മലയാള വർഷത്തിലെ അവസാന മാസമായ കർക്കിടകം ആത്മീയതയ്ക്കും ആത്മപരിശോധനയ്ക്കും ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്. പണ്ടുകാലത്ത് ഈ മാസത്തിൽ കനത്ത മഴ, കൃഷിപ്പണികളിലെ ഇടവേള, ഭക്ഷ്യക്ഷാമം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെട്ടിരുന്നതിനാൽ ഇതിനെ "ക്ഷാമ മാസം" എന്നും വിളിച്ചിരുന്നു. എന്നാൽ ഈ ക്ഷാമം ഭൗതികമായ കുറവിനെ മാത്രമല്ല, മനസ്സിലെ അഹങ്കാരം, മോഹം, ദുഷ്‌ചിന്തകൾ എന്നിവയെ ഒഴിവാക്കി ആത്മീയ വളർച്ചയിലേക്ക് തിരിയാനുള്ള അവസരത്തെയും സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ഈ മാസം ലാളിത്യമാർന്ന ജീവിതം, ദൈവസ്മരണം, ദാനം, സൽപ്രവൃത്തികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകപ്പെടുന്നു.
കർക്കിടകത്തെ "രാമായണ മാസം" എന്നും വിശേഷിപ്പിക്കുന്നു. ഈ മാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും ആദ്ധ്യാത്മ രാമായണം ഭക്തിപൂർവ്വം പാരായണം ചെയ്യുന്നത് കേരളത്തിലെ ഒരു പുരാതന ആചാരമാണ്. ശ്രീരാമന്റെ ധർമ്മനിഷ്ഠയും സഹനവും ജീവിതമൂല്യങ്ങളും മനസ്സിലാക്കാനും കുടുംബത്തിൽ സമാധാനവും ഐക്യവും വളർത്താനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കർക്കിട മാസ രാശി ഫലം വായിക്കൂ . ഈ കർക്കിടകം നിങ്ങൾക്ക് ഐശ്വര്യ പൂർണ്ണമായിരിക്കട്ടെ.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) ഈ രാശിക്കാർക്ക് വളരെ ശ്രദ്ധ വേണ്ട സമയമാണ്. ഏഴരശ്ശനിയും ഗുരുവിൻ്റെ സ്ഥിതിയും അനുകൂലമല്ല. ആരോഗ്യ കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധ വേണ്ടി വരും. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് അകൽച്ച അനുഭവപ്പെട്ടേയ്ക്കും. കുടുംബത്തിൽ ഒറ്റപ്പെട്ടുപോകുന്നതായി തോന്നിയാൽ അത്ഭുതപ്പെടാനില്ല.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)ഇടവം രാശിക്കാർക്ക് കർക്കിടകമാസം അനുകൂലമെങ്കിലും, ഗുരു അനിഷ്ട ഭാവത്തിൽ ആയതു കൊണ്ട് ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിലിൽ അഭിവൃദ്ധി ദൃശ്യമാകും. ശത്രുക്കളുടെ ശല്യത്തിന് തൽക്കാല ശമനമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)മിഥുനം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണിത്. ശനി, ഗുരു ഇവരുടെ ശുഭസ്ഥിതി പ്രതികൂല അവസ്ഥയിൽ നിന്ന് കരകയറ്റിയേക്കും. ധന നഷ്ടം വരാതെ നോക്കുക. വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വഞ്ചനയുണ്ടായേക്കാം. കണ്ണ് സംബന്ധമായ അസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)ഈ രാശിക്കാർക്ക് കർക്കിടക മാസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഗുരുവിൻ്റെ സ്ഥിതി അത്ര അനുകൂലമല്ല. ജോലിയിൽ കഠിനാദ്ധ്വാനം, ധന നഷ്ടം, പ്രയോജനമില്ലാത്ത യാത്രകൾ, ചെറിയ അസുഖങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടേയ്ക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)ചിങ്ങം രാശിക്കാർക്ക് കർക്കിടകം അത്ര അനുകൂലമല്ല. ഗുരുവിൻ്റെ പ്രതികൂല സ്ഥാനം കഷ്ട നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. ചിലവ് കൂടുതലായിരിക്കും. കടം കൊടുത്ത ധനം ലഭിക്കാതെ വന്നേക്കാം. കൈ കാലുകളിൽ പരിക്കുകൾ പറ്റുവാൻ സാധ്യത കൂടുതലായിരിക്കും. വളരെ ശ്രദ്ധവേണ്ട സമയമാണിത്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)ഈ രാശിക്കാർക്ക് കർക്കിടകം അനുകൂലമായി കാണുന്നു. ഗുരുവിൻ്റെ ശുഭസ്ഥിതിയും നല്ല ഫലങ്ങൾ നൽകും. തൊഴിലിൽ അഭിവൃദ്ധി ദൃശ്യമാകും. അർഹതപ്പെട്ട ദ്രവ്യങ്ങൾ ലഭിക്കും. ശത്രുശല്യങ്ങൾ ഒഴിഞ്ഞു പോകും. കുറച്ചു കാലമായി ശല്യപ്പെടുത്തിയിരുന്ന അസുഖങ്ങൾക്ക് ശമനമുണ്ടാകും
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)തുലാം രാശിക്കാർക്ക് കർക്കിടകം ഗുണദോഷ സമ്മിശ്രമായിരിക്കും. തൊഴിലിൽ സ്ഥാനമാനങ്ങൾ ലഭിക്കുമെങ്കിലും കഠിനാദ്ധ്വാനം വേണ്ടി വന്നേക്കും. ധന ലാഭം പ്രതീക്ഷിക്കാം. എല്ലാ മേഖലയിലും കാര്യ വിജയം ഉണ്ടാകുമെങ്കിലും കുറച്ചു കഷ്ടപ്പെടേണ്ടി വന്നേക്കും.
വൃശ്ചിക (വിശാഖം 1/4, അനിഴം, തൃക്കേട്ട)ം ഈ രാശിക്കാർക്ക് കർക്കിടക മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഗുരുവിൻ്റെ ശുഭസ്ഥിതി അനിഷ്ടങ്ങളെ ഒഴിവാക്കുമെങ്കിലും എല്ലാ മേഖലയിലും ശ്രദ്ധ വേണ്ട സമയമാണിത്. ചെറിയ വീഴ്ചകൾ, നിസ്സഹായാവസ്ഥ, അനാരോഗ്യം തുടങ്ങിയവ അനുഭവത്തിൽ വന്നേക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)ധനു രാശിക്കാർക്ക് വളരെ ശ്രദ്ധ വേണ്ട സമയമാണിത്. കണ്ടകശ്ശനി, അഷ്ടമ വ്യാഴം കൂടാതെ രവിയുടെ അനിഷ്ട സ്ഥാനം ഇവ പ്രതികൂലതകൾ തന്നേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധ വേണ്ടി വന്നേക്കും. ധന നഷ്ടം വരാതെ നോക്കുക. അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങൾ ഉണ്ടാകുവാൻ സാധ്യതയില്ല.
മകര (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)ംഈ രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ഗുരുവിൻ്റെയും ശനിയുടെയും അനുകൂല സ്ഥിതി ഒരു പരിധി വരെ സഹായകമായിരിക്കും. അനാവശ്യ സഞ്ചാരം, പങ്കാളിയുമായി സ്വരച്ചേർച്ചയില്ലയ്മ, ദഹന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രതികൂലതകൾ സൃഷ്ടിച്ചെക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)ഈ രാശിക്കാർക്ക് കുറച്ച് മെച്ചപ്പെട്ട മാസമായിരിക്കും. പക്ഷെ ഗുരുവിന്റെയും ശനിയുടെയും പ്രതികൂല സ്ഥാന സ്ഥിതി വെല്ലുവിളികൾ ഉയർത്തിയേക്കും. എല്ലാ മേഖലയിലും കാര്യവിജയമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സ്ഥാനമാനങ്ങൾ തേടി വന്നേക്കും.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)മീനം രാശിക്കാർക്ക് ഈ കർക്കിടകം അത്ര അനുകൂലമല്ല . ഗുരുവിൻ്റെ ശുഭസ്ഥിതി അനുകൂലമാണെങ്കിലും അസുഖങ്ങൾ ശല്യം ചെയ്യുവാൻ സാധ്യതയുണ്ട്. പലതരത്തിലുള്ള ചിലവുകൾ വന്നു ചേരും. ശത്രുക്കൾ പല തരത്തിലുള്ള ഉപദ്രവങ്ങൾ സൃഷ്ടിച്ചെക്.കാം