ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജന്മസംഖ്യയും പരല്‍പേര്‍സംഖ്യയും


ജന്മസംഖ്യയും പരല്‍പേര്‍സംഖ്യയും

A
ഇത്‌ തീര്‍ച്ചയായും ഗഹനമായ അക്ഷരമാണ്‌. ഉയര്‍ച്ചകള്‍ വാരിക്കോരിത്തരും. താഴോട്ടിടുന്ന പ്രശ്‌നമല്ല. ആദ്യാക്ഷരമായി ഈയക്ഷരം വരികയാണെങ്കില്‍ വലിയ ജ്ഞാനമുള്ളവരായി മാറും. ഇടയില്‍ വന്നാല്‍ ഫലം കുറഞ്ഞിരിക്കും. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തും. തൊഴില്‍ പുരോഗമനത്തിലെത്തിയ്‌ക്കും. ഭരണാധികാരി, ശൂരന്‍, ബുദ്ധിശാലി, ഏതു കാര്യത്തിലും വിജയം തന്നെ അനുഭവം. ഉന്നതി ലഭിച്ചു കൊണ്ടിരിക്കും. ജീവിതത്തില്‍ കോട്ടം സംഭവിച്ചാല്‍ ബുദ്ധിശക്തി തടുത്തു നിര്‍ത്തി ഭാഗ്യവാനാക്കും. ഓം എന്ന അക്ഷരമാണ്‌ പ്രണയധ്വനി. എല്ലാത്തിന്റേയും ആദ്യാക്ഷരം A ആണ്‌. എല്ലായിടത്തും 1ആം സ്ഥാനത്തെത്തിയ്‌ക്കും. നന്മമാത്രമേ മനസ്സില്‍ ജനിക്കുകയുള്ളൂ. കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ നേരിട്ടു പറയും.

B

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ നല്ലതാണ്‌. 2-ാമത്തെ അക്ഷരമാണിത്‌. വലിയ തത്വം ഇതിലടങ്ങിയിരിക്കുന്നു. സര്‍വ്വത്തിന്റേയും അടിസ്ഥാനം ബ്രഹ്മമാണ്‌. കിട്ടിയതുകൊണ്ട്‌ തൃപ്‌തിയടയുന്ന സവിശേഷ സ്വഭാവമാണിവര്‍ക്ക്‌്‌. ആളുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. ഞാന്‍ ആയി എന്റെ പാടായി എന്ന സ്വഭാവക്കാരാണിവര്‍. പുതിയ ചുറ്റുപാടുകള്‍ ഇഷ്ടപ്പെടില്ല. നാണം കുണുങ്ങികളാണിവര്‍. ബുദ്ധിമാനെന്ന പ്രസിദ്ധി നേടുന്നവര്‍. നല്ല കാര്യശേഷി ഉള്ളവരായിരിക്കും. ക്ഷമാശീലവും സഹിഷ്‌ണുതയും ഉണ്ടായിരിക്കും. എടുത്തു ചാടി അമിതാവേശം കാട്ടാറില്ല. ആത്മീയ വിശ്വാസികളായിരിക്കും. കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചേ ചെയ്യുകയുള്ളൂ. നേര്‍വഴിക്കേ പോകുകയുള്ളൂ. സാധനങ്ങള്‍ പാഴാക്കിക്കളയുകയില്ല. വാദപ്രതിവാദങ്ങളില്‍ ഇടപെടുകയില്ല. ഉന്മേഷവാനായിരിക്കും. നല്ല ആശയങ്ങളും പദ്ധതികളും മനസ്സില്‍ കൊണ്ടു നടക്കും. കഷ്ടപ്പെടുന്നവരെ സഹായിക്കും.

C

ആകാശക്കോട്ട കെട്ടുന്നതും ഭാവനാവൈഭവുമമുള്ളവരാണിവര്‍. ചുറുക്കും ഉത്സാഹവുമുള്ളവരാണിവര്‍. എപ്പഴും മനസ്സ്‌ ചിന്താശക്തിയില്‍ മുഴുകിയിരിക്കും. പൗരുഷം ശരീരപുഷ്ടി, മനോധൈര്യം, എന്തിലും തിടുക്കം കാട്ടുന്ന സ്വഭാവം. മറ്റുള്ളവരും തന്നെപോലിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവര്‍. മടിയന്മാരെ വെറുപ്പാണ്‌. പുരോഗതി ഇഷ്ടപ്പെടുന്നവരാണ്‌. അന്യരുടെ മുന്നില്‍ തലകുനിയ്‌ക്കുകയില്ല. ബുദ്ധിശക്തികൊണ്ട്‌ വിജയം നേടും. ഇവര്‍ക്ക്‌ മാര്‍ഗ്ഗതടസ്സം ആരും നില്‍ക്കാറില്ല. ഏതു തുറയിലും പ്രതിഫലിക്കുന്നവരാണ്‌. ശാസ്‌ത്രത്തിലും കലകളിലും ഭാവിയുള്ളവരാണ്‌. കുറച്ചു സമാധാനമായി ജീവിക്കുന്നത്‌ നന്ന്‌.

D

ആത്മസംതൃപ്‌തി ഉളവാക്കുന്ന അക്ഷരമാണ്‌. വളരെ ദയാലുവായിരിക്കും. പ്രതിബന്ധങ്ങള്‍ വകവയ്‌ക്കുന്ന സ്വഭാവമല്ല. വ്യക്തമായ അഭിപ്രായങ്ങളുണ്ടാകും. അശ്രാന്തപരിശ്രമികള്‍. നീതി, സത്യം, അച്ചടക്കം, സ്‌നേഹം എന്നിവയില്‍ മതിപ്പുള്ളവരായിരിക്കും. വച്ചടിവച്ചടി ഉയര്‍ച്ച, ദൈവഭക്തിയുള്ളവര്‍. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്‌. ഉദരരോഗം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവരാണിവര്‍. യോഗാസനങ്ങള്‍ ചെയ്‌തു രോഗമുക്തി നേടേണ്ടതാണ്‌. ഇവര്‍ക്ക്‌ സനേഹിതര്‍ കുറവായിരിക്കും.

E

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ സൗമ്യമായ പെരുമാറ്റം. ആരോടും യോചിച്ചു പോകും ഏതു വിഷയവും വളരെ ആലോചിച്ചെ ചെയ്യുകയുള്ളൂ. അളന്നു തൂക്കി മാത്രമേ കാര്യങ്ങളില്‍ ഇടപെടുകയുള്ളൂ. അതിനാല്‍ വീഴ്‌ചകളൊന്നും സംഭവിക്കില്ല. ആഡംബരവും പ്രശംസയും ഇഷ്ടപ്പെടത്തവരാണ്‌. ആലോചനകളും തീരുമാനങ്ങളും നടപ്പിലാക്കും. ഏതു കുറഞ്ഞ പ്രശ്‌നവും എളുപ്പത്തില്‍ തീരുമാനിക്കും. ആയതിനാല്‍ മറ്റുള്ളവര്‍ മുന്നോട്ട്‌ വന്ന്‌ സഹായിക്കും. ആത്മീയതയില്‍ താല്‍പര്യമുണ്ടായിരിക്കും. പുരാണഗ്രന്ഥങ്ങളില്‍ അമിതമായ അറിവ്‌ ലഭിയ്‌ക്കും. മനസ്സില്‍ രഹസ്യങ്ങള്‍ ഉണ്ടായിരിക്കും. മനസ്സിനെ ദുഃഖം അലട്ടിക്കൊണ്ടിരിക്കും. ആപത്തില്‍ അടിപതറാതെ മുന്നോട്ട്‌ പോകും. സമാധാനത്തോടെ വിജയം കൈവരിക്കും. പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സുണ്ടായിരിക്കും. സന്തോഷവും സംതൃപ്‌തിയുമുള്ളവരാണിവര്‍. സത്വഗുണം, തമോഗുണം, രജോഗുണം അടങ്ങിയ അക്ഷരമാണിത്‌. ആദിശങ്കരന്‍ നമുക്ക്‌്‌ നല്‍കിയ അമൂല്യങ്ങളായ അനേകം നിധികുംഭങ്ങളിലൊന്നാണ്‌ അന്നപൂര്‍ണ്ണാഷ്ടകം.

F

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ അസാമാന്യധീരനായിരിക്കും. ശത്രുവിന്റെ ബലം നോക്കാതെ ആക്രമണത്തിന്‌ ഇറങ്ങിത്തിരിക്കും. വീണ്ടുവിചാരമില്ലാത്ത ധൈര്യം കണ്ട്‌ ശ്‌ത്രു വിരണ്ടു പോകും. ഇത്‌ തന്നെയാണ്‌ ഇവരുടെ ജീവിത വിജയം. ഇവരുടെ അഭിപ്രായം മറ്റുള്ളവരെ അടിച്ചേല്‍പ്പിയ്‌ക്കും. പിടി വാശിക്കാരും, കാര്യനിര്‍വ്വഹണക്കാരുമാണിവര്‍. ഇവര്‍ പറയുന്നതായിരിക്കണം മറ്റുള്ളവര്‍ക്കും നിയമം. ജീവിതത്തിലേയ്‌ക്ക്‌്‌ പരാജയം അനുഭവപ്പെടില്ല. ആയുസ്സും ആരോഗ്യവുമുണ്ടായിരിക്കും. ഈശ്വരവിശ്വാസികളുമായിരിക്കും. കുടുംബസ്‌നേഹികളുമായിരിക്കും.

G

നിങ്ങളുടെ പേരില്‍ ഈ അക്ഷരം വന്നാല്‍ C യേക്കാള്‍ മെച്ചമായിരിക്കും. C യുള്ളവര്‍ ശാരീരികമായി കഠിനാദ്ധ്വാനം ചെയ്യുന്നവാരണ്‌. ഈ കാര്യത്തില്‍ നിങ്ങള്‍ അവരെക്കാള്‍ മുന്നിലാണ്‌. ജനങ്ങളെ ഭരിക്കുന്നതില്‍ സാമര്‍ത്ഥ്യമുള്ളവരായിരിക്കും. ആത്മവിശ്വാസം ഉള്ളവരാണ്‌. പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി വിജയശ്രീലാളിതരായും. ഏതുപരിതസ്ഥിതിയിലും പരിശ്രമിച്ച്‌ നല്ലവരായിത്തീരും. ക്ഷമയും സഹനശക്തിയും ഉള്ളവരാണ്‌. രോഗം വന്നാല്‍ പെട്ടന്ന്‌ സുഖം പ്രാപിക്കുന്നവരാണ്‌. മുന്‍കൂട്ടി തീരുമാനിച്ച പദ്ധതികള്‍ നടപ്പിലാക്കും. കടന്നു ചിന്തിക്കുന്നവരും ദീര്‍ഘദൃഷ്ടിക്കാരുമാണിവര്‍. വികാരങ്ങള്‍ നിയന്ത്രിക്കുന്നത്‌ നന്നായിരിക്കും. G പേരിന്റെ ആദ്യം തന്നെ വരണമെന്നില്ല എവിടെയെങ്കിലും ഉണ്ടായാല്‍ മതി. മറ്റുള്ളവരെ ലജ്ജിപ്പിയ്‌ക്കുന്ന സ്വഭാവക്കാരാണ്‌.

H

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ സമാധാനപരമായ ജീവിതം നയിക്കും. ഉയര്‍ന്ന പദവിയില്‍ ഉദ്യോഗം ലഭിയ്‌ക്കുന്നവരാണിവര്‍. നാളെ നടക്കാന്‍ പോകുന്ന കാര്യത്തെപ്പറ്റി ചിന്തിച്ച്‌ നേരത്തെ തീരുമാനമെടുക്കുന്നവരാണിവര്‍. പ്രശ്‌നത്തില്‍ പരിഭ്രമിക്കാറില്ല. തടസ്സങ്ങളും കുഴപ്പങ്ങളും ജീവിതത്തിലുണ്ടാകില്ല. പ്രശ്‌നങ്ങള്‍ സാധിച്ചെടുക്കുന്നതില്‍ അസാമാന്യ സാമര്‍ത്ഥ്യമാണ്‌. ആപത്തുകള്‍ മുന്‍കൂട്ടിക്കണ്ട്‌ തകര്‍ക്കത്തക്കവിധം ജാഗ്രത പുലര്‍ത്തും. ഉന്നത പദവികളില്‍ എത്തിച്ചേരുകയും പരിതസ്ഥിതികള്‍ അനുകൂലമാക്കിത്തീര്‍ക്കുകയും ചെയ്യും. പാഴ്‌ചിലവും ബലഹീനതയുംമുണ്ടാകുമെങ്കിലും സന്തോഷകരമായി ജീവിതം നയിക്കും. ആനന്ദപ്രദായിനിയായ ശബ്ദമാണിത്‌. മഹാലക്ഷ്‌മിയുടെ അക്ഷരമാണിത്‌. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി പിടിയ്‌ക്കാനുള്ള കഴിവ്‌ ഇവര്‍ക്കുണ്ട്‌. പുറമെ നിഷഠൂരനായി തോന്നുന്നുവെങ്കിലും ഉള്ള്‌ ബാലസമമായിരിക്കും.

I

നിങ്ങളുടെ പേരിന്റെ ആദ്യമോ, അവസാനമോ, I വരുന്നത്‌ നല്ലത്‌. പിടിച്ച പിടിയാലെ കാര്യങ്ങള്‍ നടത്തും. ഊര്‍ജ്ജസ്വലതയോടെ ഇടപെടലും വിജയം കണ്ടെ പിന്‍തിരിയുകയുള്ളൂ. മനോധൈര്യമുള്ളവരാണ്‌. മറ്റുള്ളവരെ തന്നിലേയ്‌ക്ക്‌ പെട്ടന്ന്‌ ആകര്‍ഷിക്കും. നേതൃത്വം ആശയാഗാഭീര്യം, പ്രസിദ്ധി, ഉന്മേഷം, ചുറുചുറുക്ക്‌ ഉള്ളവരായിരിക്കും. പണം ബാങ്കില്‍ നിക്ഷേപിച്ച്‌ ഇതിന്റെ പലിശകൊണ്ട്‌ സുഖമായി ജീവിക്കും. ചെറിയ തുകകള്‍ സൂക്ഷിച്ചു വച്ചു വലുതാക്കും. ആരോഗ്യം അത്ര സുഖകരമല്ല. ഞരമ്പുരോഗങ്ങള്‍ പിടിപൈടാം. ലോകത്തെ പിടിച്ചു കുലുക്കാന്‍ കഴിവുള്ളവാരാണിവര്‍. ഇംഗ്ലീഷില്‍ 26 അക്ഷരമുണ്ടെങ്കിലും തനിച്ചായാല്‍ പോലും ഉയര്‍ച്ച നല്‍കുന്ന അക്ഷരങ്ങളാണ്‌ A യും I യും. പലരെയും തന്റെ ചൊല്‍പ്പടിയ്‌ക്ക്‌ നിര്‍ത്തും. ശ്രീ സരസ്വതിയുടെ അക്ഷരമാണിത്‌. ആരോഗ്യത്തിന്‌ മുന്‍കരുതലുകള്‍ എടുക്കണം.

J

ഈ അക്ഷരമുള്ളവര്‍ ചഞ്ചലമനസ്‌കരായിരിക്കും. ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. മനക്കുഴപ്പമുള്ളവരായിരിക്കും. തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ്‌. പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും സ്വഭാവം സമ്മിശ്രിതരാണിവര്‍. കാഴചയില്‍ തീവ്രവാദിയായി തോന്നിയാലും മനസ്സില്‍ ദയയും സ്‌നേഹവുമുള്ളവരാണ്‌. എല്ലാവരോടും അടുത്തിടപെടുകയും ഉള്ളുകള്ളികള്‍ മനസ്സിലാക്കുകയും ചെയ്യും. കാര്യശേഷിയുള്ളവരായിരിക്കും. കഥാകൃത്തും, മറ്റു കലകളില്‍ കീര്‍ത്തിമാനുമായിരിക്കും. മറ്റുള്ളവരെ അനുസരിപ്പിക്കുന്ന സ്വഭാവക്കാരായിരിക്ക്‌ും. ആ്‌തമവിശ്വാസം കൈമുതലായുള്ള ഇവര്‍ ഉന്നത ലക്ഷ്യത്തില്‍ കണ്ണുവച്ചിരിക്കുന്നവരാണ്‌. വലിയ പദവിയും കീര്‍ത്തിയും നേടിയെടുക്കാന്‍ നന്നെ പരിശ്രമിക്കും. ഏതു പ്രശ്‌നവും വിവിധ തരത്തില്‍ പരിശോധിക്കാന്‍ കഴിവുള്ളവരാണിവര്‍. നവരാത്രികാലത്ത്‌ സരസ്വതി ദേവിക്കു ശേഷം വരുന്ന വിജയദശമിയിലും ഈ അക്ഷരം സ്ഥാനം പിടിച്ചിരിക്കുന്നു.

K

ഈ അക്ഷരമുള്ളവര്‍ കലാനിപുണനായിരിക്കും. സകലകലാവല്ലഭനായിരിക്കും, കീര്‍ത്തിയും ധനവും ലഭിയ്‌ക്കും, ഉറച്ച്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്‌ ബന്ധുക്കളെ സഹായിിക്കുന്നവരുമാണ്‌. വിനയമുള്ളവരാണിവര്‍. അഭിവൃദ്ധിയുള്ളവരും, ജനങ്ങള്‍ക്കുവേണ്ടി വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുമായിരിക്കും. ജനങ്ങളുടെ പിന്തുണള്ളവരാണിവര്‍. ജനങ്ങള്‍ക്ക്‌്‌ ഇവരെ പുകഴ്‌ത്താന്‍ അവസരമുണ്ടാക്കുന്നവരാണിവര്‍. ഉള്ള്‌ ഉണര്‍വ്വ്‌ പ്രധാനമാക്കാനുള്ള കഴിവുള്ള അക്ഷരമാണിത്‌. വാമനാവതാരത്തില്‍ ശ്രീനാരായണന്‍ 2 അടികൊണ്ട്‌്‌ എല്ലാം അളന്നപോലെ (3-ാം അടി എവിടെ എന്ന്‌ ചോദിച്ച പോലെ) ഇത്‌, എന്റെ തലയില്‍ എന്ന ഭക്തന്റെ മറുപടി പോലെയുള്ള പ്രകൃതക്കാരാണിവര്‍

L

ഈ അക്ഷരം പേരില്‍ വന്നാല്‍ തന്ത്രശാലിയായിരിക്കും. തന്മയത്വമായി സംസാരിച്ച്‌ കാര്യങ്ങള്‍ നേടും. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതത്തില്‍ ഉന്നതങ്ങളിലെത്തും. വലിയ പദ്ധതികള്‍ മുകൂട്ടി തയ്യാറാക്കി വിചാരിച്ചപോലെ ചെയ്‌തു തീര്‍ക്കും. തന്‍കാര്യം കാണുന്നവരാണിവര്‍. നിങ്ങളുടെ പെരുമാറ്റത്തില്‍ മറ്റുള്ളവര്‍ പണമിറക്കി സഹായിക്കും. കഴിവില്ലാത്ത നിങ്ങള്‍ മറ്റുള്ളവരുടെ കഴിവിനെ ഉപയോഗിച്ച്‌ മുന്നേറും. അടി വേരുതന്നെ അറുത്ത്‌ മുറിച്ച്‌ മറ്റുള്ളവര്‍ അറിയാതെ പൂച്ച പാലു കുടിച്ച മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ നടിക്കുന്നവരാണിവര്‍. ആരെക്കൊന്നും ഇവര്‍ക്ക്‌ സുഖിയ്‌ക്കണം. അതാണ്‌ ഇവരുടെ ജീവിതലക്ഷ്യം. പ്രശ്‌നങ്ങളെ വിശകലനം ചെയ്‌ത്‌ നോക്കുന്ന പ്രകൃതക്കാരാണിവര്‍

M

ഈ അക്ഷരമുള്ളവര്‍ ബുദ്ധിശാലികള്‍ കര്‍മ്മ ചാതുര്യമുള്ളവര്‍, മറ്റുള്ളവരെ ആശ്രയിച്ചു സമയം കളയാത്തവര്‍, അടിക്കടി ജീവിതത്തില്‍ മാറ്റം വരുത്തുന്നവര്‍, ഇത്‌ കാരണം ഇവരുടെ ജീവതത്തില്‍ വിഷമങ്ങളുണ്ടാകും. വ്യക്തമായ ആശയങ്ങളുള്ള ഇവര്‍ പിടിവാശിക്കാരാണ്‌. കഠിനാദ്ധ്വാനവും പിടിവാശിയും കണ്ട്‌ ജനങ്ങള്‍ മൂക്കത്തുവിരല്‍ വയ്‌ക്കും. യാതൊരു കാര്യവും ഏറ്റെടുത്തു നടത്തുകയില്ല. കൂര്‍മ്മബുദ്ധിയും, അറിവും, രസികത്ത്വവുമുള്ളവരാണിവര്‍. ഈശ്വരവിശ്വാസമുള്ള അക്ഷരമാണിത്‌.

N


ഈയക്ഷരമുള്ളവര്‍ വിഷാദത്തിനടിമയായിത്തതീരും. ഏതു കാര്യവും പകുതിയില്‍ വച്ച്‌ വേണ്ടന്ന്‌ വയ്‌ക്കും. ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി അസ്ഥിരമായിയിരിക്കും. ശിവന്റേയും വിഷ്‌ണുവിന്റേയും അക്ഷരമാണ്‌. സ്‌നേഹം, കാമം, കരുണ, ആശ തുടങ്ങിയ എല്ലാ വികാരങ്ങളും അമിതമായി ഉള്ളവരാണിവര്‍. മറ്റുള്ളവരുടെ ഹൃദയങ്ങളെ ആകര്‍ഷിച്ച്‌ കീഴ്‌പ്പെടുത്തും. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ സഹിയ്‌ക്കുകയില്ല. താഴ്‌ത്തിപ്പറയുന്നത്‌ ദുഃസ്സഹമായി തോന്നുന്നവരാണിവര്‍. സ്വന്തം ഇഷ്‌്‌ടാനുസരണം പ്രവര്‍ത്തിക്കും. പ്രേമവിഷയത്തില്‍ അടിമകളായിരിക്കും. ആഢംബരപ്രേമികളാണ്‌. മറ്റുള്ളവരെ ആശ്രയിച്ച്‌ ജീവിക്കും. സ്വയം നിയന്ത്രിച്ചു നടന്നാല്‍ ഉന്നതനിലയില്‍ എത്തുന്നവരാണ്‌. ലക്കും, ലഗാനുമില്ലാതെ ലൗകിക കാര്യത്തിലിടപെടുന്നവരാണിവര്‍. ഞരമ്പുതളര്‍ന്നുള്ള രോഗങ്ങള്‍, രക്തഓട്ടത്തിനു തടസ്സമുള്ള രോഗങ്ങള്‍ വായു രോഗം ഇവ വരുന്നതാണ്‌.

O

ഈയക്ഷരമുള്ളവര്‍ എല്ലാ കാര്യങ്ങളിലും പുതുമയുള്ള ആശയങ്ങളും പരിശ്രമങ്ങളും ഉണ്ടാകും. അമാനുഷികശക്തിയുള്ളവരാണിവര്‍. നേട്ടങ്ങള്‍ കൈവരിയ്‌ക്കുന്നവരാണിവര്‍. ഉദ്ദിഷ്ടകാര്യസിദ്ധി പെട്ടന്ന്‌ നേടിയെടുക്കുന്നവരാണിവര്‍. വേദാന്തപ്രിയരാണിവര്‍. മനഃശ്ശക്തിയും വാകചാതുര്യവുമുള്ളവരാണിവര്‍. വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാന്‍ സൂക്ഷിക്കേണ്ടതാണ്‌. പെട്ടന്ന്‌ രോഗങ്ങള്‍ വരുന്ന പ്രകൃതക്കാരാണിവര്‍. ലൗകികജീവിത്തില്‍ താല്‍പ്പര്യമില്ലാത്തവരാണിവര്‍. കാര്യങ്ങള്‍ വളരെ ആലോചിച്ചു ചെയ്യുന്നതിനാല്‍ ഒരു കാര്യത്തിലും പരാജയമുണ്ടാകുകയില്ല. എല്ലാം വിധിപോലെ വരട്ടെ എന്ന്‌ പറയുന്ന ഇവര്‍ വ്യകതമായൊരു ജീവിത ലക്ഷ്യമില്ലാത്തവരാണ്‌. ആരോടും ഹൃദയം തുറന്ന്‌ സംസാരിക്കുകയില്ല. രാത്രിയിലാണ്‌ മനഃശ്ശക്തികൂടുതലുള്ളത്‌. ഓാംകാരത്തില്‍ലയിച്ചു നില്‍ക്കുന്ന അക്ഷരമായതിനാല്‍ എല്ലാ കാര്യത്തിലും വിജയിക്കുമെന്നതില്‍ സംശയമില്ല. വിലയും നിലയും കൂട്ടാന്‍ കഴിവുള്ളവരാണിവര്‍.

P

ഈയക്ഷരം നിങ്ങളുടെ പേില്‍ വന്നാല്‍ നല്ല പ്രാസംഗികന്‍ ആയിരിക്കും. വാദപ്രതിവാദത്തിലേര്‍പ്പെട്ട്‌ വിജയിക്കും. കല ആസ്വാദകരാണ്‌. വാഗ്മിത്ത്വത്താല്‍ നല്ല കാര്യങ്ങള്‍ നേടാന്‍ സാധിയ്‌ക്കും. പേരും പ്രശസ്‌തിയും കിട്ടും. പാടാന്‍ നല്ല കഴിവുണ്ടായിരിക്കും. മറ്റുള്ളവരെ അനുസരിപ്പിക്കുന്നതില്‍ അതി സമര്‍ത്ഥനാണ്‌. വാക്കിലെ തന്മയത്വം കേള്‍വിക്കാരെ അനുഭാവിയാക്കിതീര്‍ക്കുന്നു. ഇതിനെ സരസ്വതി കൃപ എന്നു വിശേഷിപ്പിക്കാം. ഭാവനാസിദ്ധിയും സൗന്ദര്യവും, സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ നിങ്ങള്‍ സര്‍വ്വധാ വിജയിക്കുന്നവരാണ്‌.

Q

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ നിങ്ങളെ ഉയര്‍ച്ചയിലേയ്‌ക്കു വലിച്ചെറിയും. വിജയകരമായി മുന്നേറാന്‍ കഴിയുന്നവരാണിവര്‍. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പ്രതിസന്ധികള്‍ അകന്നുപോകും. AI, JY ഈ അക്ഷരങ്ങളോട്‌ ചേര്‍ന്ന്‌ വന്നാല്‍ നല്ല ഫലമുണ്ടാകും. മറ്റുള്ള അക്ഷരങ്ങളോടു കൂടി വന്നാല്‍ അത്രപ്രയോചജനമുണ്ടാകില്ല. കഴിഞ്ഞ ലോകമഹായുദ്ധത്തിനുശേഷം പുതിയ അര്‍ത്ഥങ്ങള്‍ സിദ്ധിച്ചിരിക്കുന്നു. അക്ഷോഭ്യമായ അറിവും ഉറച്ചതീരുമാനങ്ങളും ദൃഢനിശ്ചയവും നേതൃത്വവും ആഗ്രഹിക്കുന്നവരുമാണിവര്‍.

R

ഈയക്ഷരം പേരിനാദ്യമായി വന്നാല്‍ ആരും കൈപിടിച്ചുയര്‍ത്തേണ്ട ആവശ്യമില്ല. വളരെ ഉത്സാഹത്തോടെ കഴിയും. ജീവിത്തില്‍ എല്ലാവരും ഇവരെ അറിയണമെന്ന ആഗ്രമുള്ളവരാണിവര്‍.അത്‌ നടക്കുകയും ചെയ്യും. ആത്മാവിശ്വാസം കുടുതലുള്ളവരാണിവര്‍. ഒഴിവെടുക്കാതെ എന്തെങ്കിലും ജോലി ചെയ്‌തു കൊണ്ടിക്കുന്ന കാര്യങ്ങള്‍ സാധിയ്‌ക്കും. മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിവുണ്ടായിരിക്കും. തന്നിഷ്ടക്കാരായ ഇവര്‍ നിരന്തര പരിശ്രമം കൊണ്ട്‌ വിജയിക്കുന്നവരാണിവര്‍. വിഷ്‌ണുനാമത്തിലും ശക്തിമന്ത്രത്തിലും ഈ അക്ഷരം കാണാം.

S

ഈ അക്ഷരമുള്ളവര്‍ പരസ്‌പരവിരുദ്ധമായ ഗുണങ്ങളുണ്ടായിരിക്കും. ശരിയായി തൂക്കി നോക്കാന്‍ പറ്റില്ല. ജനങ്ങള്‍ പുകഴ്‌ത്തിയും താഴ്‌ത്തിയും പറയും. ഇവരുടെ വാക്കുകള്‍ കൂരമ്പുകള്‍ പോലെയാണ്‌. ഒന്നും സഹിക്കാന്‍ കഴിയാത്ത ക്ഷിപ്രകോപികളാണിവര്‍. വലിയ ദോഷം ചെയ്‌തവര്‍ക്കും മാപ്പ്‌ കൊടുക്കും. വഴക്കാളിയും, സമാധാനപ്രിയരുമാണിവര്‍. നന്മ പെരുകിയിരിക്കുന്ന മനസ്സുള്ളവരാണിവര്‍. ഇഷ്‌ജനത്തിന്‌ ആപത്ത്‌ സംഭവിക്കുമ്പോള്‍ സാമ്പത്തികനഷ്ടമോ അദ്ധ്വാനഭാരമോ നോക്കാതെ വളരെ ഉത്‌ാസാഹത്തോടെ സഹായിക്കുന്നവരാണിവര്‍. നിങ്ങളെക്കാള്‍ താഴന്നവരോടു ആത്മാര്‍ത്ഥത കാണിക്കും. കോപം ഉള്ളിടത്തല്ലേ ഗുണമിരിക്കുന്നത്‌. ഈയക്ഷരക്കാരുടെ പക്കലല്ലാതൈ മറ്റാരുടെ പക്കലാണിതുള്ളത്‌. നല്ല ഗുണങ്ങളുള്ള നിങ്ങളുടെ പേരില്‍ വേറെ നല്ല അക്ഷരങ്ങളുടെ സഹായമില്ലെങ്കില്‍ ഇഷ്ടജനത്തിന്‌ ബുദ്ധിമുട്ടാകും. അത്‌ ചീത്തപേരുണ്ടാക്കും.

T

ഈ അക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ ആരോഗ്യവാനായിരിക്കു.നല്ല മനസ്സുള്ളവരായിരിക്കും. മറ്റുള്ളവര്‍ക്ക്‌ നല്ല ഉപദേശം കൊടുക്കുന്നവരായിരിക്കും. തീരുമാനം ഉറപ്പുള്ളതായിരിക്കും. ആര്‍ക്കും ഇളക്കി മാറ്റാന്‍ പറ്റില്ല. പിടിവാശിക്കാരാണ്‌. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന സ്വഭാവക്കാരാണ്‌.അന്യരുടെ മുമ്പില്‍ ദയവിനുവേണ്ടി കെഞ്ചുകയില്ല. കാര്യത്തിലേയ്‌ക്ക്‌ കടന്ന്‌ വിജയം കൊയ്‌തെടുക്കും. ജനങ്ങള്‍ അത്ഭുതപ്പെടുമാറ്‌ പോരാടി പുരോഗതിയിലേയ്‌ക്കും വിജയത്തിലേയ്‌ക്കും ചെന്നെത്തും. മറ്റുള്ളവര്‍ക്ക്‌ ശ്രമകരമയി തോന്നിയാലും ഇവര്‍ക്ക്‌ നിസ്സാരമായിരിക്കും. തീവ്രവാദിയിയിരിക്കുമെങ്കിലും അന്യരെ ബാധിക്കുകയില്ല. എല്ലാ സുഖങ്ങളും സങ്കല്‍പലോകത്ത്‌ അനുഭവിച്ച്‌ സന്തോഷിക്കും.

U


നിങ്ങളുടെ പേരില്‍ ഈ അക്ഷരമുണ്ടെങ്കില്‍ ദൈവകൃപയുള്ളവരാണിവര്‍. വിഷാദത്തിലടിമപ്പെടുന്നവരല്ല. വിദ്യകൊണ്ട്‌ ജീവിതത്തില്‍ പ്രയോജനമുണ്ടാകും. ധനമുണ്ടാക്കാന്‍ കഴിവുള്ളവരാണിവര്‍. കുടുംബജീവിതം തൃപ്‌തികരമായിരിക്കും. മനോനിയന്ത്രണമുള്ള വ്യക്തികളാണ്‌. ശാരീരികമായി അനേകസുഖഭോഗമനുഭവിക്കുന്നവരാണിവര്‍. ജനങ്ങളുടെ വിശ്വസമാര്‍ജ്ജിക്കുന്നവരാണ്‌. മറ്റുള്ളവര്‍ അവരുടെ ധനവും മറ്റും നിങ്ങളെ ഏല്‍പ്പിയ്‌ക്കും. അദ്ധ്വാനത്തില്‍ കൂടി എല്ല വിഷയവും അഭ്യസിക്കുന്നവരാണിവര്‍. മനസ്സഃമാധാനക്കുറവുള്ളവരാണിവര്‍. രക്തസമ്മര്‍ദ്ദമായ രോഗം ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം.

V

V അക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണ്‌. ചുറുചുറുക്കും സുഹൃത്തുക്കളുമുള്ളവരായിരിക്കും. ജനങ്ങളെ ശരിയ്‌ക്കു പഠിക്കാന്‍ കഴിവുള്ളവരാണ്‌. സ്വാര്‍ത്ഥതയില്ലാത്തവരാണ്‌. ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ താല്‍പ്പര്യമുള്ളവരാണ്‌. ദൈവ വിശ്വാസികളായിരിക്കും. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടായിരിക്കും. പരിചയമുള്ള ധനമുള്ളവരെക്കൊണ്ട്‌ സുഹൃത്തുക്കളെ സഹായിക്കുന്ന കാര്യത്തില്‍ താല്‍പര്യമുള്ളവരാണ്‌. ശുപാര്‍ശകളാവശ്യപ്പെട്ട്‌ പലരും ഇവരെ സമീപപിക്കും. അവ നടപ്പിലാക്കുന്നതിനാല്‍ നല്ല പേരും സമ്പാദിയ്‌ക്കാന്‍ കഴിയും.

W

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ എല്ലാരോടും സ്‌ഫോടനത്തില്‍ പെരുമാറും. അനുസരണം ശീലമുണ്ടാകും. ജീവിതത്തില്‍ ഒരു ക്ഷമാശീലമുള്ളവരാണിവര്‍. തട്ടിക്കയറുകയില്ല.. വീമ്പിളക്കുകയില്ല. വളരെയേറെ പുരോഗമിക്കണെമെന്ന ആശയമുള്ളവരാണിവര്‍. വാക്കുകളാല്‍ ഏവരേയും ആകര്‍ഷിക്കും. പ്രവര്‍ത്തനങ്ങളിലൂടെ പുരോഗതിനേടിയെടുക്കും. തൊഴിലോ പദവിയോ ശാശ്വതമായി നില്‍ക്കുകയില്ല. ഒന്നിലും ഒരു കുറവും അനുഭവപ്പെടില്ല. ഏര്‍പ്പെടുന്ന കാര്യം നന്നായി വിശകലനം ചെയ്യാനുള്ള കഴിവുണ്ട്‌. ഒരേ സമയത്ത്‌ പല കാര്യങ്ങളിലുമേര്‍പ്പെട്ട്‌ നേട്ടമുണ്ടാക്കുന്നവരാണിവര്‍. പരിക്ഷണങ്ങള്‍ നടത്തി വിജയം കൊയ്യുന്നവരാണിവര്‍.

X

ഈയക്ഷരം നിങ്ങളുടെ പേരില്‍ വന്നാല്‍ ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളുമുണ്ടാകും. ഇവരുടെ നടപടികള്‍ മറ്റുള്ളവര്‍ക്ക്‌ വേഗത്തില്‍ അറിയുവാന്‍ ആഗ്രഹമുണ്ടെങ്കിലും ഇവര്‍ പുറത്തു കാട്ടുകയില്ല. ഏതു കാര്യത്തിലേര്‍പ്പെട്ടാലും വിജയം കൊയ്യും. ജീവിതം സുഖസമൃദ്ധമായിരിക്കും. കാര്യങ്ങള്‍, വളരെ ജാഗ്രതയോടുകൂടി മാത്രമേ ചെയ്യൂ. നിങ്ങള്‍ ആരെയും വിശ്വസിക്കുന്ന ആളല്ല. അങ്ങനെ വിശ്വസിച്ചാല്‍ പിരിയുകയുമില്ല. അന്യരുടെ പുരോഗതിയ്‌ക്കുവേണ്ടി പരിശ്രമിയ്‌ക്കുന്ന ആളാണ്‌. ജീവത്യാഗത്തിനു പോലും തയ്യാറാകുന്നവരാണിവര്‍. നല്ല ഊര്‍ജ്ജസ്വലതയുള്ളവരാണിവര്‍. ആഗ്രഹിയ്‌്‌ക്കുന്ന കാര്യങ്ങള്‍ വിജയപദലത്തെത്തിയ്‌ക്കും. ധൈര്യശാലിയായ ഇവര്‍ക്ക്‌ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവു കൂടുതലുള്ളവരാണ്‌.

Y

നിങ്ങളുടെ പേരില്‍ ഈയക്ഷരം ആദ്യം വന്നാല്‍ നിങ്ങളുടെ ജീവിതം മറ്റൊരാളെ ആശ്രിയിച്ചിരിക്കും. ആത്മവിശ്വാസം കുറഞ്ഞിരിക്കും. തുടങ്ങുന്നതൊന്നും പൂര്‍ത്തിയാക്കുകയില്ല. എപ്പോഴും മൃദുവായ സ്വഭാവമായിരിക്കും. കഠിനമായി സംസാരിയ്‌ക്കില്ല. കാര്യങ്ങളിങ്ങനെ സംഭവിച്ചെന്ന്‌ ചിന്തിച്ച്‌ ദുഃഖിയ്‌ക്കും. നിങ്ങളുടെ പേരില്‍ A കൂടി വന്നാല്‍ ഫലം കിട്ടും. മുന്നേറ്റം തീര്‍ച്ചയായും. ലഭിയ്‌ക്കും. സന്തോഷകരമായി ജീവിതം നയിക്കാം. മനഃശ്ശാന്തിയുണ്ടാകും. ഇതില്‍ക്കൂടുതല്‍ എന്തു വേണം.

Z

ഈയക്ഷരം പേരില്‍ വന്നാല്‍ ബുദ്ധിമാനായിരിക്കും. നല്ല സംസാരിയ്‌ക്കുന്നവനായിരിക്കും. തന്ത്രപരമായി പെറുമാറാനുള്ള കഴിവുണ്ടായിരിക്കും. തന്‍കാര്യം നോക്കുന്നവരാണ്‌. ജീവിതത്തില്‍ വിജയങ്ങള്‍ കൊയ്യും. പരാജയമെന്നത്‌ നിങ്ങള്‍ക്കില്ല. മറ്റുള്ളവരെ ചൊല്‍പ്പടിയ്‌ക്കു നിര്‍ത്താന്‍ കഴിവുണ്ട്‌. ദുഃഖകരമായ സാഹചര്യങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കം. അങ്ങനെ വന്നാല്‍ ഞരമ്പു സംബന്ധമായ രോഗമുണ്ടാകാനിടയുണ്ട്‌. അതോടെ തളര്‍ന്നുപോകാനിടയുണ്ട്‌

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories