ജ്യോതിഷം

ജാതകവും വിവാഹ പൊരുത്തവും


ജാതകവും വിവാഹ പൊരുത്തവും

ഹൈന്ദവ ജ്യോതിശാസ്ത്രപ്രകാരം രണ്ട് വ്യക്തികള്‍ക്കിടയിലുള്ള വിവാഹ പൊരുത്തം നിശ്ചയിക്കുന്നത് ജാതകപൊരുത്തത്തിലൂടെയാണ്. ജനനസമയത്തെ വിവിധ ജ്യോതിഷ ഘടകങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഏതൊരു വ്യക്തിയുടെയും ജീവിതവും വ്യക്തിത്വവും. ഇതില്‍ നവഗ്രഹങ്ങളുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം. രണ്ട് വ്യക്തികള്‍ വിവാഹിതരായാല്‍, അവരുടെ ദാമ്പത്യജീവിതം എങ്ങനെയാകും എന്നറിയുവാന്‍, ജ്യോതിശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ള പ്രക്രിയയാണ് ജാതകപൊരുത്തം. വിവാഹം എന്ന പവിത്രമായ ബന്ധത്തില്‍ സ്ത്രീയും പുരുഷനും ജീവിതാവസാനം വരെ പരസ്പര സ്നേഹവും പരിലാളനയും നിലനിര്‍ത്തേണ്ടതാണ്. ഓരോ വ്യക്തിയും അനുയോജ്യനായ/അനുയോജ്യയായ ഇണയെ കണ്ടെത്തുവാനും, ശുഭകരമായ വിവാഹജീവിതം നയിക്കുവാനും ജാതകപൊരുത്തം നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ജാതകപൊരുത്തത്തിന്‍റെ പ്രാധാന്യം
വിവാഹ ആലോചനയിലെ ആദ്യത്തേതും സര്‍വ്വപ്രധാനവുമായ നടപടിയാണ് വിവാഹപൊരുത്തം അഥവാ ജാതകപൊരുത്തം നോക്കല്‍. സ്ത്രീയുടെയും പുരുഷന്‍റേയും ജാതകം വിശകലനം ചെയ്ത്, പൊരുത്തം നിര്‍ണ്ണയിക്കുവാന്‍, നമ്മുടെ ജ്യോതിശാസ്ത്രം പ്രത്യേകം ചിട്ടപ്പെടുത്തിയ മാര്‍ഗ്ഗരേഖകളുണ്ട്. രണ്ട് വ്യക്തികളുടെയും ജാതകത്തിലെ വിവിധ ജ്യോതിഷ ഘടകങ്ങള്‍ തമ്മിലുള്ള ഒത്തിണക്കമാണ് ഇതില്‍ വിശകലനം ചെയ്യുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള ശാരീരികവും മാനസികവും വൈകാരികവുമായ ഒത്തിണക്കത്തെ പ്രതിബാധിക്കുന്നു. ഇപ്രകാരമുള്ള ജാതകപഠനം, അവരൂടെ വിവാഹജീവിതത്തിലെ ശുഭ അശുഭ കാര്യങ്ങളെയും ഉയര്‍ച്ചതാഴ്ച്ചകളെയും അറിയുവാന്‍ സഹായിക്കുന്നതാണ്. പൊരുത്തമുള്ള ജാതകങ്ങള്‍ ജീവിതാവസാനം വരെയുള്ള സ്നേഹവും ക്ഷേമവും ഉറപ്പ് നല്‍കും.

ജډനക്ഷത്രവും, ഗ്രഹങ്ങളുടെ സ്ഥാനങ്ങളുമാണ് പൊരുത്തത്തിന്‍റെ അടിസ്ഥാനമെങ്കിലും, സ്ത്രീയുടെയും പുരുഷന്‍റേയും ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ ജ്യോതിഷ ഘടകങ്ങളും പരിഗണിച്ചുകൊണ്ടുള്ള ജാതക വിശകലനമാണ് പൊരുത്തം നോക്കല്‍. പുരാതനകാലത്ത് 20 വിവിധ പൊരുത്തങ്ങള്‍ നോക്കിയിരുന്നെങ്കില്‍, ഇതില്‍ പ്രധാനപ്പെട്ട 10 പൊരുത്തങ്ങളാണ് ഇന്ന് വിശകലനം ചെയ്യാറുള്ളത്. വിവാഹജീവിതത്തിലെ വിവിധ ഘടകങ്ങളെ സംബന്ധിക്കുന്നതാണ് ഈ പൊരുത്തങ്ങള്‍. പരസ്പര സ്നേഹം, ഒത്തിണക്കം, ക്ഷേമം, ലൈംഗികത, ആരോഗ്യം, വൈകാരികത, സന്താനഭാഗ്യം, ദീര്‍ഘായുസ്സ്, സൗഭാഗ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ എത്രത്തോളമുണ്ടെന്ന് ഈ പൊരുത്തങ്ങള്‍ തെളിയിക്കും. ഇവയുടെ മൊത്തത്തിലുള്ള പൊരുത്തമാണ് എല്ലാ വിവാഹാലോചനയുടെയും നിര്‍ണ്ണായക ഘടകം. പത്ത് പൊരുത്തങ്ങളുടെയും മൊത്തത്തിലുള്ള തോത് അടിസ്ഥാനപ്പെടുത്തി ഒരു വിവാഹാലോചന വേണമോ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കുവാന്‍ ജ്യോതിഷിക്ക് കഴിയും.

പൊരുത്തവും ബന്ധങ്ങളുടെ ദൃഢതയും
വിവിധ കാര്യങ്ങളില്‍, സ്ത്രീയ്ക്കും പുരുഷനുമുള്ള ഒത്തൊരുമയും, അവയുടെ ദൃഢതയും വ്യക്തമാക്കുന്നതാണ് പൊരുത്തങ്ങള്‍. ഭാര്യാഭര്‍ത്തൃ ബന്ധത്തിലെ സ്വരചേര്‍ച്ചയും, സ്ഥിരതയും ഇത് തെളിയിക്കുന്നു. 10 പൊരുത്തങ്ങള്‍ക്ക് പകരം, എട്ടും, പന്ത്രണ്ടും പൊരുത്തങ്ങള്‍ ചില പ്രദേശങ്ങളില്‍ നോക്കാറുണ്ട്. ദിനം, ഗണം, യോനി, രാശി, രാശ്യാധിപതി, രജ്ജു, വേധ, വാസ്യ, മഹേന്ദ്ര, സ്ത്രീ ദീര്‍ഘം തുടങ്ങിയ 10 പൊരുത്തങ്ങളാണ് കൂടുതലായി വിശകലനം ചെയ്യപ്പെടുന്നത്. പൊരുത്തം നോക്കുന്ന പ്രക്രിയയില്‍, ഇവയില്‍ ഓരോന്നും പ്രത്യേകമായി വിശകലനം ചെയ്യാറുണ്ട്.

ദിനം പൊരുത്തം
ഭാര്യാഭര്‍ത്താക്കډാരുടെ ആരോഗ്യം, ക്ഷേമം എന്നിവയെ സംബന്ധിച്ചുള്ളതാണ് ദിനം പൊരുത്തം. മെച്ചപ്പെട്ട ദിനം പൊരുത്തം, രോഗപീഡകളും ദാരിദ്ര്യവും ഇല്ലാത്ത ദീര്‍ഘായുസ്സും സമൃദ്ധിയും നിറഞ്ഞ ദാമ്പത്യത്തെയാണ് സൂചിപ്പിക്കുന്നത്.

ഗണം പൊരുത്തം
സ്ത്രീയുടെയും പുരുഷന്‍റേയും വൈകാരികനിലവാരങ്ങള്‍ തമ്മിലുള്ള പൊരുത്തമാണ് ഗണം പൊരുത്തം. ലൈംഗികതയിലെ പൊരുത്തത്തേയും ഇത് സൂചിപ്പിക്കുന്നു.

യോനി പൊരുത്തം
ലൈംഗികതയിലെ സ്വരചേര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് യോനി പൊരുത്തം. മറ്റ് വികാരങ്ങളുമായി ബന്ധപ്പെട്ടതാണ് ലൈംഗികതയെങ്കിലും, ഇതില്‍ ഉണ്ടായേക്കാവുന്ന ചേര്‍ച്ചയില്ലായ്മകള്‍, യോനി പൊരുത്തം വിശകലനം ചെയ്യുന്നതിലൂടെ അറിയുവാന്‍ കഴിയും. ശാരീരിക ചേര്‍ച്ചയേയും സൂചിപ്പിക്കുന്ന യോനി പൊരുത്തം സ്ത്രീക്കും പുരുഷനുമായി പ്രത്യേകം വിശകലനം ചെയ്യേണ്ടതാണ്.

രാശി പൊരുത്തം
ജډ രാശികളും ജډ നക്ഷത്രങ്ങളും തമ്മിലുള്ള പൊരുത്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവത്തേയും ശാരീരിക ഘടനയേയും സ്വാധീനിക്കുന്ന ഘടകങ്ങളായ ജډരാശിയും ജډനക്ഷത്രവും നിശ്ചയിക്കുന്നത് ജനനസമയത്തെ ചന്ദ്രന്‍റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പൊരുത്തങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് രാശി പൊരുത്തം. മികച്ച രാശിപൊരുത്തം, മറ്റ് പൊരുത്തങ്ങളിലെ കുറവുകള്‍ക്ക് ഒരു പരിഹാരമാണ്.

രാശ്യാധിപതി പൊരുത്തം
സ്ത്രീയുടെയും പുരുഷന്‍റേയും ജډനക്ഷത്രാധിപډാര്‍ തമ്മിലുള്ള പൊരുത്തമാണ് രാശ്യാധിപതി പൊരുത്തം. ജډനക്ഷത്രാധിപډാര്‍ പരസ്പരം മിത്രഭാവത്തിലോ ശത്രുഭാവത്തിലോ ആകാവുന്നതാണ്. നല്ല പൊരുത്തത്തിന് രാശ്യാധിപډാര്‍ മിത്രങ്ങളാകേണ്ടതാണ്. ഇത് സുദീര്‍ഘവും ആനന്ദകരവുമായ കുടുംബജീവിതത്തെ സൂചിപ്പിക്കുന്നു. ഇതിന് വിപരീതമായ ഫലമാണ് ശത്രുഭാവത്തിലെ രാശ്യാധിപډാര്‍ സൂചിപ്പിക്കുന്നത്. ദമ്പതികള്‍ക്ക് ഉണ്ടാകാവുന്ന സന്താനങ്ങളെയും സ്വാധീനിക്കുന്നതാണ് രാശ്യാധിപതി പൊരുത്തം.

രജ്ജു പൊരുത്തം
ആനന്ദകരമായ വിവാഹജീവിതത്തേയും ദീര്‍ഘായുസ്സിനേയും സൂചിപ്പിക്കുന്ന രജ്ജു പൊരുത്തം ഏറെ പ്രധാനപ്പെട്ടതാണ്. പുരുഷന്‍റെ/ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനെ സൂചിപ്പിക്കുന്നതായതിനാല്‍ രജ്ജുപൊരുത്തം വിശദമായി പഠിക്കേണ്ടതാണ്.

വേധപൊരുത്തം
പീഡ, വ്യഥ എന്നിവയെ സൂചിപ്പിക്കുന്ന പദമാണ് 'വേധ'. ഇത്, സ്ത്രീയുടെയും പുരുഷന്‍റേയും ജډനക്ഷത്രങ്ങള്‍ക്കിടയിലുള്ള പൊരുത്തകേടുകള്‍ വിശകലനം ചെയ്യും. പരസ്പരം ചേരാത്ത ജډനക്ഷത്രങ്ങള്‍ വിവാഹജീവിതം ക്ലേശകരമാക്കും. ഇത് രോഗപീഡകള്‍, മനക്ലേശം എന്നിവയ്ക്ക് കാരണമാകും. വേധ ഇല്ലാത്ത അഥവാ പൊരുത്തമുള്ള നക്ഷത്രങ്ങള്‍ സന്തോഷകരമായ കുടുംബജീവിതത്തേയും സൂചിപ്പിക്കുന്നു.

വാസ്യ പൊരുത്തം
ദമ്പതികളുടെ രാശികള്‍ തമ്മിലുള്ള പൊരുത്തമാണ് വാസ്യ പൊരുത്തം. മികച്ച വാസ്യ പൊരുത്തം പരസ്പര സ്നേഹം, അടുപ്പം, ബഹുമാനം, ഒത്തിണക്കം എന്നിവയെ സൂചിപ്പിക്കുന്നു. ഗണം, രാശി എന്നീ പൊരുത്തങ്ങളിലെ കുറവുകള്‍ പരിഹരിക്കാന്‍ മികച്ച വാസ്യ പൊരുത്തത്തിന് സാധിക്കും.

മഹേന്ദ്ര പൊരുത്തം
ഇത് ദമ്പതികളുടെ ധനം, സന്താനഭാഗ്യം, ദീര്‍ഘായുസ്സ് എന്നിവയെ സൂചിപ്പിക്കുന്നു. മികച്ച മഹേന്ദ്ര പൊരുത്തം, സമൃദ്ധിയും സന്താനലബ്ദിയും ഉറപ്പ് നല്‍കുന്നു. പുരുഷന്‍, തന്‍റെ ഭാര്യയേയും കുട്ടികളേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നതിന്‍റെ സൂചന കൂടിയാണ് മഹേന്ദ്ര പൊരുത്തം. ദിനം, രാശ്യാധിപതി പൊരുത്തങ്ങളിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ പൊരുത്തത്തിന് കഴിയും.

സ്ത്രീ ദീര്‍ഘ പൊരുത്തം
രോഗപീഡകളില്ലാത്ത ദാമ്പത്യം, ദമ്പതികളുടെ ദീര്‍ഘായുസ്സ്, സമ്പല്‍സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ് സ്ത്രീ ദീര്‍ഘ പൊരുത്തം. മികച്ച സ്ത്രീ ദീര്‍ഘ പൊരുത്തം സ്ത്രീയുടെ/ഭാര്യയുടെ ആരോഗ്യം, ക്ഷേമം, ദീര്‍ഘായുസ്സ് എന്നിവ ഉറപ്പ് നല്‍കും.

മേല്‍ പറഞ്ഞ 10 പൊരുത്തങ്ങളില്‍, ഗണം, രജ്ജു, ദിനം, രാശി, യോനി എന്നീ പൊരുത്തങ്ങളാണ് പ്രധാനപ്പെട്ടവ. ഇവയില്‍ രജ്ജു പൊരുത്തത്തിനും ദിനം പൊരുത്തത്തിനും കൂടുതല്‍ പ്രാധാന്യമുണ്ട്. പൊരുത്തം നോക്കുമ്പോള്‍, 10 പൊരുത്തങ്ങളും പ്രത്യേകമായി കൂട്ടി, അവയുടെ മൊത്തത്തിലുള്ള തുകയെടുത്താണ് ജാതക പൊരുത്തം നിര്‍ണ്ണയിക്കുന്നത്. മൊത്തത്തിലുള്ള തുക 50% ത്തിന് മേലാണെങ്കില്‍ ജാതക പൊരുത്തം നല്ലതാണെന്നും, വിവാഹത്തിന് അനുയോജ്യമാണെന്നും പറയാം. എന്നാല്‍, വിവാഹപൊരുത്തം നോക്കുമ്പോള്‍, 10 പൊരുത്തങ്ങള്‍ക്ക് പുറമെ, ചൊവ്വാ ദോഷം, നാഡീ ദോഷം, ഭകൂട ദോഷം തുടങ്ങിയ വസ്തുതകളും വിശകലനം ചെയ്യേണ്ടതാണ്.

വിവാഹാലോചനയില്‍, ഏറ്റവും ആദ്യം പരിഗണിക്കുന്ന വസ്തുതയാണ് ചൊവ്വാദോഷം. ഇതിനായി സ്ത്രീയുടെയും പുരുഷന്‍റേയും ജാതകങ്ങള്‍ നോക്കി, ചൊവ്വയുടെ/കുജന്‍റെ സ്ഥാനം വിശകലനം ചെയ്യേണ്ടതാണ്. ഇരു ജാതകത്തിലേയും ചൊവ്വയുടെ അവസ്ഥ, പരസ്പരം ചേരുന്നതാണെങ്കില്‍ വിവാഹാലോചന മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.

ദമ്പതികളുടെ ആയൂരാരോഗ്യവും, കുട്ടികളുടെ സന്തോഷവും ഉറപ്പ് വരുത്താന്‍ നാഡീ ദോഷം നോക്കേണ്ടതുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കډാര്‍ക്കുള്ള ഒത്തൊരുമയും ഐക്യവും ഉറപ്പ് വരുത്തുവാനാണ് ഭകൂട ദോഷം വിശകലനം ചെയ്യുന്നത്. ഇരുവരുടെയും ജാതകത്തിലെ ചന്ദ്രന്‍റെ സ്ഥാനമാണ് ഭകൂട ദോഷത്തിന് നിര്‍ണ്ണായകം. പൊരുത്തങ്ങളെല്ലാം നല്ലതായാല്‍ കൂടിയും, ചില സാഹചര്യങ്ങളില്‍, നാഡീ ദോഷവും ഭകൂട ദോഷവും വിവാഹാലോചനയ്ക്ക് തടസ്സമാകാറുണ്ട്. ഇവ കൂടാതെ, ഒരു വിവാഹാലോചന അനുയോജ്യമാണോ എന്ന് ഉറപ്പിക്കുന്നതിന് മുന്‍പായി, ഇരു ജാതകങ്ങളിലേയും യോഗങ്ങളുടെ താരതമ്യം ഉള്‍പ്പെടെ വേറെയും ജ്യോതിഷ ഘടകങ്ങള്‍ വിശകലനം ചെയ്യാറുണ്ട്. ഒട്ടനവധി ജ്യോതിഷ വിശകലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയാണ് വിവാഹ പൊരുത്തം അഥവാ ജാതക പൊരുത്തം.

രണ്ട് വ്യക്തികളുടെ നൈസര്‍ഗ്ഗികമായ സ്വഭാവ വിശേഷങ്ങളും താല്പര്യങ്ങളും തന്നെയാണ് പൊരുത്തം നോക്കുമ്പോള്‍ വിശകലനം ചെയ്യപ്പെടുന്നത്. രണ്ട് വ്യക്തികള്‍ക്കുപരി, രണ്ട് കുടുംബങ്ങളെയും, രണ്ട് വ്യത്യസ്ത സംസ്കാരങ്ങളെയും കോര്‍ത്തിണക്കുന്ന പ്രസ്താനമാണ് വിവാഹം. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്, പൊരുത്തം നോക്കുന്ന പ്രക്രിയയും മാറേണ്ടതുണ്ട്. അടിസ്ഥാന ജ്യോതിഷ തത്വങ്ങള്‍ നിലനിര്‍ത്തികൊണ്ട്, ആധുനികമായ ഒരു സമീപനം പൊരുത്തം നോക്കുന്നതില്‍ സ്വീകരിക്കേണ്ടതാണ്. മാറുന്ന ജീവിത സാഹചര്യങ്ങള്‍, മാറുന്ന സമൂഹം, സ്ത്രീയുടെയും പുരുഷന്‍റേയും ബുദ്ധിവികാസം തുടങ്ങിയ വസ്തുതകള്‍ പരിഗണിച്ചുകൊണ്ട് പൊരുത്തം നോക്കാന്‍ ഒരു ജ്യോതിഷിക്ക് കഴിയണം. സംതൃപ്തമായ വിവാഹജീവിതമാണ്, കുടുംബങ്ങളുടെയും അതിലുപരി സമൂഹത്തിന്‍റേയും നിലനില്‍പ്പിന് ആധാരം.

COURTESY: MODERN ASTROLOGY (MURALI)

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories