ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സന്താനയോഗം ജ്യോതിഷത്തിൽ


സന്താനയോഗം ജ്യോതിഷത്തില്‍

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധമാണ് ദാമ്പത്യ ബന്ധം. ആ പുണ്യ ബന്ധത്തിന്റെ പരിണിത ഫലമാണ് അവർക്കുണ്ടാകുന്ന സന്തതി. സന്താനം വേണം എന്ന് ആഗ്രഹിക്കാത്തവർ കുറയും. സന്താന ദു:ഖമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. സന്തതി ഇല്ലാത്തത് ഒരു ദുഃഖം, ഉണ്ടായ സന്തതിയെ പറ്റി ഉള്ള ദുഃഖം മറ്റൊന്ന്. സന്താനം ഇല്ലാത്ത ദു:ഖത്തിന്റെ ജ്യോതിഷ വശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം.

ഈ വിഷയം വിവാഹ പൊരുത്തവുമായും ബന്ധപ്പെട്ടതാണ് . പൊരുത്ത പരിശോധനയിൽ, ഈ ദമ്പതിമാർക്ക് സന്താന ലാഭം ഉണ്ടാവുമോ എന്ന് പ്രശ്ന ചിന്ത ചെയ്യണം എന്ന് ആചാര്യൻ ഉപദേശിക്കുന്നുണ്ട്. സന്താനം ഉണ്ടാവാത്തതിന് പ്രധാനമായും 2 കാരണങ്ങൾ ആണുള്ളത് .
1. ശാരീരിക കാരണങ്ങളും, മറ്റൊന്ന് ജന്മാന്തര പാപങ്ങളും.

ശാരീരിക ദോഷങ്ങൾക്ക് മരുന്ന് സേവയും, പാപ ദോഷങ്ങൾക്ക് പ്രായശ്ചിത്തവും ആണ് പരിഹാരം . പാപ ദോഷങ്ങൾ പ്രശ്ന ചിന്തയിലൂടെ വേണം കണ്ടുപിടിക്കാൻ.

ജ്യോതിഷത്തിൽ " കന്ന്യാളിഗോ ഹരിഷിന്ദു ലഗ്നയോരല്പ പുത്രത ; എന്ന പ്രമാണ പ്രകാരം കന്നി ,വൃശ്ചികം,ഇടവം ,ചിങ്ങം എന്നീ രാശികൾ ലഗ്നമായാലും ചന്ദ്രലഗ്നം ആയാലും അവയ്ക്ക് ബലം ഇല്ലാതെ വന്നാലും, ഈ രാശികൾ അഞ്ചാം ഭാവം ആയി ബല ഹീനരായാലും അൽപ സന്താനം എന്ന ഫലം അനുഭവിക്കും എന്നാണ്.

സന്താന വൈകല്യ യോഗങ്ങളിൽ പറയുന്നത് " ഭൌമേ പഞ്ചമഗെ പുത്രാ ജായന്തേ സ്വല്പ ജീവിത ;സ്വഗൃഹേ യദി തെഷ്വെ കോ മ്രിയതേ അന്യ ചിരായുഷേ 'എന്നുമാണ് .

അഞ്ചിൽ ചൊവ്വ നിന്നാൽ സന്തതി ഉണ്ടായി അല്പകാലം കൊണ്ട് മരണം അടയുകയും ,പ്രസ്തുത ചൊവ്വ ബലവാൻ ആയിരുന്നാൽ ഒരു സന്തതി നശിക്കുകയും മറ്റു സന്താനങ്ങൾ ആയുസ്സ് ഉള്ളവർ ആവുകയും ചെയ്യും എന്നാണ്.

1. ചന്ദ്രൻ പതിനൊന്നിലും രണ്ടിലധികം ഗ്രഹങ്ങൾ ലഗ്നത്തിലും, വ്യാഴത്തിനു പാപ ഗ്രഹങ്ങൾ അഞ്ചിലും 2. ശനി ലഗ്നത്തിലും കുജൻ പന്ത്രെണ്ടിലും വ്യാഴം അഷ്ടമത്തിലും ആവുകയും അഞ്ചാം ഭാവം അൽപ പുത്ര രാശികൾ ആവുകയും ചെയ്താലും കാലം ചെല്ലുമ്പോൾ സന്തതി ലാഭം ഉണ്ടാവും എന്നും ആചാര്യ കല്പിതം ഉണ്ട്.

പ്രസ്തുത വിഷയത്തിൽ, വംശ നാശ ലക്ഷണം, ബീജക്ഷേത്ര ബലം, ബീജ ക്ഷേത്ര സ്ഫുടം, സന്താന തിഥി എന്നിവയും ഗൗരവമായി പരിശോധിക്കണം. കാരണം, സന്താന തിഥി സ്ഫുടം -കൃഷ്ണ പക്ഷ തിഥികൾ ആയാൽ സന്തതി ലാഭം കുറവും ,ശുക്ലപക്ഷ തിഥികളിൽ ആയാൽ ശുഭവും ആണ്.

സന്താന തിഥി സ്ഫുടം അനുസരിച്ച്, ചില ആരാധനാ ക്രമങ്ങളും വിവരിച്ചിട്ടുണ്ട്.
ഉദാ ; പ്രസ്തുത സ്ഫുടം കറുത്ത പക്ഷ ഷഷ്ടിയിൽ ആയാൽ സുബ്രമണ്യ ആരാധനകൾ ചെയ്യുന്നത് സന്തതി ലാഭം ഉണ്ടാക്കും.

ഇങ്ങനെ ഒരു ലേഖനം എഴുതിയത്, കലികാലത്തിൽ സന്താന ദുഃഖം അനുഭവിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റും ഉണ്ട്, ധാരാളം വൈദ്യ പരീക്ഷണങ്ങൾ നടത്തിയിട്ടും നിരാശരായവർ, ജ്യോതിഷ വിധി കൂടി പരീക്ഷിക്കട്ടെ എന്നുകരുതിയാണ് അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഈശ്വരൻ സഹായിക്കട്ടെ എന്നും, ഇതിലെ വിശദീകരണങ്ങൾ ഒന്നും എന്റെ സ്വന്തം അല്ല എങ്കിലും, ജ്യോതിഷത്തിനു വേണ്ടി എന്തെങ്കിലും ചെയുവാനുള്ള എളിയ പരിശ്രമത്തിൽ ഈ ലേഖനവും ഉൾപ്പെടട്ടെ എന്ന പ്രതീക്ഷയോടെ

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories