നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?
ഏത് ശാസ്ത്രമായാലും, അതിന് ജനപ്രീതിയും, അംഗീകാരവും, വര്‍ദ്ധിക്കുമ്പോള്‍ ആ വിജ്ഞാന ശാഖയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വായനക്കാരന്റെ ജിജ്ഞാസയെ ശമിപ്പിക്കുവാ൯ തരത്തിലുള്ള ഗ്രന്ഥമാകാണമെങ്കില്‍ ഗ്രന്ഥകാരന് ആ വിഷയത്തിലുള്ള അവഗാഹവും, രചനാ സാമര്‍ത്ഥ്യവും, അത്യന്താപേക്ഷിതമാണ്.
വാസ്തു ശാസ്ത്രം മനുഷ്യന്റെ വാസഗൃഹങ്ങളെ പറ്റിയുള്ള തത്ത്വങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ്. താമസിക്കാ൯ ഉതുകുന്നത് എന്നര്‍ത്ഥമുള്ള 'വസ് നിവാസേ' എന്ന സംസ്കൃത ധാതുവില്‍ നിന്നാന്നു വാസ്തു ശബ്ദത്തിന്റെ ആഗമനം.
ഇന്ന്‍ ഈ ശാസ്ത്ര ശാഖാ ജനസമൂഹത്തില്‍ പ്രചുര പ്രചാരം നേടിയിരിക്കുന്നു. ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ഈ ശാസ്ത്രത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നത് തികച്ചും ആശ്വാസമായ ഒന്നാണ്. കാരണം ശരിയായ ഉപയോഗമില്ലാതെയും കച്ചവട ലക്ഷ്യത്തോടും വ൯പരസ്യങ്ങളോടും കൂടി ഇത്തരം ശാസ്ത്രശാഖകളെ സമീപിക്കുന്നതിലൂടെ ഇവയുടെ ആത്യന്തികമായ മൂല്യച്ചുതിയില്‍ അകപ്പെട്ടിരിക്കുകയാണ്.
ഇവിടെ, നാം താമസിക്കുന്ന വസ്തു ദോഷകരമാണോ, അല്ലയോ, എന്ന് സ്വയം മനസിലാക്കുവാനുള്ള ഒരു പരീക്ഷണ മാര്‍ഗ്ഗമാണ് വിവരിക്കുന്നത്.
ആദ്യമേ പറയട്ടെ ഇവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. വിശ്വാസ വിശുദ്ധിയിലൂടെ മാത്രം ഗ്രഹിക്കാ൯ കഴിയുന്ന ഒന്നാണല്ലോ ഈശ്വര സാമീപ്യം.
ഈ പരീക്ഷണത്തിനായി നമുക്ക് ദിക്കുകള്‍ക്ക് അവയുടെ പ്രാധാന്യം അനുസരിച്ച് ഓരോ മാര്‍ക്കുകളും അഭിപ്രായങ്ങളും കൊടുക്കാം
കിഴക്ക് : 4 മാ൪ക്ക് : അത്യുത്തമം ( അഭിപ്രായം)
വടക്ക് : 3 മാ൪ക്ക് : ഉത്തമം ( അഭിപ്രായം)
പടിഞ്ഞാറ് : 2 മാ൪ക്ക് : മാധ്യമം ( അഭിപ്രായം)
തെക്ക് : 1 മാ൪ക്ക് : അധമം ( അഭിപ്രായം)
ഇനി ഗൃഹനാഥ൯ / ഗൃഹനാഥയുടെയോ നക്ഷത്രം വരുന്ന ഒരു ശുഭ ദിവസത്തില്‍ ( ശനി, ചൊവ്വ, ഞായ്യര്‍ ദിവസങ്ങള്‍ ആവരുത് ) അല്ലെങ്കില്‍ തിങ്കള്‍, വ്യാഴം, വെള്ളി എന്നി ദിവസങ്ങളില്‍ ഒരു ദിവസം ( മുകളില്‍ പറഞ്ഞ പ്രകാരം നക്ഷത്ര പ്രാധാന്യം നോക്കാതെ ചെയ്യുന്നു എങ്കില്‍ )
രാവിലെ എഴുന്നേറ്റു കുളിച്ച് സ്വന്തമായി ക്ഷേത്രം ഉണ്ടങ്കില്‍ ( കുടുംബ ക്ഷേത്രം ) അവിടെയോ, അല്ലെങ്കില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലോ പോയി ദേവദര്‍ശനം നടത്തി, തിരികെ വന്ന്‍ ഒരു നിലവിളക്കില്‍ ,1/4 ഭാഗം, വിളക്കെണ്ണ യോ, നെയ്യോ ഒഴിച്ച്, 4 തിരികള്‍, ദിക്കനുസരിച്ച്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നി ക്രമത്തില്‍ പ്രദക്ഷിണമായി , ദൈവ വിചാരത്തോടെ തെളിയിക്കുക.
ഈ കര്‍മ്മം, പൂജ മുറിയില്‍ ആയാല്‍ ഉത്തമം അല്ലാത്ത പക്ഷം, തിരഞ്ഞെടുക്കുന്ന മുറി ശുദ്ധമാക്കി വേണം ചടങ്ങ് ചെയ്യുവാ൯. ശ്രദ്ധിക്കേണ്ട കാര്യം നിലവിളക്ക് വെറും നിലത്ത് വയ്ക്കാതെ, ഒരു തൂശനിലയില്‍ വേണം വെയ്ക്കാന്‍.
അതിന്നു മുന്‍പായി, ശുദ്ധമാക്കിയ തറയില്‍, പരീക്ഷിക്കേണ്ട ഭുമിയില്‍ നിന്നും, അല്പം മണല്‍ കൊണ്ടു വന്നു, താഴെ നിരത്തണം അതിന്നു മുകളില്‍ വേണം ഇലയിട്ടു വിളക്ക് വെയ്ക്കാന്‍.
പ്രദിക്ഷിണമായി വിളക്ക് തെളിയിച്ച ശേഷം ഗ്രഹനാഥ൯, അവിടെ ഇരുന്ന്‍ നാമം ജപിക്കുക ( ഈ ഇരുപ്പ് ഒരുപാട് നേരം ആവാതിരിക്കുവാന്‍ വിളക്കില്‍ കുറച്ച് മാത്രം എണ്ണയേ ഒഴിക്കാവു എന്ന് നേരത്തെ പറഞ്ഞത്).
ഏത് തിരിയണോ, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത് എന്നതനുസരിച്ചായിരിക്കും നിങ്ങുളുടെ ഭൂമിയുടെ ഗുണം.
അതായത്, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത് കിഴക്കേ തിരിയായാല്‍ നിങ്ങളുടെ ഭൂമി അത്യുത്തമവും ആണെന്നും, വടക്ക് ആണെങ്കില്‍ ഉത്തമം, പടിഞ്ഞാറ് എങ്കില്‍ മധ്യമം എന്നും തെക്ക് വശത്തെ തിരിയാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍, ഭൂമിദോഷം വളരെ ഗുരുതരമാണ് എന്ന്‍ മനസ്സിലാക്കി അതിന്‍ വേണ്ടുന്ന പ്രതിക്രിയകള്‍- ഉത്തമമായിചെയ്ത് ഈശ്വര കാരുണ്യത്തോടെ മുന്‍പോട്ടുള്ള ജിവിതം നയിക്കുക.
രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com