കാര്‍ത്തിക നക്ഷത്രക്കാരുടെ സ്വഭാവസവിശേഷതകള്‍
കാര്‍ത്തിക നക്ഷത്രക്കാര്‍ സമൂഹജീവികളാണ്. പരിചയക്കാരുടെയും, സ്‌നേഹിതരുടെയും, ഇടയില്‍ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സത്കാരങ്ങള്‍ നല്‍കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു. മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യുന്നു. ഇടവ ലഗ്നക്കാര്‍ക്ക് ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വലിയ താത്പര്യമായിരിക്കും. പക്ഷെ അവയെ ഉപയോഗിക്കുന്നതിനു പകരം സൂക്ഷിച്ചു വയ്ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നുത്. ഇവര്‍ക്ക് കലാവാസന കൂടുതല്‍ ആയിരിക്കും. ഇടവം രാശിയുടെ അധിപതി ശുക്രനായതുകൊണ്ട് ഇവര്‍ അലങ്കരണത്തിലും വേഷവിധാനത്തിലും ആഭരണ ധാരണത്തിലും തലമുടി ചീകുന്നതിലും, മറ്റും ഒരു പ്രത്യകത വച്ചു പുലര്‍ത്തുന്നു.
പൊതുവെ വലിയ കാര്യങ്ങള്‍ ഒന്നും വേണമെന്ന ആഗ്രഹമില്ല. ഒരു അലസതയും മന്ദഗതിയും ഉണ്ടായിരിക്കും. വളരെ നിര്‍ബന്ധിച്ചാല്‍ മാത്രമെ ഏതെങ്കിലും ഒരു പുതിയ കാര്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ. പക്ഷെ ജോലി ഏറ്റെടുത്തു കഴിഞ്ഞാല്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുകയും പൂര്‍ത്തിയാക്കുന്നതുവരെ സമാധാനമില്ലാതിരിക്കുകയും ചെയ്യും.
കാണാന്‍ ഭംഗിയുള്ള വസ്തുക്കളില്‍ ഇവര്‍ക്ക് വലിയ ആഗ്രഹമുണ്ടായിരിക്കും. ലൈംഗികാസക്തിയും ഉടുത്തൊരുങ്ങി നടക്കിന്നതിനുള്ള ആസക്തിയും ഒട്ടും കുറവായിരിക്കുകയില്ല. പക്ഷെ ആഗ്രഹങ്ങളെ പുറത്തു കാണിക്കാതെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്താനും ഇവര്‍ക്ക് കഴിയും. ധാരാളം വേണമെന്നില്ല, ഉള്ളതു ഉണ്ടായിരിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
ഒരു കാര്യത്തിലും ഇവര്‍ മുന്നിട്ട് ചാടി ഇറങ്ങാറില്ല. പക്ഷെ പ്രവര്‍ത്തനത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ ദൃഢനിശ്ചയത്തോടുകൂടി ലക്ഷ്യത്തില്‍ എത്തും. കാര്യങ്ങള്‍ ആത്മര്‍ത്ഥതയോടെ ചെയ്യും. തളര്‍ച്ച എന്നത് അനുഭവപ്പെടാറില്ല. യന്ത്രം പോലെ തന്നെ പ്രവര്‍ത്തിക്കും.
കഴിവുകള്‍ ഉണ്ടെങ്കിലും സ്വന്തമായൊരു ജോലി തുടങ്ങത്തക്ക മൗലികത ഇവരില്‍ കുറവായിരിക്കും. പക്ഷെ ആരെങ്കിലും ഒരു കാര്യം തുടങ്ങിയിട്ട് ഇവരെ ഏല്‍പ്പിച്ചു കൊടുത്താല്‍ അതിനെ ചുമതലയോടുകൂടി മുന്നോട്ടു കൊണ്ട്പോകും.
ഇവര്‍ക്ക് നിര്‍ബന്ധബുദ്ധിയും, അതിനനുസരിച്ച കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്‍ക്കും. കഷ്ടപ്പാടിനെപ്പറ്റി ഭയമാണെങ്കിലും കുട്ടികളോടും മറ്റും വലിയ സ്‌നേഹം കാണിക്കും. പണമിടപാടുകള്‍ നടത്താന്‍ ഇവര്‍ക്ക് നല്ല കഴിവാണ്. വളരെ കണശക്കാരായിരിക്കും. ധൂര്‍ത്തു ചിലവുകള്‍ ഒന്നും ചെയ്യുകയില്ല. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിനു ഒരു പ്രത്യക വശ്യതയുണ്ടായിരിക്കും.
ഭാവിയെപ്പറ്റി വലുതായി ചിന്തിക്കാന്‍ ഇവര്‍ക്കു അറിയുകയില്ല. അതുകൊണ്ട് ഭാവിയെപ്പറ്റി ഇവര്‍ വലിയ പദ്ധതികള്‍ ഒന്നും തയ്യാറാക്കാറില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തികൊണ്ടു പോകും. അപ്പോഴപ്പോള്‍ വന്നുചേരുന്ന പരിസ്ഥിതികളുമായി ഇവര്‍ വളരെ വേഗത്തില്‍ ഇണങ്ങിച്ചേരും. കാര്‍ത്തികക്കാരുടെ ജന്മരാശി ഇടവമായതുകൊണ്ട് ശനി അനുകൂലമാണ്. അതുകൊണ്ട് വലുതായി തോന്നുന്ന തടസ്സങ്ങളും, അപകടങ്ങളും എല്ലാം ഒടുവില്‍ മംഗളമായി കലാശിക്കും. വിരോധിക്കുന്നുവര്‍ അനുകൂലികളായി മാറും.
ഒരുകാര്യം ആരംഭിക്കുമ്പോള്‍ അതിന്റെ ഫലത്തെപ്പറ്റി പൂര്‍ണ്ണമായി ചിന്തിച്ചിട്ടേ ആരംഭിക്കുകയുള്ളൂ. നല്ല വിട്ടുവീഴ്ചാ മനോഭാവം ഉള്ളവരാണ്. എതിര്‍ത്തുനിന്നാലും ഒടുവില്‍ അനുകൂലരാകും. ആപത്തുകളും, എതിരുകളും അനുഭവപ്പെട്ടാലും വല്ലാതെ നിരാശരാകാറില്ല. ഒടുവില്‍ ഇവര്‍ക്ക് വിജയം ലഭിക്കുകയും ചെയ്യും. പൊതുവെ നീചപ്രവര്‍ത്തികള്‍ ഇവര്‍ക്ക് മടിയാണ്. സൗന്ദര്യ പ്രധാനമായ പ്രവര്‍ത്തികളില്‍ ഇവര്‍ മുന്‍കൈയെടുക്കുകയും ചെയ്യും
വീടിനോടും താന്‍ സമ്പാദിച്ച വസ്തുവിനോടും ഇവര്‍ക്ക് വലിയ മമതയാണുള്ളത്. ഇവര്‍ക്ക് സംഗീതത്തിനോടോ, ചിത്രമെഴുത്തിനോടോ വലിയ താത്പര്യമായിരിക്കും. ഉദ്ധേശ്യ ശുദ്ധിയും ദൃഢ നിശ്ചയവുമൊക്കെ ഉണ്ടെങ്കിലും സ്വഭാവം ചഞ്ചലമായിരിക്കും. ഒരുകാര്യം തിരഞ്ഞെടുക്കുന്നുതില്‍ ഈ സ്വഭാവചാഞ്ചല്യം പ്രകടമാക്കുകയും ചെയ്യും. സ്വതന്ത്ര സ്വഭാവക്കാരായതുകൊണ്ട് മറ്റൊരാളുടെ നിയന്ത്രണം ഇഷ്ടപ്പെടുന്നില്ല. തികഞ്ഞ ഈശ്വര വിശ്വാസികളുമായിരിക്കും. ഇവര്‍ ആരെങ്കിലും തന്നെ തിരസ്‌കരിക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നതുകണ്ടാല്‍ പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കില്ല.
ഇവര്‍ ഭരണസാമര്‍ത്ഥ്യമുള്ളവരാണ്. സ്ത്രീകള്‍ ഈ സാമര്‍ത്ഥ്യം ഗൃഹഭരണത്തില്‍ കാണിക്കും. തൊണ്ട സംബന്ധമായും, ശ്വാസകോശ സംബന്ധമായും ഉദരസംബന്ധമായുമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ജാതകത്തില്‍ ചന്ദ്രനു ബലം കുറവാണെങ്കില്‍ ക്ഷയം ബാധിക്കാം. ഇവര്‍ക്ക് നല്ല ജീവിത പങ്കാളികളെ ലഭിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ഗാര്‍ഹിക ജീവിതം സാമാന്യം തൃപ്തികരമായിരിക്കും.
കാര്‍ത്തിക നക്ഷത്രക്കാര്‍ സ്വപ്രയത്നം കൊണ്ട് മുന്നേറുന്നവരാണ്. ആത്മര്‍ത്ഥത കൂടുതലായതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ ക്ഷോഭിക്കും. ഈ ക്ഷോഭത്തില്‍ ഇവര്‍ വീണ്ടുവിചാരമില്ലാതെ പലതീരുമാനങ്ങളും എടുക്കുകയും ആ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള നിര്‍ബന്ധം മന:പ്രയാസമുണ്ടാക്കുകയും ചെയ്യും. കാര്‍ത്തിക നക്ഷത്രക്കാര്‍ ചന്ദ്രന്റെ ഉച്ചരാശിയിലായതിനാല്‍ മാതാവിന്റെ വാത്സല്യം കൂടുതല്‍ ആയിരിക്കും. സൂര്യന്റെ ഉച്ചരാശി 12 ആയതിനാല്‍ പിതാവിന്റെ ആനുകൂല്യം കുറവായിരിക്കും. സഹോദരകാരകനായ ചൊവ്വ 12 ന്റെ അധിപതിയായതിനാല്‍ സഹോദരന്‍മാരില്‍ നിന്നുള്ള നന്മയും കുറവായിരിക്കും.
ഇവര്‍ക്ക് കഫം കൊണ്ടും പിത്തംകൊണ്ടുമുള്ള രോഗങ്ങള്‍ (ചുമ, വലിവ്, അര്‍ശ്ശസ്സ്, സന്ധിവേദന, കാലുകഴപ്പ്, വയറുവേദന, ക്ഷയം, തലചുറ്റ്, ഗുന്മം) വരാനുള്ള സാധ്യത കൂടുതലാണ്. തണുപ്പു സഹിക്കാന്‍ തീരെ കഴിവുകാണുകയില്ല. ബുധന്‍, ശുക്രന്‍, ശനി എന്നിവ നല്ല ദിവസങ്ങള്‍. ഞായറാഴ്ചയിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ ലാഭമുണ്ടാകുകയില്ല. മകയിരം, പുണര്‍തം, ആയില്യം, എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളും നന്നായിരിക്കുകയില്ല.
കാര്‍ത്തിക നക്ഷത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍
360 ഡിഗ്രി വരുന്ന രാശിചക്രത്തെ 27 നക്ഷത്ര മേഖലകളായിട്ടാണ് വിഭജിച്ചിരിക്കുന്നുത്. അതില്‍ ഒരു നക്ഷത്രമേഖലയുടെ വ്യാപ്തി 13 ഡി. 20 മിനിട്ടാണ്. ഈ നക്ഷത്രമേഖലകളില്‍ മൂന്നാമത്തേതായ കാര്‍ത്തിക മേടത്തില്‍ 26 ഡി 40 മി. മുതല്‍ 40 ഡി വരെ. ( ഇടവത്തില്‍ 10 ഡി വരെ ) വ്യാപിച്ചുകിടക്കുന്നു. രാശിയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ കാര്‍ത്തിക നക്ഷത്രമേഖലയുടെ ഒരു പാദം ( 3ഡി 20 മിനിട്ട് അഥവാ 15 നാഴിക ) മേടം രാശിയിലും ബാക്കി 10 ഡി അഥവാ 45 നാഴിക ഇടവം രാശിയിലും വ്യാപിച്ചുകിടക്കുന്നു. കാര്‍ത്തിക നക്ഷത്രത്തിന്റെ അധിപതി രവിയാണ്. ചന്ദ്രന്‍ കാര്‍ത്തിക നക്ഷത്ര മേഖലയില്‍ ( 26 ഡി 40 മിനിട്ടിനും 40 ഡിഗ്രിക്കും ഇടയ്ക്ക് ) സഞ്ചരിക്കുമ്പോള്‍ ജനിക്കുന്ന ശിശുവിനെ കാര്‍ത്തിക നക്ഷത്രത്തിലെ ശിശുവായി കണക്കാക്കുന്നു.
ഈ നക്ഷത്രം ആകാശത്തില്‍ കൈവട്ടകയുടെ ആകൃതിയില്‍ കാണപ്പെടുന്നു. കാര്‍ത്തിക നക്ഷത്ര മേഖലയെ 9 ആയി വിഭജിച്ച് ആ ഓരോ വിഭജിത മേഖലയ്ക്കും,ഓരോ ഗ്രഹത്തിനും അധിപനായി നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ ആ വിഭജനത്തിനെ നക്ഷത്രാപഹാരം എന്നും അധിപനെ നക്ഷത്രാപഹാരനാഥന്‍ എന്നും പേരു പറയുന്നു. ഇത് നക്ഷത്ര ജ്യോതിഷ വിഷയമാണ്. ( അതുകൊണ്ട് ഇവിടെ വിവരിക്കുന്നു )
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കാര്‍ത്തിക നക്ഷത്രാധിപനായ രവിയുടെയും, രാശ്യാധിപന്‍മാരായ കുജശുക്രന്‍മാരുടെയും നക്ഷത്രാപഹാരനാഥന്‍മാരായി വരുന്ന ഗ്രഹങ്ങളുടെയുംസ്വഭാവ സവിശേഷതകളും സ്വാധീനവും ഉണ്ടായിരിക്കും. സാധാരണക്കാര്‍ക്ക് ഇതുകണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെങ്കലും ജ്യോതിഷാചാര്യന്‍മാര്‍ ഓരോ നക്ഷത്രത്തില്‍ ജനിച്ചവരുടെയും സ്വരൂപ സ്വഭാവ വിശേഷതകളെ ശ്ലോകരൂപത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്. ഇവിടെ കാര്‍ത്തിക നക്ഷത്രത്തിനെപ്പറ്റിയുള്ള ശ്ലോകരൂപം മാത്രം നല്‍കുന്നു.
1. ഹോരാസാരം - ഒരു കാര്യത്തെയും തെറ്റായി ധരിക്കാത്തവനും, ബലവാനും, ചഞ്ചലചിത്തനും, പലതരം ഭക്ഷണം കഴിക്കുന്നുവനും, തേജസ്വിയും, സത്യം പറയുന്നവനും, ധാരാളം വീടുകളില്‍ താമസിക്കുന്നുവനും, അധികം സംസാരിക്കാത്തവനുമായിരിക്കും.
2. ബൃഹത്സംഹിത - അധികം ഭക്ഷിക്കുന്നുവനും, പരസ്ത്രീയില്‍ താത്പര്യമുള്ളവനും, തേജസ്വിയും, പ്രസിദ്ധനുമായിരിക്കും.
3. പരാശരന്‍ - ധര്‍മ്മബുദ്ധിയും, ധനികനും, വിദ്യാസമ്പന്നനും, ബന്ധുക്കളുള്ളവനും, സ്വരൂപനും, പിശുക്കില്ലാത്തവനുമായിരിക്കും.
4. ജാതകപാരിജാതം - തേജസ്വിയും, ജ്ഞാനിയും, വിദ്യാധനനും ആയിരിക്കും.
5. ബൃഹത്ജ്ജാതകപദ്ധതി - കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നുവന്‍ സഹോദരന്‍മാര്‍ കുറവായന്നവനും, ഏകാകിയും, വളരെ ഭക്ഷിക്കുന്നുവനും, അധികം ഭാര്യമാരോടുകൂടിയവനും, നല്ലശരീരവും തേജസ്സുമുള്ളവനുമായിരിക്കും.
6. ബൃഹത്ജ്ജാതകം - ( ഹോര ) വളരെ ഭക്ഷിക്കുന്നുവനും, പരസ്ത്രീയില്‍ താത്പര്യമുള്ളവനും ആയിരിക്കും.
7. മരണക്കണ്ടി - കാര്‍ത്തികയില്‍ ജനിച്ചവര്‍ക്ക് സംസാരിക്കാന്‍ നല്ല കഴിവുണ്ടായിരിക്കും, വിശപ്പു സഹിക്കുകയില്ല. പല പ്രവര്‍ത്തികളും,ചെയ്യാന്‍ കഴിവുണ്ടായിരിക്കും, രാജപ്രതാപമുണ്ടായിരിക്കും, ഗുണവാന്‍ ആയിരിക്കും, ഉപകാരസ്മരണ ഉണ്ടായിരിക്കും, ഈശ്വരഭക്തനായിരിക്കും, സുഖപ്രിയനായിരിക്കും, സ്ത്രീ പ്രിയനും, ഭൂസ്വത്തുമുണ്ടായിരിക്കും, അമ്മയുടെ വാക്കനുസരിക്കുന്നുവന്‍, അസത്യം പറയാത്തവന്‍, കോപിക്കുമെങ്കിലും പെട്ടെന്നു ശാന്തനാകും.
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നുവര്‍ക്ക് പ്രാരംഭദശ സൂര്യദശ 6 വര്‍ഷം, തുടര്‍ന്നു ചന്ദ്രദശ 10 വര്‍ഷം, ചൊവ്വ 7 വര്‍ഷം, രാഹു 18 വര്‍ഷം, വ്യാഴം 16 വര്‍ഷം, ബുധന്‍ 17 വര്‍ഷം, കേതു 7 വര്‍ഷം, ശുക്രന്‍ 20 വര്‍ഷം.
കാര്‍ത്തികയുടെ ഒണ്ടാം പാദത്തില്‍ ( മേടം 26-40മുതല്‍ 30 വരെ ) ജനിച്ചവര്‍ ബന്ധപ്പെടാവുന്ന വസ്തുക്കള്‍.
1. ശരീരാവയവം - ശിരസ്സ്, കണ്ണുകള്‍, ബുദ്ധി, കാഴ്ചശക്തി.
2. രോഗങ്ങള്‍ - മലമ്പനി, വാതപ്പനി, പ്ലേഗ്, സ്മാള്‍പാക്‌സ്, മുറിവ്, മസ്തിഷ്‌കത്തിലെ രക്തസ്രാവം, മുറിവുകള്‍, അപകടം, സ്‌ഫോടനങ്ങള്‍, പ്രമേഹക്കുരുക്കള്‍, തീപിടുത്തം, ( കാര്‍ത്തികയുടെ രാശ്യാധിപനായ ചൊവ്വയും, നക്ഷ്ത്രാധിപനായ സൂര്യനും, അഗ്നി പ്രധാനന്‍മാരും, ഉഷ്ണസ്വഭാവികളും, പിത്തപ്രധാനന്‍മാരും ആയതുകാരണമാണ് മുകളില്‍ പറഞ്ഞ രോഗങ്ങളും, അപകടങ്ങളും കാര്‍ത്തികയുമായി ബന്ധപ്പെടുന്നത്. ചൊവ്വയ്ക്കും, രവിക്കും ജാതകത്തില്‍ ബലമില്ലെങ്കില്‍ അവരുടെ ദശാപഹാരങ്ങളില്‍ മുകളില്‍ പറഞ്ഞ രോഗങ്ങള്‍ ബാധിക്കും.)
3. സവിശേഷതകള്‍ - ബലമുള്ള ശരീരഘടന, ഉത്സാഹതിമിര്‍പ്പ്, കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യാനുള്ള കഴിവ്, ആജ്ഞാശക്തി തോന്നിക്കുന്ന ആകൃതിയും, പ്രകൃതിയും, അറച്ചു നില്‍ക്കാതെയുള്ള മുന്നോട്ടുപോക്ക്, പട്ടാളസ്വഭാവം, നേതൃത്വം നല്‍കാനുള്ള കഴിവ്, വാദിച്ച് സ്വാഭിപ്രായം പ്രാപിക്കാനുള്ള കഴിവ്, അമിതമായ വിശപ്പ്, പരിസ്ത്രീയില്‍ ആഗ്രഹം, പ്രശസ്തി, ആരെയും ആകര്‍ഷിക്കുന്നു വ്യക്തിത്വം.
(മുകളില്‍ പറഞ്ഞ പ്രത്യേകതകള്‍ക്കും കാരണം ചൊവ്വയും, രവിയുമാണ്. ഇവര്‍ക്ക് ജാതകത്തില്‍ ബലമുണടെങ്കില്‍ ഇവരുടെ ദശാപഹാരകാലങ്ങളില്‍ മേല്‍പറഞ്ഞ കഴിവുകള്‍ പ്രകടമാകും.
4. തൊഴിലുകള്‍ - ഭൂമിസമ്പാദനം, വസ്തുവകകള്‍ പൈതൃകമായി ലഭിക്കല്‍, ( ചൊവ്വ, വസ്തുക്കള്‍- സൂര്യന്‍- പിതാവ്) അതുകൊണ്ട് ഇവര്‍ രണ്ടുപേരും ചേരുന്ന കാര്‍ത്തിക നക്ഷത്രക്കാരന് ഇവരുടെ ദശാപഹാരങ്ങളില്‍ പിതാവില്‍ നിന്നു വസ്തുവകകള്‍ ലഭിക്കാന്‍ ഇടയുണ്ട്. ഭയമില്ലായ്മ, ഊഹക്കച്ചവടം, പട്ടാളം, പോലീസ്, അര്‍ധസൈനികസ്ഥാപനങ്ങള്‍, വ്യവസായം, ശസ്ത്രക്രിയ, നേവി, പ്രതിരോധവകുപ്പ്, യാത്ര, കെമിക്കല്‍സ് നിര്‍മ്മാണം, ബോംബ്, പടക്കം, തീപ്പെട്ടി, ഇരുമ്പ്, ഇരുമ്പ്പാത്രങ്ങള്‍, യുദ്ധസാമഗ്രികള്‍, ബാര്‍ബര്‍, മന്ത്രോച്ചാരണം, അഗ്നിഹോത്രം, ഹോമം, യാഗകര്‍മ്മം, സൂര്യദശയിലെ കുജ ഭുക്തിയിലോ കുജദശയിലോ സൂര്യപഹാരത്തിലോ ഈ തൊഴിലുകള്‍ ലഭിക്കുകയോ തൊഴിലുകളില്‍ അഭിവൃദ്ധിഉണ്ടാകുകയോ ചെയ്യും. ഗ്രഹങ്ങള്‍ ദുഷ്ടസ്ഥാനങ്ങളില്‍ ആണ് നില്‍ക്കുന്നുതെങ്കില്‍ ഈ തൊഴിലുകളാല്‍ ക്ലേശവും വരും.
കാര്‍ത്തിക 2,3,4 പാദങ്ങളില്‍ ( ഇടവം 0 ഡിഗ്രി മുതല്‍10 ഡിഗ്രി വരെ) ജനിച്ചവരുമായി ബന്ധപ്പെടുന്ന വസ്തുക്കള്‍.
1. ശരീരാവയവങ്ങള്‍ - മുഖം, കഴുത്ത്, സ്വരാവയവം, ടാണ്‍സില്‍സ്, താഴത്തെമോണ, പാപഗ്രഹങ്ങള്‍ കാര്‍ത്തിക നക്ഷത്രത്തില്‍ വരുമ്പോള്‍ ഈ ശരീരാവയവങ്ങളില്‍ രോഗങ്ങള്‍ അനുഭവപ്പെടും.
2. രോഗങ്ങള്‍- ചെങ്കണ്ണ്, തൊണ്ടരോഗം, കഴുത്തിനുമുകളില്‍ നീര്, നാസാരോഗം.
3. സ്വഭാവസവിശേഷതകള്‍ - സ്‌നേഹിതരോടുകൂടി ഇരിക്കാന്‍ ആഗ്രഹം, ആളുകളുമായി സ്‌നേഹം, അതിഥിസത്കാരത്തില്‍ സന്തോഷം, സുഖപ്രിയം, ഔദാര്യം, പ്രസ-പ്രകൃതി, ബിസിനസ്സ്താത്പര്യം, മാത്സര്യമില്ലാത്ത തൊഴില്‍, ഊഹക്കച്ചവടം, ജനപ്രിയത
അനുകൂലഗ്രഹങ്ങള്‍ ഈ നക്ഷത്രവുമായി ബന്ധപ്പെടുമ്പോഴും സൂര്യദശ ശുക്രാപഹാരത്തിലും, ശുക്രദശ സൂര്യപഹാരത്തിലും, മുകളില്‍ പറഞ്ഞ വിശേഷതകള്‍ അനുഭവപ്പെടും. കാര്‍ത്തിക 2,3,4 പാദങ്ങളുടെ രാശ്യാധിപതി ശുക്രനും, നക്ഷത്രാധിപതി രവിയും ആയതുകൊണ്ടാണ് അവരുടെ ദശാപഹാരങ്ങളില്‍ മുകളില്‍ പറഞ്ഞ ഫലങ്ങള്‍ അനുഭവപ്പെടുന്നത്.
4. തൊഴിലുകള്‍ - സര്‍ക്കാര്‍ ആനുകൂല്യം, ശത്രുവിജയം, ആടയാഭരണാദിലാഭം, വിദേശികളുമായി സമ്പര്‍ക്കം, കിട്ടാക്കടങ്ങള്‍, തിരിച്ചുലഭിക്ക., സംഗീതം, ഡാന്‍സ്, തുടങ്ങിയ മനോഹരസംഭവങ്ങള്‍, കവിത, കലകള്‍, കൊത്തുപണി, ഫോട്ടോഗ്രാഫി, അലങ്കരണം, തോട്ടങ്ങള്‍, മാളികകള്‍, മുതലായവ നിര്‍മ്മിക്കല്‍. ഇന്‍ജിനീയര്‍, കരംപിരിവുകാര്‍, കമ്പിളി വ്യാപാരം, തലമുടി കയറ്റി അയക്കല്‍, ഗുഹ്യരോഗ വിദഗ്ധര്‍.
സൂര്യശുക്രാപഹാരത്തിലോ, ശുക്രദശയിലെ സൂര്യാപഹാരത്തിലോ സൂര്യന്റെ നക്ഷത്രദിവസങ്ങളിലോ, ശുക്രന്റെ നക്ഷത്രദിവസങ്ങളിലോ, ഈ അനുഭവങ്ങള്‍ ഉണ്ടാകും.
കാര്‍ത്തിക നക്ഷത്രത്തിന്റെ പരിധിയായ 13ഡി. 20മി. ( 60 നാഴികയെ ) 9 നക്ഷത്രാപഹാരങ്ങളായി നേരത്തെ വിഭജിച്ചത് ഓര്‍മ്മയുണ്ടല്ലോ. ഇവിടെ ഈ ഓരോ നക്ഷത്രാപഹാരത്തിലും ജനിച്ചവരുടെ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് വിവരിക്കാം.
1. കാര്‍ത്തിക 0 നാഴിക മുതല്‍6 നാഴികവരെ - തന്റേടി, പ്രവര്‍ത്തനസമര്‍ത്ഥന്‍, ഊഹക്കച്ചവടം, പ്ലേഗ്, മസ്തിഷ്‌കജ്വരം, സൈനികസേവനം, പോലീസ്, ശസത്രക്രിയ, പ്രതിരോധവകുപ്പ് ഇവയുമായി ബന്ധം (രാശ്യാധിപനായ ചൊവ്വയുടെ ലക്ഷണങ്ങളും, തൊഴിലുകളുമാണ് താഴെ പറഞ്ഞത്.)
2. 3 നാഴിക മുതല്‍ 8 നാഴിക വരെ - നല്ല മാംസളമായ ശരീരം, പരുക്കള്‍, മുഖക്കുരു, മ.സരിക്കുന്നു മനസ്സ്, സംഗതികള്‍ ഉന്തിനീക്കാനുള്ള കഴിവ്, നേവി, യാത്ര, വ്യവസായോത്പാദനം, കെമിക്കല്‍സ്.
3. 8 നാഴിക മുതല്‍ 11- 30 വരെ - നല്ല ശരീരശക്തി, പട്ടാളചിട്ടയും സ്വഭാവവും, ആജ്ഞാശക്തി, വാദിച്ച് സ്വാഭിപ്രായം സ്ഥാപിക്കാനുള്ള ശക്തി, മലമ്പനി, പൊങ്ങള്‍ പനി, മെനിന്‍ഞ്ചട്ടീസ്, മുറിവ്, അപകടങ്ങള്‍, സ്‌ഫോടനം, തീപ്പെട്ടി, ഇരുമ്പ്, ഇരുമ്പുപാത്രങ്ങള്‍ യുദ്ധസാമഗ്രികള്‍.
4. 11-30 നാഴിക മുതല്‍15 നാഴിക വരെ - അധികഭക്ഷണം, പ്ലേഗ്, വാതപ്പനി, അഗ്നിബാധ, അപകടങ്ങള്‍, പൊള്ളല്‍, പോലീസ്, ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ്
5. 15 നാഴിക മുതല്‍ 20 നാഴിക വരെ - ഊഹക്കച്ചവടം, സ്വാര്‍ത്ഥത, നേത്രരോഗം, ചെങ്കണ്ണ്, ഫോട്ടോഗ്രാഫര്‍, കമ്പിളി വ്യാപാരം, കുഷ്ടരോഗി, ശുശ്രൂഷ
6. 20 നാ. 30വി മുതല്‍ 28.30 നാഴിക വരെ - ഉദാരന്‍, സമൂഹജീവി, ഉത്സാഹി, കഴുത്തിനു മുകളില്‍ നീര്, ശത്രു വിജയം, ആടയാഭരണങ്ങള്‍, സംഗീതം, കല, അലങ്കരണം.
7. 28.30 നാഴിക മുതല്‍ 38 നാഴിക വരെ - സ്വാര്‍ത്ഥത, വിശ്വാസ്യത ഇല്ലാത്തവന്‍, തൊ-രോഗങ്ങള്‍, പതിഞ്ഞ ശബ്ദം, കിടാടക്കടംകൊണ്ടു നഷ്ടം, ചിത്രകാരന്‍, കൊത്തുപണിക്കാരന്‍, കമ്പിളിവ്യാപാരി, വ്യവസായി, ബാര്‍ബര്‍, തലമുടി കയറ്റുമതി.
8. 38 നാഴിക മുതല്‍ 46.30 നാഴിക വരെ - ബുദ്ധിമാന്‍, ഉത്സാഹി, ബിസിനസ്സിനുയോജിച്ച പ്രകൃതം, സൃഷ്ടിപരമായ കഴിവ്, കാ.മുട്ട് നീര്, ബ്രോക്കര്‍, മരുന്നുക്കച്ചവടം, എന്‍ജിനീയര്‍, വസ്തുക്കള്‍ക്ക് വില നിശ്ചയിക്കുന്നു ജോലി.
9. 46 നാഴിക 30 വിനാഴിക മുതല്‍ 48 നാഴിക വരെ - മര്യാദയില്ലാത്ത പെരുമാറ്റം, ദുഷ്‌കീര്‍ത്തി, ശത്രുത്വം, അസൂയ, തിമിരരോഗം, നാസാരോഗം, ഗുഹ്യരോഗ വിദഗ്ദന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍.
10. 48 നാഴിക മുതല്‍ 60 നാഴിക വരെ - ഊഹക്കച്ചവടം, വിജയം, പ്രവര്‍ത്തനസാഫല്യം, സ്‌നേഹിത സമ്പര്‍ക്കത്തില്‍ താത്പര്യം, സര്‍ക്കാര്‍ ആനുകൂല്യം, കിട്ടാക്കടം, വീണ്ടുകിട്ടല്‍, ആടയാഭരണങ്ങള്‍ സമ്പാദിക്കല്‍, കവിത, കലാപാടവം, ഡാന്‍സ്, സംഗീതം.
മുകളില്‍ പറഞ്ഞ പത്തു നക്ഷത്രാപഹാരങ്ങളില്‍ ഓരോ നക്ഷത്രാപഹാരനാഥന്റെ ദശയിലോ അപഹാരത്തിലോ മുകളില്‍ പറഞ്ഞ ഫലങ്ങള്‍ അനുഭവപ്പെടും, ഗ്രഹത്തിനു ബലമുണ്ടെങ്കില്‍ നല്ല ഫലവും ബലമില്ലെങ്കില്‍ ദോഷഫലവും അനുഭവപ്പെടും.
ഇനി കാര്‍ത്തിക നക്ഷത്രത്തിന്റെ ഓരോപാദത്തില്‍ ജനിച്ചവര്‍ക്ക് നാഡീ ഗ്രന്ഥങ്ങളിലും, സാരാവലിയിലും എന്തെന്നു നോക്കാം.
1. കാര്‍ത്തിക ഒണ്ടാം പാദം ( 0 നാഴിക മുതല്‍ 15 നാ വരെ ) - മെലിഞ്ഞു പൊക്കം ഉള്ളവന്‍, ഉയര്‍-തും താണതുമായ നെറ്റി, തെക്കു വടക്കു തെരുവി. പടിഞ്ഞാറു വീട്ടി. നോക്കിയുള്ള ജനനം. (നാഡീഗ്രന്ഥം)
യാത്രാശീലനും, ദുര്‍ബലനും, കുതിരയുടെ മുഖം പോലെയുള്ള മുഖത്തോടുകൂടിയവനും, കുടില ബുദ്ധിയും ആയിരിക്കും. (സാരാവലി)
2. കാര്‍ത്തിക രണ്ടാം പാദത്തില്‍ ജനിച്ചാല്‍ ( 15നാ. മുതല്‍ 30നാ വരെ) - സാമാന്യമായ ശരീരം, കറുത്തനിറം, ഭയന്ന സ്വഭാവം, ദുഷ്ടപ്രവര്‍ത്തികള്‍, നീചന്‍, പ്രകൃതിക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നുവന്‍, കുടില ദൃഷ്ടി. (സാരാവലി)
തെക്കു വടക്കേ തെരുവി. കിഴക്കഭിമുഖമായ വീട്, തെരുവിലെ എട്ടാമത്തെ വീടായിരിക്കും, അടുത്തു പൊട്ടക്കിണര്‍ ഉണ്ടായിരിക്കും, പ്രകൃതി വിപരീത സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. (നാഡീഗ്രന്ഥം)
3. കാര്‍ത്തിക 3ണ്ടാം പാദത്തില്‍ ജനിച്ചാല്‍ കിഴക്കു പടിഞ്ഞാറെ തെരുവില്‍ വടക്കു നോക്കിയുള്ള വീട് അടുത്തു കുളവും, വൃക്ഷങ്ങളും,മടിപിടിച്ച സ്വഭാവം, മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ ശ്രമം,അര്‍ത്ഥമില്ലാത്ത വാക്കുകള്‍, (നാഡീഗ്രന്ഥം)
മടിയന്‍, തലകുനിച്ചിരിക്കുന്നു സ്വഭാവക്കാരന്‍, അല്പബുദ്ധി, കള്ളം പറയുന്നവന്‍, വിപരീതപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍. (സാരാവലി)
4. കാര്‍ത്തിക 4ണ്ടാം പാദത്തില്‍ ജനിച്ചാല്‍ കോമള ശരീരം, മനോഹരമായ മൂക്ക്, വലിയ കണ്ണുകള്‍, ദീര്‍ഘശരീരം, യജ്ഞാദി പ്രവര്‍ത്തനങ്ങളില്‍ താത്പര്യം, ഉറച്ച കൈകാലുകള്‍. ( സാരാവലി )
കാര്‍ത്തിക നക്ഷത്രവുമായി താഴെപ്പറയുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ബന്ധമുണ്ടെണ്ടാണ് ബൃഹത്സംഹിതയില്‍ വിവരിച്ചിട്ടുള്ളത്.
5. വെളുത്ത പുഷ്പം, അഗ്നിഹോത്രി, യാഗകര്‍ത്താവ്, വൈയാകരണന്‍, ഖനി, ജ്യോത്സ്യന്‍, ക്ഷുരകന്‍
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട് നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.