അദ്ധ്യായം 7 : നക്ഷത്ര ദശാവിവരം
ഗ്രഹങ്ങളുടെ ബലവും, സ്ഥാനസ്ഥിതികളും അനുസരിച്ച് യോഗങ്ങളും, യോഗങ്ങളുടെ ബലമനുസരിച്ച് ദശാഫലങ്ങളും സിദ്ധിക്കുന്നു.
ജ്യോതിശാസ്ത്രത്തില്‍ കാലചക്രദശ, നിസ്സര്‍ഗ്ഗദശ, നിര്യാണദശ, ഗുളികദശ, നക്ഷത്രദശ തുടങ്ങിയ പല ദശകളും ഉണ്ടെങ്കിലും നക്ഷത്രദശക്കാണ് സര്‍വ്വാദരണീയമായ പ്രാധാന്യം ഉളളത്. ഒരു മനുഷ്യായുസ്സ് 120 വര്‍ഷങ്ങളായി ഗണിച്ചിരിക്കുന്നു. 120 വര്‍ഷത്തെ 9 ഗ്രഹങ്ങള്‍ക്ക് സമയവീതം ചെയ്തിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേക സമയമുണ്ട്. ഗ്രഹങ്ങളുടെ സമയത്തെ ആ ഗ്രഹത്തിന്റെ ദശാകാലം എന്ന് പറയുന്നു. ഇത് നക്ഷത്രപ്രകാരം മനസ്സിലാക്കാവുന്നതാണ്.
27 നക്ഷത്രങ്ങളെ മൂന്നു വീതം ഒന്‍പത് ഗ്രഹങ്ങളുടെ ദശാകാലമായി വിഭജിച്ചിരിക്കുന്നു. ഇത് വഴി ഒരു കുട്ടി ജനിച്ചാല്‍ ആദ്യ ദശ ഏതാണെന്നു കണ്ടുപിടിക്കാവുന്നതാണ്.
ഉദാ:- അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം കേതു ദശയും ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം ശുക്രദശയുമാണ്. ഇതിനെ ഗര്‍ഭശിഷ്ടദശ എന്നു പറയുന്നു.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അശ്വതി 13 ഡിഗ്രി 20 മിനിറ്റ് (60 നാഴിക) ന് കേതു 7 വര്‍ഷം എന്നു കിട്ടുന്നു. അശ്വതി നക്ഷത്രത്തില്‍ ജനിച്ച സമയം കഴിച്ച് ബാക്കി 10 ഡിഗ്രിയേ ഉളളൂ എങ്കില്‍ 13 ഡിഗ്രി 20 മിനിറ്റിന് 7 വര്‍ഷം എങ്കില്‍ 10 ഡിഗ്രിക്ക് എത്ര വര്‍ഷം, മാസം, ദിവസം എന്നു കാണണം. ഒരു കുട്ടിയുടെ ആദ്യത്തെ ദശക്ക് ശിഷ്ടദശ / ഗര്‍ഭശിഷ്ടദശ എന്നു പറയുന്നു.
ദശകളും ദശാകാലവും : ദശാക്രമം
നക്ഷത്രം | ദശ | വര്‍ഷം | |||
1. | അശ്വതി | മകം | മൂലം | കേതു | 7 |
2. | ഭരണി | പൂരം | പൂരാടം | ശുക്രന്‍ | 20 |
3. | കാര്‍ത്തിക | ഉത്രം | ഉത്രാടം | രവി | 6 |
4. | രോഹിണി | അത്തം | തിരുവോണം | ചന്ദ്രന്‍ | 10 |
5. | മകീര്യം | ചിത്തിര | അവിട്ടം | കുജന്‍ | 7 |
6. | തിരുവാതിര | ചോതി | ചതയം | രാഹു | 18 |
7. | പുണര്‍തം | വിശാഖം | പൂരുരുട്ടാതി | ഗുരു | 16 |
8. | പൂയ്യം | അനിഴം | ഉത്രട്ടാതി | ശനി(മന്ദന്‍) | 19 |
9. | ആയില്യം | തൃക്കേട്ട | രേവതി | ബുധന്‍ | 17 |
120 വര്‍ഷം |
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com