വിവാഹ മുഹൂര്‍ത്തം
" ഇഷ്ടാ: കൃഷ്ണാഷ്ടമീനേന്ദ്വജപിതൃ മരുദന്ത്യോത്തരാ മൂല മിത്രാ:
പ്രോദ്വാഹേ ന കരിയോംഗേ ഹിമ ഗു, രഹികുജാവഷ്ടമേസ്തേ വിഹംഗാ:
മീനാന്ത്യാര്‍ ദ്ധേ, ന്ദുഭ, ഘട, ധനുഷി രവി സ്സഗ്രഹര്‍ക്ഷം ശലാക
ശുക്രാര്യൌ ബാല വൃദ്ധൌ വരജനിഭനിശാമദ്ധ്യ, ജന്മാസ്ത ഖേടാ "
വിവാഹ മുഹൂര്‍ത്തത്തെ സംബന്ധിച്ച ശ്ലോകമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
വിവാഹത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമി നല്ലതാണ്. രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉത്രട്ടാതിയും രേവതിയും അടക്കം പതിനൊന്നു നാളുകള്‍ നല്ലതാണ്.
" വിവാഹേ രോഹിണീ മാനും
മകയുത്തിര മത്തവും
ചോതിയോട് അനിഴം മൂലം
ഉത്രാടവും തഥൈവചാ
ഉത്രട്ടാതിയും നന്ന്‍ രേവതിയും "
എന്നൊരു ഭാഷാ ശ്ലോകവും ഉണ്ട്.
വിവാഹത്തിനു എടുക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ താഴെ പറയുന്നു.
1. മേടം രാശി പാടില്ല
2. മുഹൂര്‍ത്ത രാശിയില്‍ ചന്ദ്രന്‍ പാടില്ല.
3. മുഹൂര്‍ത്ത രാശിയുടെ ഏഴില്‍ ഒരു ഗ്രഹവും പാടില്ല (ഏഴു ശുദ്ധമായിരിക്കണം)
4. മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ പാടില്ല. രാഹുവും ഒഴിവാക്കണം.
5. 'ക' മാസങ്ങള്‍ (കര്‍ക്കിടകം, കന്നി, കുംഭം) പാടില്ല.
6. മീനമാസം 16 മുതല്‍ ബാക്കിയുള്ള ദിവസങ്ങള്‍ പാടില്ല.
7. ധനുമാസം പാടില്ല.
8. മുഹൂര്‍ത്ത ദിവസം അന്നത്തെ നക്ഷത്രത്തില്‍ ഒരു ഗ്രഹവും നില്‍ക്കാന്‍ പാടില്ല.
9. ശലാകാവേധമുള്ള നാളു പാടില്ല.
10. ഗുരുശുക്രന്മാരുടെ ബാലവൃദ്ധതകള്‍ പാടില്ല.
11. വരന്‍ ജനിച്ച നക്ഷത്രം പാടില്ല (വധുവിന്‍റെ നക്ഷത്രമാകാം)
12. അര്‍ദ്ധരാത്രി പാടില്ല.
13. ജന്മരാശിയുടെ ഏഴില്‍ ഏതെങ്കിലും ഗ്രഹം നില്‍ക്കുന്നുവെങ്കില്‍ ആ കാലവും പാടില്ല.
"അഥോത്തരായനേ സൂര്യേ വിവാഹ സ്സമ്പ്രപദ്യതേ
പുത്ര പൌത്രാശ്ച വര്‍ദ്ധന്ത്യേ ധനം ചവിപുലം ഭവേല്‍"
എന്ന ശ്ലോകപ്രകാരം മകരമാസം മുതല്‍ മിഥുനം വരെയുള്ള ഉത്തരായന കാലം വിവാഹത്തിനു വിശേഷമാണെന്ന് വരുന്നു.
ജനുവരിയിലെ വിവാഹമുഹൂര്‍ത്തങ്ങള്‍
2013 ജനുവരി 17 (1188 മകരം 4) വ്യാഴാഴ്ച 8.45 മുതല്‍ 10.15 വരെ (ഉത്രട്ടാതി)
2013 ജനുവരി 18 (1188 മകരം 5) വെളളിയാഴ്ച 9.15 മുതല്‍ 10.15 വരെ (രേവതി)
2013 ജനുവരി 23 (1188 മകരം 10) ബുധന്‍ 8.15 മുതല്‍ 9.45 വരെ (മകയിരം)
ശ്രീ ഗുരു അസ്ട്രോളജി
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com