രോഹിണി നക്ഷത്രക്കാരുടെ സ്വഭാവസവിശേഷതകള്‍
രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു. ഇവരുടെ രാശിയുടെ അടയാളം കാളയായതുകൊണ്ട് ആകപ്പാടെ കാളയുടെ ആകൃതിയുമായി പൊരുത്തപ്പെടുന്ന ആകൃതിയായിരിക്കും ഇവരുടേത്. ഇവരുടെ ജാതകത്തില്‍ ലഗ്നത്തിന് ആദിത്യനുമായോ വ്യാഴനുമായോ യോഗം വന്നാല്‍ തടിയോടൊപ്പം പൊക്കക്കൂടുതലും കണ്ടെന്നു വരും. പൊതുവെ ഇവര്‍ക്ക് ഒരു ആകൃതി സൗഭാഗ്യം ഉണ്ടായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്‍ഷണീയത കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും.
ആളുകളോട് അങ്ങോട്ടു ചെന്നു പരിചയപ്പെടുകയില്ലെങ്കിലും അടുത്ത് പരിചയിക്കുന്നവരോട് സ്‌നേഹപൂര്‍വ്വമായും അന്തസ്സായും പെരുമാറും. ഇവര്‍ കാളയെപ്പോലെ സൗമ്യ പ്രകൃതക്കാരാണെങ്കിലും ക്ഷോഭിച്ചുപോയാല്‍ ചുവപ്പു കണ്ട കാളയെപ്പോലെ തന്നെ പക വീട്ടിയല്ലാതെ അടങ്ങുകയില്ല.
ഇവര്‍ ബുദ്ധി ജീവികളും മനസ്വികളുമായിരിക്കും. ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും മനസ്സിരിത്തിയും ചെയ്യും. ഒരു പ്രവര്‍ത്തനം ഏറ്റെടുത്തുകഴിഞ്ഞാല്‍ യന്ത്രം പോലെ പ്രവര്‍ത്തിക്കും. ചുറ്റുപാടുകള്‍ക്കിണങ്ങും. മറ്റുള്ളവരുടെ പണമിടപാടുകളില്‍ കണിശം കാണിക്കുമെങ്കിലും സ്വന്തം വരവുചിലവുകളെപ്പറ്റി തീരെ ശ്രദ്ധിക്കാറില്ല. രോഹിണി നക്ഷത്രക്കാര്‍ക്ക് ആവശ്യം വരുമ്പോള്‍ ഈശ്വരാനുകൂല്യവും വന്നുകൊള്ളും. രോഹിണി നക്ഷത്രാധിപന്‍ ചന്ദ്രന്‍ ആയതുകൊണ്ടും ഇവരുടെ രാശ്യധിപന്‍ ശുക്രനായതുകൊണ്ടും യുഗ്മരാശിയായതുകൊണ്ടും ഇവരില്‍ സ്ത്രീഗുണങ്ങളും സ്ത്രീസ്വഭാവസവിശേഷതകളും മുന്നിട്ടുനിൽക്കും. കഴിവുകള്‍ ഉണ്ടെങ്കിലും അഹംഭാവം കാണിക്കുകയില്ല. മറ്റുള്ളവരുടെ പ്രശംസയില്‍ കുടുങ്ങി അപകടത്തില്‍ ചാടാറില്ല.
സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള്‍ വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെ വീണ്ടും വീണ്ടും ഏര്‍പ്പെട്ട് വിജയം വരിക്കും. ഈ സ്വഭാവവിശേഷണം കാരണം രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവര്‍ ബഹുമാനിക്കും. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ നീചകര്‍മ്മങ്ങളില്‍ തത്പരരാകാറില്ല. വിചാരവികാരങ്ങള്‍ക്ക് അടിമപ്പെട്ട് വേണ്ടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമില്ല. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ളയിരിക്കും. സ്‌നഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകും. പല വിദ്യയിലും നിപുണരായിരിക്കുമെങ്കിലും ഒരു വിദ്യയിലും പൂര്‍ണ്ണത്വമുണ്ടായിരിക്കുകയില്ല. ഇവര്‍ക്ക് ജാതകത്തില്‍ ബുധനും വ്യാഴനും നല്ല സ്ഥാനത്തല്ലെങ്കില്‍ എഴുത്തും വായനയും കണക്കും മോശമായിരിക്കും.
ഇവര്‍ സ്വതന്ത്ര സ്വഭാവക്കാരയതുകൊണ്ട്ഇവര്‍ സ്വതന്ത്ര സ്വഭാവക്കാരായതു കൊണ്ടു മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും തീരെ വകവച്ചുകൊടുക്കില്ല. അച്ഛനെക്കാളും ഇവര്‍ക്ക് മാതാവിനോട് കൂടുതല്‍ സ്‌നേഹവും ആകര്‍ഷണവും കാണും. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളോട് കൂടുതല്‍ അടുപ്പവും കാണും. ഇതിനുകാരണം രോഹിണിയുടെ അധിപനായ ചന്ദ്രന്‍ സ്ത്രീഗ്രഹവും മാതൃകാരകനും ആയതിനാലാണ്.
19 വയസ്സു മുതല്‍ 36 വയസ്സുവരെ ഇവര്‍ക്ക് വളരെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ജീവിതമധ്യത്തിലും ജീവിതാന്ത്യത്തിലും ഇവര്‍ സാമാന്യം സുഖകരമായി കഴിയുന്നു. ശുദ്ധ ഗതിക്കാരായതുകൊണ്ട് മറ്റുള്ളവരെ വിശ്വസിച്ച് ചതിപറ്റാന്‍ ഇടയാകും.
സ്ഥാനമാനങ്ങള്‍ക്കും പ്രശംസക്കും വേണ്ടി എത്ര പണംവേണമെങ്കിലും ചിലവാക്കും. ശരീരസുഖത്തിലും ഇന്ദ്രീയ സുഖത്തിലും സ്ത്രീ സഹവാസത്തിലും വലിയ താത്പര്യം കാണും. ഇവര്‍ക്ക് സാധാരണ പ്രവര്‍ത്തന വിജയം ലഭിക്കുമെങ്കിലും അതുവരെ ക്ലേശിച്ചതിനുശേഷം കാലപഴക്കം കൊണ്ടെ ലഭിക്കുകയുള്ളൂ. ഇവര്‍ക്ക് പുസ്തകമെഴുത്തിലും പ്രസിദ്ധീകരണത്തിലും ശോഭിക്കുവാന്‍ കഴിയും. കലാരംഗങ്ങളിലും കഴിവു വ്യക്തമാക്കും. എപ്പോഴും വൃത്തിയായും ശുചിയായും നടക്കും.
ദേഹസുഖഭോഗത്തില്‍ താത്പര്യം കൂടുതല്‍ കാണിക്കാറുള്ളതുകൊണ്ടും പൊതുവെ അലസന്‍മാരായതുകൊണ്ടും ഇവര്‍ക്ക് മൂത്രരോഗം, പ്രമേഹം, ക്ഷയം, ദുര്‍മേദസ്സ്, വായുക്ഷോഭം, കഫരോഗങ്ങള്‍ എന്നിവ ബാധിക്കാനുള്ള സാധ്യത കൂടും. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ മുഖപ്രസാദമുള്ളവരും ആകര്‍ഷകമായ കണ്ണുകളോടുകൂടിയവരും വശ്യമായ പുഞ്ചിരിയുള്ളവരും എല്ലാവരും ഇഷ്ടപ്പെടുന്ന ലാളിത്യത്തോടുകൂടിയവരുമായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ചകൊണ്ട് ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സഹായവും പ്രേരണയുമായിരിക്കും. ക്ഷമയും മന:ശക്തിയും ഉണ്ടായിരിക്കും. ആഭരണാദി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇവരുടെ സ്വഭാവമാണ്. ധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ താത്പര്യവും ഈശ്വരഭക്തിയും ഉണ്ടായിരിക്കും. സ്വഭാവദൂഷ്യം അസൂയ ഇവയൊന്നും ഉണ്ടായിരിക്കുകയില്ല.
രോഹിണി നക്ഷത്രക്കാരുടെ ജാതകത്തില്‍ ശനിലഗ്നം 2,5,6,7,10,11 ഈ ഭവങ്ങളില്‍ നിന്നാല്‍ ശനിയുടെ ദശാപഹാരങ്ങളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. അതുപോലെ 5 ന്റെ അധിപനായ ബുദ്ധന്‍ മൗഢ്യം ഇല്ലാതെ ലഗ്നം ഭാവങ്ങളില്‍ ബുദ്ധി സാമര്‍ത്ഥ്യം വളരെ പ്രദര്‍ശിപ്പിക്കും. ജാതകത്തില്‍ ബുധനും ശുക്രനും നല്ല സ്ഥാനങ്ങളില്‍ യോഗം ചെയ്താല്‍ വലിയ ഉന്നതി ലഭിക്കും. ശനിയും ബുധനും ചേര്‍ന്ന് 9 ല്‍ നിൽക്കുകയും രാഹു കുംഭത്തില്‍ വരികയും ചെയ്താല്‍ തീര്‍ത്ഥസ്‌നാന യോഗംമുണ്ടാകും. ചന്ദ്രന്‍ ലഗ്നത്തില്‍ നിൽക്കുന്നത് നല്ലതല്ല എന്നു പറയപ്പെടുന്നു. സൂര്യനും ശനിയും 11ല്‍ നിന്നാല്‍ ദീര്‍ഘയോഗം ഉണ്ടാകും. ചൊവ്വ 7 ല്‍ നിന്നാല്‍ ചൊവ്വ ദശയില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
ഇടവം, മിഥുനം, കന്നി, വൃശ്ചികം, മകരം, കുംഭം എന്നീ ലഗ്നക്കാരുമായും തിങ്കള്‍ ബുധന്‍ വെള്ളി ശനി എന്നീ ആഴ്ചകളിലും ഇടപാടുകള്‍ നല്ല ഫലം തരും. ഈ ആഴ്ചകളില്‍ ചന്ദ്രോഹാര ഏറ്റവും നന്നായിരിക്കും.
രോഹിണി നക്ഷത്രത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍
ഗ്രഹങ്ങളുടെ ഭ്രമണപഥമായ രാശിചക്രത്തിന് 360 ഡിഗ്രികളാണുള്ളത്. ഈ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിക്കുന്നു. ഈ നക്ഷത്രമേഖലകളില്‍ നാലാമത്തെ നക്ഷത്രമേഖലയാണു രോഹിണി. രോഹിണി നക്ഷത്രമേഖലയുടെപരിധിയും മറ്റുനക്ഷത്രങ്ങളുടെ തന്നെപോലെ 13 ഡി. 20 മി. തന്നെയാണ്. അതായത് രാശിചക്രത്തില്‍ 40 ഡിഗ്രി മുതല്‍ 53 ഡിഗ്രി 20 മിനിട്ടുവരെ രോഹിണി നക്ഷത്രമേഖലയാകുന്നു. (ഇടവം രാശി 10 ഡി. മുത. 23 ഡി. 20 മി. വരെ) ചന്ദ്രന്‍ ഈ നക്ഷത്രമേഖലയില്‍ പ്രവേശിക്കുന്നതുവരെയുള്ളകാലയളവിനെ രോഹിണി നക്ഷത്രം എന്നു പറയുന്നു. അതായത് ഒരു ശിശു ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഈ നക്ഷത്രമേഖലയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ആ ശിശു രോഹിണി നക്ഷത്രത്തില്‍ ജനിച്ചുഎന്നു പറയുന്നു. രോഹിണി നക്ഷത്രാധിപന്‍ ചന്ദ്രനും രാശ്യാധിപന്‍ (ഇടവത്തിന്റെ) ശുക്രനുമാകുന്നു.
രോഹിണിയുടെ ഈ മേഖലയെ (13 ഡി. 20 മിനിട്ട്) തന്നെ വീണ്ടും 9 ആയി ഭാഗിച്ച് ആ ഓരോ ഭാഗത്തിനും ഓരോ ഗ്രഹങ്ങളെ അധിപന്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. ഈ വിഭാഗക്കാരെ നക്ഷത്രാപഹാരനാഥന്‍മാര്‍ എന്നും പറയുന്നു. അവയുടെ വിവരണം താഴെ ചേര്‍ക്കുന്നു. ഇടവം 10 ഡിഗ്രി മുതല്‍ 11 ഡി. 6 മി. 40 സെക്കന്റ് വരെ ചന്ദ്രന്‍, 11 ഡി. 6 മി. 40 സെക്കന്റ് മുതല്‍ 11 ഡിഗ്രി 50 മിനിട്ട് 20 സെ.വരെ ചൊവ്വ, 11 ഡി. 53 മി. 20 സെക്കന്റ് മുതല്‍ 13 ഡി. 53 മി. 20 സെക്കന്റ് വരെ രാഹു. 13-53-20 മുതല്‍ 15-40 വരെ വ്യാഴന്‍ 15-40 മുതല്‍ 17-46-40 വരെ ശനി, 17-46-40 മുതല്‍ 19-40 വരെ ബുധന്‍, 19-40 മുത. 20-26-40 വരെ കേതു, 20-26-40 മുതല്‍ 22-40 വരെ ശുക്രന്‍, 22-40 മുതല്‍ 23-20 വരെ രവി. ( നിങ്ങള്‍ ഇതില്‍ ഏതു മേഖലയില്‍ ജനിച്ചു എന്നു കണ്ടുപിടിക്കുക.)
ഈ ഓരോ മേഖലയിലും ജനിച്ചവരുടെ സ്വഭാവങ്ങളില്‍ രോഹിണി നക്ഷത്രനാഥനായ ചന്ദ്രന്റെയും ഇടവരാശ്യാധിപനായ ശുക്രന്റെയും സ്വഭാവവിശേഷതകളും അനുഭവങ്ങളും കാണുമെങ്കിലും അവയെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത് നക്ഷത്രാപഹാരനാഥനാണ്. ഈ ഓരോ മേഖലയില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍ ഈ പ്രകരണത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ളതു നോക്കുക. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വരൂപം പ്രകൃതം, സ്വഭാവസവിശേഷതകള്‍ ഇവയെപ്പറ്റി ജ്യോതിഷത്തിലെ പ്രാമാണികഗ്രന്ഥങ്ങളില്‍ കൊടുത്തിട്ടുള്ള വിവരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. ഹോരാസരം - ശരീരത്തിന്റെ മുകള്‍ഭാഗത്ത് ധാരാളം രോമം ഉള്ളവനും, സമൂഹത്തിന്റെ നേതാവും, മുഖത്തിലും, മുതികിലും, പാര്‍ശ്വവിഭാഗങ്ങളിലും മറുകുള്ളവനും ചലിക്കുന്ന സ്വഭാവമുള്ളവനും, അമ്മയ്ക്ക് അപ്രിയനും, ധനികനും, വിദ്വാനുമായിരിക്കും.
2. ബൃഹത്‌സംഹിത - രോഹിണി നക്ഷത്രത്തില്‍ ജനിച്ചവന്‍ ശൃചിയും, പ്രിയംവദനും, സ്ഥിരബുദ്ധിയും, സ്വരൂപനുമായിരിക്കും.
3. യവനേശ്വരന്‍ - പുത്രസമ്പത്തും, പശുസമ്പത്തും ഉള്ളവനും വിദ്വാനും, ദാനശീലനും, അല്പം സംസാരിക്കുന്നവനും, സ്ഥിരബുദ്ധിയും, കാളയെപ്പോലെ നടക്കുന്നവനും, തേജസ്വിയുമായിരിക്കും രോഹിണി നക്ഷത്രത്തില്‍ ജനിച്ചവന്‍.
4. ബൃഹത്‌സംഹിത - രോഹിണിയുമായി ബന്ധപ്പെട്ടവസ്തുക്കള്‍ - വ്യാപാരം,ഭരണാധികാരി, യോഗി, വണ്ടി ഓടിക്കുന്നവന്‍, പശു, കാള, ജലജന്തുക്കള്‍, കൃഷിക്കാര്‍, പര്‍വ്വതപ്രദേശം, ഐശ്വര്യം.
5. ജാതകപരാജിതം - മറ്റുള്ളവരുടെ രഹസ്യം അറിയാവുന്നവന്‍, കൃശശരീരന്‍, അറിവുള്ളവന്‍, പരസ്ത്രീതത്പരന്‍.
6. ബൃഹത്ജ്ജാതകപദ്ധതി - രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ നേത്രരോഗിയും, കുലശ്രേഷ്ഠനും, ഇഷ്ടമായി സംസാരിക്കുന്നവനും, പാര്‍ശ്വഭാഗങ്ങളില്‍ അടയാളം ഉള്ളവനും, ശുദ്ധമനസ്സും, മാതാവിന് ഇഷ്ടമില്ലാത്തവനും, സുന്ദരനും, ധനവാനുമായിരിക്കും.
7. ഹോര - രോഹിണി നക്ഷത്രത്തില്‍ ജനിച്ചവന്‍ സത്യവക്താവും, പ്രിയംവദനും, സ്ഥിരബുദ്ധിയും, സുന്ദരനും ആയിരിക്കും
8. മരണക്കണ്ടി - സുന്ദരിമാരോടുകൂടി മനസ്സിണങ്ങി പെരുമാറുന്നവനും, കള്ളം പറയാത്തവനും, പ്രശസ്തിയോടുകൂടി ജീവിക്കുന്നവനും, ഭംഗിയായി നെയ്യും പാലും കൂട്ടി ആഹാരം കഴിക്കുന്നവനുമായിരിക്കും, അതുപോലെ തന്നെ ഗുണശീലനും, പറയുന്നത് അനുസരിക്കുന്നവനും, ഇടുങ്ങിയപുരികം ഉള്ളവനും, സുന്ദരനും, പണ്ഡിതനും, എല്ലാകാര്യങ്ങളും അറിഞ്ഞുപ്രവര്‍ത്തിക്കുന്നവനും, ഇടതുവശം മറുകുള്ളവനും, സുന്ദരമായ ശരീരമുള്ളവനുമായിരിക്കും.
രോഹിണി നക്ഷത്രക്കാര്‍ക്ക് ആദ്യ ദശ - ചന്ദ്രദശ 10 വര്‍ഷം തുടര്‍ന്ന്, ചൊവ്വ ദശ 7 വര്‍ഷം, രാഹുദശ 1.8 വര്‍ഷം, വ്യാഴ ദശ 16 വര്‍ഷം, ശനി ദശ 19 വര്‍ഷം, ബുധ ദശ 17 വര്‍ഷം, കേതു ദശ 7 വര്‍ഷം, ശുക്രദശ 20 വര്‍ഷം, രവി ദശ 6 വര്‍ഷം.
ജീവിതത്തില്‍ ക്ലേശകരമായ വര്‍ഷങ്ങള്‍ 5 ആം വര്‍ഷം ജലഭയം, 7 ശത്രുഭയം, 9 ല്‍ മുകളില്‍ നിന്ന് വീഴ്ച, 16 വിഷഭയം, 18 ല്‍ അഗ്നിഭയം, 32 ല്‍ വാതത്താൽ, 55 ല്‍ ചോരഭയം, 57 ല്‍ ജലഭയം, 60 ല്‍ ഉദരരോഗം, 69 ല്‍ സ്‌നേഹിതരാൽ.
90 മത്തെ വയസ്സില്‍ ധനുമാസം കൃഷ്ണപക്ഷം തിങ്കളാഴ്ചയും അത്തം നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം 7 നാഴികയ്ക്ക് സന്നിപാതജ്വരം കൊണ്ട് മരണതുല്യമായ ക്ലേശം.
ശരീരാവയവം - മുഖം, വായ്, നാക്ക്, ടാണ്‍സിൽ, അണ്ണാക്ക്, കഴുത്ത്, കഴുത്തിലെ എല്ല്, കഴുത്തിലെ കശേരുക്കള്‍
രോഗങ്ങള്‍ - തൊണ്ടയടപ്പ്, ചുമ, ജലദോഷം, കാലുകളില്‍ വേദന, സ്തനത്തില്‍ വേദന, തീണ്ടാരി ക്രമമില്ലാതിരിക്കൽ, നീരുകള്‍.
സ്വഭാവസവിശേഷതകള്‍ - പ്രസക്തമായ പെരുമാറ്റം, നല്ല പ്രകൃതം, പ്രകൃതി പ്രേമ സംഗീത വാസന, കലാ താത്പര്യം, സാഹിത്യാഭിരുചി, പൊതുപ്രവര്‍ത്തനം, ദയാലുത, സ്ത്രീ ആസക്തി, വിശ്വസനീയത, മധുരസംഭാഷണം, സ്ഥിരബുദ്ധി, കാഴ്ചയ്ക്ക് സുമുഖന്‍.
തൊഴില്‍ - പൊതു ജനങ്ങളുടെ വേതന ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറികള്‍, ലോഡ്ജുകള്‍, മദ്യശാല, വസ്തുബ്രോക്കര്‍, പഴവര്‍ഗ്ഗങ്ങള്‍, മോട്ടോര്‍കാര്‍, എണ്ണ, പാൽ, ഐസ്‌ക്രീം, കണ്ണാടി, പ്ലാസ്റ്റിക്, സുഗന്ധദ്രവ്യങ്ങള്‍, സോപ്പ്, ചന്ദനം, പെയിന്റ്, ജല ഡൈ (കളര്‍) ആസിഡുകള്‍, കല്യാണദല്ലാള്‍, ജഡ്ജ്, പൊളിഷുകള്‍, നൂൽ, പഞ്ചസാര ഇവയുമായി ബന്ധപ്പെട്ടരിക്കും. രോഹിണിക്കാരുടെ തൊഴിൽ.
രോഹിണിയുടെ 9 നക്ഷത്രാപഹാരങ്ങളെയും അപഹാരനാധന്‍മാരെയും പറ്റി മുന്‍പേ വിവരിച്ചത് ഓര്‍മ്മയുണ്ടല്ലോ. ഇവിടെ അവരുടെ സവിശേഷതകളെപ്പറ്റിപറയാം.
1. ഇടവം 10 ഡിഗ്രിക്കുമേ., 1 നാഴിക മുതല്‍ 5 നാഴികവരെ ജനിച്ചാല്‍ പ്രസക്തമായ പെരുമാറ്റം, മധുരമായ വാക്ക്, ക്ഷീരോത്പന്നങ്ങള്‍, കരിമ്പ്, കപ്പ., ഇവയുമായി ബന്ധം, (ചന്ദ്രന്റെ ദശയിലും അപഹാരങ്ങളിലും ഈ ഫലം വിശേഷിച്ചു അവപഭവപ്പെടും.)
2. 5 നാഴിക മുതല്‍ 9 നാഴിക വരെ സംഗീതവാസന, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കൽ, സ്ത്രീകളില്‍ നിന്ന് നല്ല അനുഭവങ്ങള്‍, പൊതുജനസേവനം, റെസ്റ്റോറന്റ്, ലോഡ്ജുകള്‍, ഹോട്ടൽ, ബാര്‍, നേവി, ചന്ദനം, പശു, മുത്ത്, ആസിഡുകള്‍ ഇവയുമായി ബന്ധം ( ചൊവ്വയുടെ ദശയിലും അപഹാരത്തിലും ഈ ഫലങ്ങള്‍ പ്രകടമായി അനുഭവപ്പെടും) .
3. 9 മുതല്‍ 18 നാഴികവരെ സ്വന്തമായ നിലനിൽപ്പില്ലാതെ പരാശ്രയം, മനശാചാഞ്ചല്യം, പ്ലാസ്റ്റിക്, തുക., കളറുകള്‍, മത്സ്യബന്ധനം ഇവയുമായി ബന്ധം, (രാഹു ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ വിശേഷിച്ച് അനുഭവപ്പെടും.)
4. 18 നാ മുതല്‍ 26 നാ വരെ മനോഹരമായ ആകൃതി വിശേഷം, മാതാവിനോട് കൂടുതല്‍ സ്‌നേഹം, രാഷ്ട്രീയമായ ഉയര്‍ച്ച, ന്യായാധിപത്യം, പഞ്ചസാര, പഞ്ചസാര ചേര്‍ന്ന മിഠായികള്‍, ഇവയുമായി ബന്ധപ്പെട്ടരിക്കും. (വ്യാഴ ദശയിലും അപഹാരങ്ങളിലും ഈ അനുഭവങ്ങൾ വിശേഷിച്ച് ഉണ്ടാകും.)
5. 26 നാഴിക മുതല്‍ 35 - 30 നാഴികവരെ സ്വാര്‍ത്ഥസ്വഭാവം, കുസൃതി, അര്‍തവം, കാലുകളില്‍ വേദന, ബാര്‍, പെട്രോള്‍, എണ്ണ, പെയിന്റ്, തുകല്‍ വ്യവസായം, ഇവയുമായി ബന്ധം. ( ശനി ദശയിലും അപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ വിശേഷമായി ഉണ്ടാകും.)
6. 35 - 30 മുതല്‍ 43 - 30 വരെ പ്രകൃതി സ്‌നേഹം, പൊതുയോഗങ്ങളില്‍ പ്രത്യക്ഷപ്പെട., ഏതു പക്ഷം പിടിച്ചും വാദിക്കാനുള്ള കഴിവ്, ( ബുധദശയിലും അപഹാരങ്ങളിലും ഈ അനുഭവങ്ങള്‍ കൂടുതലായി അനുഭവപ്പെടും.)
7. 43 - 30 മുതല്‍ 46 - 30 വരെ അസ്ഥിര ചിത്തത, ഒന്നിലും വ്യവസ്ഥ ഇല്ലായ്മ, എല്ലായിപ്പോഴും ഉള്ളില്‍ ഭയം, യോഗം, സംസാര ശക്തിയ്ക്കു വൈകല്യം, ഊമകള്‍, പഴവ്യാപാരം, തുകൽ, പെട്രോള്‍ ഇവയുമായി ബന്ധപ്പെട്ട തൊഴില്‍ ( കേതു ദശയില്‍ ഈ ഫലങ്ങള്‍ മുന്നിട്ടു നിൽക്കും)
8. 46 - 30 മുതല്‍ 57 നാഴികവരെ സൗന്ദര്യം, ആകര്‍ഷകത്വം, മധുരസംഭാഷണം, വിനോദം വറ്റാത്ത കല്പനാശക്തി, നെഞ്ചില്‍ വേദന, നീര്, ചുമ, കണ്ണാടി, പ്ലാസ്റ്റിക്, ക്ഷീരോത്പന്നം, പെട്രോള്‍, എണ്ണ, പെയിന്റ്, ജലജന്തുക്കൾ, മത്സ്യബന്ധനം ഇവയുമായി ബന്ധം.
9. 57 നാഴിക മുതല്‍ 60 വിനാഴിക വരെ പര്‌സ്ത്രീ സഹവാസം, ലളിതസാഹിത്യാസ്വാധദനം, തൊണ്ട വേദന, സ്ത്രീകള്‍ക്ക് മുറതെറ്റിയ ആര്‍ത്തവം, ബേക്കറി, സുഗന്ധ ദ്രവ്യങ്ങള്‍, കപ്പല്‍ നിര്‍മ്മാണ ശാല, പഞ്ചസാര, കൃഷി ഇവയുമായി ബന്ധം ( രവി ദശയിലും അപഹാരങ്ങളിലും ഈ കാര്യങ്ങള്‍ മുന്നിട്ടു നിൽക്കും)
രോഹിണിയുടെ 4 നക്ഷത്രപാദങ്ങളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍ ചിലഗ്രന്ഥങ്ങളില്‍ കൊടുത്തിട്ടുള്ളത് താഴെ കൊടുക്കുന്നു. എത്രത്തോളം ശരിയാണെന്ന് തന്നെ പരിശോധിക്കുക.
1. രോഹിണി 1 ആം പാദം തെക്കുവടക്കേ തെരുവില്‍ ജനനം, വീട്ടില്‍ അംഗവൈകല്യമുള്ള ഒരാള്‍ ഉണ്ടാകും, ആടിന്റെ കണ്ണുപോലുള്ള കണ്ണ്, ദാരിദ്ര്യം കാരണം മോഷണ സ്വഭാവം, ഗുഹ്യ രോഗം, ദേഷ്യപ്രകൃതം, ചെറിയ വയറ്.
2. രോഹിണി 2 ആം പാദം തെക്കുവടക്കേ തെരുവില്‍ ജനനം, അടുത്ത് ശിവന്‍ കോവിൽ, ഹരിജനവാസം, കാളപോലുള്ളമുഖം, ഉയര്‍ന്ന മൂക്ക്, കറുത്തമുടി, വിഷമസ്വഭാവം, തടിച്ച കൈകള്‍, മാംസളമായ തോള്‍, വെളുത്ത നിറം.
3. രോഹിണി 3 ആം പാദം നല്ല കണ്ണുകള്‍, നല്ല തലമുടി, മെഴുക്കുള്ള ശരീരം, മധുരമായ വാക്ക്, പ്രൗഢൻ, ഗര്‍വ്വിഷ്ടന്‍, സമര്‍ത്ഥന്‍, കിഴക്കുപടിഞ്ഞാറേ തെരുവില്‍ തെക്കോട്ടുവീട്ടില്‍ അയൽപക്കക്കാരന്‍ ദ്വിഭാര്യന്‍.
4. രോഹിണി 4 ആം പാദം മരിച്ചുപോയ ഭാര്യയെയും പുത്രനെയുംക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നവന്‍, നല്ല നീളമുള്ള മൂക്ക്, ദൃഢ ശരീരന്‍, സ്വജന വിദ്വേഷി, വലിയകാല്, നേര്‍ത്ത തലമുടി.
ശ്രീമാന്‍ അലന്‍ ലിയോ 360 ഡിഗ്രികളിലും ജനിച്ച വ്യക്തികളുടെ സ്വഭാവസവിശേഷതകളെപ്പറ്റി പറയുന്നത് താഴെ കൊടുക്കുന്നു. രോഹിണി നക്ഷത്രം ഇടവരാശിയില്‍ 10 ഡിഗ്രി മുതല്‍ 23 ഡി. 30 മിനിട്ടു വരെ വ്യാപരിച്ചിരിക്കുന്നു.
ഇടവരാശി 11 ഡിഗ്രിയില്‍ ജനിച്ചാല്‍ ധനികന്‍, നിര്‍ബന്ധബുദ്ധി, ഉദാരന്‍, കലാചാതുരന്‍.
12 - ൽ. സ്ഥിര പ്രയത്‌നതാൽപ്പര്യം, അധ്വാനി, പരീക്ഷണപ്രിയനായ ശാസ്ത്രജ്ഞന്‍.
13 - ല്‍ കലാതത്പരന്‍, വ്യവസായ നിപുണന്‍, ഭരണീയരാല്‍ ബഹുമാനിക്കപ്പെട്ടവന്‍
14 - ല്‍ മറ്റുള്ളവരെ സ്വാധീനിക്കുന്ന സ്വഭാവം, ആധ്യത്മിക ചായ്‌വ്, സന്തോഷ പ്രദമല്ലാത്ത വിവാഹബന്ധം
15 - ല്‍ ദയാലു, മതവിശ്വാസം, വിദേശത്ത് ദേഹാന്ത്യം
16 - ല്‍ ദൃഢനിശ്ചയം, കോടതിയില്‍ സ്‌നേഹിതന്‍മാര്‍
17 - ല്‍ നിശ്ചയദാര്‍ഢ്യവും കുശാഗ്രമായ മനസ്സ് നൂതനാശങ്ങള്‍, സമൂഹത്തില്‍ സ്വാധീനം
18 - ല്‍ വലിയ സഹനശക്തി, ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തുന്നവന്‍
19 - ല്‍ പ്രതിഭാശക്തിയും പ്രവര്‍ത്തനശക്തിയും സംഘനേതാവ്
20 - ല്‍ ആത്മവിശ്വാസം, സ്വന്തംഭാഗ്യം, സ്വയം കണ്ടെത്തുന്നവൻ.
21 - ല്‍ പുതിയ പുതിയ ആശയങ്ങള്‍ തോന്നുന്നവൻപ്രസംഗപാടവം
22 - ല്‍ വീട്ടില്‍ സ്ഥാനവും, സ്‌നേഹവും, ജലയാത്ര.
23 - ല്‍ ഉത്കര്‍ഷേഛയും ആഗ്രഹവും, ഏതുതരത്തിലും തന്റെ ആശയങ്ങളെ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടു വരുന്നവന്‍
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട് നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.