ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

പതിനൊന്നാം ഭാവം


പതിനൊന്നാം ഭാവം

ലാഭസ്ഥാനം

അഭീഷ്ട സിദ്ധികള്‍, എല്ലാ വിധത്തിലുമുള്ള സാമ്പത്തിക വരവും ഈ ഭാവം നോക്കി പറയണം. സമ്പാദ്യം, കീര്‍ത്തി, ജ്യേഷ്ഠ സഹോദര ബന്ധം, തന്നെക്കാള്‍ മുതിര്‍ന്നവരുമായുള്ള ബന്ധം എന്നിവയും പതിനൊന്നാം ഭാവം നോക്കി പറയണം. രണ്ടും പതിനൊന്നും ഭാവങ്ങളെ നിവൃത്തി സ്ഥാനം എന്ന് പറയുന്നു.

പതിനൊന്നില്‍ രവി നിന്നാല്‍

ദീര്‍ഘായുസ്സും ധനവും വിദ്യയും കീര്‍ത്തിയും നല്ല ഉദ്യോഗവും സിദ്ധിക്കും. സമുദായത്തിന്റെയോ സ്ഥാപനത്തിന്റെയോ നേതാവാകും. അസൂയപ്പെടുന്ന തരത്തില്‍ വരുമാനം ഉണ്ടാകും.

പതിനൊന്നില്‍ ചന്ദ്രന്‍

ബലവാനായ ചന്ദ്രന്‍ പതിനൊന്നില്‍ നിന്നാല്‍ ധന വിഭവങ്ങളും സുഖവും ഉണ്ടാകും. നല്ല ഭാര്യാഗുണം സിദ്ധിക്കും. സന്താനഭാഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകും. ചന്ദ്രന്‍ നീചനായി പതിനൊന്നില്‍ നിന്നാല്‍ നിര്‍ദ്ധനനും ദു:ഖിതനുമായിത്തീരും.വിദ്യഗുണം, ബുദ്ധിശക്തി, ഉന്നതസ്ഥാന പ്രാപ്തി, ദീര്‍ഘായുസ്സും, മാതൃസൗഖ്യം ഇവയെല്ലാം പതിനൊന്നിലെ ചന്ദ്രനെകൊണ്ട് പറയണം. പതിനൊന്നിലെ ബലവാനായ ചന്ദ്രന്‍ രാജയോഗം ചെയ്യും.

പതിനൊന്നില്‍ കുജന്‍

ധനവും പുത്രന്മാരും,ഐശ്വര്യം ഉള്ളവനും വ്യാപാരം ചെയ്ത് ധനം സമ്പാദികുന്നവനായും, പുണ്യകര്മ്മ്ങ്ങള്‍ ചെയ്യുന്നവനും ദുഖരഹിതനും സംഭാഷണ സാമര്ത്ഥ്യം ഉള്ളവനും ആയിരിക്കും. പതിനൊന്നില്‍ ബുധന്‍ബുദ്ധിമാനും അഭിമാനിയും സന്താനഭാഗ്യമുള്ളവനും സല്‍കീര്‍ത്തി, ദീര്‍ഘായുസ്സ്, സത്യസന്ധത, സുഖഭോഗങ്ങള്‍ എന്നിവയും ഉണ്ടാകും.

പതിനൊന്നില്‍ വ്യാഴം

അത്യന്തം ബുദ്ധിസാമര്‍ത്ഥ്യവും നിശ്ചയദാര്‍ട്യവും വര്‍ദ്ധിച്ച വരുമാനവും ഉണ്ടാകും.വളരെ ധനവും,കൃഷിഭൂമിയും ഉള്ളവനും എല്ലാവിധ സുഖസൗകാര്യങ്ങളോട് കൂടി ദീര്‍ഘായുസ്സുള്ളവനും ലുബ്ധനും ആയിരിക്കും. ജ്യേഷ്ഠസഹോദരന് ദോഷം ചെയ്യുന്നവനായിരിക്കും.

പതിനൊന്നില്‍ ശുക്രന്‍

പല വിധത്തിലും ധനം സിദ്ധിക്കുന്നവനും, സര്‍ക്കാര്‍ ജോലിയോ, തത്തുല്യ ജോലിയോ ലഭിക്കുന്നവനായും, സ്ത്രീകള്‍ മുഖേന ധനം നേടുന്നവനും കമനീയമായ ശരീരത്തോടു കൂടിയവനും സുഖാനുഭവങ്ങള്‍ അനുഭവിക്കുന്നവനും ആയിരിക്കും.

പതിനൊന്നില്‍ ശനി

പ്രാപ്തിയും ദീര്‍ഘായുസ്സുള്ളവനും ധനവാനും ആയിരിക്കും. പുത്രദുഃഖം അനുഭവിക്കുന്നവനും, ജ്യേഷ്ഠസഹോദരന് ദോഷം ചെയ്യുന്നവനുമായിരിക്കും. ദൈവ ഭക്തിയുള്ളവനും സര്‍ക്കാര്‍ ജോലിക്ക് അര്‍ഹനായിരിക്കും

.പതിനൊന്നില്‍ രാഹു സമ്പത്തും പദവിയും ദീര്‍ഘായുസ്സുമുണ്ടാകും, ഭാര്യാസുഖവും കുറഞ്ഞ സന്താനങ്ങളും സ്ഥിരമായ ബന്ധുക്കളും ഐശ്വര്യമുള്ളവനുമായിരിക്കും.പതിനൊന്നില്‍ കേതു

പ്രതാപവും സമ്പത്തും ഗൃഹോപകരണങ്ങള്‍ ഉള്ളവനും വളരെ കീര്‍ത്തിയും സുഖവും സിദ്ധിക്കുന്നവനും സല്‍കളത്രപുത്രാദികളും ദീര്‍ഘായുസ്സുള്ളവനായിരിക്കും, ജനങ്ങള്‍ക്കും ബഹുമാന്യനും ഉല്‍കൃഷ്ടമായ ദാനശീലവും വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹീതനും ആയിരിക്കും.

പതിനൊന്നില്‍ ഗുളികന്‍

അമിതമായ ധനലാഭം സിദ്ധിക്കും, ബുദ്ധിഗുണം ഉള്ളവനും സുഖം അനുഭവിക്കുന്നവനും ആയിരിക്കും, പതിനൊന്നിലെ ഗുളികന്‍ യോഗപ്രദനാണ്.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories