ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ജന്മാന്തരപാപമുക്തിയ്‌ക്ക്‌ രാമേശ്വരം


ജന്മാന്തരപാപമുക്തിയ്‌ക്ക്‌ രാമേശ്വരം

ജന്മാന്തരപാപമോചനത്തിന്‌ രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്‌ക്കണം. പ്രശ്‌നപരിഹാരത്തിന്‌ മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്‌ക്കുകയില്ല. തമിഴ്‌നാടിന്റെ തെക്കുകിഴക്ക്‌ തീരത്താണ്‌ രാമേശ്വരം. രാമായണ കാലഘട്ടവുമായി ബന്ധമുള്ളതാണ്‌ രാമേശ്വരം. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്‌ക്കാന്‍ രാമലഷ്‌മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയാതായാണ്‌ കഥ. രാമസേതു എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു. ഈ പ്രദേശത്ത്‌ തിരകളില്ലെന്നും, മുട്ടിന്‌ താഴെ മാത്രം വെള്ളം ഉള്ളതുമാണിവിടത്തെ പ്രത്യേകത. ഈ പ്രദേശത്ത്‌ ആഴം കൂട്ടി കപ്പല്‍ചാല്‍ നിര്‍മ്മിയ്‌ക്കാന്‍ (സേതു സമുദ്രപദ്ധതി) സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ ഇത്‌ സ്ഥാപിയ്‌ക്കാന്‍ ഇത്‌ വരേയും കഴിഞ്ഞിട്ടില്ല. ഇത്‌ നടപ്പിലാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തു. ഈ പ്രദേശത്തെ പവിത്രത കാത്തു സൂക്ഷിയ്‌ക്കാനും അത്‌ നഷ്ടപ്പെടുത്താതിരിക്കുവാനും ഹനുമാന്‍ കളിയ്‌ക്കുന്നു എന്നാണ്‌ പറച്ചില്‍. പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ രാജിവച്ച്‌ പോയി. കൊണ്ടു വന്ന ക്രയിനും മറ്റും സമുദ്രത്തിനടിയിലായി. തമിഴ്‌നാട്‌ രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തെയും പ്രതിസന്ധിയിലാക്കി. പന്ത്രണ്ട്‌ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്‌ രാമേശ്വരത്തെ ശിവലിംഗം. ശ്രീരാമനാണ്‌ രാമേശ്വരത്ത ശിവലിംഗപ്രതിഷ്ട നടത്തിയതെന്ന്‌ പറയപ്പെടുന്നു. സീതയേയും കൊണ്ട്‌ ലങ്കയില്‍ നിന്നും രാമേശ്വരത്തെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ പരിഹരിയ്‌ക്കാന്‍ ശിവലിംഗപ്രതിഷ്ട നടത്തി. മുഹൂര്‍ത്തത്തിന്‌ ശിവലിംഗം കൊണ്ടു വരാന്‍ ഹനുമാന്‌ കഴിഞ്ഞില്ല. എന്നാല്‍ കടല്‍ക്കരയിലെ മണലില്‍ ഉപ്പുവെള്ളം തളിച്ച്‌ സീത ഒരു ശിവലിംഗം ഉണ്ടാക്കി. ആ ലിംഗത്തെയാണ്‌ തത്സമയത്ത്‌ പ്രതിഷ്‌ഠിച്ചത്‌. അത്‌ കഴിഞ്ഞപ്പോള്‍ ഹനുമാന്‍ കൈലാസത്തു നിന്നും ശിവലിംഗവുമായി എത്തിച്ചേര്‍ന്നു. ദുഃഖിതനും കോപാകുലനുമായ ഹനുമാന്റെ മുഖം കണ്ടിട്ട്‌ ആ ശിവലിംഗത്തെ സീതയുണ്ടാക്കിയ ശിവലിംഗത്തിനടുത്തു തന്നെ പ്രതിഷ്‌ഠിച്ചു. രണ്ടു ശിവലിംഗത്തിനും ഇപ്പോള്‍ പൂജ നടക്കുന്നുണ്ട്‌. വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമന്‍ സ്വന്തം കയ്യാല്‍ ഈശ്വരനെ- ശിവലിംഗരൂപത്തെ (ശൈവം) പ്രതിഷ്‌ഠിച്ചതിനാല്‍ വൈഷ്‌ണ-ശൈവ സിദ്ധാന്തികല്‍ ഇവിടെ ആരാധനയ്‌ക്കെത്തുന്ന കാഴ്‌ച കാണാം. ഇങ്ങനെയുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും തീരുകയും പിതൃക്കള്‍ക്ക്‌ നാരായണബലി നടത്തണം എന്നാണ്‌ തത്വം. പക്ഷെ ബ്രാഹ്മണന്‍മാര്‍ അവര്‍ക്ക്‌ മാത്രമേ നാരായണബലി നടത്തുകയുള്ളൂ. മറ്റുള്ള പിതൃക്കള്‍(ഹിന്ദുക്കള്‍) എങ്ങനെയോ പോകട്ടെ എന്നാണ്‌ വെയ്‌പ്പ്‌. ദേവീഭാഗവതത്തില്‍ അത്‌ പലസ്ഥലങ്ങളിലും അത്‌ വായിച്ചാല്‍ പിതൃക്കള്‍ക്ക്‌ മുക്തി കിട്ടുമെന്ന്‌ പറയുന്നുണ്ട്‌. പരീക്ഷിത്ത്‌ മഹാരാജാവിന്‌ പോലും ദേവീഭാഗവതം വായിച്ചപ്പോഴാണ്‌ മുക്തി ലഭിച്ചത്‌. ജ്യോതിശാസ്‌ത്രജ്ഞന്‍മാര്‍ കൈകാര്യം ചെയ്യുന്ന കവടി രാമേശ്വരത്തു നിന്നും ലഭിച്ചതാകുന്നു. ആയതിനാല്‍ വായനക്കാരായ എല്ലാ പുണ്യാത്മാക്കള്‍ക്കും ജന്മാന്തരപാപം തീര്‍ക്കാന്‍ രാമേശ്വരത്തെ ദേവന്‍ അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിയ്‌ക്കുന്നു.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories