ജ്യോതിഷം ഒരു ശാസ്ത്രമാണോ അല്ലയോ എന്ന ചോദ്യത്തിനപ്പുറം ജ്യോതിഷ ഉപദ്ദേശങ്ങള്‍ മനുഷ്യന് നേര്‍വഴിക്ക് നയിക്കുവാന്‍ സഹായിക്കുന്ന ഒരു സമ്പ്രദായമായി നമ്മള്‍ വിശ്വസിച്ചു പോരുന്നു. അതുകൊണ്ട് തന്നെ തെറ്റായ ജ്യോതിഷ ഉപദ്ദേശങ്ങള്‍ പലപ്പോഴും ഗുരുതര പരിണതഫലങ്ങളിലേയ്ക്ക് നയിക്കുകയും ജ്യോതിഷമെന്നതിനെ തെറ്റായി വ്യാഖാനിക്കുവാനും ഇടവരുന്നു.
നമ്മളില്‍ പലരും രാവിലെ ജ്യോതിഷ ദിവസഫലം വായിച്ച് ദിവസം തുടങ്ങുന്നവരായിരിക്കാം. അനുകൂല ദിവസമാണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന ഉന്മേഷം എല്ലാ പ്രവൃത്തികളിലും വ്യാപരിക്കുകയും ആ അനുകൂലത ലാഭമായി പരിണമിക്കുകയും ചെയ്യുന്നുവെന്നത് മനശാസ്ത്രപരമായ ഒരു വാദമാണ്. പക്ഷെ പ്രതികൂലതയെന്നറിയുമ്പോള്‍ എടുക്കുന്ന മുന്‍കരുതലുകള്‍ നഷ്ടങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയുന്നു. ഇവിടെ ലാഭം നഷ്ടം എന്ന് പറയുന്നത് ധനപരമായ ലാഭനഷ്ടങ്ങള്‍ മാത്രമല്ല. സമയം, ശ്രമങ്ങള്‍, അറിവ്, സ്നേഹം തുടങ്ങിയവയും ഇതിലുള്‍പ്പെടും.
ദൈനംദിന ജീവിതത്തില്‍ ശരിയായ ജ്യോതിഷ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുവാന്‍ സഹായിക്കുന്നു. പക്ഷെ എല്ലാ ദിവസവും ഇതൊരു ദിനചര്യയാക്കുവാന്‍ അത്ര എളുപ്പമല്ല. കര്‍മ്മരംഗത്ത് അനുകൂല അവസ്ഥയാണോ, ധനപരമായ് അനുകൂലമാണോ എന്നൊന്നും സാധാരണ ദിനഫലങ്ങളില്‍ കാണാറില്ല. വളരെ പൊതുവായ സാധാരണ വാചകങ്ങളാണ് പലപ്പോഴും പത്രങ്ങളിലോ ടെലിവിഷനിലോ പറയാറുള്ളത്. കൂടാതെ എന്നും ഇവയൊക്കെ ശ്രദ്ധിക്കുവാനും ഈ തിരക്കുള്ള കാലത്ത് സാധിക്കുകയുമില്ല. കൂടാതെ അനുകൂല സമയങ്ങള്‍ അഥവാ മുഹൂര്‍ത്തങ്ങള്‍ ലഭിക്കുവാനും ശ്രമകരമാണ്. നിങ്ങളുടെ ഭാഗ്യദായക നിറം, സംഖ്യ, ദിക്ക് ഇവ അറിയുകയാണെങ്കില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വ്യക്തതയും വേഗവുമുണ്ടാകും.
ഒരു പഠനത്തില്‍ നിന്ന് മൊബൈലും ലാപ്ടോപ്പും ഉള്ള ഈക്കാലത്തും, 75% ജോലിക്കാര്‍ (ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവര്‍) ഡയറി അഥവാ scheduler കള്‍ ഉപയോഗിക്കുന്നു എന്ന് പറയുന്നു. ആ ഡയറികളില്‍ ഒന്നും ജ്യോതിഷപരമായി കാര്യമായ വിവരങ്ങള്‍ തരുന്നുമില്ല. തരുന്നത് തന്നെ അത് എല്ലാവര്‍ക്കും പൊതുവായ കാര്യങ്ങളായിരിക്കും. വ്യക്തിപരമായ ജ്യോതിഷ പ്രവചനങ്ങള്‍ മാത്രമേ ആ വ്യക്തിക്ക് അനുഭവയോഗ്യമാവുകയുള്ളൂ.
ഒരു ഡയറിയില്‍ അഥവാ scheduler ല്‍ നിങ്ങളുടെ ഇന്നത്തെ ദിവസം (അനുകൂലമോ, പ്രതികൂലമോ), അനുകൂല നിറം, സംഖ്യ, ദിക്ക്, അനുകൂല സമയങ്ങള്‍ ( കര്‍മ്മ സംബന്ധമായമായും ധനപരമായും), നക്ഷത്രം, തിഥി, രാഹുകാലം തുടങ്ങിയവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കുവാനും ദിവസം ചിട്ടപ്പെടുത്തുവാനും എളുപ്പമായിരിക്കും.
പ്രധാനമായും ധനം കൈകാര്യം ചെയ്യുന്നവര്‍ (ഷെയര്‍ ബ്രോക്കേഴ്സ്, റിയാല്‍ എസ്റ്റേറ്റ് ബിസ്സിനെസ്സുകാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍) പലപ്പോഴും ആശ്രയിക്കുന്നത് ആ മേഖലയിലെ വിദഗ്ധരെയായിരിക്കും. എങ്കില്‍ തന്നെയും ആ വിദഗ്ധരുടെ ഉപദ്ദേശങ്ങള്‍ എല്ലായ്പ്പോഴും ലാഭം നല്‍കാറില്ല. അവിടെയാണ് നിങ്ങളുടെ ജാതകവും ബന്ധപ്പെട്ടു നിങ്ങള്‍ക്ക് അനുകൂല സമയമാണോ എന്ന തിരിച്ചറിവിന്റെ പ്രാധാന്യം. നല്ല സമയത്ത് നമ്മള്‍ നല്ല തീരുമാനങ്ങളും കഷ്ടകാലത്ത് ചീത്ത തീരുമാനവും എടുക്കും.
ജാതകവശാല്‍ ആ ദിവസം മോശമാണെങ്കില്‍ ധനപരമായ കാര്യങ്ങള്‍ അടുത്ത അനുകൂലദിവസത്തേക്ക് മാറ്റിവയ്ക്കുവാന്‍ സാധിക്കും. കൂടാതെ കര്‍മ്മരംഗത്ത് ജോലിയ്ക്ക് അപേക്ഷിക്കുന്ന സമയം അല്ലെങ്കില്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനെ കാണാന്‍ അനുകൂല സമയം ഇവ അറിയുകയാണെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാക്കുവാന്‍ സാധിക്കും.
ഞാന്‍ ഈ കഴിഞ്ഞ ദിവസം കണ്ട ഒരു പ്രോഡക്റ്റാണ് ഇങ്ങനെയൊരു പോസ്റ്റു ഇടാന്‍ പ്രേരിപ്പിച്ചത്. ആസ്ട്രോവിഷന്‍ എന്ന ജ്യോതിഷ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിന്‍റെ ആസ്ട്രോ ഷെഡ്യൂളര്‍ എന്നാ ഡയറി അഥവാ ഷെഡ്യൂളര്‍ മുകളില്‍ ഞാന്‍ പങ്കുവെച്ച എല്ലാ ആവശ്യങ്ങളും പരിഹരിച്ചു കൊണ്ട് ഒരു പുതിയ പ്രോഡക്റ്റ് മാര്‍ക്കെറ്റില്‍ എത്തിച്ചിരിക്കുന്നു.
ആ പ്രോഡക്റ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ എന്‍റെ ജനന വിവരത്തെ അടിസ്ഥാനമാക്കി ഒരു വര്‍ഷത്തെ ഫലം, എനിക്കുള്ള രത്നനിര്‍ദ്ദേശം കൂടാതെ എനിക്കായി ദിവസവും ജപിക്കുവാനുള്ള ഉപാസന മന്ത്രം ഇവ നല്‍കുന്നു. കൂടാതെ ഒരു വര്‍ഷത്തെ ഡയറി അഥവാ ഷെഡ്യൂളര്‍ ഉള്‍പ്പെടുന്ന ആ ബുക്കിന്‍റെ കവര്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ഫിനിഷ് ഉള്ള മെറ്റീരിയല്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. സാധാരണ ഡയറിയേക്കാള്‍ അല്പം ചെറുതായതു കൊണ്ട് കൈയ്യില്‍ കൊണ്ടു നടക്കുവാന്‍ അനുയോജ്യവും കാണുവാന്‍ വിലപ്പിടിപ്പുള്ളതുമാണ്.
ഇനി ദിവസങ്ങളിലെയ്ക്ക് വരുകയാണെങ്കില്‍ മാസം, ആഴ്ച, ദിവസം ഇവയ്ക്ക് പുറമേ ചന്ദ്രസ്ഥിതി (തിഥി), നക്ഷത്രം ഇവ കൂടി പറയുന്നു. അതിലുപരി ആ ദിവസം എനിക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഒറ്റവാക്കില്‍ പറയുന്നു.ജാതകത്തെ അടിസ്ഥാനമാക്കി അന്നത്തെ അനുകൂല നിറം, സംഖ്യ, ദിക്ക് ഇവയും എന്‍റെ (മാത്രം) ദിവസഫലവും തന്നിരിക്കുന്നു. ഉദാഹരണത്തിന് എന്‍റെ നക്ഷത്രം അശ്വതിയാണെങ്കില്‍, സാധാരണ ജ്യോതിഷഫലങ്ങളില്‍ എല്ലാ അശ്വതിക്കാര്‍ക്കും ഒരേ ഫലമായിരിക്കും. പക്ഷെ ഇവിടെ പറയുന്നത് എന്‍റെ ജാതകത്തെ അടിസ്ഥാനമാക്കിയുള്ള ദിനഫലമാണ്.
രാഹുകാലം, അഭിജിത്ത് മുഹൂര്‍ത്തം ഇവ കൃത്യമായ് നല്‍കിയിടുണ്ട്. അഭിജിത്ത് മുഹൂര്‍ത്തത്തിന്‍റെ പ്രാധാന്യം പലര്‍ക്കും അറിയുകയില്ല. എത്ര പ്രതികൂല ദിവസമാണെങ്കിലും അഭിജിത്ത് മുഹൂര്‍ത്തത്തില്‍ പുണ്യകര്‍മ്മങ്ങള്‍ അഥവാ പ്രധാനപ്പെട്ട കര്‍മ്മങ്ങള്‍ തുടങ്ങാവുന്നതാണ്. ഇവ കൂടാതെ മറ്റു മുഹൂര്‍ത്തങ്ങള്‍ (സാധനങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനും അനുകൂല സമയം, ഉന്നത ഉദ്യോഗസ്ഥനെ കാണുവാനുള്ള അനുകൂല സമയം, ജോലിയ്ക്ക് അപേക്ഷ അയക്കുവാന്‍ അനുകൂല സമയം തുടങ്ങിയവ നല്‍കിയിരിക്കുന്നു.
ഈ പുതുവര്‍ഷത്തില്‍ എനിക്ക് ഈ പ്രോഡക്റ്റ് (ആസ്ട്രോ ഷെഡ്യൂളര്‍) ഒരു സഹായി ആയിരിക്കുമെന്ന് ഉറപ്പാണ്. വില സാധാരണ ഡയറിയേക്കാള്‍ അധികമാണെങ്കിളും എന്‍റെ ജാതകപരമായ പ്രവചനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കൊണ്ട് വില
J V Pillai