ദിനങ്ങളും, നിറങ്ങളും, രത്‌നകല്ലുകളും, നിങ്ങളും.
നവഗ്രഹങ്ങള്‍ എന്ന് പറയാറുണ്ടെങ്കിലും 7 ഗ്രഹങ്ങളാണ് സ്ഥിര ഗ്രഹങ്ങള്‍. ഇവര്‍ക്കാണ് രാശി ചക്രത്തില്‍ രാശി ഗൃഹങ്ങള്‍ ഉള്ളത്. ബാക്കി രണ്ടു ഗ്രഹങ്ങള്‍ രാഹുവും കേതും ചയാ ഗ്രഹങ്ങളാണ്. 7 ഗ്രഹങ്ങളും 7 ദിനങ്ങളെ പ്രതിനിധീകരിക്കുന്നു.
ഞായര്‍ അഥവാ രവിവാരം.
സൂര്യനാണ് അധിപന്‍, നിറം വെള്ള അല്ലങ്കില്‍ കോടി കളര്‍, റൂബിയാണ് രത്‌നം, ധരിക്കേണ്ടത് മോതിരവിരലില്‍, ധാരണാ സമയം ഞായറാഴ്ച സൂര്യോദയം മുതല്‍ 50 മിനിട്ടിനുള്ളില്‍.
സൂര്യസ്‌തോത്രം
ജപാ കുസുമ സങ്കാശം
കാശപേയം മഹാദ്യുതി
തമോരിം സര്‍വ്വപാപഘ്‌നാം
പ്രണതോസ്മി ദിവാകരം//
സൂര്യ ഗായത്രി
ഓം ഭാസ്‌കരായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്നോ സൂര്യ പ്രചോതയാദ്//
ഫലം
കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.
തിങ്കള്‍ അഥവാ സോമവാരം
ചന്ദ്രനാണ് അധിപന്‍, നിറം റോസ് കളര്‍, മുത്ത് (pearl) ആണ് രത്‌നം, ധരിക്കേണ്ടത് മോതിര വിരലില്‍, ധാരണ സമയം തിങ്കളാഴ്ച്ച സൂര്യോദയം മുതല്‍ 50 മിനിട്ടിനുള്ളില്‍.
ചന്ദ്ര സ്‌തോത്രം
ദധി ശംഖ തുഷാരാഭം
ക്ഷീരോ ദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍ മുകുട ഭൂഷണം//
ചന്ദ്ര ഗായത്രി
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീ മഹി
തന്നോ സോമ പ്രചോതയാദ്//
ഫലം
ജ്ഞാനം വര്‍ധിക്കുന്നു. തണുപ്പ് സംബംദ്ധമായ രോഗങ്ങള്‍ അകലുന്നു. മന:ശാന്തി ലഭിക്കുന്നു.
ചൊവ്വാഴ്ച്ച അഥവാ കുജവാരം.
കുജനാണ് അധിപന്‍, നിറം ചുവപ്പ്, ചെമ്പവിഴം (Coral) ആണ് രത്‌നം, ധരിക്കേണ്ടത് മോതിരവിരലില്‍, ധാരണാ സമയം ചൊവ്വാഴ്ച്ച സൂര്യോദയം മുതല്‍ 50 മിനിട്ടിനുള്ളില്‍.
കുജ സ്‌തോത്രം
ധരണീ ഗര്‍ഭ സംഭൂതം
വിദ്യുത് കാന്തി സമ പ്രഭം
കുമാരം ശക്തി വാസ്തതം
മഗലം പ്രണമാമ്യഹം//
കുജ ഗായത്രി
ഓം അംഗാരകായ വിദ്മഹേ
ഭൂമി പുത്രായ ധീ മഹീ
തന്നോ ഭൗമ പ്രചോദയാത്//
ചൊവ്വയുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച അഥവാ ബുധവാരം
ബുധനാണ് അധിപന്‍, നിറം പച്ച, മരതകമാണ് ( Emerald ) രത്‌നം, ധരിക്കേണ്ടത് ചെറുവിരലില്‍ ബുധനാഴ്ച സൂര്യോദയം മുതല്‍ 50 മിനിട്ടിനകം.
ബുധ സ്‌തോത്രം
പ്രിയം ഗുകലികാ ശ്യാമം
രൂപേണ പ്രതിമം ബധം
സൌമ്യം സൌമ്യഗുണോപേതം
തംബുധം പ്രണമാമ്യഹം//
ബുധഗായത്രി
ഓം ഗജധ്വജായ വിദ്മഹേ
ശുക ഹസ്തായ ധീ മഹി
തന്നോ ബുധ:പ്രചോതയാത്//ഫലം ബുദ്ധി വികാസം, വിദ്യാ തടസ്സം മാറി വിദ്യാഭിവൃദ്ധി ലഭിക്കുന്നു. വ്യാഴാഴ്ച അഥവാ ഗുരുവാരം
ഗുരുവാണ് അധിപന്‍, നിറം മഞ്ഞ, മഞ്ഞ പുഷ്യരാഗമാണ് (yellow sapphire) രത്‌നം, ധരിക്കേണ്ടത് ചൂണ്ടുവിരലില്‍, വ്യഴാച്ച സൂര്യോദയം മുതല്‍ 50 മിനിറ്റിനകം.
ഗുരു സ്‌തോത്രം
ദേവനാഞ്ചാ ഋഷീണാശ്ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധി ഭൂതം ത്രിലോകേശം
തം നമാമി ബ്രുഹസ്പതിം//
ഗുരു ഗായത്രി
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണി ഹസ്തായ ധീ മഹി
തന്നോ ഗുരു പ്രചോദയാത്//
ഫലം
ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകള്‍ നേടാം.
വെള്ളിയാഴ്ച്ച അഥവാ ശുക്രവാരം.
ശുക്രനാണ് അധിപന്‍, വെള്ളയും ചുവപ്പുമാണ് നിറം, വജ്രമാണ് (diamond) രത്‌നം, ധരിക്കേണ്ടത് ചെറുവിരലില്‍, വെള്ളിയാഴ്ച്ച സൂര്യോദയം മുതല്‍ 50 മിനിട്ടിനകം.
ശുക്ര സ്‌തോത്രം.
ഹിമകുന്ദ മൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വ ശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം//
ശുക്ര ഗായത്രി
ഓം ആശ്വധ്വജായ വിദ്മഹേ
ധനുര്‍ ഹസ്തായ ധീ മഹി
തന്നോ ശുക്ര പ്രചോദയാത്//
ഫലം
ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.
ശനിയാഴ്ച അഥവാ മന്ദവാരം
ശനിയാണ് അധിപന്‍, കറുപ്പും കടും നീലയുമാണ് നിറം, ഇന്ദ്രനീലമാണ് (blue sapphire) രത്‌നം, ധരിക്കേണ്ടത് നടുവിരലില്‍, ശനിയാഴ്ച സൂര്യോദയം മുതല്‍ 50 മിനിറ്റിനകം.
ശനി സ്‌തോത്രം
നീലാഞ്ചന സമാഭാസം
രവിപുത്രം യമാഗ്രജം
ഛയാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്വര്യം//
ശനി ഗായത്രി
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോതയാദ്//
ഫലം
ശനി ദോഷം, രോഗങ്ങള്‍, എന്നിവ അകലുന്നു, ഗൃഹയോഗവും സിദ്ധിക്കുന്നു.
രാഹു കേതുകള്‍ക്ക് ആഴ്ച്ചയിലെ ദിനങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും നിറം, രത്‌നം, മുതലായവ ഉണ്ട്. രാഹു സ്‌തോത്രം
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭ സംഭൂതം
തം രാഹും പ്രണമാമ്യഹം//
രാഹു ഗായത്രി
ഓം നാഗരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹീ
തന്നോ രാഹു പ്രചോതയാത്//
ഫലം
ഗോമേദകമാണ് രത്‌നം നീലയാണ് നിറം ധരിക്കേണ്ടത് മോതിരവിരലില്‍ ശനിയാഴ്ച്ച സൂര്യോദയം മുതല്‍ 50 മിനിറ്റിനകം.
ആഴ്ച്ചയിലെ അതാത് ദിനങ്ങളില്‍ അതാത് നിറമുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമാണ്.
ഒരു നല്ല ജ്യോതിഷന്റെ ഉപദേശ പ്രകാരം മാത്രമേ രത്‌നം ധരിക്കാവൂ. അതിന് വിശദമായ ജാതക പരിശോധന അത്യാവശ്യമാണ്. നവരത്‌ന മോതിരം ധരിക്കുന്നത് ഇന്നത്തെ കാലത്ത് അന്തസ്സും പ്രൌഡിയും എടുത്തു കാണിക്കുന്ന ആഭരണം മാത്രമാണ്. നല്ലതുമില്ല ഒട്ട് ദൂഷ്യവുമാവില്ല നവരത്‌ന മോതിരത്തില്‍ രത്‌നങ്ങളെല്ലാം ഒരേ വിരലില്‍ ആണ് ധരിക്കുന്നത്. ഓരോ വിരലിനും പറഞ്ഞിട്ടുള്ള വിരലുകളില്‍ ധരിച്ചാല്‍ മാത്രമേ പ്രസ്തുത രത്‌നത്തിന് ഫലം ലഭിക്കുകയുള്ളൂ. ചില രത്‌നങ്ങള്‍ പ്രത്യേക കാലയളവില്‍ മാത്രമേ ധരിക്കുവാന്‍ പാടുള്ളൂ. ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ യാതൊരുവിധ രത്‌നവും ധരിക്കരുത്. അമ്മക്ക് അനുയോജ്യമായ രത്‌നം ഉള്ളിലെ കുഞ്ഞിന് വിപരീതമായി സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭ കാലയളവില്‍ സ്ത്രീകള്‍ യാതൊരു കാരണവശാലും രത്‌നങ്ങള്‍ ധരിക്കരുത്.
ദുരിത നിവൃത്തിക്കായി രത്‌ന ധാരണം അത്യുത്തമം തന്നെയാണ്. എന്നാല്‍ തിരിച്ചറിവില്ലാതെ രത്‌നം ധരിക്കുന്നത് മരണത്തിനുപോലും കാരണമായി ഭാവിക്കാം. സ്ത്രീകള്‍ ഇടതു കൈയ്യിലും പുരുഷന്മാര്‍ വലതു കൈയ്യിലും ആണ് രത്‌നങ്ങള്‍ ധരിക്കേണ്ടത്.
താരനിത്യാനന്ദ്
ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com