ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗുരുവിൻ്റെ മകരം രാശിയിലേയ്ക്കുള്ള മാറ്റം


ഗുരുവിൻ്റെ മകരം രാശിയിലേയ്ക്കുള്ള മാറ്റം
(നവംബർ 21 മുതൽ ഏപ്രിൽ 5 വരെ )

രാശി ചക്രത്തിൽ ഏറ്റവും ശുഭനായ ഗുരു തൻ്റെ നീച ക്ഷേത്രമായ മകരത്തിലേയ്ക്ക് കടക്കുന്നു. അസ്ഥിര ചലനം (അസാധാരണ ഗതി വേഗത്തിൽ) ആയിരുന്ന ഗുരു സ്വാഭാവിക ഗതി വേഗത്തിൽ എത്തിയതെന്നാണ് ഒരു പ്രധാനകാര്യം (യുക്തി പരമായി ചിന്തിക്കുകയാണെങ്കിൽ ഗുരുവിനു ഗതി വേഗം കൂടുന്നില്ല. മറിച്ച് ഭൂമിയുറ്റെ സഞ്ചാരപഥവും ഗുരുവിൻ്റെ സഞ്ചാര പഥവും തമ്മിൽ അടിസ്ഥാനമാക്കി ഗുരുവിൻ്റെ സ്ഥാനം നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകൾ പെട്ടെന്ന് മനസ്സിലാകുവാനാണ് അസ്ഥിര ഗതി വേഗമായി വിവക്ഷിക്കുന്നത്). ഇന്ത്യയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ഗുരുവിൻ്റെ അഞ്ചാംഭാവ സ്ഥിതി അനുകൂലമാണെങ്കിലും നീചസ്ഥിതിയും ശനി ബന്ധവും അനുകൂലതകൾ കുറയ്ക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു ഉണർവ് ദൃശ്യമായിരിക്കും. കൊറോണ വൈറസിൻ്റെ ഭീതി ഒരു പരിധിവരെ അകന്നേക്കാം. ശനിയുടെ അഞ്ചാംഭാവം സ്ഥിതി കർമ്മങ്ങളിൽ തടസ്സങ്ങളും പ്രശ്നങ്ങളും നൽകുന്നതുകൊണ്ട് തൊഴിലില്ലായ്മയും തൊഴിലിടങ്ങളിൽ പ്രശ്നങ്ങളും ഉണ്ടായേക്കാം. വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുവാൻ ഇല്ലെങ്കിലും സാമ്പത്തികരംഗം ചെറിയതോതിൽ മെച്ചപ്പെട്ടേക്കാം.

ഒരു രാശിക്കാർക്കും ഈ മാറ്റം എപ്രകാരം സ്വാധീനിക്കും എന്ന് നോക്കാം

മേടം ( അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങൾ)

ഈ രാശിക്കാർക്ക് കർമ പരമായും ധനപരമായും ശ്രദ്ധ വേണ്ട സമയമാണിത്.
സാമ്പത്തികം : ധനനഷ്ടത്തിനു സാധ്യതയുള്ളതു കൊണ്ട് അറിയാത്ത മേഖലയിൽ നിക്ഷേപിക്കരുത്.
തൊഴിൽ : സ്ഥല മാറ്റമോ സ്ഥാന മാറ്റമോ ഉണ്ടായേക്കാം. ജോലി മാറ്റത്തിന് ശ്രമിക്കരുത്
ആരോഗ്യം : ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
വിവാഹം : വിവാഹം കഴിക്കുവാൻ ശ്രമിക്കുന്നവർക്ക് അനുകൂല ആലോചനകൾ വന്നേക്കും. വിവാഹിതർക്ക് കുടുംബവുമായി അകന്നു നിൽക്കേണ്ടി വന്നേക്കും

ഇടവം (കാർത്തിക മുക്കാൽ, രോഹിണി, മകയിര്യം അര നക്ഷത്രങ്ങൾ)

ഈ രാശിക്കാർക്ക് കുറച്ച് ഭേദപ്പെട്ട കാലമാണ് വരുന്നത്. ശരീരസുഖം അനുഭവപ്പെടും.
സാമ്പത്തികം: കിട്ടാകടങ്ങൾ തിരികെ ലഭിച്ചേക്കും. തടഞ്ഞു വച്ചിരുന്ന ധനം ലഭിക്കാൻ സാധ്യതയുണ്ട്.
തൊഴിൽ : ഉദ്യോഗ കയറ്റത്തിനോ പ്രശംസയ്ക്കോ സാധ്യത കാണുന്നു. ജോലിമാറ്റത്തിനു ശ്രമിക്കാവുന്നതാണ്.
ആരോഗ്യം : കുറച്ചുകാലമായി അനുഭവിച്ചിരുന്ന ശാരീരിക പ്രയാസങ്ങൾക്ക് മോചനം ലഭിക്കും
വിവാഹം : വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വന്നിരിക്കും. വിവാഹിതർക്ക് ബന്ധു ഗുണവും കുടുംബസുഖവും ലഭിച്ചേക്കും

മിഥുനം ( മകയിര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)

ഈ രാശിക്കാർക്ക് കുറച്ച് ശ്രദ്ധ വേണ്ട സമയമാണിത്. യുക്തിപരമായി ചിന്തിച്ച് മാത്രം പ്രവർത്തിക്കുക
സാമ്പത്തികം : ലോൺ എടുക്കുക, കടം വാങ്ങുക എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവ നഷ്ടം ഉണ്ടായേക്കാം
തൊഴിൽ: ഇപ്പോൾ ജോലി മാറ്റത്തിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. പദ്ധതികൾ വിചാരിച്ചപോലെ മുന്നോട്ടുപോകാൻ പ്രയാസമായിരിക്കും.
ആരോഗ്യം: ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കൃത്യസമയത്ത് ചികിത്സ നേടുക
വിവാഹം: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. വിവാഹിതർക്ക് പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ ശ്രദ്ധിക്കുക. അനാവശ്യ വഴക്കുകൾക്ക് വഴി വെക്കാതിരിക്കാൻ ശ്രദ്ധിക്കുക

കർക്കിടകം (പുണർതം കാൽ, പൂയ്യം, ആയില്യം നക്ഷത്രങ്ങൾ)

ശത്രുദോഷം മാറി കുറച്ച് അനുകൂലാവസ്ഥ പ്രതീക്ഷിക്കാവുന്ന കാലമാണിത്
സാമ്പത്തികം: കടങ്ങളിൽ നിന്ന് കരകയറുവാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടായേക്കും.
തൊഴിൽ: തൊഴിലിൽ ഉന്നതി പ്രകടമായിരിക്കും. പുതിയ പദ്ധതികൾ ഏറ്റെടുത്തേക്കും.
ആരോഗ്യം: ആരോഗ്യം തൃപ്തികരമായിരിക്കും. വൈദ്യപരിശോധനകൾ കൃത്യസമയത്ത് നടത്തുക

ചിങ്ങം (മകം, പൂരം, ഉത്രം കാൽ നക്ഷത്രങ്ങൾ)

എല്ലാ മേഖലയിലും ശ്രദ്ധ വേണ്ട സമയമാണിത്. എതിരാളികൾ ശക്തി പ്രാപിക്കുവാൻ സാധ്യതയുണ്ട്.
സാമ്പത്തികം: ധനനഷ്റ്റത്തിനു സാധ്യതയുള്ളതു കൊണ്ട് ജാമ്യം നിൽക്കുക, കടം കൊടുക്കുക, അറിയില്ലാത്ത മേഖലയിൽ ധനം മുടക്കുക എന്നിവ ഒഴിവാക്കുക.
തൊഴിൽ: തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ നേരിട്ടേക്കാം. പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
ആരോഗ്യം: ആരോഗ്യം തൃപ്തികരമാണെങ്കിലും കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
വിവാഹം: വിവാഹം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലന ആലോചനകൾ വന്നേക്കാം. വിവാഹിതർ പങ്കാളിയുമായി കൃത്യമായ ആശയവിനിമയം നടത്തേണ്ടതാണ്.

കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)

താരതമ്യേന അനുകൂലസമയം ആയിരിക്കുമെങ്കിലും ബൗദ്ധിക ഉന്നതിക്കായി ശ്രമിക്കേണ്ടതാണ്
സാമ്പത്തികം: സാമ്പത്തികമായി ഉയർച്ച പ്രതീക്ഷിക്കാം. കിട്ടാതിരുന്ന ധനം മടക്കി ലഭിക്കാൻ സാധ്യതയുണ്ട്
തൊഴിൽ: പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും. അനുമോദനങ്ങളോ പ്രശംസയോ ലഭിച്ചേക്കാം.
ആരോഗ്യം: ആരോഗ്യം തൃപ്തികരമാണെങ്കിലും ആഹാരത്തിലും വ്യായാമത്തിലും കൃത്യത പുലർത്തുക.
വിവാഹം: വിവാഹം പ്രതീക്ഷിക്കുന്നവർക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നേക്കും. വിവാഹിതർ പങ്കാളിയുമായി കഴിയാൻ ഇടവരും .

തുലാം ( ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)

കഴിഞ്ഞ കാലത്തേക്കാൾ കുറച്ച് അനുകൂലസമയമാണ് വരുന്നത്.
സാമ്പത്തികം: കടങ്ങളും ബാധ്യതകളും തീർക്കുവാൻ ശ്രമിക്കും. സാമ്പത്തിക കാര്യത്തിൽ കുറച്ച് ആശ്വാസം ലഭിച്ചേക്കും.
തൊഴിൽ: തൊഴിൽ രംഗം മെച്ചപ്പെടും. പുതിയ പദ്ധതികൾ ഏർപ്പെടുവാൻ സാധിക്കും.
ആരോഗ്യം: ആരോഗ്യം മെച്ചപ്പെടുന്ന സമയമാണിത്. കൃത്യമായ വൈദ്യപരിശോധനകൾ നടത്തുക
വിവാഹം: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. വിവാഹിതർക്ക് വേർപ്പെട്ടു ജീവിക്കേണ്ടത് വന്നേക്കാം

വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ)

വളരെ ശ്രദ്ധ വേണ്ട കാലമാണിത്. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും.
തൊഴിൽ: തൊഴിൽ സ്ഥലം മാറ്റത്തിന് മാറ്റത്തിന് സാധ്യത കാണുന്നു. പദ്ധതികൾ വിചാരിച്ച പോലെ മുന്നോട്ടു പോയെന്ന് വരില്ല.
സാമ്പത്തികം: ധനപരമായ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്.
ആരോഗ്യം: ആരോഗ്യപരമായി മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിലും മനോവിഷമങ്ങൾക്കും മാനസിക പിരിമുറുക്കങ്ങളും ഉണ്ടായേക്കാം.
വിവാഹം: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. വിവാഹിതർ ബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം

ധനു ( മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ)

രാശിക്കാർക്ക് അനുകൂലസമയമാണ് വരുന്നത്. കുറച്ച് കാലമായ് അനുഭവപ്പെടുന്ന പ്രയാസങ്ങൾക്ക് മാറ്റമുണ്ടാകുവാൻ സാധ്യതയുണ്ട്.
സാമ്പത്തികം: അവിചാരിതമായി ധനലാഭം ഉണ്ടാകും. കുറച്ചുനാളായി തടസ്സപ്പെട്ടിരുന്നു ധനം കയ്യിൽ വന്നേക്കും.
തൊഴിൽ: കർമ്മ രംഗത്തെ മന്ദതയും തടസ്സങ്ങളും മാറിയേക്കും. സ്ഥാനമാനങ്ങൾ ലഭിക്കുവാൻ കാണുന്നു
ആരോഗ്യം: ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാൽ കൃത്യമായ വ്യായാമങ്ങൾ ശീലമാക്കുക
വിവാഹം: വിവാഹം ആഗ്രഹിക്കുന്നവർക്ക് കുറച്ച് കാത്തിരിക്കേണ്ടി വന്നേക്കും. വിവാഹിതർ പങ്കാളിയുമായി സന്തോഷ സമയങ്ങൾ പങ്കിടുവാൻ അവസരം ലഭിച്ചേക്കും.

മകരം( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര നക്ഷത്രങ്ങൾ)

അത്ര അനുകൂലമല്ലാത്ത സമയമാണ് വരുന്നത്. എല്ലാ മേഖലയിൽ ശ്രദ്ധ അനിവാര്യമാണ്
സാമ്പത്തികം: ധനവിനിയോഗം സൂക്ഷിച്ച് മാത്രം നടത്തുക. അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്.
തൊഴിൽ: കർമ്മരംഗം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ അനിവാര്യമാണ്.
ആരോഗ്യം: ആരോഗ്യ തൃപ്തികരമാണെങ്കിലും മാനസികപിരിമുറുക്കവും അനുഭവപ്പെടും
വിവാഹം: :വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. വിവാഹിതർ പങ്കാളിയുടെ വാക്കുകൾക്ക് വില കൊടുക്കേണ്ടതാണ്.

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)

അത്രക്ക് അനുകൂലമല്ലാത്ത കാലമാണ് വരുന്നത്. വെല്ലുവിളികളെ യുക്തിപരമായി നേരിടുക.
സാമ്പത്തികം: ധന നഷ്റ്റം ഉണ്ടാകുവാൻ സാധ്യതയുള്ള സമയമായതു കൊണ്ട് ധനം സൂക്ഷിച്ചു ചെലവഴിക്കുക
തൊഴിൽ: കർമരംഗം മാറ്റുവാൻ അനുകൂലമല്ലാത്ത ഒരു സമയമാണിത്. അടുക്കും ചിട്ടയോടെ മുന്നേറുക.
ആരോഗ്യം: ആരോഗ്യം തൃപ്തികരമാണെങ്കിലും യാത്രകളിൽ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
വിവാഹം : വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. വിവാഹിതർ പങ്കാളിയുമായി ചേർന്ന് ധനവിനിയോഗത്തിൽ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുക.

മീനം (പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)

ഗുരുവിൻ്റെ ഈ മാറ്റം വളരെ അനുകൂലസമയമാണ്. യുക്തിപരമായി ചിന്തിച്ച് ലാഭമുണ്ടാക്കുക.
സാമ്പത്തികം: കടബാധ്യതകൾ തീരുവാനോ ധനം അപ്രതീക്ഷമായി ലഭിക്കുവാനോ സാധ്യതകാണുന്നു.
തൊഴിൽ: അനുകൂലമായ സ്ഥലത്തേക്ക് സ്ഥാനമാറ്റം ലഭിച്ചേക്കാം.
ആരോഗ്യം: ആരോഗ്യം തൃപ്തികരമായിരിക്കും.
വിവാഹം : വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കുക. വിവാഹിതർക്ക് ജീവിത പങ്കാളിയുമായി സമയം ചിലവഴിക്കുവാൻ സാധിച്ചേക്കും


Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories