അദ്ധ്യായം 6 : നക്ഷത്രങ്ങള്‍ (Stars)
സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നതും സ്ഥിരമായി ഒരേ സ്ഥലത്തു നില്‍ക്കുന്നവയുമാണ് നക്ഷത്രങ്ങള്‍ . ആകാശത്തില്‍ വളരെയേറെ നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും താഴെ പറയുന്ന 27 നക്ഷത്രസമൂഹങ്ങള്‍ ആണ് ഭാരതീയ ജ്യോതിഷത്തില്‍ കണക്കിലെടുത്തിരിക്കുന്നത്.
1. | Aswani | അശ്വതി | 14. | Chitra | ചിത്തിര |
2. | Bharani | ഭരണി | 15. | Swati | ചോതി |
3. | Krittika | കാര്‍ത്തിക | 16. | Visakha | വിശാഖം |
4. | Rohini | രോഹിണി | 17. | Anuradha | അനിഴം |
5. | Mrigasira | മകീര്യം | 18. | Jyeshta | തൃക്കേട്ട |
6. | Ardra | തിരുവാതിര | 19. | Moola | മൂലം |
7. | Punarvasu | പുണര്‍തം | 20. | Poorvashada | പൂരാടം |
8. | Pushyami | പൂയ്യം | 21. | Uttarashada | ഉത്രാടം |
9. | Aslesha | ആയില്യം | 22. | Sravana | തിരുവോണം |
10. | Maka | മകം | 23. | Dhanishta | അവിട്ടം |
11. | PurvaPhalguni | പൂരം | 24. | Satabhisha | ചതയം |
12. | UttaraPhalguni | ഉത്രം | 25. | Poorvabhadra | പൂരുരുട്ടാതി |
13. | Hasta | അത്തം | 26. | Uttarabhadra | ഉതൃട്ടാതി |
| | | 27. | Revati | രേവതി |
ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ . ഭൂമിയും ചന്ദ്രനും പരസ്പരം ആകര്‍ഷിക്കുന്നു. ഭൂമിയോട് ചന്ദ്രന്‍ ഏറ്റവും അടുത്തിരിക്കുതിനാല്‍ ജ്യോതിഷത്തില്‍ ചന്ദ്രന് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നു. ചന്ദ്രന് ഒരു തവണ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിന് 27 ദിവസം 7 മണിക്കൂര്‍ 47 മിനിറ്റ് ആവശ്യമാണ്. ചന്ദ്രന് ഒരു തവണ കറങ്ങുന്നതിന് 29 ദിവസവും 13 മണിക്കൂറും ആവശ്യമാണ്. ചന്ദ്രന്റെ ഭ്രമണ സമയം പ്രദക്ഷിണ സമയത്തേക്കാള്‍ കൂടുതല്‍ ആയതിനാല്‍ ചന്ദ്രന്റെ ഒരു വശം മാത്രമേ നമ്മള്‍ കാണുന്നുളളു. അതിനാല്‍ 14 3/4 ദിവസം പകലും, അത്രയും തന്നെ ദിവസം രാത്രിയുമാണ്. ഒരു ചന്ദ്രമാസം എന്നത് 29 1/2 ആണ്. ഒരു ചന്ദ്രവര്‍ഷം എന്നാല്‍ 364 ദിവസങ്ങള്‍ ആണ്.
ചന്ദ്രമാസങ്ങള്മീനമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത അമാവാസിവരെയുളള കാലത്തിന് ചൈത്രമാസം എന്നും, മേടത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത (ഇടവത്തിലെ) അമാവാസിവരെ വൈശാഖം എന്നും പറയുന്നു.
1. ചൈത്രം 2. വൈശാഖം 3. ജ്യേഷ്ടം 4. ആഷാഢം 5. ശ്രാവണം 6. ദാദ്രപദം(പ്രേഷ്ടപദം)
7. ആശ്വിനം 8. കാര്‍ത്തിക 9. മാര്‍ഗ്ഗര്‍ഷം 10. പൗഷം 11. മാഘം 12. ഫാല്‍ഗുനം.
1957 മാര്‍ച്ച് 22 മുതല്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ പഞ്ചാംഗത്തില്‍ മാസങ്ങള്‍ക്കുളള പേര് ഇവ തന്നെയാണ്. സര്‍ക്കാരിന്റെ കലണ്ടറില്‍ ശകവര്‍ഷം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
രാശി ചക്രത്തില്‍ 12 രാശികളാണ് ഉളളത്. ഒരു നക്ഷത്രത്തിന് 60 നാഴിക ( 24 മണിക്കൂര്‍ ) അല്ലെങ്കില്‍ 13 ഡിഗ്രി 20 മിനിറ്റ് ദൈര്‍ഘ്യമാണ്. നക്ഷത്രത്തിനെ 15 നാഴിക (6 മണിക്കൂര്‍ ) അല്ലെങ്കില്‍ 3 ഡിഗ്രി 20 മിനിറ്റ് വീതമുളള നാല് പാദങ്ങളായി തിരിച്ചിരിക്കുന്നു. ഒരു രാശിയില്‍ ഒന്‍പത് നക്ഷത്ര പാദങ്ങള്‍ അതായത് 2 1/4 നക്ഷത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന രാശിയെ കൂറ് എന്നു പറയുന്നു. (27 ഹരണം 12 = 2 1/4 നക്ഷത്രങ്ങള്‍ ഒരു രാശിയില്‍ വരുന്നു). ഇതില്‍ നിന്നും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയില്‍ തന്നെ രാശിമണ്ഡലത്തിലെ 12 രാശികളെയും തരണം ചെയ്യുന്നു എന്നു സാരം. ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം ഉണ്ടായിരിക്കും. (2 ദിവസം 6 മണിക്കൂര്‍ 38 മിനിറ്റ് 34 സെക്കന്റ് )
ചന്ദ്രക്കൂറ്1. | അശ്വതി, ഭരണി, കാര്‍ത്തിക 1/4 | മേടം രാശി (മേടക്കൂറ്) |
2. | കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2 | ഇടവം രാശി (ഇടവക്കൂറ്) |
3. | മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4 | മിഥുനം രാശി (മിഥുനക്കൂറ്) |
4. | പുണര്‍തം 1/4, പൂയ്യം, ആയില്യം | കര്‍ക്കിടക രാശി (കര്‍ക്കിടകക്കൂറ്) |
5. | മകം, പൂരം, ഉത്രം 1/4 | ചിങ്ങം രാശി (ചിങ്ങക്കൂറ്) |
6. | ഉത്രം 3/4, അത്തം, ചിത്ര 1/2 | കന്നി രാശി (കന്നിക്കൂറ്) |
7. | ചിത്ര 1/2 ചോതി, വിശാഖം 3/4 | തുലാം രാശി (തുലാക്കൂറ്) |
8. | വിശാഖം 1/4, അനിഴം, തൃക്കേട്ട | വൃശ്ചിക രാശി (വൃശ്ചികക്കൂറ്) |
9. | മൂലം, പൂരാടം, ഉത്രാടം 1/4 | ധനു രാശി (ധനക്കൂറ്) |
10. | ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 | മകരം രാശി (മകരക്കൂറ്) |
11. | അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 | കുംഭം രാശി (കുഭക്കൂറ്) |
12. | പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി | മീനം രാശി (മീനക്കൂറ്) |
വേലിയേറ്റവും വേലിയിറക്കവുംഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രന്‍ ഭുമിക്ക് അഭിമുഖമായി വരുമ്പോള്‍ അല്ലെങ്കില്‍ ഉദിക്കുമ്പോള്‍ അതിന്റെ ആകര്‍ഷണം ഭുമിക്ക് അനുഭവപ്പെടുകയും, തല്‍ഫലമായി ഭുമിയിലെ ജലവും, വായുവും ചന്ദ്രനെ ലക്ഷ്യമാക്കി പൊങ്ങുന്നു. ഇതിനെ വേലിയേറ്റമെന്നു പറയുന്നു. ചന്ദ്രന്റെ ആകര്‍ഷണം ജീവജാലങ്ങളിലും അനുഭവപ്പെടുന്നു. വേലിയേറ്റ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കൂടുതല്‍ പ്രവഹിക്കുന്നു. അല്ലാത്ത സമയങ്ങളില്‍ രക്തപ്രവാഹം കുറവായിരിക്കും. വേലിയേറ്റ സമയം പല കാര്യങ്ങള്‍ക്ക് മുഹുര്‍ത്തം കുറിക്കാനും ഉപയോഗിക്കാറുണ്ട്. ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3 രാശി വേലിയേറ്റവും 4 മുതല്‍ 6 രാശി വരെ വേലിയിറക്കവും 7 മുതല്‍ 9 രാശി വരെ വേലിയേറ്റവും 10 മുതല്‍ 12 രാശി വരെ വേലിയിറക്കവും ആകുന്നു.
ഉദാ : അശ്വതി നക്ഷത്രമാണെങ്കില്‍ ചന്ദ്രന്‍ മേടം രാശിയിലായിരിക്കുമല്ലോ. അപ്പോള്‍ മേടം, ഇടവം, മിഥുനം രാശി വേലിയേറ്റവും, കര്‍ക്കിടകം, ചിങ്ങം, കന്നി വേലിയിറക്കവും എന്ന ക്രമത്തില്‍ വരുന്നു.
കറുത്തവാവും, വെളുത്തവാവുംചന്ദ്രന് സഞ്ചരിക്കുന്നതിനിടയില്‍ , ഭൂമിക്കും, സൂര്യനും ഇടയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ ചന്ദ്രന്‍ വരുമ്പോള്‍ കറുത്തവാവും, സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ എതിര്‍ രാശിയില്‍ (7 - ആം രാശിയില്‍ ) ചന്ദ്രന്‍ വരുമ്പോള്‍ വെളുത്ത വാവും വരുന്നു.
ശുഭഗ്രഹങ്ങള്ചന്ദ്രന് , ബുധന്‍ , ഗുരു, ശുക്രന്‍ ഇവ ശുഭ ഗ്രഹങ്ങള്‍ ആണ് എന്നാല്‍ കറുത്ത പക്ഷത്ത് വരുന്ന പക്ഷബലമില്ലാത്ത ചന്ദ്രനെ ശുഭഗ്രഹമായി കണക്കാക്കുന്നില്ല. എന്നാല്‍ ശുഭന്മാരുടെ യോഗമോ, ദൃഷ്ടിയോ ഉണ്ടെങ്കില്‍ ശുഭനായിത്തീരുകയും ചെയ്യും. പാപഗ്രഹങ്ങളോട് യോഗം ചെയ്ത ബുധനെ പാപിയായി കണക്കാക്കുന്നു.
പാപഗ്രഹങ്ങള്പക്ഷ ബലമില്ലാത്ത ചന്ദ്രന്‍ , ശനി, രവി, കുജന്‍ , രാഹു, കേതു, ഗുളികന്‍ , പാപയോഗം ചെയ്ത ബുധന്‍ ഇവരെല്ലാം പാപഗ്രഹങ്ങളാണ്.
എന്താണ് പക്ഷബലം ചന്ദ്രനെ നോക്കിയാണ് പക്ഷബലം നിശ്ചയിക്കുന്നത്. ഭൂമിയോട് ഏറ്റവുമടുത്ത് ഭൂമിക്കും,സൂര്യനും ഇടയ്ക്ക് ചന്ദ്രന്‍ സ്ഥിതി ചെയ്യുകയാല്‍ ലഗ്നത്തെപ്പോലെ തന്നെ ചന്ദ്രനേയും ഫലനിര്‍ണ്ണയത്തില്‍ പ്രത്യേകം നോക്കേണ്ടിയിരിക്കുന്നു.
വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ അതായത് കറുത്തവാവ് കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ 10 ദിവസം, ദശമി വരെ ചന്ദ്രന് മദ്ധ്യബലവും ക്രമേണ ബലം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. അതായത് ഏകാദശി മുതല്‍ വെളുത്തവാവ് കഴിഞ്ഞ് വരുന്ന കറുത്ത പക്ഷത്തിലെ പഞ്ചമി വരെ ചന്ദ്രന് ബലം കൂടുതലാണ്. ഇതിനെ ചന്ദ്രന്റെ പക്ഷബലം എന്നു പറയുന്നു. അല്ലെങ്കില്‍ പക്ഷബലമുളള ചന്ദ്രന്‍ എന്നു പറയുന്നു. കറുത്ത പക്ഷത്തിലെ ഷഷ്ഠി മുതല്‍ കറുത്തവാവ് കഴിയും വരെ ചന്ദ്രന്‍ പക്ഷ ബലമില്ലാത്തതാണ് ഇതിനെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ എന്നു പറയുന്നു.
കാലപുരുഷാവയവ വിഭാഗം
ഒന്നാം ഭാവം | കാലപുരുഷന്റെ ശിരസ്സ് |
രണ്ടാം ഭാവം | കാലപുരുഷന്റെ മുഖം |
മൂന്നാം ഭാവം | കാല പുരുഷന്റെ ഉരസ്സ് മുഖത്തിനു താഴെ കൈകളുടെയും ഇടയ്ക്കുളള ഭാഗം) |
നാലാം ഭാവം | ഹൃദയം |
അഞ്ചാം ഭാവം | കാല പുരുഷന്റെ വയറ് (നാഭി വരെയുളള ഭാഗം) |
ആറാം ഭാവം | കാല പുരുഷന്റെ അര |
ഏഴാം ഭാവം | കാലപുരുഷന്റെ വസ്തി (ലിംഗനാഭിയുടെ മദ്ധ്യം മുതല്‍ ലിംഗമൂലം വരെ) |
എട്ടാം ഭാവം | കാലപുരുഷന്റെ ഗുഹ്യം (ലിംഗമൂലം തൊട്ട് ഗുദം വരെ) |
ഒന്‍പതാം ഭാവം | കാലപുരുഷന്റെ തുട |
പത്താം ഭാവം | കാലപുരുഷന്റെ മുട്ട് |
പതിനൊന്നാം ഭാവം | കാലപുരുഷന്റെ കണങ്കാല് |
പന്ത്രണ്ടാം ഭാവം | കാലപുരുഷന്റെ പാദം |
രാശി ഗണ്ഡാന്തംകര്ക്കിടകം രാശിയുടെ അന്ത്യത്തിലുളള അര നാഴികയും, ചിങ്ങം രാശിയുടെ ആദ്യത്തെ അര നാഴികയും, വൃശ്ചികം രാശിയുടെ അന്ത്യത്തിലുളള അര നാഴികയും, ധനു രാശിയുടെ ആദ്യത്തെ അര നാഴികയും, മീനം രാശിയുടെ അന്ത്യത്തിലുളള അര നാഴികയും, മേടം രാശിയുടെ ആദ്യത്തെ അര നാഴികയും ഗണ്ഡാന്ത ദോഷമുളള രാശിയാകുന്നു. ഗണ്ഡാന്ത ദോഷം ഈ സമയങ്ങളില്‍ മാത്രമേ ഉണ്ടായിരിക്കുകയുളളു.
ഞാറ്റുവേലചന്ദ്രനും മറ്റു ഗ്രഹങ്ങളും ഓരോ നക്ഷത്രത്തില്‍ കൂടെ സഞ്ചരിക്കുന്നു. അതിദൂരെയായ ഈ പ്രതിഭാസം നമുക്ക് കാണാനാകുന്നില്ല. നക്ഷത്രത്തിലൂടെയുളള സൂര്യഗതിയെയാണ് ഞാറ്റുവേല എന്നു പറയുന്നത്. 12 മാസം കൊണ്ട് 27 നക്ഷത്ര സമൂഹത്തിലൂടെ സൂര്യന്‍ കടന്നു പോകുന്നു. അപ്പോള്‍ ഒരു ഞാറ്റുവേലയ്ക്ക് ഏതാണ്ട് 14 ദിവസം വരുന്നു. ഇതു പോലെ ചന്ദ്രന്‍ നക്ഷത്രത്തില്‍ നില്‍ക്കുന്നതിനെ നാള്‍ എന്നു പറയുന്നു. 2 1/4 നക്ഷത്രം കൂടിയത് ഒരു രാശിയാണല്ലോ. സൂര്യന്‍ നക്ഷത്രത്തില്‍ നില്‍ക്കുന്നതിനെ ആ നക്ഷത്രത്തിന്റെ ഞാറ്റുവേല എന്നു പറയുന്നു. ഒരു മാസത്തില്‍ 2 ഞാറ്റുവേലകള്‍ ഉണ്ടാകുന്നു. മാസം ഏതാണോ, ആ മാസത്തിന്റെ പേരിലുളള കൂറില്‍ വരുന്ന നക്ഷത്രങ്ങളുടെ ഞാറ്റുവേലകളായിരിക്കും.
ഉദാ : നാം സാധാരണ തിരുവാതിര ഞാറ്റുവേലയെ മഴയുടെ സമൃദ്ധിക്കായി നോക്കാറുണ്ട്. മിഥുനക്കൂറില്‍ വരുന്ന നക്ഷത്രമാണല്ലോ തിരുവാതിര. മിഥുന മാസത്തിലാണ് തിരുവാതിര ഞാറ്റുവേല. പഞ്ചാംഗങ്ങളില്‍ ഓരോ മാസത്തെയും ഞാറ്റുവേലകളുടെ തുടക്കവും, അവസാനവും വൃക്തമായി കൊടുക്കാറുണ്ട്. ചന്ദ്രന്‍ , സൂര്യന്‍ ഇവയെപ്പോലെ മറ്റു ഗ്രഹങ്ങളും നക്ഷത്രത്തിലൂടെ സഞ്ചരിക്കാറുണ്ട്. ഇതിനെ ഗ്രഹപ്പകര്‍ച്ചകള്‍ എന്ന പേരില്‍ പഞ്ചാംഗങ്ങളില്‍ കൊടുക്കാറുണ്ട്.
Consult P.G.Nambiar >>
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com
പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .