ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അശ്വതി


അശ്വതി

അശ്വതി നക്ഷത്രക്കാരുടെ സ്വഭാവവും സ്വരൂപവും

അശ്വതി നക്ഷത്രക്കാര്‍ പലവിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനമുള്ളവരാണ്. ഇവര്‍ക്ക് ഊര്‍ജസ്വലതയോടും ബുദ്ധിപൂര്‍വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇവരില്‍ കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല്‍ അതിലേയ്ക്ക് നിരന്തരംപ്രയത്‌നിക്കുന്ന സ്വഭാവം ഇവരില്‍ കാണും. മറ്റുള്ളവര്‍ക്ക് ഇതു നിര്‍ബന്ധബുദ്ധിയാണെന്നു തോന്നി പോകും. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാരമില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്‍ഢ്യവും ഇവര്‍ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്‍വ്വം തീരുമാനിക്കുകയും യുക്തിപൂര്‍വ്വം വരും വരായ്കകള്‍ ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാം. കമ്പനി മാനേജര്‍മാര്‍, ഭരണാധികള്‍, സൈന്യാധിപന്‍മാര്‍ തുടങ്ങയവര്‍ ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയുമുള്ള അശ്വതി നക്ഷത്രക്കാരായിരിക്കും. നിങ്ങളുടെ ജാതകത്തില്‍ വ്യാഴനു ബലം ഉണ്ടെങ്കില്‍ നിങ്ങളില്‍ മുകളില്‍ പറയുന്ന ഗുണങ്ങള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടാകും.

അശ്വതി നക്ഷത്രക്കാര്‍ സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറുകയുള്ളു. മറ്റുള്ളവര്‍ എതിര്‍ അഭിപ്രായം പറയുന്നത് ഇഷ്ടപ്പെടുകയില്ല. സൗകര്യപ്പെട്ടാല്‍ എതിര്‍ക്കുകയും ചെയ്യും. എതിര്‍ക്കുന്ന സ്വഭാവവും തര്‍ക്കിക്കുന്ന സ്വഭാവവും ഇവരുടെ കൂടെ പിറപ്പാണ്. എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ രൂക്ഷവും പരുഷവുമായ ഭാഷ പ്രയോഗിക്കും. ശനി ജാതകത്തില്‍ ദുര്‍ബലനായി രണ്ടാം ഭാവവുമായി ബന്ധപ്പെട്ടിരുന്നു. അസഭ്യമായ ഭാഷപോലും പ്രയോഗിച്ചുകളയും. എതിരാളിയുടെ സ്ഥാനമോ നിലയോ ഒന്നും നോക്കാറില്ല. മുന്നേറ്റവും തന്റെ അഭിപ്രായം സ്ഥാപിക്കലുമായിരിക്കും ലക്ഷ്യം.

അശ്വതി നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതില്‍ സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന്‍ തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്‍ത്തിക്കും. സഹായം തേടിവരുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് ഒറു തരം ഭ്രാന്തോ ദൗര്‍ബല്യമാണ് ഇവര്‍ക്ക് അശ്വതിക്കാരുടെ ഈ ദൗര്‍ബ്ബല്യത്തിനെ മറ്റുള്ളവര്‍ നല്ല പോലെ മുതലെടുക്കും. പകരം കൃതഘ്‌നതയും കാണിക്കും.

പ്രാചീന സിദ്ധാന്തങ്ങളോടു ഇവര്‍ക്ക് വലിയ മതിപ്പാണ്. അവയ്ക്ക് നവീന വ്യാഖ്യാനങ്ങള്‍ നല്‍കി സ്വീകരിക്കാന്‍ ശ്രമിക്കും. ഒരിക്കലും മതഭ്രാന്തന്‍മാരോ അന്ധവിശ്വസികളോ ആകാറില്ല.

ഇവര്‍ വലിയ അഭിമാനികളാണ്.അഭിമാനത്തിന് ക്ഷതമോ കോട്ടമോ വരുന്ന പ്രവര്‍ത്തികളില്‍ ഇടപെടാറില്ല. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് തക്ക സമയത്ത് പകരം ചോദിക്കുകയും ചയ്യും. അതുകൊണ്ട് അശ്വതി നക്ഷത്രക്കാരെ എതിരാളികളാക്കരുത്. അവരുടെ പ്രതികാരവാ-്ഛ എളുപ്പം കെട്ടടുങ്ങന്നതല്ല.

പെട്ടന്നു തീരുമാനമെടുക്കാനും പ്രവര്‍ത്തിച്ച് ലക്ഷ്യത്തില്‍ എത്താനുമുള്ള വെമ്പല്‍ കാരണം ഇവര്‍ സ്വേഛാധികളെപ്പോലെ പെരുമാറും. കീഴ്ജീവനക്കാരും സഹപ്രവര്‍ത്തകരും തന്റെ കൂടെ എത്തുന്നില്ലാ എന്നുകാണുമ്പോള്‍ ക്ഷോഭിക്കും. ഇത് സഹപ്രവര്‍ത്തകരുടെ അപ്രീതിക്കും, മുഷിച്ചിലിനും, നിസ്സഹകരണത്തിനും കാരണമാകുമെന്നതിനാല്‍ ഈ സ്വഭാവത്തെ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ മന:സമാധാനം നശിക്കും. ലോകരോടുതന്നെ നീരസവും പുഛവും തോന്നാനിടവരും. അമിതമായ ആത്മവിശ്വാസം കാരണം അപകടങ്ങളില്‍ ചാടാന്‍ ഇടയാകുകയും ചെയ്യും.

മനോവിഷമങ്ങള്‍ സാധാരണയായി ഉണ്ടാകുമെങ്കിലും അതിനെ പുറത്തു കാണിക്കാറില്ല. സ്വന്തം ക്ലേശങ്ങളുടെ പരിഹാരത്തിനായി മറ്റുള്ളവരെ സമീപിക്കുന്നതിന് ഇവരുടെ ആത്മാഭിമാനം സമ്മതിക്കുകയില്ല. കുടുംബ ഭരണത്തില്‍ വരുന്ന ക്ലേശങ്ങള്‍ ഇവര്‍ ഭാര്യയെപ്പോലും അറിയിക്കുകയില്ല. കുടുംബത്തിനോടും കുട്ടികളോടും ഇവര്‍ക്ക് വലിയ സ്‌നേഹമാണ് എന്തു ത്യാഗം സഹിച്ചും കുടുംബസുഖം നിലനിര്‍ത്തും. പക്ഷേ കുടുംബത്തില്‍ നിന്ന് ഇവര്‍ക്ക് ആനുകൂല്യം കുറവായിരിക്കും. ഇവര്‍ അടുക്കും ചിട്ടയും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുറി, കിടക്ക, ഡ്രസ്സ് തുടങ്ങിയവ വൃത്തിയാക്കി സൂക്ഷിക്കും. ബാത്‌റൂം വൃത്തിയാക്കാനും മുറികളില്‍ പൊടിയടിക്കാനും കുളിക്കാനും മറ്റും ഇവര്‍ മണിക്കൂറുകള്‍ ചിലവാക്കും.

ഇവരുടെ ദാമ്പത്യജീവിതം സമ്പൂര്‍ണ്ണമായി ആനന്ദകരമാകാന്‍ ഇടയില്ല. ഭാര്യാകാരനും ഭാര്യാസ്ഥാനിധിപനുമായ ശുക്രന് ഭാര്യാസ്ഥാനത്തിന്റെ അഷ്ടമാധിപത്യവും (7 ന്റെ 8=2) കൂടി ഉള്ളതാണ് കാരണം. ഇതിന് ഭാര്യയെയോ ഭര്‍ത്താനിനെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പ്രകൃതിയുടെ നിയമമാണ്. ഈ നിയമത്തെ മാനിച്ച് വിവേകപൂര്‍വ്വം പെരുമാറിയാല്‍ മതി. ജീവിതം തൃപ്തികമായിരിക്കും. ഇവരുടെ ഭാര്യമാരിലും ഭര്‍ത്താക്കന്‍മാരിലും ആരോഗ്യവും സൗന്ദര്യവും ഒരുമിച്ചു കാണുകയില്ല. ഒന്നുകില്‍ ആരോഗ്യം അല്ലെങ്കില്‍ സൗന്ദര്യം ഇതില്‍ ഒന്നു കൊണ്ടു തൃപ്തിപെടേണ്ടിവരും. ജാതകത്തില്‍ ശുക്രനും ചന്ദ്രനും അനിഷ്ടസ്ഥാനത്താണെങ്കില്‍ ദാമ്പത്യ ക്ലേശം അനുഭവപ്പെടും. രാഹു ശനി അനിഷ്ടസ്ഥാനത്താണെങ്കില്‍ വിവാഹത്തിനു കാലതാമസവും വിവാഹത്തിനു ശേഷം വിരഹവും അനുഭവപ്പെടും. ചൊവ്വ അനിഷ്ടസ്ഥാനത്താണെങ്കില്‍ ഭാര്യയുടെ അനാരോഗ്യം കാരണവും തനിക്ക്വരാവുന്ന ധാതുക്ഷയവും ലൈംഗിക രോഗങ്ങളും കാരണം വിവാഹ ജീവിതം ക്ലേശകരമായിരിക്കും. ബുധനോ ശനിയോ അനിഷ്ടസ്ഥാനത്തായാല്‍ കൃത്രിമ ബന്ധം പുലര്‍ത്തിയെന്നുവരും.

സ്ത്രീകള്‍ സ്വഭാവികമായി തന്നെ ഇവരില്‍ ആകൃഷ്ടരാകും. സ്ത്രീകളുമായുള്ള ബന്ധത്തില്‍ വലിയദുര്‍ഘചങ്ങള്‍ ഉണ്ടാകും. സുഖലോലുപതയും ലൈംഗിക സുഖാസക്തിയും ഇവരില്‍ മുന്നിട്ടുനില്‍ക്കും. അല്പം ലഹരി പ്രിയവും കാണും. ഈ ദൗര്‍ബല്യങ്ങള്‍ നിയന്ത്രണാതീതമാകാന്‍ ഇടയുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ നിയന്ത്രണവും സംയമനവും പാലക്കണം. ഇല്ലെങ്കില്‍ ജീവിതമാകെ താറുമാറാകും. പണം കൈകാര്യം ചെയ്യു-വരും അധികാരം കൈയാളുന്നവരുമായ അശ്വതിക്കാരില്‍ മുകളില്‍ പറഞ്ഞ ദൗര്‍ബല്യങ്ങളില്‍ നിന്നു വളരെ വേഗം മുതലെടുക്കാന്‍ ദുഷ്ടബുദ്ധികളും സ്വാര്‍ത്ഥമതികളുമായ കീഴ്ജീവനക്കാരും ഇടപാടുകാരും ശ്രമിക്കുമെന്നു കരുതിയിരിക്കണം. ഇല്ലെങ്കില്‍ ജോലിപോകും ബന്ധനത്തിലുമാകും.

ഇവര്‍ക്ക് വിശപ്പും ദാഹവും സഹിക്കുക ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ പിത്തപ്രകൃതക്കാരായതുകൊണ്ട് പാചനാശക്തി കൂടുതലാണ്. ഒറ്റയടിയ്ക്ക് ഒരുപാടു ഭക്ഷിക്കുന്നതിനുപകരം ഇടയ്ക്കിടയ്ക്ക് അല്പാല്പം ഭക്ഷിക്കുന്നത് ഇഷ്ടപ്പെടുന്നു. തണുപ്പിനോട് വളരെ ഇഷ്ടമായിരിക്കും. കുടിക്കാനോ കുളിക്കാനോ ചൂടുവെള്ളം ഇഷ്ടപ്പെടാറില്ല. നല്ല രക്തപ്രസരിപ്പുണ്ടായിരിക്കും. പക്ഷെ ജാതകത്തില്‍ ചൊവ്വ, രാഹു, കേതു, രവി , ഇവര്‍ ആരോഗ്യത്തെ ബാധിക്കത്തക്കവിധത്തില്‍ നിന്നാല്‍ രക്തസമ്മര്‍ദ്ധം, ബ്ലഡ്ക്യാന്‍സര്‍, വയറ്റുവേദന, ഉദരവ്രണം, രക്തസ്രാവം, രക്തഅര്‍ശ്ശസ്സ്, തലചുറ്റല്‍, അതിയായ വിശപ്പ്, മൂത്രാശയരോഗങ്ങള്‍, ലൈംഗികരോഗങ്ങള്‍, വിളര്‍ച്ച, ത്വക്രോദങ്ങള്‍, തലയി. രക്തം കയറുന്നരോഗങ്ങള്‍, മുടന്ത്, എന്നിവ വരാനുള്ള സാധ്യത കൂടും. തലയില്‍ മുറിവുപറ്റാനുള്ള സാധ്യത കൂടുതലുണ്ട്. ഇരു ചക്രവാഹനം ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നന്നായിരിക്കും.

സംഗീതം, നൃത്തം, തുടങ്ങിയ കലകളിലും വ്യായാമങ്ങളിലും താത്പര്യം ഉണ്ടായിരിക്കും. പരിശീലിച്ചാല്‍ പ്രദര്‍ശന പാടവം ലഭിക്കും.

ജ്യോതിഷ സിദ്ധാന്തവും കലാപുരുഷന്റെ ഗ്രഹനിയമമനുസരിച്ച് ചൊവ്വയാണ് ഏറ്റവും ഉത്തമം ഗ്രഹം. അതിനു ശേഷം വ്യാഴം. പിന്നെ ചന്ദ്രന്‍ ചൊവ്വയ്ക്ക് നീചമോ 6,8,12 ബന്ധമോ, കാര്‍ത്തിക,മകയിരം,പുണര്‍തം ബന്ധമോ വന്നാൽ വിവേകമില്ലാത്ത ആഗ്രഹങ്ങള്‍ ഉണ്ടാകും. അത് മരണതുല്യമായ ക്ലേശത്തിനും (ശുക്രദശയിലും അപഹാരത്തിലും) ഇടയാക്കും. വ്യാഴവും, ചൊവ്വയും, ശനിയും അനുകൂലസ്ഥാനത്തു നിന്നാൽ ആദര്‍ശമുള്ളവരും സത്കര്‍മ്മ നിരതരുമായിരിക്കും. ഇവര്‍ക്ക് ഒരു പ്രത്യകതയുള്ളത് ഭാഗ്യവും ഭാഗ്യദോഷവും ഒരുമിച്ചു വരും. ഭാഗ്യം കൊണ്ട് വിജയമോ ഉയര്‍ച്ചയോ ഉണ്ടാകുമ്പോള്‍ ഭാഗ്യദോഷം കൊണ്ട് പരാജയം ഉണ്ടാകും. എന്നാലും അവസാന നിമിഷത്തില്‍ ദൈവാധീനംമുണ്ടാകും. വ്യാഴനും സൂര്യനും, ചന്ദ്രനും വ്യാഴവും ,ചന്ദ്രനും സൂര്യനും ഒരുമിച്ചിരുന്നാല്‍ നല്ല ഫലം ഉണ്ടാകും. കുടുംബത്തിന്റെ ചുമതലകളും കര്‍ത്തവ്യങ്ങളും നന്നായി നിറവേറും. കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ സ്വന്തം കാര്യങ്ങളെ അവഗണിക്കും. മുപ്പത്തിമൂന്നുവരെ ജീവിതം ക്ലേശകരമായിരിക്കും. അതിനുശേഷം ജീവിതത്തിനു സ്ഥിരതവരും. 58 വയസ്സിനു ശേഷം വിശ്രമ ജീവിതം തുടങ്ങി ഉപദേഷ്ടാക്കളായും സാമൂഹ്യ പ്രവര്‍ത്തകരായും കഴിയും.

അശ്വതി നക്ഷത്രത്തെപ്പറ്റി ശാസത്രീയ കാര്യങ്ങള്‍

ഗ്രഹങ്ങളുടെ ഭ്രമണപഥമായ ( ദീറശമര) ബ്രഹ്മാണ്ഡലത്തി. 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ബ്രഹ്മാണ്ഡലത്തില്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി (ഭാഗ) 20 മിനിട്ട് (കല) വരെയാണ് അശ്വതി നക്ഷത്ര മേഖല, ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. സാധാരണ ഭാഷയില്‍ അന്നേ ദിവസം അശ്വതി നക്ഷത്രമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടിനകത്തുള്ള മേഖലയില്‍ സഞ്ചരിക്കുന്ന സമയത്ത് ജനിക്കുന്ന ശിശുവിന്റെ നക്ഷത്രം അശ്വതി ആയിരിക്കും.

ഈ നക്ഷത്രത്തിന്റെ ആകൃതി കുതിരയുടെ മുഖം പോലെ ഇരിക്കുന്നതു കൊണ്ടാണ് ഇതിന് കുതിര എന്നര്‍ത്ഥം വരുന്ന അശ്വതി, അശ്വനി എന്ന പേരുകള്‍ പറയുന്നത്. ഈ നക്ഷത്രം തലയ്ക്ക് മുകളില്‍ കാണുമ്പോള്‍ കര്‍ക്കിടകരാശി തുടങ്ങി, ഒരുനാശികയായി എന്നു പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

അശ്വതി മേടം രാശിയിലായതു കൊണ്ട് രാശ്യധിപന്‍ ചൊവ്വയും നക്ഷത്രാധിപന്‍ കേതുവുമാണ്. കൂടാതെ അശ്വതി നക്ഷത്ര മേഖലയായ 13 ഡിഗ്രി 20 മിനിട്ടിനെ 9 ആയി ഭാഗിച്ച് ഓരോ ഭാഗത്തിനും ഓരോ അധിപന്‍മാരായി സങ്കല്‍പ്പിച്ചിട്ടുണ്ട്.

0 ഡിഗ്രി മുതല്‍ 46 മി.40 സെ. വരെ = കേതു. 46മി. 40. സെ. മുത. 3 ഡിഗ്രി വരെ ശുക്ര/. 3 ഡിഗ്രി മുതല്‍ 3 ഡിഗ്രി 40 സെ വരെ രവി/ 3 ഡിഗ്രി 40 മി. മുതല്‍ 3 ഡിഗ്രി 46 മി 40 സെക്കന്റ് വരെ ചന്ദ്രന്‍/ 3 ഡിഗ്രി 46 മി.40 സെ മുതല്‍ 5 ഡി.33 മി.20. സെ. വരെ ചൊവ്വ/ 5ഡി 33മി. 20.സെ. വരെ രാഹു/ 7 ഡി. 33 മി.20 സെ. മുതല്‍ 9 ഡി.20 മി. വരെ വ്യാഴന്‍/ 9 ഡി 20 മി. മുതല്‍ 11 ഡി.26 മി.40 സെ. വരെ ശനി/ 11 ഡി. 26 മി.40 സെ. മുതല്‍ 13 ഡി.20 മി. വരെ ബുധന്‍/ ( നിങ്ങള്‍ ഇതില്‍ ഏതു നക്ഷത്രമേഖലയില്‍. ജനിച്ചു എന്നു കണ്ട്പിടിക്കുക.) 10 വിനാഴിക ഒരു ഡിഗ്രി.

ഒരു ശിശുവിന്റെ ജനനസമയത്ത് ചന്രന്‍ ഈ മേഖലയില്‍ (13 ഡിഗ്രി 20 മി.) ആണ്. സഞ്ചരിക്കുന്നതെങ്കില്‍ ശിശു അശ്വതി നക്ഷത്രത്തില്‍ ജനിച്ചു എന്നുപറയുന്നു.

പ്രാചീനഗ്രന്ഥങ്ങളില്‍ അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വഭാവ സവിശേഷഥകളെ വിവരിച്ചിരിക്കന്നത് ഇപ്രകാരമാണ്.

1. ഹോരോസാരം - അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്‍ത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്‍ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും.

2 ബൃഹത്സംഹിത - അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ അലങ്കരണങ്ങളില്‍ ആഗ്രഹമുള്ളവനും, സുന്ദരനും സൗന്ദര്യാരാധകനും കാര്യസാമര്‍ത്ഥ്യമുള്ളവനും ബുദ്ധിമാനുമായിരിക്കും

3. യവനാചാര്യന്‍ - അറിവും ആരോഗ്യമുള്ളവനും, ദാനശീലനും, ധനവാനാകു-തോടൊപ്പം ദാനശീലനും സര്‍ക്കാര്‍ ജോലിയ്ക്ക് സാധ്യതയുള്ളവനും ഇല്ലെങ്കിൽ മറ്റുതരത്തില്‍ ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നവനും ശൂരപരാക്രമസ്വഭാവനും നിര്‍ഭയനുമായിരിക്കും.

4. ബൃഹത്ജാതക - അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ആഭരണപ്രിയനും സുന്ദരനും നല്ല ശരീരാകൃതിയുള്ളവനും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവനും കാര്യസാമര്‍ഥ്യമുള്ളവനും ബുദ്ധിമാനുമായിരിക്കും.

5. ജാതകപാരിജാതം - അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ബുദ്ധിമാനും ധനവാനും വിനയശീലനും പ്രജ്ഞാവാനും, യശ്വസിയും സുഖിയും ആയിരിക്കും.

6. ബൃഹത്ജ്ജാതക പദ്ധതി - അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനും, ബുദ്ധിമാനും, ധീരനും, സാമര്‍ത്ഥ്യമുള്ളവനും, സ്വതന്ത്ര്യപ്കൃതിയും, കോപിഷ്ടനും, കുലശ്രേഷ്ഠനും, അഭിമാനിയും കുടുംബത്തില്‍ മൂത്തപുത്രനും ആളുകള്‍ക്ക് പ്രിയമുള്ളവനും ആയിരിക്കും.

7. മരണക്കണ്ടി - ദേവത- ഗണപതി-യോഗിനി-മഹേശ്വരി-.ജാതി-ബ്രഹ്മണജാതി, പഞ്ചഭുജം- പൃഥ്വി, യോനി-കുതിര, വൃക്ഷം-എട്ടിമരം.

പ്രവര്‍ത്തികള്‍ ആലോചിച്ച് പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും പ്രിയങ്കരനായിരിക്കും. പ്രശസ്തി പിടിച്ചുപറ്റും, കള്ളം പറയുകയില്ല, അല്പാഹാരി, ഇയാളില്‍ മേടരാശിയില്‍ ജനിച്ചവരുടെ ഗുണങ്ങളും കാണും.

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ലക്ഷണയുക്തനും,മുന്‍കോപിയും, വിദ്യസമ്പ-നും, അഭിമാനിയും, മൂക്കു സ്പഷ്ടമായികാണുന്നവനും,താംബൂലപ്രിയനും, സംഗീതനൃത്തപൂജാദികളില്‍ തത്പരനും പുളിരസം ഇഷ്ടപ്പെടുന്നവനും, സത്രീപ്രയനും,വിശപ്പുസഹിക്കാത്തവനും, മനുഷ്യ സഹവാസം ഇഷ്ടപ്പെടുന്നവനും, വിരിഞ്ഞമാറിടമുള്ളവനും ആയിരിക്കും.

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആരംഭദശ കേതുദശവ7 വര്‍ഷം, ശുക്രദശ20 വര്‍ഷം, രവി ദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, കുജദശ 7 വര്‍ഷം, രാഹുദശ 18 വര്‍ഷം, വ്യാഴദശ 16 വര്‍ഷം, ശനിദശ 19 വര്‍ഷം, ബുധദശ 17 വര്‍ഷം.

അശ്വതി നക്ഷത്രക്കാര്‍ സൂക്ഷിച്ചിരിക്കേണ്ട വയസ്സുകളും അപകടങ്ങളും 8-ആം വര്‍ഷം ചിലന്തി വയറ്റുവേദന 13 ല്‍ നേത്രരോഗം, 16 ല്‍ മഹോദരം, 21 ല്‍ വിഷബാധ, 37ല്‍ സ്ത്രീസമ്പര്‍ക്കം, 40 ല്‍ നാ.ക്കാലി മൃഗങ്ങള്‍, 45 ല്‍ സര്‍ക്കാര്‍, 70 ല്‍ ശത്രുക്കള്‍, 83 ല്‍ വയറുകടി, 86 ല്‍ അര്‍ശ്ശസ്സ്.

ബൃഹദ്ദൈവജ്ഞരഞ്ജനം :- അശ്വതിയുമായി ബന്ധപ്പെട്ട പഥാര്‍ത്ഥങ്ങള്‍ കുതിരയെ മോഷ്ടിക്കുന്നവന്‍ വൈദ്യന്‍, സേവകന്‍, കുതിര, കുതിരസവാരിക്കാരന്‍, വ്യാപാരി.

ഹോരാരത്‌നം :- പിത്താധിക്യമുള്ളവനും ചുവപ്പുകലര്‍ന്ന വെളുപ്പോടുകൂടിയവനും വ്യാഴം ചൊവ്വ എന്നീ ദിവസങ്ങളില്‍ അഗ്നി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവനും ചുവപ്പും മഞ്ഞയും കലര്‍ന്ന വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നവനും നേരംമ്പോക്ക് ഇഷ്ടപ്പെടുന്നവനും പശു, എരുമ എന്നീ നാല്‍ക്കാലികള്‍ ഉള്ളവനും സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിൽ മടിയനും മറ്റുള്ളവരുടെ കാര്യത്തില്‍ ഉത്സാഹിയും കന്നി മിഥുനം രാശികളുമായി പൊരുത്തമില്ലാത്തവനും വളരെ പാടുപ്പെടുന്നവനും കഫം കുറവായുള്ളവനും കര്‍ക്കിടകം, കുംഭം വൃശ്ചികമാസങ്ങളില്‍ മനസ്സിന് സൈ്വരക്കേട് അനുഭവപ്പെടുന്നവനും ശിരോരോഗം ബാധിക്കുന്നവനും,സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നവനും ആയിരിക്കും. 20 വയസ്സില്‍ രോഗം, 26 വയസ്സില്‍ സ്ത്രീ സമ്പര്‍ക്കം, 30 വയസ്സില്‍ ആയുധഭയവും രോഗഭയവും 45, 50, 55 വയസ്സുകളില്‍ മരണതുല്യക്ലേശം.

അശ്വതി നക്ഷത്രം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍

1. ശരീരഭാഗങ്ങള്‍ : - ശിരസ്സ്, മസ്തിഷ്‌കത്തിന്റെ അര്‍ധഭാഗങ്ങള്‍, ഗോചര സമയത്ത് പാപഗ്രഹങ്ങള്‍, (രവി, കുജന്‍, കറുത്തപക്ഷത്തിലെ ചന്ദ്രന്‍, ശനി, രാഹു, കേതു) ഈ നക്ഷത്രവുമായോ മകം മൂലം നക്ഷത്രവുമായോ ബന്ധപ്പെടുമ്പോള്‍ അശ്വതി നക്ഷത്തരക്കാര്‍ക്ക് ശിരോരോഗങ്ങള്‍ ബാധിക്കാം. ബുധന്‍, ഗുരു, ശുക്രന്‍, ഇവര്‍ ബന്ധപ്പെടുമ്പോള്‍ നല്ല ബുദ്ധിവികാസവും ബുദ്ധിപരമായകാര്യങ്ങളില്‍ ഉത്സാഹവും വിജയവും ഉണ്ടാകും. നല്ല കണ്ടുപിടിത്തങ്ങള്‍ നടത്തും. പരീക്ഷയില്‍ നല്ലപോലെ ശോഭിക്കും.

2. രോഗങ്ങള്‍ : - ശിരസ്സില്‍ മുറിവ്, രക്തസ്രാവം, മസ്തിഷികത്തില്‍ സങ്കോചം, മസ്തിഷ്‌കത്തില്‍ രക്തക്കുറവ്, കൂടെ കൂടെ മോഹാലസ്യം, അപസ്മാരം, ക്ഷോഭം, സന്നി, (ഒരു വശത്തു മാത്രം അസഹ്യമായ തലവേദന ) പക്ഷപാതം, നെഞ്ചിടിപ്പ്, സ്മാള്‍ പോക്‌സ്, അശ്വതി നക്ഷത്രവുമായോ മേടരാശിയുമായോ കേതു , ചൊവ്വ, ശനി, രവി, രാഹു, കേതു (ഇവര്‍ക്ക് 6. 8.12 ഭവാധിപത്യം വന്നാൽ.) ബന്ധപ്പെടുമ്പോള്‍ മേല്‍പ്പറഞ്ഞരോഗങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കേതു ദശ, കേതു അപഹാരം, ചൊവ്വാദശ, ചൊവ്വാ അപഹാരം ഇവയില്‍ മുകളില്‍ പറഞ്ഞ ഫലം അനുഭവപ്പെടാനിടയുണ്ട്. സ്വതേ രോഗികളായവര്‍ ശ്രദ്ധിച്ചിരിക്കണം.

3. സ്വഭാവവും പ്രകൃതവും : - ധാരാള ചിലവാളി ഭൂസ്വത്തിനെക്കുറിച്ച് ചിന്തിക്കുന്നവര്‍, സഹോദരനുമായി അഭിപ്രായവ്യത്യാസം, സഹോദരന് രോഗം ഭൂതപ്രേതാദികളില്‍ വിശ്വാസം, സുബ്രഹ്മണ്യനെയോ, ഗണപതിയെയോ, നരസിംഹത്തെയോ, ഹനുമാനെയോ ഭജിക്കുന്നവന്‍ ആഭരണപ്രിയന്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന പെരുമാറ്റമുള്ളവന്‍

4. തൊഴില്‍ : - പോലീസ്, പട്ടാളം, അര്‍ദ്ധസൈന്യകവൃത്തി, ശസ്ത്രക്രിയശാഖ, ക്രിമിനല്‍ കോടതി, ജയില്‍, ആയുധപ്രയോഗം, ഭൂമിയില്‍ കൃഷി, ഇരുമ്പ്, ഉരുക്ക് ഇവ കൈകാര്യം ചെയ്യല്‍

അശ്വതി നക്ഷത്രത്തത്തെ 9 ആയി വിഭജിച്ചാല്‍ അതില്‍ ഓരോഗ്രഹത്തിനും പ്രാമുഖ്യം വരുമെന്ന് നേരത്തെ (പേജ് 2) പറഞ്ഞുവല്ലോ. അതില്‍ ഓരോവിഭാഗത്തില്‍ ജനിച്ചവരില്‍ താഴെപ്പറയുന്ന സവിശേഷതകള്‍ കാണുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

1. 0 നാഴികമുതല്‍ 2നാഴിക. 40 വിനാഴികക്കകം ജനിച്ചാല്‍ തലയില്‍ മുറിവിന്റെ അടയാളം ബലം കുറഞ്ഞ ചൊവ്വാ ദശയിലോ ചൊവ്വയുടെ അപഹാരത്തിലോ സംഭവിക്കും. തലച്ചോറു ചുരുങ്ങുക,അപസ്മാരം, ബോധക്കേട്, ശത്രുതയെപ്പറ്റി ചിന്, അസൂയ, ഗര്‍ഭം അലസല്‍, സൈനികകാര്യങ്ങള്‍, യന്ത്രങ്ങള്‍ (കേതു ദശയിലും കേതു അപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ പ്രത്യകിച്ച് ഉണ്ടാകും.

2. 2 നാ. 40 വി. മുതല്‍ 13 നാ.30 വി. വരെ ആരുടെയെങ്കിലും കീഴില്‍ ജോലിചെയ്യല്‍, അദൃശ്യ ശക്തിയുടെ ആവേശം, നേത്രരോഗം, പൊങ്ങന്‍പനി, സ്ത്രീകളെക്കൊണ്ട് ക്ലേശം, ലൈംഗികരോഗങ്ങള്‍, റെയില്‍വേ, യന്ത്രപേപണി, കശാപ്പു ശാല കശാപ്പുക്കാരന്‍, കുതിരസവാരിക്കാരന്‍, ശുക്രദശയിലും ശുക്രാപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ വിശേഷിച്ചുണ്ടാകും.

3. 13 നാ. 30. വി. മുതല്‍ 16 നാ.20 വി.വരെ ബോധക്ഷയം, ബുദ്ധിക്ക് രക്തപ്രവാഹം കുറയല്‍, ചുവന്ന കണ്ണ് ഒരുവശത്ത് കടുത്തതലവേദന, രക്തപ്രവാഹം, തടസ്സം, ജന്തുഡോക്ടര്‍, ക്രിമിനല്‍ കോടതി, ജയില്‍, ചെമ്പ്, പ്രസവശക്തിയില്ലായ്മ, സ്ത്രീ സ്വഭാവം, (സൂര്യദശയിലും സൂര്യാപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ വിശേഷിച്ചുണ്ടാകും.

4. 16 നാ. 30 വി. മുതല്‍ 21നാ. 20 വി വരെ. തലച്ചോറു ചുരുങ്ങല്‍, തീപ്പൊള്ളല്‍, കുടുംബകലഹം, അപസ്മാരം, ബായിലര്‍ റെയില്‍വേ, തലച്ചോറില്‍ രക്തസ്രാവം, ബോധക്കേട്, കൃഷിയെയും വസ്തുവകകളെയുംപ്പറ്റിയുള്ള ചിന്ത, കൃഷിപ്പിഴ, ( ചന്ദ്രദശയിലും ചന്ദ്രാപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ ഉണ്ടാകും)

5. 21 നാ. 20 വി.മുതല്‍ 22നാ. വരെ അപകടങ്ങള്‍, ശിരസ്സില്‍ മുറിവിന്റെ അടയാളം, രക്തസ്രാവം, അപസ്മാരം, തര്‍ക്കങ്ങളും, വഴക്കുകളും, അക്രമങ്ങള്‍, സൈന്യസേവനം, പോലീസ്, അര്‍ദ്ധസൈന്യം, വ്യവസായം, സ്വതന്ത്രപ്രകൃതിഭരണം, (ചൊവ്വാ ദശയിലും ചൊവ്വാ അപഹാരങ്ങളിലും കേതു ദശയിലും കേതു അപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ പ്രത്യകിച്ച അനുഭവപ്പെടും.)

6. 25 നാ മുതല്‍ 34 നാ. വരെ. സൈ്വരക്കേട്, വഴക്കുകള്‍, വാക്കുതര്‍ക്കങ്ങള്‍, മരണവാര്‍ത്ത, സൈനിതജയി., പോലീസ് വകുപ്പ്, പട്ടികടിക്ക., ആഭിചാരം, (ക്ഷുദ്രപ്രവൃത്തി), കേസുവഴക്കുകള്‍, വസ്തുതര്‍ക്കം,(രാഹുദശയിലും രാഹു അപഹാരത്തിലുമായിരിക്കും ഈ അനുഭവങ്ങള്‍ ഉണ്ടാകുക.

7. 34 നാ. മുതല്‍ 41 നാഴികവരെ ധൈര്യ സ്വഭാവം, തലച്ചോറു ചുരുങ്ങല്‍, മലമ്പനി, മെനഞ്ചറ്റീസ്, ഫാക്ടറി മാനേജര്‍, ബാങ്ക് ഏജന്റ്, മതസ്ഥാപനങ്ങള്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ക്രിമിനില്‍ സെസ്, സണ്‍ജഡ്ജ്, (ഗുരുദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടും)

8. 41 നാ. മുതല്‍ 51 നാ. 30 വി. വരെ തലയില്‍ മുറിവ്, അടയാളം, സ്മാള്‍പോക്‌സ്, പൊള്ളല്‍ മുറിവ്, ശിരസ്സില്‍ ഓപ്പറേഷന്‍, ബോധക്കേട്, വാതപ്പനി, തലവേദന, സെക്ഷന്‍ ഓഫീസര്‍, മേസതിരി, ഇരുമ്പ് പണിഖനി, ഭൂമി ഉടമ, ഗര്‍ഭം അലസല്‍, ഗര്‍ഭധാരണ ശക്തിയില്ലായ്മ, മുറതെറ്റുന്ന ആര്‍ത്തവം, (ശനിയുടെ ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടും)

9. 51.30 വി. മുതല്‍ 60 വി വരെ. അപസ്മാരം, അക്രമം, വിറയ., പക്ഷാഘാതം, വഴക്ക് പരാതിതയ്യറാക്കല്‍, ടൈപ്പിസ്റ്റ്, ഇഞ്ചിനീയര്‍, കെട്ടിടബ്രോക്കര്‍, സന്താനമില്ലായ്മ, ഗര്‍ഭധാരണ ശക്തിയില്ലായ്മ. (ബുധദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടും)

അശ്വതിയുടെ പതിനഞ്ചു നാഴിക ഗണ്ഡാന്തദോശമുള്ളതാണ്. ഇതില്‍ തന്നെയും മുപ്പത്തിമൂന്നു നാഴികക്കാണ് ദോഷാധിക്യമുള്ളത്. ഈ ഗണ്ഡത്തില്‍ ജനിച്ചവര്‍ക്ക് ജീവിതം ക്ലേശകരമായിരിക്കും. ആരോഗ്യം കുറവായിരിക്കും, മുന്‍കോപം ഉണ്ടാകും. വിവേകം കുറയും, അക്രമവാസന മുന്നിട്ടു നിൽക്കും, വഴക്കുകളില്‍ താത്പര്യം ഉണ്ടാകും.

അശ്വതി നക്ഷത്രത്തില്‍ ചെയ്യാവുന്ന ശുഭകര്‍മ്മങ്ങള്‍

നവവസ്ത്രധാരണം, ഉപനയനം, ക്ഷൗരം, സീമന്തം, ആഭരണധാരണം, വാഹനനയോഗം, സ്ത്രീ സുഖം, കൃഷിആരംഭം, വിദ്യാരംഭം, വൃക്ഷം നടല്‍ അധികാരികളെ കാണല്‍, സാധനങ്ങള്‍ വാങ്ങാന്‍ വില്പനക്ക് നല്ലതല്ല, കുതിരവാങ്ങല്‍, വില്‍ക്കല്‍, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍, കടം കൊടുക്കാന്‍, ശ്രാദ്ധത്തിന്, അശ്വതി നക്ഷത്രം പാര്‍ശ്വനക്ഷത്രമായതുകൊണ്ട് പാര്‍ശ്വഭാഗത്ത് ചെയ്യുന്ന ക്രിയകള്‍ക്ക് -റോഡുവെട്ടല്‍, കൃഷിയന്ത്രാദികള്‍ കൊണ്ടുപോകല്‍, വാഹനങ്ങള്‍ ഓടിക്കല്‍ ഇവയ്ക്ക് നല്ല ദിവസമാണ്. അശ്വതി നക്ഷത്രത്തില്‍ സാധനങ്ങള്‍ കളഞ്ഞുപോയാല്‍ കിട്ടാന്‍ പ്രയാസമാണ്. അശ്വതി നക്ഷത്രം ആദ്യത്തെപാദത്തില്‍ ജനിച്ചവന്‍ ആടിന്റെ മുഖത്തോട് സാദൃശ്യമുള്ള മുഖവിന്യാസവും, കുറികിയ മൂക്കും, കുറികിയ കൈകളും, പരുഷമായശബ്ദമുള്ളവനും, ഇടുങ്ങിയ കണ്ണുള്ളവനും, ദുര്‍ബലനും ആയിരിക്കും, (സാരാവലി) നാഡീഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള ഫലങ്ങള്‍ താഴെ കൊടുതക്കുന്നു. അവ എത്രത്തോളം ശരിയാണെന്നു നിങ്ങള്‍ തന്നെ പരിശോധിക്കുക.

അശ്വതി ഒന്നാം പാദത്തില്‍ 15 നാഴികയില്‍ ജനിച്ചവന്‍ കിഴക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തെരുവില്‍ തെക്കോട്ടു നോക്കിയുള്ള വീട്ടില്‍ ജനിക്കും. അയാളുടെ വീടിന്റെ അടുത്ത് ഒരു ഇടവഴി ഉണ്ടാകും. അയാളുടെ വീട്ടില്‍ നിന്നു നോക്കയാല്‍ ധാരാളം വൃക്ഷങ്ങള്‍ കാണാം. അയാളുടെ വീട്ടിനുപുറകെ വൃത്തിയില്ലാത്ത വേറെ ഒരു വീടുകാണും.(നാഡീഗ്രന്ഥം)

രണ്ടാം പാദത്തില്‍ (15-30 നാ) ജനിച്ചാല്‍ കറുത്ത നിറവും തടിച്ചകഴുത്തുകളും വീതി കുറഞ്ഞ നെറ്റിയും, കണ്ണിനു തെളിച്ചം, നീളമുള്ള മൂക്ക്, മധുരമായ ശബ്ദം, കാലിലെ മുട്ടിനും സന്ധികള്‍ക്കും ബലമില്ലായ്മ, (സാരാവലി) (നാഡീഗ്രന്ഥം ഈ ഫലം പരീക്ഷിക്കേണ്ടതാണ്) തെക്ക് വടക്കേ തെരുവു കിഴക്കോട്ട് വാതിലുള്ള വീട് പടിഞ്ഞാറുഭാഗത്ത് കാട് ഇരുണ്ട നിറം വീതികുറഞ്ഞ നെറ്റി നീണ്ടമുഖം, നീണ്ട മൂക്ക്, മന്ദമായ സംഭാഷണം.

മൂന്നാം പാദത്തില്‍ ( 30 നാ- 45 നാ ) ജനിച്ചാല്‍ തലമുടികുറവ്, വെളുത്ത നിറം അയഞ്ഞ കൈകള്‍, അഴകുളള കണ്ണും മൂക്കും, വാക്‌സാമര്‍ത്ഥ്യം, അരക്കുതാഴെ ബലക്കുറവ്, (സാരാവലി) (നാഡീഗ്രന്ഥം) അധികമായി പുരുഷന്‍മാരാണ് ഈ അംശത്തില്‍ ജനിക്കുക. കിഴക്ക് പടിഞ്ഞാറേ തെരുവില്‍ വടക്ക് നോക്കിയുള്ള വീട്ടില്‍ ജനനം, ഗോതമ്പ് നിറം, പ്രശസ്തി, 37 നാഴികയ്ക്കും, 45 നാഴികയ്ക്കിടയിലായാല്‍. വാഹനത്തില്‍ ആയിരിക്കും ജനനം, കഷണ്ടി ആയിരിക്കും. രണ്ടു കൈകളും ഒരേ നീളമായിരിക്കുകയില്ല.

നാലാം പാദത്തില്‍ ( 45നാ.- 60 നാ ) ഇളകി കൊണ്ടിരിക്കുന്ന കണ്ണുകള്‍ ഉഗ്രപ്രകൃതി, അലയുന്ന പ്രകൃതം, കഴുതയെ പ്പോലെ ബലമുള്ള കാലുകള്‍, സഹോദരന്‍ ഇല്ലായ്മ. ( സാരാവലി) (നാഡീഗ്രന്ഥം) കാല്‍ വിരലുകളില്‍ ധാരാളം രോമം, സഹോദര ഭാവം, സന്താനം ഇല്ലായ്മ, അയല്‍ വീട്ടില്‍ അംഗവൈകല്യമുള്ളവന്‍, 45 മുതല്‍ 521/2 നാഴിക വരെ സാധാരണയായി പുരുഷന്‍മാരും 521/2 മുതല്‍ 60 നാഴികവരെ സ്ത്രീകളും ജനിക്കുന്നു. (നാട്ടിന്‍ പുറത്താണെങ്കില്‍ വീട്ടിനടുത്ത് പുളിമരം ഉണ്ടായിരിക്കും.

അഘഅചഘഋഛ എന്ന ഗ്രന്ഥകാരന്‍ അശ്വതിയുടെ ഓരോ ഡിഗ്രിയിലും ജനിച്ചവര്‍ക്ക് താഴെ പറയുന്ന സ്വഭാവവിശേഷതകള്‍ പറയുന്നു. ( ഈ ഫലങ്ങളിലും വ്യക്തികളുടെ സ്വഭാവമനുസരിച്ച് ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകും)

1. അശ്വതി 0 നാ. മുതല്‍ 4 നാ. 30 വി. വരെ- നിശ്ചയദാര്‍ഢ്യം ശക്തമായ പ്രവര്‍ത്തനം, സ്വന്തം പ്രയത്‌നംകൊണ്ട് ലക്ഷ്യം നേടുക.

2. 4 നാ. 30 വി. 9 നാ വരെ- ഉത്സാഹശീലം, പ്രായോഗിക പരിചയം, സംഘാടകന്‍

3. 9 നാ. മുതല്‍ 13.30 നാ. വരെ- തീവ്രബുദ്ധി, പരിഷ്‌കൃത മനോഭാവം, സാഹിത്യാഭിരുചി, കവിതാവാസന, ഉയര്‍ച്ചയ്ക്കുള്ള തീവ്രമായ ആഗ്രഹം.

4. 13.30 നാ മുതല്‍ 17 നാ വരെ- കാമാസക്തി, ആത്മനിയന്ത്രണമില്ലായ്മ, മനുഷ്യപ്പറ്റ്

5. 17 നാ മുതല്‍ 20 നാ. 30 വി. വരെ- ഉദാര ഹൃദയം, സൗജന്യബുദ്ധി, കലാ സൃഷ്ടിക്കുള്ള കഴിവ്

6. 20.30 മുതല്‍ 27 നാ. വരെ- ഒരിക്കലും തൃപ്തിയില്ലാത്ത പ്രകൃതം, ഞെരുങ്ങി ക്ലേശിക്കുന്ന ജീവിതം, അറപ്പുതോൽപ്പിക്കുന്ന അഭിരുചി.

7. 27 നാ. മുതല്‍ 31 നാ. വരെ- ആധ്യാത്മികത, ഭൂതദയ, സമസൃഷ്ട സ്‌നേഹം, ഉയര്‍ന്ന ആദര്‍ശങ്ങള്‍, ആദര്‍ശപരമായ വിവാഹജീവിതം.

8. 3 നാ.വി 30 വി മുതല്‍ 36 നാ വരെ- ഇടം വലം നോക്കാത്ത പെരുമാറ്റം, നിയന്ത്രണമില്ലായ്മ, പ്രതികാരബുദ്ധി, ചഞ്ചല പ്രകൃതി.

9. 36 നാ മുതല്‍ 40 നാ. വരെ- വേദനാചിന്ത, സമസൃഷ്ട സ്‌നേഹം, കൂടെക്കൂടെ യാത്ര

10. 40 നാ. 30വി. മുതല്‍ 45 നാ. വരെ- ജീവിതത്തില്‍ വലിയ ഉയര്‍ച്ച, ഉയര്‍ച്ചയില്‍ വലിയ ആഗ്രഹ,സ്‌നേഹിതര്‍ ഉയര്‍ന്ന തലങ്ങളില്‍

11. 45 നാ. മുതല്‍ 49. നാ. 30 വി വരെ- ശാസ്ത്ര വിദ്യാര്‍ത്ഥി, ആഗ്രഹങ്ങള്‍ സഫലമാകല്‍.

12. 49 നാ. 30 വി നാ. മുതല്‍ 54 നാ. വരെ ആഗ്രഹ നിവര്‍ത്തി, പരീക്ഷണപ്രയോഗങ്ങളി. താത്പര്യം, ആധ്യാത്മികാനുഭൂതികള്‍.

13. 54 നാ. 58.30 വരെ - ആക്രമണ മനോഭാവം നശീകരണപ്രവണത, നിശാചയങ്ങള്‍ ഉപേക്ഷിക്കല്‍

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories