ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അമൃത സ്വരൂപികളായ ഭക്തരെ രക്ഷിക്കുന്ന പരശുരമാനോടൊപ്പം ഒരു രഥയാത്രയും, കര്ക്കിടകവാവിന്റെ വിശദാംശവും.


അമൃത സ്വരൂപികളായ ഭക്തരെ രക്ഷിക്കുന്ന പരശുരമാനോടൊപ്പം ഒരു രഥയാത്രയും, കര്ക്കിടകവാവിന്റെ വിശദാംശവും.


തിരുവനന്തപുരം റെയില്വേ സ്റ്റേഷനില്നിന്നോ ബസ്സ്സ്റ്റാന്ഡില്നിന്നോ ബസ്സില് 10 രൂപ മുടക്കിയാല് തിരുവല്ല പരശുരാമ ക്ഷേത്രത്തിലെത്തിച്ചേരും. കേരളം എന്ന് പറയുമ്പോള് പല സംഗതികളും പറയുമെങ്കിലും പരശുരാമനാണ് ആദ്യം കടന്നുവരുന്നത്. ഇദ്ദേഹം മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്ന് കഥ വളരെയധികം പ്രതിഷ്ഠകള് നടത്തിയതായും കേട്ടുകേള്വിയുണ്ട്. ഒരു ആത്മാവ് ജന്മമെടുക്കുന്നത് പിതൃകടം, ദേവകടം, ഋഷികടം, മനുഷ്യകടം, ഭൂതകടം എന്നിവ മൂലമാണ്.

പിതൃകടം എന്നാലെന്ത്?

ഒരു മനുഷ്യന് മരിച്ചാല് ആത്മാവിന് മോക്ഷം കിട്ടുന്നതിന് വേണ്ടിയുള്ള ക്രിയകളാണ്, അതിനുള്ള പരശുരാമന്റെ ഏക പ്രതിഷ്ഠയുള്ള സ്ഥലമാണ് തിരുവല്ല. കേരളത്തില് ജനിക്കുവാനും ദര്ശനം നടത്തുവാനും കഴിയുക എന്നത് ഒരു ജന്മാന്തര സുകൃതം തന്നെയാണ്. ശ്രീ ശങ്കരാചാര്യര് ഇവിടെ എത്തുകയും അമ്മയുടെ തര്പ്പണാതികള് നടത്തുകയും, അപ്പോള് ഒരു മത്സ്യം വന്ന് ഈ ബലി സ്വീകരിച്ചതായും കഥ. എന്നിട്ട് പരശുരാമനെ പ്രതിഷ്ടിച്ചു എന്നാണ് ഐതിഹ്യം. ബലിതര്പ്പണത്തെക്കുറിച്ച് ഓര്മ്മിക്കുമ്പോള് ഈ ക്ഷേത്രമാണ് ഓര്മ്മവരിക. വളരെയധികം 100 കണക്കിന് ഭക്തജനങ്ങള് അവരവരുടെ പിതൃക്കള്ക്ക് മോക്ഷപ്രാപ്തിക്കായി ബലി തിലഹോമം വിഷ്ണുപാദങ്ങളിലാണ് ഇവിടെ സമര്പ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു ശൈവചൈതന്യങ്ങളുടെ സാഗരസംഗമ ക്ഷേത്രമാണിവിടം. പരശുരാമരൂപത്തില് ശംഖ്, ചക്രം, ഗദ, മഴു, എന്നിവ ധരിച്ച ചതുര്ബാഹുവായ, വിഗ്രഹത്തിന്റെ ദര്ശനം വടക്കോട്ടാണ്. അത്ഭുത ചൈതന്യത്തോടും നിറഞ്ഞു തുളുമ്പുന്ന തേജസ്സോടും ഭക്തര്ക്ക് അനുഗ്രഹമരുളുന്ന അവസ്ഥയിലാണ്. കിഴക്ക് ദര്ശനമായി ശിവലിംഗപ്രതിഷ്ഠയും ഇവിടുണ്ട്.

കരമനയാറും, പാര്വതിപുത്തനാറും, കിള്ളിയാറും ഒത്തുചേരുന്ന ത്രിവേണിസംഗമത്തിനടുത്താണ് പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. തറനിരപ്പില്നിന്നും ഏകദേശം 3,4, അടി താഴോട്ടുള്ള പടവുകള് ഇറങ്ങിവേണം ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിനകത്ത് പ്രവേശിക്കാന്. മുഖമണ്ഡപം കഴിഞ്ഞുള്ള കവാടം കടന്ന് ക്ഷേത്രമതിലിനകത്ത് കയറി കഴിഞ്ഞാല് പുറമെയുള്ള ശീവേലി പ്രദക്ഷിണത്തില് ആദ്യം വണങ്ങേണ്ടത് ഗണപതി ഭഗവാനെയാണ്. ഇവിടത്തെ ഗണപതി, പടിഞ്ഞാറ് ദര്ശനമായാണ്. വടക്ക് ദര്ശനമായി ശ്രീകൃഷ്ണ ഭഗവാനേയും, കിഴക്ക് ദര്ശനമായി കന്യാവിനെയും, തെക്ക് പടിഞ്ഞാറ് ഭാഗത്ത് പ്രതിഷ്ടിച്ചിട്ടുണ്ട്. പുറം പ്രദക്ഷിണം പൂര്ത്തിയാക്കി വടക്കുഭാഗത്ത് കൊടിമരചുവട്ടിലൂടെ ചുറ്റംബലത്തിനുള്ളില്പ്രവേശിക്കേണ്ടത്. അവിടെ പരശുരാമരൂപത്തില് വിഷ്ണുവും, പരശുരാമന്റെ ഗുരുസ്ഥാനീയന് മഹാ ദേവരും, ശ്രിഷ്ട്ടാവായ ബ്രഹ്മാവും (ബ്രഹ്മാവിന് ക്ഷേത്രങ്ങളൊന്നുമിലെങ്കിലും ഇവിടെ പ്രതിഷ്ഠയുള്ളതൊരു പ്രത്യേകതയാണ്). വടക്ക് ദര്ശനമായാണ് ബ്രഹ്മാവിനെ പ്രതിഷ്ടിച്ചിരികുന്നത്. ശിവന്റെ ശ്രീകോവിലിനോട് ചേര്ന്ന് വടക്ക് പടിഞ്ഞാറ് ദര്ശനമായി മഹിര്ഷാസുരമര്ദ്ദിനിയുടെ ഒരു പ്രതിഷ്ഠയുമുണ്ട്. പടിഞ്ഞാറ് ദര്ശനമായി മത്സ്യമൂര്ത്തി, വേദവ്യാസന്, സുബ്രമണ്യന് എന്നിവരേയും പ്രതിഷ്ടിച്ചിട്ടുണ്ട്. (വേദവ്യാസനും മത്സ്യമൂര്ത്തിയും പ്രതിഷ്ഠകളില്ലയെന്ന് പറയാം). ഇത് ഇവിടത്തെ പ്രത്യേകതയാണ്. പിതൃകടം തീര്ക്കുന്നതിനായി നൂറുകണക്കിന് ഭക്തര് തിലഹോമപുരയില് കാണാം. ഇവരെല്ലാം ഒരുമിച്ച് ജന്മാന്തര പിതൃകടം തീര്ത്ത് അനുഗ്രഹം ചൊരിയുന്നു. ഈ പുണ്യ സങ്കേതത്തിലെത്തുന്ന അമൃത സ്വരൂപികളായ വിവിധദേശക്കാരും, വിവിധ മതാചാരങ്ങള് പിന്തുടരുന്നവരും ലോകത്തിന്റെ എല്ലാ കോണുകളിലും ഉള്ളവരും ഉള്പ്പെടുന്നു. ഈ ക്ഷേത്രത്തില് 2 കൊടിമരങ്ങളുണ്ട്. നാലമ്പലത്തിന് പുറത്ത് കിഴക്ക് ദര്ശനമായി ധര്മ്മശാസ്താവിനേയും പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രപ്രദേശത്ത് നാഗ ദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്, ഉടയോന്ക്ഷേത്രവും, ഭഗവതി പ്രതിഷ്ഠയുമുണ്ട്.

തുലാം മാസത്തിലെ അത്തം നാളില് കൊടിയേറി ശ്രീ പദ്മനാഭനോടൊപ്പം തിരുവോണം നാളില് ശങ്കുമുഖം കടപ്പുറത്ത് ആറാട്ട് നടത്തുന്നു. അദ്ദേഹം കുളിക്കുന്ന തീര്ത്ഥം കുടിക്കാനുള്ള ഭാഗ്യം മത്സ്യങ്ങള്ക്ക് ലഭിക്കുന്നു. ഇതിന്റെ 10 km ചുറ്റളവിലാണ് ഏറ്റവും വലിയ വിഴിഞ്ഞം പദ്ധതി വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് കൂടി പോകാനുള്ള ഭാഗ്യം പരശുരാമന് ലഭിക്കുന്നു. എല്ലാവിധ ദുരിതങ്ങള്ക്കും മോചനം ലഭിക്കുവാന് ഈ ക്ഷേത്ര ദര്ശനത്തിലൂടെ കഴിയും.

പരശുരാമന്തിരുവല്ലയുമായുള്ള ബന്ധം?

മാതാപിതാക്കളെ കാര്ത്ത്യ വീരാര്ജ്ജുനന്വധിച്ചതില്കോപിഷ്ട്ടനായ പരശുരാമന്അതിന് കാരണക്കാരായ ക്ഷത്രിയരെ 21 തവണ ഭാരതം മുഴുവന്സഞ്ചരിച്ച് ഉന്മൂലനാശം വരുത്തി. കോപ ശമനത്തിന് ശേഷം വീരഹത്യാ പാപം തീര്ക്കുന്നതിനായി യുദ്ധം ചെയ്ത് നേടിയ ഭൂമി മുഴുവനും ബ്രാഹ്മണര്ക്ക് ദാനം കൊടുത്തു. മാതാപിതാക്കളുടെ പിതൃതര്പ്പണത്തിനും സ്വന്തം താമസത്തിനും ഗോകര്ണം മുതല് കന്യാകുമാരി വരെയുള്ള സമുദ്രത്തിനെ മെഴുവേറിഞ്ഞ് ഭൂമിയാക്കി എടുത്തതാണ് ഇന്നത്തെ കേരളം. പുതിയ ഭൂമിയില് മാതാപിതാക്കള്ക്ക് പിതൃതര്പ്പണം നടത്തുന്നതിന് തിരുവല്ലത്ത് എത്തുകയും ഒരു കര്ക്കിടക മാസത്തിലെ കറുത്തവാവ് ദിവസം പരശുരാമ സ്വാമികള് തിരുവല്ല നദിയില് മുങ്ങികുളിച്ച് ശരീരശുദ്ധി വരുത്തി പിതൃതര്പ്പണം നടത്തിയെന്നും കഥ. ഇഷ്ട ദേവനും ഗുരുവായ പരശുരാമനെ കിഴക്കോട്ട് ദര്ശനമായി പ്രതിഷ്ടിച്ചു. ശിവാരാധന നടത്തിയും ബലികര്മ്മങ്ങള് നടത്തിയും വളരെകാലം തിരുവല്ലത്ത് താമസിച്ചതായും പറയുന്നു. ശ്രീപത്മനാഭനെയും അശ്വത്ഥാമാവ് ആഴ്ച്ചയിലൊരിക്കല് പൂജിച്ചതായും പറയപ്പെടുന്നു.

21 തലമുറയ്ക്ക് മോക്ഷം കിട്ടുന്ന ബലി തിലഹോമംവിവാഹത്തിന്റെ മുഖ്യ ഉദ്ദേശം തന്നെ സന്താനോത്പ്പാദനത്തിലൂടെ വംശ വര്ദ്ധനവാണ് ലക്ഷ്യം. സന്താനങ്ങളില് കൂടി മാത്രമേ പിതൃപ്രീതി നേടാന് സാധിക്കുകയുള്ളൂ. ബലിതിലഹോമാദികള് പിതൃപ്രീതികരങ്ങളാണ്. എന്നാല് അതിനുള്ള കതൃത്വം സന്താനങ്ങളിലാണ് നിലകൊള്ളുന്നത്. ഇത് കണ്ടുപിടിക്കുന്നത് സ്ത്രീപുരുഷന്മാരുടെ ജാതക ചിന്തയിലും പ്രശ്നചിന്തയിലുമാണ്.

ഭാരതത്തില് ക്ഷേത്രത്തിനുള്ളില് ബലിതിലഹോമം നടത്തുന്ന ഒരേഒരു ക്ഷേത്രമാണ് പരശുരാമക്ഷേത്രം. മുഖം പരശുരാമന്റെതും ബാക്കി മഹാവിഷ്ണുവിന്റെതും ശങ്കുചക്രം ഗദ, താമരയ്ക്ക് പകരം മെഴുവുമാണ്. അച്ഛന്റെ ആവശ്യപ്രകാരം മാതാവിനെയും 4 സഹോദരങ്ങളെയും വധിച്ച് പുനര്ജ്ജന്മം കൊടുത്തതിനാലും വിഷ്ണുവിന്റെ അവതാരമെന്ന നിലയിലുമാണ് പരശുരാമന് ഭക്തരെ രക്ഷിക്കുന്ന പിതൃ കര്മ്മത്തിന് പ്രാധാന്യം വന്നത്.

കര്ക്കിടക വാവിന്റെ പ്രത്യേകത

എല്ലാ മാസവും കറുത്തവാവുണ്ടെങ്കിലും ചന്ദ്രന്റെ സ്വക്ഷേത്രമായ കര്ക്കിടകത്തില് മഹാദേവനും പാര്വതിദേവിയുമായ സൂര്യചന്ദ്രന്മാര് ഒരുമിച്ചുവരുന്ന കര്ക്കിടക വാവിനാണ് പ്രാധാന്യം. ബ്രാഹ്മണ ശ്രേഷ്ടന്മാര് എല്ലാ അമാവാസിക്കും ശ്രാന്ധപരിപാടികള് നടത്തുന്നുണ്ടെങ്കിലും ചിങ്ങമാസത്തിലെ തിരുവോണ തലേ മാസത്തിലെ കര്ക്കിടകത്തിലെ കറുത്ത വാവ് പിതൃക്കളുടെ തിരുവോണമായാണ് ആചരിക്കുന്നത്. അതിനാല് നമ്മുടെ ഗുരുപരമ്പരയില്പ്പെട്ട പിതൃക്കള്ക്ക് ശ്രാന്ധം ഊട്ടാന് കര്ക്കിടകം തിരഞ്ഞെടുത്തത്.

ജ്ഞാതരും, അജ്ഞാത പിതൃക്കള്, 21 തലമുറയ്ക്ക് വേണ്ടിയാണ് ബലിയിടുമ്പോള് മോക്ഷം എന്ന് പറയുന്നതെന്തുകൊണ്ട്?

പ്രഹ്ലാദന്റെ അച്ഛനെ നരസിംഹമൂര്ത്തിരൂപത്തില് മോക്ഷം കൊടുത്ത സമയത്ത് ഭഗവാന് നരസിംഹമൂര്ത്തി എന്ത് വരം വേണമെന്ന് ചോദിക്കുകയും അച്ഛന് മോക്ഷപ്രാപ്തി കൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോള് പ്രഹ്ലാദന്റെ ഭക്തിയിലൂടെ 21 തലമുറയ്ക്ക് മോക്ഷം നല്കിയതായി ഭാഗവതത്തില് (നരസിംഹാവതാരത്തില്) പറയുന്നു. അതനുസരിച്ച് തിലഹോമത്തിനൊ ബലിക്കോ ചീട്ടാക്കുമ്പോള് ഇല്ലത്തിന്റെ പേര് പറയുകയും ബലിയിടുന്ന ആളിന്റെ പേര് പറയുകയും ഒരു രസീതെടുത്ത് ഇവ ചെയ്താല് അതുവരെയുള്ള ജാതകന്റെ എല്ലാ പിതൃക്കള്ക്കും മോക്ഷപ്രാപ്തി ലഭിക്കുന്നതാണ്. ഇവരുടെ പുണ്യ പാപങ്ങളുടെ അംശമാണ് നമ്മുടെ ശരീരം.

രാമേശ്വരത്ത് ബലിയിടുന്നതിന്റെ പ്രത്യേകതയെന്താണ്?

ശ്രീരാമന് ബലിയിട്ട സ്ഥലമാണിത്. ബലികര്മം ആദ്യം തുടങ്ങിയത് അത്രി മഹര്ഷിയാണെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ തലമുറയിലുള്ള നമുക്ക് ബ്രഹ്മദേവന് പകര്ന്ന് നല്കിയ അറിവാലാണ്. ആദ്യബലി എന്നാല് മനുവാണ് ആദ്യ ശ്രാദ്ധക്രിയ നടത്തിയതെന്നാണ് മനുസൃതിയില് പറയുന്നു. അതിനാലാണ് മനു ശ്രാദ്ധ ദേവനെന്നറിയപ്പെടുന്നത്.

വിഷ്ണു പാദത്തില് ബലിതിലഹോമാര്പ്പണം നടത്തുന്നു എന്നതിന്റെ പൊരുള് എന്ത്? വിഷ്ണുവും ബലിയും പിതൃക്കളും തമ്മിലുള്ള ബന്ധമെന്ത്?

ഹിന്ദുദേവതാ സങ്കല്പ്പങ്ങളില് പൂര്ണപുരുഷോത്തമ സങ്കല്പ്പമാണ് വിഷ്ണു ചൈതന്യത്തിന് കല്പ്പിച്ചിട്ടുള്ളത്. ലൌകികമായ ജീവിതോപാധിക്ക് സാധിക്കുന്ന അനുഗ്രഹങ്ങള് നല്കുകയും ഒപ്പം പരമാത്മ ചൈതന്യമായ നാരായണ ബലിയിലൂടെ വിഷ്ണുവിലേക്ക് തന്നെ പരമാത്മാവിനെ ലയിപ്പിക്കുകയും ചെയ്യുകയാണ് വൈഷ്ണവ സങ്കല്പ്പം. ആയതിനാലാണ് വിഷ്ണു പാദങ്ങളില് ഇവ നടത്തുന്നത്.

കര്ക്കിടക വാവിന്റെ പ്രാധാന്യം?

ദക്ഷിണായണകാലം പിതൃക്കളുടെ പകലും ഉത്തരായണകാലം രാത്രിയുമാണ്. ദക്ഷിണായത്തിലെ ആദ്യ കറുത്തവാവ് വരുന്നത് കര്ക്കിടക വാവിനാണ്. അതുകൊണ്ടാണ്, മനുഷ്യന്റെ ഒരു വര്ഷം പിതൃക്കളുടെ ഒരു ദിവസമാണ്, ഒരു വര്ഷത്തെ ഉത്തരായണമെന്നും ദക്ഷിണായണമെന്നും തിരിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന ആദ്യ പകല്വാവാണ് കര്ക്കിടകം ആയതിനാലാണ് ആചരിക്കുന്നത്. വിഷു കഴിഞ്ഞുവരുന്ന 3 മാസം കഴിയുമ്പോഴാണ് കര്ക്കിടക വാവ് വരുന്നത്. ദേവന്മാര്ക്കും പിതൃക്കള്ക്കും വളരെയേറെ വിശേഷപ്പെട്ടതും ഇവര് ഉണര്ന്നിരിക്കുന്നതുമായ സമയമാണ്. ദേവ സാന്നിദ്ധ്യത്തില് പിതൃബലി നടത്തുക എന്ന പുണ്യമാണ് കര്ക്കിടകമാസത്തിലെ അമാവാസിക്കുള്ള പ്രാധാന്യം. ദേവലോകവും പിതൃലോകവും ആഹ്ലാദപൂര്വ്വം സ്വീകരിക്കുന്നു.

മരണാന്തര കര്മ്മങ്ങളിലും ശ്രാന്ധങ്ങളിലും കാക്കയ്ക്കുള്ള പ്രാധാന്യമെന്ത്?

പുരാണത്തില് 2 കഥ പറയുന്നുണ്ട്. ബ്രഹ്മാവില് നിന്നും വരബലം നേടിയ മഹി രാവണന് എന്ന അസുരന് ഒരു പ്രാവശ്യം യമധര്മ്മനെ ആക്രമിച്ചു. അസുരനെ തോല്പ്പിക്കാനാകാതെ ധര്മ്മ രാജന് തന്റെ ജീവന് ഒരു കാക്കയുടെ ശരീരത്തിലേക്ക് മാറ്റി രക്ഷപ്പെട്ടു. ഇങ്ങനെ തന്റെ ജീവനെ സംരക്ഷിക്കുവാന് സഹായിച്ച കാക്കയ്ക്ക് ബലി കര്മ്മങ്ങളില് പ്രാധാന്യം നല്കികൊണ്ട് യമധര്മ്മന് പ്രത്യുപകാരം ചെയ്തു. അന്ന്മുതല് ബലിച്ചോറ് കാക്ക കഴിച്ചാല് പിതൃക്കള്ക്ക് സ്വീകാര്യമായി എന്ന് കരുതപ്പെടുന്നു. കാക്കയെ പിതൃക്കളായും സങ്കല്പ്പിക്കുന്നുണ്ട് ഗണപതിയായും, ശനീശ്വരന്റെ വാഹനമായും കരുതുന്നതിനാല് നിത്യവും കാക്കയ്ക്ക് അന്നദാനം കൊടുക്കുന്നത് കൊണ്ട് ദുരിതമോചനം ഉണ്ടാകും.

എള്ളിന്റെ പ്രാധാന്യമെന്താണ്?

കാക്കയ്ക്കും എള്ളിനും ഒരേ നിറമാണ്, കറുപ്പ്. ഈ നിറം ഇരുട്ടിന്റെ പ്രതീകമാണ്. എള്ളു വെള്ളത്തില്പിതൃക്കള്ക്കും, അഗ്നിയില് നല്കിയാല് ദേവനും, തൃപ്തിയുണ്ടാകുമെന്ന് പറയുന്നു. എള്ളില് നിറഞ്ഞുനില്ക്കുന്ന എണ്ണ ശരീരത്തില് നിറഞ്ഞുനില്ക്കുന്ന പ്രാണന്റെയും രക്തത്തിന്റെയും പ്രതീകമാണ്. കറുത്ത എള്ളാണ് ഉപയോഗിക്കേണ്ടത്, മനസ്സാ വാചാ കര്മണാ ചെയ്യുന്ന സര്വ്വ പാപങ്ങളെയും നശിപ്പിക്കാന് എള്ളിനു കഴിയുന്നു. ആത്മാവിന്റെ ദാഹത്തേയും പിണ്ഡം വിശപ്പിനേയും ഹനിക്കുന്നു.

നാരായണ ബലി എന്നാലെന്ത്?

അപമൃത്യു സംഭവിക്കുന്നവര്ക്ക് സാധാരണ ബലിക്ക് പകരം നാരായണ ബലിയാണിടേണ്ടത്. (എല്ലാവര്ക്കും നാരായണ ബലി നടത്തണം) അതുകൊണ്ട് മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. ഇതിലൂടെ ആത്മാവിനെ വിഷ്ണുവില് ലയിപ്പിക്കുന്നു.

പിതൃദോഷം എങ്ങനെ തിരിച്ചറിയാം?

പ്രശ്ന വിചാരത്തിലൂടെ പിതൃദോഷം കണ്ടുപിടിക്കാം. ജോതിഷപ്രകാരം സൂര്യചന്ദ്രന്മാരെ രാഹുവും കേതുവും മറയ്ക്കുമ്പോഴും, പിതൃദോഷമുണ്ടാകുന്നു. രാഹു ശരീരനാശത്തിനും കേതു ശിരസ്സുനാശത്തിനും കാരണമാകുന്നു. ജോതിഷപ്രകാരം പിതൃദോഷം ഒരുതരത്തിലെ അനുഗ്രഹ യോഗമാണ്. ച്ഛായഗ്രഹങ്ങളുടെ നില്പ്പും അപഹാരവും അനുസരിച്ചാണ്, ജ്യോതിഷത്തില് സൂര്യന് പിതാവിന്റെ അനുഗ്രഹമാണ് (9-ാം ഭാവകാരകന് ഗുരുവും) 10-ാം ഭാവം പിതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം ജാതകന്റെ കര്മ്മവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവ അനുകൂലമല്ലാത്ത രീതിയില് വരുമ്പോള് പിതൃദോഷമുണ്ടാകും. മാത്രവുമല്ല പിതൃദോഷമുണ്ടാകുന്നത് ഏതെങ്കിലും ഗ്രഹങ്ങളുടെ 6,8,12 ഭാവങ്ങളില് രാഹുവും കേതുവും വരുമ്പോഴാണ്. ബൃഹത് പരാശുരഹോരാ ശാസ്ത്രമനുസരിച്ചും, മറ്റ് പുരാതന ജ്യോതിഷ ഗ്രന്ഥമനുസരിച്ചും മുന്ജന്മങ്ങളുടെയും ജാതകത്തിലും പ്രശ്നത്തിലും കാണാന് കഴിയും, പിതൃദോഷങ്ങള് തിരിച്ചറിയാനുള്ള ലളിത മാര്ഗ്ഗങ്ങളും കണക്കുകൂട്ടലും പരിഹാരങ്ങളും ജ്യോതിഷപ്രകാരമുണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവ കണ്ടെത്തുവാനോ, പരിഹാരാദികള് ചെയ്യുവാനോ ശ്രമിക്കാത്തത് കാരണം ദുരിതമാകുന്ന ആഴകടലില്പ്പെട്ട് മരണമാകുന്ന ചക്രശ്വാസം വലിക്കുന്നു. കറുത്ത പക്ഷത്തിലെ പ്രഥമ മുതല് കറുത്തവാവ് വരെ പിതൃക്കളാണ് നമ്മെ നയിക്കുന്നത്.

ബലിയിടുന്ന ക്ഷേത്രങ്ങള്

കേരളത്തിലെ തിരുവല്ലം, തിരുനല്ലി, ആലുവ, തിരുനാവായ, വര്ക്കല പാപനാശിനി എന്നിവയാണ് പ്രധാന ബലിതര്പ്പണ സ്ഥലങ്ങള്. ബോധിഗയ (ബീഹാറിലെ ഫാല്ഗുനി), നദിഗയ ക്ഷേത്രം (ഒറീസ്സയിലെ വൈഭരണി നദിയില്), പാഡ്ഗയ ക്ഷേത്രം (ദക്ഷിണകാശി എന്നറിയപ്പെടുന്ന ആന്ധ്രയിലെ പിഥാപുരത്തെ പാഡ്ഗയ ക്ഷേത്രം), സിന്ധിപ്പൂര് ക്ഷേത്രം (ഇത് മാതൃഗയ ക്ഷേത്രമെന്നും അറിയപ്പെടും (ഗുജറാത്തിലെ മഹിസാന ജില്ലയിലാണ്, ഇത് പരശുരാമന് അമ്മയ്ക്ക് ബലിതര്പ്പണം ചെയ്ത ക്ഷേത്രമാണ്) ബദരിനാഥിലെ ബ്രഹ്മകപാലി ഇതും ബലിക്ക് പ്രസിദ്ധമായതാണ് (പിതൃദോഷത്തിന് ശ്രാദ്ധം കൂടാതെ ചില പ്രത്യേക ആചാരവും ഇവിടെ ചെയ്യും).

പരശുരാമനും അശ്വത്ഥാമാവുമായുള്ള ബന്ധം?

അശ്വത്ഥാമാവിന്റെ ഗുരുനാഥനാണ് പരശുരാമന്. തിരുവല്ലം പരശുരാമ ക്ഷേത്രത്തില് പൂജാരി അമ്പലം അടച്ചു പോയികഴിഞ്ഞാല് രാത്രികാലങ്ങളില്, ശ്രീപത്മനാഭന്റെ അടുത്ത് അശ്വത്ഥാമാവിന്റെ പ്രതിഷ്ഠയുണ്ട്. എന്നാല് രാത്രികാലങ്ങളില് ക്ഷേത്രത്തിനുള്ളില് മണിയടിയും സംസാരവും മറ്റുമുള്ളതായി പരിസരവാസികള് പറയുകയും പൂജാരി നടയടച്ച് പോകുമ്പോഴത്തെ അവസ്ഥയല്ല തുറക്കുന്ന സമയത്ത് കാണുന്നത്. ആരോ പൂജാതി കാര്യങ്ങള് നടത്തിയതിന്റെ അവസ്ഥ കണ്ടുവരുന്നു. ഇത് അശ്വത്ഥാമാവ് ഗുരുപൂജ നടത്തുന്നതായാണ് അറിവ്. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില് പരശുരാമനോടൊപ്പം കഴിയുവാനും മാതൃഭൂമി ഓണ്ലൈന് വരിക്കാരായ അമൃതസ്വരൂപികളും, ഹംസസ്വരൂപികളുമായവര്ക്ക് പഞ്ച കടദോഷങ്ങളും മറ്റും തീര്ക്കുവാനുള്ള ഏക സ്ഥലം പരശുരാമ സന്നിധിയാണ്. ആ കടങ്ങള് നികത്തി എല്ലാ സൗഭാഗ്യങ്ങളും നല്കട്ടെ എന്ന് പ്രാര്ത്ഥിച്ചുകൊണ്ട് രഥയാത്ര ഇവിടെ അവസാനിപ്പിക്കുന്നു.

കര്ക്കിടകവാവിന്റെ പ്രത്യേകതയെന്ത്?

ഒരു വര്ഷം മുഴുവന് ബലിയിടുന്ന ഫലം കര്ക്കിടകവാവ് ബലിക്ക് ലഭിക്കുന്നു. ഒരു ആത്മാവ് മോക്ഷപ്രാപ്തിയാകുന്ന മുക്തിയടഞ്ഞാല് നക്ഷത്രമോ തിഥിയൊ കണക്കാക്കി വര്ഷം മുഴുവന് മുടങ്ങാതെ ബാലിയിടണമെന്നാണ് ശാസ്ത്രം. അങ്ങനെ 13-ാമത്തെ ബലിയോടെ ആണ്ടുബലി പൂര്ത്തിയാകും. തുടര്ന്ന് പിന്നീട് വര്ഷംതോറും മരിച്ച മാസത്തിലെ തിഥിയൊ നാളൊ നോക്കി ബാലിയിടണമെന്നാണ് ശാസ്ത്ര വിധി.

ഒരാള്ക്ക് വേണ്ടി എത്ര തലമുറയ്ക്ക് ബലിയിടാം?

3 തലമുറയിലുള്ളവര്ക്ക് ബലിയിടാം. പുത്രന്, പുത്രന്റെ പുത്രന്, പുത്രന്റെ പുത്രന്റെ പുത്രന് ഇങ്ങനെയാണ് 3 തലമുറ കണക്കുകൂട്ടേണ്ടത്. പരേതാത്മാക്കള്ക്ക് വേണ്ടി ഇവര്ക്ക് മരിക്കുംവരെ ബലിയിടുന്നത് ഏറ്റവും നല്ലതാണ്. കാരണം വെളുത്ത വാവിന്റെ പിറ്റേ ദിവസം മുതല് കറുത്തവാവ് വരെയുള്ള 15 ദിവസം പിതൃക്കളാണ് ജീവിച്ചിരിക്കുന്ന ആത്മാക്കളെ നിയന്ത്രിക്കുന്നത്.

പുത്രനിടുന്ന ബലിയുടെ ഫലം പുത്രിയിടുന്ന ബലിക്കും ലഭിക്കുമോ?

ആണ്മക്കളിലെങ്കില് പെണ്മക്കള്ക്ക് കര്മ്മം ചെയ്യാമോ?

പുത്രനും പുത്രിക്കും തുല്യ പ്രധാന്യമായതിനാല് ഫലങ്ങള് തുല്യമായിരിക്കും. മരണാന്തരമുള്ള 16 ദിവസത്തെ കര്മ്മങ്ങള് കഴിഞ്ഞാല് ആ തറവാട്ടില് ആണ് സന്തതികളുണ്ടെങ്കിലും സ്ത്രീകള്ക്ക് കര്മ്മങ്ങള് ചെയ്യാവുന്നതാണ്.

41 ദിവസം കഴിഞ്ഞ് ബലിയിട്ട് തിലഹോമം നടത്തി ഒരു പെട്ടിക്കകത്ത് പ്രതിമ വച്ച്കൊടുക്കുന്നതെന്തിനാണ് (തിരുവല്ലം ക്ഷേത്രം)?

ദുര്മരണം സംഭവിക്കുന്ന ആത്മാവിന് ശാന്തി ലഭിക്കാനാണിത് ചെയ്യുന്നത്. ഇങ്ങനെ പെട്ടിക്കകത്ത് വയ്ക്കുന്ന ആത്മാവ് ഒരുവര്ഷം വരെയുള്ള ക്ഷേത്രപ്രദേശത്തിലെ തിലഹോമവും പൂജാദികര്മ്മങ്ങള് നടത്തുന്ന സ്ഥലത്ത് സൂക്ഷിക്കുന്നതിനാല്ഈ കാലമത്രയും പ്രേത ഗായത്രിമന്ത്രം കേട്ട് മറ്റ് പൂജ വിധികളുടെ ഫലം ലഭിക്കുന്നതിനാല് പ്രേതാത്മാവ് ശുദ്ധമാകുകയും ശാന്തി ലഭിക്കുകയും ചെയ്യുന്നു. ഇപ്പോള് നടക്കുന്നത് ആണ്ടു ബലിയും തിലഹോമവും നടത്തി ഈ പ്രതിമ ഈ നടയില് സമര്പ്പിക്കുന്നു. എന്നാല് ലേഖകന്റെ അഭിപ്രായത്തില് 18 മാസം തികഞ്ഞ ശേഷമെ സമര്പ്പിക്കാവൂ എന്നതാണ്.

ദുര്മരണം അല്ലെങ്കില് പെട്ടിയില് പ്രതിമവച്ച് ക്ഷേത്രത്തില് സൂക്ഷിക്കുന്നതില് തെറ്റുണ്ടോ?

ദുര്മരണമല്ലാത്തത് പെട്ടിയില് വയ്ക്കണമെന്നില്ല. എന്നാല് അങ്ങനെ ചെയ്യുന്നത്കൊണ്ട് ദോഷമൊന്നുമില്ല. ഗുണാനുഭവം കൂടുതല് ലഭിക്കുകയും നല്ലതെ വരികയുമുള്ളൂ.

മക്കളില്ലാത്തവര്ക്ക് ബലിയിടേണ്ടതാരാണ്?

പരേതാത്മാവിന്റെ സഹോദരങ്ങള്ക്ക് ഇടാവുന്നതാണ്. അതുമല്ലെങ്കില് രക്തബന്ധത്തിലുള്ളവര്ക്കും ചെയ്യാം.

ബലിയിടുമ്പോള് കുറഞ്ഞത് എത്ര പിണ്ഡം വയ്ക്കണം?

വടക്കന് മേഘലയില് 3 പിണ്ഡം വയ്ക്കാറുണ്ട്. എന്നാല് തിരുവല്ലത്ത് 1 പിണ്ഡം വയ്ച്ചാണ് കര്മ്മങ്ങള് ചെയ്യുന്നത്.രക്ഷിതാക്കള് ജീവിച്ചിരിക്കെ മക്കള് മരിച്ചാല് കര്മ്മം ചെയ്യേണ്ടതാരാണ്?

രക്ഷിതാക്കള്ക്ക് കര്മ്മം ചെയ്യാനധികാരമുണ്ട്.

കരിനാളുകള് ഏതെല്ലാം?

മരിച്ച ദിവസം സൂര്യന് നില്ക്കുന്ന നക്ഷത്രം മുതല് 4 നാള് അകംനാളും 3 നാള് പുറംനാളുമാണ്. അകം നാളായ 4 ദിവസം കരിനാളുകള് എന്ന് പറയുന്നു. ഇത് കുടുംബത്തിലുള്ളവര്ക്ക് ദോഷാനുഭവങ്ങള് വരുന്നതിനാല് മലയന്, വണ്ണാന് എന്നീ ആള്ക്കാരെ കൊണ്ട് പരിഹാരകര്മ്മങ്ങള് ചെയ്തുവരുന്നുണ്ട്. കൂടാതെ ചില ക്ഷേത്രങ്ങള് കരിനാളിനുള്ള പരിഹാര പൂജകള് ചെയ്ത് വരുന്നുണ്ട്. കൂടാതെ ഭവനത്തില് യമരാജ ഹോമവും, മൃത്യുഞ്ജയ ഹോമവും നടത്താം. മഹാക്ഷേത്രങ്ങളിലും മൃത്യുഞ്ജയ ഹോമം നടത്താവുന്നതാണ്.

പിണ്ടനൂല്ദോഷം എന്നാലെന്ത്?

ഏതെല്ലാം നാളിലാണ് പിണ്ടനൂല്ദോഷമുള്ളത്?

മരിച്ച പിണ്ഡം വയ്ക്കുന്ന ദിവസം ചൊവ്വാ വെള്ളി ദിവസങ്ങളിലായാല് പിണ്ടനൂല്ദോഷമെന്ന് പറയും. ഇതിന് പാപ പരിഹാര ശാന്തി ഹോമം നടത്തണം.

സ്വന്തം വീട്ടില് ബലിയിടാമോ?

ഇടാം.മരിച്ചയാളിന്റെ ജഡം എടുക്കും മുമ്പേ രാമായണമാണോ ഭാഗവതമാണോ വായിക്കേണ്ടത്? ഏതു ഭാഗം വായിക്കണം?

രാമായണം വായിക്കുന്നതാണ് നല്ലത്. ദശരഥന്റെ ചരമഗതി, ജടായു മോക്ഷം മുതലായ ഭാഗങ്ങളാണ് വായിക്കേണ്ടത്. ഭാഗവതം പുല കഴിഞ്ഞേ വായിക്കാവൂ. മരിച്ചയാളിന്റെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് സഹായകരമായതിനാലാണ് പുരാണ പാരായണം നടത്തുന്നത്.

Aruvikara Krishna Srikantan Nair
Karthiyani Girijadevi
9497009188
6282323703

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories