ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഷഡ്ബലങ്ങള്‍
ഷഡ് എന്നാല്‍ 6 എന്നാണര്‍ത്ഥം. ഷഡ്ബലങ്ങള്‍ എന്നല്ല ഗ്രഹങ്ങളുടെ ആറുബലങ്ങളാണ്, ഇംഗ്ലീഷില്‍ six planetory എന്നാണ്‌ പറയുക. താഴെ ഒരു ഗ്രഹനില കൊടുക്കുന്നു.

ഈ ഗ്രഹനിലയെ ബുധന്‍റെ അവസ്ഥ നോക്കൂ. ബുധന്‍ മീനത്തില്‍ പത്താം ഭാവത്തില്‍ ബുധന്‍ ലഗ്നാധിപാനാണെന്നും ഓര്‍ക്കണം, ലഗ്നാധിപന് നീചാവസ്ഥ ബുധന്‍ എഴുത്തിന്‍റെയും ഗണിതത്തിന്‍റെയും ജ്ഞാനത്തിന്‍റെയും കാരകന്‍ ഒറ്റ നോട്ടത്തില്‍ ബുധന്‍റെ നീചത്വത്തില്‍ നിന്നും തീരെ ജ്ഞാനമില്ലാത്ത സാമര്‍ത്ഥ്യമില്ലാത്ത വ്യക്തിത്വം എന്നും പറയാന്‍ തോന്നിയേക്കാം.

പക്ഷെ ഈ ഗ്രഹനില ആരുടെതെന്നറിയാമോ? സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍റെതാണ്. ലോകം സൃഷ്ടിച്ചതില്‍ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞന്‍റെ ഗ്രഹനിലയില്‍ ബുധന്‍റെ അവസ്ഥ കണ്ടോ? അതുകൊണ്ട് ഗ്രഹങ്ങളുടെ ബലം പഠിച്ചു പറയേണ്ടതാണ്. വളരയധികം കണക്കുകളും മറ്റും അടങ്ങിയ വിഷയമാണ് സാക്ഷാല്‍ പരാശരാചാര്യര്‍ വിശദമായി ഗ്രഹബലത്തെ സംബന്ധിച്ച് പറഞ്ഞിട്ടുമുണ്ട്.

എന്താണ് ഗ്രഹബലം അറിയേണ്ടതിന്‍റെ ആവശ്യം? നമുക്ക് കുറേ ബന്ധുകള്‍ ഉണ്ടെന്ന് വിചാരിക്കുക എല്ലാവരും സ്നേഹവും വാത്സല്യവും ഉള്ളവര്‍ എന്നാലും നമ്മുടെ ജീവിത വിജയത്തിന് ആരാണ് കൂടുതല്‍ സഹായിക്കുക? അതിമിത്രമായതും ശക്തനുമായ ബന്ധുവാണ് ഗുണം ചെയ്യുക. അതേപോലെ ഒരു ജാതകന് ഗുണം ചെയ്യുന്നത് വളരെ ബലിശാലിയായ മിത്ര ഗ്രഹമായിരിക്കും. അപ്പോള്‍ ബലം അറിയണം.

പണ്ട് ജാതകങ്ങളില്‍ ബലം കണക്കാക്കല്‍ കുറവായിരുന്നു. വളരെ കഠിനമായ ഗണിതമുള്ളതിനാല്‍ അഷ്ടവര്‍ഗ്ഗങ്ങളെപ്പോലെ തന്നെ ഷഡ്ബലങ്ങളും പ്രാധാന്യം കൊടുക്കാതെയായി. എന്നാല്‍ ഇന്ന്‍ ധാരാളം ജ്യോതിഷ സോഫ്റ്റ്‌വെയറുകള്‍ ഉണ്ടായിരിക്കെ ഷഡ്ബല ഗണനം എളുപ്പമായി.

തത് സ്ഥാന ദിക് കാല നിസര്‍ഗ ചേഷ്ടാ
ദൃക് ഭേദ ഭിന്നം കഥയാമ്യശേഷം
(മാനസാഗിരി 21-28)

1. സ്ഥാനബലം - posational strength
2 ദിഗ്ബലം - directional strength
3 നിസര്‍ഗ ബലം - natural strength
4 ചേഷ്ടാ ബലം - motional strength
5 കാല ബലം - temporal strength
6 ദൃഗ്ബലം - aspectual strengthസ്ഥാന ബലം
സ്വോച്ച സുഹൃദ് സ്വ ദൃഗാണ നവാംശൈ
സ്ഥാന ബലം സ്വ ഗ്രഹോപഗതൈശ്ച:
(വരാഹ ഹോര)

ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്. സാധാരണ ആളുകള്‍ ഇത് നോക്കിയാണ് ബലം പറയാറ്. ഇതിനെ വീണ്ടും 5 ആയി തിരിച്ചിട്ടുണ്ട്. വരാഹ ശ്ലോകം അത് കുറിക്കുന്നു.
1. ഉച്ചബലം, 2 സപ്തവര്‍ഗജ ബലം, 3 ഓജ യുഗ്മ ബലം 4 കേന്ദ്രബലം 5 ദ്രേക്കാണബലം

ചന്ദ്രന് മാത്രം പക്ഷ ബലമാണ്‌ വലുത്

പക്ഷോദ്ഭവം ഹിമകരസ്യവിശിഷ്ട മാഹു
സ്ഥാനോദ്ഭവം തു ബലമഭ്യധികം പരേഷാം
എന്ന്‍ പ്രമാണം (ഫല ദീപിക)

ഒരു ഗ്രഹം ഉച്ച രാശിയില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ബലമാണ്‌ ഉച്ചബലം.

നീചോനം ഖചരം ഭാര്‍ധാധികം ചക്രാ ദ്വിശോധയേത്
ഭാഗീകൃത്യ ത്രിഭിര്‍ഭക്തം ലബ്ധ മുച്ച ബലം ഭവേത്. (പരാശര)

ഒരു ഗ്രഹത്തിന്‍റെ സ്ഫുടത്തില്‍ നിന്നും നീചം കഴിച്ചു കിട്ടിയ ശിഷ്ടം ഭാഗങ്ങളാക്കി 3 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലമാണ് ഉച്ച ബലം

ക്ഷേത്രം ച ഹോരോ, ദ്രേക്കാണം
നവാംശ ദ്വാ ദശാംശകം
തൃശാംശം ച സപ്താംശം

മേല്‍പ്പറഞ്ഞവയാണ് സപ്തവര്‍ഗങ്ങള്‍. മൂലത്രികോണത്തിന്‌ 45 യൂണിറ്റ് (ഷഷ്ട്യംശം) ബലം, സ്വക്ഷേത്രത്തിന്‌ 30, സുഹൃത് ക്ഷേത്രത്തിന് 15, എന്നിങ്ങനെ ക്ഷേത്രം അടിസ്ഥാനപെടുത്തിയും കണക്കുകൂട്ടി ഓരോ ഗ്രഹത്തിന്‍റെയും രാശി, ഹോര, ദ്രേക്കാണം, സപ്താംശം, നവാംശം, ദ്വാദശo, എന്നിവയുടെ ബലങ്ങള്‍ കൂട്ടി പരമാവധി 45 വരുന്ന വിധത്തില്‍ കണക്കാക്കുന്നു.

സ്ത്രീ ഗ്രഹങ്ങള്‍ (ചന്ദ്രന്‍, ശുക്രന്‍) എന്നിവര്‍ സ്ത്രീ രാശിയിലും മറ്റു ഗ്രഹങ്ങള്‍ ഓജരാശി (പുരുഷ രാശി)യില്‍ നിന്നാല്‍ ലഭിക്കുന്ന ബലമാണ്‌ ഓജ യുഗ്മ ബലം.

രാശികളെ കേന്ദ്രം ( 1,4,7,10 ) പണപരം ( 2,5,8,11 ) ആചോ ക്ലീമം ( 3,6,9,12) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കേന്ദ്രത്തില്‍ ഗ്രഹങ്ങള്‍ നിന്നാല്‍ കൂടുതല്‍ ബലം കിട്ടും. പണപരത്തില്‍ അതില്‍ കുറവ്, ആപോക്ലീമത്തില്‍ ഏറ്റവും കുറവ് ഇതാണ് കേന്ദ്രാദി ബലം.

മധ്യാ,ദ്യ,ന്തക, ഷണ്‍ഡ, മര്‍ത്യ
വനിതാ, ഖേടാ ബലിഷ്ഠ ക്രമാത് ( ഫലദീപിക)

മദ്ധ്യ ദ്രേക്കാണത്തില്‍ ഷണ്ഡഗ്രഹങ്ങള്‍ (ബുധന്‍ ശനി ) ആദ്യ ദ്രേക്കാണത്തില്‍ പുരുഷ ഗ്രഹങ്ങള്‍, അന്ത്യ ദ്രേക്കാണത്തില്‍ സ്ത്രീ ഗ്രഹങ്ങള്‍ (ചന്ദ്രന്‍,ശുക്രന്‍) ഇവര്‍ നിന്നാലുള്ള ബലമാണ്‌ ദ്രേക്കാണബലം.

2. ദിഗ്ബലം

സ്ഥാനബലം കഴിഞ്ഞാല്‍ പ്രധാനബലമാണ് ദിഗ്ബലം

ദിക്ഷു ബുധാംഗിര സൗ
രവി ഭൗമേന
സൂര്യസുത: സിതശീതകരൌച

ബുധനും വ്യാഴത്തിനും കിഴക്കും (ലഗ്നം) സൂര്യനും ചൊവ്വക്കും തെക്കും (പത്ത്) ശനിക്ക്‌ പടിഞ്ഞാറ് (ഏഴ്) ശുക്രനും, ചന്ദ്രനും വടക്ക് (നാല്) എന്നീ ദിക്കുകളില്‍ ബലമുണ്ട്. നമ്മുടെ ബുദ്ധിക്കും ജ്ഞാനത്തിനും ബുധന്‍ വ്യാഴം എന്നിവര്‍ ഗുണം ചെയ്യുമ്പോള്‍ (ലഗ്നം), കര്‍മ്മരംഗത്ത് സൂര്യനും ശക്തനായ ചൊവ്വയും (പത്ത്) ഗുണം ചെയ്യും. ശനി 7 ല്‍ നിന്നാല്‍ നല്ല ജനകീയതയാണല്ലോ. ചന്ദ്രനും ശുക്രനും സ്ത്രീ ഗ്രഹങ്ങളാണല്ലോ. നാലാം ഭാവം ആയ വീട്/ അടുക്കളയെല്ലാം അവര്‍ക്ക് പറഞ്ഞിരിക്കുന്ന ദിക്കാണല്ലോ.

അല്പം ഗണിതം കൂടി ഒരു ഗ്രഹസ്ഫുടത്തില്‍ നിന്നും ആ ഗ്രഹത്തിന്‍റെ ബാലശൂന്യ ബിന്ദുവിനെ കുറച്ച് ആ വ്യത്യാസത്തെ മൂന്ന് കൊണ്ട് ഹരിച്ചാല്‍ ദിഗ് ബലം കിട്ടും.

3.കാല ബലം

നിശി ശശി കുജ സൗരാ:
സര്‍വദാ ജ്നോfഹ്നി ചാ ന്യേ
(വരാഹഹോര 2-21)

രാത്രിയില്‍ ചന്ദ്രനും ചൊവ്വയും ശനിയും ബലവാന്മാരാണ്. ബുധന്‍ എല്ലായ്പ്പോഴും ബാലവനാണ്. മറ്റു ഗ്രഹങ്ങള്‍ പകല്‍ ബലവാന്മാരാണ്. കാലബലത്തില്‍ തന്നെ പലതരം ബലങ്ങളുണ്ട്. അതില്‍ ആദ്യത്തെയാണ് ദിനരാത്ര ബലം അതേ സംബന്ധിച്ചാണ് മേല്‍ ശ്ലോകം. ജനനം പകല്‍ ആയാല്‍ ചന്ദ്രന്‍ ചൊവ്വയോഴികെ മറ്റു ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ട് എന്നര്‍ത്ഥം.

കാലബലത്തില്‍ പെട്ട മറ്റൊരു ബലമാണ്‌ പക്ഷബലം

ബഹുള സിത ഗതാസ്യു
ക്രൂര സൗമ്യാ ക്രമേണ (വരാഹഹോര)

ശുഭ ഗ്രഹങ്ങള്‍ക്ക്‌ ശുക്ലപക്ഷത്തിന്‍റെ അവസാനത്തിലും പാപ ഗ്രഹങ്ങള്‍ക്ക്‌ കൃഷ്ണ പക്ഷത്തിന്‍റെ അവസാനവും ബലം കൂടും.

മറ്റൊരു ബലമാണ്‌ ത്രിഭാഗ ബലം.

ദിന ത്ര്യംശേഷ്ഠ സൗമാര്‍ക്ക ശനീനാം (പരാശര) എന്നാണു പ്രമാണം.

പകല്‍ ജനിച്ച് ആദ്യത്തെ 1/3 ഭാഗത്തായാല്‍ ബുധന് ബലം. രണ്ടാമത്തെ 1/3 ഭാഗത്ത് സൂര്യന്‍. അവാസാന 1/3 ഭാഗത്ത് ശനിക്ക്‌ ബലം ഇതാണ് ക്രമം.

ഇത് കൂടാതെ അബ്ദബലം, മാസ ബലം, വാരബലം, ഹോരാബലം എന്നിങ്ങനെ നാല് ബലങ്ങള്‍ കൂടിയുണ്ട്. ഒരു വര്‍ഷം തുടങ്ങുന്ന ദിവസത്തിന്‍റെ അധിപന് (ഉദാ:വ്യാഴാഴ്ച ഗുരുവിന്) കിട്ടുന്ന ബലം അബ്ദബലം. മാസം തുടങ്ങുന്ന ദിവസത്തിന്‍റെ അധിപന്‍, ആഴ്ച്ച തുടങ്ങുന്ന ദിവസത്തിന്‍റെ അധിപന്‍ എന്നിവര്‍ക്കും ബലം കിട്ടും.

ആര്‍ക്ക, ശുക്ര, ബുധ, ശ്ചന്ദ്ര
മന്ദ, ജീവ, ധരാസുത

ദിവസത്തില്‍ ഏതു ഹോരയില്‍ ജനിച്ചു എന്ന്‍ മേല്‍ പ്രമാണം വച്ച് നോക്കി ആ ഹോരാധിപന് ബലം കിട്ടുന്നു. അതാണ്‌ ഹോരാബലം

4. ചേഷ്ടാബലം

ഉദഗയനേ രവി ശീത മയൂഖൌ
വക്രസമാഗമഗാ: പരിശേഷാ
വിപുല കരായുധീ ചോത്തര സംസ്ഥാ
ശ്ചെഷ്ടിത വീര്യായുതോ: പരികല്‍പ്യാ (വരാഹ ഹോര)

ഉത്തരായണ കാലത്ത് സൂര്യനും ചന്ദ്രനും ചേഷ്ടാ ബലമുണ്ട്. ബാക്കി ഉള്ള ഗ്രഹങ്ങള്‍ക്കാവട്ടെ വക്രഗതി ഉള്ളപ്പോഴും സമാഗമ കാലത്തും (ചന്ദ്രന്‍റെ ഒപ്പം നില്‍ക്കുമ്പോഴും) രശ്മി ബാഹുല്യത്തോടെ ഇരിക്കുമ്പോഴും യുദ്ധത്തില്‍ ജയം ഉള്ളപ്പോഴും ചേഷ്ടാബലം ഉണ്ട്. ഇത് കണക്കാക്കാന്‍ ചേഷ്ടാ കേന്ദ്രം കണ്ട് 3 കൊണ്ട് ഹരിക്കണം.

5. നിസര്‍ഗബലം

"മന്ദാര സൗമ്യവാക്പതി സിത ചന്ദ്രാര്‍ക്കാ യഥോത്തരം ബാലിന
നിസര്‍ഗബലം അഥവാ നൈസര്‍ഗിക ബലം (കൃഷ്ണീയം)

നിസര്‍ഗബലം അഥവാ നൈസര്‍ഗിക എന്നത് രവിക്ക് ഏറ്റവും കൂടുതല്‍ (60 ഷഷ്ട്യംശം) അത് കഴിഞ്ഞ് ചന്ദ്രന്‍ (51) ശുക്രന്‍ (43) ഗുരു (34) ബുധന്‍ (26) കുജന്‍ (17) ശനി (9) ക്രമത്തിലുള്ള സ്ഥിരബലം ആണ്.

6. ദൃക് ബലം

പൂര്‍ണ്ണം പശ്യതി ഭാനുജ ത്രി ദശമേ
ചേത്പാദ ദൃഷ്ട്യെതരേ
ജീവോ ധീ നവമ്യെര്‍ധയ തദിതരേ
ഭൗമശ്ച തര്‍ഥാഷ്ടമേ
സര്‍വ്വേ പാദ വിഹീനയാ
fഖില ദൃശാ പശ്യന്തി സര്‍വ്വേ സ്തഭം
വിത്തായ വ്യായ വൈരിണോ ന ദൃശു
ഖേടസ്ഥിത സ്ഥാനത

ശനി താന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3, 10 എന്നീ ഭാവങ്ങളെയും മറ്റു ഗ്രഹങ്ങള്‍ 3,10 ഭാവങ്ങളെ കാല്‍ ദൃഷ്ടി കൊണ്ടും നോക്കുന്നു. ഗുരു 5,9 ഭാവങ്ങളെ പൂര്‍ണ്ണ ദൃഷ്ടി ചെയ്യുന്നു. മറ്റു ഗ്രഹങ്ങള്‍ 5,9 ഭാവങ്ങളെ അര ദൃഷ്ടി ചെയ്യുന്നു. ചൊവ്വ 4,8 ഭാവങ്ങളെ പൂര്‍ണ്ണ ദൃഷ്ടി ചെയ്യുന്നു. മറ്റു ഗ്രഹങ്ങള്‍ 4, 8 ഭാവങ്ങളെ മുക്കാല്‍ ദൃഷ്ടി ചെയ്യുന്നു. എല്ലാ ഗ്രഹങ്ങളും ഏഴാം ഭാവത്തിലേക്ക് പൂര്‍ണ്ണ ദൃഷ്ടി ചെയ്യുന്നു. ഒരു ഗ്രഹവും താന്‍ നില്‍ക്കുന്ന രാശിയില്‍ നിന്നും 2,11,13,6 ഭാവങ്ങളിലേക്ക് നോക്കുന്നില്ല. (ഉത്തരകാലാമൃതം)

ഈ തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ദൃഗ്ബലം കണക്കാക്കുന്നു, ദൃഷ്ടി ചെയ്യപ്പെടുന്ന രാശിയെ ദൃശ്യരാശിയെന്നും ദൃഷ്ടി ചെയ്യുന്നതിനെ ദ്രഷ്ടാ രാശിയെന്നും പറയും. ഇതിന്‍റെ വ്യത്യാസമാണ് ദൃഷ്ടി കേന്ദ്രം. മുന്നൂറില്‍ നിന്ന് ദൃഷ്ടി കേന്ദ്രം കുറച്ച് 2 കൊണ്ട് ഹരിച്ചാല്‍ ദൃഗ് ബലമായി പരമാവധി 60 ഭാഗം ദിഗ്ബലം

ഷഡ് ബലങ്ങളെ ക്രോഡീകരിച്ച് ഓരോ ഗ്രഹത്തിന്‍റെയും ബലം കിട്ടും. അതില്‍ നിന്ന്‍ ഏതു ഗ്രഹത്തിനാലാണ് ബലം കുറവ്. ഏതു ഗ്രഹമാണ് ബലകൂടുതല്‍ എന്നുള്ളത് കണക്കാക്കാം. ഗണിതം മാത്രം ആശ്രയിക്കാതെ പഠനം കൊണ്ടും സാധന കൊണ്ടും ഗ്രഹബലത്തെ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഗ്രഹബലം സംബന്ധിച്ച വിവരം ഉപയോഗിച്ച് രത്ന നിര്‍ദേശങ്ങള്‍ അടക്കം പരിഹാരം നിര്‍ദ്ദേശിക്കാം.

 

Consult S. Unnikrishnan >>


എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories