പത്താം ഭാവം - കേന്ദ്രം, ലൌകീകസ്ഥാനം, കര്‍മ്മസ്ഥാനം
പത്തില്‍ രവി നിന്നാല്‍
സര്‍ക്കാര്‍ ഉദ്യോഗം, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം, വിദേശജോലി, കീര്‍ത്തിയും സമ്പത്തും പിതൃ സ്വത്തും ലഭിക്കും, മേടം, ചിങ്ങം, ധനു ഈ രാശികള്‍ പത്താം ഭാവമായി അവിടെ രവി നിന്നാല്‍ ജാതകന്‍ ഉന്നത പദവിയിലെത്തും.
പത്തില്‍ ചന്ദ്രന്‍ നിന്നാല്‍
സുന്ദരഗാത്രനും ആര്‍ക്കും അഹിതം ചെയ്യാത്തവനും ധനവാനും നല്ല ഭാര്യയോടു കൂടിയവനായും ജലസംബന്ധമായ ജോലി, മരുന്നുകള്‍, യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ജോലി (sales), etc.
പത്തില്‍ കുജന്‍ നിന്നാല്‍
പട്ടാളത്തിലോ പോലീസിലോ ജോലി, പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള കഴിവ്, തന്റെ വംശത്തിന്‍ ശ്രേയസ്സിനെ വര്‍ദ്ധിപ്പിക്കുന്നവനായും കീര്ത്തിമാനായും ഭൂസ്വത്തിന്‍ ഉടമയായും സൌന്ദര്യമുള്ള ശരീരത്തോടു കൂടിയവനുമായിരിക്കും.
പത്തില്‍ ബുധന്‍ നിന്നാല്‍
ശ്രേഷ്ഠ ബുദ്ധിക്ക് ഉടമ, ആരംഭിക്കുന്ന കാര്യങ്ങളില്‍ സല്‍ഫലങ്ങള്‍ ഉണ്ടാകും. ധീരനും പണ്ഡിതനും സത്യസന്ധനും സുഖ ജീവിതം നയിക്കുന്നവനും വക്കീല്‍, കവിത എഴുതാന്‍ കഴിവ്, ജേര്‍ണലിസ്റ്റ്, സ്വതന്ത്രമായി ജീവിക്കുന്ന സ്വഭാവം, ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്, ചാര്‍ട്ടേഡ അക്കൗണ്ട്ന്റെ, അഡ്മിനിസ്ട്രറെര്‍, ടീച്ചര്‍ മുതലായ ജോലിക്ക് അര്‍ഹനായിരിക്കും ബുദ്ധിഗുണവും പുത്ര ഗുണവും നല്ല പോലെ സംസാരിക്കുന്നവനായും ധനത്തില്‍ അത്യാഗ്രഹിയുമായിരിക്കും.
പത്തില്‍ വ്യാഴം നിന്നാല്‍
ചെയ്യുന്ന കാര്യങ്ങള്‍ പൂര്ത്തിയാക്കും മാന്യനായും എല്ലാ ഉപായങ്ങളും പ്രയോഗിക്കാന്‍ കഴിവുള്ളവനായും ബന്ധുക്കളും വാഹനങ്ങളും കീര്‍ത്തിയുമുള്ളവനായും ഉയര്‍ന്ന ഉദ്യോഗം ( top management), കീര്ത്തിമാന്‍, സുഖവും പുത്രന്മാരും ഉള്ളവനും ഗുണവാനായും നല്ല ഗൃഹത്തിന്റെ ഉടമയായും കാണപ്പെടും. മതാദ്ധ്യക്ഷാനോ ഉപദേശിയോ വൈദികനോ ആകാന്‍ സാദ്ധ്യത. പുത്രന്മാരില്‍ നിന്ന് സഹായം കിട്ടുകയില്ല എന്നത് പത്തിലെ വ്യാഴത്തിന്റെ പ്രത്യേകതയും ആണ്.
പത്തില്‍ ശുക്രന്‍ നിന്നാല്‍
കീര്‍ത്തിയും ഭാര്യാസുഖവും ശ്രേഷ്ഠ കര്‍മ്മങ്ങളില്‍ തല്‍പ്പരനും കലാകാരന്‍, അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം, interior decorator, Architect, Designer,തിരക്കഥ, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ഫിനാന്‍സ്, ടെക്സ്റ്റ്‌ലസ്, വിദേശകമ്പനികളില്‍ സുഖകരമായ ജോലി, വസ്ത്ര സംബന്ധമായ തൊഴില്‍, നല്ല വസ്ത്രധാരണം ചെയ്തു ശുചിത്വത്തോടെ നടക്കുന്നവന്‍.
പത്തില്‍ ശനി നിന്നാല്‍
ബലവാനായ ശനി പത്തില്‍ നിന്നാല്‍ ധനപ്രതാപാദികള്‍, ഉന്നത പദവിയും കീര്‍ത്തിയുമുള്ളവനും ജന സമൂഹത്തിന്റെ നേതൃത്വം വഹിക്കാന്‍ ഇടയുള്ളവനും. ഭരണാധികാരി ആകാനും സാദ്ധ്യതയുണ്ട്. പത്തില്‍ ശനി നീചനാണെങ്കില്‍ scavenger, ഭൃത്യന്‍, കെട്ടിടം പണി, പലചരക്ക് കടയില്‍ ജോലി, ഇരുമ്പ് സംബന്ധമായ ജോലി, ഇരുമ്പ് കച്ചവടം മുതലായവ.
പത്തില്‍ രാഹു നിന്നാല്‍
ജാതകന്‍ ദീര്‍ഘായുസ്സും ഐശ്വര്യവും ഉണ്ടാകും. പരോപകാരിയും സ്ത്രീസക്തനും, അസന്മാര്‍ഗ്ഗങ്ങളില്‍ കൂടി ധനസമ്പാദനം ( കള്ളക്കടത്ത് ), വൈദ്യനോ ഡോക്ടറോ ആകാനും ഇടയുണ്ട്.
പത്തില്‍ കേതു നിന്നാല്‍
പിതാവിന്‍ ദുഃഖം ഉണ്ടാക്കുന്നവനാകും. രോഗിയോ രോഗചികിത്സകനോ ആകാം. അക്രമപ്രവണത, ഗുണ്ടായിസം മുതലായ ചീത്ത സ്വഭാവമുള്ള ആളുമാകാം.
പത്തില്‍ ഗുളികന്‍ നിന്നാല്‍
അന്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനായും കര്‍മ്മങ്ങളില്‍ ഫലപ്രാപ്തി ഇല്ലാതെ നിരാശപ്പെടുന്നവനായും എങ്കിലും കീര്‍ത്തിമാനായും തീരും, പത്താംഭാവം ശുഭ രാശിയായി ഗുളികന്‍ നിന്നാല്‍ ജാതകന്‍ ഒരു നല്ല അദ്ധ്യാപകനോ ഉപദേശിയോ ആകും.
Note: പത്തില്‍ ഗുരു + ശുക്രന്‍ + ബുധന്‍ യോഗം ചെയ്താല്‍ നല്ല ജ്യോത്സ്യന്‍. ഉദ്യോഗം ചിന്തിക്കുമ്പോള്‍ 4 ഉം 10 ഉം ഭാവം നോക്കണം. നാലിന്റെ ഏഴാം ഭാവമാണ് പത്ത്. ( നാലില്‍ നിന്ന് ഏഴിലേക്ക് പൂര്‍ണ്ണദൃഷ്ടിയുണ്ട് ).
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com