ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വർഷഫലം 2025


വരുവാൻ പോകുന്ന വർഷം 2025 ൽ പ്രധാനപ്പെട്ട രണ്ടു ഗ്രഹങ്ങളായ ഗുരുവും ശനിയും രാശി മാറുന്നു. മാർച്ചിൽ ശനി മീനത്തിലേയ്ക്കും ഗുരു മിഥുനത്തിലേയ്ക്കും മാറുന്നു . ശനി സമാനമായ ഗുരുവിന്റെ രാശിയിലേയ്ക്കും ഗുരു ഒരു ശത്രു ക്ഷേത്രത്തിൽ നിന്ന് മറ്റൊരു ശത്രുക്ഷേത്രമായ മിഥുനത്തിലേയ്ക്കും മാറുന്നു . ഗുരു ശത്രു ക്ഷേത്രത്തിലേയ്ക്ക് മാറുന്നത് കൊണ്ടുതന്നെ ഗുരുവിന്റെ മുഴുവൻ അനുഗ്രഹങ്ങളും ലഭിക്കണമെന്നില്ല. മൂന്ന് , ആറ്, എട്ട്, പന്ത്രണ്ട് എന്നീ രാശികളിലേക്കുള്ള മാറ്റം പ്രതികൂലതകൾ സൃഷ്ടിച്ചെക്കാം. എല്ലാ രാശിക്കാർക്കും ഐശ്വര്യ സമ്പൂർണ്ണമായ ഒരു പുതുവത്സരം നേരുന്നു


മേടം രാശി (അശ്വതി, ഭരണി, കാർത്തിക കാൽ)

വർഷത്തിൻ്റെ പകുതിവരെ കാര്യങ്ങൾ വളരെ അനുകൂലമായിരിക്കും. ജോലി മാറ്റം, ധനനിക്ഷേപം എന്നിവ വർഷത്തിലെ ആദ്യ പകുതി ചെയ്യുക. അതിനുശേഷം എല്ലാം മേഖലകളിലും വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഗുരു മെയ് മാസത്തിൽ മൂന്നാം ഭാവത്തിലും ശനി മാർച്ചിൽ ഏഴരശ്ശനിയുടെ തുടക്കത്തിലുമാണ്. രണ്ടും ദോഷപ്രദമായി അതുകൊണ്ട് വെല്ലുവിളികളെ യുക്തിപരമായി ചിന്തിച്ച് മറികടക്കുക. വിഷ്ണു, ധർമ്മ ശാസ്താവ്, ഹനുമാൻ മൂർത്തികളെ ഭജിക്കുന്നത് ദോഷഫലങ്ങളെ കുറയ്ക്കും

ഇടവം രാശി (കാർത്തിക മുക്കാൽ,രോഹിണി, മകയിരം അര)

ഈ വർഷം ഈ രാശിക്കാർക്ക് വളരെ നേട്ടങ്ങൾ ലഭിച്ചേക്കം. വർഷത്തിൻ്റെ പകുതിക്ക് ശേഷം എല്ലാ മേഖലയിൽ നിന്നും അനുകൂല ഫലങ്ങൾ വന്നുചേരും. കർമ്മ മേഖല പുഷ്ടിപ്പെടും വളരെക്കാലമായി കിട്ടാതിരുന്നത് ധനമോ അംഗീകാരങ്ങളോ വന്നുചേരും. മാർച്ച് മാസത്തിൽ ശനി പതിനൊന്നരയ്ക്കും ഗുരു രണ്ടിലേയ്ക്കും കടക്കുന്നു. ഇവ രണ്ടും ഈ രാശിക്കാർക്ക് അനുകൂലമാണ്. കുടുംബ പരദേവത ഭജിക്കുന്നത് കൂടുതൽ ഐശ്വര്യങ്ങൾ നൽകിയേക്കും.

മിഥുനം രാശി (മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ):

ഈ രാശിക്കാർക്ക് പുതുവർഷം വെല്ലുവിളികൾ തരുമെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ കുറച്ച് ഭേദം ആയിരിക്കും. വർഷ പകുതിക്ക് ശേഷം സാമ്പത്തികരംഗം അൽപം മെച്ചപ്പെട്ടേക്കാം. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. നിക്ഷേപം, കടം കൊടുക്കൽ എന്നിവ നഷ്ടങ്ങളിൽ കലശിച്ചേക്കാം. മാർച്ച് മാസത്തിൽ കണ്ടക ശനി തുടങ്ങുന്നു. കർമ്മരംഗത്ത് അലച്ചിൽ, മന്ദത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. മെയ് മാസത്തിൽ ഗുരു ജന്മത്തിൽ വരുന്നത് അത്ര അനുകൂലമല്ല. വിഷ്ണു ക്ഷേത്ര ദർശനം, ഭജനം തുടങ്ങിയവ ദോഷഫലങ്ങളെ കുറച്ചേക്കും.

കർക്കിടകം (പുണർതം കാൽ, പൂയം, ആയില്യം):

കർക്കിടകം രാശിക്കാർക്ക് ഈ വർഷം ഗുണദോഷസമ്മിശ്രമായിരിക്കും. വർഷത്തെ പകുതിക്ക് ശേഷം ധനപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടി വരും. ചിലവ് കൂടുവാൻ സാധ്യതകാണുന്നു. ആരോഗ്യപരമായി മെച്ചപ്പെടുമെങ്കിലും ചില സമയങ്ങളിൽ മാനസിക സംഘർഷങ്ങളിൽ പെട്ടേയ്ക്കാം. മാർച്ച് മാസത്തിൽ ശനി ഒൻപതിലേക്ക് വരുന്നത് കഴിഞ്ഞ കാലത്തേക്കാൾ അനുകൂലതകൾ സൃഷ്ടിക്കും. പക്ഷേ മെയ് മാസത്തിൽ ഗുരു പന്ത്രണ്ടിലേക്ക് വരുന്നത് സാമ്പത്തിക നഷ്ടം, ബാധ്യത എന്നിവ തന്നേക്കാം. വെല്ലുവിളികൾ സമചിത്തതയോടെ നേരിടുക. ശ്രീരാമസ്വാമി, ഹനുമാൻ സ്വാമി ദർശനം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ദോഷഫലങ്ങളെ കുറയ്ക്കും.


ചിങ്ങം രാശി (മകം, പൂരം, ഉത്രം കാൽ)

ഈ രാശിക്കാർക്ക് ഈ വർഷം താരതമ്യേന അനുകൂലമാണ്. വർഷത്തിൻ്റെ പകുതിയ്ക്ക് ശേഷം സാമ്പത്തിക പുരോഗതി ദൃശ്യമാകും. കർമ്മരംഗത്ത് അനുകൂല മാറ്റത്തിന് സാധ്യത കാണുന്നു. കണ്ടകശനി മാറുന്നത് എല്ലാ രംഗത്തും ഉണർവും ഉണ്ടാക്കുമെങ്കിലും അഷ്ടമരാശി സ്ഥിതി ആരോഗ്യപരമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. കൃത്യമായ വ്യായാമം, ഔഷധസേവ എന്നിവ ദോഷഫലങ്ങളെ ലഘൂകരിക്കുവാൻ സാധിക്കും. മാർച്ചിൽ ശനി അഷ്ടമത്തിലും മെയ് മാസത്തിൽ ഗുരു പതിനൊന്നിലേയ്ക്കും കടക്കുന്നു. ഗുരുവിൻ്റെ സ്ഥിതി അനുകൂലമായതു കൊണ്ട് ശുഭഫലങ്ങൾ ഏറി നിൽക്കും. കുടുംബ പരദേവതയെ ഭജിക്കുക, ശാസ്താവിൻ്റെ ക്ഷേത്രത്തിൽ ദർശനം നടത്തുക തുടങ്ങിയവ ശ്രേയസ്കരമായിരിക്കും.

കന്നി രാശി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)

കന്നി രാശിക്കാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രമായിരിക്കും. വർഷത്തിൻ്റെ ആദ്യപകുതി സാമ്പത്തികമായി ഉയർച്ച ഉണ്ടാകുമെങ്കിലും തുടർന്ന് കർമ്മ രംഗത്ത് വെല്ലുവിളികൾ ഉണ്ടായേക്കാം. മാർച്ചിൽ ശനി ഏഴിലേക്ക് കടക്കുന്നു. ശത്രുക്കൾ തലപൊക്കിയേക്കാം. മേഖലയിൽ മത്സരം നേരിടേണ്ടി വന്നേക്കും. വർഷ പകുതിയായിൽ ഗുരുവിൻ്റെ 10 ലേക്കുള്ള മാറ്റം കർമരംഗത്ത് അത്ര അനുകൂലമല്ല. വെല്ലുവിളി നിറഞ്ഞ അനുകൂലമല്ല. വെല്ലുവിളികൾ നിറഞ്ഞ മേഖലയ്ക്ക് സ്ഥാനമാറ്റം ലഭിച്ചേക്കാം. വിഷ്ണു, ഗണപതി, ശാസ്താവ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഭജിക്കുന്നതും ദോഷഫലങ്ങളെ കുറച്ചേയ്ക്കും.

തുലാം രാശി ( ചിത്തിര അര, ചോതി, വിശാഖം മുക്കാൻ )

തുലാം രാശിക്കാർക്ക് ഈ വർഷം എല്ലാ മേഖലകളിലും അഭിവൃദ്ധി ഉണ്ടാവാൻ സാധ്യത കാണുന്നു. വർഷ പകുതിക്ക് ശേഷം തൊഴിലഭിവൃദ്ധിയുണ്ടാകും. മാർച്ചിലെ ശനി മാറ്റവും മെയ് മാസത്തിലെ ഗുരുവിൻ്റെ മാറ്റവും അനുകൂല ഫലങ്ങൾ തരും. വർഷത്തിൻ്റെ ആദ്യഭാഗം ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടിവന്നേക്കും. ഉന്മേഷക്കുറവും ശുഭാപ്തിവിശ്വാസക്കുറവും അനുഭവപ്പെട്ടേക്കാം. മാർച്ചിന് ശേഷം ശത്രുക്കൾക്ക് മേൽ വിജയം വരിക്കാൻ സാധിച്ചേക്കും. ശ്രീകൃഷ്ണസ്വാമിയെ ഭജിക്കുന്നതും ദർശനം നടത്തുന്നതും ഗുണഫലങ്ങൾ തന്നിരിക്കും.

വൃശ്ചികം രാശി (വിശാഖം കാൽ, അനിഴം, തൃക്കേട്ട)

ഈ രാശിക്കാർക്ക് ഈ വർഷം ഗുണദോഷസമ്മിശ്രമായിരിക്കും. വർഷത്തിന് ആദ്യപകുതിയിൽ സാമ്പത്തിക ഉന്നതിയും സന്തോഷവും നൽകുമെങ്കിലും ശേഷം ആരോഗ്യപരമായും മാനസികമായും അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. മാർച്ചിൽ അഞ്ചിലേക്കു ശനി വരുന്നത് കഴിഞ്ഞവർഷത്തേക്കാൾ അനുകൂലമാണെങ്കിലും അനാവശ്യ ചിന്തകൾ ആത്മവിശ്വാസത്തെ കുറച്ചേക്കാം. മെയ് മാസത്തിൽ ഗുരു അഷ്ടമത്തിൽ വരുന്നത് ആരോഗ്യപരമായി അത്ര നല്ലതല്ല. കൃത്യമായ വ്യായാമം, ആഹാരക്രമം എന്നിവ പാലിക്കുകയും അന്നപൂർണേശ്വരിയെ ഭജിക്കുന്നതും സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുന്നതും നല്ലതാണ്.


ധനു രാശി ( മൂലം പൂരാടം ഉത്രാടം കാൽ)

ഈ രാശിക്കാർക്ക് ഈ വർഷം ഗുണദോഷസമ്മിശ്രമായിരിക്കും. കുറച്ചുകാലമായി അനുഭവിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് വർഷത്തിൻ്റെ രണ്ടാം പകുതിയിൽ പരിഹാരം കണ്ടെത്തും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. ശനിയുടെ നാലിലേക്കുള്ള മാറ്റം അനുകൂലം അല്ലെങ്കിലും ഗുരുവിൻ്റെ ഏഴിലേക്കുള്ള മാറ്റം നല്ലതായിരിക്കും. മാർച്ച് മാസം മുതൽ കണ്ടകശനി തുടങ്ങുന്നത് അലച്ചിൽ, വിഘ്നങ്ങൾ തരുമെങ്കിലും മെയ് മാസത്തിലെ ഗുരുവിൻ്റെ മാറ്റം ജോലിയിൽ അനുകൂല മാറ്റങ്ങൾക്ക് കാരണമായേക്കും. വിഷ്ണു ഭജനം, ക്ഷേത്രദർശനം എന്നിവ ഗുണഫലങ്ങളെ തന്നേക്കും.

മകരം രാശി( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

ഈ രാശിക്കാർക്ക് വർഷത്തിൻ്റെ ആദ്യ പകുതി അനുകൂലമാണെങ്കിലും പകുതിക്കു ശേഷം സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിയിൽ താൽപര്യമില്ലാത്ത മേഖലയിലേക്ക് മാറ്റം ഉണ്ടായേക്കാം. ഏഴര ശനി മാർച്ച് മാസത്തിൽ കഴിയുന്നു. ശനിയുടെ മൂന്നാം ഭാവ സ്ഥിതി അനുകൂലമാണ്. മെയ് മാസത്തിൽ ഗുരു ആറിലേക്ക് പ്രവേശിക്കുന്നു. ഈ സമയം ജോലി മാറ്റം, ധന നിക്ഷേപം, ഊഹക്കച്ചവടം എന്നിവയ്ക്ക് അനുകൂലമല്ല. വിഷ്ണു, ശിവ ക്ഷേത്രദർശനം നടത്തുകയും ഭജിക്കുന്നതും ഗുണഫലങ്ങൾ തന്നേയ്ക്കും.

കുംഭം രാശി (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ):

ഈ രാശിക്കാർക്ക് താരതമ്യേന നല്ലൊരു വർഷമാണ് വരുന്നത്. പുതിയ പ്രവർത്തനമേഖല തെരഞ്ഞെടുക്കുവാൻ സാധ്യത കാണുന്നു. അവരവരുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവരും. മാർച്ചിൽ ശനി ഏഴരശനിയുടെ അവസാന ഘട്ടമായ രണ്ടിലേക്ക് കടക്കുന്നു. മെയ് മാസത്തിൽ ഗുരു അഞ്ചിലേക്ക് വരുന്നു. സാമ്പത്തികമായി മെച്ചപ്പെടുകയും സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്തകൾ ലഭിച്ചേക്കാം. ഏഴരശനി ആയതുകൊണ്ട് ചിലവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്. ശ്രീകൃഷ്ണഭഗവാനെ ഭജിക്കുന്നതും ഹനുമാൻ സ്വാമിയെ ഭജിക്കുന്നതും ഗുണഫലങ്ങൾ തന്നേയ്ക്കും.

മീനം രാശി ( പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കുറച്ച് ഭേദമായിരിക്കും. വർഷത്തിൻ്റെ പകുതിക്ക് ശേഷം കഷ്ടപ്പാടുകൾക്ക് കുറച്ച് മാറ്റമുണ്ടാകും. ആദ്യപകുതിയിൽ ജോലി മാറ്റം, അറിയാത്ത മേഖലയിൽ ധനം നിക്ഷേപിക്കുക, കടം കൊടുക്കുക, ലോൺ എടുക്കുക എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. കൂടെ നിൽക്കുന്നവർ കൈയ്യൊഴിന്നതായി തോന്നിയേക്കാം. മാർച്ചിൽ ശനി ജന്മത്തിൽ ഏഴര ശനിയുടെ രണ്ടാം രാശിയിൽ തുടരുന്നു. മെയ്മാസത്തിൽ ഗുരു നാലിൽ പ്രവേശിക്കുന്നത് കഴിഞ്ഞ സമയത്തെക്കാൾ അനുകൂലമാണ്. ഈ സമയം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടായേക്കാം. വിഷ്ണു, ഭദ്രകാളി ക്ഷേത്ര ദർശനം നടത്തുന്നതും ഭണ്ടിക്കുന്നതും ഗുണഫലങ്ങൾ വർദ്ധിപ്പിച്ചേക്കും.

എല്ലാ രാശിക്കാർക്കും നല്ലൊരു പുതുവത്സരം നേരുന്നു.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories