ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജ്യോതിഷവും ആയുര്‍വേദവും


ജ്യോതിഷവും ആയുര്‍വേദവും

രോഗം എന്നു പറയുന്നത് മനുഷ്യ ശരീരതത്വങ്ങളുടെയും പ്രാണതത്വങ്ങളുടേയും സന്തുലിതാവസ്ഥയില്‍ വരുന്ന വ്യതിയാനമാണ്. ആയുര്‍വേദത്തില്‍ ഇതിനെ ദോഷ വൈഷമ്യം എന്നു പറയുന്നു. വാത,പിത്ത കഫങ്ങളാകുന്ന ദോഷങ്ങളുടെ സന്തുലിതാവസ്ഥയെ ആരോഗ്യമെന്നും അവയുടെ വൈഷമ്യ അവസ്ഥയെ രോഗമെന്നും പറയാം. ജ്യോതിഷ പ്രകാരം രോഗത്തിന്‍ മൂലകാരണം പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ്. അതിനാല്‍ ഔഷധസേവയ്ക്കൊപ്പം ജപഹോമദാനങ്ങളെ ആകുന്ന ദൈവിക പരിഹാരങ്ങളും ആവശ്യമാകുന്നു.ആയുര്‍വേദ ശാസ്ത്രത്തിലും പൂര്‍വ്വജന്മ വിഷയങ്ങളും ദൈവികശാന്തിപരിഹാരങ്ങളും ചര്‍ച്ച ചെയ്യുപ്പെടുന്നു. ഉദാഹരണത്തിന് വീരസിംഹാവലോകം എന്ന ആയുര്‍വദഗ്രന്ഥത്തില്‍ വിവിധ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയാക്കുന്ന ഗ്രന്ഥസ്ഥിതികളും കര്‍മ്മവിപാകനിദാനങ്ങളും പറയപ്പെട്ടിട്ടുണ്ട്, ജ്വരരോഗം ആരെയൊക്കെ ബാധിക്കും, എന്നത്‌ ശ്രദ്ധിക്കുക (വീര സിംഹാവലോകം).

യേ പുന: ക്രൂരകര്‍മ്മാണ:
പാപാ: വിശുനചേതസ:
തേഭവേയു: സദാശീതജ്വര
വന്തശ്വതത്പരാ:

ക്രൂരന്മാരും പിശുക്കന്മാരും ആയ പാപിജനങ്ങള്‍ ശീതജ്വരരോഗികളായിരിക്കും ഈ രോഗം ശമിക്കുവാനായി
ശാന്തയേയുതസംഖ്യ ക:
കര്യാത്തു പ്രയതോജപം
ജാതവേദസ മന്ത്രേണ ബ്രാഹ്മണന്‍
ഭോജയേത്തത:

ഈ രോഗം ശമിക്കുവാനായി ജാതവേദസമന്ത്രം പതിനായിരം പ്രാവശ്യം ജപിക്കണം. ജപാനന്തരം സഹസ്രകലശം കഴിക്കുകയും ബ്രാഹ്മണഭോജനം നല്‍കുകയും വേണം.

ജ്യോതിഷത്തിന്റെയും ആയുര്‍വേദത്തിന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ മനുഷ്യന് സുഖപുര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്യുക എന്നതാണ്.

ആയു: കാമയമാനേന
ധര്‍മ്മാര്‍ത്ഥ സുഖസാധനം
ആയുര്‍വേദാപദേശ
ശ്രേഷ്ഠ വിധേയ: പരമം ദര:

എന്ന് ആയുര്‍വേദം അനുശാസിക്കുമ്പോള്‍

ആയുശ്ച ലോകയാത്രച ദ്വയമേതത
പ്രയോജനം ശാസ്ത്ര സ്യാസ്യ
എന്ന് ജ്യോതിഷം അനുശാസിക്കുന്നു.

ജ്യോതിഷശാസ്ത്രവും ആയുര്‍വേദവും ആയുസ്സിനെ നിലനിര്‍ത്തുക എന്ന ലക്ഷ്യം ഉള്‍ക്കൊള്ളുന്നു.ജ്യോതിഷപ്രകാരം രോഗങ്ങള്‍ പ്രധാനമായും മുന്ന് തരത്തില്‍. നിജം ശരീരം, ചിത്തം ഇവയുമായി ബന്ധപ്പെട്ടതാകുന്നു. ആഗന്തുകം ശാപാഭിചാരങ്ങളെ കൊണ്ടും പതനഭംഗാദികളെ കൊണ്ടും ഉണ്ടാകുന്നവയാണ്. നിജം അഷ്ടമപഞ്ചാധിപന്മാരുടെ യോഗം ദൃഷ്ടി കേന്ദ്രം മുതലായതു കൊണ്ടും ആഗന്തുകം 6 ഭാവം, ഭാവധിപന്‍ ഇവയുമായിബന്ധ്പ്പെട്ടു നില്‍ക്കുന്നു. ആഗന്തുകരോഗങ്ങള്‍ക്ക് ജപ ഹോമ ദാനാദികളാകുന്ന ദൈവിക പരിഹാരങ്ങളും യഥായോഗ്യം നിര്‍ദേശിക്കണം

ആയുര്‍വേദ രോഗനിര്‍ണ്ണയ തത്വങ്ങള്‍ (Diagnosis) വിവരിക്കുന്ന ശ്രേഷ്ഠഗ്രന്ഥമായ മാധവനിദാനത്തില്‍ ( നിദാനേ മാധവ ശ്രേഷ്ഠ: ) ജ്വരനിദാനത്തില്‍ 55,56 ശ്ലോകങ്ങളില്‍ ഇപ്രകാരം പറയുന്നു

അഭിഘാതാഭിചാകാ ഭ്യ
മഭിഷം ശാദിശാപര
ആഗന്തുര്‍ജ്ജായതേ ദോഷൈര്യഥാ സ്വംതം വിഭാവയേ
ഭൂതാദോഷധഗന്ധമച് ചാഭയാച്ഛാകാദ്വി ഷേണച
കാമാല്‍ ക്രോധാച്ച ജാഗ്രതായ:
സോളഭിഷംഗജ്വരസ്മൃത്:

അഭിഘാതം ഹേതുവായിട്ടും ആഭിചാരകര്‍മ്മം ഹേതുവായിട്ടും അഭിഷംഗം ഹേതുവായിട്ടും അഭി ശാപം ഹേതുവായിട്ടും ആഗന്തുകജ്വരം നാലുവിധത്തിലാകുന്നു. ഇതില്‍ ആഭിചാരജ്വരം മാരകമന്ത്രങ്ങള്‍ കൊണ്ടും അഭിജാപജ്വരം ബ്രാഹ്മണര്‍, ഗുരുക്കന്മാര്‍, വൃദ്ധന്മാര്‍ തുടങ്ങിയവരുടെ ശാപം ഹേതുവായിട്ടും ഉണ്ടാകുന്നതാകുന്നു.

കുടാതെ ജ്വരോല്‍പത്തി എന്ന ഭാഗത്ത്‌ ദക്ഷന്റെ അപമാനം ഹേതുവായിട്ടു ക്രുദ്ധനായ പരമേശ്വരന്റെ നിശ്വാസത്തില്‍ നിന്നാകുന്നു ജ്വരോല്‍പത്തി എന്നും പറഞ്ഞിരിക്കുന്നു. ഇവിടെയെല്ലാം ആയുര്‍വേദം, ആധുനിക വൈദ്യശാസ്ത്രത്തെ പോലെ വെറും ഭൌതിക കാരണങ്ങള്‍ മാത്രമാണ് രോഗഹേതുക്കള്‍ എന്ന് അനുശാസിക്കുന്നില്ല എന്നു കാണം.

ജ്യോതിഷം ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങള്‍ ശരിയായ രീതിയില്‍ പ്രയോഗിക്കാതെ പൊതുജനങ്ങള്‍ക്ക് ദോഷമുണ്ടായാല്‍ അത് ബ്രഹ്മഹത്യാപാപത്തിന് തുല്യമാണ് എന്ന് ഭൈഷജ്വരരത്നാവലിയില്‍ പറയുന്നു

ജ്യോതിഷം വ്യവഹാരം ച പ്രായശ്ചിത്തം ചികിത്സിതം
വിനാശാസ്ത്രണ യോഗയാല്‍ തമാഹു ബ്രഹ്മഘാതകം.

അതിനാല്‍ ഔഷധം ഫലിക്കാതെ വന്ന് രോഗ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നു കാല്‍ ബ്രഹ്മഹത്യാദിപാപങ്ങളെ ഭയക്കുന്ന ഭിഷഗ്വരനാണെങ്കില്‍ ജ്യോതി ശാസ്ത്രവുമായി ബന്ധപ്പെട്ടു, പ്രാരാബ്ദ ദുരിത വിഷയങ്ങളെ കുടി ഉജ്ജ്വലനം ചെയ്യുവാന്‍ ഉതകുന്ന പ്രായശ്ചിത്തങ്ങളും അനുഷ്ഠക്കുവാന്‍ രോഗിയെ ഉപദേശിക്കേ ണ്ടതാണ്. അതു പുണ്യസമ്പാദനം നേടുവാനും ഭിഷഗ്വരന് സാധിക്കും.

'പൂര്‍വ്വജന്മസുകൃതം പാപം വ്യാധിരൂപേണ ജായതേ'എന്ന ജ്യോതിഷാചാര്യ വചനത്തെ അഷ്ടാംഗഹൃദയകാരനും അംഗീകരിച്ചിരിക്കുന്നതായി കാണാം. അഷ്ടാംഗഹൃദയനിദാനസ്ഥാനം കുഷ്ഠ ശ്വിത്ര കൃമി നിദാനം (അദ്ധ്യായം 14, ശ്ലോകം1,2)

മിഥ്യഹാരവിഹാരേണ .... ബാധ്യ നിന്ദാവധാ അന്യ സ്വഹരാദൈശ്ചസേവിമേ
പാപ്മഭി: കര്‍മ്മഭി ദൃ: പ്രാക്ത നൈര്‍വ്വേരിതാ മലാ:

സാധ്യനിന്ദ, വധം, പരദ്രവ്യാപഹരണം മുതലായ ഈ ജന്മത്തില്‍ ചെയ്യപ്പെട്ടവയോ മുജ്ജന്മകൃതങ്ങളായ പാപകര്‍മ്മങ്ങളാലും ദോഷങ്ങള്‍ കോപിച്ചു കുഷ്ഠംഉണ്ടാകുന്നു.

കുഷ്ഠചികിത്സയില്‍
വ്രതദമയമസേവാ ത്യാഗശീലാഭിയോഗോ
ദ്വിജസുരഗുരുപൂജാസര്‍വ്വസത്വേഷ്ടമൈ
ശിവ, ശിവസുതതാരഭാസ്കരാധനാനി
പ്രകടിതമലപാപം കുഷ്ഠഉന്‍മൂലയന്തി

ഈ രോഗശാന്തിക്കായി വ്രതം, ശിവപൂജ, സുബ്രഹ്മണ്യപൂജ, നക്ഷത്ര ശാന്തി അഥവാ ഗ്രഹശാന്തി, ആദിത്യ പൂജ, ആദിത്യ നമസ്കാരം തുടങ്ങിയവയും ഉണ്ടാകണം, കേവലം ഔഷധസേവ മാത്രം പോര എന്ന് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.

അപസ്മാരം ചികിത്സയില്‍ ആചാര്യന്‍ ഇപ്രകാരം വീണ്ടും പറയുന്നു.
12 കൈകളോടു കുടിയും പാര്‍വ്വതീ ദേവിയാല്‍ നോക്കപ്പെട്ടും ഇരിക്കുന്ന ശ്രിപരമശിവനെ തന്നെ ധ്യാനിച്ചിട്ട ആരാണോ പിന്നെയും പിന്നെയും നമ:ശിവായ എന്ന മന്ത്രം ജപിക്കുന്നത് അവന്‍ സകലവിധ മാനസിക രോഗങ്ങളെയും അപസ്മാരങ്ങളെയും അതി ജീവിക്കും. ഇതിന്‍ സംശയം വേണ്ട.

ജ്യോതിഷ ശാസ്ത്രവും അനുശാസിക്കുന്ന ജപ ഹോമ ദാനങ്ങളാകുന്ന ദൈവീക പരിഹാരങ്ങളെ ആയുര്‍വേദാചാര്യന്മാരും അംഗീകാരിക്കുന്നു എന്നതില്‍ വ്യക്തമായ തെളിവുകളാണിവയെല്ലാം.

ത്രിദോഷ സിദ്ധാന്തമാണ് ആയുര്‍വേദത്തിന് അടിസ്ഥാനം വാതം പിത്തം കഫം എന്നി ത്രിദോഷങ്ങള്‍ക്ക് ജ്യോതിഷത്തില്‍ ഗ്രഹ കാരകത്വങ്ങളും വിധിച്ചിട്ടുണ്ട്. വാത കഫങ്ങളെ ചന്ദ്രനെ കൊണ്ടും ( ജലരാശികളില്‍ കഫം മാത്രം) പിത്തത്തെ കുജനെ കൊണ്ടും സന്നിപാതത്തെ ( വാത പിത്ത കഫം) ബുധനെ കൊണ്ടും വാതം, കഫം, ഗുരു ശുക്രന്മാരെ കൊണ്ടും (കഫം അധികമായ വാതം ഗുരു, വാതം അധികമായ കഫം ശുക്രന്‍) വാത പിത്തത്തെ ശനിയെ കൊണ്ടും ചിന്തിക്കണം.

രോഗപ്രശ്ന വിഷയത്തിലുടെ ചികിത്സയുടെ ഗുണദോഷങ്ങള്‍ ചിന്തിക്കുവാനുള്ള വഴിയും ജ്യോതിഷത്തിലുണ്ട് . രോഗപ്രശ്നത്തിന്‍ ആരൂഡം കൊണ്ട് ഭിഷഗ്വരനെയും നാലാം ഭാവം കൊണ്ട് ഔഷധത്തേയും ഏഴാം ഭാവം കൊണ്ട് രോഗ നിര്‍ണ്ണയത്തേയും പത്താം ഭാവം കൊണ്ട് രോഗിയേയും ചിന്തിക്കുന്നു. ലഗ്നത്തില്‍ (ആരൂഡത്തില്‍) പാപന്‍ നിന്നാല്‍ ഭിഷഗ്വരന്‍ പ്രാപ്തനല്ല അഥവാ നിര്‍ദിഷ്ട രോഗിക്ക് അനുകൂലനല്ല എന്നും ഏഴില്‍ പാപന്‍ നിന്നാല്‍ രോഗനിര്‍ണ്ണയം ശരിയായിട്ടല്ല എന്നും നാലില്‍ പാപി വന്നാല്‍ രോഗത്തിന് ആവശ്യമായ മരുന്നല്ല രോഗിക്ക് ലഭ്യമായത് എന്നും തീരുമാനിക്കാം. ഇപ്രകാരം ഇരു ശാസ്ത്രങ്ങളും പരസ്പര പൂരകങ്ങളാണ് എന്നും അവയുടെ സമന്വയം വഴി കൂടുതല്‍ ശരിയായ ചികിത്സ രോഗിക്ക് നല്‍കുവാന്‍ കഴിയുമെന്നും മനസ്സിലാക്കാം.

" ആദ്വാദദശാബ്ദാനരയോനിജന്മനാം......" എന്ന ജ്യോതിഷ ശാസ്ത്ര വചനത്തില്‍ ബാലന്മാര്‍ക്ക് ഗ്രഹപീഡ വഴിയുള്ള രോഗക്ലേശവും ആയുനാശവും പറയുന്നു. കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കുന്ന ആയുര്‍വേദ ഔഷധമായ അരവിന്ദാസവത്തിന്റെ ഫലശ്രുതിയില്‍ അരവിന്ദാസവപ്രോക്ത ആയുഷ്യോ ഗ്രഹദേശഹൃല്‍ എന്ന് കാണാം. അതായത്‌ ബാലന്മാര്‍ക്ക് ഗ്രഹപീഡകള്‍ കൊണ്ടുണ്ടാകുന്ന ബാലാരിഷ്ടതകള്‍ക്കും ആയുര്‍ദോഷത്തിനും ഈ ഔഷധം ഫലപ്രദം എന്ന് അര്‍ത്ഥം.

"ബൃഹല്‍ ചാഗലാദ്യേം ഘൃതം" എന്ന ആയുര്‍വേദഘൃത കല്പനയുടെ ഫല ശ്രുതിയില്‍ ആഭിചാരം കൊണ്ടുള്ള രോഗങ്ങളും ഗ്രഹ പീഡ കൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ഈ ഘൃതം ഫലപ്രദമെന്ന് പറയുന്നു.

ജ്യോതിഷ ശാസ്ത്രത്തിലെ ഭുതശകുനാദികള്‍ക്കും ആയുര്‍വേദ ശാസ്ത്രം പ്രാധാന്യം നല്‍കുന്നു. അഷ്ടാംഗഹൃദയത്തില്‍ ശാരീരസ്ഥാനം എന്ന ഭാഗത്ത്‌ ഒരദ്ധ്യായം തന്നെ ഇതിനായി നീക്കിവച്ചിരിക്കുന്നു. (ദുതാദിവിജഞാനീയം ശാരീരസ്ഥാനം) ദുതശകുനാദികള്‍ അശുദ്ധങ്ങളായി ഭവിക്കാന്‍ വൈദ്യന്‍ രോഗിയെ ഉപേക്ഷിക്കണം എന്ന താക്കീതും നല്‍കുന്നു.

ജ്യോതിഷത്തില്‍ പരിഹാരവിഷയത്തില്‍ അടുത്തകാലത്ത്‌ ധാരാളമായി ഉപയോഗപ്പെടുത്തുന്ന രത്നക്കല്ലുകളെപ്പറ്റിയും ആയുര്‍വേദ ആചാര്യന്മാര്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ധന്യം മംഗള്യമായുഷ്യം ശ്രീമദ്വ്യസനസൂദ നം
ഹര്‍ഷണം കാമ്യമോജസ്യം രത്നാഭരണധാരണം(ചരകസംഹിത) (സു 5 )
രക്ഷോഘ്നമഥ ചൌജസ്യം സൗഭാഗ്യകരമുത്തമം
സുമോംബരരത്നാം ധാരണം പ്രീതിവര്‍ദ്ധനം (സുശ്രുതന്‍) (ചി 24)
ചക്ഷുഷ്യം ധാരണാത്തത്തു പാപലക്ഷ്മിവിഷാപഹം
ധന്യമായുഷ്യമോജസ്യം ഹര്‍ഷോത്സാഹകരംശിവം (അഷ്ടാംഗസംഗ്രഹം സൂത്രസ്ഥാനം 12)
(വിവിഷധി വിജ്ഞാനീയം എന്ന അദ്ധ്യായം)

" രത്നധാരണം ധന്യവും മംഗല്യവും ആയുഷ്യവും ശ്രീകരവും വ്യസനത്തെ കളയുന്നതും സന്തോഷത്തെ ഉണ്ടാക്കുന്നതും കാമ്യവും ഓജോവൃദ്ധികരവും ആണെന്നു ചരകാചാര്യനും ഭൂതബാധയെ നശിപ്പിക്കുന്നതും ഓജിനെ വര്‍ദ്ധിപ്പിക്കുന്നതും സൌഭാഗ്യത്തെ ഉണ്ടാക്കുന്നതും വിശിഷ്ടവും പ്രീതിയെ വര്‍ദ്ധിപ്പിക്കുന്നതും ആന്നെന്നു സുശ്രുതനാചാര്യനും".

രത്നധാരണം പാപത്തേയും (രോഗത്തേയും) അലക്ഷ്മിയേയും വിഷത്തേയും നശിപ്പിക്കുന്നതും ധന്യവും (ഐശ്വര്യകരവും) ആയുസ്സിനേയും ഓജിനേയും വര്‍ദ്ധിപ്പിക്കുന്നതും ഹര്‍ഷത്തേയും (ഉന്മേഷത്തേയും) ഉത്സാഹത്തേയും ഉള്ളവാകുന്നതും ശിവവും (മംഗളകരവും) ആകുന്നു. എന്നും വാഗ്ഭടാചാര്യനും പറയുന്നു.

ജ്യോതിഷത്തിലെ മുഹൂര്‍ത്തങ്ങളെയും നക്ഷത്രളെയും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നു എന്നതിനും തെളിവുകളുണ്ട്. ഉദാഹരണത്തിന് സാരസ്വതാരിഷ്ടം എന്ന ആയുര്‍വേദ ഔഷധം നിര്‍മ്മിക്കുന്നതിന് പൂയം നക്ഷത്രദിവസം ബ്രഹ്മമുഹൂര്‍ത്തത്തില്‍ വേണം ബ്രഹ്മി പറിച്ചെടുത്ത് ശേഖരിക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്നു. മറിച്ച്, ജ്യോതിഷത്തിലും ആയുര്‍വേദ മരുന്നുകള്‍ ഗ്രഹദോഷപരിഹാരവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് ആദിത്യദോഷശാന്തിക്കായി ആയുര്‍വേദ മരുന്നുകളായ മനയോല, ഏലം, ദേവദാരം, കുങ്കുമപൂവ് , രാമച്ചം, ഇരട്ടിമധുരം, പതിമുഖം, ചെമ്പരത്തിപ്പുവ്‌ ഇവയിട്ട തിളപ്പിച്ച ജലം കൊണ്ട് കുളിക്കുന്നത് ഗുണപ്രദം എന്നു നിര്‍ദ്ദേശിക്കുന്നു,

പ്രത്യേക ലക്ഷണങ്ങളോടു കുടിയ രോഗിയേയും രോഗത്തേയും ചികിത്സിക്കുന്നത് വൈദ്യന് പേരുദോഷമുണ്ടാക്കുമെന്നും വൈദ്യന് ആയുസ്സിന്റെ അധികാരിയല്ല എന്നും ആയുര്‍വേദം അടിവരയിട്ടു പറയുമ്പോള്‍ ജതാകപ്രകാരം ഗ്രഹങ്ങള്‍ നല്‍കുന്ന ആയുസ്സിനെപ്പറ്റി ആയുര്‍വേദാചാര്യന്മാര്‍ക്ക് ഉത്തമബോധ്യം ഉണ്ട് എന്ന് വ്യക്തമാക്ക്‌പ്പെടുണ്ട്.

ആയുര്‍വേദം കൈകാര്യം ചെയുന്ന ഭിഷഗ്വരന് വേദഗുണങ്ങള്‍ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുള്ളതും ജ്യോതിഷ ശാസ്ത്രം കൈകാര്യം ചെയ്യുന്ന ജ്യോല്‍സ്യന് വേണ്ട ഗുണങ്ങള്‍ ജ്യോതിഷത്തില്‍ പറഞ്ഞിട്ടുള്ളത്തിനും സമാനസ്വഭാവം ദര്‍ശിക്കുവാനാകും.

ജരാനരകളില്ലാതെ വാര്‍ദ്ധ്യക്യത്തില്‍ പോലും രസാദിസപ്തധാതുക്കളെയും പോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഉപകരിക്കുന്ന രസായന വിധിയില്‍

സത്യവാദിനമക്രോധം
ആദ്ധ്യാത്മ പ്രവണേന്ദ്രിയം
ശാന്തം സദ്‌വൃത്തനിരതം
വിദ്യാത് രസായനം
എന്നും
നിത്യം ഹിതാഹാരവിഹാര സേഖീ
സമീക്ഷ്യകാരി വിഷയേഷ്വേ:സക്ത
ദാതാ സമ: സത്യപര: ക്ഷമാവാന്‍
ആപ്തോപസേവീചഭവത്യരോഗ
(വാഗ്ഭട൯)
എന്നും ആയുര്‍വേദം വഴികാട്ടുമ്പോള്‍

യേ ധര്‍മ്മനിരതാവിജിതെന്ദ്രയായെ
യേ പഥ്യഭോജനരതാ ദ്വെജദേവ ഭക്ത:
ലോകൈനരാദധതായെ കുല ശീലലീനാ
സ്തേഷാമിദം കഥിതമായുരുദാരധീഭി
യേപാപലുധശ്ചോരശ് ച
ദേവ ബ്രാഹ്മണനിന്ദകാ:
പരദാരരതായൈ ച
ഹൃകാലെ മരണം ധുവം
എന്ന് ജ്യോതിഷം ഉത്‌ഘോഷിക്കുന്നു.

അതായത് ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി ആയുര്‍വേദവും ജ്യോതിഷവും ഉപദേശിക്കുന്നത് ഒന്നും തന്നെ ധാര്‍മ്മിക ജീവിതത്തിന്റെയും ദൈവീക വിശ്വാസത്തിന്റെയും ശരിയായ ആഹാരക്രമങ്ങളുടെയും, ക്ഷമ, സത്യസന്ധത, ദയ തുടങ്ങിയ മനോഗുണങ്ങളുടെയും ശരിയായ വ്യായാമത്തിന്റെയും ആവശ്യകതയെ രണ്ടു ശാസ്ത്രങ്ങളും ഒരേ പോലെ ഊന്നി പറയുന്നു. ഇപ്രകാരം ആയുര്‍വേദവും ജ്യോതിഷവും പരസ്പരപുരകങ്ങളായി വര്‍ത്തിക്കുന്നതും സമാനചിന്താപദ്ധതിയും ഉള്‍ക്കാഴ്ചയും ഉള്ളതാണെന്നും കാണാം.

നിങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ തിരിച്ചറിയilsൂ.
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന് തിരിച്ചറിയൂ

ആയുര്‍വേദശാസ്ത്രത്തിന്റെ ഉപയോഗം ജ്യോതിഷത്തില്‍
സന്താനവിഷയത്തില്‍ ആയുര്‍വേദ മരുന്നുകളായ സുകുമാരഘൃതം, ഫലസര്‍പ്പി ഇവ ധാരാളം ജ്യോല്‍സ്യന്‍മാര്‍ ഉപയോഗപ്പെടുത്തുന്നു. (പുരുഷസുക്തം ജപിച്ചു) ഓര്‍മ്മക്കുറവിനും ബുദ്ധിക്കും സാരസ്വതഘൃതവും ഉപയോഗപ്പെടുത്തുന്നുണ്ട്. കൈവിഷപരിഹാരത്തിനാല്‍ മഹല്‍ പഞ്ചഗവ്യഘൃതം ഉപയോഗപ്പെടുത്തുന്നു. ഇതേ പോലെ മാനസിക വിഷയത്തിലും പാര്‍ശ്വ ഫലങ്ങളില്ലാതെ ആയുര്‍വേദമരുന്നുകള്‍ ഉപയോഗപ്പെടുത്താം.

ഒരു ഗ്രഹനിലപ്രകാരം കഠിനമായ ഒരു പ്രത്യേക രോഗം വരുവാന്‍ ഇടയുണ്ട് എന്ന് വ്യക്തമായാല്‍ ആ വിഷയത്തില്‍ ഗുണപ്രദവും എന്നാല്‍ ലളിതവും പാര്ശ്വഫലങ്ങളില്ലാത്തമായ ആയുര്‍വേദഔഷധങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി കുടുതല്‍ കാലം ആരോഗ്യവാനായി തുടരുവാന്‍ അയാളെ സഹായിക്കുവാനാകും. ഉദാഹരണത്തിന് ഒരു യുവാവിന്റെ ഗ്രഹനിലയില്‍ ഹൃദ്രോഗകാരകനായ രവിയ്ക്ക് ദൌര്‍ബല്യവും പാപയോഗദൃഷ്ടി ബന്ധങ്ങളും 4,5 ഭാവങ്ങള്‍ക്കും ഭാവാധിപനും കര്‍ക്കിടകം, ചിങ്ങും രാശികള്‍ക്കും ദുഷിപ്പിക്കപ്പെടല്‍ ഉണ്ട് എന്നു കാല്‍ ഈ യുവാവിന് കാലാന്തരത്തിലെങ്കിലും ഹൃദ്രോഗം ഉണ്ടാകുവാന്‍ ഇടയുണ്ട് എന്ന് വ്യക്തമാകുന്നു, അപ്പോള്‍ യൌവ്വനം മുതല്‍ക്കുതന്നെ ഹൃദ്രോഗത്തിന് ആചരിക്കേണ്ട പഥ്യക്രമങ്ങള്‍ ആചരിക്കുകയും പാര്‍ത്ഥദ്യരിഷ്ടം അഥവാ അര്‍ജ്ജുനാരിഷ്ടം പതിവായി ഒരു ആയുര്‍വേദ ഡോക്ടറുടെ സഹായത്താല്‍ സേവിക്കുകയും ചെയ്‌താല്‍ കുടുതല്‍ കാലം ആ രോഗത്തില്‍ നിന്ന് അകന്നു നില്‍ക്കുവാന്‍ ഒരു പക്ഷെ അത് സഹായകമായിത്തിരാം. പ്രായമായിട്ടും സ്ത്രൈണാവയവങ്ങള്‍ക്കും വേണ്ടത്ര പുഷ്ടിയും ശാരീരികവളര്‍ച്ചയും പുര്‍ണ്ണമല്ലാതെ തോന്നുന്നു. യുവതികളുടെ വിവാഹതടസ്സവുമായി ബന്ധപ്പെട്ടു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ജ്യോതിഷപ്രകാരമുള്ള പരിഹാരങ്ങളോടോപ്പം സുകുമാരഘൃതം, സുകുമാസവം, സുകുമാര കഷായം, സുകുമാര രസായനം ഇവയിലേതെങ്കിലും ഒന്നും സ്ത്ന വളര്‍ച്ചയ്ക്കും സൌന്ദര്യത്തിനും സഹായിക്കുന്ന പശ്ചജീരക്ഗുഡ യുവത്യാദിതൈലം തുടങ്ങിയവ ആവശ്യമെങ്കില്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ സഹായത്തോടെ ഉപയോഗപ്പെടുത്തിയാല്‍ ഇത്തരം യുവതികള്‍ക്ക് വിവാഹം നടക്കുവാന്‍ കുടുതല്‍ സഹായകമാകും.

ഇതു പോലെ ദാമ്പത്യവിഷയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും അത് ശാരീരികക്ഷമതയുമായി ബന്ധപ്പെട്ടതാണെന്നും കൌണ്‍സിലിങ്ങ്ലുടെ ജ്യോല്‍സ്യനു ബോദ്ധ്യപ്പെട്ടാല്‍, വാജീകരണ ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തി പരിഹാരങ്ങള്‍ ആ വഴിക്കും ആലോചിക്കുന്നത് തികച്ചും ഔചിത്യപരമായിരിക്കും. ഉദാഹരണത്തിന്‍ ഭാര്യയുടെ ഗ്രഹനിലയില്‍ എഴാധിപനും ദാമ്പത്യ രതികാരകനായ ശുക്രനും ഉച്ചനാകുകയും (ഉദാഹരണത്തിന് ഇടവ ലഗ്നം, 9 ല്‍ ചൊവ്വ, 11 ല്‍ ശുക്രന്‍) ഭര്‍ത്താവിന്എഴാധിപനും കാരകന്‍ ശുക്രനും ബലഹീനമാകുകയും (ഉദാഹരണത്തിന് മിഥുനലഗ്നം വ്യാഴം 6 ല്‍ ബുധ മന്ദ നപുംസകയോഗത്തിലും ശുക്രന്‍ ചിങ്ങും രാശിസ്ഥാനീയോ, കന്നിരാശി സ്ഥിതിയോ, മൌടെയ്മോ ഉണ്ടാകുക) ചെയ്യുന്നു എന്ന് കരുതുക. ഇവിടെ സ്ത്രിക്ക് രതിതാല്‍പര്യധിക്യവും പുരുഷന്‍ ശാരീരികക്ഷമതാകുറവും വ്യക്തം. അപ്പോള്‍ വാജീകരണ ഔഷധങ്ങളായ നാര സിംഹരസായനം, ധാതുപുഷ്ടിമോദകം, അജ്മാംസരസായനം, അശ്വഗന്ധാദിരസായനം, നാളികേരാസവം തുടങ്ങിയ ഫലപ്രദമായി പുരുഷനില്‍ ഉപയോഗപ്പെടുത്തിയാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ചിലപ്പോള്‍ പരിഹരിക്കാനാകും.

ഇപ്രകാരം ജ്യോതിഷശാസ്ത്രവും ആയുര്‍വേദവും ഫലപ്രദമായി പ്രയോഗിക തലത്തില്‍ സമന്വയിപ്പിച്ചാല്‍ അത് ജ്യോല്‍സ്യനും പൊതുജനത്തിനും ഏറെ ഗുണപ്രദമായി ഭവിക്കും.

വി. കൃഷ്ണന്‍ നമ്പുതിരി
വടക്കത്ത് ഇല്ലം
ചെങ്ങന്നൂര്‍ പി.ഓ
ഫോണ്‍ : 0479-2451535, 9447058340

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories