ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ആരാണ് നല്ല സുഹൃത്ത് ? സ്വകാര്യതകള്‍ ആരോട് പറയാം ?


നമ്മള്‍ നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാറുണ്ട്. അവര്‍ അത് എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ അത് രഹസ്യമാക്കി വയ്ക്കുമോ അതോ പരസ്യമാക്കുമോ. നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി അഭിനയിക്കുകയാണോ, അതോ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുകയാണോ ? അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മോട് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതായി അഭിനയിച്ച് വേറെ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയാണോ?

ക്ഷമയുള്ള ഒരു കേള്‍വിക്കാരന് മാത്രമേ നല്ല ഒരു സുഹൃത്ത് ആകാ൯ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള വളരെ നല്ല മാര്‍ഗ്ഗം നല്ലൊരു സംഭാക്ഷണ ചതുരനെന്നതിലുപരി നല്ലൊരു ശ്രോതാവാകുക എന്നതാണ്. നമ്മള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നയാളെ ബോറടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിലൂടെ നമ്മള്‍ അയാളുടെ സൗഹൃദവും ആദരവും സമ്പാദിക്കുന്നു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നവനാണ് നല്ല സംഭാക്ഷണവിദഗ്ദ൯. അങ്ങനെ ഒരാളാകണമെങ്കില്‍ ചില ' അരുതുകള്‍ ' ഒഴിവാക്കണം. വിധിക്കുകയും വിലയിരുത്തുകയും അരുത്. കുറ്റം കണ്ടുപിടിക്കുന്ന ശീലം അരുത്. പ്രക്ഷുബ്ദത അരുത്. സദാചാരവാദമോ ഉപദേശ പ്രസംഗമോ അരുത്. ആവശ്യമില്ലാതെ ഉപദേശത്തിന് തുനിയരുത്. ഇടയില്‍ കയറി പറയരുത്.

ഇനി കാര്യത്തിലേക്കു വരാം. ജ്യോതിഷപരമായി ഏതു രാശിക്കാരാണ് നല്ല കേള്‍വിക്കാര൯ അഥവാ നല്ല സുഹൃത്ത്, ആവശ്യത്തിന് സഹായിക്കുന്നയാള്‍, പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാ൯ ഉപായം പറഞ്ഞു തരുന്നയാള്‍ എന്നു നോക്കാം. ചിലര്‍ വലിയ സംസാരപ്രിയരായിരിക്കും, ആവശ്യത്തിന് ഉപകരിക്കില്ല. ചിലര്‍ അധികം സംസാരിക്കില്ല എന്നാല്‍ വേണ്ട സഹായം ചെയ്തു തരുകയും ചെയ്യും. അതിന് ഓരോ രാശിയേയും വിലയിരുത്താം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ക്ഷമ പൊതുവേ കുറവാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും, അഭിപ്രായങ്ങളുമൊന്നും കേള്‍ക്കാ൯ സമയവും ക്ഷമയും സഹുഷ്ണുതയും ഇല്ലായെന്നു തന്നെ പറയാം. മറ്റുള്ളവര്‍ പറയുന്നത് നമ്മെയും ബാധിക്കുന്നതാണെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും പിന്നീട് അവരെ ഫോണിലൂടെയും, മെസ്സേജ്കളിലൂടെയും നേരിട്ടും ബന്ധപ്പെടാനുമൊക്കെ ഉത്സാഹമായിരിക്കും. അവരെ സഹായിക്കാനും മുമ്പില്‍ തന്നെ കാണും. ഇനി നമ്മുടെ കുറവുകളെ പറ്റിയാണ് പരാമര്‍ശമെങ്കിലോ പിന്നെ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നാവും. അതിനാല്‍ രഹസ്യം പറയാനോ സ്വല്പ്പ് ആശ്വാസം ലഭിക്കാനോ കഴിയുന്നതും മേടം രാശിക്കാരെ സമീപിക്കാതിരിക്കുവാ൯ ശ്രമിക്കുക. രാശിയില്‍ ശൂഭഗ്രഹ ബന്ധം ഉണ്ടെങ്കില്‍ മേല്‍ പറഞ്ഞതില്‍ . നിന്നും കുറച്ചു മാറ്റങ്ങള്‍ ഉണ്ടാകും.

ഇടവം രാശി
ഇടവം രാശിക്കാര്‍ വളരെ ക്ഷമയുള്ളവരാണ്. എത്ര മണിക്കൂര്‍ വേണമെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കാ൯ ഇവര്‍ക്ക് മടിയുണ്ടാകില്ല . അതുകൊണ്ട് ഇടവം രാശിക്കാരെ നിങ്ങള്‍ക്ക് സമീപിക്കാം. എന്തു സഹായവും പ്രതീക്ഷിക്കാം. പക്ഷെ അത് അവര്‍ക്ക് നഷ്ടമില്ലാത്തതാകണം എന്നു നിര്‍ബന്ധമുണ്ട്. ഒരു പ്രത്യേക ചിന്താഗതിക്കാരായതുകൊണ്ട് അവര്‍ക്കൂം കൂടി ചെറുതായെങ്കിലും താല്‍പര്യമുള്ളവയാകണം ചര്‍ച്ച. അല്ലെങ്കില്‍ നിങ്ങള്‍ പറയുത് ശ്രദ്ധിക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും അവരുടെ മനസ്സ് ഇതിലായിരിക്കുകയില്ല . നിങ്ങള്‍ക്ക് അവരുടെ സഹതാപവും ലഭിക്കില്ല. നല്ല നിറമുള്ള വസ്ത്രങ്ങള്‍, വാഹനം, ആഭരണം, സ്വാദിഷ്ഠവും വിലകൂടിയതുമായ ആഹാരം, വിനോദപരമായ കാര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണെങ്കില്‍ വളരെ വാചാലമായി സംസാരിക്കാ൯ ഇടവം രാശിക്കാര്‍ക്ക് വലിയ ഉത്സാഹമായിരിക്കും.

മിഥുനം രാശി
മിഥുനം ബുധന്റെ രാശിയായതിനാലും വായുരാശിയായതിനാലും വലിയ സംസാരപ്രിയരാണ്. സൂര്യന് താഴെയുള്ളതും മുകളിലുള്ളതും തുടങ്ങി ഏത് വിഷയവും കൈകാര്യം ചെയ്യാ൯ ഇവര്‍ മിടുക്കരാണ്. ആ അറിവ് നേടുന്നതിന് വേണ്ടി സമയം ചെലവഴിക്കുകയും ചെയ്യും. വായു രാശിയായതിനാല്‍ മനസ്സ് എപ്പോഴും വലിയ കാര്യങ്ങളിലും ആകാശത്തും ആയിരിക്കും. അതിനാല്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പലതും ഇവര്‍ അറിയാറില്ല . അതിനാല്‍ നിങ്ങള്‍ക്ക് വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാനും അതിന് പരിഹാരം നേടാനും മിഥുനം രാശിക്കാരെ സമീപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ അറിയാതെ തന്നെ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞൂയെന്ന് വരും. അത് പ്രശ്‌നമാക്കുകയും ചെയ്യും. ഇവര്‍ക്ക് ആരോട് എന്ത് എങ്ങനെ സംസാരിക്കണം, എപ്പോള്‍ സംസാരം നിറുത്തണം എന്നിവയെപ്പറ്റിയുള്ള അറിവ് കുറവാണ്. സ്വയം അറിയാതെ നുണ പ്രചാരകരാവുകയായിരിക്കും ഫലം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരോട് സ്വന്തം അമ്മയോട് പറയുന്നത് പോലെ കാര്യങ്ങള്‍ പറയാം. എപ്പോഴും മറ്റുള്ളവരെ സഹായിക്കാനും സ്വന്തം കഴിവ് ഉപയോഗിച്ച് അവരെ സംരക്ഷിക്കാനും, ദുഃഖ കരമായ കാര്യമാണ് പറയുതെങ്കില്‍ അവരോടൊന്നിച്ചിരുന്നു കരയാനും കര്‍ക്കിടകം രാശിക്കാര്‍ ഉണ്ടാകും. മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും സഹതപിക്കാനും കഴിയുന്ന സഹായം ചെയ്യാനും ആത്മാര്‍ത്ഥമായി തന്നെ ഇവര്‍ മുന്നിലുണ്ടാകും. നിങ്ങളുടെ രഹസ്യങ്ങള്‍ ഇവരില്‍ ഭദ്രമായിരിക്കും. എന്തെങ്കിലും കാരണവശാല്‍ കര്‍ക്കിടക്കാരുമായി പിണങ്ങിയാല്‍ പിന്നെ നിങ്ങളുടെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായതു തന്നെ .

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും വളരെ താല്‍പര്യമെടുക്കുന്നവരാണ്. പക്ഷെ കാര്യം ഗൗരവമുള്ളതാകണം. നിസ്സാര കാര്യങ്ങള്‍ക്ക് സമയം കളയാ൯ അവര്‍ക്ക് താല്‍പര്യം ഇല്ല . കൂടാതെ അവരോട് സംസാരിക്കുമ്പോള്‍ വികാരഭരിതരാകാതിരിക്കാ൯ ശ്രദ്ധിക്കണം. അതൊന്നും അവര്‍ക്ക് ഇഷ്ഠമില്ലാത്തവയാണ് എന്നു മാത്രമല്ല നിങ്ങളുടെ കാര്യങ്ങള്‍ക്ക് എതിരായെന്നും വരാം. നിങ്ങള്‍ക്ക് കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസ്സിലാക്കുവാ൯ സാധിച്ചാല്‍ എങ്ങിനെയും നിങ്ങളെ സമാധാനിപ്പിക്കാനും സഹായിക്കാനും അവര്‍ തയ്യാറാകും. വളരെ നല്ല ഒരു സാമൂഹിക പ്രവര്‍ത്തകനാകാ൯ ശ്രമിക്കുവരാണ് ചിങ്ങം രാശിക്കാര്‍.

കന്നി രാശി
കന്നി രാശിക്കാര്‍ വളരെ നല്ല കേള്‍വിക്കാരാണ്. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന തോടൊപ്പം തന്നെ അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നും , അതില്‍ വരാവുന്ന ഭവിഷ്യത്തുകളും മനസ്സില്‍ ആലോചിക്കുന്നണ്ടാകും. നിങ്ങള്‍ പറഞ്ഞു കഴിയുമ്പോഴേക്കും ആ പ്രശ്‌നം പരിഹരിക്കാനുള്ള വഴിയും, അല്ലെങ്കില്‍ അതിനാവശ്യമായ വിവരങ്ങളും കന്നി രാശിക്കാര്‍ പറയും. അത് നിങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യും. സംശയം ഇല്ലാത്ത രീതിയിലായിരിക്കും പറയുക. അതില്‍ പ്രായോഗിക വശങ്ങള്‍ക്ക് പ്രാധാന്യവും ഉണ്ടാകും. വൈകാരികമായ കാര്യങ്ങള്‍ക്ക് കന്നിക്കാരുടെ മുമ്പില്‍ വലിയ സ്ഥാനമില്ല. നിങ്ങള്‍ ഇഷ്ഠപ്പെട്ടാലും ഇല്ലെങ്കിലും ശരി അവര്‍ക്ക് ശരി എന്നു തോന്നുന്നത് മുഖത്തു നോക്കി പറയുകയും ചെയ്യും.

തുലാം രാശി
വിശ്വസിക്കാവുന്ന ആള്‍ക്കാരാണ് തുലാം രാശിക്കാര്‍. എല്ലാ കാര്യങ്ങളുടെയും രണ്ടു വശവും ചിന്തിച്ച് മാത്രമേ അവരൂടെ അഭിപ്രായം പറയുകയുള്ളു. അവരോട് ഒരു പ്രശ്‌നത്തെപ്പറ്റി സംസാരിക്കയാണെങ്കില്‍ അതില്‍ നിങ്ങള്‍ മനസ്സില്‍ പോലും ഉദ്ദേശിക്കാത്ത അപകടസാധ്യതകള്‍ ഉണ്ടെങ്കില്‍ അതിനെപ്പറ്റി തുലാം രാശിക്കാര്‍ പറഞ്ഞു തരും. നിങ്ങളുടെ ഭാഗത്താണ് തെറ്റെങ്കില്‍ അവരില്‍ നിന്നും അനുകമ്പയൊന്നും പ്രതീക്ഷിക്കണ്ട. മുഖത്തു നോക്കി അവര്‍ക്ക് പറയാനുള്ളത് പറയും. നിങ്ങള്‍ മനസ്സു തുറക്കുന്നത് നിങ്ങള്‍ക്ക് സംഭവിച്ച ചതിയെപ്പറ്റിയോ, അപകടത്തെപ്പറ്റിയോ, നഷ്ടത്തെപ്പറ്റിയോ, അതേപോലെ മനസ്സിനെ മഥിക്കുന്ന കാര്യമാണെങ്കില്‍ ഈ രാശിക്കാരുടെ മനസ്സ് അലിയും, വേണ്ട സഹായവും ചെയ്തു തരും. ഒരു കൂട്ടായ ചര്‍ച്ച തുലാം രാശിക്കാരുടെ നേതൃത്ത്വത്തില്‍ നടക്കുകയാണെങ്കില്‍ ആ സദസ്സിലുള്ള എല്ലാവര്‍ക്കും അഭിപ്രായം പറയാ൯ ഇക്കൂട്ടര് സൗകര്യം ചെയതു കൊടുക്കുകയും ചെയ്യും.

വൃശ്ചികം രാശി
മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാ൯ താല്‍പര്യം കൂടുതലുള്ള ആള്‍ക്കാരാണ് വൃശ്ചികം രാശിക്കാര്‍. നിങ്ങളുടെ പ്രശ്‌നത്തെപ്പറ്റി വളരെ നന്നായി മനസ്സിലാക്കാ൯ ശ്രമിക്കുകയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണെങ്കില്‍ നിയമവിരുദ്ധമായി പോലും നിങ്ങളെ സഹായിക്കാ൯ ഇവര്‍ ഇറങ്ങിത്തിരിക്കും. കൂട്ടത്തില്‍ നിങ്ങളുടെ വളരെയധികം രഹസ്യങ്ങളും ഇവര്‍ മനസ്സിലാക്കിയിരിക്കും. പക്ഷെ ഇവരെ വിശ്വസിക്കാം. അവര്‍ ചെയ്യുതുപോലെ അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ നിങ്ങളില്‍ നിന്നും ഇതേ സഹായം ഇക്കൂട്ടര് പ്രതീക്ഷിക്കുകയും ചെയ്യും. നിങ്ങളും തിരിച്ച് സഹായിച്ചാല്‍ വൃശ്ചികം രാശിക്കാരെ പോലെ സഹായിക്കുന്ന കൂട്ടുകാര്‍ വേറെ കാണുകയില്ല . അതിനാല്‍ ഇവരോടു പിണങ്ങാതെയുമിരിക്കാ൯ ശ്രദ്ധിക്കുക.

ധനു രാശി
ചുറുചുറുക്കും സന്തോഷവാന്‍്മാരുമായ ധനു രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുമ്പില്‍ തന്നെ കാണും. നല്ല കേള്‍വിക്കാരായ അവരോട് സംസാരിച്ചാല്‍ തന്നെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പകുതി ആശ്വാസം കിട്ടും. നിങ്ങളുടെ കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുമെന്നു മാത്രവുമല്ല നിങ്ങളുടെ രഹസ്യങ്ങളും അവരില്‍ ഭദ്രമായിരിക്കും. അവരോട് സംസാരിക്കുന്നത് തന്നെ ഒരു അനുഭവമായിരിക്കും. കൂട്ടു ചര്‍ച്ചകളില്‍ നേതൃത്വം പലപ്പോഴും അവര്‍ക്കായിരിക്കും.

മകരം രാശി
പൊതുവേ ക്ഷമ കുറവുള്ളവരാണ്. അവരുടെ സമയത്തിനും വലിയ വിലയുണ്ട് എന്ന് ധരിക്കുന്നവരാണ്. അവരോട് സംസാരിക്കുമ്പോള്‍ കഴിയുന്നതും മുഖവുര ഒഴിവാക്കുക. കേള്‍ക്കുന്ന തിനേക്കാളും അവര്‍ക്ക് സംസാരിക്കാനിഷ്ടം. എങ്കിലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായതും പ്രായോഗികമായതുമായ പരിഹാരം അവര്‍ നല്‍കും. അവര്‍ക്കും കൂടി ഇഷ്ടമുള്ള വിഷയമാകണം എന്നത് നിര്‍ബന്ധമാണ്. അവര്‍ക്ക് ഒരു പരിധിയില്‍ താഴെയുള്ളവരുമായി ഇടപഴുകുവാ൯ വലിയ പ്രയാസമാണ്. അതിനാല്‍ ഒരേ കാര്യം തന്നെ അവരോട് വീണ്ടും പറയാതിരിക്കാനും ശ്രദ്ധിക്കണം.

കുംഭം രാശി
സ്വന്തം വ്യക്തിത്വം നിലനിറുത്തുന്നതില്‍ വളരെ ശ്രദ്ധാലുക്കളാണ് കുംഭം രാശിക്കാര്‍. അവര്‍ക്ക് ഒരു പ്രത്യേക വ്യക്തിത്വം ഉണ്ടന്നു തന്നെ പറയാം. അതിനാല്‍ തന്നെ സംസാരപ്രിയരുമല്ല. കുറച്ചേ സംസാരിക്കുകയുള്ളൂ. പറയുന്നത് കുറിക്കു കൊള്ളുകയും, മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ ഈ രാശിക്കാരോടാണ് സംസാരിക്കുന്നതെങ്കില്‍ ആ വിഷയത്തിന് വ്യക്തത വേണം. ഊഹാപോഹങ്ങള്‍ ഒന്നും കുംഭം രാശിക്കാര്‍ക്ക് വേണ്ട. തെളിവുകള്‍ വേണം. അവര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും അവരുടെ സഹായവും സഹതാപവും നിങ്ങള്‍ക്ക് തരുകയും ചെയ്യും. അവരുടെ മുമ്പില്‍ കരയാനോ, വികാരഭരിതരാവുകയോ ചെയതിട്ട് പ്രയോജനമില്ല അല്ലാതെ തന്നെ നിങ്ങളെ ആശ്വസിപ്പിക്കാ൯ അവര്‍ക്കറിയാം.

മീനം രാശി
ജലരാശിക്കാരായ ഇവര്‍ക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വളരെ നല്ല കേള്‍വിക്കാരാകാ൯ സാധിക്കും. നിങ്ങളുടെ പ്രശ്‌നം വളരെ സങ്കീര്‍ണമാണെങ്കില്‍ നിങ്ങളുടെ കൂടെ കരയാനും ഇവര്‍ ഒപ്പമുണ്ടാകും. നിങ്ങളുടെ പ്രശ്‌നം അവര്‍ ഗൗരവമായി തന്നെ വിലയിരുത്തുമെങ്കിലും നിങ്ങള്‍ക്കാവശ്യമായ ഉപദേശങ്ങള്‍ തരാനൊന്നും ഇവര്‍ക്കാകില്ല അവര്‍ അതിന് നിസ്സഹായരാണ്. അതിനാല്‍ കഴിയുന്നതും വികാരഭരിതവും കദനകഥകള്‍ ഉള്‍പ്പെടുന്നതുമായ കാര്യങ്ങള്‍ ഇവരുമായി ആലോചിക്കാതിരിക്കുന്നതാണ് നന്ന്. ചിലപ്പോള്‍ ഇവര്‍ അത് ഗൗരവമായി എടുക്കുകയും അത് അനുകമ്പാപൂര്‍വ്വം മറ്റുള്ളവരോട് പറയുകയും ചെയ്യും. ഇവര്‍ നിങ്ങളുടെ പ്രശ്‌നത്തില്‍ കേള്‍വിക്കാരനായി എന്ന കാരണം കൊണ്ട് തന്നെ നിങ്ങളെ നില നിറുത്തുന്നതു തന്നെ ഇവരാണ് എന്ന് പറഞ്ഞുകളയും.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories