ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അദ്ധ്യായം 10 : യോഗങ്ങള്‍


അദ്ധ്യായം 10 : യോഗങ്ങള്‍

ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരുജാതകന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒട്ടനവധി യോഗങ്ങളുണ്ടെങ്കിലും ചില പ്രധാനപ്പെട്ടയോഗങ്ങള്‍ താഴെ വിവരിക്കുന്നു.

പഞ്ചാ മഹാ പുരുഷ യോഗങ്ങള്‍ :

കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി എന്നീ ഗ്രഹങ്ങള്‍ ഉച്ചരാശിയിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുകയും, ആ ഭാവം ലഗ്ന കേന്ദ്രം ആയിരിക്കുകയും ചെയ്താല്‍ ( 1, 4, 7, 10 )

കുജനാലുളള യോഗം - "രുചക യോഗം"
ബുധനാലുളള യോഗം - "ഭദ്ര യോഗം"
വ്യാഴനാലുളള യോഗം - "ഹംസ യോഗം"
ശുക്രനാലുളള യോഗം - "മാളവ്യ യോഗം"
മന്ദനാലുളള യോഗം - "ശശ യോഗം"

രുചക യോഗഫലം (കോണ്‍ രാശിയിലില്ല)
രുചക യോഗത്തില്‍ ജനിച്ചാല്‍ ഐശ്വര്യം, ബലമുളള ശരീരം, സാഹസ പ്രവര്‍ത്തി, സ്വഭാവഗുണം, ദാനശീലം, ശത്രുജയം, പട്ടാളം - പോലീസ് വകുപ്പില്‍ ഉദ്യോഗംഎന്നിങ്ങനെയുളള ഫലം.

ഭദ്ര യോഗഫലം (കോണ്‍രാശിയില്‍ മാത്രം)
പ്രസംഗചാതുര്യം, വിദ്യ, ബുദ്ധി, യോഗ ശാസ്ത്ര ജ്ഞാനം, ശൗര്യമുളള മുഖം, വസ്തുതകള്‍ കണ്ടുപിടിക്കാനുളള കഴിവ്.

ഹംസ യോഗഫലം (സ്ഥിര രാശിയിലില്ല)
ഉയര്‍ന്ന മൂക്ക്, സുന്ദരന്‍ , അദ്ധ്യാപകന്‍ , ധനവിഭവങ്ങള്‍ , സല്‍ക്കര്‍മ്മി, ജ്ഞാനം സംഭരിക്കാനുളള കഴിവ്, വൃത്തമായ ശിരസ്സ് , രജോഗുണം.

മാളവ്യ യോഗഫലം (ഏതു ലഗ്നമായാലും ഉണ്ട്)
സമ്പത്ത്, സല്‍ഗുണം, വാഹനഭാഗ്യം, ആകര്‍ഷണീയമായ ശരീരം, സല്‍കളത്രം, സല്‍സന്താനം, സുഖഭോഗങ്ങള്‍ , കമനീയ ആകൃതി.

ശശ യോഗഫലം (കോണ്‍ രാശികള്‍ ലഗ്നമായാല്‍ ഇല്ല)
കൃഷി ഭൂമി, ഭൃത്യന്മാര്‍ , കീഴ് ജീവനക്കാര്‍ , മാതൃഭക്തി, ചപലസ്വഭാവം, അന്യ ധന ലബ്ധി, വിദേശ ബന്ധം, സേനാനായകത്വം.

പഞ്ചമഹാപുരുഷ യോഗങ്ങളില്‍ , കുജാദിഗ്രഹങ്ങള്‍ , രവിയോടോ, ചന്ദ്രനോടോ ചേര്‍ന്നു നിന്നാല്‍ യോഗ ഭംഗം സംഭവിക്കുന്നു. (യോഗങ്ങള്‍ അനുഭവയോഗ്യമല്ലാതാവും).

ഗജകേസരിയോഗം
ചന്ദ്ര കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ ഗജ കേസരിയോഗം സംഭവിക്കുന്നു. ചന്ദ്രനും,വ്യാഴത്തിനും ബലമുണ്ടെങ്കില്‍ ഈ യോഗം പൂര്‍ണ്ണ ഫലപ്രദമായിരിക്കും.
ഫലം - സര്‍വ്വവിധ ഭാഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, ശത്രുവിജയം, ഐശ്വര്യം.

സുനഭായോഗം
ചന്ദ്രന്റെ രണ്ടില്‍ കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം - ഈ യോഗത്തില്‍ ജനിക്കുവര്‍ രാജത്വം, കീര്‍ത്തി, ബുദ്ധി, ധനം ഇവയുളളവര്‍ ആയിരിക്കും.

അനഭായോഗം
ചന്ദ്രന്റെ 12 -ആം ഭാവത്തില്‍ കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം - ആരോഗ്യവാന്‍ , സല്‍സ്വഭാവി, ഗുണവാന്‍ , നല്ല പുത്രന്മാരോടു കൂടിയവന്‍ , സൗഭാഗ്യവാന്‍

ധുരുധുരാ യോഗം
കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ ശനി ഇവരില്‍ ആരെങ്കിലും ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലുമായി നിന്നാല്‍ ഈ യോഗം സംഭവിക്കുന്നു.
ഫലം - ധനവാന്‍ , കീര്‍ത്തിമാന്‍ , ദാനശീലന്‍ , വാഹന സുഖം.

കേമദ്രുമ യോഗം
ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലും ഭാവഗതരായിഒരു ഗ്രഹവും ഇല്ലെങ്കില്‍ കേമദ്രുമ യോഗം സംഭവിക്കുന്നു.
ഫലം - ദാരിദ്ര്യം, ദുഃഖം, കുടുംബ സുഖമില്ലായ്മ തുടങ്ങിയവ.

കേമദ്രുമയോഗഭംഗം
ചന്ദ്രന്റെ കേന്ദ്രത്തില്‍ ( 2, 4, 7, 10 -ല്‍) കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ഇവയില്‍ ആരെങ്കിലും നില്‍ക്കുകയാണെങ്കില്‍ കേമദ്രുമയോഗഭംഗം സംഭവിക്കുന്നു.
ഫലം - കേമദ്രുമ യോഗത്തിന് പറഞ്ഞിട്ടുളള ദുഷ്ഫലങ്ങള്‍ ഉണ്ടാവുകയില്ല.

ശശിമംഗളയോഗം
ചന്ദ്രനും, കുജനും ഒന്നിച്ചു നിന്നാല്‍ ശശി മംഗളയോഗം സംഭവിക്കുന്നു.
ഫലം - മാതാവിനെ ദ്വേഷിക്കുക, ദാരിദ്യവാന്‍ , ചീത്തവഴിയില്‍ കൂടിയുളള സമ്പാദ്യം, ചന്ദ്രന്‍ ബലവാനാണങ്കില്‍ നല്ല ഫലം. സ്ത്രീകള്‍ക്ക് ഇത് നല്ല യോഗമാണ്.

വേസീയോഗം
ചന്ദ്രന്‍ ഒഴിച്ചുളള (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി) ഏതെങ്കിലും ഗ്രഹം സൂര്യന്റെ രണ്ടില്‍ നിന്നാല്‍ വേസീയോഗം
ഫലം - വാക്കുകള്‍ക്ക് സ്ഥിരത, സുഖിമാന്‍ , പ്രസിദ്ധന്‍ , കണക്കില്‍ വിദഗ്ദ്ധന്‍ .

വാസീയോഗം
സൂര്യന്റെ പന്ത്രണ്ടില്‍ ചന്ദ്രന്‍ ഒഴികെയുളള ഏതെങ്കിലും (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ) ഒരു ഗ്രഹം നില്‍ക്കുക.
ഫലം - സര്‍ക്കാര്‍ പ്രീതി, മാന്യത, പൊതുജന അംഗീകാരം.

ഉഭയചരിയോഗം
സൂര്യന്റെ രണ്ടിലും, പന്ത്രണ്ടിലും ചന്ദ്രന്‍ ഒഴിച്ചുളള ( കുജന്‍ , ഗുരു, ബുധന്‍ , ശക്രന്‍ ,ശനി) ഏതെങ്കിലും ഒരു ഗ്രഹം നില്‍ക്കുക.
ഫലം - സുന്ദരന്‍ , കായബലമുളളവന്‍ , അവയവഭംഗി, ഉത്സാഹശീലം, പ്രസംഗ സാമര്‍ത്ഥ്യം.

നിപുണയോഗം
സൂര്യനും, ബുധനും ഒരേ രാശിയില്‍ മൗഢൃമില്ലാതെ നിാല്‍ നിപുണയോഗം.
ഫലം - വിദ്യ, നിപുണത, വാക്‌സാമര്‍ത്ഥ്യം, കൂര്‍മ്മ ബുദ്ധി, കാര്യങ്ങളെ പെട്ടെന്ന് ഗ്രഹിക്കാനുളള കഴിവ്.

നീചഭംഗരാജയോഗം
ഏതെങ്കിലും ഒരു ഗ്രഹം നീചത്തില്‍ നിന്നാല്‍ ,
1. ആ നീചരാശിയുടെ അധിപനോ, അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുളള ഗ്രഹമോ, ചന്ദ്രകേന്ദ്രത്തില്‍ വരിക.
2. അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായുളള ഗ്രഹം ലഗ്നകേന്ദ്രത്തില്‍ വരിക.

ഫലം - ചക്രവര്‍ത്തി തുല്യനാകും, ഉന്നത പദവി
ഒരു ജാതകത്തില്‍ ആദ്യമായി നോക്കേണ്ടത് ഈ യോഗം ഉണ്ടോ എന്നാണ്. കാരണം മറ്റെല്ലാ യോഗങ്ങളെക്കാളും ഫലം ലഭിക്കുന്നത് നീചഭംഗരാജയോഗത്തിനാണ്.

പരിവര്‍ത്തനയോഗം
ഗ്രഹങ്ങള്‍ പരസ്പരം രാശിമാറി നിന്നാല്‍ പരിവര്‍ത്തനയോഗം സംഭവിക്കുന്നു.
ഫലം - അധികാരം, ഐശ്വര്യം, ശ്രേയസ്സ്.

കാളസര്‍പ്പയോഗം
ഗ്രഹങ്ങളെല്ലാം രാഹുവിന്റെയും, കേതുവിന്റെയും ഒരു ഭാഗത്തു മാത്രം നില്‍ക്കുക.
ഫലം - അല്‍പ്പായുസ്സ്, കഷ്ടത, ദാരിദ്യം, മേന്‍മയില്ലായ്മ.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories