ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വ്യാഴം മകരത്തിൽ


വ്യാഴം മകരത്തിൽ

 
നവഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം 30 മാർച്ച് 2020 അതിരാവിലെ തൻ്റെ നീച നക്ഷത്രമായ മകരത്തിൽ പ്രവേശിച്ചിരിക്കുന്നു. ഈ മാറ്റം ലോകത്തിലാകമാനം അത്ര ശുഭകരമല്ല സകല ഐശ്വര്യദായകനായ ഗുരുവിൻ്റെ ഈ നീച സ്ഥിതി എല്ലാ മേഖലയിലും ക്ഷയത്തിനു കാരണമായേക്കും

ഗുരു മകരത്തിൽ നിന്നാൽ

"മകരേ നീചോ അല്പ വിത്തോ അസുഖി"
എന്നാണു ഹോരശാസ്ത്രത്തിൽ പറയുന്നത്. നീചനും ദരിദ്രനും സുഖമില്ലാത്തവനുമായിരിക്കും എന്നാണ് ഫലം.
മോഷണങ്ങൾ, ദാരിദ്ര്യം, അസുഖങ്ങൾ തുടങ്ങിയവയുടെ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

2020 മെയ് നാലുവരെ ഉച്ചസ്ഥനായ കുജനും സ്വക്ഷേത്ര ബലവാനായ ശനിയും യോഗം ചെയ്യുന്നുണ്ട്. മകരത്തിൽ കുജൻ നിന്നാൽ
"ഭൗമേ ഭൂരി ധനാത്മജോ മൃഗഗതേ
ഭൂപോഥവാ തത്സമ:"
കുജൻ മകരത്തിൽ നിന്നാൽ ധാരാളം ധനത്തിന് അധിപതിയും രാജ തുല്യമായിരിക്കും.

ഗുരുവുമായി യോഗം ചെയ്താൽ
"പുര്യധിക്ഷ: സജീവേ ഭവതി നരപതി
പ്രാപ്ത വിത്തോ ദ്വിജോവാ:
പട്ടണത്തിൻ്റെ അധിപനോ ധനവാനോ ആകുമെന്നാണ് ഫലം.
ഈ ഫലങ്ങളിൽ നിന്ന് വ്യാഴത്തിൻ്റെ രാശിമാറ്റം പ്രത്യക്ഷത്തിൽ പ്രതികൂല അവസ്ഥ ആണെങ്കിലും ദോഷങ്ങൾ കാര്യമായി ക്ഷതങ്ങൾ ഏൽപ്പിക്കുകയില്ലെന്നു നിസ്സംശയം പറയാം.
2020 ജൂൺ 30ന് ഗുരു സ്വക്ഷേത്രമായ ധനുവിലേക്ക് മടങ്ങിവരുന്നു. ഈ സമയം പൊതുവെ ഗുണകരമായിരിക്കും.

30 മാർച്ച് മുതൽ 30 ജൂൺ വരെയുള്ള സാമാന്യ ഫലങ്ങൾ നോക്കാം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക കാൽ): ജോലിസംബന്ധമായി ശ്രദ്ധ പുലർത്തേണ്ട സമയമാണിത്

ഇടവം രാശി (കാർത്തിക മുക്കാൽ,രോഹിണി, മകയിരം അര) പിതാവിൻ്റെ ആരോഗ്യകാര്യങ് ശ്രദ്ധ പുലർത്തേണ്ട സമയമാണ്. ധനം നഷ്ടപ്പെടാതെ സൂക്ഷിക്കുക

മിഥുനം (മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ): ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്

കർക്കിടകം (പുണർതം കാൽ, പൂയം, ആയില്യം): ജീവിത പങ്കാളിയുടെ കാര്യത്തിലോ പങ്കാളിത്ത സംരംഭത്തിലോ പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കുക

ചിങ്ങം (മകം, പൂരം, ഉത്രം കാൽ) ധനം മോഷണം പോകാതെ ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്.

കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര): സന്താനങ്ങളുടെ കാര്യത്തിലും പഠന കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

തുലാം രാശി ( ചിത്തിര അര, ചോതി, വിശാഖം മുക്കാൻ ) വാഹനാപകടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. മാതാവിൻറെ ആരോഗ്യത്തിൽ ശ്രദ്ധ വേണം

വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട) എല്ലാ രംഗത്തും പ്രത്യേക ശ്രദ്ധ വേണം. പ്രാർത്ഥന ആവശ്യമായ സമയമാണിത്

ധനു രാശി ( മൂലം പൂരാടം ഉത്രാടം കാൽ) സംസാരങ്ങൾ കൊണ്ട് നഷ്ടം ഉണ്ടായേക്കാം. വാക്കുകൾ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക

മകരം രാശി( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര) സ്വന്തം ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടി വന്നേക്കും

കുംഭം രാശി (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ): ചെലവ് കൂടുതൽ ഉണ്ടാവാൻ സാധ്യത കാണുന്നു. സൂക്ഷിച്ചു മാത്രം ചെലവ് ചെയ്യുക.

മീനം രാശി ( പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി) പ്രതീക്ഷിച്ചിരുന്ന ധനം ലഭിക്കാതെ വന്നേക്കാം. നിക്ഷേപങ്ങളിൽ ശ്രദ്ധ വേണം.

ശ്രദ്ധിക്കേണ്ട മേഖലകളാണ് പ്രതിപാദിച്ചത്. അതിനർത്ഥം ഗുണഫലങ്ങൾ ഇല്ല എന്നല്ല. ഈ കാലഘട്ടത്തിൽ ശ്രദ്ധയും സുരക്ഷയും അനുവാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ സൂക്ഷിക്കുന്നത്.

Astro Guruji 

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories