുക്കള്‍ തുടങ്ങിയവയുമായി വളരെ അടുത്ത് പെരുമാറാതിരിക്കുക. കംപ്യൂട്ടറില്‍ നിന്നും ചെറിയ ഫ്രീക്കന്‍സിയിലുള്ള മാഗ്നറ്റിക് കിരണങ്ങള്‍ പ്രസരിക്കുന്നുണ്ട്. നിരന്തരമായി ഈ സമയത്ത് കംപ്യൂട്ടറുമായി ബന്ധപ്പെടുകയാണെങ്കില്‍ ഗര്‍ഭം അലസിപ്പോകാന്‍ സാധ്യതയുണ്ട് എന്ന് ഒരു പഠനം തെളിയിച്ചതായി പറയപ്പെടുന്നുണ്ട്. വീടിന്റെ മാത്രമല്ല, സ്വന്തം മുറിയില്‍ പോലും തെക്കു കിഴക്കു മൂലയില്‍ അധികം പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
കിഴക്ക് പൊതുവേ ചൂടും കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഉറങ്ങുമ്പോള്‍ കിഴക്കോട്ടു തല വക്കാനും പാടില്ല. തെക്കു ഭാഗത്ത് തല വച്ച് ഉറങ്ങുന്നതാണ് ഉത്തമം. ഇവര്‍ക്ക് കിടക്കാന്‍ വളരെ നല്ല സ്ഥലം വടക്കു കിഴക്ക് ഭാഗത്തുള്ള മുറിയാണ്. അവിടം അറിയപ്പെടുന്നത് ഈശാനമൂല അഥവാ ദൈവീകമൂലയെന്നാണ്. പ്രസവം എന്നത് ഒരു പുണ്യപ്രവര്‍ത്തിയാണ്. ഈശ്വരാനുഗ്രവും അവിടെയുണ്ടാകും.
കിഴക്കുദിക്കില്‍ സൂര്യന്റെ രശ്മികള്‍ക്ക് ഏഴും രണ്ടും കൂടിച്ചേര്‍ന്ന് ഒന്‍പത് നിറങ്ങളുണ്ടെന്നാണ്. അവ ഓരോ ദിക്കിലുമുള്ള ഒന്‍പത് ഭാഗങ്ങളിലായി വ്യാപിച്ചു പതിക്കും വടക്കു കിഴക്ക് ഭാഗത്ത് കിഴക്കുമൂലയില്‍ നിന്നും അള്‍ട്രാ വയലറ്റ്, വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച് , ചുവപ്പ്, ഇന്‍ഫ്രാറെഡ് എന്നീ ക്രമത്തിലായിരിക്കും, തെക്കു കിഴക്കുമൂലയില്‍ വരെ പതിക്കുക. ചൂടു കുറഞ്ഞ അള്‍ട്രാ വയലറ്റ് രശ്മികള്‍ വടക്കു കിഴക്ക് മുറിയില്‍ ലഭിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ആശ്വാസം പകരും. നീല നിറത്തിന് പൊതുവേ ചൂടു കുറവായതിനാല്‍ രാത്രിയില്‍ സീറോ വോള്‍ട്ടിന്റെ നേര്‍ത്ത നീല ബള്‍ബ് കത്തിക്കുന്നത് നന്നായിരിക്കും. ചൂടു കുറഞ്ഞ മറ്റു രണ്ടു നിറങ്ങളാണ് ഇന്‍ഡിഗോയും, വയലറ്റും. ഈ നിറങ്ങളിലുള്ള ഡോര്‍ , ജനല്‍ കര്‍ട്ടനുകള്‍ , തുണികള്‍ എന്നിവ മുറിക്കകത്തു അലങ്കരിക്കുന്നതും, സീറോ ബള്‍ബില്‍ ഈ നിറങ്ങളുള്ള പേപ്പര്‍ ചുറ്റി കത്തിച്ചിടുകയോ ചെയ്യുന്നതും വേദന കുറക്കാനും, സുഖ ഉറക്കത്തിനും സഹായിക്കും. വയലറ്റ് ഒരു പരിശുദ്ധമായ നിറമാണ്. വയലറ്റ് ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, സോഡിയം തുടങ്ങിയവയുടെ നിയന്ത്രണത്തിനും എല്ലുകളുടെ പുഷ്ഠിക്കും നല്ലതാണ്.
ഗര്‍ഭകാലത്ത് ഏറ്റവും അനുയോജ്യമായ ഭാഗം വടക്കു കിഴക്കാണ്. കൂടാതെ നിറങ്ങളായ അള്‍ട്രാ വയലറ്റ്, നീല, വയലറ്റ്, ഇന്‍ഡിഗോ എന്നിവയെ ശരിക്കും പ്രയോജനപ്പെടുത്തുക.
ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com