ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ദിവസ ഫലം


മേടം രാശിയില്‍ വരുന്ന അശ്വതി, ഭരണി, കാര്‍ത്തിക കാലിന് നക്ഷത്രദിവസങ്ങളില്

മേടം രാശിയിലുള്ളവര്‍ക്ക്

രോഗ മോചനവും, സുഖവും, സന്തോഷവും, സമ്പത്തിന്‍റെ വരവും, സല്‍ക്കാരത്തില്‍ പങ്കുകൊള്ളാന്‍ അവസരവും, നല്ല ആഹാരവും, ദാമ്പത്യ സുഖവും, സമ്മാന ലാഭവും, ഭാഗ്യവും, വസ്ത്രാധിലാഭാവും ഫലം, മനസ്സില്‍ പുതിയവിചാരങ്ങള്‍ ഉദിക്കുകയും ആവശ്യമുള്ളിടത്ത് പരസഹായം ലഭിക്കുകയും ചെയ്യും.

ഇടവ രാശിക്കാര്‍ക്ക്- മനോ വിഷമവും, രോഗവും, ധന നഷ്ടവും, മാനഹാനിയും, ആള്‍ക്കാരുടെ വെറുപ്പ്, ദുഃഖം, ശരീര പീഡ, അധികവ്യയം എന്നിവ ഫലം.

മിഥുനരാശികാര്‍ക്ക് - ലാഭങ്ങളും, സുഖ പ്രാപ്തിയും, ബന്ധു സമാഗമവും, നല്ല ആഹാരവും, സന്തോഷവും, നല്ല ആരോഗ്യവും, ധന ധാന്യ വസ്ത്രാദി ലാഭവും, കാര്യ വിജയവും, ഭൂമി ലാഭവും ഫലം.

കര്‍ക്കിടകം രാശിക്കാര്‍ക്ക്- സുഖവും, അഭീഷ്ട ലാഭം, കാര്യ വിജയം, നല്ല ആരോഗ്യവും, വിദേശ യാത്ര, നീതി കാര്യങ്ങളില്‍ വിജയം, ഉദ്യോഗ ലാഭം, സര്‍ക്കാര്‍ പ്രീതി, ഇഷ്ടസിദ്ധി.

ചിങ്ങം രാശിക്കാര്‍ക്ക് - സര്‍ക്കാരില്‍നിന്നും ഉപദ്രവവും, വസ്ത്രാദി ലാഭവും, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം, ദൂരയാത്ര, രോഗങ്ങള്‍, ധാതുക്ഷയം, പണത്തിനു ബുദ്ധി മുട്ട്‌, ഉഷ്ണ രോഗങ്ങള്‍, അപമാനം, ബലക്ഷയം എന്നിവ ഫലം.

കന്നി രാശിക്കാര്‍ക്ക്- രോഗങ്ങള്‍, ദഹനകേട്‌, വഴക്ക്, ചിന്താകുലരായുള്ള ജീവിതം, വിഷഭയം, ഭക്ഷണ സുഖം, പ്രതീക്ഷിച്ചിരിക്കാത്ത സംഭവങ്ങള്‍, വിദേശവാസം, കാര്യതടസ്സം, സ്ഥാന ചലനം, കടം, മാനഹാനി, പനി, മുറിവുകള്‍, ധന നഷ്ടം.

തുലാം രാശിക്കാര്‍ക്ക്- ധന ലാഭം, വാഹന സുഖം, യശസ്സ് വര്‍ദ്ധിക്കും, മന:ശാന്തി, ഭോജന സുഖം, ദാമ്പത്തിക സുഖം.

വൃശ്ചികം രാശിക്കാര്‍ക്ക് - ലാഭങ്ങള്‍, നല്ല ആരോഗ്യം, ധന ലാഭം, യശസ്സ്, ആനന്ദ പ്രാപ്തി, സ്ത്രീ സമാഗമം, ശത്രു പരാജയം, ഗൃഹ സുഖം, രോഗ മുക്തി, വസ്ത്രാഭരണ ലാഭം, പ്രശസ്തി, ആനന്ദം, നല്ല വിചാരങ്ങള്‍ എന്നിവ ഫലം.

ധനു രാശിക്കാര്‍ക്ക്- മാര്‍ഗ്ഗ വിഘ്നം, പരാജയം, മനസമാധാനം ഇല്ലായ്മ. അത്യാഗ്രഹം, ധന നാശം, വായു കോപം, വാത രോഗങ്ങള്‍, തല വേദന,മറ്റു രോഗങ്ങള്‍, മാനസ്സിക ദുഃഖം, സമയം തെറ്റി ആഹാരം കഴിക്കല്‍, പാവപ്പെട്ടവരില്‍ ദയവ്, ശത്രു പീഡ, സന്താന ദുഃഖം, വേണ്ടാത്ത ആഗ്രഹങ്ങള്‍, ജനങ്ങളുമായിഅഭിപ്രായ വ്യത്യാസം.

മകരക്കൂറുക്കാര്‍ക്ക് - ബന്ധു വിരോധം , മനചാഞ്ചല്യം, വയറു വേദന, കാര്യ വിഘ്നം, നിദ്ര വിഘ്നം, ആഹാരത്തില്‍ അവ്യവസ്ഥ, ജലഭയം, ശത്രു വര്‍ദ്ധന, പണത്തിന് ഞെരുക്കം, ജ്വരം, രക്ത രോഗം, ഉദര രോഗം, സ്ഥാന ചലനം, ബന്ധുക്ലേശം.

കുംഭക്കൂറുകാര്‍ക്ക് - ധന ലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രു പരാജയം, മന:സ്സന്തോഷം, ധൈര്യം, സ്ത്രീ സമ്പര്‍ക്കം, പ്രവര്‍ത്തി വിജയം, നല്ല ആഹാരം, വസ്ത്രലാഭം, കാര്യവിജയം, സുഖം, ആഭരണ ലാഭം,
മീനം രാശിക്കാര്‍ക്ക്- മനോ വിഷമം, നേത്ര രോഗം, ധനഹാനി, ബലക്ഷയം, മനസ്സമാധാനമില്ലായ്മ, കാര്യപരാജയം, കടുത്ത വാക്കുകള്‍, പൊതുജന സംസര്‍ഗ്ഗം, സര്‍ക്കാരില്‍ ഭയം, കള്ളന്മാരെ പറ്റി ഭയം, അജ്ഞാത ഭയം.


ഇടവം രാശിയില്‍ വരുന്ന കാര്‍ത്തിക, രോഹിണി, മകയിര്യം 2 പാദങ്ങളില്‍ വരുന്ന നക്ഷത്ര ദിവസങ്ങളില്‍-

മേടം രാശിക്കാര്‍ക്ക്- മനോവിഷമം, നേത്ര രോഗം, പണവരവുണ്ടാകും, ഉദ്ദേശിച്ചപ്പോലെ കാര്യങ്ങള്‍ നടക്കില്ല, സ്ത്രീ സുഖം, ലോക ബഹുമാനം, നല്ല ആരോഗ്യം, വസ്ത്ര ലാഭം, വിവിധ സുഖങ്ങള്‍.

ഇടവക്കൂറുകാര്‍ക്ക്- രോഗ മോചനം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരത്തില്‍ പങ്കുകൊള്ളല്‍, നല്ല ആഹാരം, വിവാഹ സുഖം, സമ്മാന ലാഭം, ഭാഗ്യം, മനസ്സില്‍ നല്ല വിചാരങ്ങളുണ്ടാകും, പരസഹായം ലഭിക്കും, സുഖ പ്രാപ്തി, ശത്രു നാശം, ദുര്‍നടപടികള്‍.

മിഥുനക്കൂറുക്കാര്‍ക്ക്- അര്‍ത്ഥമില്ലാത്ത സംസാരം, ദുഃഖം, മാനസിക ക്ലേശം, ശരീരപീഡ, മാനഹാനി, ദ്രവ്യ നഷ്ടം, ജനങ്ങളുമായി വെറുപ്പ്, ആഹാരത്തില്‍ അരുചി, ദൂരെയാത്രാ, പ്രവര്‍ത്തന ക്ലേശം, വസ്ത്രാഭരണാധികള്‍, വാഹനത്തിന് പണമൊഴുക്കും, ദുഷ്ട സ്ത്രീകള്‍ക്ക് വേണ്ടിയും, ചീത്ത കാര്യങ്ങള്‍ക്കുമായി പണം ചിലവഴിക്കും.

കര്‍ക്കിടക രാശിക്കാര്‍ക്ക്- ലാഭം, സുഖ പ്രാപ്തി, ബന്ധു സമാഗമം, നല്ല ആഹാരം, സന്തോഷം, ധന ലാഭം, പ്രതാപം, കാര്യവിജയം,ഉത്തമ ആഹാരം, ഭയങ്ങള്‍ മാറി കിട്ടല്‍, ബന്ധു സുഖം, പിതൃ സ്വത്ത്, മാതൃ മരണം ഫലം.

ചിങ്ങരാശി- സുഖം, അഭീഷ്ടലാഭം, കാര്യ വിജയം, ആരോഗ്യം, തോഴിലിലുയര്‍ച്ച, ജോലിയില്‍ പ്രവേശിക്കും,
അവകാശങ്ങള്‍ സംരക്ഷിക്കും,സദസ്സുകളില്‍ ശോഭിക്കും, സമുദായത്തില്‍ അംഗീകാരം, മോഷണ ധന ലാഭം, ജേഷ്ടനാശം ഫലം.

കന്നിരാശി- ദുഃഖങ്ങള്‍, രോഗം, ശത്രു നാശം, സ്ത്രീ സുഖം, ധന വരവ്വ്, നല്ലകാര്യങ്ങള്‍ നടക്കും, പിതാവിന് ഗുണാനുഭവങ്ങള്‍, യശസ്സ് വര്‍ദ്ധിക്കും, സമുദായ സേവ,പൊതു പ്രവര്‍ത്തനത്തില്‍ വിജയം, സര്‍ക്കാരിന്റെ അംഗീകാരം, ദീര്‍ഘയാത്ര.

തുലാം രാശി- ഉപദ്രവങ്ങള്‍, ദ്രവ്യ ധനാധികള്‍ക്ക് നാശവും,കാര്യങ്ങളില്‍ പരാജയവും, അടുക്കും ചിട്ടയുമില്ലാത്ത ജീവിതം, രോഗങ്ങള്‍, സന്താന ദുഃഖം, കന്നു കാലികള്‍ക്കും മിത്രങ്ങള്‍ക്കും ദോക്ഷം, അപമാനം, തെറ്റായ ലൗകീക ബന്ധം, വിവാഹ ബന്ധം വഴിയുള്ള ധന ലാഭം, സുഖമായ ഉറക്കം ലഭിക്കും.

വൃശ്ചികം രാശി- ധന ലാഭം, വാഹന സുഖം, വാഹന യോഗം, മന:ശ്ശാന്തി, ഭോജന സുഖം, സ്ത്രീ സുഖം,
ജീവിത പങ്കാളിയില്‍ നിന്നും നല്ല അനുഭവം ലഭിക്കുന്നതാണ്,വ്യാപാര വ്യവാസയങ്ങളില്‍ നിന്നും ധനം ലഭിക്കുന്നു.

ധനു രാശി- ലാഭം, നല്ല ആരോഗ്യം, ധന ലാഭം, യശ്ശസ്സ്, ആനന്ദ പ്രാപ്തി, നല്ല വിവാഹ സുഖം, ശത്രു പരാജയം, ഗൃഹസുഖം, രോഗ മുക്തി, ബന്ധുക്കളുമായി തര്‍ക്കം, സന്താനങ്ങള്‍ കാരണം മന:പ്രയാസം, ആപത്തുകള്‍, ലോകരുടെ എതിര്‍പ്പ്.

മകരം രാശി- മാര്‍ഗ്ഗ വിഘ്നം, പരാജയം, മനസ്സമാധാനമില്ലായ്മ, അത്യാഗ്രഹം, ധന നഷ്ടം, വായു കോപം, വാതരോഗം, മറ്റു രോഗങ്ങള്‍, മനസ്സന്തോഷം, സമയം തെറ്റി ആഹാരം കഴിക്കല്‍, പാപ പ്രവര്‍ത്തികളില്‍ താല്പര്യം, ശത്രു പീഡ, സന്താന ദുഃഖം, ലോകരുടെ അഭിപ്രായ വത്യാസം, സ്നേഹിതരുടെ സഹായവും, തെറ്റായ ലൗകീക ബന്ധവും ഉണ്ടാകും.

കുംഭം രാശി- ബന്ധു വിരോധം, മനചാഞ്ചല്യം, വയറ് വേദന, കാര്യ വിഘ്നം, നിദ്രാ വിഘ്നം, ആഹാരത്തില്‍ വ്യവസ്ഥ ഇല്ലായ്മ, ജലഭയം, ശത്രു വര്‍ദ്ധന, ധന ലാഭം, തോന്നിയപോലെ പ്രവര്‍ത്തിക്കല്‍, സ്നേഹിത ലാഭം, കുടുംബ സുഖം, വിവാഹ സുഖം.

മീനം രാശി- ധന ലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രു പരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീ സമ്പര്‍ക്കം, പ്രവര്‍ത്തി വിജയം, വ്യവസായത്തില്‍ നഷ്ടം, നിത്യവൃത്തിയില്‍ ക്ലേശം, ശത്രുക്കളുടെ ഉപദ്രവം, വിവാഹ സുഖം.മിഥുനം രാശിയില്‍ വരുന്ന മകയിരം, തിരുവാതിര, പുണര്‍തം 3 പാദങ്ങള്

മേടം രാശിക്കാര്‍ക്ക്- ലാഭം, സുഖപ്രാപ്തി, ബന്ധുസമാഗമം, നല്ല ആഹാരം, സന്തോഷം, ധന ലാഭം, വസ്ത്രലാഭം, നല്ല ആരോഗ്യം, ശത്രു പരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവൃത്തികളില്‍ വിജയം, ബന്ധുകളുമായി വഴക്ക്, ശത്രു ഭയം, മിത്രബന്ധു സമാഗമം ഉണ്ടാവുകയും അവരുമായി സമയം കഴിച്ചുക്കൂട്ടും, മനസ്സിന് സന്തോഷവും, ബുദ്ധിക്ക് സ്ഥിരതയും ലഭിക്കും, ഓരോ കാര്യവും അടുക്കും ചിട്ടയുമായി ചെയ്യും,

ഇടവം രാശിക്കാര്‍ക്ക് - മനോവിഷമം, നേത്രരോഗം, ധന ഹാനി, സന്തോഷം, രത്നാഭരണ പ്രാപ്തി, സത്സംസര്‍ഗ്ഗം, പണവരവുണ്ടാകും, ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കുകയില്ല, വിദ്യവഴിയും, ഗ്രന്ഥരചന വഴിയും, വാക്കില്‍ കൂടിയും, ധനം കൈവരും, കേസ്സുകള്‍ വാദിച്ച് അനുകൂലമാക്കും.

മിഥുനം രാശിക്കാര്‍ക്ക്- രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരത്തില്‍ പങ്കുകൊള്ളല്‍, നല്ല ആഹാരം, വിവാഹ സുഖം, സമ്മാന ലാഭം, ഭാഗ്യങ്ങളും, അര്‍ത്ഥമില്ലാതെ സംസാരിക്കും, ബന്ധുക്കളുമായി വിരോധിക്കും, വഴക്ക്, ദുഷ്ടസംസര്‍ഗ്ഗം ഉണ്ടാകും, മനസ്സില്‍ നല്ല വിചാരങ്ങള്‍ ഉദിക്കും, എഴുത്തുകുത്തില്‍ ശോഭിക്കും, മനസ്സില്‍ ചാഞ്ചല്യം നിലനില്‍ക്കും.

കര്‍ക്കിടകം രാശിക്കാര്‍ക്ക്- മനോ വിഷമം, നല്ല ആരോഗ്യം, ധന ലാഭം, സന്തോഷം, രത്നാഭരണ പ്രാപ്തി, സല്‍സംസ്സര്‍ഗ്ഗം, വിദ്യവഴിയും, ഗ്രന്ഥരചന വഴിയും, വാക്കില്‍ കൂടിയും ധനം കൈവരും.

ചിങ്ങംരാശിക്കാര്‍ക്ക്- ലാഭങ്ങള്‍, സുഖപ്രാപ്തി, ബന്ധുസമാഗമം, നല്ല ആഹാരം, സന്തോഷം, ശത്രു ഭയം, ആരോഗ്യം നന്നായിരിക്കും, സുഖം, പ്രശംസ, ധനാഗമം, ബന്ധുസ്നേഹം.

കന്നി രാശിക്കാര്‍ക്ക്- സുഖം, അഭീഷ്ടംലാഭം, കാര്യവിജയം, നല്ല ആരോഗ്യം, പുതിയ സ്ഥാന ലാഭം, ശത്രുപരാജയം, ആഹാരത്തില്‍ വ്യവസ്ഥ ഇല്ലായ്മ, അപവാദം, കടുത്ത വാക്കുകള്‍ കേള്‍ക്കല്‍, ജോലിസ്ഥലത്തെ കാര്യങ്ങള്‍ നന്നായി നടക്കും, പുതിയ ആള്‍ക്കാരുമായി പരിചയപ്പെടും, എഴുത്ത് തൊഴിലാക്കിയവര്‍ക്ക് നല്ല പണവരവ് ഉണ്ടാകും.

തുലാം രാശിക്കാര്‍ക്ക്- സര്‍ക്കാരില്‍നിന്നും ഉപദ്രവം, വസ്ത്രാദി നാശം, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം, ദൂരയാത്ര, രോഗങ്ങള്‍, ലോക നിന്ദ, ധാതുക്ഷയം, സമ്പത്തിന് ഞെരുക്കം, ശരീര പീഡ, അപമാനം, ബലക്ഷയം, പുസ്തക പ്രസാദനത്തിന് നല്ല സമയമാണ്, വ്യാപാരം നന്നായി നടക്കും, എന്നിവഫലം.

വൃശ്ചികം രാശിക്കാര്‍ക്ക്- രോഗം, ദഹനക്കേട്, വഴക്ക്, ചിന്താകുലനായിരിക്കും, വിഷഭയം, ആഹാരലാഭം, പ്രതീക്ഷിച്ചിരിക്കാത്ത സംഭവങ്ങള്‍,വിദേശ വാസം, കാര്യ ഹാനി, സ്ഥാനചലനം, കടം, മാനഹാനി, ഒടിവ് ചതവ് ഉണ്ടാകാം, ധന നഷ്ടം വരും, എഴുത്തുകുത്തുകളില്‍ തെറ്റുപറ്റുന്നത് കാരണം മേലധികാരികള്‍ കോപിക്കും.

ധനു രാശിക്കാര്‍ക്ക്- ധന ലാഭം വാഹന സുഖം, യശസ്സ്, വാഹന യോഗം, മനശ്ശാന്തി, ഭോജന സുഖം, വിവാഹ സുഖം, കേസ്സില്‍ വിജയം, പ്രത്യക്ഷ ശത്രുക്കളുടെ പരാജയം, പുതിയ വ്യവസായം തുടങ്ങും, നല്ല പഠിത്തമുണ്ടാകും, മനസ്സ് സന്തോഷമായിരിക്കും, നല്ല കാര്യങ്ങളെ കുറിച്ച് ചര്‍ച്ചയും എഴുത്തുകുത്തും നടത്തും.

മകരം രാശിക്കാര്‍ക്ക്- ലാഭവും, നല്ല ആരോഗ്യം, സമ്പത്തിന്‍റെ ലാഭം, യശസ്സ്, ആനന്ദ പ്രാപ്തി, വിവാഹ സുഖം, ശത്രു പരാജയം, ഗൃഹസുഖം, വസ്ത്രം, ഭരണാധി ലാഭം, പ്രശസ്തി, നല്ല വിചാരങ്ങള്‍, കാര്യവിജയം,

കുംഭം രാശിക്കാര്‍ക്ക്- മാര്‍ഗ്ഗ വിഘനം, പരാജയം, മനസ്സമാധാനമില്ലായ്മ, അത്യാഗ്രഹം, ധന നാശം, രോഗങ്ങള്‍, സന്താന ദുരിതം, വ്യാപാരത്തില്‍ പ്രശസ്തി, കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യും, സന്താനത്തിന് വിദ്യാഗുണം, എഴുത്തുകുത്തുകള്‍ നടക്കും,

മീനം രാശിക്കാര്‍ക്ക്- ബന്ധു വിരോധം, മനചാഞ്ചല്യം, രോഗം, കാര്യ വിഘ്നം, നിദ്രാവിഘ്നം, ആഹാരത്തില്‍ വ്യവസ്ഥയില്ലായ്മ, വാഹന ലാഭം, കീര്‍ത്തി, മരിച്ചവരുടെ സ്വത്ത് കിട്ടും,


കര്‍ക്കിടകം രാശി- പുണര്‍തം 4-)0 പാദം, പൂയ്യം, ആയില്യം എന്നീ നക്ഷത്ര ദിവസത്തിലെ അനുഭവം.

മേടം രാശിക്ക്- എല്ലാവരുടെയും ശത്രുതയും, മനസ്സന്തോഷവും, നല്ല ആരോഗ്യവും, കാര്യ സാധ്യവും, നിദ്രാസുഖവും, ഭക്ഷണസുഖവും, ഇതിനുപുറമേ പുണര്‍തം നക്ഷത്രം വരുന്ന ദിവസത്തില്‍ സന്തുഷ്ടമായ ഗൃഹജീവിതവും, മാതാപിതാക്കളില്‍ നിന്ന് ലാഭവും, വസ്തു വകകളില്‍ നിന്ന് ലാഭവും, ഗൃഹ ലാഭം, വാഹന ലാഭം, കന്നുകാലി ലാഭം, മാതാവിന് ഭാഗ്യാനുഭവം, വിദ്യാവിജയം, മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് സുഖ മരണവും, ആയില്യം നക്ഷത്ര ദിവസം നല്ല വിദ്യാഭ്യാസവും, നല്ല ആരോഗ്യവും, സന്തുഷ്ടമായി കഴിയുന്ന ജാതകനും, അമ്മയും. പുതിയ സ്നേഹിതര്‍, സന്തുഷ്ടമായ ഗൃഹ ജീവിതം, താമസ സ്ഥലം മാറ്റം, സ്ഥിര താമസമില്ലായ്മ, ഭൂമി, വസ്തുക്കള്‍, വാഹനം, ഖനി, മാതാവ് ഇവയില്‍ കൂടി പണവരവ്,പത്രം, ഗ്രന്ഥ രചന, മീഡിയ, രജിസ്ട്രാര്‍ ഓഫീസ്, ജ്യോതിഷം, ദൈവീക പ്രവൃത്തിക്കള്‍ എന്നിവയിലൂടെ ധന വരവ്, വാഹന മാറ്റം, ബുദ്ധിമതിയായ മാതാവും ജാതകനും കഴിയും, പൂയ്യം നക്ഷത്രത്തിന് ശത്രു വൃദ്ധി, രോഗമോചനം, സ്ഥാന പരിവര്‍ത്തനം, തൊഴിലില്‍ വിജയം, ഭാര്യാ വിരഹം, ബന്ധുവിയോഗം, സാമ്പത്തിക ക്ലേശം, ധന നാശം, വിഷ സംബന്ധമായ അപകടങ്ങള്‍.

ഇടവ രാശിക്കാര്‍ക്ക്-ധന ലാഭം, വസ്ത്ര ലാഭം, നല്ല ആരോഗ്യം, ശത്രു പരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസംസ്സര്‍ഗ്ഗം, പ്രവര്‍ത്തി വിജയം, ജനസമ്മതി, സഹോദര സഹായം, വിദ്യാഭ്യാസത്തിന് ചിലവ്, യാത്രയില്‍ താല്‍പര്യം, ചുറ്റുപാടുകള്‍ക്ക് മാറ്റം, സാമൂഹ്യജീവിതം, പൊതുജീവിതത്തില്‍ മേന്മ, പ്രശംസനീയ പ്രവൃത്തികള്‍, പ്രയത്നങ്ങള്‍ ഫലപ്പെടും, ജനപ്രീതി നേടും, ക്ഷേത്രങ്ങളും,സേവാശ്രമങ്ങളും സന്ദര്‍ശിക്കുകയും, വികസനത്തിന് പണം ചിലാഴിക്കും, ഭൂസ്വത്ത് നേടും, ആഭരണങ്ങള്‍ ലഭിക്കും, ജലയാത്ര ചെയ്യും, പ്രേമ വ്യാപാരങ്ങളില്‍ ഏര്‍പ്പെടും, നല്ല സ്വപ്നങ്ങളും, മാനസ്സികാനുഭവങ്ങളും ഉണ്ടാകും, ഇതിനു പുറമേ പുണര്‍ത ദിവസം ദാര്‍ശിനികത്വം, ദയാലു, നല്ല പെരുമാറ്റം, സഹോദരഗുണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും, ദുര്‍നടപടിക്ക് വശംവദരാകും, ലൗകീക സമ്പര്‍ക്കം ഇഷ്ടപ്പെടും, പരസ്യം, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, എഴുത്തുകുത്തുകള്‍ എന്നിവയിലൂടെ പണം ലഭിക്കും, രോഗം ബാധിച്ചാലും നല്ല ശുശ്രൂഷ ലഭിക്കുകയും, നല്ല ആരോഗ്യവും ഉണ്ടാകും, ലാഭാനുഭങ്ങളും, ഇലക്ഷന്‍ വിജയവും, ആയില്യം- യാത്രകളും, വിശാലദൃഷ്ടി, വായനയില്‍ താല്പര്യം,ഉത്ഖന്ധ, മനസ്സിന് വികാസം, നല്ല ആരോഗ്യം, ചതിവ്,

മിഥുനം രാശിക്കാര്‍ക്ക്- മനസ്സന്തോഷം, നല്ല ആരോഗ്യം, ധനലാഭം, വരവ് വര്‍ദ്ധിക്കല്‍, സന്തുഷ്ട ലൗകീകജീവിതം, നല്ല ബുദ്ധി, വിദ്യാവിജയം, ലോകബഹുമാനം, മധുരമായ സംഭാഷണം, സ്ത്രീകളില്‍ കൂടി ലാഭം, അമ്മയില്‍ നിന്നും സാമ്പത്തിക ലാഭം, ഇതിനു പുറമേ പുണര്‍തം വരുന്ന ദിവസങ്ങളില്‍, വിജയകരമായ തൊഴില്‍, വരവ് വര്‍ദ്ധിക്കല്‍, അഭിവൃദ്ധി, വ്യാപാരാനുകൂല്യം, സ്വാധീനം വര്‍ദ്ധിക്കല്‍, നല്ലതുപോലെ സംസാരിക്കല്‍, പണമിടപാടിലൂടെ പണ വരവ്, മതവിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് പണം, സന്താന ഭാഗ്യം, സന്താന സുഖം, പ്രേമസാഫല്യം, സന്തുഷ്ട ജീവിതം, നേരം പോകാന്‍ സിനിമ സംഗീതമെന്നതില്‍ താല്‍പര്യം,ഊഹാക്കച്ചവടത്തില്‍ ലാഭം, മൊത്ത വ്യാപാരം, രാഷ്ട്രീയ ജീവിത വിജയം, നല്ല ഉപദേശങ്ങള്‍, ആയില്യം വരുന്ന ദിവസങ്ങളില്‍ അദ്ധ്യാപനത്തില്‍ ലാഭം, എഴുത്ത് കുത്ത് കമ്മീഷന്‍, ഏജന്‍സി, പുസ്തകം, സ്റ്റേഷനറി, പ്രസ്സ്, പത്രപ്രവര്‍ത്തനം, വക്കീല്‍ പണി എന്നിവയിലൂടെ ധനാഗമവും വസ്തു സമ്പാദിക്കല്‍, ധാന്യം സ്റ്റോക്ക് ഇവയിലൂടെ പണവരവും,

കര്‍ക്കിടക രാശിക്കാര്‍ക്ക്- രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരത്തില്‍ പങ്കുചേരല്‍, നല്ല ആഹാരം, വിവാഹ സുഖം, സമ്മാന ലാഭം, ഭാഗ്യം, മനസ്സില്‍ നല്ല വിചാരങ്ങളുണ്ടാകും, പരസഹായം ഉണ്ടാകും, ഇതിന് പുറമേ പുണര്‍തം വരുന്ന ദിവസങ്ങളില്‍ നല്ല ആരോഗ്യം, സാമ്പത്തിക നില മെച്ചം, ഈശ്വരാധീനം, സന്താന ജനനം, പ്രശസ്തി, തൊഴിലിലുന്നതി, നല്ല വിദ്യാഭ്യാസം, വ്യാകരജ്ഞാനം, രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് നല്ലത്, ശുഭാപ്തിവിശ്വാസം, ഉത്സാഹം, പണമിടപാടുകള്‍, ജഡ്ജി, വക്കീല്‍, ക്യാഷ്യര്‍ അനുകൂലഫലം, സന്തുഷ്ട ഗൃഹ ജീവിതം, മാതാപിതാക്കളില്‍ നിന്ന് ലാഭം, വസ്തുവകകളില്‍ നിന്ന് ലാഭം, ഗൃഹലാഭം, വാഹന ലാഭം, കന്നുകാലി ലാഭം, മാതാവിന് ഭാഗ്യാനുഭവം, വിദ്യാഭ്യാസ വിജയം, മരണശയ്യയില്ലുള്ളവര്‍ക്ക് സുഖ മരണം, ആയില്യം വരുന്ന ദിവസം നല്ല സംഭാഷണം, നല്ല വിദ്യാഭ്യാസം, നല്ല അറിവ്, ഗണിതം, വാനശാസ്ത്രം, ജ്യോതിഷം, ഇഞ്ചിനിയറിംഗ് കാലം അനുകൂലം, പഠിത്തശീലം, മാര്‍ക്കറ്റിലാഗ്രഹം, ചുറ്റുപാടിനനുസരിച്ച് മാറുവാന്‍ ഉള്ള കഴിവ്, ഊഹാപോഹശക്തി, യാത്ര.

ചിങ്ങം രാശിക്കാര്‍ക്ക് - മാനസ്സികമായി പ്രയാസം, ശാരീരപീഡ, മാനഹാനി, ദുഃഖം, ദ്രവ്യനഷ്ടം, പൊതുജനങ്ങളുടെ വെറുപ്പ്, അധിക വ്യയം.

കന്നിക്കൂറ്- ധനലാഭം, വസ്ത്രലാഭം, ആരോഗ്യസ്ഥിതി നല്ലതായിരിക്കും, ശത്രുപരാജയം, ബന്ധുസമാഗമം, നല്ല ഭക്ഷണം, സന്തോഷം, പ്രശംസ, വിശ്വസ്തരായ സ്നേഹിതര്‍ അധികമായിരിക്കും, സാമൂഹ്യജീവിതത്തില്‍ പ്രയോജനം ലഭിക്കും, അശാപൂര്‍ത്തീകൃതമാകും, സന്താനത്തിന് ഭാഗ്യാനുഭവം ഉണ്ടാകും, നല്ല അറിവുണ്ടാകും, കൃഷില്‍നിന്ന് ലാഭമുണ്ടാകും ഇതിനുപുറമേ പുണര്‍തം നക്ഷത്ര ദിവസം ജീവിതസ്ഥിരതയും, വ്യാഴനക്ഷത്രക്കാരെ കൊണ്ടും, വ്യാഴം രാശിയില്‍ ജനിച്ചവരെ കൊണ്ടും പ്രയോജനം, സാമൂഹിക ജീവിതം ജനസമ്മതി , ആഗ്രഹപൂര്‍ത്തി, സന്താനജനനം, സംഗീതാഭ്യാസം, ഗൃഹ ലാഭം, സുഖാനുഭവങ്ങള്‍, ആയില്യത്തിന് വസ്തു ഉടമസ്ഥതയും, ധന വര്‍ദ്ധനവും, ഉയര്‍ച്ച, ഉദാരഹൃദയത്വം, പരിചയകാര്‍ ഉണ്ടാകല്‍, ബഹുമാനലാഭം, യുവാക്കളുമായി സമ്പര്‍ക്കം, കണക്കിലും ജ്യോതിഷത്തിലും ജയം, പൂയ്യം നക്ഷത്ര ദിവസം ധനലാഭം, രോഗശമനം, അധികാര പ്രാപ്തി, ഭാര്യാപുത്രാധി സുഖം, ബഹുമാനലാഭം,

തുലാം രാശിക്കാര്‍ക്ക്- ചിത്തിര, ചോതി, വിശാഖം സുഖം, അഭീഷ്ട ലാഭം, കാര്യ വിജയം, ആരോഗ്യം, സന്തോഷാനുഭവങ്ങള്‍ ലഭിക്കാം, പൊതുജീവിതം നയിക്കും, തൊഴിലോ വ്യാപാരമോ മാറും, സ്വഭാവ സ്ഥിരത, പാരമ്പര്യ സ്വത്ത്‌ ലഭിക്കും, സേവാശ്രമങ്ങള്‍ സ്ഥാപിക്കും, വിധവകളെ ഇഷ്ടപെടും, പ്രായമായവരെ ബഹുമാനിക്കും ഇതിനുപുറമേ പുണര്‍തം നക്ഷത്രത്തിന് ശുഭാപ്തിവിശ്വാസം, ജനസ്വാധീനം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം,കളി, തൊഴിലിലുയര്‍ച്ച, മേലധികാരികളുമായി നല്ല ബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയമായ പ്രവര്‍ത്തികള്‍ ചെയ്യുകയും, ഭൂമിലാഭം, വാഹനലാഭം, ഗ്രാമനേതൃത്വം, ധാരാളം ജോലിക്കാര്‍, ആയില്യ ദിവസം വ്യാപാര വിജയം, കൂടുതല്‍ ചുമതല, പൊതു ജീവിതം, നോവലെഴുത്ത്, അദ്ധ്യാപനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പുരാവസ്തു ശേഖരണം, ഗവേഷണം, പദവിയില്‍ ഉന്നതി, നല്ല വീടും വാഹനവും, വിദ്യാഭ്യാസ വിജയം, പൂയ്യം നക്ഷത്ര ദിവസം മനക്ലേശം, ശത്രു വര്‍ദ്ധന, പാപപ്രവത്തികള്‍, കര്‍മ്മ തടസ്സം, ഹൃദയരോഗം, മാനഹാനി, സ്ഥാന പരിവര്‍ത്തനം, ഭാര്യാ വിരഹം, ബന്ധുവിയോഗം, സാമ്പത്തിക ക്ലേശം, ധന നാശം,

വൃശ്ചിക രാശിക്കാര്‍ക്ക് - സര്‍ക്കാരിന്‍റെ ആനുകൂല്യവും, വസ്ത്രാധിലാഭാവും, സന്താനങ്ങളുമായി അഭിപ്രായ സമന്വയം, തീര്‍ഥാടന യോഗം, രോഗ മോചനം, ധനലാഭം, മനസ്സന്തോഷം, നിദ്ര, സുഖം, പ്രശംസനീയമായ പ്രവര്‍ത്തികള്‍ ചെയ്യും, പ്രയത്നങ്ങള്‍ ഫലിക്കപ്പെടും,ജനപ്രീതി നേടും, ക്ഷേത്രങ്ങളും, സേവാശ്രമങ്ങളും സന്ദര്‍ശിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യും, ഭൂസ്വത്ത് നേട്ടം, ആഭരണങ്ങള്‍ ലഭിക്കും, ജലയാത്ര ചെയ്യും, പ്രേമ വ്യാപാരത്തിലേര്‍പ്പെടും, നല്ല സ്വപ്നങ്ങളും, മാനസ്സികാനുഭവങ്ങളും ഉണ്ടാകും, ഇതിനുപുറമേ ആയില്യം നക്ഷത്ര ദിവസം വിദ്യതാല്‍പര്യവും, ഉന്നത വിദ്യാഭ്യാസം, ദീര്‍ഘയാത്ര, വിജയം, വിദേശയാത്ര, ഉയര്‍ന്ന നില, പൊതുജന ബഹുമാനം, പിതാവിന് ഭാഗ്യാനുഭവം, സംഗീതാഭ്യാസനം, പുണര്‍തം നക്ഷത്രദിവസം പ്രശസ്തി, മത വിശ്വാസം, ന്യായ പ്രിയം, ഭൂദോതയം, സ്പഷ്ട ചിന്ത, പരോപകാരി, നല്ലയാത്ര, ശുഭാപ്തിവിശ്വാസം, പിതാവിന് ഭാഗ്യാനുഭവം, വിദേശികളുമായി സമ്പര്‍ക്കം, ഉപദേശി, മാര്‍ഗ്ഗ ദര്‍ശി, സന്താന സുഖം, ഉത്തമാഹാരം, വിപരീത യോനീ യോഗം, ഗൃഹലാഭം, ഉയര്‍ച്ച. പൂയ്യം നക്ഷത്രദിവസം- ആരോഗ്യം, സുഖം, കാര്യവിജയം, ധനലാഭം, ഉദ്യോഗലാഭം, ദുശ്ശീലങ്ങള്‍, ശത്രുനാശം, സ്ത്രീ സന്താന സുഖം, നല്ല കാര്യങ്ങള്‍ നടക്കും, പിതാവിന് ബന്ധു സമാഗമം.

ധനു രാശിക്കാര്‍ക്ക്- ഈ ദിവസങ്ങള്‍ വളരെ മോശമായിരിക്കും.

മകരം രാശിക്കാര്‍ക്ക്- ധനലാഭം, വാഹന സുഖം, യശപ്രാപ്തി, വാഹന യോഗം, മനശ്ശാന്തി, ഭോജനസുഖം, സ്ത്രീസുഖം, ജീവിത പങ്കാളിക്ക് യാത്രയില്‍ ആഗ്രഹം, പൊതുസേവന പ്രവര്‍ത്തനം, വിവാഹ നിശ്ചയം, പരസ്ത്രീ താല്‍പര്യം, സങ്കുചിത ദൃഷ്ടി, അസൂയ പ്രവര്‍ത്തി, ചെറിയ യാത്രയോ, മധുവിധുവോ നടത്തും, ഇതിനുപുറമേ ആയില്യ ദിവസം- അസ്ഥിരമായ വിവാഹ ജീവിതം, ബുദ്ധിമാനായ പങ്കാളി, പരസ്യത്തിലൂടെ ജീവിതം.പുണര്‍തം ദിവസം- പങ്കാളിയുടെ നല്ല പെരുമാറ്റം, ഉദാരഹൃദയത്വം, ധനവൃത്തി, ധനികന്‍, പ്രശസ്തി, കൃഷിയില്‍ വിജയം, പങ്കാളിയെകൊണ്ട് വിജയം, നല്ല വ്യാപാരം, കേസ്സില്‍ വിജയം, സര്‍ക്കാരംഗീകാരം, നല്ല ഭക്ഷണം, കാര്യ വിജയം, നല്ല ആരോഗ്യം, ബുദ്ധിപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍, നാനാവിധ സുഖങ്ങള്‍, വിവാഹാധി മംഗള കര്‍മ്മത്തില്‍ പങ്കെടുക്കല്‍, സ്ത്രീ സുഖം, സന്താന സുഖം. പൂയ്യം ദിവസം - മനസ്സന്തോഷം, ധനലാഭം, പരദേശവാസം, ജീവിത പങ്കാളിക്ക് ഗുണാനുഭവം, യാത്ര.

കുംഭം രാശിക്കാര്‍ക്ക്- ലാഭം, ആരോഗ്യം, ധനലാഭം, യശ്ശസ്സ്, ആനന്ദപ്രാപ്തി, സ്ത്രീ സമാഗമം, ശത്രു വിജയം, ഗൃഹസുഖം, രോഗമുക്തി, സാംക്രമിക രോഗബാധ ലക്ഷണം, ആലസ്യം, ഗ്യാസ് ഉപദ്രവങ്ങള്‍, പണ നഷ്ടം, ധനകാര്യ സ്ഥാപനത്തില്‍ നിന്നും ധനപരമായ ബുദ്ധിമുട്ട്, അമ്മയുമായി അഭിപ്ര്യായ വ്യത്യാസം, മോഷണ സ്വഭാവം, ജോലിമാറ്റം, ചതി, വളര്‍ത്തു മൃഗത്തെ കൊണ്ട് നഷ്ടം, ആയില്യം നക്ഷത്രദിവസം - അന്നവസ്ത്രാദിലാഭം, ഗ്രന്ഥ പാരായണം, വിജയം, ചില്ലറ വഴക്കുകള്‍, ലേബര്‍ പ്രോബ്ലം, ആരോഗ്യനില മോശം, ഔഷധം,രാസവസ്തുക്കള്‍ എന്നിവയെ കൊണ്ട് പഠിക്കല്‍, കഴിവിനപ്പുറം ജോലി, നാഡി തളര്‍ച്ച, ആത്മഹത്യയില്‍ താല്പര്യം, ഉദര രോഗം, അമ്മാവനുമായി കലഹം, കേസ്സില്‍ പണ നഷ്ടം, വിദ്യാഭ്യാസ തടസ്സം.പുണര്‍തം നക്ഷത്രദിവസം - നല്ല ആരോഗ്യം, രോഗം ബാധിച്ചാലും നല്ല ചികിത്സാ, ലാഭാനുഭവം, ഇലക്ഷന്‍ വിജയം, വ്യഭിചാര താല്പര്യം, വയറുവേദന, ദുഃഖം, ഭാര്യാപുത്രാധികളുമായി അഭിപ്രായ വ്യത്യാസം, അഗ്നി ഭയം, ചോര ഭയം, സര്‍ക്കാര്‍ ഭയം, വീട്ടില്‍ മാന്യത, ശത്രുപീഡ, രോഗപീഡ. പൂയ്യം നക്ഷത്ര ദിവസം - ധനധാന്യ അഭിവൃദ്ധി, സുഖവൃദ്ധി, കുടുംബ സുഖം, ലൗകീക സുഖം, ശത്രു വിജയം, ഗൃഹ ഭാഗ്യം.

മീനം രാശിക്കാര്‍ക്ക്- എല്ലാവിധത്തിലും മോശദിവസമാണ്.


ചിങ്ങം രാശി- ചിങ്ങം വരുന്ന മകം, പൂരം, ഉത്രം നക്ഷത്രദിവസത്തിലെ ദിവസ ഫലം

മേടക്കൂറുകാര്‍ക്ക്- മനസ്സന്തോഷവും, സുഖവും ലഭിക്കും, ബുദ്ധിസ്ഥിരമായിരിക്കും, ആരോഗ്യം നന്നായിരിക്കും, ഉത്സാഹം വര്‍ദ്ധിക്കും, രോഗ നിരോധന ശക്തി, ഊഹാക്കച്ഛവടത്തില്‍ നിന്നും, സന്താനത്തില്‍ നിന്നും സിനിമ തുടങ്ങിയവയില്‍ നിന്നും ധന ലാഭം, ഗര്‍ഭിണികള്‍ക്ക് പ്രസവ ക്ലേശം അനുഭവപ്പെടാം, പര്‍വ്വതത്തിലെക്കോ കാട്ടിലേക്കോ യാത്ര പോകാം, ഉദരരോഗങ്ങള്‍ ബുദ്ധിമുട്ടിക്കും, ഇതിനു പുറമേ പൂരം നക്ഷത്രദിവസം സന്താനലാഭം, വിശേഷിച്ചും പുരുഷസന്താനം, സംഗീതത്തില്‍ കഴിവും, പ്രേമസാഫല്യം, ഊഹക്കച്ഛവടം, സുഖവാസ കേന്ദ്രങ്ങളില്‍ താമസം, ഭരണാധികാരം, ഉപദേശം, അമ്മക്ക് ധന ലാഭം.

ഇടവം രാശി- ബന്ധു വിരോധം, മനച്ചാഞ്ചല്യം, വയറു വേദന, ആഹാരത്തിന് വ്യവസ്ഥയില്ലായ്മ, അതിഥി സല്‍ക്കാരം, ഗൃഹസുഖം, വീടുപണിക്ക് പണം ചിലവാക്കും, മാതാപിതാക്കളില്‍ കൂടി പ്രയജനം, ആഗ്രഹപൂര്‍ത്തിയുണ്ടാകും, വസ്തുഗൃഹാദികള്‍ വാങ്ങിക്കും, വസ്തുക്കളില്‍ നിന്നും പണം ലഭിക്കും, പാരമ്പര്യ സ്വത്ത് ലഭിച്ചെന്ന് വരും, ഇതിനു പുറമേ പൂരം നക്ഷത്രത്തിന് സന്തുഷ്ടമായ ഗൃഹ ജീവിതം സ്വദേശത്ത് താമസിക്കാനാഗ്രഹം, വസ്തുലാഭം, കൂടുതല്‍ ഭക്ഷണം, നാല്‍ക്കാലി ലാഭം, പാലും പാല്‍ ഉല്‍പ്പന്നങ്ങളും കൂടുതല്‍ ഉപയോഗിക്കും, വസ്തു വകകള്‍ ലഭിക്കും, വാഹനയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തും, നിഷ്പക്ഷമതിയായിരിക്കും.

മിഥുനം രാശിക്കാര്‍ക്ക്- ധന ലാഭം, വസ്ത്ര അടയാഭരണലാഭം, ആരോഗ്യം, ശത്രുപരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവര്‍ത്തി വിജയം, മിത്രസ്നേഹം, ബഹുമാനപ്രാപ്തി, സ്ഥാനമാന ലാഭം, അതിഥി സല്‍ക്കാരവും, അവരുമായി സമയം കഴിച്ചുക്കൂട്ടും,ധീരനും സാഹസ്സിയുമായിരിക്കും, ബന്ധുക്കളിലൂടെ ധനം നേടും, അയല്‍പക്കക്കാരുമായി നല്ല ബന്ധമയിരിക്കും, ഏജന്‍സികളും, ബിസിനസ്സും നന്നായിരിക്കും, ശത്രുക്കളെ നേരിടും, ആരോഗ്യവും, പ്രശസ്തിയും, ബഹുമാനവും നേടും, സഹോദരര്‍ക്ക് ഉയര്‍ച്ച, പെയ്ന്റിംഗിലും, കലയിലും, കളികളിലും താല്പര്യം,ഉത്സാഹം,എല്ലാവരുമായി സഹകരണം, സമ്പത്ത് മിച്ചം വയ്ക്കല്‍, അഭീഷ്ടസിദ്ധി.

കര്‍ക്കിടകം രാശി- ധനവരവുണ്ടാകും, ഉദ്ധേശിച്ചപ്പോലെ കാര്യങ്ങള്‍ നടക്കും, മനസ്സുഖം,വരവ്വ് വര്‍ദ്ധികല്‍, കൂടുതല്‍ ലാഭം, സന്തുഷ്ടമായ ലൗകീക ജീവിതം, വിദ്യാഭ്യാസത്തിന് ഉന്മേഷം, ലോക ബഹുമാനം, മധുരമായ സംഭാഷണം,അമ്മയില്‍ നിന്നും, സ്ത്രീകളില്‍ നിന്നും സാമ്പത്തിക പ്രയോജനം, സ്വപ്രയത്നം കൊണ്ട് സര്‍ക്കാരിന്‍റെ അംഗീകാരം, കളികളിലും, സന്തോഷാനുഭവങ്ങളിലും താല്‍പര്യം, പിതാവില്‍ നിന്നും ധന ലാഭം, ഉയര്‍ന്ന വ്യക്തികളുടെ സഹായം, കലാകാരന്മാരുടെ സഹകരണം, വിവാഹാദികളില്‍ പങ്കുചേരല്‍, ഹോട്ടല്‍ ബിസിനസ്സ്, അലങ്കാരത്തില്‍ താല്പര്യം.

ചിങ്ങം രാശി- രോഗ മോചനം, വസ്ത്രലാഭം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരത്തില്‍ പങ്കുചേരല്‍, നല്ലാഹാരം, സ്ത്രീ സുഖം, സമ്മാനലാഭം, ഭാഗ്യം, ആഹാരം സമയത്തിനു കഴിക്കായ്മ, അഭിപ്രായ വ്യത്യാസം അന്യരുമായി ഉണ്ടാകുക, യാത്രാ ക്ഷീണം, മുറിവുകള്‍, ദുര്‍ജന ഉപദ്രവം, രക്ത ദൂഷ്യം, പിത്ത രോഗങ്ങള്‍, നിശ്ചയ ദാര്‍ഡ്യം, തുറന്ന മനസ്സ്, സ്വതന്ത്ര ബുദ്ധി, പ്രത്യാശ, ഉയര്‍ന്നവരുമായി നല്ല ബന്ധം, പ്രമോഷന്‍, ആത്മപ്രശംസ, വിശ്വസ്ഥത, സ്നേഹം, സാമൂഹ്യബോധം, കലകളില്‍ താല്‍പര്യം, ആഭരണം വാങ്ങല്‍, വിലപിടിച്ച ഡ്രസ്സ്‌

കന്നി രാശി- ഈ ദിവസം നിങ്ങള്‍ക്ക് മോശമാണ്.

തുലാം രാശി-ലാഭം,സുഖപ്രാപ്തി, ബന്ധു സമാഗമം, നല്ല ആഹാരം, ലക്ഷ്യപ്രാപ്തി,ബഹുമാനലാഭം,സ്വാമി ഭക്തി, അധികാരികളുമായി ബന്ധം, സ്നേഹിത ലാഭം, സാമൂഹ്യ വിജയം,വാഹന ലാഭം, രാഷ്ട്രീയക്കാരുമായി അഭിപ്രായ വ്യത്യാസം, ജീവിത സിദ്ധാന്തം.

വൃശ്ചികം രാശി- സുഖം, അഭീഷ്ടലാഭം, കാര്യവിജയം സന്തോഷാനുഭവമുണ്ടാക്കും, സമ്പത്ത് വര്‍ദ്ധിക്കല്‍, നിലയും, വിലയും വര്‍ദ്ധിക്കല്‍,ബഹുമാനം, അധികാരം വര്‍ദ്ധിക്കല്‍, പൈതൃക സ്വത്ത് ലഭിക്കല്‍, ബിസിനസ്സ് വര്‍ദ്ധിക്കല്‍, തൊഴില്‍ കര പിടിക്കും, പ്രമോഷന്‍ ലഭിക്കും, സന്താനോല്‍പാദനശേഷി ലഭിക്കും, ആഭരണ ലാഭം, സംഗീതത്തില്‍ താല്‍പര്യം, സമൂഹ നേതൃത്വം, ജനസമ്മതി, നല്ല പെരുമാറ്റം, സ്ത്രീകളുമായി അടുപ്പം, നല്ല സ്നേഹിതര്‍, ആരെയും പിണക്കില്ല, മുതിര്‍ന്നവരെ കൊണ്ട് പ്രയോജനം, കലയില്‍ ലാഭം, നല്ല ഗാര്‍ഹിക ജീവിതം, സന്തുഷ്ട ദാമ്പത്യം, ആഭരണാധി ലാഭം, മനസ്സന്തോഷം, ഊഹക്കച്ചവടം, വാഹനവിദ്യാഭ്യാസ തടസ്സം, കേസ്സ് വിജയം.

ധനു രാശി- കര്‍മ്മ ലാഭം, സര്‍ക്കാരംഗീകാരം.

മകരരാശി-ഈ ദിവസം മോശ മായിരിക്കും പൊതുവില്‍

കുംഭം- ധന ലാഭം, വാഹന സുഖം, യശസ്സ് വര്‍ദ്ധിക്കും, വാഹന യോഗം, മനശ്ശാന്തി, ഭോജന സുഖം, വിവാഹ ശേഷം നല്ല അനുഭങ്ങള്‍ ലഭിക്കും, നിശ്ചയദാര്‍ഡ്യം ഉണ്ടാകും, സ്നേഹ ബന്ധം വര്‍ദ്ധിക്കും, ജന സമ്മിതി, ബുദ്ധിപൂര്‍വ്വം കേസ്സ് ഒഴിവാക്കും, പങ്കാളികളെ കൊണ്ട് ബിസിനസ്സ് ലാഭം.

മീനം രാശി - ഈ ദിവസം നിങ്ങള്‍ക്ക് പൊതുവേ മോശം.


കന്നി രാശി വരുന്ന കന്നിക്കൂര്‍- ഉത്രം, അത്തം, ചിത്തിര നക്ഷത്ര ദിവസഫലം.

മേടക്കൂര്‍- ലാഭം, ആരോഗ്യം, ധനലാഭം, യശസ്സ്, ആനന്ധപ്രാപ്തി, സ്ത്രീ സമാഗമം, ശത്രുപരാജയം, ഗൃഹ സുഖം, അന്നവസ്ത്രാധി ലാഭം, ഗ്രന്ഥ പാരായണം, ധനകാര്യസ്ഥാപനത്തില്‍ നിന്നും ധന ഇടപാടിന് ബുദ്ധിമുട്ട് നേരിടും, അമ്മയുമായി അഭിപ്രായ വ്യത്യാസം, മോഷണ സ്വഭാവം, ജോലി മാറ്റം, ചതി, വളര്‍ത്ത് മൃഗങ്ങളെകൊണ്ട് നഷ്ടം, പ്രമോഷന്‍, കെമിസ്ട്രി, ഔഷധശാസ്ത്രം, ആശുപത്രി ഇവയില്‍ വിജയം, ശത്രുക്കളെ ജയിക്കും, സ്വയം അഭിമാനിക്കും, ജീവിത പങ്കാളിക്ക് അനാരോഗ്യം, അര്‍ശസ്സ്, സഹോദരന്മാര്‍ക്ക് ബുദ്ധി സാമര്‍ത്ഥ്യം, രാഷ്ട്രീയ ജീവിതത്തില്‍ വിജയം, ധീരനും.

ഇടവം രാശി- സുഖാനുഭവത്തില്‍ താല്‍പര്യം, സന്താനത്തിനിടയില്‍ ജീവിതം, ചഞ്ചല മനസ്സ്, സംഗീത താല്പര്യം, സ്ത്രീസന്താന ലാഭം,സ്നേഹബന്ധം മാറ്റല്‍, അസ്ഥിരത, മന്ത്രിക്കും ഉപദേശിക്കും കാലം അനുകൂലം, സന്താനത്തിന് നല്ല ബുദ്ധികിട്ടും,പ്രയത്ന വിജയം, പ്രസവത്തിന് ആയുധ പ്രയോഗം, കളിയില്‍ നല്ല അനുഭവം,ശാരീരിക വ്യായാമം, ദാമ്പത്യത്തില്‍ താല്പര്യം, ആദ്യസന്താനത്തിനപകടം, കുറ്റകരമായ പ്രവര്‍ത്തങ്ങള്‍, അപവാദം, സുഗന്ധ ദ്രവ്യ പ്രിയര്‍.

മിഥുനം രാശി - ഇവര്‍ക്ക് മാതാ പിതാക്കളിലൂടെ പ്രയോജനം, ആനന്ദകരമായ ഗാര്‍ഹിക ജീവിതം, പാരമ്പര്യ സ്വത്ത്‌ ലാഭം, വീടുമാറ്റം, സുഖ ഭോഗങ്ങളില്‍ കൂടുതല്‍ താല്പര്യം, നനവുള്ള ഭൂമിയില്‍ നിന്നും ലാഭം, വീട്, വാഹനം ഇവയില്‍ നിന്ന് ലാഭം, അമ്മയുടെ ആരോഗ്യസ്ഥിതി നന്നായിരിക്കും, വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച, പുതിയ കൂട്ടുകെട്ട്, താമസ സ്ഥലം മാറ്റം, സ്ഥിര താമസമില്ലായ്മ, ഭൂമി വസ്തുക്കള്‍, ഖനി എനിവയിലൂടെ ധന വരവ്, പത്രം, ഗ്രന്ഥശാല, രജിസ്ട്രാര്‍ ഓഫീസ് ഇവയിലൂടെ പണവരവ്, വാഹന മാറ്റം, മാതാവിന് നല്ല ബുദ്ധി.

കര്‍ക്കിടക രാശി- ജനസമ്മതി, സഹോദര സഹായം, ആരോഗ്യം, വിദ്യാഭ്യാസത്തിന് ചിലവ്, യാത്രയില്‍ താല്പര്യം, ചുറ്റുപാടുകള്‍ക്ക് മാറ്റം, സാമൂഹ്യജീവിതം, ധന ലാഭം, വസ്ത്രലാഭം, വിജയം, നല്ല ഭക്ഷണം, കമ്പിളി, വസ്ത്രലാഭം ആഭരണ ലാഭം, തന്റേടം, നര്‍ത്തകികളിലാഗ്രഹം, യാത്രാസമയത്തപകടം, വിശാലദൃഷ്ടി, വായനയില്‍ താല്‍പര്യം, ഉല്‍ഖണ്ഡ, മനസ്സിന് വികാസം,

ചിങ്ങം രാശി- ഈ ദിവസം മോശമാണ്,

കന്നി രാശി- ദുര്‍ബല ശരീരഘടന, വയറു വേദന,ചാഞ്ചല്യം, നല്ല ഊഹാപോഹ ശക്തി, വ്യാപാരലാഭം, സന്തുഷ്ട ഗൃഹ ജീവിതം, നല്ല സ്വപ്നം, ഉയര്‍ച്ചയിലാഗ്രഹം, അജ്ഞാശക്തിയും, തന്റേടമുള്ള അവസ്ഥയും, മോഷണ സ്വഭാവവും, നിദ്രാസുഖവും.

തുലാം രാശി- ദാര്‍ശനിക വിഷയത്തില്‍ താല്പര്യം, തത്വാദീഷയില്ലാത്ത സ്നേഹബന്ധങ്ങള്‍, ആശുപത്രിയില്‍ ലാഭാനുഭവം, സമുദ്രയാത്ര ചെയ്യും, ചീത്തപ്പേരുണ്ടാകും, പണ നഷ്ടം, അംഗവൈകല്യം ഉണ്ടാകും,

വൃശ്ചികം രാശി- ലാഭം, സുഖ പ്രാപ്തി, ബന്ധു സമാഗമം, നല്ലാഹാരം, സന്തോഷം, വിശ്വസ്ഥസ്നേഹിതന്‍, സാമൂഹ്യജീവിതത്തില്‍ പ്രയോജനം ലഭിക്കും, ആഗ്രഹപൂര്‍ത്തി ഉണ്ടാകും, സന്താനങ്ങള്‍ക്ക് ഭാഗ്യാനുഭവം ഉണ്ടാകും, നല്ല അറിവുണ്ടാകും, കൃഷിയില്‍ ലാഭം.

ധനു രാശി- സുഖം, അഭീഷ്ടലാഭം, കാര്യാവിജയം, പൊതുജീവിതം നയിക്കും, നല്ല ആരോഗ്യം, തൊഴിലോ, വ്യാപാരമോ മാറും, സ്വഭാവസ്ഥിരത കുറയും, പാരമ്പര്യ സ്വത്ത് ലഭിക്കും, സേവാശ്രമങ്ങള്‍ സ്ഥാപിക്കും, വിധവയെ ഇഷ്ടപ്പെടും, പ്രായമായവരെ ബഹുമാനിക്കും, ശാസ്ത്ര തല്‍പരത.

മകരം രാശി- പ്രശംസനീയ പ്രവര്‍ത്തികള്‍ ചെയ്യും, പ്രയത്നങ്ങള്‍ ഫലിക്കും, ജനപ്രീതി നേടും, ക്ഷേത്രങ്ങളും, സേവാശ്രമങ്ങളും സന്ദര്‍ശിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യും, ഭൂസ്വത്ത് നേടും, ആഭരണം ലഭിക്കും, ജലയാത്ര ചെയ്യും, പ്രേമബന്ധത്തില്‍ ഏര്‍പ്പെടും, നല്ല സ്വപ്നങ്ങളും, മാനസികാനുഭവങ്ങളും ഉണടാകും.

കുംഭം രാശി- ഈ ദിവസം നല്ലതല്ല.

മീനം രാശി- ജീവിത പങ്കാളിക്ക് യാത്രയിലാഗ്രഹം, പൊതു സേവന പ്രവര്‍ത്തനം, വിവാഹം, പരസ്ത്രീ താല്പര്യം, സങ്കുചിത ദൃഷ്ടി, അസൂയ പ്രകൃതി, ചെറിയ യാത്ര, ചിലര്‍ക്ക് മധുവിധു നടക്കും, ധന വാഹന ലാഭം, യശസ്സ്, മനശ്ശാന്തി, ഭോജനസുഖം.


തുലാം കൂറ് വരുന്ന ചിത്തിര,ചോതി,വിശാഖം വരുന്ന ദിവസത്തിലെ ദിവസ ഫലം.

മേടം രാശി- ധന ലാഭം,വാഹന സുഖം,യശ്ശസ്സ്,വാഹന യോഗം,ഭോജന സുഖം,ദാമ്പത്തിക സുഖം,ജീവിത പങ്കാളിക്ക് യാത്രയില്‍ ആഗ്രഹം, പൊതു സേവന പ്രവര്‍ത്തനം,മംഗല്യ യോഗം,തെറ്റായ ലൗകീക ജീവിതം,സങ്കുചിത ദൃഷ്ടി,അസൂയ പ്രകൃതി,യാത്ര,ചിലര്‍ക്ക് മധു വിധു നടക്കും,സഹോദര ഗുണം,ബുദ്ധി സാമര്‍ത്ഥ്യം,ജനങ്ങളുമായി വഴക്ക്,ശ്വാസകോശ രോഗം.

ഇടവ രാശി- ലാഭം, ആരോഗ്യം,ധന ലാഭം,യശ്ശസ്സ്,ആനന്ദ പ്രാപ്തി,സ്ത്രീ സമാഗമം,ശത്രു പരാജയം,ഗൃഹ സുഖം,രോഗ മുക്തി,ഭൂസ്വത്ത്,രാഷ്ട്രീയ ജീവിതം, ജന്തുക്കളെക്കൊണ്ടും പക്ഷിമൃഗാദികളെകൊണ്ടും നാശനഷ്ട്ടം. വസ്ത്രാഭരണാതിലാഭം. ആനന്ദം, നല്ലവിചാരങ്ങള്‍, എല്ലാക്കാര്യത്തിലും വിജയം, വഴക്കിനു പരിഹാരം, നാല്‍കാലിഗുണം.

മിഥുനം രാശി- പ്രസവത്തിന് ആയുധപ്രയോഗം, കളിയില്‍ നല്ല അനുഭവം, സന്താനക്ലേശം, ശാരീരിക വ്യായാമം, സ്ത്രീകളില്‍ താല്പര്യം, അതിസുഖഭോഗം, ആദ്യസന്താനത്തിനപകടം, സന്താനങ്ങളുമായി കലഹം, സര്‍ക്കാര്‍ അപ്രീതി, കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍, അപവാദം. ഇതിനുപുറമേ വിശാഖം നക്ഷത്രദിവസം, സന്താനഭാഗ്യം, സന്താനസുഖം, പ്രേമസാഫല്യം, സന്തുഷ്ടജീവിതം, നീരംപോക്കില്‍ പ്രിയം, സിനിമ, സംഗീതം ഇവയില്‍ താല്പര്യം, ഊഹകച്ചവടത്തില്‍ ലാഭം, മൊത്തവ്യാപാരം, രാഷ്ട്രീയ ജീവിതം, നല്ല ഉപദേശം, സുഖം, ഉന്നതി, ധനാഗമം, കാര്യവിജയം, ബന്ധുസുഖം, സ്ഥാനലാഭം, സന്താനസുഖം, സര്‍ക്കാര്‍ ആനുകൂല്യം, ചോതി നക്ഷത്ര ദിവസം മനസമാധാനമില്ലായ്മ, കാര്യവിജയം, കുടുംബക്കാരുമായുള്ള കേസുവഴക്കുകള്‍, ധനഹാനി, സുഖഹാനി, ദുഷ്ടജനസംസര്‍ഗം, സന്താനഹാനി.

കര്‍ക്കിടകം രാശി- മാതാപിതാക്കളിലൂടെ പ്രയോജനം, സന്തുഷ്ടഗൃഹജീവിതം. വസ്തുവകകളില്‍ നിന്നും ലാഭം, ഗൃഹലാഭം, വാഹനലാഭം, കന്നുകാലി ലാഭം, മാതാവിന് ഭാഗ്യാനുഭവം, വിദ്യാഭ്യാസ വിജയം, മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് സുഖമരണം, ജലഭയം.

ചിങ്ങം രാശി- ജനസമ്മതി, സഹോദരിയുടെ സഹായം, ആരോഗ്യം വിദ്യാഭ്യാസത്തിനു ചിലവ്, യാത്രയില്‍ താല്പര്യം, ചുറ്റുപാടിനുതാല്പര്യം, സാമൂഹ്യജീവിതം, ധനലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രുപരാജയം, മനസന്തോഷം, ധൈര്യം, വിവാഹസുഖം, പ്രവര്‍ത്തനവിജയം, തന്‍റെടം, സഹോദരനപകടം, പ്രയത്നത്തില്‍ വിജയം, നര്‍ത്തകികളില്‍ ആഗ്രഹം, യാത്രയില്‍ അപകടം, വിശാഖം നക്ഷത്ര ദിവസം ദാശകനിത്വം, ദയാലു, നല്ല പെരുമാറ്റം, സഹോദരന്മാര്‍, ലക്ഷ്യവശം വദരാകും, ലൌകിക സമ്പര്‍ക്കം ഇഷ്ടപ്പെടുക, പരസ്യം, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, എഴുത്തുക്കുത്തുക്കള്‍ ഇവയിലൂടെ പണം നേടുക, ഭോഗസുഖം.

കന്നി രാശി- വരവ്വ് വര്‍ദ്ധിക്കല്‍, കൂടുതല്‍ ലാഭം, സന്തോഷമായ ലൌകിക ജീവിതം, ബുദ്ധിശാലിത്വം, വിദ്യാഭ്യാസത്തിന് തടസം, ലോക ബഹുമാനം, മധുര സംഭാഷണം, സ്ത്രീകളില്‍ കൂടി ലാഭം, അമ്മയില്‍നിന്നും സാമ്പത്തിക പ്രയോജനം, വിശാഖം നക്ഷത്ര ദിവസം വിജയം തൊഴില്‍ പരമായി,വരവ് വര്‍ദ്ധിക്കല്‍, അഭിവൃദ്ധി, വ്യാപാര ആനുകൂല്യം, സ്വാധീനംവര്‍ദ്ധിക്കല്‍, നല്ലത് പോലെ സംസാരിക്കല്‍ പണമിടപാടിലൂടെ വരവ്,മത വിദ്യാഭ്യാസം,ഇന്‍ഷുറന്‍സ് പണം,

തുലാം - മോചനം, സുഖം, സന്തോഷം, ധന ലാഭം, സല്‍കാരത്തില്‍ പങ്കുകൊള്ളല്‍, നല്ല ആഹാരം,സ്ത്രീ സുഖം, സമ്മാന ലാഭം, ഭാഗ്യം, നല്ല ഊഹാപോഹ ശക്തി ദുര്‍ബല സരീര ഘടന, വ്യാപാര ലാഭം, സന്തുഷ്ട ഗൃഹജീവിതം,നല്ല സ്വപ്നം, വിശാഖ നക്ഷത്ര ദിവസം നല്ല ആരോഗ്യം, സാമ്പത്തിക നില മെച്ചം, ഈശ്വരാധീനം,സന്താന ജനനം , പ്രശസ്തി, തൊഴിലിലുന്നതി,നല്ല വിദ്യാഭ്യാസം, വ്യാകരണ ജ്ഞാനം, രാഷ്ട്രീയ പ്രവര്‍ത്തനം, ദീര്‍ഘായുസ്സ്, ശുഭാപ്തി വിശ്വാസം,ഉത്സാഹം, പണമിടപാടുകള്‍ ചികിത്സയില്‍ താല്പര്യം, ജഡ്ജി,വക്കീല്‍,ക്യാഷ്യര്‍,അനുഭവ ദിവസം, വസ്ത്ര ലാഭം,

വൃശ്ചിക രാശി- മറ്റു രണ്ട് ദിവസങ്ങള്‍ മോശം, വിശാഖ നക്ഷത്ര ദിവസത്തെ ഫലം നിയമത്തിലൂടെ ലാഭാനുഭവം, മരുന്ന്, വേതാന്തചിന്ത എന്നിവയിലൂടെ ലാഭം, പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ഫലം, ആശുപത്രി സന്ദര്‍ശനം, വിദേശികളുമായി ബന്ധം,

ധനു രാശി- ലാഭം, സുഖപ്രാപ്തിബന്ധു സമാഗമം, നല്ല ആഹാരം, സന്തോഷം, വിശ്വസ്തരായ സ്നേഹിതര്‍ കൂടിയിരിക്കും, സാമൂഹ്യജീവിതത്തില്‍ പ്രയോജനം ലഭിക്കും, ആശയ പൂര്‍ത്തി ഉണ്ടാകും, സന്താനങ്ങള്‍ക്ക് ഭാഗ്യാനുഭവം ഉണ്ടാകും, നല്ല അറിവുണ്ടാകും,കൃഷിയില്‍ ലാഭം, ഇതിന് പുറമേ വിശാഖ നക്ഷത്ര ദിവസം, ജീവിതത്തില്‍ ‏സ്ഥിരത, വ്യാഴ ലഗ്നക്കാരെ കൊണ്ടും, വ്യാഴ നക്ഷത്രക്കാരെ കൊണ്ടും പ്രയോജനം, ജന സമ്മതി,സന്താന ജനനം, സംഗീതാഭ്യസനം, ഗൃഹലാഭം, സുഖാനുഭവങ്ങള്‍, പൂര്‍വ്വീക ധനലാഭം.

മകരം രാശി- സുഖം, അഭീസ്ട ലാഭം, കാര്യവിജയം, ആരോഗ്യം, പൊതു ജീവിതം നയിക്കും, തൊഴിലോ, വ്യാപാരമോ മാറും, സ്വഭാവ സ്ഥിരത കുറയും, പാരമ്പര്യ സ്വത്ത് ലഭിക്കും, പുറമേ വിശാഖം നക്ഷത്ര ദിവസം ശുബാബ്ടി വിശ്വാസം, ജന സ്വാധീനം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം, കളികളില്‍ താല്പര്യം, തൊഴിലുയര്‍ച്ച, മേലധികാരികളുമായി നല്ല ബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയമായ പ്രവര്‍ത്തികള്‍ ചെയ്യുകയും ,ഭൂമി വാഹനലാഭം, ഗ്രാമനേതൃത്വം, ജോലിക്കാരുമായി സഹകരണം, ജലത്തില്‍ നിന്നും വരുമാനം,

കുംഭം രാശി- മറ്റു ദിവസങ്ങള്‍ മോശം, വിശാഖം ദിവസം പ്രശസ്തി, മത വിശ്വാസം, ന്യായപ്രിയം, ഭുതോദയം, സ്പഷ്ട ചിന്ത, പരോപകാരി, നല്ല യാത്ര, ശുബാബ്ടി വിശ്വാസം, പിതാവിന് ഭാഗ്യാനുഭാഭവം, വിദേശികളുമായി സമ്പര്‍ക്കം, ഉപദേശി, മാര്‍ഗ്ഗദര്‍ശി, സന്താനുഭവം, മാതൃശാപ ദോക്ഷം,

മീനം രാശി- മറ്റു ദിവസങ്ങള്‍ മോശാമാണ്, വിശാഖം നക്ഷത്ര ദിവസം രഹസ്യ പ്രവര്‍ത്തനങ്ങള്‍, സങ്കുചിത ദൃഷ്ടി പാനീയങ്ങളില്‍ ആഗ്രഹം, മറ്റുള്ളവരുടെ പണം ദുര്യോപയോഗപ്പെടുത്തല്‍, മര്യാദക്കാരാണെന്ന് അഭിനയിക്കല്‍, വിവാഹത്തിന് ശേഷമുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍, പാരമ്പര്യ സ്വത്ത് ലാഭം,


വൃശ്ചിക രാശി- വിശാഖം, അനിഴം, കേട്ട വരുന്ന ദിവസത്തെ ഫലം.

മേടക്കൂറ് - ആശുപത്രി വാസം, അമ്മക്ക് ദുരിതം, മാതൃ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം, വഴക്ക്, ദഹനക്കേട്, ചിന്ത, സര്‍പ്പഭയം, ആഹാരലാഭം, പൊതുവില്‍ ദുരിതം നിറഞ്ഞ ഫലമാണ്.

ഇടവം രാശി- ധനലാഭം, വാഹന സുഖം, മന:സുഖം കുറവായിരിക്കും, ചന്ദ്രന്‍ നീച്ചനായതിനാല്‍ പൊതുവില്‍ ദോക്ഷ ദിവസമാണ്.വിശാഖം നക്ഷത്ര ദിവസം പങ്കാളിയുടെ നല്ല പെരുമാറ്റം, ധനവൃദ്ധി, പ്രശസ്തി, നല്ല വ്യാപാരം.

മിഥുനം രാശി- ചന്ദ്രന്‍റെ നീച സ്ഥിതിയായതിനാല്‍ മോശ ദിവസമാണ്, വിശാഖ ദിവസം നല്ല ആരോഗ്യം, രോഗം ബാധിച്ചാലും നല്ല ശുശ്രൂഷ ലഭിക്കും, ലഭാനുഭവം, ഇലക്ഷന്‍ വിജയം.

കര്‍ക്കിടകം രാശി- ചന്ദ്രന്‍റെ നീച സ്ഥിതി കാരണം മോശം ദിവസമാണ്, എന്നാല്‍ വിശാഖം നക്ഷത്ര ദിവസം സന്താന ഭാഗ്യം, സന്താന സുഖം, പ്രേമസാഫല്യം, സന്തുസ്ടജീവിതം, നേരംപോക്കില്‍ പ്രിയം, സിനിമ, സംഗീതം ഇവയില്‍ താല്പര്യം, ഊഹാകച്ചവടത്തില്‍ ലാഭം, മൊത്ത വ്യാപാരം, രാഷ്ട്രീയ ജീവിതം, നല്ല ഉപദേശം, സുഖം, ഉന്നതി, ധനാഗമം, കാര്യവിജയം, ബന്ധു സുഖം, സ്ഥാന ലാഭം, സന്താന സുഖം, സര്‍ക്കാരാനുകൂല്യം, പരീക്ഷയില്‍ വിജയം, വിദ്യാഭ്യാസം നിര്‍വിഘ്നം തുടരുന്നു, സന്താന ലാഭം, തൊഴില്‍ ലഭിക്കും, യശ്ശസ്സ് വര്‍ദ്ധിക്കും,

ചിങ്ങം രാശി- ചന്ദ്രന്‍ നീചാനായതിനാല്‍ പൊതുവില്‍ മോശമാണ്,എന്നാല്‍ വിശാഖം നക്ഷത്ര ദിവസം സന്തുഷ്ടമായ ഗൃഹ ജീവിതം, മാതാ പിതാക്കളില്‍ നിന്ന് ലാഭം, വസ്തു വകകളില്‍ നിന്നും ലാഭം, ഗൃഹലാഭം, വാഹനലാഭം, മാതാവിന് ഭാഗ്യാനുഭവം വിവിദ്യാഗുണം, മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് സുഖ മരണം.

കന്നി രാശി- ധന ലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രു പരാജയം, മന:സന്തോഷം, സ്ത്രീ സമ്പര്‍ക്കം, പ്രവര്‍ത്തിവിജയം, വിശാഖം നക്ഷത്ര ദിവസം ദയാലു, നല്ലപെരുമാറ്റം, സഹോദരഗുണം, ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ദുര്‍നടപടിക്ക് വശം വദനാകുകയും, ലൗകീക സമ്പര്‍ക്കം ഇഷ്ടപ്പെടുകയും, പരസ്യം, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, എഴുത്ത് കുത്ത് എന്നിവയിലൂടെ പണം നേടുക.

തുലാം രാശി- മോശം ദിവസമാണ്, വിശാഖം നക്ഷത്ര ദിവസം , തൊഴില്‍ വിജയം, വരവ് വര്‍ദ്ധിക്കല്‍, അഭിവൃദ്ധി, വ്യപാരാനുകൂല്യം, സ്വാധീനം വര്‍ദ്ധിക്കും, നല്ലപോലെ സംസാരിക്കല്‍, പണമിടപാടിലൂടെ പണ വരവ്, മത വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് പണം.

വൃശ്ചികം രാശി-പൊതുവില്‍ മോശദിവസമാണെങ്കിലും വിശാഖം നക്ഷത്രത്തില്‍ നല്ല ആരോഗ്യം, സാമ്പത്തികനില മെച്ചം, ഈശ്വരാധീനം, സന്താന ജനനം, പ്രശസ്തി, തൊഴിലിലുന്നതി, നല്ലവിദ്യാഭ്യാസം, വ്യാകരണ ജ്ഞാനം, രാഷ്ട്രീയ പ്രവര്‍ത്തനം, ദീര്‍ഘായുസ്സ്, ശുഭാപ്തി വിശ്വാസം, ഉത്സവം, പണമിടപാടുകള്‍, ചികിത്സാ താല്പര്യം, നീതിന്യായ മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, ധനകാര്യ മേഘലയിലുള്ളവര്‍ക്കും കാലം അനുകൂലം.

ധനു രാശി - മോശം ദിവസമാണ്.

മകരം രാശി - ജനമേജനത്തിന്റെ അംഗീകാരവും, ശുഭാപ്തി വിശ്വാസം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം, കളികളില്‍ താല്പര്യം, തൊഴിലില്‍ ഉയര്‍ച്ച, മേലധികാരികളുമായി നല്ലബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയ പ്രവര്‍ത്തികള്‍, ഭൂമി ലാഭം, വാഹന ലാഭം, ഗ്രാമ നേതൃത്വം, ജോലിക്കാരുടെ അനുകമ്പ, ജീവിതത്തില്‍ സ്ഥിരത, വ്യാഴ ലഗ്നക്കാരെ കൊണ്ടും വ്യാഴ നക്ഷത്രക്കാരെ കൊണ്ടും പ്രയോജനം, സാമൂഹ്യ വിജയം, ആഗ്രഹ പൂര്‍ത്തി, സന്താന ജനനം, സംഗീതാഭ്യാസനം, സുഖാനുഭവങ്ങള്‍,

കുംഭ രാശി- മോശം ദിവസമാണെങ്കിലും വിശാഖ ദിവസം പ്രശസ്തി, മത വിശ്വാസം, സ്പഷ്ടചിന്ത, പരോപകാരി, നല്ല യാത്ര, ശുഭാപ്തി വിശ്വാസം, പിതാവിന് ഭാഗ്യാനുഭവം, വിദേശികളുമായി സംസര്‍ഗ്ഗം, ഉപദേശി, മാര്‍ഗ്ഗദര്‍ശി, സന്താന സുഖം, ജനസ്വാധീനം, കര്‍മ്മ മേഘല പുഷ്ടിപ്പെടും, രാഷ്ട്രീയ ജീവിതം, കളി, തൊഴിലിലുയര്‍ച്ച, മേലധികാരികളുമായി നല്ല ബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയമായ പ്രവര്‍ത്തികള്‍ ചെയ്യുകയും ഭൂമിലാഭം, വാഹന ലാഭം, ഗ്രാമ നേതൃത്വം ധാരാളം ജോലികള്‍,

മീനം രാശി- വൃശ്ചിക രാശിയിലെ ഫലങ്ങള്‍ കാണുക.


ധനു രാശി- മൂലം, പൂരാടം, ഉത്രാടം വരുന്ന ദിവസഫലം

മേടക്കൂറുകാര്‍ക്ക്- സര്‍ക്കാരില്‍ നിന്നും ഉപദ്രവം വസ്ത്രാദിനാശം, ജനങ്ങളുമായി അഭിപ്രായവ്യത്യാസം, ദേശത്യാഗം, ഉദരരോഗം, മറ്റുരോഗങ്ങള്‍, ധാതുക്ഷയം, പണത്തിനുഞെരുക്കം, അപമാനം ബലക്ഷയം, കൃഷിയില്‍ നഷ്ടം, കയറ്റുമതിക്കാര്‍ക്ക് അനുകൂലം, അധികാരവും, അഭിമാനവും വര്‍ദ്ധിക്കും, മറ്റുപ്രദേശത്ത് വച്ച് ആക്രമണ ഭയം, ഭയങ്കര സ്വപ്‌നങ്ങള്‍, നിര്‍ബന്ധബുദ്ധി, മതകാര്യങ്ങളില്‍ വിശ്വാസമില്ലാത്ത അവസ്ഥ, സ്വപ്രയത്നം കൊണ്ടുയര്‍ച്ച, ഇതിനു പുറമേ പൂരാടം നക്ഷത്ര ദിവസം ആളുകളോട് ദയവ്, പലര്‍ക്കും സഹായം, ഉന്നതവിദ്യാഭ്യാസം, സംഗീത വിദ്യാഭ്യാസം, സന്തോഷ ദീര്‍ഘ യാത്ര, വിദേശത്ത് സുഖാനുഭവം, ജാതിക്കുപുറത്തോ വിദേശിയെയോ വിവാഹം ചെയും, ഉയര്‍ന്ന നിലയില്‍ ഭാഗ്യാനുഭവവും, ബഹുമാനം, ബന്ധുജന നാശകാരിയായും വരും.

ഇടവം രാശി- പൊതുവില്‍ ദോഷാനുഭവങ്ങള്‍ നിറഞ്ഞ ദിവസമാണ്. ലഗ്നാധിപന്റെയും, ആറാം ഭാവാധിപന്റെയും നക്ഷത്രദിവസത്തെ (പൂരാടം) ഫലം സൂചിപ്പിക്കുന്നു. വരവ് വര്‍ദ്ധിക്കല്‍, അമ്മയ്ക്ക്നാരോഗ്യം, വ്യാപാര ലാഭം, പങ്കാളിയില്‍ കൂടി പണം വരും, ദൈവഭയം, പാരമ്പര്യ സ്വത്ത്‌ ലഭിക്കും, വനത്തില്‍ നിന്നും ലാഭം, തടിയില്‍ ഇടപാടുകള്‍ ഗ്രഹാലങ്കാര സാധനങ്ങള്‍, ബാത്ത്റും സാധനങ്ങള്‍ വങ്ങും, ശ്വാസകോശ രോഗിയും.

മിഥുനം രാശി- ധന ലാഭം വാഹന സുഖം, യശസ്സ്, വാഹനയോഗം, മനശ്ശാന്തി, ഭോജന സുഖം, സ്ത്രീസുഖം, (വീട്ടുക്കരുമായി പിണക്കം), (നേത്ര രോഗം, ഉദരരോഗം, ഉത്രാടം നക്ഷത്ര ദിവസം.) പൂരാടം ദിവസം സാമ്പത്തികാനുകൂല്യം, സാമൂഹികാനുകൂല്യം, നല്ല പങ്കാളികള്‍, ബിസിനസ്സില്‍, വിജയം പൊതുജനസമ്പര്‍ക്കം, ഉത്സാഹപ്രദം, തെറ്റായ ലൗകീക ചിന്തകളിലകപ്പെട്ട് ദോഷാനുഭവങ്ങള്‍, ലൗകീക, സക്തി വര്‍ദ്ധിക്കല്‍, സന്തുഷ്ട്ടമായ ഗൃഹജീവിതം. സന്തോഷകരമായ യാത്ര വലിയ ചിറക്.

കര്‍ക്കിടകം രാശി- ലാഭം, ആരോഗ്യം, ധനലാഭം, യശസ്സ്, ആനന്ദപ്രാപ്തി, സ്ത്രീസമാഗമം, ശത്രു പരാജയം, ഗൃഹസുഖം, രോഗമുക്തി, മൂലദിവസം വസ്ത്രാഭരണാദിലാഭം, പ്രശസ്തി ആനന്ദം ശത്രുഭയം ഇല്ലാതാകല്‍, നല്ല വിചാരങ്ങള്‍, രോഗവിമുക്തി, എല്ലാകാര്യത്തിലും വിജയം, വഴക്കുകള്‍ക്ക് പരിഹാരം. പക്ഷിമൃഗാദികളില്‍ നിന്നും നാശനഷ്ട്ടം. ദേഹപുഷ്ടി.

ചിങ്ങം രാശി- പൊതുവില്‍ ദോഷാനുഭവം നിറഞ്ഞ ജീവിതം. പൂരാട ദിവസം സന്താനലാഭം, കലയില്‍ കഴിവ്, പ്രേമസാഫല്യം, ഊഹക്കച്ചവടം, സുഖവാസകേന്ദ്രത്തില്‍ താമസം. ഭരണാധികാരം, ഉപദേശം, അമ്മയ്ക്ക് ക്ലേശം, കാര്യവിജയം.

കന്നി രാശി- പൊതുവില്‍ മോശമാണ്. പൂരാട നക്ഷത്ര ദിവസം സന്തുഷ്ട് ഗൃഹജീവിതം, സ്വദേശത്ത് താമസിക്കാന്‍ ആഗ്രഹം, പാരമ്പര്യ സ്വത്ത്‌ ലഭിക്കല്‍, വസ്തുലാഭം, ഭാഗ്യം, കൂടുതല്‍ ഭക്ഷണം, നാല്‍കാലി ലാഭം, പാലും പാലുത്പ്പന്നങ്ങളും കൂടുതല്‍ ഉപയോഗിക്കും, വസ്തുവകകള്‍ ലഭിക്കും, വാഹനയോഗം, വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധം. ശാരീരിക ക്ലേശം.

തുലാം രാശി- ധനലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രു പരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവര്‍ത്തിവിജയം, നല്ല ആഹാരം, കമ്പിളി വസ്ത്രങ്ങള്‍ ലഭിക്കും, കാര്യവിജയം, സുഖം, ആഭരണലാഭം, തന്‍റെടം, സഹോദരനപകടം, ശത്രുവിജയം, ലൗകീകസക്തി, നര്‍ത്തകികളില്‍ ആഗ്രഹം, യാത്രാസമയത്ത് അപകടം, പൂരാടദിവസം സഹോദരന്മാര്‍ക്ക് ഉയര്‍ച്ച, പെയിണ്ടിംഗില്‍ താല്‍പര്യം, ഉത്സാഹം, ശുഭാപ്തിവിശ്വാസം, ബന്ധുക്കളുടേയും അയല്‍പക്കക്കാരുടേയും സഹകരണം. പണം മിച്ചംവെക്കല്‍, ആരോഗ്യം നന്നായിരിക്കും, ധനാഭിവൃദ്ധി.

വൃശ്ചിക രാശി- പൊതുവില്‍ മോശദിവസമാണ്, പൂരാടദിവസം മാത്രം, സ്ത്രീകളില്‍ നിന്നും ആഗ്രഹം, ഉയര്‍ന്ന ഉദ്യോഗസ്തരുടെ സഹായം, കലാകാരന്മാരുടെ സഹകരണം, വിവാഹാദികളില്‍ പങ്കുകൊള്ളല്‍, ഹോട്ടല്‍ ബിസിനസ്, അലങ്കാരത്തില്‍ താല്പര്യം, സുഖഭോഗങ്ങളുടെ വൃദ്ധി, ധനവൃദ്ധി, സന്തുഷ്ടമായ വിവാഹജീവിതത്തില്‍ സംതൃപ്തി, സംഗീതത്തില്‍ ആഗ്രഹം, മാതൃപ്രീതി.

ധനു രാശി- രോഗ മോചനം, സുഖം, സന്തോഷം, ധനലാഭം, സല്കാരത്തില്‍ പങ്കുചേരല്‍, നല്ല ആഹാരം, വിവാഹസുഖം, സമ്മാന ദാഹം, ഭാഗ്യം. ഉയര്‍ച്ചയില്‍ ആഗ്രഹം, ആക്ഞാശക്തിയും, തന്‍റെടവുമുണ്ടാകും, മോഷണ സ്വഭാവം, പ്രായമായവര്‍ക്ക് അപകടഭയം, മുറിവോ പൊള്ളലോ ഉണ്ടാകും. അലയുന്ന സ്വഭാവം, ചിലപ്പോള്‍ സൃഷ്ടിപരവും, മറ്റുചിലപ്പോള്‍ വിനാശകരവുമായ പ്രവര്‍ത്തനങ്ങള്‍, പൂരാടം നക്ഷത്ര ദിവസം വിശ്വസ്ഥ സ്നേഹം, സാമൂഹ്യ ബോധം, കലകളില്‍ താല്പര്യം, സുഖാനുഭവം, കണക്കില്‍ താല്പര്യം, ആഭരണം വാങ്ങാന്‍, വിലപിടിച്ച വസ്ത്രം ലഭിക്കും, പങ്കാളിക്ക് സംതൃപ്തികരമായ ദാമ്പത്തിക സുഖം, വിധ്യാഗുണം.

മകരക്കൂറ്- പൊതുവില്‍ മോശ ദിവസം.

കുംഭം- സുഖം, ലാഭം, സുഖപ്രാപ്തി, ബന്ധുസമാഗമം, നല്ലാഹാരം, സന്തോഷം, നല്ല ആരോഗ്യം, ധനധാന്യവസ്ത്രാദിലാഭം, സന്തോഷം, ഭൂമിലാഭം. കൃഷിയിലൂടെ ലാഭം, ഉയര്‍ച്ച, ഉദ്യോഗത്തില്‍ ഉന്നതി, ജനസമ്മതി, പൊതുജന സഹകരണം, ശയനസൗഖ്യം, കുടല്‍ സംബന്ധ രോഗം.

മീനം രാശി- സുഖം, അഭീഷ്ടലാഭം, കാര്യവിജയം, നല്ല ആരോഗ്യം, ബുദ്ധിശക്തിയുള്ള കാര്യവിവരമുള്ള സ്വതന്ത്രപ്രകൃതി. ധൈര്യശാലി, വ്യാപാരത്തില്‍ കൂടി ലാഭം, പ്രമോഷന്‍, തൊഴില്‍ അഭിമുഖം, സമുദായ നേതൃത്വം, കൃഷിയിലൂടെ ധനാഗമം, ഭൂമിലഭിക്കും, പൂരാട നക്ഷത്ര ദിവസം നല്ലപെരുമാറ്റം, എതിര്‍ ലിംഗക്കാരുമായി അടുപ്പം, ആരെയും പിണക്കില്ല, പ്രായമായവരെകൊണ്ട് പ്രയോജനം, സംഗീതം കൊണ്ട് ലാഭം, നല്ല ഗാര്‍ഹീക ജീവിതം, വിദ്യാഭ്യാസത്തന് തടസം, കേസ് വിജയം. ഉദ്ധിഷ്ടകാര്യ സിദ്ധി.


മകരം രാശി- (ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്ര ദിവസത്തിലെ ഫലം)

മേടം രാശി- അശനശയനാദിഗുണം, സന്തോഷാനുഭവം, സുഖം, അഭീഷ്ടലാഭം, കാര്യവിജയം, ആരോഗ്യം, പോതുജീവിതം നയിക്കും, തൊഴിലോ വ്യാപാരമോ മാറും, സ്വഭാവസ്ഥിരത കുറയും, പാരമ്പര്യ സ്വത്ത്‌ ലഭിക്കും, സേവാശ്രമങ്ങള്‍ സന്ദര്‍ശിക്കുകയോ, അവയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുകയോ ചെയും. വിധവകളെ ഇഷ്ടപെടും, ജനങ്ങളെ ബഹുമാനിക്കും. ഇതിനുപുറമേ ഉത്രാടം ദിവസം ധനലാഭം, നല്ല ആരോഗ്യം, ബന്ധുസമാഗമം, അധികാരികളുമായി സമ്പര്‍ക്കം, വിലയും നിലയും, വര്‍ധിക്കും, ബഹുമാനവും അധികാരവും വര്‍ധിക്കും, സ്വത്തുലഭിക്കല്‍, തൊഴിലിലുയര്‍ച്ച, സന്താനോല്‍പാദനശക്തിലഭിക്കും. ആഭാരണലാഭം, സംഗീതത്തില്‍ താല്‍പ്പര്യം, സമൂഹ നേതൃത്വം, രാഷ്ട്രീയ ജീവിതത്തില്‍ വിജയം. അവിട്ടം നക്ഷത്ര ദിവസം നല്ല ആരോഗ്യം, ധനധാന്യവസ്ത്രാദിലാഭം, സന്തോഷം, കാര്യവിജയം, ഭൂമിലാഭം, പോഷകാഹാരകുറവ്, വിദേശയാത്ര, നീതികാര്യങ്ങളില്‍ തടസ്സം, ദുഷ്ടപ്രവര്‍ത്തികള്‍.

ഇടവം രാശി- ലോക നിന്ദ, ശരീര പീഡ, ധാതുക്ഷയം, (ബുദ്ധിശക്തിയുള്ള കാര്യവിവരമുള്ള സ്വതന്ത്ര പ്രകൃതി) ധൈര്യശാലി, വ്യാപാരത്തില്‍കൂടി ലാഭം, പ്രമോഷന്‍ തൊഴില്‍ ആഭിമുഖ്യം, സമുദായ നേതൃത്വം, ധനാഗമം, സ്വന്തം ഭൂമി, അവിട്ടം നക്ഷത്ര ദിവസഫലം തിരുവോണ ദിവസം പ്രശംസനീയ പ്രവര്‍ത്തികള്‍ ചെയ്യും, പ്രയത്നങ്ങള്‍ ഫലപ്പെടും, ജനപ്രീതി നേടും, ക്ഷേത്രങ്ങളും സേവാശ്രമങ്ങളും സ്ഥാപിക്കും, ഭൂസ്വത്ത് നേടും, ആഭരണങ്ങള്‍ ലഭിക്കും, ജലയാത്ര ചെയ്യും, പ്രേമ ബന്ധത്തില്‍ ഏര്‍പ്പെടും, നല്ല സ്വപ്നങ്ങളും, മാനസികാനുഭവങ്ങളും ഉണ്ടാകും, ഉത്രാട ദിവസം ധാര്‍മ്മിക കാര്യങ്ങളില്‍ താല്പര്യം, നിയമ കാര്യങ്ങളുമായി ബന്ധം, യാത്രയില്‍ ലാഭം, ഗവേഷണ താല്പര്യം, ദൈവ കാര്യങ്ങളില്‍ വിശ്വാസം, ആത്മ വിശ്വാസം, നല്ല പ്രവൃത്തികള്‍ ചെയ്യും, ജന സമ്മതി, പ്രയത്ന വിജയം, വസ്തുക്കള്‍ സ്വയം സമ്പാധിക്കല്‍,

മിഥുനം രാശി- ഉത്രാട ദിവസം വിവാഹത്തിനു ശേഷം നല്ലത്, പങ്കാളികളെ കൊണ്ട് പ്രയോജനം, ചിലര്‍ ത്യാഗം ചെയ്യും, ചിലര്‍ ജീവിതം അവസാനിപ്പിക്കും, തിരുവോണ ദിവസം അമ്മക്ക് ദുരിതം,മാതൃ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം, ആരോഗ്യ കുറവ്, സുഖ സൗകര്യകുറവ്, മനോ വിഷമം, ജനങ്ങളെ കൊണ്ട് നഷ്ടം, ലൗകീക രോഗം, കടം ലഭിക്കും, കാഴ്ച ദോഷം, ദഹനക്കേട്, വഴക്ക്, ചിന്ത, സര്‍പ്പ ഭയം, ആഹാര ലാഭം, പ്രതീക്ഷിച്ചിരിക്കാത്ത സംഭവം നടക്കും, അവിട്ടം നക്ഷത്ര ദിവസം നര്‍ത്തകികളില്‍ ആഗ്രഹം, പങ്കാളിയുടെ വിരഹം, പിതാവിനാപത്ത്, ക്ലേശം, സന്തോഷക്കുറവ്, ചിലവാളിയായ പങ്കാളി, അഗ്നിയോ,കള്ളനോ വഴി നഷ്ടപ്പെടല്‍.

കര്‍ക്കിടകം രാശി - ധന ലാഭം, വാഹന സുഖം, യശസ്സ്, വാഹന യോഗം, മനശ്ശാന്തി, ഭോജന സുഖം, സ്ത്രീ സുഖം, തിരുവോണ നക്ഷത്ര ദിവസം ജീവിത പങ്കാളിക്ക് യാത്രയില്‍ ആഗ്രഹം, പൊതുസേവന പ്രവര്‍ത്തനം, വിവാഹ പ്രാപ്തി, തെറ്റായ ദാമ്പത്യ ഇടപെടല്‍, സങ്കുചിത ദൃഷ്ടി, അസൂയ പ്രകൃതി, ചെറിയ യാത്ര, ചിലര്‍ മധുവിധു നടത്തും, ഉത്രാട ദിവസം വിവാഹത്തിന് ശേഷമുള്ള നല്ല അനുഭവങ്ങള്‍ ആസ്വധിക്കും, നിശ്ചയദാര്‍ഢ്യം ഉണ്ടാകും, നല്ല സ്നേഹ ബന്ധം, ജന സമ്മതി, ബുദ്ധിപൂര്‍വ്വം കേസ് ഒഴിവാക്കും, പങ്കാളിയെ കൊണ്ട് ബിസിനസ്സ് ലാഭം, അവിട്ടം ദിവസം ജീവിത പങ്കാളിക്ക് അനാരോഗ്യം, കര്‍മ്മ വിജയം, ബുദ്ധി സാമര്‍ത്ഥ്യം, ലോക ജനതയുടെ അംഗീകാരം, സ്ത്രീകളുമായി വഴക്ക്, സ്നേഹിതന്മാര്‍ മൂലം ദുഃഖം, ദീര്‍ഘയാത്ര.

ചിങ്ങം രാശി- ശത്രുജയം, ലാഭം, ആരോഗ്യം, ധനലാഭം, യശസ്സ്, ആനന്ദപ്രാപ്തി, ദാമ്പത്യ സുഖം, ശത്രുപരാജയം, ഗൃഹസുഖം, രോഗമുക്തി, ഉത്രാട ദിവസം നല്ല ആരോഗ്യം, ജോലിയിലൂടെ ലാഭം,കെമിസ്റ്റ്രി ഔഷധ ശാസ്ത്രം, ആശുപതി ഇവയുമായി ബന്ധപ്പെടുന്നവര്‍ക്ക് അനുകൂലം, ഹൃദ്രോഗവും, കാലിലെ അസുഖവും ശല്യപ്പെടുത്തും, ശത്രുജയം, സ്വയം അഭിമാനിക്കും, സന്തോഷം, കാര്യലാഭം, ആഹാരവസ്ത്രാദിലാഭം, ധനലാഭം, ലോകബഹുമാനം,മനസ്സന്തോഷവും, ലോകനാശവും. തിരുവോണ ദിവസം ശരീരസ്ഥിതി മോശമായിരിക്കും, സാംക്രമിക രോഗങ്ങളും, ആലസ്യം, ഗ്യാസ് ഉപദ്രവം, പണനഷ്ട്ടം, ബാങ്കില്‍ നിന്നും ബുദ്ധിമുട്ട്, അമ്മയുമായി അഭിപ്രായ വ്യത്യാസം, മോഷണ സ്വഭാവം, ജോലിമാറ്റം, ചതി, വളര്‍ത്തു മൃഗങ്ങളെ കൊണ്ട് നഷ്ടം, അവിട്ടം നക്ഷത്ര ദിവസം ഭൂസ്വത്ത് ലഭിക്കും, ധനവരവ്, രാഷ്ട്രീയ ജീവിതം, ശത്രുജയം, പശു മൃഗാദിയെ കൊണ്ട് ധന നഷ്ടം.

കന്നി രാശി- സുഖാനുഭവത്തില്‍ താല്‍പ്പര്യം, സന്താനങ്ങളുടെ ഇടയില്‍ ജീവിതം, മനസ്സമാധാനമില്ലായ്മ, സംഗീത താല്പര്യം, സ്ത്രീസന്താനലാഭം, സ്നേഹബന്ധം മാറല്‍, അസ്ഥിരത, അത്യാഗ്രഹം, ധനനഷ്ടം, രോഗങ്ങള്‍, ഉത്രാട ദിവസം ഊഹകച്ചവടത്തില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കലകളില്‍ നിന്നും ധനലാഭവും, ഗര്‍ഭിണികള്‍ക്ക് പ്രസവ ക്ലേശം, യാത്രപോകും, അവിട്ടം നക്ഷത്ര ദിവസം, പ്രസവത്തിനു ആയുധ പ്രയോഗം, കളിയില്‍ നല്ല അനുഭവം, ശാരീരിക വ്യായാമം, ദാമ്പത്യസുഖത്തില്‍ താല്പര്യം, ആദ്യസന്താനത്തിനപകടം,സന്താനങ്ങളുമായി കലഹം, സര്‍ക്കാര്‍ അപ്രീതി, കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍, അപവാദം.

തുലാം രാശി- മാതാപിതാക്കളിലൂടെ പ്രയോജനം, ആനന്ദകരമായ ഗാര്‍ഹീകജീവിതം, പാരമ്പര്യ സ്വത്ത്‌ ലാഭം, ഭവനമാറ്റം, സുഖഭോഗങ്ങളില്‍ കൂടുതല്‍ താല്പര്യം, ഭൂമിയില്‍ നിന്നും വീട്, വാഹനം എന്നിവയില്‍ നിന്നും ലാഭം, ഉത്രാട ദിവസം ആഗ്രഹാപൂര്‍ത്തിയുണ്ടാകും, വസ്തുഗൃഹാദികള്‍ വാങ്ങും, വസ്തുക്കളില്‍ നിന്നും പണം ലഭിക്കും, പാരമ്പര്യ സ്വത്ത്‌ ലഭിച്ചെന്നുവരും, അവിട്ട നക്ഷത്ര ദിവസം മോശം.

വൃശ്ചിക രാശി- ധനലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രുപരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവൃത്തിവിജയം, തിരുവോണ നക്ഷത്ര ദിവസം, ജനസമ്മതി, സഹോദര സഹായം നല്ല ആരോഗ്യം, വിദ്യാഭ്യാസത്തിന് ചിലവ്, യാത്രയില്‍ താല്പര്യം, ചുറ്റുപാടുക്കള്‍ക്ക് മാറ്റം, ഉത്രാട ദിവസം ബഹുമാനം നേടും, ധീരനും സാഹസിയുമായിരിക്കും, ബന്ധുക്കളിലൂടെ സമ്പത്ത് നേടും, അയല്‍ക്കാരുമായി അകല്‍ച്ച, ഏജെന്‍സിയും ബിസിനസ്സും നന്നായിരിക്കും, ശത്രുക്കളെ നേരിടും, ആരോഗ്യവും പ്രശസ്തിയും ബഹുമാനവും നേടും, അവിട്ടം ദിവസം തന്‍റെടം, സഹോദരങ്ങള്‍ക്ക് അപകടം, ധനസമൃദ്ധി, പ്രയത്നത്തില്‍ വിജയം, ശത്രുവിജയം, തെറ്റായ ലൌകികചിന്ത, നര്‍ത്തകികളില്‍ ആഗ്രഹം, യാത്രാസമയത്ത് അപകടം, അമ്മാവനുമായി വിരോധം.

ധനു രാശി- വരവ് വര്‍ദ്ധിക്കല്‍, സന്തുഷ്ടമായ ലൌകിക ജീവിതം, വിദ്യാഭ്യാസത്തിനു തടസ്സം, ലോകബഹുമാനം, മധുര സംഭാഷണം, സ്ത്രീകളില്‍ കൂടി ലാഭം.

മകരം രാശി- രോഗ മോചനം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരത്തില്‍ പങ്കുചേരല്‍, നല്ല ഭക്ഷണം, ദാമ്പത്യസുഖം,സമ്മാനലാഭം, ഭാഗ്യം, നല്ല ഊഹാഭോഗശക്തി, നല്ല സ്വപ്നം.

കുംഭം രാശി- മോശം ദിവസമാണ്.

മീനം രാശി- ലാഭം, സുഖപ്രാപ്തി, ബന്ധുസമാഗമം, നല്ല ഭക്ഷണം, സന്തോഷം, വിശ്വസ്ഥരായ സ്നേഹിതര്‍, സാമൂഹിക ജീവിതത്തില്‍ പ്രയോജനം ലഭിക്കും, ആഗ്രഹപൂര്‍ത്തി ഉണ്ടാകും, സന്താനത്തിന് ഭാഗ്യാനുഭവം, നല്ല അറിവുണ്ടാകും, കച്ചവടത്തില്‍ ലാഭം.


കുംഭം രാശി- ഈ രാശിയില്‍ വരുന്ന അവിട്ടം, ചതയം, പൂരുരുട്ടാതി, ദിവസത്തിലെ ഫലം.

മേടം രാശിക്ക് - ദിവ്യലാഭം, സുഖപ്രപ്തി, ബന്ധുസമാഗമം, നല്ല ആഹാരം, സന്തോഷം, ലാഭങ്ങള്‍, നല്ല അനുഭവങ്ങള്‍, ഇതിനു പുറമേ അവിട്ടം നക്ഷത്ര ദിവസം ആരോഗ്യം, ധനധാന്യവസ്ത്രാദി ലാഭം, സന്തോഷം, കാര്യവിജയം, ഭൂമിലാഭം, കൃഷിയില്‍ കൂടിലാഭം, ലാഭവൃദ്ധി, ഉയര്‍ച്ച, ഉദ്യോഗത്തില്‍ ഉന്നതി, ജനസമ്മതി, അറിവ് ഉള്ള സഹോദരന്മാരില്‍ നിന്നും ഗുണാനുഭവം, വിശ്വസ്ഥരായ സ്നേഹിതരെ കൊണ്ട് ഗുണാനുഭവങ്ങള്‍, ഭൂവുടമായാകും , പൂരൂരുട്ടാതി ദിവസം നല്ല സ്നേഹിതരില്‍ നിന്നും, ഗുണാനുഭവങ്ങള്‍, ജീവിത സ്ഥിരത, വ്യാഴ നക്ഷത്രക്കാരെ കൊണ്ടും രാശിക്കാരെകൊണ്ടും പ്രയോജനം, സാമൂഹിക ജീവിതം, ജനസമ്മതി, ആഗ്രഹാപൂര്‍ത്തി, സന്താനജനനം, സംഗീത അഭ്യാസം, ഗൃഹലാഭം, സുഖാനുഭവങ്ങള്‍, ചതയ നക്ഷത്ര ദിവസം ധനലാഭം, രോഗശമനം, അധികാരപ്രീതി, ഭാര്യാപുത്രാദി സുഖം, ബഹുമാനലാഭം.

ഇടവം രാശി- സുഖം, അഭിഷ്ടലാഭം, കാര്യവിജയം, ആരോഗ്യം, അവിട്ടം നക്ഷത്ര ദിവസം ബുദ്ധിശക്തിയുള്ള കാര്യവിജയമുള്ള സ്വതന്ത്രപ്രകൃതിയും, ധൈര്യശാലി, വ്യാപാരത്തില്‍ കൂടി ലാഭം, പ്രമോഷന്‍, തൊഴില്‍ ആഭിമുഖ്യം, സമുദായ നേതൃത്വം, കൃഷിയിലൂടെ ധനാഗമം, സ്വന്തമായി ഭൂമി, വിദേശ യാത്ര, നീതികാര്യങ്ങളില്‍ തടസ്സം, ദുഷ്ടപ്രവര്‍ത്തികള്‍, പരാജയം, ചതയം നക്ഷത്ര ദിവസം, മനക്ലേശം, പാപപ്രവര്‍ത്തികള്‍, നിത്യ തൊഴിലുകളില്‍ തടസ്സം, നിര്‍ധനത്വം, ഹൃദയരോഗം, മാനഹാനി, പൂരൂരുട്ടാതി ദിവസം ശുഭാപ്തിവിശ്വാസം, ധനസ്വാധീനം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം, കളി, തൊഴിലില്‍ ഉയര്‍ച്ച, മേലധികാരികളുമായി നല്ല ബന്ധം സാമ്പത്തികവിജയം, പ്രശംസ്നീയമായ പ്രവര്‍ത്തികള്‍ ചെയ്യുക, ഭൂമി ലാഭം, വാഹന ലാഭം, ഗ്രാമനേതൃത്വം, ധാരാളം ജോലിക്കാര്‍.

മിഥുനം രാശി- മറ്റുദിവസങ്ങള്‍ മോശമാണ്, പൂരൂരുട്ടാതി ദിവസം പ്രശസ്തി, മതവിശ്വാസം, ന്യായപ്രിയം, ഭൂദോദയം, സ്പഷ്ട ചിന്ത, പരോപകാരി, നല്ല യാത്ര, ശുഭാപ്തിവിശ്വാസം, പിതാവിന് ഭാഗ്യാനുഭവം, വിദേശികളുമായി സമ്പര്‍ക്കം, ഉപദേശി, മാര്‍ഗദര്‍ശി, സന്താനസുഖം.

കര്‍ക്കിടക രാശി- മോശം ദിവസമാണ്.

ചിങ്ങം രാശി- ധനലാഭം, വാഹനസുഖം, യശസ്സ്, വാഹന യോഗം, മനശ്ശാന്തി, ഭോജന സുഖം, സ്ത്രീസുഖം, ഇതിനുപുറമേ പൂരൂരുട്ടാതി ദിവസം പങ്കാളിയുടെ നല്ല പെരുമാറ്റം, ഉദാരഹൃദയം, ധനലാഭം, പ്രശസ്തി, കച്ചവടത്തില്‍ വിജയം, ഇണയെ കൊണ്ട് വിജയം, നല്ല വ്യാപാരം, കേസില്‍ വിജയം.

കന്നി രാശി- ലാഭം, ആരോഗ്യം, ധനലാഭം, യശസ്സ്, ആനന്ദപ്രാപ്തി, വിവാഹസുഖം, ശത്രുപരാജയം, ഗൃഹസുഖം, രോഗമുക്തി, അവിട്ടം നക്ഷത്ര ദിവസം ധനികന്‍, ധാരാളം ഭൂസ്വത്ത്, രാഷ്ടീയ ജീവിതം, ശത്രുജയം, പക്ഷിമൃഗാദികളില്‍ നിന്നും നഷ്ടം, പുരുരുട്ടാതി ദിവസത്തില്‍ നല്ല ആരോഗ്യം, രോഗം ബാധിച്ചാലും നല്ല ശുശ്രുഷ ലഭിക്കും, ലാഭാനുഭവം, ഇലക്ഷന്‍ വിജയം, തെറ്റായ ലൗകീക ഇടപാടില്‍ പെട്ട് പേര് ദോക്ഷം വരുത്തും.

തുലാം രാശി- മോശം ദിവസമാണ്.

വൃശ്ചികം രാശി- മോശം സിവസമാണ്.

ധനു രാശി- ധനലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രുപരാജയം, മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവര്‍ത്തി വിജയം.

മകരം രാശി- മോശം ദിവസമാണ്.

കുംഭം രാശി- രോഗ മോചനം, സുഖം, സന്തോഷം, ധനലാഭം, സല്കാരത്തില്‍ പങ്കുകൊള്ളല്‍, നല്ല ഭക്ഷണം, വിവാഹസുഖം, സമ്മാനലാഭം ഭാഗ്യം. അവിട്ടം നക്ഷത്ര ദിവസം ഉയര്‍ച്ചയില്‍ ആഗ്രഹം, ആജ്ഞാശക്തിയും, തന്‍റെടവും, മോഷണ സ്വഭാവം, അപകടഭയവും, അലച്ചിലും, പൂരൂരുട്ടാതി ദിവസം നല്ല ആരോഗ്യം, സാമ്പത്തികനില മെച്ചം, ഈശ്വരാധീനം, സന്താനജനനം, തൊഴിലില്‍ ഉന്നതി, നല്ല വിദ്യാഭ്യാസം, വ്യാകരണജ്ഞാനം, രാഷ്ട്രീയ പ്രവര്‍ത്തനം, ദീര്‍ഘായുസ്സ്, ശുഭാപ്തിവിശ്വാസം, ഉത്സാഹം, പണമിടപാടുക്കള്‍, ചികിത്സാ താല്പര്യം, ജഡ്ജി,വക്കീല്‍, ധനകാര്യ മേഖലയില്ലുള്ളവര്‍ക്ക് ആനുകൂല ദിവസം.

മീനം രാശി- മോശം ദിവസമാണ്.


മീനംരാശി വരുന്ന പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി, നക്ഷത്രങ്ങളില്‍ വരുന്നഫലങ്ങള്‍.

മേടം രാശിക്ക്- പൂരൂരുട്ടാതി ദിവസം നിയമത്തിലൂടെ ലാഭാനുഭവം, മരുന്ന്, വേദാന്തചിന്ത ഇവയിലൂടെ ലാഭം, ആശുപത്രി സന്ദര്‍ശനം വിദേശികളുമായി ബന്ധം, പങ്കാളിയുടെ നല്ല പെരുമാറ്റം, ഉദാരഹൃദയം, ധനവൃദ്ധി, പ്രശസ്തി, കച്ചവട വിജയം, രേവതിക്ക് തെറ്റായ ലൗകീക ബന്ധം, അപകടം, ഉതൃട്ടാതിക്ക് സ്ത്രീ സുഖം.

ഇടവം രാശി- ലാഭം, ശുഭാപ്രാപ്തി, ബന്ധുസമാഗമം, നല്ല ഭക്ഷണം, സന്തോഷം, ഇതിനുപുറമേ പൂരൂരുട്ടാതിക്ക് ജനസഹകരണം, ജീവിതസ്ഥിരത, വ്യാഴലഗ്നക്കാരെ കൊണ്ടും നക്ഷത്രക്കാരെകൊണ്ടും പ്രയോജനം, സാമൂഹ്യ വിജയം, ജനസമ്മതി, ആഗ്രഹപൂര്‍ത്തി, സന്താനജനനം, സംഗീതാഭ്യാസം, ഗൃഹലാഭം, സുഖാനുഭവങ്ങള്‍, രേവതിക്ക് സ്വന്തം ഭൂമി, ധനവര്‍ന്ധന, ഉയര്‍ച്ച, പരിചയക്കാരുണ്ടാകല്‍, ബഹുമാനലാഭം, ചെറുപ്പക്കാരുമായി സമ്പര്‍ക്കം, കണക്കിലും, ജ്യോതിഷത്തിലും, താല്പര്യം.

മിഥുനം രാശി- സുഖം, അഭിഷ്ടലാഭം, കാര്യവിജയം, നല്ല ആരോഗ്യം, രേവതിക്ക് വ്യാപാരവിജയം, കൂടുതല്‍ ചുമതലകള്‍, നോവലെഴുത്ത്, അദ്ധ്യാപനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പുരാവസ്തു ശേഖരം,ഗവേഷണം, പദവിയില്‍ ഉന്നതി, വീടും വാഹനവും ലഭിക്കും, വിദ്യാഭ്യാസ വിജയം, പൂരൂരുട്ടാതിക്ക് ശുഭാപ്തിവിശ്വാസം, ജനസ്വാധീനം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം, കളിയില്‍ താല്പര്യം, തൊഴിലില്‍ ഉയര്‍ച്ച, മേലധികാരികളുമായി നല്ല ബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയ പ്രവര്‍ത്തികള്‍ ചെയ്യും, ഭൂമി ലാഭം, വാഹന ലാഭം, ഗ്രാമനേതൃത്വം, ജോലിക്കാരുമായി സഹകരണം.

കര്‍ക്കിടകം രാശി- പ്രശസ്തി, മതവിശ്വാസം, ന്യായ പ്രിയം, സ്പഷ്ട ചിന്ത, പരോപകാരി, നല്ലയാത്രകള്‍, ശുഭാപ്തിവിശ്വാസം, പിതാവിന് ഭാഗ്യാനുഭവവും, മനശ്ശാന്തിയും, വിദേശികളുമായി സമ്പര്‍ക്കം, ഉപദേശി, മാര്‍ഗ്ഗദര്‍ശി, സന്താന സുഖം, രേവതിക്ക് വിദ്യാ താല്‍പര്യം, ഉന്നത വിദ്യാഭ്യാസം, ദീര്‍ഘ യാത്ര, വിജയം, വിദേശവാസം, ഉയര്‍ന്ന നില, പൊതുജന ബഹുമാനം, പിതാവിന് ഭാഗ്യം, സംഗീതാഭ്യാസം.

ചിങ്ങം രാശി- മോശം ദിവസമാണ്.

കന്നി രാശി- ധന ലാഭം വാഹന സുഖം, യശസ്സ്, വാഹന യോഗം, മനശ്ശാന്തി, ഭോജന സുഖം, സ്ത്രീ സുഖം, ഇതിനുപുറമേ രേവതിക്ക് നല്ല വിവാഹ ജീവിതം, പങ്കാളിക്ക് നല്ല ബുദ്ധി ശക്തി, വിവാഹ യോഗം, പൂരുരുട്ടാതിക്ക് പങ്കാളിയുടെ നല്ല പെരുമാറ്റവും, ധനാഭിവൃദ്ധി, പ്രശസ്തി, കച്ചവട വിജയം, പങ്കാളിയെകൊണ്ട് വിജയം.

തുലാം രാശി - ലാഭം, നല്ല ആരോഗ്യം, യശസ്സ്, ആനന്ദപ്രാപ്തി, നല്ല വിവാഹ സുഖം, ശത്രു പരാജയം, ഗൃഹ സുഖം, രോഗമുക്തി, ഇതിനുപുറമേ രേവതി ദിവസം ഔഷധം, രാസവസ്തു ഇവയെ കുറിച്ചു പഠിക്കല്‍, കഴിവിനപ്പുറം ജോലി, നാഡി തളര്‍ച്ച, ചില്ലറ വഴക്കുകള്‍, തൊഴിലാളികളുടെ ശല്യം, ആത്മഹത്യയില്‍ താല്പര്യം, ഉദരരോഗം, അമ്മാവനുമായി കലഹം, കേസ്സില്‍ പണനഷ്ടം, വിദ്യാഭ്യാസത്തിന് തടസ്സം, വിരലുകളില്‍ രോഗം, പൂരുരുട്ടാതിക്ക് മുകളില്‍ പറഞ്ഞതിന് പുറമേ നല്ല ആരോഗ്യം, രോഗം ബാധിച്ചാലും നല്ല ശുശ്രൂഷ, ലാഭാനുഭവം, ഇലക്ഷന്‍ വിജയം, തെറ്റായ ലൗകീക ബന്ധം,വയറുവേദന,

വൃശ്ചിക രാശി- മോശം ദിവസമാണ്

ധനു രാശി- മോശം ദിവസമാണ്.

മകരം രാശി- ധന ലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രു പരാജയം,മനസ്സന്തോഷം, ധൈര്യം, സ്ത്രീസമ്പര്‍ക്കം, പ്രവര്‍ത്തി വിജയം, പൂരുരുട്ടാതിക്ക് ദയാലു, നല്ല പെരുമാറ്റം, കൂടുതല്‍ സഹോദര ഗുണം, ലക്ഷ്യപ്രാപ്തിക്കായി ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും, ദുര്‍നടപടിക്ക് വശംവദരാകുകയും ചെയ്യും, വിവാഹ സമ്പര്‍ക്കം ഇഷ്ടപ്പെടുകയും, പരസ്യം, പത്രപ്രവര്‍ത്തനം,അദ്ധ്യാപനം അനുകൂലമായിരിക്കും.

കുംഭം രാശി- മോശം ദിവസം

മീനം രാശി- രോഗ മോചനം, സുഖം, സന്തോഷം, സല്‍ക്കാരത്തില്‍ പങ്കുകൊള്ളല്‍, നല്ല ആഹാരം, സമ്മാനലാഭം, ഭാഗ്യം, സാമ്പത്തിക നില മെച്ചം, സന്താന ജനനം, പ്രശസ്തി, തൊഴിലിലുന്നതി,നല്ല വിദ്യാഭ്യാസം, വ്യാകരണ ജ്ഞാനം, ഉത്സാഹം, പണമിടപാടുകള്‍, യാത്രകള്‍ നന്നാകും, ഉഹാഭോഗശക്തിയും ഉണ്ടാകും.

 

 

Aruvikara Krishna Srikantan Nair

Karthiyani Girijadevi
ഫോണ്‍: 9497009188, 6282323703

 
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories