കമലഹാസന്റെ ജാതകസംഖ്യ
സിനിമാനടന്‍ കമലഹാസന്റെ ജാതകസംഖ്യാ ജ്യോതിഷഫലം ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അതി പ്രതിഭാശാലിയായ നടനാണ് കമലഹാസന്‍ അഭിനയത്തിലൂടെ ജനഹൃദയത്തില്‍ സ്ഥാനം നേടിയ നടനാണ് കമലഹാസന്‍
K -2, A- 1, M-4, A-1, L- 5, A-1, H-3, A-1, S-5, A-1, N-9
ജനനം : 7 / 11 / 1954
നാമസംഖ്യ : 9
ജന്മ സംഖ്യ : 7
വിധി സംഖ്യ : 1
ജന്മ സംഖ്യ 7 നു പൊരുത്തമുള്ള സംഖ്യകളാണ് നാമ സംഖ്യ 9ഉം വിധിസംഖ്യ 1ഉം ഈ മൂന്നു സംഖ്യകളുടേയും പൊരുത്തം ജാതകന്റെ ഉയര്‍ച്ചക്ക് കാരണം ജന്മ സംഖ്യ 7 ന്റെ ഗ്രഹമായ കേതു മിഥുനം രാശിയില്‍ നിദ്രാവസ്ഥയില്‍ നില്‍ക്കുന്നു ഉപാധിപന്‍ കേതു തന്നെയാണ്.
മേടം രാശിയില്‍ നവാംശകവും നവാശംക നവാംശകം ചിങ്ങം രാശിയിലും ആശ്രയ രാശി നാഥനായ ബുധന്‍ തുലാം രാശിയിലും ചന്ദ്രന്റെ ഉപാധിപനായി നൈര്‍ബല്യാവസ്തയിലും ശുക്രന്‍ ശനിയുടെ ഉപ ഉപാധിപനായി ആഗമനാവസ്ഥയിലുമാണ് പാശ്ചാത്യ ജ്യോതിഷപ്രകാരം സംഖ്യാ ശാസ്ത്രം നക്ഷത്രമായി 7 നെ കരുതുന്നു. മിഥുനം രാശി കലാപരമായ രാശിയാണ്. ശുക്രന്‍ കലയുടെ ആളാണ്. വ്യാഴന്റെ നക്ഷത്രത്തില്‍ നില്‍ക്കുന്നു. ഗുരു ഗുരുവിന്റെ നക്ഷത്രത്തില്‍ ഉപാദിപന്‍ ആയി പുത്രകാരകനായി കര്‍ക്കിടകം രാശിയില്‍ നില്‍ക്കുന്നു. 7ന് ഞാന്‍ എഴുതിയ ഫലം കൂടി വായിക്കേണ്ടതാണ്.
നാമസംഖ്യ 9 ചോവ്വായാണ് ചൊവ്വ മകരം രാശിയില്‍ ഉച്ചനായി നില്‍ക്കുന്നു. ബുധന്‍ ഉപാധിപനായി ആഗമനാവസ്ഥയില്‍ കുജന്‍ നവാംശകം മിഥുനത്തില്‍ ചിങ്ങത്തില്‍ നവാംശക നവാംശകം വന്നു 4 മത്തെ ഉപാധിപന്‍ മകരത്തില്‍ വരുന്നു ഊര്‍ജ്ജ്വസ്വലതയുടെ കാരകന്മാരാണ്. രവിയും ചൊവ്വയും കേതുവും വിധിസംഖ്യ1 ആണ് നീച്ചഭംഗ രാജയോഗം ചെയ്ത് തുലാം രാശി രവി ബുധന്‍ ശനി നില്‍ക്കുന്നു. രവിയുടെ ഉപ ഉപാധിപന്‍ വ്യാഴമാണ് ആത്മകാരകനാണ് നൈര്‍ബല്യാവസ്ഥയില്‍ നില്‍ക്കുന്നു നവാംശക നവാംശകം മകരത്തില്‍ വന്നു 4 മത്തെ ഉപാധിപന്‍ ചിങ്ങത്തിലായതിനാല്‍ ജാതകനെ ഉയര്‍ച്ചയിലെത്തിക്കുന്നു തുലാം രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നതിനാല്‍ ബുദ്ധിയും ഭാവനയും ഉള്ള ആളായിരിക്കും.
എല്ലാകാര്യത്തിലും മടി തോന്നും നേട്ടങ്ങളുടെ സൂചന ലഭിച്ചാല്‍ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും എന്തു കാര്യത്തിലും വിജയം കണ്ടേ പിന്മാറുകയുള്ളൂ നയവും തന്ത്രവും സമര്‍ത്ഥമായ സംസാരവും പ്രവര്‍ത്തിയും കൊണ്ട് എല്ലാവരെയും വശീകരിക്കും ഈ നേട്ടങ്ങള്‍ കൊണ്ട് തന്നെ ഇവര്‍ ഉയര്‍ച്ചയില്‍ എത്തുന്നത്. ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയില്ല ആഗ്രഹ സാഫല്യത്തിനായി വളരെ പ്രയത്‌നിക്കും. പുഞ്ചിരിയും സ്‌നേഹവും സംസാരവും കൊണ്ട് ആരെയും വശീകരിക്കും.ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ആളാണ് സത്യസന്ധത അംഗീകരിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്ന ആളാണ് തന്ത്രപരമായി പ്രവര്‍ത്തിച്ചു ശോഭിക്കുന്ന ആളായിരിക്കും ഒരു ഗൗരവ സ്വഭാവമുണ്ടായിരിക്കും. കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമേ കൊടുക്കുകയുള്ളൂ കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുന്ന ആളാണ് ആരുമായും അധികം അടുപ്പം വയ്ക്കാറില്ല ഒരു രഹസ്യ സ്വഭാവമുണ്ടായിരിക്കും ജീവിത വിജയം നിശ്ചയമായും ഉണ്ടായിരിക്കും. നല്ല സമ്പാദ്യത്തിനു ഉടമയാണ് ഊര്‍ജ്ജ്വസ്വലനും പരിശ്രമശാലിയുമാണ് ജാതകന് ഇപ്പോള്‍ നവംബറില്‍ 60 വസ്സാകുന്നു 61 വരെ ആദിത്യനും പിന്നെ ചന്ദ്രദശയും നടക്കും നവംബറിനു ശേഷം കണ്ടകശനി തീരുമ്പോള്‍ ജാതകന് വച്ചടി വച്ചടി ഉയര്‍ച്ചയുണ്ടാകും.
ഉതൃട്ടാതിയുടെ നക്ഷത്ര സ്വഭാവം വായിക്കുക 1 7 9 ന്റെ സംഖ്യാ ശാസ്ത്രം വായിക്കുക 36 സംയുക്ത നാമ സംഖ്യ 3+6=9 പിറന്ന നാട്ടില്‍ തൊഴിലില്‍ അത്ര മതിപ്പ് കാണില്ല മറുനാട്ടില്‍ പ്രമാനിമാരായി ജീവിക്കും നല്ല സുഹൃത്ത് വലയം ഉള്ളവരായിരിക്കും വിശ്വസ്ഥരായി ആരും ഉണ്ടായിരിക്കുകയില്ല കുടുംബ ജീവിതം തൃപ്തികരമായിരിക്കില്ല A എന്ന അക്ഷരം പേരില്‍ ഉള്ളതിനാല്‍ മേല്‌പ്പോട്ടെക്ക് പട്ടം ഉയര്‍ന്നു പോകും പോലെ മുകളിലെക്കുയരാന്‍ A എന്ന അക്ഷരം സഹായിക്കുന്നു. K ചന്ദ്രന്റെ നക്ഷത്രമാണ് കലകളില്‍ സര്‍വ്വകലാ വല്ലഭനാക്കുന്നത് K യാണ് കീര്‍ത്തിയും ധനവും വാരി ചൊരിയും മ രാഹുവിന്റെ സംഖ്യയാണ് ജനങ്ങളെ ആകര്‍ഷിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കലാ രസികനായും കൂര്‍മ്മ ബുദ്ധിയോടെ ഉയരത്തിലെത്തിക്കുന്നു L ഗുരു വിന്റെ നക്ഷത്രമാണ് ഒരു തന്ത്ര ശാലിയായും ചാതുര്യമായി സംസാരിച്ചും കാര്യം സാധിക്കാന്‍ സഹായിക്കുന്നു. വിചാരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും മറ്റുള്ളവരുടെ പണം കൊണ്ട് ഉയര്‍ച്ചയിലെത്തും ഒ ബുടന്റെ സംഖ്യയാണ് സമാധാനപരമായി ജീവിക്കുന്നതിനും പണം സംഗീതാദികലകളി ല്‍ കൊയ്യുന്നതിനും പരിഭ്രമമില്ലാതെ ധൈര്യശാലിയായി ജീവിക്കാനും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടായിരിക്കും. ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട് ട ഗുരുവിന്റെ നക്ഷത്രമാണ് കാര്യങ്ങള്‍ ശരിയായി ചിന്തിക്കാനുള്ള കഴിവ് കുറവായിരിക്കും ദേഷ്യം കൂടിയിരിക്കും മറ്റുള്ളവര്‍ക്ക് മാപ്പ് കൊടുക്കുന്ന സ്വഭാവക്കാരനാണ് വഴക്കാളിയും സമാധാന പ്രിയനുമാണ് ഹൃദയത്തില്‍ ധാരാളം നന്മകളുള്ള ആളായിരിക്കും ഇനി ജീവിതം വളരെ ഉയര്‍ച്ചകള്‍ ഉണ്ടാകും.
ഗിരിജ ദേവി