ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നക്ഷത്രഫലം


നക്ഷത്രഫലം

രോഹിണി

ഇവര്‍ മെലിഞ്ഞവരും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്, ചിലര്‍ ഗ്രഹ നിലയുടെ അടിസ്ഥാനത്തില്‍ തടിച്ചവരുമായിരിക്കും, എന്നാല്‍ പൊതുവേ എന്നാല്‍ പൊതുവേ പൊക്കം കുറവായിരിക്കും, പെരുമാറ്റത്തില്‍ ആകര്‍ഷിതരും ഭംഗിയുള്ളവരും, ശരീരപുഷ്ടി ഉള്ളവരുമായിരിക്കും, പെട്ടന്ന്‍ ചൂടാവുന്നവരുമായിരിക്കും, ദേഷ്യം കൂടിയിരിക്കും, ഒരിക്കലെടുക്കുന്ന തീരുമാനം ഇവരെകൊണ്ട് മാറ്റാനത്ര എളുപ്പമല്ല, പറയുന്നതില്‍ ഉറച്ച് നില്‍ക്കുന്നവരാണിവര്‍,അതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് ഒരു വിലയും കൊടുക്കുകയില്ല, ഏതെങ്കിലും പ്രശ്നം ഇവര്‍ മനസ്സില്‍ ഒതുക്കിയാല്‍ അത് ജീവിതാവസാനം വരെ മറക്കാതെ കൊണ്ട് നടക്കുന്നവരാണിവര്‍, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ കേമരാണിവര്‍,ഒന്നില്‍ത്തന്നെ ഒരിക്കലും ഉറച്ചു നില്‍ക്കാറില്ല, തലയുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മനസക്ഷിക്കാണ് ഇവര്‍ കൂടുതല്‍ വില നല്‍കുന്നത്.സ്നേഹിക്കുന്നവര്‍ക്ക് എന്തും നല്‍കുന്നവരാണിവര്‍,മറ്റുള്ളവരോട് പകയും വിദ്വേഷവും കൊണ്ട് പ്രശനം സൃഷ്ടിക്കാറുമില്ല, ഇവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ആകര്‍ഷിപ്പിക്കാറെ ഉള്ളു, തെറ്റ് ഏറ്റു പറയുന്നത് ഇവരുടെ നല്ല സ്വഭാവമാണ്,മുന്‍കൂട്ടി തീരുമാനമെടുത്ത് ഒന്നിനും ഇറങ്ങി തിരിക്കാറില്ല ആയതിനാല്‍ കയറ്റവും,ഇറക്കവും ഇവരെ ഒരു പോലെ ശല്യം ചെയ്യും,നാളെ എന്തെന്ന് ചിന്തിക്കാറില്ല,ഇന്ന് എങ്ങിനെ എന്നതായിരിക്കും ഇവരുടെ ചിന്ത,ഇവര്‍ തൊഴില്‍, ബിസിനസ്സ്, സാമൂഹിക ജീവിതം എന്നിങ്ങനെ എവിടെയും ശോഭിക്കുന്നവരാണിവര്‍,ഇവര്‍ സുഖലോലുപരായിരിക്കും,സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ്, സ്നേഹിക്കുംപ്പോലെ വെറുത്താല്‍ അങ്ങേയറ്റം ദ്രോഹിക്കുകയും ചെയ്യും, സത്യസന്ധരും,ശുദ്ധരുമായിരിക്കും,പ്രവര്‍ത്തിയില്‍ അതിരുകടന്ന സ്വാതന്ത്ര്യം കാണിക്കും. വരവിനെ കുറിച്ച് ചിന്തിക്കാതെ ആഡംബരത്തിന് ധാരാളം പണം ചിലവഴിക്കുന്നവരാണിവര്‍.ശ്രീകൃഷ്ണന്‍റെ ജന്മനക്ഷ്ത്രമായതാവാം സ്ത്രീകളോട് അടുത്തു ഇടപഴകാനുള്ള സാമര്‍ത്ഥ്യം കൂടുതല്‍. പിതാവില്‍ നിന്നും അനുഭവഗുണം കുറഞ്ഞിരിക്കും. ആരോടും അങ്ങോട്ട്‌ കയറി പരിചയപ്പെടാറില്ല.അടുത്ത് ഇടപഴകുന്നവരോട് സ്നേഹത്തോടും,അന്തസ്സായും പെരുമാറും.ഇവര്‍ കാളയെപ്പോലെ ക്ഷോഭിച്ചു പോയാല്‍ ചുവപ്പ് കണ്ട കാളയെപ്പോലെ പകവീട്ടിയല്ലാതെ അടങ്ങില്ല.ഇവര്‍ ബുദ്ധി ജീവികളായിരിക്കും, ഈശ്വരാനുകൂല്യം പെട്ടന്ന് വന്നു ചേരും. സ്ത്രീ സ്വഭാവം മുന്നിട്ടിരിക്കും, അപകടങ്ങളില്‍ പതറുകയോ, ആത്മധൈര്യം കൈവിടുകയോ ചെയ്യുകയില്ല. ദുഷ്ട ചിന്തതയോടും, ആത്മ വിശ്വാസത്തോടും പരാജയപ്പെട്ട പ്രവര്‍ത്തങ്ങളില്‍ തന്നെ വീണ്ടും,വീണ്ടും ഏര്‍പ്പെട്ട് വിജയം നേടും.പൊതുജന ബഹുമാനം ലഭിക്കുകയും ചെയ്യും. നീചകര്‍മ്മത്തില്‍ താല്‍പര്യമില്ലാത്തവരും അടിമപ്പണി ഇഷ്ടപ്പെടാത്തവരുമാണ്. സ്ത്രീകളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നവരാണ്. 18മുതല്‍36വരെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരികയും അതിനു ശേഷം നല്ല ജീവിതം ലഭിക്കുന്നവരും, സ്ഥാനമാനത്തിനും, പ്രശംസക്കും വേണ്ടി ധാരാളം പണം ചിലവഴിക്കുന്നവരും, ശരീര സുഖത്തിലും, ഇന്ദ്രിയ സുഖത്തിനും, സ്ത്രീ സുഖത്തിലും വലിയ താല്‍പര്യം കാണിക്കുന്നവരും ആയിരിക്കും. പ്രവര്‍ത്തന വിജയം ലഭിക്കണമെങ്കില്‍ വളരെ ക്ലേശങ്ങള്‍ക്ക് ശേഷമേ ലഭിക്കൂ. എഴുത്ത്‌കുത്തില്‍ ശോഭിക്കും. കലാരംഗത്ത് കഴിവ് വ്യക്തമാക്കും. വൃത്തിയായും, ശുദ്ധിയായും എപ്പോഴും നടക്കുന്നവരും ദേഹ സുഖ ഭോഗത്തില്‍ താല്‍പര്യം കൂടിയതിനാല്‍ അലസന്മാരായതുകൊണ്ട് മൂത്ര രോഗം, പ്രമേഹം, ക്ഷയം, വായൂക്ഷോപം, കഫ രോഗങ്ങള്‍ എന്നീ രോഗങ്ങള്‍ പിടിപെടും.

സ്ത്രീകള്‍ പൊതുവേ വെളുത്തതും പൊക്കം കുറഞ്ഞവരും സൗന്ദര്യവതികളുമായിരിക്കും. പൊക്കം കുറഞ്ഞിരിക്കും, നല്ല സ്വഭാവവും നല്ല വസ്ത്രധാരണ രീതിയും ഉള്ളവളായിരിക്കും. ലോലഹൃദയയായിരിക്കും. പെട്ടെന്ന്‍ പൊട്ടി തെറിക്കുകയും, പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവളുമായിരിക്കും. പ്രവര്‍ത്തിയില്‍ ചിട്ടയുള്ളവളും, രഹസ്യം സൂക്ഷിക്കുന്നവളും, പ്രേരണകള്‍ക്ക് വശംവദയായി വഴക്കുണ്ടാക്കുന്നവളുമായിരിക്കും. ഇവളുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും.ഇവര്‍ പിടിവാശിക്കാരായതു കാരണം കുടുംബജീവിതം താറുമാറാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇവര്‍ നല്ലോരമ്മയുടെ സ്ഥാനം അലങ്കരിക്കുന്നവരായിരിക്കും. സ്വതന്ത്ര ബുദ്ധി ഇവരെ അധപതനത്തിലേക്ക് നയിക്കാറുണ്ട്. ഗൃഹ ജീവിതത്തില്‍ പരാജയം സംഭവിക്കാറില്ല.

കുടുംബാഗംങ്ങളുടെ സ്നേഹവാല്‍സല്യം ആവോളം അനുഭവിക്കുന്നവരുമായിരിക്കും. ക്ഷിപ്രപ്രസാദിയും,ക്ഷിപ്രകൊപിയുമായിരിക്കും. ആഭരണാദി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നവരും, കൂട്ടുപുരികമുള്ളവരും, ഭതൃഭക്തി, ധര്‍മ്മ തല്‍പരത, ബുദ്ധിസാമര്‍ത്ഥ്യം എന്നിവക്കുടമയായിരിക്കും.പൊതുഫലം- ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മനക്ഷത്രം രോഹിണി ബ്രഹ്മര്‍ഷി എന്നും പേരുണ്ട്. ചന്ദ്രന്‍റെ ഭാര്യയായ 27 നക്ഷത്രങ്ങളില്‍ രോഹിണിയാണ് സുന്ദരി. അതിനാല്‍ ചന്ദ്രന് കൂടുതല്‍ സ്നേഹം രോഹിണിയോടെന്നാണ് കേള്‍വി. മറ്റുള്ള 26 നക്ഷത്രങ്ങള്‍ക്കും അത് സഹിച്ചില്ല അതിനാല്‍ ക്ഷുഭിതനായ ദക്ഷന്‍ (ദക്ഷന്റെ മക്കളാണ് 27നക്ഷത്രക്കാരും) ശപിക്കുകയും അതിന്‍റെ ഫലമായാണ് എല്ലാ മാസത്തിലും ചന്ദ്രന് വൃദ്ധിക്ഷയം വരുന്നത്. ദക്ഷന്റെ ശാപത്തില്‍ നിന്നും അഭയം തേടി ശിവനെ അഭയം പ്രാപിച്ചെന്നും ചന്ദ്രനെ ശിവന്‍ തലയില്‍ പ്രതിഷ്ടിച്ചെന്നും പറയുന്നു. ദക്ഷനും ശിവനുമായി വഴക്കാവുകയും മഹാവിഷ്ണുവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ചന്ദ്രന്‍റെ പകുതി ശിവനെടുക്കുകയും ബാക്കി ദക്ഷന്റെ ശാപത്തിന് വിടുകയും ചെയ്തു. അതും ചന്ദ്രന്‍റെ വൃദ്ധിക്ഷയമാണ്. ശ്രീകൃഷ്ണന്‍റെ പിതാവായ വസുദേവരുടെ 2ഭാര്യമാരില്‍ ഒരാള്‍ രോഹിണിയാണെന്നും ഇവരുടെ മക്കളാണ് ബലരാമനും സുഭദ്രയുമെന്നും ഒരു കഥയുണ്ട്. ദേവകിയാണ് ശ്രീകൃഷ്ണനെ പ്രസവിച്ചതെങ്കിലും വളര്‍ത്തിയത് രോഹിണിയാണ്. രോഹിണി സുരഭി അഥവാ കാമദേനു എന്ന പശുവായും പറയപ്പെടുന്നു. രോഹിണി എന്ന വാക്കിന് ഉയര്‍ത്തെഴുനേല്‍പ്പ് എന്നും കല്‍പ്പിച്ചിട്ടുണ്ട്. നക്ഷത്രനാഥന്‍ ചന്ദ്രനും രാശിനാഥന്‍ ശുക്രനും അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും മകനാണ് ചന്ദ്രന്‍. ബ്രഹ്മാവ്‌ അത്രിമഹര്‍ഷിയെ ഒരു പ്രതേക ലോകം സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയെന്നും അതിനുവേണ്ടി തപസ്സിരുന്ന വേളയില്‍ ഒരു ദിവ്യ പ്രകാശം മുനിയുടെ നേത്രത്തില്‍ നിന്നും ഉത്ഭവിച്ചു എന്നും അതിനെ പിടിച്ചു നിര്‍ത്താന്‍ ദിഗ്പാലകര്‍ക്ക് സാധിക്കാത്തതിനാല്‍ അതിനെ കടലിലെറിഞ്ഞു എന്നും അത് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ പൊങ്ങിവന്നു എന്നും അതാണ്‌ ചന്ദ്രനെന്നും മത്സ്യപുരാണത്തിലുണ്ട്. സോമനെന്നും പേരുണ്ട്. ശുക്രരാശി ആയതിനാല്‍ ആഡംബരം, പിടിവാശി, അഹങ്കാരം എന്നീ സ്വഭാവങ്ങളുണ്ടായിരിക്കും.

നക്ഷത്ര മൃഗം - നല്‍പ്പാമ്പ്
നക്ഷത്രപ്പക്ഷി- പുള്ള് ഭരണി,കാര്‍ത്തികയിലെ ഫലം നോക്കുക.
നക്ഷത്ര ദേവത- ബ്രഹ്മാവ്‌.
തൊഴില്‍ - ഹോട്ടല്‍,റെസ്റ്റോറന്‍റ്,ബേക്കറി,ലോഡ്ജ്,വസ്തു ബ്രോക്കര്‍,പഴവര്‍ഗ്ഗങ്ങള്‍ കൃഷി,മോട്ടോര്‍കാര്‍,എണ്ണ,പാല്‍,കണ്ണാടി,ജഡ്ജ്,പോളിഷ്,നൂല്‍,പഞ്ചസാര വ്യാപാരം,വിനോദസഞ്ചാരം, നൃത്തം,വാദ്യോപകരണം.
നക്ഷത്ര ദേവത ബ്രഹ്മാവായതിനാല്‍ ശുഭമേഖലകള്‍ അദ്ധ്യാപനം,ഗ്രന്ഥരചന,നിര്‍മ്മാണ പ്രവര്‍ത്തനം, ആധാരം എഴുത്ത്, അക്കൌണ്ടിംഗ്, പരിഭാഷ,ഖാദി,കയര്‍ മേഖലമൃഗം പാമ്പായാതിനാല്‍ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങള്‍,പാറമട,കീടനാശിനി നിര്‍മ്മാണം,രാജ്യരക്ഷ,തടി,തുകല്‍.വൃക്ഷം ഞാവലായതിനാല്‍ പ്ലൈവുഡ് വ്യവസായം,ജലവിഭവ വകുപ്പ്.
പക്ഷി പുള്ളായതിനാല്‍ അശ്വതി മുതല്‍ കാര്‍ത്തിക വരെയുള്ള തൊഴില്‍ ഭാവം വായിക്കുക.
വിദ്യാഭ്യാസം - ബാല്യകാല ദശകള്‍ വിദ്യാഭ്യാസത്തിന് മോശമായതിനാല്‍ മാതാപിതാക്കളും, അദ്ധ്യാപകരും, രക്ഷിതാക്കളും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലേഖകന്‍റെ കുട്ടികളുടെ വിദ്യാഭ്യാസലേഖനം വായിക്കേണ്ടതാണ്.
ആരോഗ്യം- തൊണ്ടയടപ്പ്, ചുമ, ജലദോക്ഷം, തൊണ്ടയില്‍ നീര്, ആമാശയ രോഗം, കരള്‍ രോഗം, ശ്വാസകോശ രോഗം, മുഖക്കുരു, മൂക്കില്‍ ദശ വളരുന്ന രോഗം, ഗ്രന്ഥി രോഗങ്ങള്‍, വാത,പിത്ത, കഫ രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ശരീരം ശോഷിക്കല്‍, വൃക്ക രോഗം, നേത്ര രോഗം. ശുക്രനേയും ചന്ദ്രനേയും വേണ്ടവിധം പ്രീതിപ്പെടുത്തുകയും, ചന്ദ്രലഗ്നത്തേയും ലഗ്നത്തേയും വീക്ഷിക്കുകയും നില്‍ക്കുകയും ചെയ്യുന്ന ഗ്രഹത്തെ പ്രീതിപ്പെടുത്തുക.പൊരുത്തമുള്ള നക്ഷത്രങ്ങള്‍- അശ്വതി 7, കാര്‍ത്തിക 6, രോഹിണി 5, മകയിരം 6,പുണര്‍തം 6, ആയില്യം 5, ഉത്രം 5, അത്തം 6, കേട്ട 5, തിരുവോണം 8, അവിട്ടം 6, ഉതൃട്ടാതി 6.
അനുകൂല ദിവസം- തിങ്കള്‍, വെള്ളി, ഞായര്‍.
പ്രതികൂല ദിവസം- ചൊവ്വ, വ്യാഴന്‍, വയലറ്റ്.
അനുകൂല നിറം- ചുവപ്പ്, വെള്ള.
ഗുണകരമായ തീയതി- 2, 11, 20, 29.
പ്രതികൂല നിറം- കറുപ്പ് സ്വര്‍ണ്ണവര്‍ണ്ണം.
നിര്‍ഭാഗ്യ മാസം- ഇടവം, തുലാം, ധനു, മേടം.
പ്രതികൂല നക്ഷത്രം- തിരുവാതിര, പൂയ്യം, മകം, മൂലം, പുരാടം, ഭരണി, രേവതി, പൂരുരുട്ടാതി, ചോതി.
നിര്‍ഭാഗ്യ തീയതി- 3,9,13,19,25.

ശുഭ കര്‍മ്മത്തിന്- മകയിരം, പുണര്‍തം, ഉത്രം, അത്തം, അനിഴം, തിരുവോണം, അവിട്ടം, ഉതൃട്ടാതി.തൊഴിലിനും സാമ്പത്തികത്തിനും നല്ലത് ഉതൃട്ടാതി.
അനുകൂല മാസം- കര്‍ക്കിടകം, ചിങ്ങം, കുംഭം, മീനം.
ഭാഗ്യ ദേവത- ശ്രീകൃഷ്ണ്ണന്‍.
ദോഷ ദശകള്‍- രാഹു, വ്യാഴന്‍, കേതു, ശനി.
പരിഹാരം- താങ്കളുടെ ജനനത്തോടെ ഉമാമഹേശ്വന്മാരായ വളര്‍ത്തച്ഛനും, വളര്‍ത്തമ്മയും ദിവസഫലം നിശ്ചയിച്ചിട്ടുണ്ട് അവരെ പ്രാര്‍ഥിക്കുകയും അവര്‍ക്ക് നെയ്യ് വിളക്ക് 3 നേരം കാണിക്കുകയും മാസത്തില്‍ 2ദിവസം പടുക്കയിടുകയും അരവണപ്പായസ്സം നടത്തുകയും ചെയ്യുക.

മകയിരം

മനോഹരമായ ശരീരത്തോട് കൂടിയവരും, ഇളം നിറവും, പ്രത്യേക സ്വഭാവക്കാരായിരിക്കും, സംശയാലുക്കളായിരിക്കും, ഇവരെപ്പോലുള്ള പെരുമാറ്റം ഇവര്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.എന്നാല്‍ അതവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും കിട്ടുകയില്ല, ഇവരുടെ ആത്മാര്‍ത്ഥത കാരണം മറ്റുള്ളവര്‍ ഇവരുമായി സഹകരിച്ച് പോകാനിഷ്ടപ്പെടുന്നു, എന്നാല്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് ഇവരുടെ സഹപാഠികളാലും, അടുത്തിടപഴകുന്നവരാലും വഞ്ചിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ഇവര്‍ ഏതു കാര്യത്തിലും സൂക്ഷ്മതപുലര്‍ത്തേണ്ടത് അത്യാവശ്യമാണ് പ്രത്യേകിച്ചും ബിസിനസ്സില്‍.മറ്റുള്ളവരോടുള്ള അന്ധമായ വിശ്വാസം അവസാനം മോഹ ഭംഗത്തിനും, പാശ്ചാതാപത്തിനും ഇടവരുത്തും. ഇവരുടെ കയ്യിലുള്ള ഏതു കാര്യവും ചെയ്യാന്‍ ഉള്ള മിടുക്കിനെ മറ്റുള്ളവര്‍ കണ്ട് തുരങ്കം വയ്ക്കും. ഇവരുടെ സ്വാഭാവികമായുള്ള കഴിവും, ബുദ്ധിസാമര്‍ത്ഥ്യവും, അറിവും മറ്റുള്ളവര്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ എല്ലാ രീതിയിലും ഇവ ഇവര്‍ക്ക് തന്നെയും മറ്റുള്ളവര്‍ക്കും വിനയായി വരുന്നതാണ്. മൃദുസംഭാഷണമായിരിക്കും, സാധാരണ ജീവിതവും, തത്വമുള്ളവരും ആകാന്‍ ആഗ്രഹിക്കുന്നവരാണിവര്‍. ആര്‍ക്കും വശംവദരാകാതെയും, ആത്മാര്‍ഥമായും അഭിപ്രായം പറയുന്നവരാണിവര്‍. ഇവര്‍ക്ക് തെറ്റായത് എന്ത് കണ്ടാലും സഹന ശക്തിയില്ലാത്തവരും, പെട്ടന്ന്‍ കോപിച്ച് തീരുമാനമെടുക്കുന്നവരുമായിരിക്കും. എന്നാല്‍ മാടുള്ളവരെ ബഹുമാനിക്കുകയും, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും എന്നാല്‍ സ്വന്തം ജീവിതത്തില്‍ അതൊരിക്കലും പ്രാബല്യത്തില്‍ വരുത്താറില്ല. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും, എന്നാല്‍ പുറത്തുള്ളവര്‍ക്ക് തോന്നും ഇവര്‍ ധൈര്യശാലികളും, ഇവര്‍ക്ക് എന്ത് ചെയ്യാനും ഒരു മടിയുമില്ലാത്തവരാണ് എന്നൊക്കെ എന്നാല്‍ ശരിക്കും ഇവര്‍ ജന്മനാ ഭീരുക്കളാണ്, ഇവര്‍ക്ക് ഒരിക്കലും മനസ്സമാധാനം കിട്ടുകയില്ല. ചെറിയ കാര്യത്തിനുപ്പോലും ദേഷ്യം പിടിക്കുന്നവരാണിവര്‍ 35വയസ്സിനകം വരെ തെറ്റുകളും, കുറ്റങ്ങളും കാരണം ജീവിതം താറുമാറായിരിക്കും.എന്തും ചെയ്യും, എവിടേയും പോകും എന്ന ചിന്തയില്‍ ഒരു ലക്ഷ്യബോധമുണ്ടായിരിക്കുകയില്ല.അതിന് ശേഷം നന്മകള്‍ �"രോന്നായി വന്നു തുടങ്ങും ജീവിതം പുഷ്ടിപ്പെടുകയും ചെയ്യും. ശത്രുക്കള്‍ കൂടുതല്‍ ഉള്ളവരും, കുട്ടികാലത്ത് അപകടങ്ങള്‍ ഉണ്ടാക്കുന്നവരുമായിരിക്കും. സുഖാനുഭവങ്ങളില്‍ താല്‍പര്യം കൂടിയവരായിരിക്കും, ലൗകീകാസക്തി കൂടിയവനും രോഗിയുമായിരിക്കും. വരവില്‍ കവിഞ്ഞ ചിലവ് ചെയ്യന്നവരാണ്, ഈശ്വര വിശ്വാസികളായിരിക്കും, ആത്മ വിശ്വാസികളുമായിരിക്കും ആയതിനാല്‍ �"രോ കാര്യവും നടത്തുമ്പോള്‍ ഇവര്‍ക്ക് ആ കാര്യങ്ങളില്‍ വിജയവുമുണ്ടാകും. സാമ്പത്തിക നേട്ടത്തെക്കാള്‍ ഇവര്‍ വില മതിക്കുന്നത് മാനുഷിക മൂല്യങ്ങളായാലും ആത്മസമര്‍പ്പണത്തോടെയുള്ള കര്‍മ്മമായതിനാല്‍ കൊള്ള ലാഭങ്ങളൊന്നും എടുക്കാറില്ല ആയതിനാല്‍ സാമ്പത്തിക നേട്ടം കുറവായിരിക്കും.

സ്ത്രീകള്‍ പൊതുവേ- നിഗൂഡമായ മനസിന്‌ ഉടമകളും, കലാ,നാട്യ,സംഗീതാതികളില്‍ താല്‍പര്യവും, വിശാല നെറ്റിത്തടവും, ഈസ്വരഭക്തിയും, സഹകരണ ഗുണവും, വാക്ക് സാമര്‍ത്ഥ്യവും എപ്പോഴുമുണ്ടാകും. പുത്രാ സമ്പത്തും, ധനശേഷിയുമുണ്ടാകും, ആഡംബര അലങ്കാര താല്‍പര്യം കാട്ടും, ശുദ്ധീകരണ തല്‍പ്പരരും,മനക്കരുത്ത് കുറയുന്നവരും, ആത്മവിശ്വാസമുള്ളവരും, പ്രണയപരാജിതരും, പിതാവിനേക്കാള്‍ മാതാവിനായിരിക്കും സ്ഥാനം കൂടുതല്‍. ഇവര്‍ക്ക് പൊക്കമുണ്ടായിരിക്കും, ശരീരം മനോഹരമായിരിക്കും, ബുദ്ധിമതികളായിരിക്കും, സാമൂഹിക ജീവിതം ഇഷ്ടപ്പെടും, മാനസ്സികമായി എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും, ഏതിനേയും എതിരിടാനുള്ള കഴിവ്, സ്വാര്‍ത്ഥമതികളായിരിക്കും, കരിനാക്കുകാരാണ്,തര്‍ക്കങ്ങളിലും മറ്റും ഏര്‍പ്പെട്ട് വിജയം കിട്ടിയില്ലങ്കില്‍ ഇവര്‍ മറ്റുള്ളവരെ ശപിക്കുന്നവരാണ് ഇത് മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. വിദ്യാസമ്പന്നരും കലകള്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കുന്നവരായിരിക്കും. സാമാന്യ സമ്പത്തിനുടമയായിരിക്കും. എന്നാല്‍ വളരെയധികം അത്യാഗ്രഹികളാണിവര്‍. വസ്ത്രആടയാഭരണങ്ങള്‍ക്ക് ഭാഗ്യമുള്ളവരായിരിക്കും.

പൊതുഫലം- മകയിരത്തിന് മൃഗശീര്‍ഷം (മൃഗത്തിന്‍റെ തലഭാഗം)എന്നും പേരുണ്ട്. ദക്ഷയാഗ കഥകള്‍ വായനക്കാര്‍ക്ക് അറിയാമല്ലോ യജ്ഞാംഗമായ മാന്‍ പേടിച്ചോടി ബ്രഹ്മാവിന്‍റെ അടുത്ത് അഭയം പ്രാപിച്ചു. ബ്രഹ്മാവ്‌ മാനിനെ ആകാശത്ത് ശിവന്‍റെയടുത്ത് എത്തിക്കുകയും ശിവന്‍ മാനിനെ അദ്ദേഹത്തിന്‍റെ അടുത്തിരുത്തി സംരക്ഷിക്കുകയും ചെയ്തു.ആ മാനിന്‍റെ തലയാണ് മകയിരം നക്ഷത്രം. നക്ഷത്രനാഥന്‍ കുജന്‍ (ചൊവ്വ) ശിവന്‍ ഹിമാലയത്തില്‍ തപസനുഷ്ടിച്ചപ്പോള്‍ അന്തരീഷം കത്തിനിന്നു അഗ്നിജ്വാലയും സൂര്യരശ്മിയുമായി ഇണചേര്‍ന്ന് കഠിന ഊഷ്മാവിലേക്കുയരുകയും മഹാദേവന്റെ ശിരസ്സില്‍ നിന്നും ഒരു ബിന്ദു ആവിര്‍ഭവിച്ച് അത് ഭൂമിയില്‍ പതിക്കുകയും ചെയ്തു. ഭുമീ ദേവിയങ്ങനെ ഒരു കുഞ്ഞിന് ജന്മംനല്‍കി ആ കുഞ്ഞാണ് മംഗലന്‍ (ചൊവ്വ) നവഗ്രഹങ്ങളില്‍ പ്രധാനിയുമായി.വിദ്യാഭ്യാസം - വിദ്യാസമ്പന്നരായിരിക്കും, നല്ലൊരു ഫിനാന്‍ഷ്യല്‍ അഡ്വൈസറായിരിക്കും, നല്ലൊരു ഇക്ണോമിസ്റ്റ് ആയിരിക്കും ( ഉദാ:- Dr മന്‍മോഹന്‍സിംഗ്‌ Ex പ്രധാനമന്ത്രി) 35 വയസ്സുവരെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും അതിന് ശേഷം നന്നാകും.

തൊഴില്‍ - വിവിധ സാങ്കേതിക മേഖല, വൈദ്യുതിയുമായി ബന്ധപ്പെട്ടവ, സ്വകാര്യ മേഖല മേല്‍നോട്ടം, കൃഷി, സ്ത്രീകള്‍ക്ക് മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ഇഞ്ചിനിയറിംഗില്‍ നല്ല അറിവുണ്ടായിരിക്കും, ടെലിഫോണ്‍ (ഇലക്ട്രോണിക്സില്‍ പുരുഷന്മാരെപ്പോലെ കേമരായിരിക്കും) ഉപകരണ സംഗീതം, പ്രദര്‍ശനം, പ്ലാറ്റിനം, സില്‍വര്‍, തയ്യല്‍, ട്രസ്സ്, യന്ത്ര ഭാഗങ്ങള്‍, ടാക്സ് വകുപ്പ്, മൃഗ ഡോക്ടര്‍, തുണിക്കച്ചവടക്കാര്‍, സിനിമ, ഫോട്ടോഗ്രാഫി, രത്നങ്ങള്‍, ആഭരണങ്ങള്‍, സുഗന്ധദ്രവ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. വണ്ടിക്കാര്‍, റിക്ഷക്കാര്‍, ടാക്സി, പഴക്കച്ചവടം എന്നിവയും പട്ടാളം,സര്‍ജന്‍, പ്രസ്സ്, സെയില്‍സ്മാന്‍, പബ്ലിക്കേഷന്‍, റെപ്രസന്‍റെറ്റീവ്, ബ്രോക്കര്‍.നക്ഷത്ര ദേവത ചന്ദ്രന്‍ ആയതിനാല്‍- സര്‍ക്കാര്‍ ജോലി, മദ്യം, മുത്ത്, പാല്‍ മുതലായവ നിര്‍മ്മാണ വിപണന മേഖല. കൃഷിവകുപ്പുമായി ബദ്ധപ്പെട്ട മേഖലകള്‍, സ്റ്റാര്‍ഹോട്ടല്‍ മേഖല, കൃഷി, കാര്‍ഷികവൃത്തി, നാവികസേന, ദൈവീകകര്‍മ്മങ്ങളുടെ ആചാര്യന്‍.മൃഗം പാമ്പായതിനാല്‍ - സാമൂഹിക സേവനരംഗം, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംസ്കൃത ലായനി നിര്‍മ്മാണ രംഗം.നക്ഷത്രപ്പക്ഷി പുള്ളായതിനാല്‍ ഭരണി വായിക്കുക.

ആരോഗ്യം- ശരീരാവവയങ്ങള്‍ മുഖം, താടി, കവിള്‍, സ്വരേന്ദ്രിയങ്ങള്‍, തൊണ്ട, ഉള്‍നാക്ക്, രക്തക്കുഴലുകള്‍, ടോണ്‍സില്‍സ്, ഭുജങ്ങള്‍, തോളുകള്‍, ചെവികള്‍, മുകളിലത്തെ വാരിയെല്ലുകള്‍, മുഖക്കുരു,മുഖത്തെ മുറിവുകള്‍, തൊണ്ട വേദന, ഡിഫ്തീരിയ, മൂക്കിലൂടെ രക്തം, മലബന്ധം, ദുഷിച്ചരക്തം, ചൊറി, മുറിവുകള്‍, കൈയ്യോടിയല്‍, തോള്ലെല്ലോടിയല്‍, പനി, ആര്‍ത്തവ പ്രശ്നങ്ങള്‍, ആമാശയ രോഗങ്ങള്‍, ആരോഗ്യ നില മോശമായിരിക്കും.

പൊരുത്ത നക്ഷത്രങ്ങള്‍- അശ്വതി 8, രോഹിണി 7,അത്തം 6,ചോതി 7,വിശാഖം 5,മൂലം 7,ചതയം 7, പൂരുരുട്ടാതി 7,രേവതി 6.
പ്രതികൂല നക്ഷത്രങ്ങള്‍- പുണര്‍തം, ആയില്യം, പൂരാടം, ഉത്രാടം, ചിത്തിര, അവിട്ടം, കാര്‍ത്തിക, ഉതൃട്ടാതി
അനുകൂല ദിവസം- ചൊവ്വ 9, 18, 27.
ശുഭകാര്യങ്ങള്‍ക്ക്- ചൊവ്വ, ബുധന്‍, വെള്ളി
ശുഭകാര്യങ്ങള്‍- മകം, ഉത്രം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി
അനുകൂലമാസം- മിഥുനം, ചിങ്ങം, കന്നി, മീനം, മേടം
അനുകൂല ദേവത- സുബ്രഹ്മണ്യന്‍, ഭദ്രകാളി.
ദോഷദശാകാലം- വ്യാഴന്‍
നാള്‍പ്പക്ഷി- കോഴി
അനുകൂല നിറം- ചുവപ്പ്

പ്രതികൂല നിറം- വയലറ്റ്, പിംഗളംനിര്‍ഭാഗ്യ- മകരം, മേടം 15 മുതല്‍ ഇടവം 15വരെ

ജീവിത വിജയത്തിന്- നവഗ്രഹപ്രീതി വരുത്തുക, വീട്ടില്‍ 3നേരം നെയ്യ് വിളക്ക് വയ്ക്കുക, മാസത്തില്‍ 2ദിവസം അരവണപ്പായസ്സം നടത്തുക, നിത്യവും രാവിലെ കുറച്ച് കല്‍ക്കണ്ടവും, ഉണക്ക മുന്തിരിയും വച്ച് നരസിംഹമൂര്‍ത്തിയെ പ്രാര്‍ഥിക്കുക.

ജീവിതത്തില്‍ ഒഴിവാക്കേണ്ടവര്‍- മാതാവ്, ഭാര്യാമാതാവ്, പിതാവിനേയും അവരുടെ കുടുംബം, സന്താനത്തിന്റെ ഭാര്യാമാതാവ്,പിതാവ്, അമ്മയുടെ ഇളയ സഹോദരങ്ങള്‍,ഇവരുമായി കഴിവതും

പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയും ഇവരുമായുള്ള ഇടപാടുകളിലും സൂക്ഷിക്കുന്നത് നന്നായിരിക്കും.

 

തിരുവാതിര

ശരീരപ്രകൃതി പൊതുവേ വ്യത്യാസമായിരിക്കും, ഏതു ജോലിയും വളരെ കൃത്യനിഷ്ടയോടെ ചെയ്യുന്നവരാണിവര്‍, പൊതുസ്ഥലങ്ങളില്‍ ഇവര്‍ മറ്റുള്ളവരെ രസിപ്പിക്കുന്നവരും എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നവരാണിവര്‍, ഇവര്‍ മറ്റുള്ളവരുടെ അവബോധത്തെ മനസ്സിലാക്കുന്നതിനാല്‍ നല്ലൊരു സൈക്യാട്രിസ്റ്റ് എന്നു തന്നെ പറയാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണിവര്‍, ഒക്കെയാണെങ്കിലും ചില അവസരങ്ങളില്‍ ഇവര്‍ അങ്ങേയറ്റം നന്ദികെട്ടവരുമാണ് സഹായം ചെയ്തവരോട്‌. ഒരിക്കലും ഒരു ഉറച്ച മനസ്സിനുടമയാകാത്തവരാണിവര്‍. ഒരിടത്തും ഉറച്ചുനില്‍ക്കാത്തവരാണിവര്‍. ഇത് കാത്ത്സൂക്ഷിച്ചില്ലങ്കില്‍ ജീവിതത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരും തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ വേദനകള്‍ സമ്മാനിക്കാറുണ്ട്. ആയതിനാല്‍ ധനപരമായും, മാനസികപരമായും തണുത്തമട്ടില്‍ പെരുമാറുന്നത് നന്നായിരിക്കും ഇല്ലങ്കില്‍ സ്വന്തം മാന്യതക്കും ബഹുമാനത്തിനും കോട്ടം സംഭവിക്കുന്നതായിരിക്കും, ഒരു ജോലിയില്‍ മാത്രം മുഴുകാതെ പലജോലികളിലും മുഴുകുന്നവരാണിവര്‍, പലപ്പോഴും ഇവരുടെ പെരുമാറ്റവും,ഇടപഴകലും മറ്റുള്ളവര്‍ക്ക് പലപ്പോഴും തെറ്റായി തോന്നാം, എന്നാല്‍ ഇവര്‍ ചെയ്യുന്നതാണ് ശരി എന്നിവര്‍ അന്ധമായി വിശ്വസിക്കുന്നു. സാമൂഹിക ജീവിതം നയിക്കുന്ന പലരും ഈ നക്ഷത്രക്കാരായിരിക്കും, താമസിച്ചുള്ള കുടുംബജീവിതമാണിവര്‍ക്ക് ഉത്തമം. നേരത്തെയുള്ള വിവാഹം വിവാഹമോചനമോ, പിരിഞ്ഞുതാമാസമോ വേണ്ടി വരുന്ന സാഹചര്യമോ ഉണ്ടായെന്നു വരും. ഇവര്‍ക്ക് ജന്മനാ പല പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും അതൊന്നും പുറത്ത് ഇവര്‍ പറയില്ല, ഇവരുടെ ജീവിത പങ്കാളിയുടെ നിയന്ത്രണത്തിലായിരിക്കും ഇവര്‍.ഇവരുടെ മുഖത്ത് പ്രത്യേക വശ്യതയുണ്ടായിരിക്കും, ദേഷ്യം വന്നാല്‍ ഇടംവലം ചിന്തിക്കാതെ ഭവിഷ്യത്തിനെ കുറിച്ചും ചിന്തിക്കാതെ പ്രവര്‍ത്തിച്ചുകളയും. ഏകാന്തത ഇഷ്ടമില്ലാത്തവരാണിവര്‍. ചെറിയ അഭിപ്രായവ്യത്യാസം പോലും വലിയ അഭിമാനക്ഷതമായി കാണുന്നവരാണിവര്‍.ചിലരില്‍ ദുരഭിമാനം മുന്നിട്ട് നില്‍ക്കും. താമസസ്ഥലം മാറികൊണ്ടിരിക്കും. ശനി ബലവാനാണെങ്കില്‍ കണക്കിലും, രതന്ത്രത്തിലും, മിടുക്കനായിരിക്കും. സ്ത്രീകളോട് ആകര്‍ഷണം കൂടിയിരിക്കും. ഉപജീവനത്തിന് അച്ഛനമ്മമാരില്‍ നിന്നും അകന്ന് നില്‍ക്കേണ്ടിവരും. അച്ഛനമ്മമാര്‍ക്ക് ഇവരെകൊണ്ട് ഒരു പ്രയോജനവുമുണ്ടാകാറില്ലഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണിവരുടെ സിദ്ധാന്തം.ശിവന്‍റെ നക്ഷത്രമായി ജനിച്ചതിനാല്‍ പൊതുവേ ആശ്രിതവത്സലനും സുഹൃത്തുക്കള്‍ക്ക് ഇഷ്ടപ്പെട്ടവരുമായിരിക്കും. ഏതു പ്രവര്‍ത്തിയിലും അതിലുണ്ടാകുന്ന സാമ്പത്തിക ലാഭത്തെക്കുറിച്ചല്ലാതെ അതില്‍ നിന്നുള്ള പേരും പെരുമയും ആഗ്രഹിക്കാറില്ല.

സ്ത്രീകളെ സമ്പന്ധിച്ചിടത്തോളം ആകര്‍ഷകമായ ശരീരവും,കണ്ണുകളും,ഭംഗിയുള്ള മൂക്കുകളുമായിരിക്കും.പൊതുവേ നല്ല സ്വഭാവശാലിയും,സമാധാനപരമായ പെരുമാറ്റവുമായിരിക്കും,ബുദ്ധിമതികളും,മറ്റുള്ളവരെ സഹായിക്കുന്നവരും, എന്നാല്‍ മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കുന്നതില്‍ സൂത്രശാലികളും ആയിരിക്കും. ഇവര്‍ ആശ്വതിയുമായി ചേര്‍ന്നാല്‍ അധപതനം ഉണ്ടാകും, ഇവര്‍ക്ക് ഭര്‍ത്താവില്‍ നിന്നോ, ഭതൃകുടുംബത്തില്‍ നിന്നോ കിട്ടേണ്ടതായ സ്നേഹമോ, സഹായമോ ലഭിക്കുകയില്ല. വിവാഹ ജീവിതം വളരെ വിഷമം പിടിച്ചതായിരിക്കും. സ്വന്തം കുട്ടികളില്‍ നിന്ന്പോലും ഒരു സഹായമോ, സ്നേഹമോ ഇവര്‍ക്ക് കിട്ടില്ല. ചിലരില്‍ ഭതൃമരണമോ, വിവാഹമോചനമോ ഉണ്ടാകാം. ഇവര്‍ക്ക് പൊതുവേ ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ചിലപ്പോള്‍ ഇവര്‍ തീരേ ദുഷ്ട പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യും. അഹന്തയും, മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയയും പ്രകടമാകുന്നവരുമായിരിക്കും.

പൊതുഫലം- തിരുവാതിരനൊയമ്പും, ശിവപാര്‍വതി കഥയും ഏവര്‍ക്കും അറിയാവുന്നതാണല്ലോ.
വിദ്യാഭ്യാസം- ഇവര്‍ ഏതു സബ്ജറ്റിലും തിളങ്ങും, ഗവേഷണത്തില്‍ പൊതുവേ പ്രഗല്‍ഭരായിരിക്കും. ബിസിനസ്സ് വിദ്യാഭ്യാസം കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണിവര്‍.സയന്‍സിലും മിടുക്കരായിരിക്കും, ഇലക്ട്രോണിക്, ഡ്രഗ്സ്, ഫാര്‍മസ്യുട്ടിക്കല്‍സ് എന്നിവയിലും താല്‍പര്യമുള്ളവരാണ്.

തൊഴില്‍- സെയില്‍സ്മാന്‍, സ്റ്റോര്‍കീപ്പര്‍, പോസ്റ്റ്‌ടെലഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റ്, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ട്, സൈന്യം, റബര്‍ സാധനങ്ങള്‍, സംഗീതവാസന, പരസ്യങ്ങള്‍, ഗ്രന്ഥരചന, �"ഷധ വ്യാപാരം, മദ്യം, പണമിടപാടുകള്‍, കൈയെഴുത്തു വിദഗ്ദ്ധന്‍, ജ്യോതിശാസ്ത്രം, നിരുപണം, വ്യാപാരം, ഷിപ്പിംഗ്, കമ്യുണിക്കേഷന്‍.നക്ഷത്ര ദേവത ശ്രീപരമേശ്വരനായതിനാല്‍ നീതിന്യായം, നാട്യകലക്കള്‍, പ്രവചനം, ജലവിഭവം, കൌണ്‍സിലിംഗ്, ജീവന്‍രക്ഷപ്രവര്‍ത്തന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിലില്‍ ശുഭം. മൃഗം പട്ടിയായതിനാല്‍ ക്രമസമാധാനം, സെക്യൂരിറ്റി, കെയര്‍ടേക്കര്‍, സൂപ്പര്‍വൈസര്‍, കാര്യദര്‍ശിത്വം, സ്ഥാനപതി രംഗം

വൃക്ഷം- കരിമരമായതിനാല്‍ ലോഡിംഗ് അണ്‍ലോഡിംഗ്, ഇരുമ്പ് പണികള്‍, ഡ്രൈവിംഗ്, കെട്ടിട നിര്‍മ്മാണം, ട്രാഫിക് പോലീസ്‌.

ആരോഗ്യം- പരാലിസസ്, ഹൃദയാഘാതം, പല്ലിനസുഖം, ആസ്മാ, ചെവിവേദന, ആര്‍ത്തവ പ്രശ്നങ്ങള്‍, രക്തദൂഷ്യം, മുണ്ടിനീര്, യൂട്രസ്സ് പ്രശ്നങ്ങള്‍, തൊണ്ടവേദന, ഡിഫ്ത്തീരിയ, കണ്ണുരോഗം, രക്തവാതം, മൂത്രാശയ രോഗങ്ങള്‍ ഇവകൊണ്ട് ആരോഗ്യം മോശമായിരിക്കും. നിമോണിയ, ഗര്‍ഭാശയ രോഗങ്ങള്‍, ഞരമ്പ്‌ രോഗം എന്നിവയ്ക്കും സാധ്യത.

അനുകൂല നക്ഷത്രങ്ങള്‍- അശ്വതി 6,കാര്‍ത്തിക 6,മകയിരം 7,തിരുവാതിര 5,പുണര്‍തം 6,ആയില്യം 6,അത്തം 7, ചിത്തിര 5,വിശാഖം 6,മൂലം 5,പുരാടം 5,ചതയം 7,പൂരുരുട്ടാതി 8,ഉതൃട്ടാതി 6,

പ്രതികൂല നക്ഷത്രം- പൂയ്യം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, രേവതി, ഭരണി, രോഹിണി.
ഭാഗ്യദിനം- ശനി, ബുധന്‍, വെള്ളി.
നിര്‍ഭാഗ്യ ദിനം- ചൊവ്വ, ഞായര്‍
അനുകൂല തീയതി- 4, 13, 22, 31
നിര്‍ഭാഗ്യ തീയതി- 3, 11,20,29.
അനുകൂല നിറം- ചാരം, കടും നീല.
നിര്‍ഭാഗ്യ നിറം- വെള്ള, ചന്ദന നിറം, വയലറ്റ്.
ശുഭ ബന്ധങ്ങള്‍ക്ക് പാടില്ലാത്ത നക്ഷത്രം- അനിഴം, കേട്ട, ഉത്രാടം, തിരുവോണം, അവിട്ടം.
ശുഭകര്‍മ്മത്തിന്- പുണര്‍തം, ഉത്രം, അത്തം, മൂലം, ഉതൃട്ടാതി, രേവതി.
ഗുണകര മാസം- ചിങ്ങം, വൃശ്ചികം, മീനം, മേടം,
ഗുണകരമല്ലാത്തത്- കന്നി, കര്‍ക്കിടകം, മിഥുനം.
ഭാഗ്യദേവത- ദുര്‍ഗ്ഗ, ശിവശക്തി.
ദോഷദശാകാലങ്ങള്‍- ശനി, കേതു, രാഹു.
ജീവിത വിജയത്തിന്- നവഗ്രഹപ്രീതി, നെയ്യ് വിളക്ക് വക്കുക, മാസത്തില്‍ 2 പായസ്സം (അരവണ) വീട്ടില്‍ നടത്തുക. ദിവസവും ഉണക്കമുന്തിരിയും, കല്‍ക്കണ്ടവും വച്ച് മഹാദേവ ദമ്പതികളേയും നരസിംഹ ലക്ഷ്മീ രൂപത്തിലും പ്രാര്‍ഥിക്കുക.
ജീവിതത്തില്‍ ഒഴിവാക്കേണ്ടവയും സസൂക്ഷ്മം നിരീക്ഷിക്കേണ്ടവയും.
ഭാര്യ, അമ്മയുടെ ഇളയ സഹോദരന്‍, ഭാര്യയുടെ കുടുംബാഗംങ്ങള്‍,പിതാവ് എന്നിവര്‍.

പുണര്‍തം

ദൈവവിശ്വാസികളായിരിക്കും, മതാനുകൂലികാളായിരിക്കും,ആദ്യമൊക്കെ നല്ല പെരുമാറ്റമായിരിക്കുമെങ്കിലും,സാഹചര്യത്തിനനുസരിച്ച് പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടാകാം ആയതിനാല്‍ മറ്റുള്ളവര്‍ ഇവരുമായി ശ്രദ്ധിച്ചേ ഇടപഴകുകയുള്ളു. ഇവരുടെ മനസിലിരുപ്പ് ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമാണ്. തനിക്കിഷ്ടപ്പെടാത്ത കാര്യമായാലും അതെത്ര ചെറുതായാലും വലുതായാലും ഇവര്‍ പെട്ടന്ന്‍ ദേഷ്യപ്പെടാറില്ല. ഇവര്‍ പഴയകാല ആചാരങ്ങളെ വിശ്വസിക്കുന്നവരാണ്. നിയമ വിരുദ്ധ പ്രവര്‍ത്തിയിലോ, സംസാരത്തിലോ ഇവര്‍ സ്വയവും, മറ്റുള്ളവരേയും പറഞ്ഞു പിന്തിരിപ്പിക്കുന്നവരാണ്, മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവരാണിവര്‍,ഒപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുന്നവരുമാണിവര്‍, സാധാരണ ജീവിതം നയിക്കുന്നവരാണിവര്‍,ഏകദേശം 35വയസ്സ് വരെ വലിയ ഉയര്‍ച്ചകള്‍ ഒന്നും ഉണ്ടാകില്ല. ആയതിനാല്‍ അതുവരെ ഒന്നിനും ഇറങ്ങി പുറപ്പെടാതിരിക്കുന്നതായിരിക്കും നന്ന്‍. സമ്പത്ത് കുന്ന്കൂട്ടുന്നതില്‍ താല്‍പര്യം കുറഞ്ഞവരാണ് എന്നാല്‍ പൊതുജന ബഹുമാനം ലഭിക്കും.ഇവര്‍ക്ക് വേണ്ടതായ ബിസിനസ്സ് ട്രിക്കോ ഒന്നും അറിയില്ല. ഇവരുടെ മുഖത്ത് നിരപരാധിത്വവും, വിഷാദവും പ്രകടമാകും,രക്ഷകര്‍ത്താക്കളുടെ അനുസരണയുള്ള കുട്ടികളായിരിക്കും ഇവര്‍.അച്ഛനമ്മമാരോട് ബഹുമാനമുള്ളവരാണിവര്‍,വിവാഹ ജീവിതം മോശമായിരിക്കും,ഭാര്യയേ ഉപേക്ഷിക്കുകയോ, വീണ്ടും വിവാഹം കഴിക്കുകയോ ചെയ്യുന്നവരും ഉണ്ടാകും.ഭാര്യയില്‍ നിന്നും ധാരാളം മാനസിക വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നവരാണിവര്‍.ഇടക്കിടക്ക് വീട്ടിലുള്ളവരുമായി ഉരസ്സലുകള്‍ ഉണ്ടാകാം.ഇത് കാരണം മാനസികമായി തകരുകയും ചെയ്യും. ബന്ധുഗുണവും, സന്താന ഗുണവും കുറഞ്ഞിരിക്കും. ഇവരുടെ സംസാരം രണ്ടര്‍ത്ഥം വച്ചുള്ളതായിരിക്കും. എല്ലാം അറിയുന്നവരെന്ന മുഷ്ക്ക് കൂടിയവരായിരിക്കും. സ്ത്രീസുഖം, ഇന്ദ്രിയസുഖവും,ലൗകീക സുഖവും കൂടിയവരാണിവര്‍.

വാക്ക്ചാതുര്യം ഉള്ളതിനാല്‍ വാദിച്ചു ജയിക്കാന്‍ ഇവരോട് പ്രയാസമാണ്. ഉരുളക്കുപ്പേരി മറുപടി നല്കുന്നവരാണിവര്‍. ഇവര്‍ പൊതുവേ സ്വാര്‍ഥികളായിരിക്കും. മനസ്സില്‍ കാര്യങ്ങള്‍ ഒളിപ്പിച്ച് വച്ച് എതിരാളികളെ പുകഴ്ത്തി പറയുന്നത് ഇവരുടെ പ്രത്യേകസ്വഭാവമാണ്. സ്വയം പ്രയോജനമുള്ള കാര്യങ്ങളില്‍ കടിച്ചുതൂങ്ങുന്നവരാണിവര്‍, തികച്ചും അഹങ്കാരികളാണിവര്‍, ഇവരോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട്‌ കാത്തിരുന്ന്‍ പകരംവീട്ടുന്നവരാണിവര്‍, പിശുക്കരാണിവര്‍, സ്വന്തം ജയത്തിന് ഏതു വളഞ്ഞവഴിയും സ്വീകരിക്കുന്നവരാണിവര്‍, ഇവരുടെ സ്നേഹവും,പരിചരണവും എപ്പോഴും താല്‍കാലികമായിരിക്കും, പണമിടപാടില്‍ അത്രക്ക് നേരുവഴി കാണില്ല, ഒരു ഒഴുക്കന്‍ മട്ടായിരിക്കും, ആരെയും പിണക്കാതെ തന്ത്രപൂര്‍വ്വം പെരുമാറും, ഒപ്പം ആരോടും സ്ഥായിയായ സ്നേഹം കാണിക്കുകയുമില്ല, വ്യക്തിഗത ബന്ധത്തില്‍ പോലും കച്ചവട മനസ്സാണ്. കുടിലബുദ്ധി കൂടിയവരായിരിക്കും.

സ്ത്രീകള്‍ പൊതുവേ മധുരമായി സംസാരിക്കുന്നവരായിരിക്കും, സമാധാനകാംഷികളുമായിരിക്കും, എന്നാല്‍ തര്‍ക്ക വിദഗ്ധളുമായിരിക്കും, ഇതുകാരണം ഇവര്‍ ബന്ധുക്കളുമായി നിസ്സാരകാര്യത്തിനും ഉരസ്സിക്കൊണ്ടിരിക്കും,എന്നാല്‍ പുറത്ത് ഭയവും,ബഹുമാനവും കാണിക്കും, ജോലിക്കാര്‍ ഉണ്ടായിരിക്കും, എല്ലാം കൊണ്ടും സുഖലോലുപതയോടുകൂടിയ ജീവിതം ലഭിക്കും, പാട്ടും,ഡാന്‍സും ഇഷ്ട്ടപ്പെടുന്നവരാണിവര്‍, ഭര്‍ത്താവ് പൊതുവേ സുന്ദരനായിരിക്കും, ഭര്‍ത്താവില്‍ നിന്നും എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുകയും ചെയ്യും,ഇവരുടെ ആരോഗ്യം പൊതുവേ മോശമായിരിക്കും, അഹംഭാവം കുറവായിരിക്കും, പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നവളായിരിക്കും, നല്ല ആശയമുള്ളവളായിരിക്കും, ധര്‍മ്മിഷ്ട ആയിരിക്കും, മനസ്സാക്ഷിയുള്ളവളും, ആളുകളാല്‍ ബഹുമാനിക്കപ്പെടുന്നവളും, ഭര്‍ത്താവോടൊത്ത് ജീവിക്കുന്നവളുമായിരിക്കും.

പൊതുഫലം- ശ്രീരാമന്‍റെ നക്ഷത്രമാണിത്, ദേവഗണത്തില്‍പ്പെട്ടതാണിത്, സ്ത്രീ നക്ഷത്രവുമാണ് പുണര്‍തം എന്നു കേള്‍ക്കുമ്പോള്‍ മനുഷ്യനായി ജീവിച്ച് അമൃതസ്വരൂപികളായ ജനങ്ങള്‍ എങ്ങിനെ ജീവിക്കണമെന്ന് പഠിപ്പിച്ചു തരികയും 14വര്‍ഷത്തെ സംഭവ ബഹുലമായ വനവാസത്തേയും, സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്ത ദമ്പതികളെയാണ് �"ര്‍മ്മിക്കുന്നത്, പുന എന്നാല്‍ വീണ്ടും വാസു എന്നാല്‍ തിളക്കമുള്ളത് എന്നുമാണ്. തിരിച്ചറിവ്,പുനര്‍നിര്‍മ്മാണം എന്നീ അര്‍ത്ഥങ്ങളുമുണ്ട്, ഇവര്‍ക്ക് താഴ്ചയില്‍ നിന്നും സ്വന്തം പരിശ്രമം കൊണ്ട് ഉയര്‍ന്ന് വരുന്നവരാണ്. ദേവ മാതാവായ അദിഥിയാണ് നക്ഷത്ര ദേവത അദിഥിയെന്നാല്‍ വിശാലമായത് എന്നാണ്, വിശാലമായ ആകാശവും,ഭൂമിയും,കടലുമൊക്കെ സൃഷ്ടിക്കപ്പെട്ടത് ദൈവങ്ങളാലാണെന്ന്‍ ജനങ്ങളുടെ സങ്കല്‍പ്പം, അവരുടെ മാതാവായാണ് അദിഥിയെ കരുതുന്നത്, പ്രകൃതിയുടെ മാതാവും. ദക്ഷന് പ്രസൂതിയില്‍ ജനിച്ചത് 50 പുത്രിമാരാണ് അവരില്‍ 27 നക്ഷത്രങ്ങളായ പുത്രികളെ ചന്ദ്രനും, 13പുത്രികളെ കശ്യപനും, 10പുത്രികളെ ധര്‍മ്മ ദേവനും വിവാഹം ചെയ്തു കൊടുത്തു. കാശ്യപന് ലഭിച്ച 13 കന്യകകളില്‍ ശ്രേഷ്ടയാണ് അദിഥി, ദക്ഷന്റെ പുത്രിയായതിനാല്‍ അദിഥി ശ്രീപാര്‍വതിയുടെ സഹോദരിയാണ്. കശ്യപന്‍ അദിഥി ദമ്പതികള്‍ക്ക് ജനിച്ചവരാണ് ആദിത്യര്‍. ഇവരില്‍ ഇന്ദ്രന്‍,അഗ്നി,വിഷ്ണു തുടങ്ങിയ ദേവതകള്‍ ഉള്‍പ്പെടും, അദിഥി ദേവി അര്‍ഹയാവര്‍ക്കെല്ലാം എന്തും ദാനം ചെയ്യുകയും സഹായിക്കുന്നതിനും എപ്പോഴും തയ്യാറുള്ളവളാണ്. അദിഥിയേ കാമധേനു എന്ന പശുവായും അറിയപ്പെടുന്നു. ഈ നക്ഷത്രക്കാരും അങ്ങനെ ദാനം ചെയ്യുന്നവരാണ്. വാമനന് ജന്മം കൊടുത്തതും അദിഥിയാണ്. ആ വാമനനാണ് മഹാബലിയില്‍ നിന്നും രാജ്യം പിടിച്ചെടുത്ത് ദേവന്മാര്‍ക്ക് നല്‍കുകയും മഹാബലിക്ക് മോക്ഷപ്രാപ്തി നല്‍കുകയും ചെയ്തു.അദിഥിയും കശ്യപനും സുരസയും ഇരുപത്തി എട്ടാം ദ്വാപരയുഗത്തില്‍ വസുദേവരും ദേവകിയും രോഹിണിയുമായി ജനിക്കുകയും വിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന്‍റെ മാതാപിതാക്കളാകുകയും ചെയ്തു.

വിദ്യാഭ്യാസം- ബിസ്സിനസ്സ് ഒഴിച്ച് എല്ലാ വിദ്യാഭ്യാസ മേഖലയിലും ശോഭിക്കും, സ്ത്രീകള്‍ക്ക് സംഗീതം,നൃത്തം എന്നിവയോജിക്കും

ആരോഗ്യം- വായൂ സംബന്ധമായ രോഗങ്ങള്‍, ക്ഷയം, നിമോണിയ, വാതം, വലിവ്, കൈപ്പത്തി, കഴുത്ത് ഇവയിലെ രോഗം, പനി, ജലദോഷം, മൂത്രാശയ കല്ല്‌, ലൗകീക രോഗങ്ങള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കൈകള്‍ക്ക് രോഗങ്ങളാല്‍ തളര്‍ച്ച, രക്ത സംബന്ധമായ രോഗങ്ങളും, ഉദര രോഗങ്ങളും, മഞ്ഞപ്പിത്തം, ഞരമ്പ്‌ രോഗം, ഹൃദയാഘാതം, ചെവിക്കസുഖം, തൈറോയിഡ്, ക്ഷയം, കരള്‍ രോഗങ്ങള്‍,

തൊഴില്‍- പത്രപ്രവര്‍ത്തനം, പ്രസിദ്ധീകരണം, മതം, നീതിന്യായം, സംഗീതം, കവിത, പണമിടപാടുകള്‍, കണക്കെഴുത്ത്, ആഡിറ്റ്, സിവില്‍ജഡ്ജ്, മുനിസിപ്പല്‍ പഞ്ചായത്ത് മെമ്പര്‍, സെക്രട്ടറി, രജിസ്ട്രാര്‍, തമിഴ് പണ്ഡിറ്റ്, ജോത്സ്യന്‍, ഗണിതങ്ങള്‍, വ്യാപാരി, ബാങ്കര്‍, ഡോക്ടര്‍, മഠാതിപതി, നഴ്സ്, കലാരംഗം, കുറ്റാന്വേഷണ വിഭാഗം.വിവാഹത്തിന് അനുയോജ്യമായ നക്ഷത്രം- ഭരണി 5,തിരുവാതിര 7,പുണര്‍തം 6,പൂയ്യം 5,മകം 6, ചിത്തിര 5,വിശാഖം 6,ഉതൃട്ടാതി 7,രേവതി 6.

പ്രതികൂല നക്ഷത്രം- ആയില്യം, പൂരം, അത്തം, അനിഴം, കേട്ട, മൂലം, അവിട്ടം, ചതയം, അശ്വതി, കാര്‍ത്തിക, മകയിരം, ഉത്രാടം.
നിര്‍ഭാഗ്യ തീയതി- 8, 2, 16, 23.
അനുകൂല തീയതി- 3, 12, 21, 30.
ഭാഗ്യ ദിനം- ബുധന്‍,വ്യാഴം, രവി.
നിര്‍ഭാഗ്യ ദിനം- ചൊവ്വ, ശുക്രന്‍, ശനി.
നിര്‍ഭാഗ്യ നിറം- കറുപ്പ്, കടും നീല,
അനുകൂല നിറം- നീല, ചുവപ്പ്, റോസ്,
നിര്‍ഭാഗ്യമാസം- മകരം, കുംഭം,
ഗുണകര മാസം- ചിങ്ങം, വൃശ്ചികം, ധനു, മീനം, മേടം.
ഭാഗ്യ ദേവത- ശ്രീരാമന്‍, വിഷ്ണു, മുകാംബിക.
ദോഷദശ- ശുക്രന്‍, ചന്ദ്രന്‍, ശനി.
ജീവിത വിജയം- പുണര്‍തം, പൂരുരുട്ടാതി ദിവസങ്ങളില്‍ മുക്കൂറ്റി സമൂലം, ഗണപതി ഹോമം,

ഭദ്രക്കും, ശിവനും,കൃഷ്ണനും കൂട്ടുപായസം, അരവണപ്പായസ്സം, നെയ്യ് വിളക്ക്, കരിക്കഭിഷേകം എന്നിവ നടത്തുക. പിതൃപ്രീതിക്ക് കാക്കക്ക് ഭക്ഷണം നല്‍കുക.

പൂയം

ഒന്നാം പാദത്തില്‍ ജനിച്ചാല്‍ സ്വയവും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് മോശവും, മൂന്നാം പാദം അച്ഛന്‍റെ ആരോഗ്യത്തിനും സ്വത്തിനും, നാലാം പാദം അമ്മാവനും മോശമായിരിക്കും. കലിയുഗരാശിക്കാരും, ശനിയുടെ നക്ഷത്രക്കാരുമായ ഇവര്‍ 5 ഉം 9 ഉം അനുഭവ നക്ഷത്രങ്ങളും, ആണ് വരുന്നത് ഇവരുടെ കലിതുള്ളലും ദൃഷ്ടിയും ഉണ്ടാകുന്നതിനാല്‍ ഇവരെ ശത്രുക്കളാക്കരുത് ഇവര്‍ മറ്റുള്ളവരെ ശപിക്കുകയും ചെയ്യരുത് അത് ഇരുവിഭാഗക്കാര്‍ക്കും നാശമാണ്, കാരണം കാലപുരുഷന്‍റെ ഹൃദയം, ജനനേന്ദ്രിയം, പാദം എന്നിവയാണ്. ഇവര്‍ മാസപിറന്നാളിനെല്ലാം പരിഹാരം ചെയ്യേണ്ടത് (ദൈവ ഭജനം) അത്യാവശ്യമാണ് (കൂടുതല്‍ ഒന്നാം പാദക്കാര്‍. ഇവരില്‍ രണ്ടാം പാദക്കാര്‍ പൊതുവേ പുരുഷന്മാര്‍ക്ക് ചിലരില്‍ അച്ഛന്‍ നഷ്ടപെടുന്നതായി കാണാം, രണ്ടാം പാദ സ്ത്രീകളില്‍ അമ്മയ്ക്ക് മരണവുമുണ്ടാകാം, മൂന്നാം പാദം പുരുഷന്മാര്‍ക്ക് അമ്മയോ സ്ത്രീകളില്‍ അച്ഛന്‍റെ അടുത്ത ബന്ധുക്കളിലെ സ്ത്രീകള്‍ക്കും മരണം സംഭവിക്കാം. പാദദോഷമുള്ള നക്ഷത്രമായതിനാലാണ് ഇത് സംഭവിക്കുന്നത്) ഇതൊക്കെയാണെങ്കിലും ഇതൊക്കെ ചിന്തിക്കുന്നതിനു മുമ്പ് നമ്മള്‍ ഒരു കാര്യം പ്രത്യേകമായി ഇവര്‍ക്ക് ശ്രദ്ധികേണ്ടത് ഇവരുടെ തിഥിയനുസരിചുള്ള ഗൃഹത്തിന്‍റെയും നക്ഷത്രത്തിന്‍റെയും ഫലദാനത്തിന്‍റെ ഏറ്റക്കുറച്ചില്‍ കൂടി കൃത്യമായി മനസ്സിലാക്കണം. ഇതനുസരിച്ച് ഇവര്‍ക്ക് നല്ല ഫലങ്ങള്‍ തരുന്ന ഗൃഹങ്ങളും ഉണ്ട്. ആയതിനാല്‍ ഇവര്‍ക്ക് നല്ല യോഗങ്ങളും, ഭാഗ്യങ്ങളും ധാരാളം ലഭിക്കുന്നവരുമുണ്ട് ആയതിനാല്‍ ജാതകത്തിലെ ഗൃഹനില അനുസരിച്ചു മാത്രമേ ഗുണദോഷത്തെപറ്റി ചിന്തിക്കാന്‍ പാടുള്ളൂ. നല്ല ഗൃഹങ്ങള്‍ നല്ല ഫലത്തെയും ദോഷ ഗൃഹങ്ങള്‍ (ജാതക പൊസിഷന്‍ അനുസരിച്ച്‌) ദോഷത്തെയും തരുന്നതാണ് ( ഗുരു, ശുക്ര, ശനിയനുസരിചായിരിക്കും ഗുണഫലങ്ങള്‍) ഇവരുടെ ശരീരഘടന പറയാന്‍ ബുദ്ധിമുട്ടാണ്. ദുര്‍ബലഹൃദയരായിരിക്കും. ഉറച്ച തീരുമാനത്തിലെത്താന്‍ ബുദ്ധിമുട്ടായിരിക്കും കാരണം, ഇവരുടെ സംശയസ്വഭാവവും, ഇവരുടെ സ്വാര്‍ത്ഥത നിറഞ്ഞ പെരുമാറ്റവും, അതിസാമര്‍ത്ഥ്യവുമായിരിക്കും. ഇത് ഇവരുടെ കാപട്യം നിറഞ്ഞ സ്വഭാവം ഇവരെ ഏതു കാര്യത്തിലും പിന്നോട്ടടിക്കുന്നു. ഇവര്‍ മറ്റുള്ളവരെ ബഹുമാനിക്കില്ല. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും ബഹുമാനം കിട്ടണമെന്ന വാശിക്കാരായിരിക്കും.ഇവര്‍ വളരെപെട്ടന്ന് മറ്റുള്ളവരുടെ ആരാധനയ്ക്ക് പാത്രമാകുകയും എന്നാല്‍ പെട്ടെന്ന് തരംതാഴ്ത്തപ്പെടുക്കയും പരിഹാസപാത്രമാകുകയും ചെയ്യും. സ്വയം പുകഴ്ത്തല്‍, സ്വയം സ്നേഹം കിട്ടണം മറ്റുള്ളവര്‍ തന്നെ പുകഴ്ത്തി പറയണം, ആത്മാര്‍ത്ഥത കാണിക്കണം എന്നെല്ലാം ഉള്ള ഇവരുടെ ചിന്താഗതി ഇവര്‍ക്ക് ആത്മാര്‍ത്ഥ സുഹൃത്തിനെ കിട്ടാതെ പോകുന്നു. ഇത്തരം സ്വഭാവം ഇവരെ മോശമായ കൂട്ടുകെട്ടില്‍ കൊണ്ടെത്തിക്കും, ആയതിനാല്‍ ശ്രദ്ധിച്ചു മുന്നോട്ടുപോകുന്നത് നന്ന്. നല്ല വേഷവിദാനം ഇഷ്ടപ്പെടുന്നവരാണ്, ഏറ്റവും വലിയ എടുത്തുചാട്ടക്കാരാണിവര്‍ വരാന്‍ പോകുന്ന നന്മതിന്മകളെ ചിന്തിക്കാത്തവരാണിവര്‍. വീണ്ടുവിചാരം തീരെ ഇല്ലാത്തവരാണിവര്‍, ഒരു നല്ല കാര്യം ഇവരില്‍ ഉള്ളത് ഇവര്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ വളരെ കൃത്യനിഷ്ടയോടും, കാര്യമായും ചെയ്യും അതില്‍നിന്നും ആര്‍ക്കും ഇവരെ പിന്തിരിപ്പിക്കാന്‍ ആവില്ല. വിദ്യാഭ്യാസം കുറവായാലും എല്ലാകാര്യത്തിലും ഇവര്‍ക്ക് അറിവുള്ളവരായിരിക്കും ഏതിനേയും ചെറുത്ത് തോല്‍പിക്കും. ആരു തെറ്റുചെയ്താലും മുഖം നോകാതെ ശിക്ഷിക്കുന്നവരായിരിക്കും ഇവര്‍. പലപ്പോഴും ആവശ്യത്തിലേറെ സ്വാതന്ത്ര്യം, എന്തും നേരിടുന്നതില്‍ ഉറച്ച മനസ്സുമായിരിക്കും. ഇവര്‍ പൊതുവേ വീടും കുടുംബവും, കുടുംബക്കാരെയും വിട്ട് ദൂരെ താമസിച്ചു ഉപജീവിതം നടത്തുകയും ധനം സമ്പാദിക്കുന്നവരുമായിരിക്കും, യാത്രയുമായി ബന്ധപെട്ടായിരിക്കും ധനസംവാദനം. നല്ല ജാതക പരിശോധന ഇല്ലാത്ത കുടുബജീവിതം താരുമാരാകാന്‍ സാധ്യതയുണ്ട്, സംശയാലുക്കളായ ഇവരുടെ വിവേകമില്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമായ പ്രവര്‍ത്തികള്‍ ഇവര്‍ക്ക് തന്നെ വിനയായി വരും, ഇവര്‍ കുടുംബസ്നേഹികള്‍ ആയതിനാല്‍ അതും ഏറെക്കുറെ ദുരിതത്തിന് വഴിവയ്ക്കുന്നതാണ്. ചിലര്‍ നല്ല അഡ്വൈസര്‍മാര്‍ ആയിരിക്കും, ഒരു പരുതിവരെ സുഖലോലുപരാണിവര്‍. സ്ഥിരസ്വഭാവമുണ്ടാകില്ല കാരണം രാശ്യാധിപനായ ചന്ദ്രന്‍റെ ഏറ്റക്കുറച്ചിലായിരിക്കും, ചന്ദ്രന്‍ മദനകാരകനായതിനാല്‍ വികാരത്തിനടിമാപ്പെടാറുണ്ട്. 18 നും 32 നും മേല്‍ നല്ല ജീവിതം ലഭിക്കും.

സ്ത്രീകളെ സംബന്ധിച്ചടുത്തോളം സഹോദരഗുണം കുറവായിരിക്കും, കൃഷിലാഭവും കുറഞ്ഞിരിക്കും, പൊക്കം കുറവായിരിക്കും, സൗന്ദര്യമുള്ളവരായിരിക്കും, സുഖവും സന്തോഷവും കുറവുള്ളവരായിരിക്കും, വളരെ തന്മയത്വമായി പെരുമാറുന്നവരായിരിക്കും, സമാധാനപ്രിയരും, മൂത്തവരെ ബഹുമാനിക്കുന്നവരും, എന്നാല്‍ എല്ലാരെയും നിലയ്ക്കുനിര്‍ത്തുന്നവരും, ആത്മാര്‍ഥതയുള്ളവരും, എല്ലാരോടും സ്നേഹാദരവുള്ളവരും, മതാനുഷ്ടാനുക്കളും, ദൈവവിശ്വാസികളും, യാധാസ്ഥിതികയും, ക്രമമനുസരിച്ചുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവളുമായിരിക്കും. ഭൂമി, വീട് എന്നിവയില്‍ നിന്നും ആദായം ലഭിക്കുന്നവളായിരിക്കും. ഇവര്‍ തീര്‍ത്തും പതിവ്രതകളായിരിക്കും. ഇവര്‍ പൊതുവേ സ്വന്തം ഭര്‍ത്താവിന്‍റെ മേല്‍ ഒരല്‍പം നിയന്ത്രണം വയ്കേണ്ടാതായിവരും അത് ചെറിയ നാണക്കേടുക്കള്‍ക്കും ആള്‍ക്കാരുടെ മോശ അഭിപ്രായങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ കഴിയും. ഇവര്‍ പല കാര്യങ്ങളും സംസാരിക്കണമെന്നു വിചാരിച്ചാലും ഇവരുടെ ജന്മസിദ്ധമായിയുള്ള സ്വഭാവശുദ്ധി എല്ലാതരം പ്രേരണകളെയും പിന്നോട്ട് വലിക്കുന്നു. ഇതുകാരണം ഇവരെ മറ്റുള്ളവര്‍ മുതലെടുത്ത്‌ ഇവരെ കുറിച്ച് മോശം അഭിപ്രായങ്ങളും തെറ്റിദ്ധാരണയും നടത്തുന്നു. ഇവര്‍ക്ക് തിരിച്ചറിവുള്ള കുട്ടികളെ ലഭിക്കും. സ്വസ്ഥജീവിതം കുറഞ്ഞിരിക്കും, സാധുജീവികളായിരിക്കും. സ്വസ്ഥത കെടുത്തുന്ന പലതും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. കൂടെ കൂടെയുള്ള കലഹമോ ഭര്‍ത്തൃവിരഹമോ ഇവര്‍ക്ക് നേരിടേണ്ടിവരും. ഇവരുടെ ജീവിതപങ്കാളി പലവിധ പരിവര്ത്തനത്ത്തിനും വിധേയരാകുന്നവരായിരിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാകും.

പോതുഫലം- ദേവഗണത്തില്‍ പെടുന്നവര്‍ പുഷ്യമെന്നും തിഷ്യമെന്നും പേരുണ്ട്. ഇതിന്‍റെ അര്‍ത്ഥം പോഷിപ്പിക്കുക എന്നാണ്. പൂയം അനിഴം ഉതൃട്ടാതി ശുഭകരമായ കാര്യങ്ങള്‍ക്ക് നല്ലതെന്നാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ലേഖകരെ സംബന്ധിചിടത്തോളം വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളത്. കലിയുഗരാശിയില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളും ശനിയുടെ നക്ഷത്രങ്ങളുമായതിനാല്‍ ശുഭകരമല്ല. ഉദാ:- ഈ നക്ഷത്രത്തില്‍ വീടുപാലുകാച്ചുകയോ, വിവാഹം നടക്കുകയോ ചെയ്‌താല്‍ പ്രാരംഭ ദശ 19 കൊല്ലം ശനിയാണ്. മുഹൂര്‍ത്തസമയം അടിസ്ഥാനമാക്കി ശനിദശക്ക് കുറവുവരാം, ഇതില്‍പ്രകാരം ക്ലേശാനുഭാവങ്ങലാണ് ആദ്യം ഉണ്ടാകുന്നത് തൊട്ടടുത്ത് ബുധന്‍റെയും കേതുവിന്‍റെയും ദശകളാണ് ഇവയെല്ലാം മോശവുമാണ് ആയതിനാലാണ് വ്യത്യസ്ത ലേഖകര്‍ക്ക് ഉള്ളത്.

നക്ഷത്രനാഥന്‍ ശനി- സൂര്യന്‍റെ ഭാര്യയായ സംഖ്യ സൂര്യതാപം സഹിക്കവയ്യാതെ സൂര്യന്‍റെ കാര്യങ്ങള്‍ നോക്കാനായി മറ്റൊരു ഭാര്യയായ ചായയെ ഏല്‍പ്പിച്ചശേഷം വീടുപേക്ഷിച്ചു പോയി. സംഖ്യയാണെന്ന ധാരണയില്‍ സൂര്യനില്‍ ചായില്‍ 3 പുത്രന്മാര്‍ ഉണ്ടായി. ഇവരാണ് ശനി, സാവര്‍ണമന്‍, തപ്തി, അതിനാലാണ് ശനിക്ക്‌ ചായാസൂര്യന്‍ എന്ന് പേരുവന്നത്. സംഖ്യയില്‍ സൂര്യനുണ്ടായ പുത്രന്‍ യമനെ ചായ ശപിച്ചു. അതുകണ്ടു ക്രോധഭാവം പൂണ്ട രൂപം കണ്ട ചായതാന്‍ സംഖ്യയല്ലെന്ന സത്യം തുറന്നു പറഞ്ഞു. സത്യാവസ്ഥ മനസ്സിലാക്കിയ സൂര്യന്‍ അവളെ ഉപേക്ഷിച്ചു. സംഖ്യയെ തിരികെ കൊണ്ടുവന്നു. അങ്ങനെ മാതാവിനെ ഉപേക്ഷിച്ച സൂര്യനെ ശനിക്ക്‌ ശത്രുതയുണ്ടായി. ജ്യോതിഷത്തില്‍ അതിനാലാണ് ഇവര്‍ തമ്മില്‍ ശത്രുക്കളായത്. പിന്നൊരു കഥ ചിത്രരഥന്‍ എന്ന രാജാവിന്‍റെ മകളാണ് ശനിയുടെ ഭാര്യ. ഒരിക്കല്‍ ശനി ധ്യാനത്തിലായപ്പോള്‍ ശനിപത്നി സന്താനമോഹവുമായി ശനിയുടെ അടുത്തുകൂടി. ധ്യാനത്തിലായിരുന്ന ശനി അവളെ അവഗണിച്ചു വിട്ടു. കോപാകുലയായ ശനിപത്നി ശനിയെ ശപിച്ചു. ഇനിമുതല്‍ ശനിദൃഷ്ടി എല്‍ക്കുന്നവര്‍ കൊല്ലപ്പെടുമെന്നായിരുന്നു അത്. ശനിക്കു ലഭിച്ച ഈ ശാപം കാരണമാണ് ഗണപതിക്ക് ആനയുടെ തല ലഭിച്ചത്തെന് കഥ.

നക്ഷത്രദേവത ബൃഹസ്പതി, ഇവരും ചന്ദ്രനുമായുള്ള ബന്ധം കൊണ്ടാകാം പൂയം നക്ഷത്രദേവതയായി ഗുരുക്കന്മാരായ ആചാര്യന്മാര്‍ ബൃഹസ്പതിയെ അവരോതിച്ചത്. ബ്രഹ്മപുത്രനായ അംഗിരസ് ആണ് ബൃഹസ്പതിയുടെ പിതാവ്, മാതാവ് വസുദയും. ബൃഹസ്പതിയുടെ ഭാര്യ താര സൗന്ദര്യവതിയായിരുന്നു, ബൃഹസ്പതിയുടെ ശിഷ്യനായ ചന്ദ്രനില്‍ താരയ്ക്ക് അനുരാഗം ജനിക്കുകയും ചന്ദ്രനോടൊപ്പം കഴിയുകയും ചെയ്തു അപ്പോള്‍ കലഹങ്ങളും നടന്നുവെങ്കിലും മറ്റുള്ള ദേവന്മാര്‍ ഇടപെടുകയും താരയെ ചന്ദ്രനില്‍ നിന്നും അകറ്റി ബൃഹസ്പതിയുടെ അടുത്തെത്തിച്ചു. ചന്ദ്രന് താരയില്‍ ബുധന്‍ എന്ന പുത്രന്‍ ജനിച്ചു. കര്‍ക്കിടകരാശിയിലും വൃശ്ചികം രാശിയിലും, മീനം രാശിയിലും, ബുധന്‍റെ നക്ഷത്രമായ ആയില്യം, കേട്ട, രേവതിക്ക് സ്ഥാനം നല്‍കിയത് കൊണ്ടാണ്. ഏതു കഠിന വിഷമപരിത സ്ഥിതിയിലും ക്ഷമയോടെ ആരോടുമൊരു പരാതിയുമില്ലാതെ ലക്ഷ്യം നേടിയെടുക്കുന്നവരാണ് പൂയം നക്ഷത്രക്കാര്‍. നക്ഷത്രമൃഗം ആടാണ്, സമാധാനമായി കരുതുന്നവരും, വളരെ സൗമ്യമായി തോന്നുമെങ്കിലും അത്യാവശ്യ സമയത്ത് മറ്റുള്ളവരെക്കാളും അക്രമകാരികള്‍ ആയിരിക്കും. ഇവരെ ശത്രുക്കള്‍ ആകാതിരിക്കാന്‍ ശ്രമിക്കണം.

വിദ്യാഭ്യാസം- ഇവര്‍ക്ക് പ്രാരംഭ ദശ വിദ്യാഭ്യാസത്തിന് മോശമായതിനാല്‍ അദ്ധ്യാപകരും, രക്ഷിതാകളും, ജാതകാനും, പ്രത്യേഗം ശ്രദ്ധിക്കണം. കൂടുതല്‍ വിവരത്തില്‍ ലേഖകന്‍റെ വിദ്യാഭ്യാസ വിജയത്തിനുള്ള വിദ്യാര്‍ത്ഥികളുടെ ലേഖനം വായിക്കേണ്ടതാണ്.

ആരോഗ്യം- (അസുഖം) രാശി പ്രകാരം പനി, നീര്‍ദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, മഞ്ഞപിത്തം, വിരശല്യം, കുടല്‍രോഗങ്ങള്‍, ആസ്മ, അപസ്മാരം, മനോരോഗം, സ്ത്രീജന്യരോഗം, പണ്ടുരോഗം, ഛ്ര്‍ദി, പരുക്കള്‍, രക്തദൂഷ്യരോഗങ്ങള്‍, വൃഷ്ണരോഗം, ഉന്മാദരോഗം, ഗ്യാസ്ട്രബിള്‍, ഗര്‍ഭാശയരോഗങ്ങള്‍, ഹൃദയസംബന്ധഅസുഖം, ജലജന്യരോഗങ്ങള്‍, സ്ഥനരോഗങ്ങള്‍, ക്യാന്‍സര്‍, വയറുവേദന. ശരീരഭാഗം, ശ്വാസകോശം, വയര്‍, വാരിയെല്ല്.പാപഗൃഹങ്ങള്‍ പൂയവുമായി ബന്ധപെടുന്ന അവസരത്തിലും, അപഹാരം, ഗോച്ചരഫലം, ചാരഫലത്തിലും, ഈ അസുഖമുണ്ടാകാം.

തൊഴില്‍- ഖനി വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, മണ്ണെണ്ണ പെട്രോള്‍ കല്‍ക്കരിവകുപ്പുകള്‍, കിണറുകള്‍, ഭൂമികുഴിചെടുക്കുന്ന മറ്റുവസ്തുക്കള്‍, കനാലുകള്‍, കിടങ്ങുകള്‍, തുരങ്കങ്ങള്‍, രഹസ്യം സൂക്ഷിക്കുന്ന ജോലിക്കള്‍, പ്ലമ്പര്‍, ജയിലര്‍, ശവക്കുഴിതോണ്ടുന്നവര്‍, കുളം കിണര്‍ കഴുകുന്നവര്‍, എന്ജിനിയര്‍മാര്‍, പാലം കെട്ടല്‍, അംബാസഡര്‍, മരുഭൂമി സമതലം, ലോകവ്യാപാരം, ക്ഷേത്രജോലി, കലാകാര്‍.

അനുകൂല നക്ഷത്രങ്ങള്‍- (പൊരുത്തമുള്ള നക്ഷത്രം) അശ്വതി-5, തിരുവാതിര-6, പുണര്‍തം-7, ആയില്യം-6, തിരുവോണം-6, രേവതി-7.
പ്രതികൂല നക്ഷത്രങ്ങള്‍ - മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, രോഹിണി, കാര്‍ത്തിക.
അനുകൂല ദിവസം- ശനി, തിങ്കള്‍.
അനുകൂല തിയതി- 8, 17, 26
നിര്‍ഭാഗ്യ നിറം- വെളുപ്പ്, കറുപ്പ്.
അനുകൂല നിറം- കടും നീല, കടും പച്ച, മഞ്ഞ.
മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍ മഞ്ഞ ധരിച്ചു പോകുന്നതാണ് നല്ലത്. പേരില്‍ F
P വരുന്നത് വിജയത്തിന് നന്ന്.
ശുഭകര്‍മ്മത്തിന് പറ്റിയ ദിവസം- അനിഴം, തിരുവോണം,ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി.അനുകൂല മാസം- ചിങ്ങം, കന്നി, ധനു, മീനം, ഇടവം.
നിര്‍ഭാഗ്യ മാസം- മിഥുനം, കുംഭം.
നിര്‍ഭാഗ്യ ദിനം- ചൊവ്വ, ബുധന്‍, ഞായര്‍.
ഭാഗ്യ ദേവത- ധര്‍മ്മശാസ്താവ്, ദുര്‍ഗ്ഗ.
നിര്‍ഭാഗ്യ തിയതി- 5, 15, 25, 6.
ദോഷ ദാശാകുലങ്ങള്‍- കേതു, സൂര്യന്‍, ചൊവ്വ.
ജീവിത വിജയത്തിനു- ഹനുമാനും, മൂകംബികാദേവി, ശ്രീകൃഷ്ണന്‍, മഹാദേവന്‍ ഭജനവും, 15 മിനിട്ട് രാവിലെയും വൈകിട്ടും ഏതെങ്കിലും ദൈവത്തെ പ്രാര്‍ഥിക്കുക, അരവണയോ കടുംപായസമോ മാസത്തില്‍ 2 പ്രാവശ്യം നടത്തുക. 3 നേരം നെയ്‌വിളക് കത്തിക്കുക. കുറച്ച് ഉണക്കമുന്തിരിയും കല്‍ക്കണ്ടവും നിത്യവും വിളക്കിനു മുന്നില്‍ വച്ച് ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുക.

കര്‍ക്കിടകം രാശിക്കാര്‍ അമ്മയുമായും അമ്മയുടെ ഇളയ സഹോദരങ്ങളും, ഭാര്യയുടെ ഇളയ സഹോദരങ്ങളും അവരുടെ ഭാര്യമാരും അവരുടെ കുടുംബാംഗങ്ങളും പിതാവിന്‍റെ കുടുംബാംഗങ്ങളും സന്താനത്തിന്‍റെ ഭാര്യയും, അവരുടെ കുടുംബാംഗങ്ങളും അവരുടെ അമ്മയും, മൂത്ത സഹോദരങ്ങളും അവരുടെ ഭാര്യമാരും ജാതകന്‍റെ മൂത്തസഹോദരന്‍റെയും അവരുടെ ഭാര്യയും കുടുംബാംഗങ്ങളും അമ്മയുടെ ഇളയവരും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവര്‍ത്തികള്‍ സസൂഷ്മം സൂക്ഷികേണ്ടാതാണ്.

ആയില്യം

കൂടുതലും വഞ്ചനാശീലവും എവിടെയും മറ്റുള്ളവര്‍ക്ക് ഉള്ളില്‍ തുളച്ചുകയറത്തക്കരീതിയിലെ പെരുമാറ്റവുമായിരിക്കും. ഇവരില്‍ നിന്നും രക്ഷപെടുന്നതിനായി പഴയ ആള്‍ക്കാരും അയല്‍വാസികളും മുളച്ചെടിവച്ചുപിടിപ്പിക്കുന്നു അതിര്‍ത്തിയില്‍. ഇതിന് മാഗ്നെറ്റിക് പവറുണ്ടെന്നും എല്ലാ ദുഷ്ടശക്തികളെയും ചെറുക്കാനുള്ള കഴിവ് മുളയ്ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. രണ്ടാം പാദത്തില്‍ ജനിച്ചവര്‍ പണത്തെ നശിപ്പിക്കും, മൂന്നാം പാദക്കാര്‍ അമ്മയ്ക്ക് ജീവിതത്തില്‍ കഷ്ടനഷ്ടങ്ങളെ കൊടുക്കുന്നവരാണ്‌, നാലാം പാദം അച്ഛനപകടകാരികള്‍ ആയിരിക്കും, എന്നാല്‍ ------ പാദക്കാര്‍ ആരെയും അപകടപ്പെടുത്താറില്ല. എന്നാല്‍ ജാതകത്തിലെ ദോഷഫലമായി അച്ഛനമ്മയെയും സ്വയവും ജീവാപായം ഉണ്ടാക്കുകയും ചെയും ഇത് 8 വയസ്സിനുള്ളിലായിരിക്കും സംഭവിക്കുന്നത്. ഇവര്‍ ധിക്കാരപരമായിരിക്കും സംസാരിക്കുന്നത്, തന്‍റെടികള്‍ ആയിരിക്കും, അഹങ്കാരിയുമായിരിക്കും, എന്നാല്‍ മനസ്സ് ശുദ്ധമായിരിക്കും. വര ഒരിക്കലും വിശ്വസ്ഥരല്ല, ഇവര്‍ തല്‍കാര്യ പുള്ളികളും, താന്‍ വലുതെന്ന ചിന്തകാരുമായിരിക്കും. താന്‍ ആത്മാര്‍ഥതയുള്ളവനാണെന്നു നടിക്കുമെങ്കിലും ഇവരെ വിശ്വസിക്കാന്‍ കൊള്ളാത്തവരായിരിക്കും. വാചാലുവായിരിക്കും, ഇവര്‍ക്കൊരു പ്ലസ് പോയിന്‍റ് ഉള്ളത് ഇവര്‍ മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുകയും പല സ്ഥലത്തും തലപ്പത്ത് ഇരിക്കാനും കഴിവുള്ളവരാണ്. ഇവരിലെ അപാരകഴിവാണ് നേതൃപദവി, അതില്‍ വിജയിക്കുകയും, നല്ലൊരു പോളിട്ടിഷ്യനാകാന്‍ ഇവര്‍ക്ക് നല്ല കഴിവാണ്. ഇതിവരുടെ ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ ഉദാഹരണമാണ്, ഒരു രാജ്യത്തിന്‍റെ നേതൃപദവി ഇവര്‍ക്ക് യോചിക്കും. എന്നാല്‍ ചിലര്‍ ഭീരുക്കളും, ലോലഹൃദയരും, താഴ്മയായി സംസാരിക്കുന്നവരുമായിരിക്കും. ഇത് ഇവര്‍ ലോകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും അപഹരണം നടത്തുന്നതിലും കേമരായിരിക്കും. ഇത് ഇവര്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്യും. ഇവര്‍ ഒരിക്കലും മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാറില്ല, ഏതു കാര്യവും (പൊതുവേ സ്വന്തം കാര്യങ്ങള്‍) ഒളിച്ചുവെക്കാന്‍ കേമരായിരിക്കും, കള്ളന്മാരും, കൊലയാളികളും, ഈ നക്ഷത്രക്കാരായിരികും കൂടുതല്‍. നല്ലതും ചീത്തയും, പണക്കാര്‍ സാധുക്കള്‍ എന്ന വേര്‍തിരിവ് ഇവരിലില്ല. ഇവര്‍ തെറ്റു ചെയ്താലും ശരിചെയ്താലും അതിനെ സ്വീകരിക്കുകയും, അനുസരിക്കുകയും ചെയുന്ന സുഹൃത്തിനെ മാത്രമേ ഇവര്‍ ഇഷ്ടപ്പെടു. അവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും ഇവര്‍ സഹിക്കും. ചതിച്ചു മറ്റുള്ളവരുടെ സ്വത്ത് കൈക്കലാക്കാന്‍ ഇഷ്ടപ്പെടാറില്ല, എങ്കിലും മറ്റുള്ളവര്‍ ഇവരെ പറ്റി തെറ്റിദ്ധരിക്കുന്നു. ഒരു സ്വഭാവം ഇവര്‍ക്ക് പ്രത്യേകമായുള്ളത് മറ്റുള്ളവര്‍ കൊള്ളാത്തത് എന്ന് കരുതുന്നതിനെ ഇവര്‍ വിശ്വസിച്ചു കൂടെകൂട്ടുന്നു. സഹായിക്കേണ്ടവരെ അതറിഞ്ഞിവര്‍ സഹായിക്കും, അവരില്‍ നിന്നും പ്രത്യുപകാരം പ്രതീക്ഷിക്കാതെ. ഇവര്‍ എല്ലാവരെയും കൈയ്യയചു സഹായിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാരില്ല. പുകഴ്ത്തുന്നത് ഇഷ്ടപെടാറില്ല. ഇവര്‍ ഭാഗ്യമുള്ളവരും, പെരെടുക്കുന്നവരും, എന്നാല്‍ ചൂടന്മാരുമായിരിക്കും. ഇവര്‍ ചൂടാകേണ്ടിടത് ചൂടാവുകയും, തണുക്കേണ്ടിടത് തണുക്കുകയും ചെയും ഇത് ഇവരുടെ പ്രത്യേകതയാണ്. ഭാഗ്യങ്ങള്‍ ഇവരെ തുണക്കാറില്ല. യഥാര്‍ത്ഥ ഉപകാരം ചെയേണ്ടവര്‍ക്ക് ഇവര്‍ വിമൂഖത കാണിക്കും. ഉയര്‍ന്ന ജാതിയില്‍ ജനിച്ചാലും താഴ്ന്നവരുമായാണ് കൂടുകെട്ടുകള്‍. അവര്‍ക്ക് വേണ്ടി ധാരാളം പണമിറക്കുകയും ചെയ്യും. 35 നും 40നും ഇടയില്‍ വന്‍ ധന നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാം. വീട്ടിലെ എല്ലാവരുടെയും സംരക്ഷണം നിങ്ങളുടെ ചുമതലയായിരിക്കും, ഇളയ സന്താനമായിരുന്നാല്‍ പോലും. കംപാനിയന്‍ സ്വയം മനസ്സിലാക്കുന്നവരായിരിക്കില്ല, സമ്പത്തും പങ്കുവെക്കാന്‍ ഇഷ്ടപെടുകയില്ല. ആരെയും വിശ്വസിക്കുകയില്ല, വിശ്വസിക്കുന്നവര്‍ ഇവരെ ചതിക്കുകയും ചെയ്യും.

സ്ത്രീകളെ സംബന്ധിച്ചടുത്തോളം ഏറെക്കുറെ പുരുഷന്മാരെ പോലെയാണെങ്കിലും ഇവര്‍ കാണാന്‍ അത്ര നന്നായിരിക്കില്ല, ഇവര്‍ സ്വയം ആത്മനിയന്ത്രണമില്ലാത്തവരും തന്നിഷ്ടക്കാരുമായിരിക്കും, കുടുംബത്തിലെ മേല്‍കോയ്മ ഇവരുടെ ജന്മസിദ്ധമായസ്വഭാവമാണ്, ഭരണത്തില്‍ സമര്‍ത്ഥരായിരിക്കും, മറ്റുള്ളവരുടെ മേല്‍നോട്ടം വകവച്ചു കൊടുക്കുകയില്ല, കുടുംബജീവിതം മോശമായിരിക്കും, ബുധനും,ചൊവ്വയും ജാതകത്തില്‍ മോശമായാല്‍ സഹോദരഗുണം കുറവായിരിക്കും, പാപപ്രവൃത്തിയില്‍ തല്‍പ്പരരായിരിക്കും, സഞ്ചാര പ്രിയരായിരിക്കും, ആരെയും വിശ്വസിക്കാത്തവരാണിവര്‍, സ്നേഹമുള്ളവളാണെങ്കിലും കലഹപ്രിയ ആയിരിക്കും, ദുഖിക്കുന്നവളും, കയര്‍ത്ത് സംസാരിക്കുന്നവളും, താനെന്ന അഹങ്കാരമുള്ളവളുമായിരിക്കും, നേരും,നെറിയും ഇല്ലാത്തവരും, വഞ്ചനാസ്വഭാവം ഉള്ളവരുമായിരിക്കും. സന്ദര്‍ഭോചിതമായി പെരുമാറാനും സംസാരിക്കാനും കഴിവുള്ളവരാണ്. പുരുഷ പ്രകൃതിയായിരിക്കും.

പോതുഫലം- ആസ്ലേഷ(ആയില്യം) എന്നതിന്റെ അര്‍ത്ഥം ആലിംഗനം എന്നാണ് ബ്രഹ്മാവിന്‍റെ മാനസപുത്രന്മാരില്‍ ഒരാളായ മരിചിയുടെ പുത്രനാണ് കശ്യപന്‍. കശ്യപന്റെ പത്നിമാരായിരുന്നു കദൃവും, വിനീതയും. കശ്യപന്‍ പത്നിമാര്‍ക്ക് ഒരു വരം കൊടുത്തു 1000 നാഗങ്ങള്‍ സന്തതികളായി ലഭിക്കണമെന്നായിരിന്നു കദൃവിന്റെ ആഗ്രഹം, കദൃവിന്റെ മക്കളെക്കാള്‍ തേജസ്വികളായ 2 പുത്രന്മാരേ വേണമെന്നായിരുന്നു വിനീതയുടെ ആഗ്രഹം. അതില്‍ പ്രകാരം പുത്ര ജനനം രണ്ടുപേര്‍ക്കും നടന്നു. വിനീതയുടെ സന്തതികളാണ് അരുണനും, ഗരുഡനും. കദൃവിന് 1000 നാഗങ്ങളുമായിരുന്നു. നാഗങ്ങളും ഗരുഡനുമായുള്ള ശത്രുതക്ക് കാരണങ്ങള്‍ പലതുണ്ട് ഇതില്‍ അഷ്ടനാഗങ്ങളുടെ പേര് അനന്തന്‍,വാസുകി,തക്ഷകന്‍,കാര്‍ക്കോടകന്‍,ശങ്കന്‍,ഗുളികന്‍,പത്മന്‍,മഹാപത്മന്‍ എന്നീ നാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. സര്‍പ്പത്തിന് ഒരു ഫണവും നാഗങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫണവുമുണ്ടായിരിക്കും സര്‍പ്പത്തിന് മാത്രം വിഷമുണ്ട്. അനന്തന് ആയിരം ഫണമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. സര്‍പ്പങ്ങള്‍ പൊതുവേ സ്വന്തം തോലിയിളക്കി കളയും. അതിനെ പടം പൊഴിക്കലെന്നുപറയും. ഇതൊരു പുതിയജന്മം കൊടുക്കന്നതിന് തുല്യമാണ്. ഇതുപോലെ ആയില്യം നക്ഷത്രക്കാരും സ്വയം വിചാരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താം. നല്ലതായാലും, ചീത്തയായാലും നല്ല മാര്‍ഗ്ഗമായാലും, ചീത്ത മാര്‍ഗ്ഗമായാലും.

വിദ്യാഭ്യാസം �" കലയും, കണക്കിലും പ്രഗല്‍ഭരായിരിക്കും. ബാല്യകാലദശകള്‍ വിദ്യാഭ്യാസത്തിന് അനുകൂലമല്ല. കൂടുതല്‍ വിവരത്തിന് ലേഖകന്‍റെ ആയില്യം കുട്ടികളുടെ പഠനം വായിക്കേണ്ടതാണ്.

തൊഴില്‍ - നക്ഷത്ര ദേവത സര്‍പ്പങ്ങളായതനിനാല്‍ പെട്രോള്‍, ഖനി, ഉരുക്ക്മേഖല, രത്നവ്യാപാരം, കപ്പല്‍ ഗതാഗതം, വിമാന ജീവനം, ഈയ്യം ഉല്‍പാദനമേഖല, മൃഗം കരിമ്പൂച്ച ആയതിനാല്‍ മിലിട്ടറി, നേവി പോലിസ്, സീഫുഡ്, എക്സ്പോട്ടിംഗ്, എയര്‍കണ്ടീഷനുമായി ബന്ധപ്പെട്ടവ, താന്ത്രികം, വൃക്ഷം നാരകമായതിനാല്‍ സുഗന്ധവസ്തു നിര്‍മ്മാണ മേഖല, ചര്‍മ്മ പരിപോഷണ നിര്‍മ്മാണ മേഖല,കൂടാതെ പൂയ്യം നക്ഷത്രത്തില്‍ പറഞ്ഞവയും നോക്കണം.

ആരോഗ്യം- വിറ്റാമിന്‍ “ബി” കുറയുന്ന രോഗങ്ങള്‍, വായൂക്ഷോപം, ശ്വാസതടസ്സം, മദ്യലഹരി, ഹിസ്ടീരിയ, മഞ്ഞപിത്തം, ദഹനക്കേട്, ഞരമ്പ്‌രോഗം.

വിവാഹത്തിന് അനുയോജ്യനക്ഷത്രങ്ങള്‍ - അശ്വതി-5, തിരുവാതിര-6, പൂയ്യം-5, അനിഴം-5, പൂരുരുട്ടാതി-5, ഉതൃട്ടാതി-6, രേവതി-7,

പ്രതികൂല നക്ഷത്രങ്ങള്‍ അത്തം, ചോതി, മൂലം, പൂരാടം, ഉത്രാടം, ചതയം, മകയിരം, പുണര്‍തം.
അനുകൂല ദിവസം- ബുധന്‍, വെള്ളി, തിങ്കള്‍, ചൊവ്വ.
നിര്‍ഭാഗ്യ ദിവസം- ഞായര്‍
അനുകൂല തീയതികള്‍- 5, 4, 23
നിര്‍ഭാഗ്യ തീയതികള്‍- 7, 16, 25
ശുഭകര്‍മ്മത്തിനുള്ള നക്ഷത്രം- ഉത്രം, അനിഴം, ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി.
അനുകൂലമാസം- ചിങ്ങം, കന്നി, ധനു, മേടം, ഇടവം
നിര്‍ഭാഗ്യ മാസം- കുംഭം, മിഥുനം, തുലാം
ഒഴിവാക്കേണ്ട നിറം- കറുപ്പ്
ഭാഗ്യ നിറം- പച്ച, വെള്ള
ഭാഗ്യദേവത- അനന്തശായി, ശിവന്‍
ദോക്ഷദശാകാലം- ശുക്രന്‍, രാഹു, ശിവന്‍
ജീവിത വിജയത്തിന് പരിഹാരം- മൂകാംബികാ ഭജനം, ഭദ്രകാളീ ഭജനം, വിഷ്ണു, മഹാദേവ ഭജനം, ഹനുമാന്‍ ഭജനം.
നെയ്യ്വിളക്ക് വീട്ടില്‍ രണ്ട്നേരവും വയ്ക്കുക,15 മിനിറ്റ് നാമംജപിക്കുക, മാസത്തില്‍ 2തവണ വീട്ടില്‍ അരവണപ്പായസം നടത്തുക, ഉണക്ക മുന്തിരി, കല്‍ക്കണ്ടം, കശുവണ്ടിപ്പരിപ്പ് എന്നിവ പൂജാമുറിയില്‍ വച്ച് നരസിംഹമൂര്‍ത്തിയെ ഭജിക്കുക.

ജീവിത വിജയത്തിന് സൂക്ഷമത പുലര്‍ത്തേണ്ട വ്യക്തികളെ പൂയ്യം നക്ഷത്രം നോക്കുക.

മകം

ഉയര്‍ന്ന കഴുത്തും, കയ്യില്‍ മറുകുള്ളവരും, മീഡിയംപൊക്കവും, നിരപരാധികളാണെന്ന് തോന്നുന്ന മുഖവുമായിരിക്കും, ഇവര്‍ സാഹസികരായിരിക്കും, മൂത്തവരെ ബഹുമാനിക്കുന്നവരായിരിക്കും,ദൈവ വിശ്വാസികളും, അടിച്ചു പൊളിച്ചു ജീവിക്കുന്നവരും, പലവിധ കണ്ടുപിടത്തക്കാരും, തന്മയത്വമായി സംസാരിക്കുന്നവരുമായിക്കും, നിശബ്ദമായി ജീവിക്കാനിഷ്ടപ്പെടുന്നവരാണിവര്‍, വിദ്യാ സമ്പന്നരില്‍ നിന്നും ഉയര്ന്നവരില്‍നിന്നും ആദരവ് ലഭിക്കുന്നവരായിരിക്കും, കലകളെ കുറിച്ച് അറിവ് ഉള്ളവരായിരിക്കും ഇവര്‍ വിലയേറിയ സമയം സാംസ്കാരികമായും, കലാപരമായുമുള്ള പ്രവര്‍ത്തികളില്‍ സദാസമയം മുഴുകിയിരിക്കുന്നവരായിരിക്കും, മറ്റുള്ളവരോടുള്ള പ്രവര്‍ത്തന ശൈലി മികവുറ്റതാണ്, ആരെയും വേദനിപ്പിക്കുന്ന തരത്തിലായിരിക്കുകയില്ല അഥവാ അങ്ങനെ മറ്റുള്ളവര്‍ക്ക് തോന്നിയതായി കണ്ടാല്‍ ഉടന്‍ തന്നെ അതിലെ തെറ്റിനെ തിരുത്തി മാറ്റിയെടുക്കുന്നു, മറ്റുള്ളവര്‍ക്ക് ഒരു അറിയപ്പെടാത്ത പ്രതിബന്ധമായി തോന്നുന്ന തരത്തിലെ ഒരു പ്രവര്‍ത്തിയും ഇവര്‍ ചെയ്യാറില്ല, എന്നാലും അറിയപ്പെടാത്ത ധാരാളം ശത്രുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും, മുന്‍കോപികളാണ്, സത്യത്തിനു നിരക്കാത്ത ഒരു പ്രവര്‍ത്തിയോ, സംസാരമോ, നിബന്ധനകളോ ഇവര്‍ക്ക് സഹിക്കാന്‍ സാധ്യമല്ല, ഇവര്‍ ഉടനതില്‍ പ്രതികരിക്കും ഇതിവരെ പരാജയത്തിന് വഴി തെളിക്കും, സ്വാര്‍ഥത കുറഞ്ഞവരായിരിക്കും, സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സമര്‍ത്ഥരായിരിക്കും, ഒന്നും തിരികേ പ്രതീക്ഷിക്കാറില്ല, അതും സ്വന്തം മാനസ്സിക സംതൃപ്തിക്ക് വേണ്ടി ചെയ്യുന്നു എന്നു മാത്രം, ഇതുകാരണം സമൂഹത്തില്‍ എല്ലാവരുടെയും ശ്രദ്ധ ഇവരിലുണ്ടാകുന്നു, ഇവര്‍ ധാരാളം ജോലിക്കാരും സമ്പത്തുള്ളവരുമായിരിക്കും, കച്ചവട മനസ്സില്ലാത്തവരും നേരായ വഴിയിലൂടെ ധനം സമ്പാദിക്കുന്നവരുമായിരിക്കും, ആത്മാര്‍ഥതയും നിസ്സ്വാര്‍ത്ഥ സേവനവും ഉള്ളവരാണിവര്‍, ഇത് കാരണം ചില അവസരങ്ങളില്‍ ഇവര്‍ക്ക് ചില നേട്ടങ്ങള്‍ വരികയും ചെയ്യും, ഒരിക്കല്‍ ഒരു തീരുമാനത്തിലുറച്ചാല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നവരാണിവര്‍, മേലധികാരികളോടും, കൂടെ ജോലി ചെയ്യുന്നവരോടും വിധേയത്വമുള്ളവരുമായിരിക്കും, നല്ല കുടുംബ ജീവിതമായിരിക്കുകയില്ല ഇവരുടേത്, പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കെണ്ടാതായി വരുന്നതാണ്, മാമൂല്‍ വിരോധികളായിരിക്കും, മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയില്ല ഇതിനവരുടെ ആത്മാഭിമാനം അനുവദിക്കുകയില്ല, ആത്മാഭിമാനികളായതിനാല്‍ അതിനെ പണയം വച്ചുകൊണ്ട് ഒന്നിനും തയ്യാറാകില്ല, ഇതു കാരണം ആളുകള്‍ ഇവരെ അഹങ്കാരികളെന്ന്‍ മുദ്ര കുത്തുന്നു, സ്വന്തം കഴിവില്‍ അമിത വിശ്വാസം കാരണം മറ്റുള്ളവരുടെ സഹായത്തിന് പോകാറില്ല, സ്വതന്ത്രപ്രിയരും, ഏതുകാര്യവും ചുഴിഞ്ഞ് ചിന്തിക്കുന്നവരുമായിരിക്കും, പറയേണ്ടത് തുറന്നടിച്ച്‌ പറയുന്നവരുമായിരിക്കും, തന്‍റെടമുള്ളവരായിരിക്കും, സ്വന്തം പ്രയത്നത്തിലൂടെ സമ്പാദിക്കും, കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ മിടുക്കരായിരിക്കും, കേതുവിന് ജാതകത്തില്‍ അനിഷ്ടസ്ഥിതി വന്നാല്‍ എല്ലാ ദൂഷ്യസ്വഭാവങ്ങളുമുണ്ടായിരിക്കും, ചെറുപ്പം മുതല്‍ ഗൂഡ വിഷയങ്ങളില്‍ താല്‍പര്യംക്കൂടിയിരിക്കും, ധാരാളം ബന്ധുക്കളുണ്ടായിരിക്കും ഒപ്പം ശത്രുക്കളുമുണ്ടായിരിക്കും, തുറന്നും,തറപ്പിച്ചും പറയുന്നവരാണിവര്‍,ആക്രമണ സ്വഭാവവും ചിലരില്‍ കാണാം, ഇന്ദ്രിയ സുഖത്തില്‍ താല്‍പര്യമുള്ളവാരാണിവര്‍, ചിലരുടെ ഭാര്യമാര്‍ രോഗികളായിരിക്കും, സ്ത്രീകളെ സംബദ്ധിച്ചിടത്തോളം മാന്യതയുണ്ടെങ്കിലും അതുപോലെ ശത്രുക്കളുമുണ്ടായിരിക്കും, ധാരാളം സുഖം ആഗ്രഹിക്കുന്നവളും, വഴക്കാളികളുമായിരിക്കും, മുന്‍കോപികളുമായിരിക്കും, ഒപ്പം കരുണയുള്ളവളും, ദൈവ വിശ്വാസികളുമായിരിക്കും, രാജകീയ സുഖം ലഭിക്കുന്നവളുമായിരിക്കും, മതാനുഷ്ഠാനങ്ങള്‍ ഇഷ്ടപ്പെടുന്നു, ആര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തക്ക സമയത്ത് അവരെ സഹായിക്കുകയും ചെയ്യും, ജോലിയുള്ളവര്‍ വലിയനിലയിലെത്തും, സമ്പത്തുള്ളവനുമായായിരിക്കും വിവാഹ ജീവിതം, കുടുംബാംഗങ്ങളോട് എപ്പോഴും ഉരസ്സിക്കൊണ്ടിരിക്കും, ഇതുകാരണം ഭാതൃഗൃഹത്തില്‍ നിന്നും സ്വസ്ഥതക്കുറവും, മാനസികാസ്വസ്ഥതകളും ഉണ്ടായികൊണ്ടിരിക്കും, ഇത് സന്തോഷജീവിതത്തെ അലങ്കൊലപ്പെടുത്തും, അഭിമാനികളയിരിക്കും, മകം പിറന്ന മങ്ക എന്നതുപോലെ മകം സ്ത്രീകള്‍ക്ക് നല്ലതാണ്, ഞാനെന്ന ഭാവമുള്ളവരാണ്, മകം നക്ഷത്രക്കാരുടെ ചിങ്ങം രാശിസ്വരൂപം സിംഹം ആയതിനാല്‍ ആ ഒരു അഹംഭാവം എപ്പോഴും ഇവരില്‍ ഉണ്ടായിരിക്കും, വാക്ക് സ്ഥാനാധിപന്‍ ബുധനായതിനാല്‍ മധുരമായും, വശ്യമായും സംസാരിച്ച് മറ്റുള്ളവരെ തന്‍റെ പാട്ടിലാക്കാന്‍ കഴിവുള്ളവരാണ്, എതിരാളികളെ നിലം പരിശാക്കുന്ന സ്വഭാവം ജന്മസിദ്ധമായ വരദാനമാണ്, എല്ലാവരെയും സംശയദൃഷ്ടിയോടെയേ കാണുന്നവരാണിവര്‍,മകം നക്ഷത്രക്കാരി ഒരു വീട്ടിലുണ്ടെങ്കില്‍ അമ്മയായാലും, മകളായാലും, അമ്മൂമ്മയായാലും അധികാര കേന്ദ്രം അവളിലായിരിക്കും, ആ വീടിന്‍റെ കിരീടവും, ചെങ്കോലും അവളിലായിരിക്കും, ഇവര്‍ ആ ഗൃഹത്തില്‍ ഐശ്വര്യ വിലക്കായിരിക്കും.

പൊതുഫലം- മകം എന്നതിന്‍റെ അര്‍ത്ഥം ശക്തിമാന്‍ എന്നാണ്, കുംഭ മാസത്തിലെ മകം നക്ഷത്രത്തിലാണ് ചോറ്റാനിക്കര ഭഗവതി വിരാടരൂപത്തില്‍ വില്വമംഗലം സ്വാമിക്ക് ദര്‍ശനം നല്‍കിയതെന്ന് കഥ, ഇതാണ് ചോറ്റാനിക്കര മകം. കേരളക്കരയിലെ പ്രധാനക്ഷേത്രമാണ് ചോറ്റാനിക്കര. അമൃത സ്വരൂപികളായ, ആശ്രിതവത്സരുമായ തന്‍റെ മക്കളെ കുംഭ മകം തൊഴലില്‍ അമ്മ അനുഗ്രഹിക്കുന്നതാണ്.

വിദ്യാഭ്യാസം- വിദ്യാഭ്യാസത്തിനുള്ള ദശകള്‍ മോശമാണ്, ആയതിനാല്‍ രക്ഷകര്‍ത്താക്കളും, ജാതകനും, അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധ കേന്ദ്രീകകരിക്കണം, കൂടാതെ ലേഖകന്‍റെ മകം നക്ഷത്രത്തിന്‍റെ വിദ്യാഭ്യാസ ലേഖനം വായിക്കേണ്ടതാണ്.

തൊഴില്‍- കൈത്തൊഴില്‍, ദാസ്യപ്പണി, �"ഷധ നിര്‍മ്മാണ മേഖല, കേന്ദ്രസര്‍ക്കാര്‍ വകുപ്പ്, തുകല്‍ വ്യാപാരം, മത പ്രചരണം, നക്ഷത്രദേവത പ്രകാരം തുന്നല്‍, എംബ്രോയ്ഡറി, ഭഷ്യ സിവില്‍ സപ്ലേ, പൂന്തോട്ട പരിപാലനം, ക്ഷീര വിപണനം, മൃഗം എലി ആയതിനാല്‍ കൃഷിയും, എണ്ണ വ്യാപാരവും, കുട്ടികളുമായി ബന്ധപ്പെട്ട വിനോദവസ്തു നിര്‍മ്മാണവും, വിപണനവും, അച്ചടി, ടി വി, മാധ്യമങ്ങള്‍ ബന്ധപ്പെട്ട തൊഴില്‍, വൃക്ഷം പേരാലായതിനാല്‍ ഐ ടി മേഖല, അറ്റ കുറ്റ പണികള്‍, റേഡിയോ, ടി വി, ഹോട്ടല്‍ മേഖല, ക്രിമിനല്‍ ലോയര്‍, സര്‍ജന്‍, ഇമിഗ്രേഷന്‍, ആഭരണ നിര്‍മ്മാണം.

ആരോഗ്യം- ശരീരാവവയങ്ങള്‍ ഹൃദയം, മുതുക് സ്പൈനല്‍ കോഡ്, പ്ലീഹ

രോഗങ്ങള്‍- ഹൃദയത്തെ ബാധിക്കുന്ന രോഗം, മുതുക് വേദന, കോളറ, കിഡ്നി രോഗങ്ങള്‍, ഹൃദയമിടിപ്പ്‌ കൂടുതല്‍, ഏമ്പക്കം, മോഹാലസ്യം, മെനഞ്ചറ്റീസ്, ചിങ്ങം രാശിയായതിനാല്‍ പ്രമേഹം, പിത്തം, നേത്രരോഗം, നാഡീപ്രവര്‍ത്തന വൈകല്യം,ത്വക്ക് രോഗങ്ങള്‍, അഗ്നിസംബന്ധമായാവ, വിവിധ പനികള്‍, ശരീര തളര്‍ച്ച, ഉദര രോഗം, തേയ്യ്മാനം, ദന്ത രോഗം,

അനുകൂല ദിവസം- - ചൊവ്വ, ഞായര്‍
അനുകൂല തീയതികള്‍ - 7, 10, 25,
ഒഴിവാകേണ്ട നിറം - നീല, പച്ച, കറുപ്പ്
ഭാഗ്യദേവത - ശിവന്‍, ഗണപതി, നരസിംഹം
നക്ഷത ദേവത - പിതൃക്കളെ ആരാധിക്കണം
അനുകൂല നിറം - ചുവപ്പ്, തവിട്ട് നിറം
അനുകൂലമാസം - ചിങ്ങം, മകരം, മിഥുനം, ഇടവം.
പ്രതികൂല മാസം- മീനം, തുലാം, കര്‍ക്കിടകം.
നിര്‍ഭാഗ്യ ദിനം- ശനി, തിങ്കള്‍
നിര്‍ഭാഗ്യ തീയതി- 4, 22, 13, 2, 11, 20,
നിര്‍ഭാഗ്യ നക്ഷത്രങ്ങള്‍ - ഉത്രം, ചിത്തിര, വിശാഖം, ഉതൃട്ടാതി, രേവതി, രോഹിണി, തിരുവാതിര, പൂയ്യം.
അനുകൂല നക്ഷത്രങ്ങള്‍- അശ്വതി-6, ആയില്യം-5, പൂരം-5, മൂലം-6, അവിട്ടം-5, ചതയം-6
ശുഭ കര്‍മ്മത്തിനുള്ള നക്ഷത്രങ്ങള്‍- അനിഴം, മൂലം, അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം.
ജീവിത വിജയത്തിന് പരിഹാരം- നിത്യവും 3 നേരം നെയ്യ് വിളക്ക് വീട്ടില്‍ കത്തിക്കുക, ഗണപതിയെ പ്രാര്‍ഥിക്കുക, മാസത്തില്‍ 2 ദിവസം കടും പായസമോ, അരവണയോ നടത്തുക, വീട്ടില്‍ നിത്യവും കാലത്തും വൈകിട്ടും 10 മിനിറ്റ് നാമം ജപിക്കുക.

പൂരം

മറ്റുള്ളവരില്‍ ആകര്‍ഷിതമായ ശരീരപ്രകൃതി, ഇരുനിറമായിരിക്കും,അസാധാരണ ചിരി, പതിഞ്ഞമൂക്കായിരിക്കും (സാധാരണയായി) ഇവര്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരായിരിക്കും, ഒന്നുമില്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പേരെടുക്കുന്നവരായിരിക്കും, ഇവരുടെ സ്വതവേ ഉള്ള സ്വഭാവമാണ് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഇതുകാരണം ഇവര്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതിന് മുന്‍പ്തന്നെ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവുന്നവരാണിവര്‍, മധുരമായി സംസാരിക്കുന്നവരാണിവര്‍, യാത്രാശീലം കൂടിയവരായിരിക്കും, ആരുടേയും അടിമകളാകാന്‍ ഇഷ്ടപ്പെടുകയില്ല ഇവരുടെ ഈ സ്വഭാവം കാരണം. ഇവര്‍ ആരുടേയും കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല, ഇവര്‍ ആരുടെയെങ്കിലും കീഴിലായാലും മേലുദ്ധ്യോസ്ഥന്റെ മുന്‍പില്‍ തലകുനിക്കാത്തവരാണിവര്‍, ആയതിനാല്‍ മേലുദ്ധ്യോഗസ്ഥന്റെ സ്നേഹത്തിന് പാത്രമാവുകയോ അവരില്‍ നിന്നും എന്തെങ്കിലും ഗുണമോ ഇവര്‍ക്ക് ലഭിക്കുകയില്ല, ഇവര്‍ ചെയ്യുന്ന ജോലിയില്‍ വളരെയധികം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്, നിയമപരമല്ലാത്ത ഒരു പ്രവൃത്തിയിലും ഇവരെ പ്രേരിപ്പിക്കാനോ,ചെയ്യിക്കാനോ കഴിയില്ല, എന്നാലിവര്‍ സഹനശക്തി നഷ്ടപ്പെട്ട് കോപിഷ്ടരായി മാറും, ഈ രീതിയിലെ മനസ്സിനെ പലവിധ പ്രശ്നങ്ങളിലും ഇവരെ കേട്ടിയിടുന്നതായി കാണാം. അതിനാല്‍ ഇവര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കീണ്ടതായി വരും,മറ്റുള്ളവരുടെ ലാഭം ഇവര്‍ക്ക് ലഭിക്കുന്നതിനോട് ഇവര്‍ക്ക് ഒരിക്കലും യോജിപ്പില്ല, ഇവര്‍ക്ക് പുറത്തറിയപ്പെടാത്ത ശത്രുക്കള്‍ ധാരാളം ഉണ്ടായിരിക്കും, അവര്‍ ഇവരുടെ വിജയങ്ങള്‍ക്ക് വിലങ്ങുതടിയായി തീരുകയും ചെയ്യും,എങ്കിലും അവരുമായി ഇവര്‍ ഏറ്റുമുട്ടി ഇരട്ടി വിജയത്തോടെ എല്ലാം നേടിയെടുക്കുകയും ചെയ്യും, അങ്ങനെ ഇവരൊരു കഴിവുള്ള വ്യാപാരിയായി തീരും, പണത്തേക്കാള്‍ കഴിവും നിലയും ഇഷ്ടപ്പെടുന്നവരാണിവര്‍, ഇവര്‍ ശരിയായ വഴിയിലൂടെ സഞ്ചരിച്ച് വിജയവും അതിനു വേണ്ടി വിലയേറിയ സമയം കണ്ടെത്തുകയും ചെയ്യുന്നു, ബുദ്ധി ഉപയോഗിച്ച് ഇവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച് അതില്‍ എത്തിച്ചേരുകയും ചെയ്യും, 20നും 45നും ഇടയില്‍ പല ജോലികളും മാറി മാറി സ്വീകരിക്കും, എന്തൊക്കെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നാലും അന്യരുടെ പണം സ്വീകരിക്കുകയില്ല, 45വയസ്സിന്‌ ശേഷം ഇവര്‍ നല്ലൊരു സ്ഥിതിയിലെത്തിച്ചേരും, സ്ഥിരതയുണ്ടാകും, ബിസ്സിനസ്സില്‍ ഉയര്ച്ചയിലെത്തും ചിലരില്‍ കുടുംബ ജീവിതം നന്നായിരിക്കും,ശനി കുജ ബന്ധം മോശമായാല്‍ ബന്ധം ഒഴിയുകയോ,ഭതൃമരണമോ ഉണ്ടാകാം,ഒപ്പം കുടുംബവും കുടുംബക്കാരെയും വിട്ട് അന്യദേശത്ത് ജീവിക്കേണ്ടാതായും വരും, മനശ്ശാന്തി കുറഞ്ഞവരായിരിക്കും, മുന്കോപികളും,മറ്റുള്ളവരില്‍ അധികാരം ചെലുത്തുന്നവരുമായിരിക്കും,ഇവര്‍ക്ക് സ്ത്രീകളെ പ്രശംസിക്കാനും, സ്ത്രീകളോട് സംസാരിക്കാനും വലിയ താല്‍പര്യമാണ്, കലയിലും,സാഹിത്യത്തിലും, രാഷ്ട്രീയത്തിലും ശോഭിക്കാത്തവരാണിവര്‍ ദൂര്‍ത്താളികളും, സങ്കുചിത മനോഭാവക്കാരുമായിരിക്കും.

സ്ത്രീകള്‍ പൊതുവേ ഭാഗ്യത്താല്‍ മറ്റുള്ളവരെ ജയിക്കുന്നവരും, നല്ല സന്താനങ്ങളുള്ളവളും, നയചാതുര്യം, നല്ല പെരുമാറ്റം, മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നവള്‍,സ്വയം ലഭിച്ച പുണ്യത്തോടുകൂടിയും, ഉപകാരസ്മരണയോടും കൂടിയവളുമായിരിക്കും, സ്ഥിരസ്വത്ത് ഉള്ളവരും, ഉറച്ച മനസുള്ളവരും, ഇവര്‍ തന്റേടികളോ അപവാദങ്ങള്‍ ഏറ്റു വാങ്ങുന്നവരോ ആയിരിക്കും.

പൊതുഫലം- പുരുഷ നക്ഷത്രമായ പൂരം നക്ഷത്ര ദേവത ആണ്, ലോകത്ത് സകല ജീവജാലങ്ങളുടെ ഉടമ വിഷ്ണു ഭഗവാനാണ്, സൃഷ്ടിക്കാനുള്ള ചുമതല ബ്രഹ്മാവിനെ ഏല്‍പ്പിച്ചു, ബ്രഹ്മാവ്‌ അതിനായി മാനസ്സപുത്രരേ സൃഷ്ടിച്ചു, മരീചി, അംഗിരസ്സ്, അത്രി,പുലസ്ത്യന്‍, പുലകന്‍, ക്രതു എന്നിവരാണ്, മരീചി പുത്രനായി കശ്യപന്‍ ജനിക്കുകയും കശ്യപന് 21 ഭാര്യമാരുണ്ടായിരുന്നു അവരില്‍ 13 പേര്‍ ദക്ഷന്റെ പുത്രിമാരായിരുന്നു ഇവരില്‍ പ്രധാനിയായ അദിതിയില്‍ കശ്യപന് 12 പുത്രന്മാര്‍ ജനിച്ചു. അദിതി പുത്രന്മാരായതിനാല്‍ ആദിത്യന്മാര്‍ എന്നറിയപ്പെട്ടു. വിഷ്ണു, ശുക്രന്‍, ആര്യമാവ്, ദാതാവ്,ത്വഷ്ടാവ്, പുഷാവ്, വിവാസ്വാന്‍, സവിതാവ്‌, മിത്രന്‍, വരുണന്‍,അംശന്‍,ഭഗന് എന്നിങ്ങനെയാണ് പേര്.അതില്‍ വരുന്ന ഒരു ആദിത്യനാണ് ആര്യമാവ് സൂര്യന്‍റെപര്യായമാണ്. ആദിത്യന്‍ ഒരു രഥത്തില്‍ കയറി സഞ്ചരിക്കുന്നു. 7 കുതിരകളാണ്‌ തേര് വലിക്കുന്നത്. മേടമാസത്തില്‍ ആര്യമാ എന്ന ആദിത്യനാണ് നമ്മെ നയിക്കുന്നത്. ആര്യനെന്ന വാക്കിനര്‍ത്ഥം ബഹുമാനിതന്‍,അന്തസ്സും,ആഭിജാത്യവുമുള്ളത്,പൂരം പിറന്ന പുരുഷനെന്നും പൂരത്തെ അറിയപ്പെടുന്നു.സിംഹത്തെപ്പോലെ ഗര്‍വ്വം,അന്തസ്സും,പോരാളിയുമാണിവര്‍. മൃഗം ഗണപതിയുടെ വാഹനമായ ചുണ്ടെലിയാണ്,ക്രൌഞ്ചന്‍ എന്ന ഗന്ധര്‍വ ശ്രേഷ്ടനാണ് ശാപ ഫലമായി മൂഷികനായി ജനിച്ചത്,ഇന്ദ്രസഭയില്‍ വച്ച് വാമദേവ മുനിയുടെ കാലില്‍ ചവിട്ടാനിടയായതുകൊണ്ടാണ് മൂഷികനായി തീരട്ടെ എന്ന് ശപിച്ചത്.ഭാവിയില്‍ ഗണേശന്‍ നിന്നെഅദ്ദേഹത്തിന്‍റെ വാഹനമാക്കുകയും ശാപമോക്ഷം ലഭിക്കുകയും ചെയ്യുമെന്ന് അരുളിചെയ്തു. ഒരു മൂഷികാകൃതിയില്‍ പരശുരാമന്റെ ആശ്രമത്തില്‍ ഗന്ധര്‍വ്വന്‍ പതിക്കാനിടയായി. അങ്ങനെയിരിക്കുമ്പോള്‍ മുനിയുടെ സഹായത്തിനായ് എത്തിച്ചേര്‍ന്നത് ഗണേശനാണ് ഗണേശന്‍ തന്‍റെ ശാപമാകുന്ന ആയുധം കൊണ്ട് മൂഷികനെ ബന്ധിച്ച് അതിന്‍റെ പുറത്തുകയറി ഇരുന്നത്രേ. ഗണേശന്റെ ഭാരം സഹിക്കവയ്യാതെ മൂഷികന്‍‌ പരാജയം സമ്മതിക്കുക്കയും ഗണേശന്‍ അനുഗ്രഹിക്കുകയും ചെയ്തു.

വിദ്യാഭ്യാസം- സയന്‍സ്പരമായ വിഷയം ഇവര്‍ക്ക് യോജിക്കും, കലാസാഹിത്യം എന്നിവയും, വിദ്യാഭ്യാസദശകള്‍ മോശമായതിനാല്‍ അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കണം കൂടാതെ ലേഖകന്‍റെ കുട്ടികളുടെ വിദ്യാഭ്യാസ പംക്തി വായിക്കുക.

തൊഴില്‍- ഗവണ്മെന്‍റ്ജോലി,റേഡിയോ,സംഗീതം,വീടുകള്‍,ക്ഷേത്രങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം, സ്മാരകങ്ങള്‍,കലാമന്ദിരങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കലും,ചലിക്കുന്ന യന്ത്രങ്ങള്‍,സിനിമാതീയറ്റര്‍, സ്റ്റുഡിയോ, മൃഗവൈദ്യം, ട്രാസ്പോര്‍ട്ട്, ആകാശവാണി, സംഗീതോപകരണം, ആഹാരങ്ങള്‍, പ്രചീനകലാരൂപം, മരുന്നുതളി, ചിത്രനിര്‍മ്മാണം, ഫോട്ടോഗ്രാഫി,ദന്തചികില്‍സ, മാംസക്കച്ചവടം, പോസ്റ്റ്മോര്‌ട്ടം, തൂക്കുമരം, തുകല്‍,ഹോട്ടല്‍വ്യവസായം, ഭവന നിര്‍മ്മാണം,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,വനിതാകോളേജ്,കണ്ണാടി വ്യാപാരം,പിത്തള പണി,മകം നക്ഷത്രത്തില്‍ പറഞ്ഞിട്ടുള്ളതും.

ആരോഗ്യം (രോഗം)- തല പുകഞ്ഞ് ആലോചിക്കുന്നതുകൊണ്ട് ഹൃദയ രോഗവും, ഗര്‍ഭാശയ രോഗം,ഉഷ്ണരോഗം,നാഡീരോഗം,രക്തക്കുറവ്,അതിസാരം,അര്‍ശ്ശസ്സ്,ഉദര രോഗം,ദന്ത രോഗം, കുടാതെ മകത്തില്‍ പറഞ്ഞിട്ടുള്ളതും.

അനുകൂല ദിവസം- വെള്ളി,ഞായര്‍,ചൊവ്വ.
പ്രതികൂല ദിവസം- വ്യാഴന്‍,ശനി.
അനുകൂല തീയതി- 4,15,24,1,19,10
നിര്‍ഭാഗ്യ തീയതി- 8,17,26
അനുകൂല നിറം- ചുവപ്പ്,സ്പടിക നിറം
ഒഴിവാക്കേണ്ടത്-കറുപ്പ്,വയലറ്റ്,മഞ്ഞ
പൊരുത്ത നക്ഷത്രങ്ങള്‍-അശ്വതി 6 1/2,കാര്‍ത്തിക 5,പുണര്‍തം 6,മകം 7,ഉത്രം 7,വിശാഖം 5, ഉത്രാടം 7.
പ്രതികൂല നക്ഷത്രം- അത്തം,ചിത്തിര,ചോതി,അനിഴം,അവിട്ടം,പുരുരുട്ടാതി,ഉതൃട്ടാതി,രേവതി,തിരുവോണം.
നിര്‍ഭാഗ്യമാസം-ചിങ്ങം16വരെ, മീനം,കര്‍ക്കിടകം.
ശുഭകര്‍മ്മത്തിനുള്ള നക്ഷത്രം- അശ്വതി,രോഹിണി,മകയിരം
അനുകൂലമാസം- കന്നി,തുലാം,മകരം,മിഥുനം.
ഭാഗ്യദേവത- ഗണപതി,പാര്‍വതി,ശിവന്‍.
ഗുണമല്ലാത്ത ദശ- ശനി,രാഹു,ചന്ദ്രന്‍,വ്യാഴം.
പരിഹാരം- നവഗ്രഹത്തെ ചിന്തിച്ച് നെയ്യ് വിളക്ക് 3 നേരം കത്തിക്കുക. കാലത്തും,വൈകിട്ടും നാമജപം,പായസ വഴിപാടും,കല്‍ക്കണ്ടവും,ഉണക്ക മുന്തിരിയും വച്ച് നരസിംഹമൂര്‍ത്തിയെ പ്രാര്‍ഥിക്കുക.അമ്മയെയും,അച്ഛനെയും ഇവരുടെ ഇളയ സഹോദരത്തേയും ഭാര്യയുടെ ഇളയ സഹോദരനെയും മൂത്ത സഹോദരനും അവരുടെ ഭാര്യയും കുടുംബാംഗങ്ങളും ഇവരുടെ പ്രവൃത്തിയില്‍ സൂഷ്മത പുലര്‍ത്തി പോകണം.

 

Aruvikara Krishna Srikantan Nair
Karthiyani Girijadevi
ഫോണ്‍: 9497009188, 6282323703

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories