ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സര്‍ക്കാര്‍ വണ്ടിയുടെ ദുരവസ്ഥ സംഖ്യാശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടില്‍


സര്‍ക്കാര്‍ വണ്ടിയുടെ ദുരവസ്ഥ സംഖ്യാശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടില്‍

ആനയെന്നോ വെള്ളാനയെന്നോ ഉള്ള ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മുടെ സര്‍ക്കാര്‍ വണ്ടിയുടെ ചരിത്രം കഴിഞ്ഞ മാസത്തില്‍ ഒരു മലയാളം പത്രത്തില്‍ വായിക്കുവാനിടയായി. അപ്പോള്‍ മുതല്‍ കൗതുകത്തിനും അറിവിനും വേണ്ടി ഈ ആന വണ്ടിയുടെ ദുരവസ്ഥയുടെ കാരണം സംഖ്യാശാസ്ത്രത്തിലൂടെ ഒരു വീക്ഷണം നടത്തുവാന്‍ തീരുമാനിക്കുകയും മനസിലാക്കിയ വിവരങ്ങള്‍ ലളിതമായി ചുരുക്കി, വായനക്കാരുടെ അറിവിലേക്കായി പ്രസിദ്ധികരിക്കുവാന്‍ തുനിയുകയുമാണ്.

ശ്രീമൂലം പ്രജാസഭയുടേയും അസംബ്ലിയുടേയും സംയ്യുക്ത സമ്മേളനത്തില്‍ സര്‍ക്കാര്‍ വണ്ടി ഓടിക്കുവാനുള്ള തീരുമാനം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അവതരിപ്പിച്ചതു മുതല്‍ വണ്ടിയുടെ ജനനം, നാമധേയം, കോര്‍പറേഷന്‍ രൂപീകരണം, സ്വന്തം റജിസ്‌റ്റ്രെഷന്‍ പരമ്പര തിരഞ്ഞെടുക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പഠന വിഷയമാക്കിയിരിക്കുന്നത്.

ഒന്ന് മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളും അവയെ ഭരിക്കുന്ന നവഗ്രഹങ്ങളിലെ ഗ്രഹത്തിന്റെ സ്വഭാവ ഗുണദോഷങ്ങളും അത് ഭൂമിയിലെ ചരാചരങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുമുള്ള ഗൂഢശാസ്ത്രത്തിലെ ഭാഗവുമാണ് എവിടെ വിവരിക്കുന്നത്.

ഗൂഢശാസ്ത്രപ്രകാരം ജനനതീയതിയുടെ അക്ക സംഖ്യാമൂല്യവും നാമധേയ സംഖ്യയുടെ മൂല്യവും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന തീയതിയുടെ മൂല്യവും കൂടിക്കലര്‍ന്ന് സമ്മിശ്രമായ അനുഭവമായിരിക്കും ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റേയൊ വര്‍ത്തമാനവും ഭാവിയും നിയന്ത്രിക്കുക.

ജനനതീയതി ഗണിക്കുമ്പോള്‍ തീയതിയുടെ അക്കങ്ങള്‍ കൂട്ടികിട്ടുന്ന ഒറ്റസംഖ്യക്കു ഒറ്റസംഖ്യയെന്നും തീയതിയും മാസവും വര്‍ഷവും കൂട്ടിക്കിട്ടുന്ന സംഖ്യ വീണ്ടും തമ്മില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഒറ്റ സംഖ്യയ്ക്ക്‌ സംയുക്ത സംഖ്യയെന്നും കണക്കാക്കുന്നു.

ഉദാഹരണത്തിന് 20 - 9 - 1937 ഗണിക്കുബോള്‍ 2+0= 2 എന്ന ഒറ്റ സംഖ്യയും 2+0+9+1+9+3+7=31=3+1=4 എന്ന സംയുക്ത സംഖ്യയും ലഭിക്കുന്നു.

സംഖ്യ ഗണിക്കുമ്പോൾ അക്ഷരങ്ങളുടെ ആകെ തുക സംയുക്ത സംഖ്യയും ആ തുക തമ്മില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന സംഖ്യ ഒറ്റ സംഖ്യയായും കണക്കുകൂട്ടുന്നു. ഇവിടെ സംയുക്ത സംഖ്യക്കു പ്രത്യേക ഫലവും ഗണിക്കേണ്ടതാണ്. ഉദാഹരണത്തിന് KSRTC എന്ന നാമം ഗണിക്കുമ്പോള്‍ 14 എന്ന സംയുക്ത സംഖ്യയും ഒന്നും നാലും കൂട്ടുമ്പോള്‍ 5 എന്ന ഒറ്റ സംഖ്യയും കിട്ടുന്നു. വര്‍ത്തമാനവും ഭാവിയും ഗണിക്കുമ്പോള്‍ 5 എന്ന ഒറ്റ സംഖ്യയുടേയും 14 എന്ന സംയുക്ത സംഖ്യയുടേയും ഭലങ്ങള്‍ അധവാ അര്‍ത്ഥം ചേര്‍ത്തു ഗണിക്കേണ്ടതാണ്.

A-I-J-Q-Y = 1
E-H-N-X =5
B-K-R = 2
U-V-W =6
C-G-L-S = 3
O-Z =7
D-M-T =4
F-P =8
അക്ഷരങ്ങള്‍ക്കു് 9 എന്ന മൂല്യം ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

20 - 9 - 1937 വണ്ടി ഓടിക്കുവാനുള്ള തീരുമാനം

സംഖ്യാ ശാസ്ത്ര വിധിയിലൂടെ ഈ തീയതിയെ അക്കങ്ങള്‍ ആകുമ്പോള്‍ 20 എന്ന തീയതിക്ക് 2+0=2 എന്ന ഒറ്റ സംഖ്യയും 20 എന്ന സംയ്യുക്ത സംഖ്യയും ലഭിക്കുന്നു. തീയതിയും മാസവും വര്‍ഷവും കൂട്ടുമ്പോള്‍ 31 എന്ന സംയുക്ത സംഖ്യയും 4 എന്ന ഒറ്റ സംഖ്യയും കിട്ടുന്നു. ഈ സംഖ്യ ഗണിക്കുമ്പോള്‍ 2 എന്ന പ്രധാന ഒറ്റ സംഖ്യയും 4 എന്ന സംയുക്ത സംഖ്യയും കിട്ടുന്നു. ഈതോടൊപ്പം തീയതിയുടെ 20 എന്ന സംയുക്ത സംഖ്യയും 31 സംയുക്ത സംഖ്യയും കണക്കിലെടുത്തു വേണം ഗണനം പുരോഗമിക്കേണ്ടത്. ഒരു വ്യക്തിയുടേയോ പ്രസ്ഥാനത്തിന്റെയൊ ഗണനം നടത്തുമ്പോള്‍ തീയതിയില്‍ നിന്നു കിട്ടുന്ന ഒറ്റ സംഖ്യ വ്യക്തി വൈഭവവും സംയുക്ത സംഖ്യ കര്‍മ പരിമിതികളും ആകുന്നു.

രണ്ട് എന്ന സംഖ്യയെ ഭരിക്കുന്നതു് ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമായ ചന്ദ്രന്‍ ആകുന്നു. ചന്ദ്രനു അസ്ഥിര സ്വഭാവമാണുള്ളത്. പ്രകടമായി ഭൂമിയിലെ കൃഷി, പുതിയ ജീവന്‍, വേലിയേറ്റം, വേലിയിറക്കം, മനുഷ്യമനസ്സിന്റെ പിരിമുറുക്കം തുടങ്ങിയ മേഖലകള്‍ കൂടുതലായി ഭരിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്റെ അസ്ഥിര സ്വഭാവമാണ് ചരാചരങ്ങളെ മോശമായി ബാധിക്കുന്നത്. നല്ല ഭാവനയും നന്മയുമുള്ള മനസിന്റെ ഉടമകളാണെങ്കില്‍ കൂടിയും ഇവരോടൊപ്പം പോകുന്നവര്‍ക്കു നഷ്ടങ്ങളും ജീവഹാനിക്കു സമാനമായ അനുഭവങ്ങളും ജീവഹാനി തന്നെയുമോ ആയിരിക്കും ഫലം. ഉദാഹരണത്തിന് മഹാത്മ ഗാന്ധിയും അഡോള്‍ഫ് ഹിറ്റ്ലറും ജനിച്ചത് 2 എന്ന അക്കത്തിലാണു്. ഗാന്ധിജി :02.10.1869. ഹിറ്റലര്‍: 20.04.1889. ഗാന്ധിജി, ഭാരതത്തിന് സ്വാതന്ത്ര്യം നേടുക എന്ന സദുദ്ദേശത്തോടു കൂടിയുള്ള പ്രവര്‍ത്തനത്തിലൂടെ കൂടെയുണ്ടായിരുന്ന നിരവധി ഭാരതീയരുടെ ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്നു. ഹിറ്റ്ലര്‍ സ്വേച്ചാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി നിരവധി നിരപരാധികളെ കുരുതി കഴിച്ചു. രണ്ട് എന്ന പ്രധാന ഒറ്റസംഖ്യയിലൂടെ ലഭ്യമാകുന്ന വ്യക്തി വൈഭവത്തിന്റെ ഒരു പഠനമാണു മുകളില്‍ വിവരിച്ചത്.

ഇനി 4 എന്ന അക്കത്തിന്റെ കര്‍മഫലത്തേയും കര്‍മ പരിധിയേയും കുറിച്ചു പഠിക്കാം. 4 എന്ന അക്കത്തിനെ ഭരിക്കുന്നത് യുറാനസ് എന്ന ഗ്രഹമാണ്. സ്വയം ശക്തിയില്ലാത്ത ഗ്രഹമാണു് യുറാനസ്. സംഖ്യാ ശാസ്ത്രത്തില്‍ ഈ ഗ്രഹത്തിന്റെ ഭരണം സൂര്യന് അധിക ചുമതലയായി നല്‍കിയിരിക്കുന്നു. എന്നിരുന്നാലും ഈ അക്കം ഏതക്കത്തോടു കൂടുന്നുവോ ആ അക്കത്തിന്റെ സ്വഭാവം കൂടുതലായി ഉണ്ടാകും.

നാലുകാര്‍ പൂര്‍വ്വ ജന്മങ്ങളിലെ കര്‍മ്മഫല ഭാരം ലഘൂകരിക്കുവാന്‍ വേണ്ടി കഠിനമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇവര്‍ പൊതുവെ നിലവിലുള്ള ആചാര്യ മര്യാദകള്‍ക്കു് മാന്യത കല്‍പ്പിക്കത്തവരായിരിക്കും. ഒരു ഭരണാധികാരിയെ മാറ്റുവാന്‍ അവസരം കിട്ടിയാല്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും .31 എന്ന സംയുക്ത സംഖ്യയുടെ അര്‍ത്ഥം വായിക്കുമ്പോള്‍ ഇവര്‍ പ്രകൃതിയുടേയും സ്‌നേഹത്തിന്റേയും നിലനില്‍പ്പിനുവേണ്ടി സമൂഹത്തില്‍ നിന്നും പലപ്പോഴും പിന്മാറേണ്ടതായി വരുന്നതും ശ്രരദ്ധയില്‍ പെട്ടിട്ടുണ്ട്. 20.9.1937എന്ന തിയതിയില്‍ വണ്ടി ഓടിക്കുവാനുള്ള തീരുമാനം കൊണ്ട് ഉണ്ടാകാവുന്ന ഫലങ്ങളും വണ്ടിയുടെ ഇപ്പോഴുള്ള അവസ്ഥയും താരതമ്യപ്പെടുത്തി നോക്കാവുന്നതാണ്.

20.02.1938 വണ്ടിയുടെ ജനനം അധവാ വണ്ടി ഓടിത്തുടങ്ങിയ ദിവസം.

വണ്ടി ഓടിതുടങ്ങിയത് 20.9.1938. ഇവിടെ തിയതിയുടെ സംഖ്യ ഇപ്രകാരമാണ്. 2 എന്ന പ്രധാന ഒറ്റസംഖ്യയും 7 എന്ന സംയുക്ത ഒറ്റ സംഖ്യയും, 20 എന്ന പ്രധാന സംയുക്ത സംഖ്യയും 25 എന്ന സംയുക്ത സംഖ്യയും ലഭിക്കുന്നു. 2 എന്ന ഒറ്റ സംഖ്യയുടേയും 20 എന്ന സംയുക്ത സംഖ്യയുംടേയും സ്വഭാവം മുകളില്‍ വിവരിച്ചിട്ടുണ്ടല്ലോ. 7 എന്ന സംഖ്യ നെപ്റ്റ്യൂണിനെ പ്രതിനിധാനം ചെയ്യുന്നു. യുറാനസിനെപ്പോലെ സ്വയം ശക്തിയില്ലാത്ത ഗ്രഹമാണു നെപ്റ്റിയൂണ്‍. അതിനാല്‍ നെപ്യൂണിന്റെ ഭരണം അധിക ചുമതലയായി ചന്ദ്രനു നല്‍കിയിരിക്കുന്നു. 7 എന്ന ഒറ്റ സംഖ്യയുടേയും 25 എന്ന സമ്യുകത സംഖ്യയുടേയും അര്‍ത്ഥം പൊതുവെ നോക്കിയാല്‍ 7 ഒരു ആത്മീയ സംഖ്യയാണ്, വ്യാപര വ്യവസായ പ്രസ്ഥാനങ്ങള്‍ക്കു ലാഭകരമായ അവസ്ഥ സൃഷ്ഠിക്കുന്നില്ല. 7 ഇതളുകള്‍ ഒരു നിരയിലുള്ള പുഷ്പങ്ങള്‍ ഫലം കായ്ക്കുന്നില്ല. ഉദാഹരണത്തിനു് ''താമര''. പ്രവര്‍ത്തി വൈഭവവും ലാഭ നഷ്ഠങ്ങളും പ്രധാനം ചെയ്യേണ്ടത് സംയുക്ത സംഖ്യയായിരിക്കെ ഫലം എന്തായിരിക്കുമെന്നു് സ്പഷ്ഠമാണല്ലോ.

1.4.1965 കോര്‍പറേഷന്‍ രൂപീകരണം

സംഖ്യാ ശാസ്ത്ര പ്രകാരം മുകളില്‍ കാണിച്ചിരിക്കുന്ന തിയതിയില്‍ നിന്നും 1 എന്ന പ്രധാന ഒറ്റ സംഖ്യയും 8 എന്ന സമ്യുക്ത ഒറ്റ സംഖ്യയും 26 എന്ന സമ്യുക്ത സംഖ്യയും ലഭിക്കുന്നു. ഒന്ന് എന്ന സംഖ്യയെ ഭരിക്കുന്നത്‌ സൂര്യനാണ്. സൂര്യന്‍ സ്ഥിര സ്വഭാവമുള്ളവനും ഊര്‍ജദാതാവും സകലത്തിന്റേയും സൃഷ്ടിയുടെ കാരകനും ആകുന്നു. മറ്റു ഗ്രഹങ്ങളെക്കാള്‍ വ്യക്തി വൈഭവമുള്ള ഗ്രഹം.

8 എന്ന സംഖ്യയെ ഭരിക്കുന്നത് ശനിഗ്രഹമാണ്. ആത്മീയ ഗണനത്തില്‍ സൂര്യന്‍ സൃഷ്ടാവും ശനി മരണത്തിന്റെ മുദ്രയും ആകുന്നു. ശനിയെ മനുഷ്യഗണത്തിന്റെ ഗുരുവായിട്ടാണു് കണക്കാക്കുന്നത്. മനുഷ്യനെ കുലുക്കി കുടഞ്ഞ് പാഠങ്ങള്‍ പഠിപ്പിച്ച് ആത്മാവിനെ ശുദ്ധികരിക്കുന്നതായണു കരുതുന്നത്. ശനിയെക്കുറിച്ചു് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ധാരാളം പ്രതിപാതിക്കാറുണ്ടല്ലോ?

ഇനി 26 എന്ന സംയുക്ത സംഖ്യയുടെ അര്‍ഥം പരിശോധിക്കാം. 26 എന്ന സംയുക്ത സംഖ്യ വിചിത്രമായ കാന്തവലയ പ്രസരിപ്പാണു പ്രധാനം ചെയ്യുന്നത്. അനുകമ്പ, സ്‌നേഹം, നിസ്വാര്‍ഥത, സഹായഹസ്തം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സ്വന്തം കാര്യം വരുമ്പോള്‍ ഇതിനു വിവരീതമായ അനുഭവങ്ങളാണു ഉളവാക്കുന്നതു്. അപകടഭീതി, നിരാശ, പരജയങ്ങള്‍ ഇതൊക്കെയാണ് ഇതിന്റെയൊക്കെ കാരണമായി വരുന്നത്. ചീത്ത കൂട്ടുകെട്ടില്‍ നിന്നും ഉളവാകുന്ന ഉപദേശം, സന്തോഷകരമല്ലാത്ത വ്യാപാര കൂട്ടായ്മ തുടങ്ങിയ കാരണങ്ങളാകുന്നു.

നാമകരണം

സംഖ്യാ ശാസ്ത്ര പ്രകാരം ജനനത്തീയതി ഒരു വ്യക്തിയുടേയോ പ്രസ്ഥാനത്തിന്റേയോ വ്യക്തിവൈഭവവും പ്രവര്‍ത്തിമേഖലയിലെ സ്വാതന്ത്ര്യ പരിധികളുമാണു് പ്രധാനം ചെയ്യുന്നതെന്നു മുന്‍പു വിവരിച്ചിരുന്നല്ലോ. എന്നാല്‍ ഭാഗ്യം പ്രദാനം ചെയ്യുന്നത് നാമധേയ സംഖ്യയാണ്. നാമധേയ സംഖ്യയിലും ഒരു സമ്യുക്ത സംഖ്യയും വീണ്ടും തമ്മില്‍ കൂട്ടി ഒരു ഒറ്റസംഖ്യയും കണ്ടുപിടിച്ച ശേഷമാണു് ഗണനത്തിന്റെ മുഖ്യഭാഗത്തിലേക്കു പ്രവേശിക്കുന്നത്. ഇവിടെ നമ്മുടെ വണ്ടിപ്പേരു തന്നെ പഠനവിഷയമാക്കാം.

K S R T C
2+3+ 2+4+3 = 14. 1+4=5
മുകളില്‍ വിവരിച്ചിരിക്കുന്ന ഗണനത്തില്‍ 14 എന്ന സംയുക്ത സംഖ്യയും ഒന്നും നാലും തമ്മില്‍ കൂട്ടുമ്പോള്‍ 5 എന്ന ഒറ്റ സംഖ്യയും കിട്ടുന്നു. 5 എന്ന സംഖ്യയെ ഭരിക്കുന്നതു് മെര്‍ക്കുറി എന്ന ഗ്രഹമാണു്. മാറ്റങ്ങളുടെ സംഖ്യയായാണ് 5 നെ കരുതപ്പെടുന്നത്. 5 വ്യവസായ വ്യാപര ആദിയായ സംരംഭങ്ങള്‍ക്കു ഉത്തമമായ സംഖ്യയാണ്. എന്നാല്‍ 14 ഓ 23 ഓ സംയുക്ത സംഖ്യകള്‍ നാമധേയത്തില്‍ നിന്നും ഉളവായാല്‍ വളരെ മോശമായ അനുഭവമായിരിക്കും ഉളവാകുക. ഇവിടെ സമ്യുക്ത സംഖ്യ 14 ആയിരിക്കേ 14 ന്റെ അര്‍ത്ഥം പരിശോധിച്ചു നോക്കാം. എഴുത്ത്, പ്രസിദ്ധികരണം, കൂട്ടുസംരംഭങ്ങള്‍ ചൂതാട്ടം, വിദേശ കൂട്ടായ്മ തുടങ്ങിയവയെല്ലാം ലാഭകരമാകും. എന്നാല്‍ ഇവയെല്ലാം താല്‍ക്കാലികമായിരിക്കും. 5 മാറ്റങ്ങളുടെ സംഖ്യയായിരിക്കെ 14 ഒരു മുന്നറിയിപ്പായി കരുതണം. ഈ സംഖ്യ പ്രകൃതി കോപത്താല്‍ ഉണ്ടാകാവുന്ന തീ, വെള്ളപ്പൊക്കം, ഭൂമികുലുക്കം, കൊടുംകാറ്റ്, ചുഴലിക്കാറ്റ് തുടങ്ങിയ ആപല്‍ക്കരമായ അപകടങ്ങള്‍, മറ്റുള്ളവരുടെ ബുദ്ധി ശൂന്യമായ ഇടപെടല്‍കൊണ്ടുള്ള നഷ്ടങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നു.

ഇനി KSRTC ചുരുക്കാതെ മൊത്തമായി എഴുതിയാലുള്ള അര്‍ത്ഥം പരിശോധിക്കാം. ഓരോ വാക്കുകളുടെ മൂല്യത്തെയും തമ്മില്‍ കൂട്ടി ഒറ്റ സംഖ്യകളാക്കി ആ തുകകള്‍ വീണ്ടും കൂട്ടികിട്ടുന്ന സംഖ്യ നാമധേയത്തിന്റെ സമ്യുക്ത സംഖ്യയും ആ സംഖ്യകള്‍ വീണ്ടും കൂട്ടികിട്ടുന്ന സംഖ്യ ഒറ്റ സംഖ്യയായും കണക്കാക്കുന്നു.

KERALA STATE ROAD TRANSPORT CORPORATION...
14 (5) 17 (8) 14 (5) 36 (9) 47 (11) 5+8+5+9+11= 38 . 3+8=11
ഈവിടെ കോര്‍പറേഷന്‍ എന്ന വാക്കിന്റെ ആകെ തുകയായ 47 തമ്മില്‍ കൂട്ടിയപ്പോള്‍ ഉളവായ 11 എന്ന അക്കത്തെ വീണ്ടും കൂട്ടി 2 എന്ന ഒറ്റ സംഖ്യ വരുത്തിയില്ല. കാരണം സംഖ്യാശാസ്ത്ര ഗണനത്തില്‍ 11,22 എന്നീ സംഖ്യകള്‍ ഉളവായാല്‍ അതിനെ ചുരുക്കി ഒറ്റ സംഖ്യ ആക്കാതെ 11, 22 എന്നി സംയുക്ത സംഖ്യയുടെ ഫലം കണക്കാക്കേണ്ടതാണ്.

മുകളിലത്തെ ഗണിതത്തില്‍ 38 എന്ന സംയുക്ത സംഖ്യയും ഒറ്റ സംഖ്യയാക്കാന്‍ ശ്രമിക്കുബോള്‍ വീണ്ടും 11 എന്ന സംയുക്ത സംഖ്യയും ലഭിക്കുകയുമുണ്ടയി. 38 എന്ന സംഖ്യക്കു 11, 29 എന്നീ സംയുക്ത സംഖ്യകളുടെ അര്‍ത്ഥം ചേര്‍ത്തു വായിക്കേണ്ടതാണ്. അവ താഴെ വിവരിക്കും വിധമാണ്. 11 എന്ന അക്കം അനുഭവത്തില്‍ പ്രധാനമായും വിചാരണകളുടെയും വിശ്വാസ വഞ്ചനയുടേയും പര്യായമാണ്. ഈ സംഖ്യയുടെ ചിത്രം, യോജിപ്പിനു തയ്യാറാകാതെ കലഹിച്ചു കൊണ്ടിരിക്കുന്ന രണ്ടു വ്യക്തികളുടേയും ഇതില്‍ നിന്നും ലാഭം മുതലെടുക്കുന്ന മൂന്നാമതൊരു വ്യക്തിയുടേതുമാകുന്നു.

അനിശ്ചിതത്വം, വിശ്വാസ യോഗ്യരല്ലാത്ത സുഹൃത് വലയം, വിചാരിച്ചിരിക്കാത്ത അപകടങ്ങള്‍ എന്നുവേണ്ട എല്ലക്കാര്യത്തിലും ഒരു ശവപ്പറമ്പിന്റെ പ്രതീതി തുടങ്ങിയവയാണു ഈ അക്കത്തിന്റെ അര്‍ത്ഥങ്ങള്‍.

KL 15 സ്വന്തമായ രജിസ്‌ട്രേഷന്‍ പരമ്പര


KL 15 എന്ന അക്ഷരങ്ങളും അക്കങ്ങളും കൂട്ടുമ്പോള്‍ 11എന്ന ചുരുക്കുവാന്‍ പറ്റാത്ത സംഖ്യ കിട്ടുന്നു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംഖ്യ ഗണിക്കുമ്പോള്‍ 2 എന്ന അക്കം പൊതുവെ മരണകാരണമോ സമാനമായ സ്ഥിതിയോ ഉളവാക്കുന്ന അപകടങ്ങള്‍ ഉളവാക്കുവാന്‍ സാധ്യത ഏറെയാണ്.

പരിഹാരം

വണ്ടിയുടെ നാമധേയത്തില്‍ അവശ്യം അനുകൂലമായ മാറ്റങ്ങള്‍ വരുത്തി, ഭാഗ്യദായകമായ ദിവസത്തില്‍ പുനര്‍ രജിസ്‌ട്രേഷന്‍ നടത്തുക, പുതിയ രജിസ്‌ട്രേഷന്‍ പരമ്പര സ്വീകരിക്കുക.

സ്ഥല പരിമിതി ഭയന്നു നന്നായി ചുരുക്കി മാന്യ വായനക്കാര്‍ക്കു മനസിലാകത്തക്ക വിധത്തില്‍ കാതലായ ഭാഗങ്ങള്‍ മാത്രം എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക : www.jecyees.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories