പുത്രന്‍/പുത്രി എങ്ങനെയായിരിക്കും?
ഒരാളുടെ ജാതകത്തിലെ അഞ്ചാം ഭാവമാണ് പുത്രനെ അഥവാ പുത്രിയെ സൂചിപ്പിക്കുന്നത്.'മന്ത്രാമാത്യതനൂജാ: പഞ്ചമഭാത്സ്യവ്മന്യസ്യമപിചിന്ത്യം'. തനൂജന്‍ അഥവാ സന്താനം അഞ്ചാം ഭാവമെന്ന് സൂചിപ്പിച്ചിരിക്കുന്നു.
'ധീചില്‍ പുത്രാംഗസൌഖ്യം സുരഗുരു' എന്ന ഗ്രഹകാരകത്വ പ്രമാണമനുസരിച്ച് വ്യാഴം സന്താനകാരകനാണ് എന്നും വരുന്നു.
ലഗ്‌നാധിപന്റെ മിത്രമാണ് അഞ്ചാം ഭാവാധിപന്‍ എങ്കില്‍ പുത്രസുഖം ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 5ല്‍ തന്നെ നില്ക്കുകയും അതിനെ ശുഭഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്താല്‍ മക്കളില്‍ നിന്നും സുഖം ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 7ല്‍ നിന്നാല്‍ മക്കള്‍ സല്‍സ്വഭാവികളാകും. അഞ്ചാം ഭാവാധിപന്‍ 1,4,10 എന്നീ കേന്ദ്രങ്ങളിലും വരുന്നത് നല്ലതാണ്. ഗുരു അഞ്ചാം ഭാവാധിപനാകുകയും ശുഭഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്യുന്നത് സന്താനസമൃദ്ധിക്കു കാരണമാകും.
അഞ്ചാം ഭാവം ശുഭഗ്രഹങ്ങള്‍ക്ക് ഇടയിലാണെങ്കില്‍ ജാതകന് തീക്ഷമായ ബുദ്ധിശക്തി ഉണ്ടാകും. അഞ്ചാം ഭാവാധിപന്‍ പുരുഷ ഗ്രഹമാക്കുകയും, അത് പുരുഷരാശിയില്‍ നില്‍ക്കുക, പുരുഷ നവാംശത്തില്‍ നില്‍ക്കുക എന്നീവ സംഭവിച്ചാല്‍ ആദ്യ സന്താനം പുരുഷ സന്താനമാകും.
ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും ചേര്‍ന്ന് നില്ക്കുന്നത് പിതാവും തന്റെ സന്താനവുമായുള്ള ബന്ധം കാണിക്കുന്നു. സൂര്യന്റെ ഭാവഫലത്തില്‍, രവി 9ല്‍ നിന്നാല്‍ 'ധര്‌മ്മേത സുതാര്ത്ഥത സുഖഭാക്' എന്ന് ഹോരയില്‍ പറഞ്ഞിരിക്കുന്നു. പുത്രന്മാര്‍, ധനം, സുഖം എന്നിവ ഉണ്ടാകുമെന്നാണര്ത്ഥം.
എന്നാല്‍ രവി 5ല്‍ വന്നാല്‍ ഹോരാ പറയുന്നത് 'അസുതോധനവര്ജ്ജി്തസ്ത്രികോണേ' എന്നാണ്. കുട്ടികള്‍ ഉണ്ടാകാന്‍ ബുദ്ധിമുട്ടുണ്ടാകാം എന്നാണ് സൂചന. അഞ്ചാം ഭാവാധിപന്‍ നീചനാകുക, ലഗ്‌നധിപനന്റെ ശത്രു ആകുക എന്നിവയും പുത്രസുഖം കുറയ്ക്കാന്‍ കാരണമാകും. അഞ്ചാംഭാവാധിപന്‍ 3,6,8,12 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുക ഭാവാധിപനെ പാപന്മാര്‍ നോക്കുകയും ചെയ്താല്‍ പുത്രസുഖം കുറയും. അഞ്ചാം ഭാവമോ അഞ്ചാം ഭാവാധിപനോ പാപന്മാര്‍ക്കിടയ്ക്ക് ആകുകയും പുത്രകാരകനായ ഗുരുവിന് പാപബന്ധം വരികയും ചെയ്യുന്നതും പുത്രസുഖമില്ലായ്മയ്ക്ക് കാരണമാകും. ശനി ക്ഷേത്രമോ ബുധ ക്ഷേത്രമോ അഞ്ചാം ഭാവമായി വരിക അവിടേയ്ക്ക് ശനിയും ഗുളികനോ നോക്കുകയും ചെയ്യുകയാണെങ്കില്‍ അത് ദത്തുപുത്രന്മാര്‍ വേണ്ടിവരുന്ന യോഗമാണ്. ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും പരസ്പ്പരം ഷഷ്ഠാഷ്ഠമങ്ങളിലെ ദ്വിദ്വാദശങ്ങളിലോ നില്‍ക്കുന്നത് ദോഷമാണ്. 6,8,12 ഭാവാധിപന്മാര്‍ അഞ്ചാം ഭാവത്തില്‍ വരുന്നതും ഗുണകരമല്ല.
വളരെ പ്രശസ്തരായ ഒരു അച്ഛന്റെ യും മകന്റയും ജാതകം ഉദാഹരണമായി എടുക്കാം. ഹൈദര്‍ അലിയുടെയും മൈസൂര്‍ കടുവ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പു സുല്‍ത്താന്റെയും ഗൃഹസ്ഥിതി നോക്കുക.
ഹൈദരാലിയുടെ ജാതകം ഒരത്ഭുതമാണ്. രണ്ടാം ഭാവത്തില്‍ 6 ഗ്രഹങ്ങള്‍. അഞ്ചാം ഭാവാധിപന്‍ ശനിയാണ്. അഞ്ചാം ഭാവാധിപനോടൊപ്പം ചൊവ്വയുണ്ട്. പിതൃകാരകനായ വ്യാഴത്തിന് പാപയോഗം വന്നു. പുത്രസുഖം കിട്ടാത്ത ആളാണ് ഹൈദര്‍. ലഗ്‌നാധിപനായ ശുക്രന്റെ ദശയില്‍ വലിയ നേട്ടങ്ങള്‍ ഹൈദര്‍ നേടി. 2ഉം 7ഉം ഭാവാധിപത്യം കൊണ്ട് മാരകനായ ചൊവ്വയുടെ ദശയില്‍ അദ്ദേഹം മരിച്ചു. സാധാരണക്കാരനായി ജീവിതം തുടങ്ങിയ ഹൈദര്‍ 60ാം വയസില്‍ മരിക്കുമ്പോള്‍ തന്റെം മകനായ ടിപ്പുവിന് നല്കിയത് 30 കോടി പണവും കോടികളുടെ സ്വര്‍ണ്ണവും രത്‌നവും ആയിരുന്നു. ഭരണത്തിന്റെയും സമ്പത്തിന്റെയും ഭാവമായ രണ്ടാം ഭാവത്തില്‍ 6 ഗ്രഹം നില്‍ക്കുന്നതാകാം ഈ വിജയത്തിന് കാരണം.
ടിപ്പുവിന്റെ ജാതകത്തില്‍ ലഗ്‌നാധിപന്‍ ഗുരുവായിരുന്നെങ്കിലും ലഗ്‌നാധിപനെ ശനി, രാഹു, കേതു, ചൊവ്വ എന്നീ പാപന്മാര്‍ ബന്ധപ്പെട്ടതിനാല്‍ അദ്ദേഹത്തിന് മഹത്വം ആര്‍ജ്ജിക്കാന്‍ കഴിയാതെ പോയി. പിതാവിന്റെത ശാന്തതയോടെ കാര്യ നിരീക്ഷണപാടവമോ സാമര്‍ത്ഥ്യങ്ങളോ മകനായ ടിപ്പുവിനില്ലാതെ പോയി. പക്ഷേ ഹൈദരുടെ രണ്ടാം ഭാവം അത്ഭുതപ്പെടുത്തിയപോലെ മകന്റെഷ 12ാം ഭാവാധിപനും അത്ഭുതപ്പെടുത്തുന്നു. അവിടെ നില്‍ക്കുകയും നോക്കുകയും ചെയ്യുന്ന ഗ്രഹങ്ങളുടെ എണ്ണവും 6 തന്നെ. 12ാം ഭാവം എന്നാല്‍ 'പാപം, വ്യയം, ചപതനം' എന്നാണല്ലോ പറയുക. നഷ്ട്ടത്തിന്റെ ഭാവമായ 12 ആണ് ടിപ്പുവിന്റെം ജാതകത്തിലെ പ്രത്യേകത. വ്യാഴദിശയില്‍ ശനി അപഹാരകാലത്ത് ശ്രീരംഗപട്ടണത്തുവച്ച് ഇംഗ്ലീഷുകാരെ നേരിട്ട ടിപ്പു ധീരനായി മരിച്ചു.
ധനു ലഗനാധിപനായ ടിപ്പു ആ ലഗ്നത്തിന്റെ അര്‍ത്ഥത്തെ സാധൂകരിക്കുക കൂടി ആയിരുന്നു. ധനു ലഗ്നത്തിനു യുദ്ധ രാശി എന്നും പറയാറുണ്ട്. യുദ്ധ വീരനായ ടിപ്പു യുദ്ധത്തില്‍ ഒരു തികഞ്ഞ പോരാളിയെ പോലെ മരണപ്പെടുകയുണ്ടായി. മരിക്കുമ്പോള്‍ 48 വയസുമാത്രമെ അദ്ദേഹത്തിനുണ്ടായുള്ളു. ഹൈദര്‍ യഥാര്‍ത്ഥത്തില്‍ നെപ്പോളിയനെപ്പോലെ വലിയവനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെഥ മകന്റെ കാലത്ത് മൈസൂര്‍ സാമ്രാജ്യം നഷ്ട്ടപ്പെട്ടു. 1782ല്‍ ഹൈദര്‍ മരിച്ച് 17 വര്‍ഷങ്ങള്‍ക്കു ശേഷം 1799ല്‍ മകന്‍ ടിപ്പു മരിച്ചു. സാമ്രാജ്യവും നശിച്ചു.
എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com