ജാതക നിരൂപണം
എട്ടാം ഭാവാധിപന്‍ നാലില്‍
ദാരിദ്ര്യം, കുടുംബങ്ങളുടെ ഇടയില്‍ സഹവര്‍ത്തിത്വം ഇല്ലായ്മ, വിദ്യാഭാസത്തില്‍ ന്യൂനത, സ്വഗൃഹത്തില്‍ നിന്ന് വിട്ടുള്ള ജീവിതം.
എട്ടാം ഭാവാധിപന്‍ അഞ്ചില്‍
വക്രബുദ്ധി, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത, ദുരുപദേദ്ദേശി, വഞ്ചന, സന്താനങ്ങളെ കൊണ്ടുള്ള വിഷമങ്ങള്‍, ചൂഷണം ചെയ്യാനുള്ള പ്രവണത ചൂതുകളി, കുതിരപ്പന്തയം ഇവയില്‍ താല്പര്യം.
എട്ടാം ഭാവാധിപന്‍ ആറില്‍
ത്വക്ക് രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യത, അരിശോവായു സംബന്ധമായ അസുഖങ്ങള്‍ വിട്ടുമാറാത്ത അസുഖങ്ങള്‍, ബാദ്ധ്യതകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍, വിദേശവാസം.
എട്ടാം ഭാവാധിപന്‍ ഏഴില്‍
ഭാര്യ /ഭര്‍ത്തൃ മരണം, സുഖകരമല്ലാത്ത വിവാഹ ജീവിതം, അല്‍പ സന്താനം, വിവാഹമോചനം, ഭാര്യ / ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുള്ള വിവാഹ ജീവിതം, ദ്വിഭാര്യാ യോഗവും പറയാവുന്നതാണ്.
എട്ടാം ഭാവാധിപന്‍ എട്ടില്‍
അല്പായുസ്സ്, ധാരാളം ശത്രുക്കള്‍, ജയില്‍ വാസം, സര്‍ക്കാര്‍ മൂലം ഉപദ്രവം / മരണം , പിതാവുമായി വേര്‍പെട്ടുള്ള ജീവിതം. പിതൃകര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുക.
എട്ടാം ഭാവാധിപന്‍ ഒന്‍പതില്‍
ഭാഗ്യഹീനന്‍, യുക്തിവാദി, ധാരാളം യാത്ര, പിതൃനാശം, ബന്ധുക്കളുമായി വിരോധം അകല്‍ച്ച, ആത്മവിശ്വാസക്കുറവ്, ചതിയില്‍കൂടി അധികാരങ്ങള്‍ നേടുക, സന്താനഹീനനോ സന്താനങ്ങളെക്കൊണ്ട് മന:ക്ലേശമോ അനുഭവിക്കുക.
എട്ടാം ഭാവാധിപന്‍ പത്തില്‍
ദുര്‍ബലമായ ഉദ്യോഗം, കുറഞ്ഞ വരുമാനവും കൂടുതല്‍ ജോലിയും, വിദേശത്ത് ജോലി, ഉദ്യോഗരംഗത്ത് സഹവര്‍ത്തിത്വം ഇല്ലായ്മ, വിജയപ്രാപ്തിക്കുറവ്, മാതാപിതാക്കള്‍ നേരത്തെ നഷ്ടപ്പെടാന്‍ സാദ്ധ്യത
എട്ടാം പതിനൊന്നില്‍
കുറഞ്ഞ വരുമാനം, സാമ്പത്തിക പ്രതിസന്ധി, വഞ്ചനാപരമായ രീതിയില്‍ ധനം സമ്പാദിക്കുക, ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാതിരിക്കുക വ്യവഹാരങ്ങളില്‍ നഷ്ടം നേരിടുക, ചെവിക്ക് അസുഖം, അഷ്ടമാധിപന്‍ ശുഭനാണെങ്കില്‍ ദീര്‍ഘായുസ്സും ലാഭകരമായ ജീവനോപായവും സിദ്ധിക്കും.എട്ടാം ഭാവാധിപന്‍ പന്ത്രണ്ടില്‍വ്യവഹാരങ്ങളില്‍ പരാജയം, കാഴ്ചക്കുറവ്, സ്ഥാനഭ്രംശം. ദുഷ്‌പേര്‍ / അപകീര്‍ത്തി അന്യനാട്ടില്‍ / അജ്ഞാത മരണവും സംഭവിക്കാവുന്നതാണ്.
എട്ടാം ഭാവാധിപന്‍ പന്ത്രണ്ടില്‍
വ്യവഹാരങ്ങളില്‍ പരാജയം, കാഴ്ചക്കുറവ്, സ്ഥാനഭ്രംശം. ദുഷ്‌പേര്‍ / അപകീര്‍ത്തി അന്യനാട്ടില്‍ / അജ്ഞാത മരണവും സംഭവിക്കാവുന്നതാണ്.
രണ്ടാം ഭാവം - ധനസ്ഥാനം, വിദ്യാസ്ഥാനം, കുടുംബസ്ഥാനം
ഒന്‍പതാം ഭാവം ഭാഗ്യസ്ഥാനം, പിതൃസ്ഥാനം
അഞ്ചും ഒന്‍പതും ആത്മസ്ഥാനം ആണ് മോക്ഷസ്ഥാനം. 1,5,9 ത്രികോണ സ്ഥാനം പാപഗ്രഹങ്ങള്‍ ഒമ്പതില്‍ നിന്നാല്‍ ഗുരു ജനങ്ങള്‍ക്കും അച്ഛനും പൌത്രന്മാര്‍ക്കും രോഗവും ഭാഗ്യനാശവും, ധര്‍മ്മ നാശവും, ഈശ്വരാനുഗ്രഹം ഇല്ലാതാവുകയും സുകൃതക്ഷയവും, ദയാ ദാക്ഷിണ്യം ഇല്ലാതാവുകയും ചെയ്യും. ശുഭഗ്രഹം ഒമ്പതില്‍ നിന്നാല്‍ ഗുരുപ്രസാദവും, പിതൃ പ്രീതിയും മന: സന്തോഷവും ഈശ്വരാനുഗ്രഹവും, ധര്‍മ്മകാര്യങ്ങളും, ഭാഗ്യവൃദ്ധിയും ഉണ്ടാകും കുടാതെ സുകൃതവും, നല്ല മനസ്സും പൌത്രന്മാര്‍ക്ക് സുഖവും അവര്‍ നിമിത്തം സുഖ സന്തോഷാനുഭവങ്ങളും ഉണ്ടാകും.
ഒന്‍പതില്‍ രവി നിന്നാല്‍
പിതൃ ശാപത്തോടുകൂടി ജനിച്ചവന്‍, പിതാവിനോട് സ്‌നേഹ ബഹുമാനങ്ങള്‍ കുറഞ്ഞവനെങ്കിലും പിതൃ ധനത്തോട് കൂടിയവന്‍, സമ്പത്തും സന്താനങ്ങളും ബന്ധുക്കളും ഉള്ളവനായും പ്രസിദ്ധനായ വാഗ്മി, പ്രഭാഷകന്‍, ആത്മീയാചാര്യന്‍, ക്ഷേത്ര സമിതിയിലെയോ മതപരമായ സ്ഥാപനത്തിലോ ഉന്നതസ്ഥാനീയന്‍.
ഒന്‍പതില്‍ ചന്ദ്രന്‍
ധാരാളം യാത്ര ചെയ്യുന്ന ആള്‍, സന്മനസ്സ് ഉള്ള ആള്‍, കലാകാരന്‍, പുത്രന്മാരും പുണ്യവും ധര്‍മ്മനിഷ്ഠയും ദൈവഭക്തിയും ബന്ധുബലവും ദേഹ സൌന്ദര്യവും ദീര്‍ഘനാള്‍ നില്‍ക്കുന്ന യൌവനവും ദീര്‍ഘായുസ്സുള്ളവനും കീര്‍ത്തിമാനുമായിരിക്കും.
ഒന്‍പതില്‍ കുജന്‍ നിന്നാല്‍
ഒമ്പതിലെ ചൊവ്വ ബലവാനാണെങ്കില്‍ മഹിമയും ശക്തിയും മുള്ള ഒരു പാരമ്പര്യ കുടുംബത്തില്‍ പിറന്നവനായിരിക്കും. ജാതകന്‍ വലിയ ഭാഗ്യവാനും സമ്പന്നനും ഭുമി ലാഭമുള്ളവനും പ്രസിദ്ധനുമായിത്തീരും. ചൊവ്വ ബലവാനല്ലെങ്കില്‍ ഭാഗ്യഹീനനും വിദേശവാസിയും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാത്ത ആളുമായിരിക്കും.
ഒന്‍പതില്‍ ബുധന്‍
ജാതകന്‍ വലിയ ബുദ്ധിമാനായിരിക്കും, കവിത, സംഗീത കലയില്‍ വിദഗ്ദന്‍, ജ്ഞാനി, പ്രശസ്തനായ കച്ചവടക്കാരന്‍, കാര്യാലോചനയില്‍ വിദഗ്ദന്‍, സംസ്‌കാരിക രംഗത്ത് അഗ്രഗണ്യന്‍, ബുധന്‍ ശുക്രനുമായി യോഗം ചെയ്ത് ഒന്‍പതില്‍ നിന്നാല്‍ അതിഭാഗ്യവാനായിരിക്കും.
ഒന്‍പതില്‍ വ്യാഴംഗുരു കടാക്ഷമുള്ളവനും, പിതൃ സൌഭാഗ്യവും വിനയവും ഹൃദയ ശുദ്ധിയുള്ളവനുമായിരിക്കും. രാജതുല്യനും ധനവാനും പ്രഭുത്വമുള്ളവനും സ്ത്രീജനങ്ങള്‍ക്ക് കാമ്യനുമായിരിക്കും. കുടാതെ ഉപദേഷ്ടാവ് ബഹുഭാഷാവിദഗ്ദന്‍, എല്ലാവരാലും ആദരിക്കപ്പെടുന്നവനും പിതാക്കന്മാരുടെ അനുഗ്രഹമുള്ളവനും ആയിത്തീരും.
ഒന്‍പതില്‍ ശുക്രന്‍
വിവാഹാനന്തരം ഭാഗ്യം, സല്‍സ്വഭാവമുള്ള ഭാര്യ / ഭര്‍ത്താവ്, വിദേശവാസിയായിരിക്കും, സംഗീതത്തില്‍ വിദഗ്ദന്‍ സംഗീതജ്ഞന്‍, ഗാന രചയിതാവ്, ധനക്രയവിക്രയം കൊണ്ട് സമ്പാദ്യം, മാന്യമായ സര്‍ക്കാര്‍ സേവനം, ധനവും ഐശ്വര്യവും ഉണ്ടാകും.ഒന്‍പതില്‍ ശുക്രന്‍ നില്‍ക്കുന്ന സ്ത്രീ നല്ല ഭര്‍ത്താവോടുകുടി ഭാഗ്യവതിയും ദീര്‍ഘായുസ്സോടു കൂടിയവളുമായിരിക്കും.
ഒന്‍പതില്‍ ശനി
ശനി ബലഹീനനാണെങ്കില്‍ ധനനാശവും പുത്രനാശവും അനുഭവപ്പെടും. പിതൃദ്രോഹം ചെയ്യുന്നവന്‍, ഗുരുത്വമില്ലായ്മ, അധാര്‍മ്മികന്‍, ഭാര്യാസുഖം കുറവുള്ളവനുമായിരിക്കും ശനി. ബലവാനാണെങ്കില്‍ ജ്ഞാനിയും സത്യാന്വേഷകനുമായിരിക്കും. സന്യാസി അല്ലെങ്കില്‍ കുടുംബം വെടിഞ്ഞു താമസിക്കുന്നവന്‍, ധാരാളം സമ്പത്ത്, അനേകം ശിഷ്യന്മാരും ഉണ്ടാകാം.
ഒന്‍പതില്‍ രാഹു
ആചാര്യന്‍, പൊതുജനസേവകന്‍, ആരോഗ്യരംഗത്ത് സേവകന്‍, കുപ്രസിദ്ധന്‍, വിദേശഭാഷകളില്‍ നിപുണന്‍, ഈശ്വര ഭക്തി ഇല്ലായ്മ. അച്ഛനോട് സ്‌നേഹവും ബഹുമാനവും കുറഞ്ഞിരിക്കും. മദ്യപാനി, ഛിദ്രമായ കുടുംബം, സര്‍ക്കാര്‍ മുഖേന ദുരിതവും അനുഭവപ്പെടും.
ഒന്‍പതില്‍ കേതു
ദൈവ വിശ്വാസം കുറവായിരിക്കും. അഭിമാനത്തിന്‍ വേണ്ടി എന്തും ചെയ്യുന്നവനും പിതാവിന്‍ ദോഷം ചെയ്യുന്നവനും തന്നിലെളിയവരില്‍ നിന്ന് ധനസഹായം നേടുന്നവനുമായിരിക്കും.
ഒന്‍പതില്‍ ഗുളികന്‍
പിതൃ ജനങ്ങളെ വേര്‍പ്പെടുന്നവന്‍, തത്വജ്ഞാനി, സര്‍പ്പദോഷം, ബാധകള്‍, വിദേശവാസി, ഗുരുത്വമില്ലാത്തവനും ഭാഗ്യമില്ലാത്തവനും ആയിരിക്കും.
ഒന്‍പതാം ഭാവാധിപന്‍ ലഗ്‌നത്തില്‍ നിന്നാല്‍
സല്‍പുത്രന്‍, പിതാവിനെ അനുസരിക്കുന്ന ആള്‍, ആത്മീയതയില്‍ താല്പര്യമുള്ളയാള്‍, സജ്ജനങ്ങളാല്‍ ബഹുമാനിക്കപ്പെടുന്നയാല്‍ നീതിമാന്‍, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആള്‍, ഭാഗ്യവാന്‍, സല്‍കീര്‍ത്തി, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ആള്‍.
ഒന്‍പതാം ഭാവാധിപന്‍ രണ്ടില്‍ നിന്നാല്‍
ധനലാഭം, ആത്മീയപ്രഭാഷകന്‍, ആരോഗ്യവാന്‍, ഉപദേഷ്ടാവ്, സല്‍സ്വഭാവി, കീര്‍ത്തിമാന്‍.
ഒന്‍പതാം ഭാവാധിപന്‍ മൂന്നില്‍
ബന്ധു ജനപ്രിയന്‍, തന്റെ സ്വന്തം സാമര്‍ത്ഥ്യം കൊണ്ട് ഭാഗ്യം നേടുന്നവന്‍, സഹോദരങ്ങള്‍ക്ക് അഭിവൃദ്ധി, പുത്രസന്താനം കുറഞ്ഞിരിക്കും.
ഒന്‍പതാം ഭാവാധിപന്‍ നാലില്‍
അനുഗ്രഹീതമായ കുടുംബം, കുടുംബ സന്തോഷം, ആശ്രമങ്ങളിലോ പൊതു ജനസേവനത്തിലോ താല്‍പ്പരന്‍, ജാതകന്‍ വസിക്കുന്ന കുടുംബത്തിന്‍ അഭിവൃദ്ധി, കുടുംബ സമാധാനം, വിശാലഹൃദയന്‍, പിതാവില്‍ നിന്നുള്ള ധനഭാഗ്യാദികള്‍ ഉന്നതസ്ഥാനം ലഭിക്കുവാന്‍ അര്‍ഹതയുള്ള ആള്‍.
ഒന്‍പതാം ഭാവാധിപന്‍ അഞ്ചില്‍
തത്വജ്ഞാനി, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആള്‍, നല്ല പുത്രന്മാരോടുകുടിയവനും, സര്‍ക്കാര്‍ ജോലിക്ക് അര്‍ഹനും ഭാഗ്യവാനും നല്ല സ്വഭാവത്തോടുകുടിയവനുമായിരിക്കും.ബുദ്ധിമാനും ദീര്‍ഘയുസ്സുള്ള ആളുമായിരിക്കും.
ഒന്‍പതാം ഭാവാധിപന്‍ ആറില്‍
ധാരാളം ബാദ്ധ്യതകള്‍, ആരോഗ്യഹീനന്‍, ഭക്തി വിഷയത്തില്‍ അശ്രദ്ധ, നിന്ദാശീലന്‍, ശത്രുക്കള്‍ മുഖേന ഭാഗ്യത്തിന്‍ തടസ്സം നേരിടുന്നവന്‍. സുഹൃത്തുക്കളെ പിണക്കുന്നവനോ സുഹൃത്തുക്കളുടെ സഹായം കിട്ടാത്തവനോ ആയിരിക്കും
ഒന്‍പതാം ഭാവാധിപന്‍ ഏഴില്‍
ഭാര്യ സത്യവതിയും സുന്ദരിയും ഭാഗ്യവതിയും ഐശ്വര്യമുള്ളവളുമായിരിക്കും. പൂര്‍വ്വ ജന്മത്തില്‍ സ്‌നേഹ ബന്ധമുള്ള ഭാര്യ / ഭര്‍ത്താവ്, ഭാര്യയുമായി ആത്മീയ ബന്ധമുള്ള ആളായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധവും സുഹൃത്തുക്കള്‍ മുഖേന ഭാഗ്യം നേടുന്നവനുമായിരിക്കും.
ഒന്‍പതാം ഭാവാധിപന്‍ എട്ടില്‍
വീടും ബന്ധുക്കളും ഇല്ലാത്തവന്‍, സുഹൃത്തുക്കള്‍ മൂലം കഷ്ടനഷ്ടങ്ങള്‍ കാര്യാലോചന ഇല്ലാതെ പ്രവര്‍ത്തിക്കുന്നവന്‍. ഭാഗ്യഹീനന്‍, ധാരാളം ശത്രുക്കള്‍, യാത്ര മദ്ധ്യേ മരണം.
ഒന്‍പതാം ഭാവാധിപന്‍ ഒന്‍പതില്‍
അതിഭാഗ്യവാന്‍, പുരാണങ്ങളിലും ആത്മീയ കാര്യങ്ങളിലും സമര്‍ത്ഥന്‍, അമ്പലവാസി (ക്ഷേത്രത്തിന്‍ ആധാരമായി ജീവിക്കുന്ന ആള്‍ ), ആചാര്യന്‍, ഗ്രാമത്തലവന്‍, ഉപദേഷ്ടാവ്, മോക്ഷപ്രാപ്തി, കളത്രപുത്രാദി സൌഖ്യവും ബന്ധുഗുണവും ഉണടാകും.
ഒന്‍പതാം ഭാവാധിപന്‍ പത്തില്‍
സഞ്ചാരി, ശ്രേഷ്ഠമായ ഉദ്യോഗം, മന്ത്രിസ്ഥാനം, ക്ഷേത്ര ഭരണത്തില്‍ ഉന്നതസ്ഥാനം, ക്ഷേത്ര ശില്പി, സര്‍ക്കാര്‍ സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗം, ജ്യോതിഷത്തില്‍ നിപുണന്‍, മാതൃ ഭക്തിയും പിതൃ ഭക്തിയുമുള്ളവനും പ്രസിദ്ധനുമായിത്തീരും.
ഒന്‍പതാം ഭാവാധിപന്‍ പതിനൊന്നില്‍
ഉന്നതമായ സര്‍ക്കാര്‍ സേവനം മുഖേന ഭാഗ്യവാനായും ധാരാളം സമ്പാദ്യം, വിദേശത്ത് നിന്ന് വരുമാനം, ട്രസ്റ്റ് മുതലായവയുടെ അധിപനാവുക. ശ്രേഷ്ഠന്മാരുടെ കൂടെ വിദ്യ അഭ്യസിക്കാന്‍ അവസരം. നല്ല കളത്ര പുത്രാദികളോടോത്ത് ഭാഗ്യത്തോടും കീര്‍ത്തിയോടും ജീവിക്കും.
ഒന്‍പതാം ഭാവാധിപന്‍ പന്ത്രണ്ടില്‍
വിദേശവാസം, അനേകം വിദേശയാത്രകള്‍, നയതന്ത്ര ഉദ്യോഗസ്ഥന്‍, അല്പായുസ്സു, ധാരാളം ചിലവ് ചെയ്യുന്ന ആള്‍, പരോപകാരി, സുന്ദരനായും വിദ്യാസമ്പന്നനായും വിദേശത്ത് ബഹുമാനിക്കപ്പെടുന്നവനുമായിരിക്കും.
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com