ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വൃശ്ചികം രാശി


വൃശ്ചികം രാശി

രാശിചക്രത്തിലെ എട്ടാം രാശിയായ വൃശ്ചികത്തിന്റെ അധിപനായി ആചാര്യന്മാര്‍ സങ്കല്പിച്ചിരിക്കുന്നത് നവഗ്രഹങ്ങളിള്‍ വച്ച് കമാണ്ടര്‍ ഇന്‍ ചീഫായ ചൊവ്വയെയാണ്. ബലം, സാഹസികത, സഹോദരങ്ങള്‍, അപകടങ്ങള്‍, അഗ്‌നി, പാചകാലയം, മേദസ്സ്, പ്രഹരം, രക്തം, ആയുധങ്ങള്‍, സുബ്രമണ്യന്‍, ഭഗവതി, കാമം തുടങ്ങിയവയുടെ കാരകനായ ചൊവ്വക്ക് ക്രൂരഗ്രഹമെന്നും, മംഗളദായകന്‍ എന്നും പേരുകളുണ്ട്. ചൊവ്വയെപ്പറ്റി മനസ്സിലാക്കാതെ രാശിയെക്കുറിച്ച് ചിന്തിക്കാന്‍ സാദ്ധ്യമല്ല. വിവാഹ കാര്യങ്ങളില്‍ ചൊവ്വാദോഷം പ്രസിദ്ധമാണല്ലോ. കൂടാതെ ഭൂമി കാരകനും ചൊവ്വയാണ്. അതിന്റെ കാരണം അറിയണമെങ്കില്‍ ചൊവ്വയുടെ ജനനത്തെക്കുറിച്ച് അറിയണം. പുരാണങ്ങളില്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാം. ശിവനെ ബന്ധപ്പെടുത്തിയാണ് പുരാണ കഥ. ദക്ഷന്റെ യജ്ഞത്തില്‍ സതിയുടെ ആത്മാഹൂതി ശിവനില്‍ വലിയ ആഘാതമാണ് ഏല്പ്പിച്ചത്. ആ ആഘാതം താങ്ങാന്‍ വയ്യാതെ അതില്‍ നിന്നും മോചനം ലഭിക്കാനായി ഹിമാലയത്തിന്റെ തടത്തി. ഉഗ്രതപസ്സ് ആരംഭിച്ചു. പ്രകൃതിയുടെ ബീജമാവാഹിച്ച് മനഃസ്സിരുത്തി പുരുഷനിലേക്കുള്ള ആ തപസ്സ്, പത്മാസനത്തില്‍ യോഗകലകള്‍ അഭ്യസിച്ചു കൊണ്ടുള്ള ആ തപസ്സ് അഭൗമമായിരുന്നു. തപസ്സ് മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ അന്തരീക്ഷം കത്തി നിന്നു. അഗ്‌നിജ്വാലയും സൂര്യരശ്മിയുമായി ഇണചേര്‍ന്ന് കഠിനമായ ഊഷ്മാവിലേക്കുയര്‍ന്നു. പെട്ടെന്ന് ശിവന്റെ ശിരസ്സില്‍ നിന്നും ഒരു ബിന്ദു ആവിര്‍ഭവിക്കയും അത് ഭൂമിയില്‍ പതിക്കയും ചെയ്തു. ഭൂമിദേവിയുടെ ഉദരം ഇളകുകയും ഭൂമീദേവി ഒരു കുഞ്ഞിന് ജന്‍മം നല്‍കുയും ചെയ്തു. അവന് ഭഗവാന്‍ ശിവന്‍ മംഗലന്‍ എന്നു പേരിട്ടു. പില്‍ക്കാലത്ത് കുജന്‍, അംഗാരകന്‍, ലോഹിതാംഗന്‍ എന്നീ പേരുകളില്‍ അറിയപ്പെടുകയും നവഗ്രഹങ്ങളില്‍ ഒന്നാവുകയും ചെയ്ത ആഗ്‌നേയഗ്രഹമാണ് ചൊവ്വ. പാര്‍വ്വതീ വിരഹവും ഭൂമിദേവിയുമാണ് ചൊവ്വയുടെ ജനനത്തിന് കാരണം. പ്രതികാര ചിന്തയും ഈ കഥയില്‍ കാണാന്‍ കഴിയും.

ഇതേ വൃശ്ചികം രാശിയില്‍തന്നെയാണ് മനകാരകനായ ചന്ദ്രന്‍ നീചമാകുന്നതും. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് മനസ്സു തുറക്കാന്‍ വലിയ മടിയാണ്. ഇനി ജലരാശിയും, സ്ത്രീരാശിയുമായ ഈ രാശിയുടെ രാശി സ്വരൂപം എന്താണെന്നു ശ്രദ്ധിക്കാം. സാധാരണ അഴുക്കു ചാലില്‍ കാണുന്ന തേള്‍ (ചുവന്ന നിറമുള്ള തേള്‍ ആണെന്നും പരാമര്‍ശമുണ്ട്). നമുക്കു ചൊവ്വയുടെ വീര പരാക്രമങ്ങളെയും, ചന്ദ്രന്റെ നീചാവസ്ഥയെയും, രാശിസ്വരൂപമായ തേളിന്റെയും സഹായത്തോടെ വൃശ്ചികം രാശിക്കാരുടെ ആകൃതിയെയും, സ്വഭാവത്തെയും പറ്റി ചിന്തിക്കാം.

വൃശ്ചികം രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും.

ഇവരുടെ ആകൃതിയെപ്പറ്റി ആചാര്യന്മാര്‍ പറയുന്നത് വലുതും ചന്നലവുമായ നേത്രങ്ങള്‍, വിരിഞ്ഞ മാറിടം, നീണ്ടു നിവര്‍ന്ന ശരീരം, കുറുകിയ കഴുത്ത്, ചതുരമുഖം, കട്ടിയുള്ള പുരുകവും, മുഖ മാംസപേശികളും തുടങ്ങിയവയാണ്. ഉള്ളില്‍ അഗ്‌നിപര്‍വതം പുകയുകയാണെങ്കിലും പുറമേ ശാന്തരായി കാണപ്പെടുന്നതാണ് ഇവരുടെ പ്രത്യേകത. എന്തു പ്രശ്‌നമുണ്ടെങ്കിലും ഏതൊരു സദസ്സിലും വളരെ മാന്യമായി അന്തസ്സോടെ പെരുമാറാന്‍ ഇവര്‍ക്ക് കഴിയും. വിരോധികളാണ് ഇവരുടെ മുന്നില്‍ അകപ്പെടുന്നതെങ്കിലോ, ഇവരുടെ തീഷ്ണദൃഷ്ടികള്‍ കൊണ്ടുള്ള നോട്ടം മാത്രം മതി അവരെ അകറ്റാന്‍. എനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടുന്നില്ലായെന്ന മട്ടില്‍ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും അതെ സമയം പ്രശ്‌നങ്ങളെ ശരിക്കും മനസ്സിലാക്കി പ്രതികരിക്കാനുമുള്ള ഇവരുടെ കഴിവ് പ്രസിദ്ധമാണ്. സ്വന്തം കഴിവുകളും, ബലഹീനതകളും മനസ്സിലാക്കി പെരുമാറാനും ഇവര്‍ക്ക് നന്നായറിയാം.


രാശിക്കും രാശിനാഥനും ബലവാനാണെങ്കില്‍ വൃശ്ചികം രാശിക്കാര്‍ ധൈര്യശാലികളും വ്യക്തമായ തീരുമാനങ്ങളും, ആശയങ്ങളും ഒള്ളവരുമായിരിക്കും. അവരുടെ ആശയങ്ങള്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ മടിയില്ലാത്തവരുമായിരിക്കും. ഏതു പ്രതിസന്ധികളെയും നേരിടാനും തയ്യാറായിരിക്കും. ഇവരുടെ മനോധൈര്യവും, അന്തസ്സും ആഭിജാത്യത്തോടെയുള്ള പെരുമാറ്റവും, ആധുനികമായ വസ്ത്രധാരണവും ആരേയും ആകര്‍ഷിക്കുന്നതാണ്. എടുക്കുന്ന തീരുമാനങ്ങളില്‍നിന്നും മാറാന്‍ തയ്യാറാകാത്ത ഇവര്‍ സംസാരിക്കുന്നതിനെക്കാള്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ശരിയാണെന്നു തോന്നിയാല്‍ അതിനു വേണ്ടി പാരമ്പര്യ വിശ്വാസങ്ങളെയും തള്ളിപ്പറയാനും ഇവര്‍ മടിക്കില്ല. സ്വന്തം ബലഹീനത അറിയുന്ന ഇവര്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറില്ല. ബുദ്ധിന്മാരായ ഇവര്‍ വേദാന്തം, ജ്യോതിഷം തുടങ്ങിയ രംഗങ്ങളിലും മിടുക്കരാകും. ലൈഗീംക കാര്യങ്ങളില്‍ ഇണയെ തൃപ്തിപ്പെടുത്താന്‍ ഇവര്‍ക്ക് പ്രത്യേകവൈഭവമുണ്ട്.
ഇനി രാശിക്കും ചൊവ്വക്കും ബലമില്ലെങ്കില്‍ ഇവര്‍ വളരെയധികം വിട്ടുവീഴ്ചകള്‍ ജീവിത വിജയത്തിനായി ചെയ്യേണ്ടിയിരിക്കുന്നു. ഓരോരുത്തരും ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതം കിട്ടുന്നത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അതുകൊണ്ട് അത് കിട്ടാത്തവര്‍ നൈരാശ്യവും ദേഷ്യവും കാണിച്ചിട്ട് കാര്യമില്ല. അത് ദൈവഹിതമാണ് എന്ന് ധരിക്കുക. ആ ഭാഗ്യവാന്മാര്‍ക്കെതിരെ അസൂയപ്പെട്ടിട്ടും കാര്യമില്ല. നമ്മള്‍ നമ്മുടെ പരിധിക്കുള്ളില്‍ മാത്രം ജീവിക്കാന്‍ ശ്രമിക്കുക. മുന്‍കോപം നിയന്ത്രിക്കുക, നമ്മുടെ കൂട്ടുകാര്‍ അഥവാ സഹപ്രവര്‍ത്തകര്‍ അഥവാ കുടുംബാംഗങ്ങള്‍ എല്ലാ കാര്യങ്ങളും നമ്മോടാലോചിച്ചേ ചെയ്യാന്‍ പാടുള്ളുയെന്നു ശഠിക്കാതിരിക്കുക, നമ്മളെ അവര്‍ നേതാവാക്കണമെങ്കില്‍ നമുക്കു അതിനുള്ള യോഗ്യത ഉണ്ടാകണം, അതേപ്പറ്റി ആലോചിക്കയാണെങ്കില്‍ മറ്റുള്ളവരോട് ദേഷ്യം തോന്നുകില്ല. മറ്റുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്ന രീതിയില്‍ തിരിച്ചും അത് ലഭിച്ചൂയെന്നു വരില്ല. അതില്‍ വികാരം കൊള്ളാനോ, പ്രതികാരം ചെയ്യാനോ, നിരാശ തോന്നാനോ പാടില്ല. വേണ്ടപ്പെട്ടവരുടെ ഒറ്റപ്പെടുത്തല്‍ ജീവിതത്തില്‍ അനുഭവിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായാലും, പ്രതീക്ഷിക്കുന്ന രീതിയിലുള്ള സഹകരണം ലഭിക്കാതിരുന്നാലും വിഷമം തോന്നുകയും അതിനു പ്രാര്‍ത്ഥനയല്ലാതെ സ്വയം പീഡിപ്പിക്കുകയല്ല പ്രതിവിധി. കഠിനപ്രയത്‌നം എന്തായാലും ഫലം തരും. ലൈംഗീക കാര്യങ്ങളില്‍ മിതത്വം പാലിക്കയും ജീവിതപങ്കാളിയെ സമനായി കരുതുകയും വേണം. എതിര്‍ ലിംഗക്കാരോടുള്ള പെരുമാറ്റം തെറ്റിധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം

തൊഴില്‍രംഗത്തായാലും മറ്റ് മേഖലയിലായാലും തെറ്റ് കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്ക് പ്രത്യേക വൈഭവമുണ്ട്. ആ കഴിവ് ശരിയായി ഉപയോഗിക്കണം. കീഴ്ജീവനക്കാരിലോ, സഹപ്രവര്‍ത്തകരിലോ, കുടുബാംഗങ്ങളിലോ തെറ്റ് കണ്ടാല്‍ അവരെ രസഹ്യമായി വിളിച്ച് അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുകയും ഉപദേശിക്കയും വേണം അല്ലാതെ അവരെ പരസ്യമായി അവഹേളിക്കുവാന്‍ ശ്രമിക്കരുത്. തെറ്റ് എല്ലാവര്‍ക്കും സംഭവിക്കും. ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുവാനുള്ള ഉപകരണങ്ങളായി കൂട്ടുകാരെ കാണരുത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആരാണ് നമ്മള്‍ക്ക് ഉപകരിക്കുക എന്ന് പറയാന്‍ സാധിക്കില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍, അനീതി ഇവയോട് സന്ധിയില്ലാത്ത സമരം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്‍. ആ സമരം അതിരു വിട്ടു പോയാല്‍ അറിയാതെ ക്രൂരതകളിലേക്കും, ദേഹോപദ്രവങ്ങളിലെക്കും എത്താതിരിക്കുവാന്‍ പരമാവധി ശ്രമിക്കണം. കാരണം ഇവരെ മുമ്പില്‍ നിറുത്തി കാര്യം കാണാന്‍ ആള്‍ക്കാരുണ്ടാകും. അതിനാല്‍ നമ്മളെ പുകഴത്തുന്നവരെ വിശ്വസിക്കരുത്. വളരെ നിസ്സാരമായ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് സമയം കളയാനുള്ളത. ജീവിതം എന്നുള്ള ചിന്ത എപ്പോഴും ഇക്കൂട്ടര്‍ക്കുണ്ടാകുന്നത് നന്ന്.

ജീവിത പങ്കാളിയില്‍ ആഗ്രഹിച്ചത് നേടാന്‍ പരിശ്രമിക്കയും അത് നേടുകയും ചെയ്യുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ഇഷ്ട പങ്കാളിയെയാണ് ലഭിക്കുന്നതെങ്കില്‍ വശ്യമായ സ്‌നേഹം കൊണ്ട് അവരെ വീര്‍പ്പു മുട്ടിക്കയും ചെയ്യും. കുടുംബബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഇവര്‍ വളരെ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ആവിഷ്‌കരിക്കരിക്കാനും അത് ഉറച്ച തീരുമാനങ്ങളിലൂടെ നടപ്പാക്കാനും കഴിവുള്ളവരാണ്. കഴിയുന്നതും എല്ലാ കാര്യങ്ങളും അറിയണമെന്ന ആഗ്രഹമുള്ളവരാകയാല്‍ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം പങ്കുവയ്ക്കുന്ന ഒരു പങ്കാളിയെയാണ് അവര്‍ക്കാവശ്യം. പരസ്യമായി ഇണയെ പുകഴ്ത്താന്‍ മടിയില്ലാത്ത ഇവരുടെ നേതൃത്വവും കൂടി ഇണ അംഗീകരിക്കയാണെങ്കില്‍ ആവേശകരമായി സ്‌നേഹിക്കുന്നവരും സംരക്ഷിക്കുന്നവരുമാകും ഇവര്‍. ലൈഗീംഗകമായി പൊതുവേ ആവേശം കൂടുതലുള്ളവരും ജീവിതം ശരിക്കും ആസ്വദിക്കേണ്ടതാണ് എന്ന ചിന്താഗതിക്കാരുമാണ്.

തൊഴില്‍ ന്ന തൊഴില്‍പരമായി ചിന്തിക്കയാണെങ്കില്‍ വൃശ്ചികം ഒരു ജലരാശിയായതിനാല്‍ ചില പ്രത്യേക കഴിവുകള്‍ ഉള്ളവരായിരിക്കും. ആര്‍ട്ടിസ്റ്റ്, തത്വചിന്തകര്‍, രഹസ്യ ശാസ്ത്രങ്ങളിലുള്ള അറിവ് ഇവരെ സന്യാസിയാകാന്‍ സഹായിക്കും. വൃശ്ചികം ഒരു സ്ഥിരരാശി കൂടിയാകയാല്‍ മികച്ച പബഌക് റിലേഷന്‍ ഓഫീസര്‍, കപ്പല്‍ ജോലിക്കാര്‍, മറൈന്‍ ഇന്‍ജിനീയര്‍, കെമിക്കല്‍, പെട്രോളിയം എന്നീ മേഖലകള്‍, സര്‍ക്കാര്‍ സര്‍വ്വീസ്, കൂടാതെ രാശി സ്വരൂപവും, ചൊവ്വയും, ചന്ദ്രനും കാണിക്കുന്ന മറ്റു മേഖലകള്‍, സെക്‌സ് വര്‍ക്കേര്‍സ്, മരുന്നുമായി ബന്ധപ്പെട്ടവ, ഡോക്ടേര്‍സ്, നര്‍സുമാര്‍, രഹസ്യപോലീസ്, ക്രിമിനല്‍സ്, ഇറച്ചി വെട്ടുകാര്‍, വിഷം കൈകാര്യം ചെയ്യുന്നവര്‍, പട്ടാളക്കാര്‍, ആയുദ്ധം, ലോഹം എന്നിവയുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവയാണ്.

ഇനി ഇവരുടെ ആരോഗ്യകാര്യങ്ങള്‍ എങ്ങനെയെന്നു നോക്കാം. കഫ പ്രകൃതിയായതിനാല്‍ ജലമയങ്ങളായ രോഗങ്ങള്‍ ഇവരെ ശല്യം ചെയ്യും. ശരീരം തടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ദേഹത്ത് നീരു വരുക, രക്തസ്രാവം, മൂക്കൊലിപ്പ് എന്നിവ അടിക്കടി ഉണ്ടാകും. വൃശ്ചികം കാലപുരുഷന്റെ എട്ടാം രാശിയായതിനാല്‍ ജനനേന്ത്രിയഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ലൈഗീംകരോഗങ്ങള്‍, അര്‍ശ്ശസ്സ്, മലദ്വാരരോഗങ്ങള്‍, തീണ്ടാരിരോഗങ്ങള്‍, യോനീരോഗങ്ങള്‍, മൂത്രത്തില്‍ കല്ല്, കരള്‍ അസുഖങ്ങള്‍, അപകടങ്ങള്‍, ബഌ് പ്രഷര്‍, വിഷം ബന്ധപ്പെട്ടവ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം.

വൃശ്ചികം രാശിക്കാരുടെ ഇഷ്ടദിവസം ചൊവ്വാഴ്ചയും, ഭാഗ്യദിവസം തിങ്കളാഴ്ചയും, ബന്ധു, സുഹൃദ്‌സന്ദര്‍ശനം, പന്തയം വയ്പ് തുടങ്ങിയവക്ക് ബുധനാഴ്ചയും ഉത്തമം.ജീവിത ഉയര്‍ച്ചക്ക് ചുവന്ന വസ്ത്രവും, ഭാഗ്യത്തിന് വെള്ള, മഞ്ഞ തുടങ്ങിയ വസ്ത്രവും, ധരിക്കുന്നത് ഉത്തമം. ഇവരുടെ ഭാഗ്യസംഖ്യ എട്ട് (8) ആണ്. ഭാഗ്യരത്‌നങ്ങള്‍: ചെമ്പവിഴം, മഞ്ഞപുഷ്യരാഗം, മുത്ത് എന്നിവയാണ്. ചൊവ്വ, വ്യാഴം, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലഘട്ടങ്ങള്‍ പൊതുവേ ശോഭനമായിരിക്കും. ഇവര്‍ ദുര്‍ഗ്ഗ, മുരുകന്‍, മഹാവിഷ്ണൂ, എന്നീ ദേവതകളെ ഭജിക്കുന്നതും, ചെമന്ന പട്ട്, തുവരപരിപ്പ്, ചെമ്പക പൂവ്, പവിഴം, ചെമ്പ് എന്നിവ ദാനം ചെയ്യുന്നതും, ചൊവ്വാഴച വൃതം എടുക്കുന്നതും ശുഭ ഫലപ്രാപ്തിക്ക് ഉത്തമമാകുന്നു.


Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories