ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കുജദോഷം ഹാനികരമല്ല


കുജദോഷം ഹാനികരമല്ല

വൈവാഹിക ജീവിതത്തെ വേർപിരിയൽ, വിവാഹ മോചനം, വിയോഗം എന്നിവയിലൂടെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന പ്രബല ഘടകമാണ് കുജദോഷം എന്ന് എല്ലാ ശ്രേണിയിൽ ഉള്ള മുഖപ്രസംഗങ്ങളും കേന്ദ്രീകൃതമായി പറയുന്നു

ബൃഹത്പരാശര ഹോരവും ജാതക പാരിജാതവും അനുസരിച്ച് കുജദോഷം സംഭവിക്കുന്നത് കുജന്‍, ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ അല്ലെങ്കില്‍ ശുക്രനില്‍ നിന്നോ, ഒന്നാം ഭാവത്തിലോ രണ്ടാം ഭാവത്തിലോ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കുമ്പോഴാണ്.

കൂടാതെ, പ്രത്യേകിച്ചും, രാഹു രണ്ടാം ഭാവത്തിലോ എഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ആകുമ്പോള്‍, ലഗ്നത്തിലോ രണ്ടാം ഭാവത്തിലോ എഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ ഉള്ള ശനിയ്ക്കും, ദാമ്പത്യസുഖത്തെ പ്രതികൂലമായി ബാധിക്കാന്‍ കഴിയും. ഈ ഘടകങ്ങളും പരിഗണനയില്‍ എടുക്കേണ്ടതുണ്ട്.

, ഈ സ്ഥിതികളില്‍, സ്ഥിതിവിവരകണക്ക് പ്രകാരം, കുജദോഷത്തില്‍നിന്നും സ്വതന്ത്രമായ ജനന ചാര്‍ട്ടുകളുടെ ശതമാനം, വളരെ മോശമായ രീതിയില്‍ താഴ്ന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രണ്ട് ദശാബ്ദങ്ങളിലേറെയായോ മറ്റോ സന്തോഷകരമായ ദാമ്പത്യജീവിതം ഉണ്ടാക്കാന്‍ വളരെ പരിമിതമായ രീതിയില്‍ ആളുകള്‍ക്ക് ഭാഗ്യമുണ്ടാകും.

അപകാരകപ്രകൃതം ഉള്ളതാണെങ്കില്‍പ്പോലും, ലഗ്നാധിപനെ അനുകൂലസ്ഥനായി കണക്കാക്കാന്‍ കഴിയുമോ എന്നൊരു ചോദ്യം, 2012 ഒക്ടോബറിലെ മുഖപ്രസംഗം ഉയര്‍ത്തുന്നു.

ലഗ്നാധിപന്‍, അനുകൂലസ്ഥനോ അല്ലെങ്കില്‍ അപകാരകനോ ആണെങ്കില്‍, ( പീഡിതമല്ലാത്തതോ ദുരിതസ്ഥിതിയിലല്ലാത്തതോ ആണെങ്കില്‍, പ്രത്യേകിച്ചും എഴാം ഭാവത്തോടനുബന്ധിച്ച്) അനുകൂലസ്ഥനായി സ്വീകരിക്കില്ല. അപ്പോള്‍, ലഗ്നാധിപന്‍ എന്നപോലെ, പൊതുവേ അപകാരകങ്ങളെന്ന് വിളിക്കപ്പെടുന്നവയുടെ അടിസ്ഥാനത്തിലുള്ള അനേകം യോഗങ്ങളും രാജയോഗങ്ങളും പോലെ, ആകെയുള്ള ജ്യോതിഷ ഗ്രന്ഥങ്ങള്‍ മാറ്റിയെഴുതപ്പെടേണ്ടതുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നു. എന്നിരുന്നാലും അനുകൂലസ്ഥരുടെ കാര്യത്തില്‍, ലഗ്നാധിപനെന്ന രീതിയില്‍ ശുക്രന്‍, ആറാം ഭാവാധിപനോ അല്ലെങ്കില്‍ എട്ടാം ഭാവാധിപനോ ആകും. ലഗ്നാധിപന്‍ അനുകൂല ഗ്രഹങ്ങളുടെ അധിപരാകുമ്പോള്‍, പ്രത്യേകിച്ചും വ്യാഴവും ബുധനും കേന്ദ്ര സ്ഥാനത്തിരിക്കുമ്പോള്‍, കേന്ദ്രാധിപതിദോഷം നിമിത്തം പ്രവര്‍ത്തനസംബന്ധമായ അപകാരകങ്ങളെന്ന പോലെ അംഗീകരിക്കപ്പെടുകയും, ത്രൈക ഭാവാധിപന്‍മാരെന്ന പോലെ അത്രമേല്‍ താരതമ്യമൂല്യം നല്‍കപ്പെടാതിരിക്കുകയും ചെയ്യുന്നു. ചില ചാര്‍ട്ടുകള്‍ക്കകത്ത്, കുജന്‍ അനുകൂലസ്ഥന്‍റെ ദൃഷ്ടിയിലാണെങ്കിലും അത് കുജദോഷത്തെ ഫലപ്രദമായി വ്യക്തമാക്കിയേക്കാം.

അതിനാല്‍, പൊതുവേ പറയപ്പെടുന്ന കുജദോഷം ചാര്‍ട്ടിനകത്ത് സന്നിഹിതമാണെങ്കില്‍ അത്തരത്തിലുള്ള എല്ലാ സംയോഗങ്ങളെയും നിഷ്ഫലമായി പരിഗണിക്കുന്നത് യുക്തിസഹമല്ല.

ചാര്‍ട്ട് 1 : 1912 ആഗസ്റ്റ്‌ 8ന്, 19 മണിക്കൂര്‍ 43 മിനിറ്റ് സമയത്ത്, 12.59 വടക്ക് -77.38 കിഴക്ക്, ജനിച്ചു.

ചാര്‍ട്ട് 2 : സ്ത്രീ : 1969 ഡിസംബര്‍ 31ന്, 20 മണിക്കൂര്‍ 22 മിനിറ്റ് സമയത്ത്, 29.56 വടക്ക് - 77.12 കിഴക്ക്, ജനിച്ചു.

RAHU


ASCDT
Chart 1
Rasi
SUN

MARS
MERC
VEN

MOON
JUP
KETU

SAT(R)


    RAHU
MARS
Chart 2
Rasi
   ASCDT
MERC   KETU
    SUN
VEN

JUP MOON


ഏതൊക്കെയാണോ കൂടുതല്‍ ഹാനികാരകമായി തെളിയിക്കപ്പെട്ടത്, ആ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ശുക്രനോടൊപ്പവും ചന്ദ്രനില്‍ നിന്നും നാലാം ഭാവത്തിലും കുജദോഷം സൃഷ്ടിക്കപ്പെടുന്നു. നിഷ്ഫലമാക്കാന്‍ വേണ്ട കുജദോഷം, അദ്ദേഹത്തിന്‍റെ ജീവിതസഖിയായ ശ്രീമതി. രാജേശ്വരിയുടെ ജനന ചാര്‍ട്ടിനകത്ത് ഇല്ല. അപ്പോള്‍, അഭിമാനാര്‍ഹമാംവിധം അറുപത് വര്‍ഷത്തിനും മേലെയായി അവരെ ഒന്നിച്ചാക്കിയതെന്താണ്? ഡോ.രാമന്‍റെ ചാര്‍ട്ടിനകത്ത്, കുജദോഷത്തിന്‍റെ ഇരയാക്കപ്പെടുന്ന അവര്‍ ഏതാണ്ട് ഒരു ദശാബ്ദത്തോളം അതിജീവിച്ചത് എങ്ങനെയാണ്?

സംസാരിച്ചപ്പോള്‍ ഡോ.രാമന്‍ സ്വയം അതേപ്പറ്റി വിശദീകരിച്ചു. കുജദോഷമടക്കം ഒരു ദോഷവും തനിച്ച് വിനാശകരമല്ല. സുദീര്‍ഘവും സന്തോഷകരവുമായ ദാമ്പത്യജീവിതം ഇത് ഉറപ്പു വരുത്തും എന്നതുപോലെ, ഏതാനും ചില അവസ്ഥകളില്‍ കുജദോഷത്തിനും അനുഗ്രഹമായി മാറാനാവും. അത് അദ്ദേഹത്തിന്‍റെ കാര്യത്തില്‍ സത്യവുമാണ്.

കുജദോഷത്തെ ദുര്‍ബലപ്പെടുത്താനോ നിര്‍വീര്യമാക്കാനോ പ്രാപ്തി ഉള്ളതായി സാധുത കല്‍പ്പിക്കപ്പെട്ടവ ഒഴികെയുള്ള സ്ഥിതികള്‍ എന്തൊക്കെയാണ്? ഈ കാര്യത്തില്‍, അത് ശുക്രന്‍റെയും ബുധന്‍റെയും സ്വാധീനമാണെന്ന് ആരും ചിന്തിക്കും.

ഇതൊരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ചാര്‍ട്ടുകള്‍ക്കകത്ത് പെട്ടെന്ന് കണ്ടെത്താന്‍ പാകത്തിന് ഇത് അപൂര്‍വ്വവുമല്ല. ദോഷസ്ഥിതിയിലാണ് കുജന്‍ സ്ഥിതി ചെയ്യുന്നതെന്നാലും സുദീര്‍ഘമായ ദാമ്പത്യജീവിതം ജാതകര്‍ ആസ്വദിക്കുന്നു. വൈവാഹികജീവിതത്തിലെ വഴക്കുകള്‍ക്കുള്ള, ഒരിക്കലും തെറ്റ് പറ്റാത്ത സൂചനയായി, കുജദോഷമെന്ന പേരില്‍ അല്‍പ്പം ന്യായീകരണം കഷ്ടിച്ച് അവിടെ കാണപ്പെടുന്നു.

ചാര്‍ട്ട് 2ന്‍റെ ജാതകന്‍, 1996 സെപ്റ്റംബറില്‍ വിവാഹിതനാവുകയും 2000 ജനുവരിയില്‍ വിവാഹമോചിതനാകുകയും ചെയ്തു. ദാമ്പത്യസുഖത്തെ ശല്യപ്പെടുത്തുന്നതായി അറിയപ്പെടുന്ന കര്‍ക്കിടകം, എട്ടാം ഭാവത്തിലുള്ള കുജനോടൊപ്പം ലഗ്നത്തിലുദിച്ച് കുജദോഷത്തെ സൃഷ്ടിക്കുന്നു.

കുജദോഷത്തിനു പുറമേ, ദാമ്പത്യ കലഹത്തിനെ സൂചിപ്പിക്കുന്ന മറ്റനേകം ഘടകങ്ങളും അവിടെയുണ്ട്. ഉദാഹരണമായി,

മാരക സൂര്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ആറാം ഭാവത്തിലെ ശുക്രന്‍. അതിനുപുറമേ, കുജന്‍റെ ദൃഷ്ടികൊണ്ട്, മൂലനക്ഷത്രത്തിലെ ശുക്രന്‍ കൂടുതല്‍ മോശമായി ചിത്രീകരിക്കപ്പെടുന്നു. ഏഴാം ഭാവാധിപനായ ശനിയില്‍ നിന്നും ആറിനും എട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലഗ്നാധിപനായ ചന്ദ്രന്‍ സൂചിപ്പിക്കുന്നത് ദമ്പതികള്‍ക്കിടയിലുള്ള കലഹത്തെയാണ്. ഏഴാം ഭാവത്തിലുള്ള, പന്ത്രണ്ടാം ഭാവാധിപനായ ബുധന്‍ (വിഘടനവാദിയായി അറിയപ്പെടുന്നു). വിഘടനവാദിയായി അറിയപ്പെടുന്ന, കേതുവാല്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്ന, ഏഴാം ഭാവാധിപന്‍.സൂര്യനോട് ചേര്‍ന്നിരിക്കുന്ന വിവാഹകാരകനായ ശുക്രന്‍ അനഭിമതനാണ്. കേതുവാല്‍ നിരീക്ഷിക്കപ്പെടുന്ന കേതു നക്ഷത്രത്തില്‍, ഏഴാം ഭാവാധിപനായ ശനി, വിരുദ്ധലക്ഷണത്തിലാണ്. ഗാര്‍ഹികശാന്തിയുടെ നാലാം ഭാവത്തിലുള്ള, ആറാം ഭാവാധിപനും വിഘടനവാദിയുമായ വ്യാഴം, ശനിയുടെയും, അതുപോലെതന്നെ, ഗാര്‍ഹിക കാര്യങ്ങളില്‍ അതിനെക്കാള്‍ ഹാനികാരകമായേക്കാവുന്ന രാഹുവിന്‍റെയും ദൃഷ്ടിയാല്‍ മോശമാക്കപ്പെട്ടിരിക്കുന്നു. ചന്ദ്ര ലഗ്നത്തില്‍ നിന്നുപോലും, എഴാം ഭാവം കെണിയില്‍ പെട്ടേക്കാം. തന്മൂലം, കുജദോഷം നിലവിലില്ലായിരുന്നുവെങ്കിലും ഭിന്നത അനിവാര്യമായിരുന്നു.

പരിസമാപ്തിയില്‍.കുജദോഷത്തിന്‍റെ വ്യക്തമായ സാന്നിധ്യം, വേര്‍പിരിയലാലോ മോചനത്താലോ അല്ലെങ്കില്‍ വിയോഗത്താലോ ഉള്ള ദാമ്പത്യഭിന്നതയെ തീര്‍ത്തും അര്‍ത്ഥമാക്കുന്നില്ല.
കുജദോഷത്തിനു പുറമേ, മറ്റു ഘടകങ്ങള്‍ക്കും കുജദോഷത്തിനേക്കാളും വളരെ കൂടുതലായി ഹാനികാരകമാകാന്‍ കഴിയും.
കുജദോഷത്തില്‍ കൂടുതല്‍ ഊന്നലുണ്ടാകുന്നത് അതുകൊണ്ടുതന്നെ അനാവശ്യമാണ്. അപ്പോള്‍ കുജനില്‍ മാത്രം കുറ്റം ചാര്‍ത്തുന്നതിലെ ന്യായമെന്താണ്?

COURTESY: MODERN ASTROLOGY (N.S. DAHIYA)

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories