ജ്യോതിഷം

അദ്ധ്യായം 12 : അഷ്ടവര്‍ഗ്ഗം


അദ്ധ്യായം 12 : അഷ്ടവര്‍ഗ്ഗം

പരാശരന്‍ 32 തരത്തിലുള്ള ദശാപഹാരങ്ങളെ വിവരിച്ചിരിക്കുന്നു. ഒരു ജാതകത്തിന് ഏതു ദശയാണ് കണക്കിലെടുക്കേണ്ടത് എന്ന് കണ്ടുപിടിക്കുവാന്‍ മഹര്‍ഷിമാര്‍ പോലും വിഷമിച്ചിട്ടുണ്ട്. അതിനാല്‍ മഹര്‍ഷിമാര്‍ ചരവശാലും, ദശാവശാലും ജാതകന് അനുഭവത്തില്‍ യോജിക്കുന്ന ഫലങ്ങള്‍ കണ്ടുപിടിക്കാനും, കാലനിര്‍ണയം ചെയ്യുന്നതിനുമായി അഷ്ടവര്‍ഗ്ഗമെന്ന പദ്ധതി ഏര്‍പ്പെടുത്തി. ലഗ്നത്തില്‍ നിന്നും ഓരോ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്നും ചില സ്ഥാനങ്ങള്‍ ശുഭങ്ങളായി കണക്കാക്കുന്നു. സൂര്യന്‍ മുതല്‍ ശനി വരെയുള്ള 7 ഗ്രഹങ്ങളും, ലഗ്നവും ചേര്‍ന്ന് 8 സ്ഥാനങ്ങളില്‍ നിന്നാണ് ശുഭാശുഭങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. 8 സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഫലനിര്‍ണയം ചെയ്യുന്നത് കൊണ്ട് ഇതിനെ അഷ്ടവര്‍ഗ്ഗം അല്ലെങ്കില്‍ അഷ്ടകവര്‍ഗ്ഗം എന്ന് പറയുന്നു.

ലഗ്നരാശിയില്‍ നിന്നും ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശിയില്‍ നിന്നുമാണ് ശുഭാശുഭസ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഈ പദ്ധതി മുഖേന പ്രധാനമായി മൂന്ന് വിധത്തില്‍ പ്രവചനം നടത്തുവാന്‍ സഹായിക്കുന്നു.
1. സംഭവത്തിന്‍റെ പ്രാധാന്യവും, വ്യപ്തിയും
2. സംഭവത്തിന്‍റെ ഗുണദോഷം
3. സംഭവത്തിന്‍റെ സമയനിര്‍ണ്ണയം.


ഇതിനു ഒരു വിശേഷത കൂടിയുണ്ട്. ഓരോ ഗ്രഹത്തിന്‍റെയും ബലത്തില്‍, 8 പേരുടെയും ബലാംശങ്ങള്‍ ചേരുന്നുണ്ട്. ആയതിനാല്‍ ഇത് ഒരു കൂട്ട് ബലമാണ്‌. ഇത് കൊണ്ട് കൂടിയാണ് അഷ്ടവര്‍ഗമെന്ന പേര് സിദ്ധിച്ചത്‌.

സൂര്യന്‍റെ അഷ്ടവര്‍ഗ്ഗമെന്നു പറഞ്ഞാല്‍ സൂര്യനുള്‍പ്പെടെ 7 ഗ്രഹങ്ങളും, ലഗ്നവും. ഇങ്ങനെ 8 പേര് കൂടി സൂര്യനെ പ്രതിനിധാനം ചെയ്ത് ഓരോ രാശിയിലും വിക്ഷേപിക്കുന്ന വര്‍ഗ്ഗബലം അല്ലെങ്കില്‍ കൂട്ട് ബലമെന്നു പറയുന്നു. ഇപ്രകാരം സൂര്യാഷ്ടവര്‍ഗ്ഗം, ചന്ദ്രാഷ്ടവര്‍ഗ്ഗം, കുജാഷ്ടവര്‍ഗ്ഗം, ബുധാഷ്ടവര്‍ഗ്ഗം വ്യഴാഷ്ടവര്‍ഗ്ഗം, ശുക്രാഷ്ടവര്‍ഗ്ഗം, മന്ദഷ്ടവര്‍ഗ്ഗം എന്നിങ്ങനെ 7 ഗ്രഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വര്‍ഗ്ഗമുണ്ട്. ഇതില്‍ ഓരോന്നിലും 7 ഗ്രഹങ്ങളുടെയും, ലഗ്നത്തിന്‍റെയും ഉള്‍പ്പെടെ 8 വര്‍ഗ്ഗങ്ങള്‍ സൂക്ഷ്മപ്പെടുത്തുന്നു.

ഇത് കണ്ടുപിടിക്കുന്നതിനു വേണ്ടി ഓരോ ഗ്രഹത്തിനും പ്രത്യേകം പ്രത്യേകമായി രാശിചക്രം വരച്ച്‌ സൂര്യന് 'ര'എന്നും, ചന്ദ്രന് 'ച'എന്നും, കുജന് 'കു' എന്നും, ബുധന് 'ബു'എന്നും, ഗുരുവിനു 'ഗു'എന്നും, ശുക്രന്' 'ശു' എന്നും, ശനിക്ക്‌'(മന്ദന്‍) 'മ' എന്നും, ലഗ്നത്തിന് 'ല' എന്നും, ഓരോ അക്ഷരം അടയാളമായി ഇടുന്നു. ഒടുവില്‍ ഓരോ രാശിയിലും എത്ര അക്ഷരങ്ങള്‍ ഉണ്ടെന്ന് എണ്ണി നോക്കുകയും, അത്രയും സംഖ്യ ആ രാശിയില്‍ എഴുതുകയും ചെയ്യുക. ഈ സംഖ്യകളാണ് പ്രസ്തുത ഗ്രഹത്തിന്‍റെ അഷ്ടവര്‍ഗ്ഗം.

ഉദാഹരണത്തിനു താഴെ കൊടുത്തിരിക്കുന്ന ജാതകത്തിലെ സൂര്യാഷ്ട വര്‍ഗ്ഗം കണ്ടുപിടിക്കാം

സൂര്യാഷ്ടവര്‍ഗ്ഗം - (48 )

ജാതകത്തില്‍

സൂര്യന്‍ നില്‍കുന്ന രാശി മുതല്‍ 1,2,4,7,8,9,10,11 എന്നീ 8 ഭാവങ്ങളിലും
ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,6,10,11 എന്നീ 4 ഭാവങ്ങളിലും
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,4,7,8,9,10 11 എന്നീ 8 ഭാവങ്ങളിലും
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,5,6,9,10,11,12 എന്നീ 7 ഭാവങ്ങളിലും
വ്യാഴം നില്‍ക്കുന്ന രാശി മുതല്‍ 5,6, 9,11 എന്നീ 4 ഭാവങ്ങളിലും
ശുക്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 6,7,12 എന്നീ 3 ഭാവങ്ങളിലും
ശനി നില്‍ക്കുന്ന രാശി മുതല്‍ 1,2,4,7,8,9 10, 11 എന്നീ 8 ഭാവങ്ങളിലും
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍ 3,4,6,10,11,12 എന്നീ 6 ഭാവങ്ങളിലും
ആകെ 48

അതത്‌ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞതായ സൂചനാ അക്ഷരം അടയാളപ്പെടുത്തുകയും ഒടുവില്‍ ഓരോ രാശിയിലേക്കും അക്ഷരങ്ങള്‍ കൂട്ടി നോക്കി അത്രയും സംഖ്യ അതത്‌ രാശിയില്‍ എഴുതുകയും ചെയ്യുന്നു.


ചന്ദ്രാഷ്ട വര്‍ഗ്ഗം
സൂര്യന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,6,7,8,10,11 - 6
ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,3,6,7,10,11 - 6
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 2,3,5,6,9,10,11 -7
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,3,4,5,7,8,10,11 - 8
വ്യഴം നില്‍ക്കുന്ന രാശി മുതല്‍ 1,4,7,8,10,11,12 -7
ശുക്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,4,5,7,9,10,11 -7
ശനി നില്‍ക്കുന്ന രാശി മുതല്‍ 3,5,6,11 -4
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍ 3,6,10,11 -4
ആകെ 49

കുജാഷ്ട വര്‍ഗ്ഗം - 39
സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ 3,5,6,10,11 - 5
ചന്ദ്രന്‍ നില്‍ക്കുന്ന രാശിമുതല്‍ 3,6,11 -3
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,4,7,8,10,11 -7
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,5,6,11 -4
വ്യാഴം നില്‍ക്കുന്ന രാശി മുതല്‍ 6,10,11,12 -4
ശുക്രന്‍ നിക്കുന്ന രാശി മുതല്‍ 6,8,11,12 -4
ശനി നില്‍ക്കുന്ന രാശിമുതല്‍ 1,4,7,8,9,10,11 -7
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍ 1,3,6,10,11 -5
ആകെ 39

ബുധാഷ്ട വര്‍ഗ്ഗം - 54
സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ 5,6,9,11,12 -5
ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 2,4,6,8,10,11 -6
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,4,7,8,9,10,11 -8
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,3,5,6,9,10,11,12 -6
വ്യാഴം നില്‍ക്കുന്ന രാശി മുതല്‍ 6,8,11,12 -4
ശുക്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,3,4,5,8,9,11 -8
ശനി നില്‍ക്കുന്ന രാശി മുതല്‍ 1,2,4,7,8,9,10,11 -8
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍ 1,2,4,6,8,10,11 -7
ആകെ 54ഗുരുഅഷ്ട വര്‍ഗ്ഗം - 56
സൂര്യന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,3,4,7,8,9,10,11 -9
ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 2,5,7,9,11 -5
കുജന്‍ നില്‍ക്കുന്നരാശി മുതല്‍ 1,2,4,7,8,10,11 -7
ബുധന്‍ നില്‍ക്കുന്ന രാശിമുതല്‍ 1,2,4,5,6,9,10,11 -8
വ്യാഴം നില്‍ക്കുന്ന രാശി മുതല്‍ 1,2,3,4,7,8,10,11 -8
ശനി നില്‍ക്കുന്ന രാശി മുതല്‍ 3,5,6,12 -4
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍ 1,2,4,5,6,7,9,10,11 -9
ആകെ 56

ശുക്രാഷ്ട വര്‍ഗ്ഗം - 52
സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ 8,11,12 -3
ചന്ദ്രന്‍ നില്‍ക്കുന്ന രാശിമുതല്‍ 1,2,3,4,5,8,9,11,12 -9
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,5,6,9,11,12 -6
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,5,6,9,11 -5
വ്യാഴം നില്‍ക്കുന്ന രാശിമുതല്‍ 5,8,9,10,11 -5
ശുക്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 1,2,3,4,5,8,9,10,11 -9
ശനി നില്‍ക്കുന്ന രാശി മുതല്‍ 3,4,5,8,9,10,11 -7
ലഗ്നം നില്‍ക്കുന്ന രാശി മുതല്‍1,2,3,4,5,8,9,11 -8
ആകെ 52മന്ദാഷ്ട വര്‍ഗ്ഗം - 39
സൂര്യന്‍ നില്‍ക്കുന്ന രാശി മുതല്‍ 2,4,7,8,10,11 -7
ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,6,11 -3
കുജന്‍ നില്‍ക്കുന്ന രാശി മുതല്‍ 3,5,6,10,11,12 -6
ബുധന്‍ നില്‍ക്കുന്ന രാശി മുതല്‍ 6,8,9,10,11,12 -6
വ്യാഴം നില്‍ക്കുന്ന രാശി മുതല്‍ 5,6,11,12 -4
ശുക്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 6,11,12 -3
ശനി നില്‍ക്കുന്ന രാശി മുതല്‍ 1,3,4,6,10,11 -6
ആകെ 39


മേല്‍ പറഞ്ഞ ഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍ രവിക്ക് 48, ചന്ദ്രന് 49,കുജന് 39, ബുധന് 54, ഗുരുവിന് 56, ശുക്രന് 52, ശനിക്ക്‌ 39, അങ്ങിനെ മൊത്തം 337, കിട്ടുന്നു. ഇതിനെ സമുദായ അഷ്ടവര്‍ഗ്ഗം എന്ന് പറയുന്നു. ഓരോ ഗ്രഹങ്ങളുടെയും അഷ്ടവര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചപ്പോള്‍ കിട്ടിയ ഓരോ രാശിയിലെ അക്ഷരങ്ങള്‍ അതാത്‌ രാശിയില്‍ എഴുതി സമുദായ അഷ്ടവര്‍ഗ്ഗം കാണുന്നു. സമുദായ അഷ്ടവര്‍ഗ്ഗത്തില്‍ ഏറ്റവും കൂടുതല്‍ അക്ഷരങ്ങള്‍ വീണിട്ടുള്ള രാശി പ്രസ്തുത ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശുഭപ്രദമായിരിക്കും. ആ ഗ്രഹം ആ രാശിയില്‍ സ്ഥിതി ചെയുന്നു എങ്കില്‍ ബാലവാനായിരിക്കുകയും, കൂടുതല്‍ ഫലം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ആ ഗ്രഹം ചാരവശാല്‍ ആ രാശിയില്‍ വരുന്ന അവസരത്തിലും ഗുണപ്രദമായിരിക്കും. പൊതുവേ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അക്ഷങ്ങള്‍ വരുന്ന രാശി കൂടുതല്‍ ഫലവും, താഴോട്ട് ഫലതോത് കുറഞ്ഞു വരികയും ചെയ്യുന്നു. മൂന്നോ അതില്‍ കുറവോ അക്ഷങ്ങള്‍ ഉള്ള രാശി കഷ്ടതയുള്ളതും, പൂജ്യം വന്നാല്‍ അതികഷ്ടവുമയിരിക്കും. 4 മുതല്‍ മേല്‍പ്പോട്ടു 8 വരെ ഫലം കൂടുതലും അനുഭവപ്പെടുന്നു. അഷ്ടവര്‍ഗ്ഗങ്ങളെ കൊണ്ട് നിരവധി കാര്യങ്ങള്‍ കണ്ടുപിടിക്കാവുന്നതാണ്. ഏതു ശുഭകാര്യവും ആരംഭിക്കുവാനും, വിജയകരമായി നടത്തുവാനും, ഫലപ്രദമായി അവസാനിപ്പിക്കുന്നതിനും വേണ്ടുന്നതായ കാലനിര്‍ണയതിനു അഷ്ടവര്‍ഗ്ഗം സഹായിക്കുന്നു.

അഷ്ടവര്‍ഗ്ഗ ഫലം
ഓരോ ഗ്രഹത്തിനും അഷ്ടവര്‍ഗ്ഗമനുസരിച്ചുള്ള ഫലങ്ങള്‍ താഴെ പറയുന്നു

സൂര്യാഷ്ടവര്‍ഗ്ഗ ഫലം
കൂടുതല്‍ ബിന്ദുക്കളുള്ള രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ വിവാഹം, സര്‍ക്കാര്‍ സഹായം, വാസ്തുസമ്പാദ്യം, പിതൃസാഹായം, ധന സമ്പാധനം മുതലായവ.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ രോഗം, ഉന്നതന്മാരില്‍ നിന്ന് വിരോധം, പിതൃമരണം, ധനനഷ്ടം മുതലായവ.

ചന്ദ്രാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശിയില്‍ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ ശുഭകര്‍മ്മങ്ങള്‍, ഉല്ലാസം, നല്ല ഭക്ഷണം, വസ്ത്രം, ആഡംബരം, ബഹുജനപ്രീതി.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശിയില്‍ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ അപവാദം, കലഹം, ദുസ്വപ്നം, മാതാവിന് ദോഷം, കഷ്ടത, മനപ്രയാസം.

കുജാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശിയില്‍ കുജന്‍ സഞ്ചരിക്കുമ്പോള്‍ ഭൂമി സമ്പാദനം, ശത്രുക്കളില്‍ വിജയം, സമൃദ്ധി, സല്‍പ്പേര്, ആരോഗ്യം എന്നിവ.
ഏറ്റവും കുറഞ്ഞ ബിന്ദുകളുള്ള രാശിയില്‍ കുജന്‍ സഞ്ചരിക്കുമ്പോള്‍ സഹോദര വേര്‍പാട്, പരാജയം, ജയില്‍വാസ സാധ്യത, തീയില്‍ നിന്നും ആയുധങ്ങളില്‍ നിന്നും ഭയം മുതലായ ഫലങ്ങള്‍.

ബുധാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശിയില്‍ ബുധന്‍ സഞ്ചരിക്കുമ്പോള്‍ കൂടുതലറിവ് സമ്പാദനം, സകല വിധ്യകളിലും നിപുണത, ശാസ്ത്ര വിദ്യ, ബുദ്ധി വിശേഷം, നല്ല സുഹൃത്തുകളെ നേടല്‍ മുതലായവ.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശിയില്‍ ബുധന്‍ സഞ്ചരിക്കുമ്പോള്‍ മനക്ലേശം, കലഹം, കാര്യവിഘ്നം

വ്യാഴാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശികളില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍ സുഖം, ദീര്‍ഘയുസ്സ്, അഭിമാനം, പുത്രലാഭം, ഉയര്‍ച്ച, വിഭവ സമൃദ്ധി മുതലായവ.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശികളില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍ ധനനാശം, സന്താനപ്രാപ്തി കുറവ്, സുഖ കുറവ്, മേലുധ്യോഗസ്ഥന്മാരുടെ അപ്രീതി, സന്താനനഷ്ടം, വിവേചന ബുദ്ധി ഇല്ലായ്മ.

ശുക്രാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശിയില്‍ ശുക്രന്‍ സഞ്ചരിക്കുമ്പോള്‍ ആഡംബര വസ്തു ലാഭം, ആഭരണ സമ്പാദനം, വിവാഹം, രതിസുഖം, ബന്ധുലാഭം മുതലായവ.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശികളില്‍ ശുക്രന്‍ സഞ്ചരിക്കുമ്പോള്‍ ഭാര്യ /ഭര്‍ത്താവിനു രോഗം, വാഹനങ്ങളില്‍ നിന്ന് ആപത്ത്, അനാരോഗ്യം, സമാധാനകുറവ്, പലതരത്തിലുള്ള വിഷമതകള്‍ ഫലം.

ശനി /മന്ദാഷ്ടവര്‍ഗ്ഗ ഫലം
ഏറ്റവും കൂടുതല്‍ ബിന്ദുക്കളുള്ള രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലം, കാര്യജയം, നേതൃത്വം, നല്ല പദവികളില്‍ എത്തിച്ചേരല്‍, കൃഷി, യാത്ര എന്നീ ഫലങ്ങള്‍.
ഏറ്റവും കുറഞ്ഞ ബിന്ദുക്കളുള്ള രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലം ആയുര്‍ ദോഷം, ദാരിദ്രത, ഭൃത്യ നഷ്ടം, സ്ഥാനഭ്രംശം എന്നീ ഫലങ്ങള്‍.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories