ഉച്ചരാശിയിലുള്ള ഗുരു മൗഢ്യത്തിൽ സഞ്ചരിക്കുമ്പോൾ
"ഒരു ഗ്രഹം ഒരേ രാശിയിൽ സൂര്യനോട് വളരെ അടുത്ത് സഞ്ചരിക്കുമ്പോളാണ് മൗഢ്യ അവസ്ഥയിൽ ആകുന്നത്. ജൂലൈ 15 മുതൽ ആഗസ്ത് 14 വരെയുള്ള കാലഘട്ടത്തിൽ ഗുരുവും സൂര്യനും കർക്കിടക രാശിയിൽ സഞ്ചരിക്കുന്നു. മൗഢ്യഅവസ്ഥയിലുള്ള ഗ്രഹം തീരെ ബലമില്ലാത്ത അവസ്ഥയിലായിരിക്കും അതുകൊണ്ടു തന്നെ ഗുരു ഈ രാശി ൽ പ്രദാനം ചെയ്യുന്ന അനുകൂല ഫലങ്ങൾക്ക് കുറവും പ്രതികൂല അവസ്ഥയ്ക്ക് കാഠിന്യവും കൂടുവാൻ സാധ്യതയുണ്ട്.
പൊതുവെ ഈ കാലഘട്ടം എല്ലാ മേഖലകളിലും സാമ്പത്തിക അരക്ഷിതാവസ്ഥ നൽകും. ഈ ഒരു മാസക്കാലം ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കും. ജോലി മാറുവാൻ ശ്രമിക്കുന്നവർ ഈ കാലഘട്ടം ഒഴിവാക്കുന്നതാണ് നല്ലത്. അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കുന്നത് നഷ്ടത്തിലേയ്ക്ക് നയിച്ചേക്കും. "
എന്താണ് നീചഗ്രഹം?ഗുരുവിന്റെ മൗഢ്യം ഒരോ രാശികളെയും എപ്രകാരം ബാധിക്കുമെന്ന് നോക്കാം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)ഈ കാലയളവിൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം. ചെലവുകൾ നിയന്ത്രണം വിട്ടേക്കാനും മനസ്സിൽ ആശങ്കകൾ വർധിക്കാനും സാധ്യതയുണ്ട്. ചെറിയ അസ്വസ്ഥതകളെക്കുറിച്ചുപോലും അനാവശ്യ ഭയം തോന്നാം. സാമ്പത്തിക തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)മാനസിക സമ്മർദ്ദം കൂടുതലായി അനുഭവപ്പെടുന്ന സമയമായേക്കാം. കുടുംബജീവിതത്തിൽ, പ്രത്യേകിച്ച് ദാമ്പത്യബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനകാര്യങ്ങളിൽ ശ്രദ്ധയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4)അനാവശ്യ ചിന്തകളും ആശങ്കകളും മനസ്സിനെ അലട്ടാം. ബന്ധുക്കളുമായുള്ള ആശയവിനിമയത്തിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില കാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടായാലും അപ്രതീക്ഷിത സംഭവങ്ങൾ നിരാശയ്ക്ക് ഇടയാക്കാം.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വരാം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, പ്രത്യേകിച്ച് മൂത്രാശയ സംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് സമ്മർദ്ദം ഉണ്ടാകാം. സാമ്പത്തിക ഇടപാടുകളിലും വ്യാപാരത്തിലും കരുതൽ ആവശ്യമാണ്. ദാമ്പത്യബന്ധത്തിലെ പഴയ പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)യാത്രകൾ വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ അലംഭാവം ഒഴിവാക്കണം. സാമ്പത്തിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. ദാമ്പത്യജീവിതത്തിൽ ചെറിയ അകൽച്ചയോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരസ്പര ധാരണയ്ക്ക് പ്രാധാന്യം നൽകുക.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് നിരാശയ്ക്ക് കാരണമാകാം. അപ്രതീക്ഷിത ചെലവുകൾ സാമ്പത്തിക പദ്ധതികളെ ബാധിച്ചേക്കാം. ജോലിയിലും ഉത്തരവാദിത്തങ്ങളിലും ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. മേലധികാരികളുമായി ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4)മക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമായി വരാം. സുഹൃത്തുക്കളുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മനസ്സിനെ അലട്ടിയേക്കാം. ധനച്ചെലവ് വർധിക്കാനും ജോലികളിൽ അലസത അനുഭവപ്പെടാനും സാധ്യതയുണ്ട്.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)ചില പ്രധാന തീരുമാനങ്ങൾ താൽക്കാലികമായി മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാകാം. വിവാഹകാര്യങ്ങളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതീക്ഷിക്കാം. ബിസിനസ്സിൽ സാമ്പത്തിക നഷ്ടത്തിനും ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകൾക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തുക. നിയമപരമായ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4)കുടുംബത്തിലെ അടുത്തവരുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടി വരാം. പണമിടപാടുകളിൽ കൂടുതൽ കരുതൽ സ്വീകരിക്കുക, അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. തൊഴിൽരംഗത്ത് സമ്മർദ്ദങ്ങളും അനാവശ്യ യാത്രകളും ചില തടസ്സങ്ങളും നേരിടാൻ സാധ്യതയുണ്ട്.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)മാതാവിന്റെയോ മാതൃതുല്യരായവരുടെയോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമായി വരാം. ജോലിസ്ഥലത്ത് മറ്റുള്ളവരുടെ ഇടപെടൽ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. യാത്രകൾ ക്ഷീണം വർധിപ്പിക്കാനും കടബാധ്യതകൾ അലട്ടാനും സാധ്യതയുണ്ട്. കാലാവസ്ഥാമാറ്റം മൂലമുള്ള അസുഖങ്ങളും സഹപ്രവർത്തകരുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവും അനുഭവപ്പെടാം.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)ഭക്ഷണകാര്യങ്ങളിൽ തൃപ്തി ലഭിച്ചേക്കാം. എന്നാൽ ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തികൾ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ പ്രതീക്ഷിച്ചതുപോലെ ലഭിക്കണമെന്നില്ല. അവരുടെ ഇടപെടൽ തൊഴിൽരംഗത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനും ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാനും സാധ്യതയുണ്ട്.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)ബന്ധുക്കൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിൽ ക്ഷമയും ധാരണയും ആവശ്യമായി വരും. സാമ്പത്തിക സമ്മർദ്ദങ്ങൾ വർധിക്കാനും കുടിശ്ശികകളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉണ്ടാകാനും സാധ്യതയുണ്ട്. മക്കളുടെ ആരോഗ്യത്തിലും വാഹനവുമായി ബന്ധപ്പെട്ട ചെലവുകളിലും ശ്രദ്ധ പുലർത്തുന്നത് ഗുണകരമായിരിക്കും.
ജാതകത്തിലെ ഗുരുവിന്റെ ബലം , അനുകൂല ദശ ഭുക്തി സമയം, പ്രാർത്ഥനകൾ, ചിട്ടയായ ജീവിതം തുടങ്ങിയവ ഒരു പരിധിവരെ പ്രതികൂല ഫലങ്ങളുടെ തീവ്രത കുറയ്ക്കും. നിങ്ങളുടെ ജാതകത്തിൽ ഇപ്പോൾ അനൂകൂല ദശ ഭുക്തി സമയമാണോയെന്ന് ഇപ്പോൾ താന്നെ പരിശോധിക്കൂ. കൂടാതെ ജാതകത്തിൽ നൽകിയിരിക്കുന്ന പരിഹാരങ്ങളിലൂടെ പ്രതികൂല അവസ്ഥകളെ തരണം ചെയ്യൂ