പതിനൊന്നാം ഭാവഫലങ്ങള്‍
പതിനൊന്നാം ഭാവാധിപന്‍ ലഗ്‌നത്തില്‍ നിന്നാല്‍
ധനവാനായും സന്തുഷ്ട്ടനായും സ്വപ്രയത്‌നത്താല്‍ ധാരാളം ധനവും സംഭാഷണ ചതുരനായും വിദ്വാനായും ദാനശീലനായും ഭവിക്കും. മദ്ധ്യായുസ്സോടു കൂടിയവനായിരിക്കും.
പതിനൊന്നാം ഭാവാധിപന്‍ രണ്ടില്‍ നിന്നാല്‍
കൂടുതല്‍ പണംമുടക്കി ധാരാളം സമ്പാദിക്കുന്നവനും അല്പ ഭക്ഷണം കഴിക്കുന്നവനും ആയിരിക്കും,പാപഗ്രഹം ആയാല്‍ നിര്‍ധനത്വം സംഭവിക്കും.
പതിനൊന്നാം ഭാവാധിപന്‍ മൂന്നില്‍ നിന്നാല്‍
ഇളയ സഹോദരന്‍ മുഖേന സമ്പാദ്യം, പേരും പെരുമയും ഉണ്ടാകും, ഭാഗ്യവാനും സമര്‍ത്ഥനും ആയിരിക്കും.
പതിനൊന്നാം ഭാവാധിപന്‍ നാലില്‍ നിന്നാല്‍
വിദ്യയുള്ളവനും ഗൃഹവും ഭാഗ്യവും ദീര്‍ഘായുസ്സുള്ളവനും ആയിരിക്കും. കുടുംബപരമായ തൊഴില്‍ മുഖേന കൂടുതല്‍ നേട്ടമുണ്ടാക്കുന്നവനും ആയിരിക്കും.
പതിനൊന്നാം ഭാവാധിപന്‍ അഞ്ചില്‍ നിന്നാല്‍
പുത്രഭാഗ്യവും ഐശ്വര്യമുള്ളവനും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവനും ഭരണകര്‍ത്താവായും ഇരിക്കും
പതിനൊന്നാം ഭാവാധിപന്‍ ആറില്‍ നിന്നാല്‍
ദാരിദ്ര്യവും പരദേശവാസവും മറ്റുള്ളവരെ വഞ്ചിച്ച് ഉപജീവന കഴിക്കുന്നവനും രോഗിയും കലഹപ്രിയനും ആയിരിക്കും.
പതിനൊന്നാം ഭാവാധിപന്‍ ഏഴില്‍ നിന്നാല്‍
ദീര്‍ഘായുസ്സുള്ളവനായും വിവവാഹാനന്തരം ജീവിതത്തില്‍ നേട്ടം ഉണ്ടാകുന്നവനായും ഭവിക്കും.നല്ല സുഹൃത്തുകളും സുഹൃത്തുക്കള്‍ മുഖേന/പാര്‍ട്ട്ണര്‍ മുഖേന നേട്ടമുണ്ടാക്കുന്നവനും ആയിരിക്കും.
പതിനൊന്നാം ഭാവാധിപന്‍ എട്ടില്‍ നിന്നാല്‍
രോഗിയും അല്പായുസ്സുള്ളവനും പരസ്ത്രീ തല്പരനും കടം വാങ്ങിയുള്ള വരുമാനവും/കളവ് മുഖേന നേട്ടം ഉണ്ടാക്കുന്നവനും ആയിരിക്കും
പതിനൊന്നാം ഭാവാധിപന്‍ ഒന്‍പതില്‍ നിന്നാല്‍
രാജപൂജ്യനായും ധനവാനായും പ്രസിദ്ധനായും ഈശ്വരഭക്തനും ധര്‍മ്മിഷ്ടനായിരിക്കും
പതിനൊന്നാം ഭാവാധിപന്‍ പത്തില്‍
ധനവാനും കര്‍മ്മപുഷ്ടിയുള്ളവനും നല്ല കാര്യങ്ങള്‍ ചെയ്യുന്നവനും നീതിമാനും ദീര്‍ഘായുസ്സുള്ളവനും ആയിരിക്കും
പതിനൊന്നാം ഭാവാധിപന്‍ പതിനൊന്നില്‍
നല്ല സമ്പാദ്യമുള്ളയാളും ദീര്‍ഘായുസ്സുള്ളവനും നല്ല പുത്രന്മാരും കീര്‍ത്തിമാനും ജനസമ്മതനും ആയിരിക്കും. കുടുംബത്തിലുള്ള മുതിര്ന്നാവര്‍ മുഖേന സമ്പാദ്യവുമുണ്ടാകും.
പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടില്‍ നിന്നാല്‍
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനും സുഖിമാനും ധനം വ്യയം ചെയ്യാന്‍ മടിയില്ലാത്തവനും രോഗിയും ആയിരിക്കും.
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com