ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

രത്നങ്ങളുടെ സ്വധീനം


രത്നങ്ങളുടെ സ്വധീനം

ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും രത്നങ്ങള്‍ ലഭിക്കാറുണ്ട്. രത്ങ്ങളുടെ കലവറയായാണു ഇന്‍ഡ്യാ അറിയപ്പെടുന്നത്. മഹാരാജാക്കന്മാര്‍ പലരും രത്നങ്ങല്‍ ധാരാളം ശേഖരിച്ചിരുന്നു. ഭക്തന്മാരായ രാജാക്കന്മാരും ലക്ഷപ്രഭുക്കളും ഇഷ്ടദേവനെ അലങ്കരിക്കുന്നതിനു സംഭാവനയായി നല്കിയിട്ടുള്ള രത്നങ്ങല്‍ സംഭരിച്ചിട്ടുള്ള ക്ഷേത്രങ്ങള്ളും ഭാരതത്തില്‍ ധാരാളം ഉണ്ട്. തിരുവന അന്തപുരത്തെ ശ്രീ പത്മനാഭക്ഷേത്ര ഭണ്ടാരത്തില്‍ കോടിക്കണക്കിനു വിലയുള്ള രത്നങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.യുദ്ധത്തില്‍ വിജയിക്കുന്നതിനു ചില പ്രത്യേക രത്നങ്ങള്‍ ധരിച്ചിരുന്ന മഹാരാജാക്കന്മാരുടെ കഥകല്‍ ധാരാളമുണ്ട്.ചിലര്‍ക്കു പ്രതേകതരം രത്നങ്ങള്‍ കൈവശം വച്ചാല്‍ അഭിവൃദ്ധിയും, മറ്റു ചിലര്‍ക്കു ആപത്തുകളും വന്നിട്ടുള്ളതായും പറയപ്പെടുന്നു. സാധാരന ചികിത്സ കൊണ്ടു ഭേദമാകാത്തതും ഭൂതപ്രേതബാധ കൊണ്ടുണ്ടകുന്നതും ആണെന്നു കരുതപ്പെടുന്ന ചില രോഗങ്ങള്‍ രത്ന ചികിത്സ കൊണ്ട് ഭേധപ്പെടുന്നു. പലര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ നമ്മുടെ ആചാര്യന്മാര്‍ നടത്തിയ ഗവേഷണത്താല്‍ ഒരാളുടെ ജാതകത്തില്‍ അയാളെ അനുകൂലിക്കേണ്ട ഗ്രഹത്തിനു ശക്തിയില്ലെങ്കില്‍ അതിനെ ബലപ്പെടുത്തുന്നതിനു ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ മതി എന്നു മനസ്സിലാക്കി. രത്നങ്ങളില്‍ മുത്തും പവിഴവും കടലില്‍ നിന്നും, മറ്റുള്ളവ ഖനികളില്‍ നിന്നുമാണു ലഭിക്കുന്നത്. ഈ രത്നങ്ങളില്‍ മനുഷ്യനു ആവശ്യമായ മിനറല്‍ സ് അടങ്ങിയിട്ടുണ്ടു. ശാരീരികാരോഗ്യത്തിനു മിനറല്‍ സ് ആവശ്യമാണ്‍. മിനറല്‍ സിന്റെ കുറവ് കൊണ്ട് രോഗം വരുന്നു. ആത് പരിഹരിക്കുവാന്‍ ഭിഷഗ്വരന്റെ ഉപദേശപ്രകാരം മരുന്നു കഴിക്കുന്നു. രോഗം ഭേദമാകുന്നു. നമ്മുക്കു കുറവുള്ള മിനറല്‍ സ് ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ ലഭിക്കും. അതും ആരോഗ്യപരമായി സഹായിക്കും. മരുന്ന് ശാരീരികമായ അസുഖങ്ങല്‍ മാറ്റുന്നു. അതേ പ്രക്രിയ തന്നെ രത്നങ്ങളും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍ മിനറല്‍ സിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുവാന്‍, ഒരു സ്റ്റബിലൈസര്‍ ടി. വി യുടെ വോള്‍ട്ടേജ് നിയന്ത്രിക്കുന്നതു പോലെ, രത്നങ്ങളും സഹായിക്കും. കൂടാതെ മറ്റു പ്രയാസങ്ങളും മാറ്റി സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യും.

പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ്‍ എങ്ങനെയാണ്‍ ഈ ചെരിയ ഒരു കല്ല് ധരിച്ചാല്‍ നമ്മുടെ പ്രയാസങ്ങള്‍ മാറുന്നത്. എത്ര വലിയ രോഗമാണെങ്കിലും വളരെ ചെറിയ ഗുളികകളാണല്ലൊ നമ്മല്‍ കഴിക്കുന്നത് എന്നിട്ടും രോഗം മാരുന്നുണ്ടല്ലൊ. മനുഷിക ശക്തി കൂടാതെ വെറും ഒരു റിമോട്ട് ഉപയോഗിച്ച് ടി.വി യും എ.സി യും പ്രവര്‍ത്തിപ്പിക്കാം. അതു പോലെതന്നെയാണു രത്നങ്ങളും അവയുടെ ജോലി ചെയ്യും. ജനന സമതത്ത് ചില ഗ്രഹങ്ങള്‍ ജാതകന്‍ അനുകൂലമായിരിക്കില്ല. അവയുടെ പ്രതികൂല കിരണങ്ങള്‍ ജാതകനെ ശല്യം ചെയ്യും. അവയുടെ രത്നം ധരിച്ചാല്‍ ആ ഗ്രഹങ്ങളുടെ പ്രതികൂല കിരണങ്ങളെ രത്നങ്ങല്‍ തടഞ്ഞു നിറുത്തി കുറെശ്ശെ ജാതനു അനുകൂലമാക്കുമെന്നണ്‍ വിശ്വാസം. അത് പല രീതിയിലും ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ലേഖകനു തന്നെ ധാരാളം അനുഭവങ്ങളുണ്ട്. അതിനാല്‍ തന്നെ പല ജ്യോതിഷികളും രത്നം ജാതകനു അനുകൂലമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ലെങ്കില്‍ തിരിച്ചെടുക്കുവാനും സന്നദ്ധരാകുന്നത്.ഇന്ന് കമ്പോളത്തില്‍ ലഭ്യമായ രത്നങ്ങല്‍ ഇവയാന്‍. 1. പ്രകൃതി തരുന്നവ - ഭൂമിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്നവ, 2. ജീവികളില്‍ നിന്നും ലഭിക്കുന്നവ - കടലില്‍ നിന്നും ലഭിക്കുന്ന പവിഴവും മുത്തും, 3. സിന്തറ്റിക് - മനുഷ്യന്‍ രാസ്പ്രവര്‍ത്തനഗളാല്‍ നിര്‍മ്മിക്കുന്നവ.

ഇന്ന് കമ്പോളത്തില്‍ ലഭ്യമായ രത്നങ്ങല്‍ ഇവയാണ്‍. 1. പ്രകൃതി തരുന്നവ - ഭൂമിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്നവ, 2. ജീവികളില്‍ നിന്നും ലഭിക്കുന്നവ - കടലില്‍ നിന്നും ലഭിക്കുന്ന പവിഴവും മുത്തും, 3. സിന്തറ്റിക് - മനുഷ്യന്‍ രാസ്പ്രവര്‍ത്തനങ്ങളാല്‍ നിര്‍മ്മിക്കുന്നവ.

പ്രകൃതിയില്‍ നിന്നും ലഭിക്കുന്നവ എന്തായലും വളരെ വിശേഷപ്പെട്ടവയാണ്‍. അവ ലോഹമായാലും കല്ലുകളായാലും അവയ്ക്ക് നമ്മളില്‍ വലില്‍ സ്വാധീനം ചെലുത്തുവാന്‍ സധിക്കും. ലാല്‍ കിതാബ് എന്ന ബുക്കില്‍ ലോഹ ചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശനി പിണങ്ങി നിന്നാല്‍ തുരുമ്പ് കളയാത്ത ഇരുമ്പ് സൂക്ഷിക്കണമെന്നു പറയുന്നുണ്ട്. അതുപോലെ ചന്ദ്രനു വെള്ളിയും. ഈ പരിഹാര ക്രിയകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പേര്ഴസിയയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത് ഇവിടെ പ്രസ്താവിച്ചത് പ്രകൃതിദത്തമായവയ്ക്ക് മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നു കാണിക്കാനാണ്‍. അപ്പോല്‍ പിന്നെ രത്നക്ളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

നിങ്ങളുടെ ഭാഗ്യ രത്നമേത് ?
ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ, ദൃഷ്ട്ടികള്‍ക്കും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദേശികുന്നു

ജ്യോതിഷപരമായ കാര്യങ്ങള്‍ക്ക് രത്നങ്ങള്‍ ധരിക്കുമ്പോള്‍ അവ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായവ ആണെന്നു ഉറപ്പു വരുത്തണം. അല്ലാത്തവ ധരിച്ചാല്‍ പ്രയോജനം ലഭിക്കില്ലെന്നു മാത്രമല്ല വിപരീത ഫലവും ഉണ്ടാകും. അവസാനം കുറ്റം പറയുന്നത് ജ്യോതിഷിയെ ആയിരിക്കും. സിന്തറ്റിക് കല്ലുകള്‍ ധാരളം ഇന്ന് കമ്പോളത്തില്‍ ലഭ്യമാണ്‍. അവയ്ക്കു നാചുറല്‍ രത്നങ്ങളേക്കാള്‍ ഭംഗിയും കൂടും. രത്നവ്യാപാരികളും പലപ്പോഴും വഞ്ചിതരാകാറുണ്ട്. അതിനാല്‍ വളരെ വിശ്വസ്തരും വഞ്ചിക്കില്ലായെന്നും ഉറപ്പുള്ളവരില്‍ നിന്നും മാത്രം രത്നം വാങ്ങുക. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ രത്നം ടെസ്റ്റ് ചെയ്തു നോക്കണം. തിരുവനന്തപുരം കേശവദാസപുരത്ത് ഗവണ്മെന്റ് ജിയോളജി ഡിപ്പര്‍ട്ട്മെന്റിന്റെ രാസപരിശോധനശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നല്ല രത്നങ്ങള്‍ക്ക് അവരുടെ ഹോളോഗ്രം പതിച്ച സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നുണ്ട്. കൂടാതെ സ്വകാര്യ രാസപരിശോധന ശാലകളുമുണ്ട്. അവയെ എത്രമാത്രം വിശ്വസിക്കാമെന്ന് പറയുക വയ്യ. എന്തായാലും വലില്‍ വില കൊടുത്ത് വാങ്ങുന്നവ ശരിയായതാണെന്ന് ഉറപ്പു വരുത്തുക. ജ്യോതിഷപരമായി ഫലലഭ്യതക്ക് നല്ല രത്നങ്ങല്‍ തന്നെ ഉപയോഗിക്കണം.

ജ്യോതിഷ ആചാര്യ ശിവറാം ബാബു കുമാര്‍ അസ്ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്‍. ഇന്റര്‍ നാഷനല്‍ പ്ളാനറ്ററി ജെമ്മോള്‍ജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്ന ശാസ്ത്രത്തിലും ദിപ്ലൊമ നേടിയിട്ടുണ്ട്. കൂടാതെ നവരത്ന വിശേഷങ്ങള്‍ എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories