ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

പഞ്ച മഹാ പുരുഷ യോഗങ്ങള്‍


പഞ്ച മഹാ പുരുഷ യോഗങ്ങള്‍

ഭദ്ര യോഗം
ബുധന്‍ തന്‍റെ ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ലഗ്ന കേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ ഭദ്ര യോഗം ഭാവിക്കുന്നു. വാചാലന്‍, സമര്‍ത്ഥന്‍, തൃദോഷമുള്ളവന്‍, ശാസ്ത്രഞ്ജന്‍, ധൈര്യവാന്‍, ദേവ ബ്രാഹ്മണ ഭക്തന്‍, ശ്യാമള വര്‍ണ്ണം, കലാ വിദ്യകളില്‍ സമര്‍ത്ഥന്‍, ദീര്‍ഘായ്യുസ്സുള്ളവന്‍ ഭദ്ര യോഗമുള്ളവരില്‍ കാണാം.

ഹംസ യോഗം
ഗുരു തന്‍റെ ഉച്ച ക്ഷേത്രം, സ്വക്ഷേത്രം, ലഗ്ന കേന്ദ്രം, എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ ഹംസയോഗം ഭാവിക്കുന്നു. ധനം, ധര്‍മ്മം, സുഖം, രാജ പ്രീതി, ഗുരുദേവ ബ്രാഹ്മണ ഭക്തി, കഫ പ്രധാനി, വലിയ യശ്ശസ്സ്, ഔദാര്യം, ദീര്‍ഘായുസ്സ്, സ്വരമാധുരി ഇവ ഹംസ യോഗമുള്ളവരില്‍ കാണാം.

മാളവ്യയോഗം
ശുക്രന്‍ തന്‍റെ ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ലഗ്ന കേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ മാളവ്യ യോഗം ഭവിക്കുന്നു. സംഗീത പ്രിയന്‍, വെള്ളി, രത്നങ്ങള്‍, കട്ടില്‍, കിടക്ക മുതലായവയും സ്ത്രീകള്‍, വിശേഷ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇതുകള്‍ ധാരാളമുള്ളയാളും വിഷയ സുഖങ്ങളെ അനുഭവിക്കുന്നവനും സ്ത്രീകള്‍ക്ക് സുഭഗനും കഫവാത പ്രദാനിയും 70 വയസ്സുവരെ ജീവിക്കുന്നവനും ആയിരിക്കും.

ശശയോഗം
ശനി തന്‍റെ ഉച്ചക്ഷേത്രം, സ്വക്ഷേത്രം ലഗ്നകേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ ശശ യോഗം ഭവിക്കുന്നു. സര്‍ക്കാര്‍ പ്രീതി, ദേശം, നഗരം ഇവയുടെ ആധിപത്യം, മാതൃ ഭക്തി, കൃഷിധാന്യ സമൃദ്ധി, വാത പ്രാധാന്യം, കരുത്ത്, ചടച്ച ദേഹം, അന്യന്മാരുടെ കളവ് കണ്ടു പിടിക്കാനുള്ള കഴിവ് എന്നിവ ശശയോഗമുള്ളവരില്‍ കാണാം.

രുചക യോഗം
കുജന്‍ തന്‍റെ സ്വക്ഷേത്രം ഉച്ചക്ഷേത്രം, ലഗ്നകേന്ദ്രം എന്നീ സ്ഥാനങ്ങളില്‍ നിന്നാല്‍ രുചകയോഗം ഭവിക്കുന്നു. ഉത്സാഹം, ശൗര്യം, ധനം, സഹസ ബലം എന്നീ ഗുണങ്ങള്‍, ശ്രീമാന്‍, യുദ്ധം ജയിക്കുന്നവന്‍, സര്‍ക്കാര്‍ പ്രിയന്‍, പിത്ത പ്രാദാനം, പ്രസിദ്ധന്‍, ചപലന്‍, അതി കോപി എന്നിവ രുചക യോഗം ഉള്ളവരില്‍ കാണാം.

ഈ പഞ്ച മഹാ പുരുഷ യോഗങ്ങളില്‍ ഏതെങ്കിലും ഒന്ന് പലരിലും കണ്ടു വരാറുണ്ട്. എന്നാല്‍ അനുഭവത്തില്‍ വരാറില്ല, എന്‍റെ ജാതകത്തില്‍ പലയോഗങ്ങളും പറയുന്നു, ഇന്ന് വരെ ഒന്നും അനുഭവത്തില്‍ വരാറില്ല, ചിലര്‍ ജാതകം എഴുതിയവരെ പഴിക്കുമ്പോള്‍ മറ്റു ചിലര്‍ ജ്യോതിഷത്തെ തന്നെ പഴിക്കുന്നു.

ലഗ്നാധിപനും യോഗ കാരകാനും തമ്മില്‍ ബന്ധമുണ്ടായിരിക്കണം യോഗം തരുന്ന ഗ്രഹം ലഗ്നാധിപന്റെ ബന്ധുവായാല്‍ ഫല സിദ്ധി പൂര്‍ണ്ണമാവും അല്ലാത്ത പക്ഷം ഫലം കുറയും, അതുകൊണ്ട് തന്നെയാണ് വളരെ മഹത്തരമെന്നു തോന്നുന്ന പല ജാതകങ്ങളും വെറും പൊട്ടകളാവുന്നതും സാധാരണ ജാതകങ്ങള്‍ മഹത്വമുള്ളതാകുന്നതും.

കാരക ഗ്രഹം കാരക സ്ഥാനത്ത് നിന്നാല്‍ മാരകനാണ് ജീവപരമായ കാര്യങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് പറയാറുണ്ട്.ഗ്രഹ മൌഢ്യം യോഗ ഫലത്തെ സ്വാധീനിക്കും മൌഢ്യമുള്ള ഗ്രഹത്തിന് ഫലം തരാന്‍ കഴിവില്ല എന്നാല്‍ വക്ര മൌഢ്യം ഇരട്ടി ഗുണ ഫലം തരും. നവ ഗ്രഹങ്ങളില്‍ ബുധനാണ് ഏറ്റവും അധികം മൌഢ്യം


താരനിത്യാനന്ദ്‌ 

ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories