ആയില്യവും നാഗമരവും (നാങ്ക്)
സര്‍പ്പങ്ങളുടെ പൂവെന്നാണ് നാഗമരപൂവിനെ വിളിക്കുന്നത്. ഈ മരത്തില്‍ നിന്നു തന്നെ പാമ്പിന് വിഷത്തിനുള്ള പ്രതിവിധിയും ഉണ്ടാക്കുന്നുണ്ട്. നാഗമരത്തെ നാങ്ക് എന്നും അറിയപ്പെടും.
'രൌദ്രശ്ച്പലോ വാഗ്മീ ഗന്നേശ്വരോ ജ്ഞാനവാന്‍ ശടോ ധൂര്‍ത്ത
ബഹ്വായാസോ ധനവാന്‍ കൃതഘ്‌ന ആശ്ലെഷഭേ വിനീതശ്ച'
രൌദ്രസ്വഭാവവും ചപലതയും വാക്‌സാമര്‍ത്ഥ്യവും ഉള്ളവനായും സംഘത്തിന്റെയും സമുദായത്തിന്റയും നായകനായും ജ്ഞാനിയായും ശട്ടനായും വിടവൃത്തിയുള്ളവനായും ഉപകാരസ്മരണയില്ലാത്തവനായും ഭവിക്കും. സര്‍പ്പ സംബന്ധമായ കര്‍മ്മങ്ങള്‍, വിഷസംബന്ധമായ കാര്യങ്ങള്‍, കപടപ്രവൃത്തികള്‍, സാഹസപ്രവൃത്തികള്‍ എന്നിവ ചെയ്യുന്നതിനുള്ള ദിവസമായിട്ടും ആയില്യത്തെ എടുക്കണം. ഈ നക്ഷത്രത്തിന്റെ മൃഗം കരിമ്പൂച്ചയാണ്.
വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തില്‍ 'ശംസര്വ്വ ദക്ഷപാപാ: കൃതഘ്‌ന ധൂര്ത്ത്ശ്ച ഭൌജംഗേ'എന്ന് ആയില്യംകാരെ പറ്റി പറയുന്നുണ്ട്.ആയില്യം നക്ഷത്രം സര്‍പ്പ പ്രധാനമാണ്. നാഗമരവും സര്‍പ്പ പ്രധാനമാണ്. ദാമ്പത്യസുഖം കുറഞ്ഞവരായിട്ടാണ് ആയില്യക്കാരെ കാണുന്നത്.
ഒരേ സമയം സ്‌നേഹിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്നവരാണ് ആയില്യകൂറുകാര്‍. ഏതു സാഹചര്യത്തിലും വൃത്തിയായി നടക്കാന്‍ താല്പര്യപ്പെടുന്നവര്‍. നിഗൂഡമായ ഒരു പരിവേഷം ആയില്യകൂറുകാര്‍ക്ക് ചുറ്റും ചാര്‍ത്തപ്പെടും.
(മെസുവ ഫെറിയ, ലിന്‍.(ഗട്ടിഫെരേ ക്ലുസിയേസി), മെസുവ നഗസേറിയം (ബര്‍മ്. എഫ്) കോസ്റ്റര്‍മാന്‍സ്.സംസ്‌കൃതം : നാഗ, ഹിന്ദി : നാഗകേസര്‍, ബംഗാളി : നാഗേസ്വര. മറാത്തി : നാഗചമ്പ, തമിഴ് : നാകു, കന്നഡ : നാഗകേസര്‍, തെലുങ്ക് : നാഗചമ്പകമു, ഇംഗ്ലീഷ് : messua tree, iron wood.
ഉഷ്ണമേഖലാവനങ്ങളില്‍ വളരുന്ന വലിയ മരം, മഞ്ഞകറയുണ്ട്, തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്, നാങ്കില്‍ മെസ്സുവ കൊറോമാന്‍ ഡലീന എന്ന മണിനാങ്കും, ഇലകള്ക്ക് തീരെ വീതി കുറഞ്ഞ്, വലിയ പൂവുള്ള നല്ല പൊക്കം വെക്കുന്ന ഇനത്തില്‍ നീര്‍നാങ്ക് മെസുവ സ്വീഷിയോസ എന്നും അറിയുന്നു.
ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ചുരുളിയുടെ വസന്തം. വെള്ള നിറത്തിലുള്ള പൂക്കളാണ്, കായ്ക്ക് അണ്ടാകൃതിയാണ്. ഒരു കായില്‍ 4 വിത്തുകള്‍ വരെ ഉണ്ടാകാം. നിത്യഹരിത വനങ്ങളിലെ തണല്‍ ഇഷ്ടപ്പെടുന്ന വലിയ മരമാണ് നാങ്ക്. ശൈത്യവും തീയും സഹിക്കില്ല. കോപ്പിസ് ചെയ്യാറില്ല. നല്ല നീര്‍വലിവുള്ള അലുവിയില്‍ മണ്ണിലും ചുവന്ന ലോമിലും നന്നായി വളരും. കളിമണ്ണില്‍ വളരുകയില്ല.
വിത്തിന് ജീവനക്ഷമത വളരെ കുറവാണ്. അതുകൊണ്ട് തന്നാണ്ടില്‍ തന്നെ ഉപയോഗിക്കണം. ഒരു കിലോ വിത്തില്‍ മുന്നൂറോളം എണ്ണം കാണും.വിത്ത് മുളക്കാന്‍ ഒരാഴ്ചമുതല്‍ എട്ടുആഴ്ച വരെ വേണ്ടിവരും. മന്ദവളര്‍ച്ചവയുള്ള സസ്യമാണ്. നൂറുകൊല്ലം കൊണ്ടു മാത്രമേ 80 സെന്റീമീറ്റര്‍ ചുറ്റളവുള്ള തടി കിട്ടുകയുള്ളൂ.
തടിക്കു നല്ല ബലവും ഉറപ്പും ഉണ്ട്. തടിയുടെ വെള്ളക്ക് വെണ്ണയുടെ നിറമാണ്. കാതലിന് തവിട്ടു നിറവും. തടികളില്‍ പണിയാന്‍ പ്രയാസമാണ്. അതുകൊണ്ട് ചുരുക്കമായേ വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കാറുള്ളു. എന്നാല്‍ പാലം, റയില്‍വേ സ്ലീപ്പറുകള്‍ മുതലായവയ്ക്ക് ധാരാളമായി ഉപയോഗിച്ച് വരുന്നു.
നാങ്കില്‍ പൂവും കായും തൊലിയും ഔഷധമൂല്യമുള്ളവയാണ്. കഫപിത്തഹരമാണ്. വിത്ത് വേദനാഹാരിയാണ്. തടിയുടെ തൊലിക്ക് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പറ്റും. വിഷഹരവുമാണ് നാങ്ക് തൊലി. കാലില്‍ ഉണ്ടാകുന്ന നീറ്റലിനു പൂക്കളരച്ച് വെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും.
എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com