ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

തൊഴില്‍ ചിന്ത - ചന്ദ്രന്റെ സ്വാധീനം


തൊഴില്‍ ചിന്ത - ചന്ദ്രന്റെ സ്വാധീനം

തലയില്‍ തങ്കകിരീടവും, കഴുത്തില്‍ പേള്‍ നെക്ലേസ്സും, വെള്ള വസ്ത്രവും ധരിച്ച് വെള്ള കുതിരകളാല്‍ വലിക്കു- മൂന്നു ചക്രങ്ങളുള്ള വെള്ള തേരില്‍ യാത്ര ചെയ്യുന്ന രൂപമായിട്ടാണ് ചന്ദ്രനെ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നത്. നിശാകരന്‍, ഔഷധീശന്‍, 27 നക്ഷത്രങ്ങളുടെ ഭര്‍ത്താവ്, സോമന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചന്ദ്രനെ മനസ്സ്, മാതാവ്, ജലം, കഫം, ദേഹം, സൗന്ദര്യം തുടങ്ങിയവയുടെ കാരകനായും കരുതപ്പെടുന്നു.

ഇടവം, കര്‍ക്കിടകം എന്നീ രാശികളില്‍ ജനിച്ചവര്‍ക്കും ചന്ദ്രന്‍ ബലവാനായിരിക്കും. പക്ഷബലമുള്ള ചന്ദ്രനാണെങ്കില്‍ ഇവര്‍ക്ക് നല്ല മനസാന്നിദ്ധ്യം, പാരമ്പര്യങ്ങളെ മാനിക്കല്‍, ദൈവഭക്തി, നല്ല പ്രവര്‍ത്തികള്‍, മനുഷ്യസ്നേഹം, നിയമം അനുസരിക്കുക, രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശാരീരികവും മാനസികവുമായ കഴിവ്, എന്നീ ഗുണങ്ങളുള്ളവരായിരിക്കും. മറിച്ച് ചന്ദ്രന് പാപയോഗമോ, ബലക്കുറവോ ഉണ്ടെങ്കില്‍ ക്ഷമയില്ലായ്മ, തൊഴില്‍സ്ഥലത്ത് മേലധികാരികളുമായും, സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍, അനാരോഗ്യം, മാനസികരോഗങ്ങള്‍, ദേഷ്യം, കഫപ്രകൃത രോഗങ്ങള്‍ എന്നിവ കാണപ്പെടും.

ചന്ദ്രന്റെ സ്വന്തം രാശിയും കാലപുരുഷന്റെ നാലാം രാശിയുമായ കര്‍ക്കിടകത്തെക്കുറിച്ച് കുറിച്ച് ആചാര്യന്‍ പറയുന്നത് അമ്മയുടെ രാശിയെന്നാണ്. കാരകത്വം വച്ച് ചിന്തിക്കയാണെങ്കില്‍ രവി അച്ഛനും ചന്ദ്രന്‍ അമ്മയുമാണ്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിനെ പരിപാലിച്ച് വളര്‍ത്തിയെടുത്ത് ഒരു പൗരനാക്കുന്നത് അമ്മയുടെ കര്‍ത്തവ്യമാണ്. ഇതില്‍ തന്നെ ചന്ദ്രന്‍ സൂചിപ്പിക്കുന്ന തൊഴിലുകള്‍ കണ്ടെത്താം. പരിപാലിക്കുകയെന്നാല്‍ ഒരു നഴ്‌സിന്റെ രൂപം തെളിഞ്ഞു വരുന്നതായി കാണാം. ആയമാരും, കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്ടറും ഇതില്‍ പെടും. കുഞ്ഞിന് സംസാരശേഷി കിട്ടുന്നതിന് മുമ്പ് തന്നെ അതിന്റെ ആംഗ്യങ്ങളില്‍ നിന്നും അമ്മക്ക് കുഞ്ഞിന് എന്താണ് ആവശ്യമെന്നു മനസ്സിലാക്കാന്‍ കഴിയും. അത് ഒരു മനശാസ്ത്രജ്ഞന് മാത്രം കഴിയുന്നതാണ്. കൂടാതെ ഒരു ട്രെയിനര്‍ക്കും. ക്ഷമയോടുകൂടി കുഞ്ഞിന്റെ പരാതികളും ആവശ്യങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കാനും അമ്മക്ക് മാത്രമേ കഴിയുകയുള്ളു. അതിനെ തൊഴിലുമായി ചിന്തിച്ചൂ നോക്കൂ. പല സര്‍ക്കാര്‍ അഥവാ സ്വകാര്യ കമ്പനികളിലും കാണാന്‍ കഴിയുന്ന ഒരു വിഭാഗമാണ് ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റെ്. ആ തസ്തികയില്‍ ഇരിക്കുന്നവരുടെ മിടുക്കായിരിക്കും ആ കമ്പനിയുടെ തന്നെ വിജയം. പല ആവശ്യങ്ങള്‍ക്കുമായി വരുന്നവരെ സമാധാനിപ്പിച്ച് അയക്കാന്‍ കഴിയുന്നവര്‍ മിക്കവരുടേയും ജാതകത്തില്‍ ചന്ദ്രന് നല്ല ബലം ഉണ്ടായിരിക്കും. ഒരു കുഞ്ഞ് ആദ്യമായി വിദ്യ അഭ്യസിക്കുന്നത് അമ്മയില്‍ നിന്നാണ്. അതിനാല്‍ തന്നെ 4-ാം ഭാവത്തിനും ചന്ദ്രനും വിദ്യാഭ്യാസവുമായി വലുതായ ഒരു ബന്ധം തന്നെയുണ്ട്. ഇന്നു പ്രതിഫലം ലഭിക്കാത്ത ഒരു തൊഴിലാണ് അമ്മയെന്നത്. (വാടകക്ക് ലഭിക്കുന്ന അമ്മമാരെയല്ല ഇതില്‍ പരാമര്‍ശിക്കുന്നത്) സ്ത്രീകള്‍ പ്രകൃതി നിയമമനുസരിച്ച് സന്തോഷപൂര്‍വ്വം നിര്‍വഹിക്കുന്ന ഒരു പ്രക്രിയയാണ് ഇത്. എന്താ അതു തന്നെയല്ലേ സോഷ്യല്‍ സര്‍വ്വീസ്. അന്തരിച്ച മഹതിയായ മദര്‍ തെരീസയുടെ ജാതകത്തില്‍ ഉച്ചനായ ചന്ദ്രന്റെ നില സന്താനഭാവമായ അഞ്ചാം ഭാവത്തിലായിരുന്നു. (ലഗ്നം മകരം). അവര്‍ക്ക് എല്ലാവരും മക്കളായിരുന്നു.

സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളായ ഫാഷന്‍ ഡിനൈനിംഗ്, ബ്യൂട്ടി പാര്‍ലര്‍, ഗൈനക്കോളജി തുടങ്ങിയവ ചന്ദ്രനുമായി ബന്ധപ്പെടുത്താം. അതിന് പ്രധാന കാരണം ചന്ദ്രന്‍ ഉച്ചനാവുന്നത് ശുക്രന്റെ രാശിയായ എടവത്തിലായതാണ്. അമ്മയുടെ മറ്റൊരു പ്രധാന കര്‍ത്തവ്യം പാചകവും വീട് സൂക്ഷിക്കലുമാണ്. അതിനാല്‍ പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ (ഹോട്ടല്‍, നുട്രീഷന്‍, ഡയറ്റ്) കൂടാതെ ഇന്റ്റീരിയര്‍ ഡെക്കറേഷന്‍, ഗാര്‍ഡനിംഗ് എന്നിവയും ചന്ദ്രന്റെ വകുപ്പുകളാണ്. 4-ാം ഭാവത്തിന് കുടുംബം വരുന്നതിനാല്‍ വീട്, പാരമ്പര്യ തൊഴില്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താം.

ചന്ദ്രന്റെ മറ്റൊരു കാരകത്വം വാഹനമാണ്. കര്‍ക്കിടകം രാശി ചരരാശിയാണ്. ചരരാശിയെന്നാല്‍ ചലിക്കുന്നത്. പ്രത്യേകിച്ചും വേഗതക്കാണ് പ്രാധാന്യം. ചന്ദ്രന്‍ ഒരോ രണ്ടേകാല്‍ ദിവസം കഴിയുന്തോറും രാശി മാറും. ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും വേഗത ചന്ദ്രനാണ്. അതിനാല്‍ വാഹനവുമായി ബന്ധമുള്ള തൊഴില്‍ ചിന്തിക്കാം. മുന്‍ മുഖ്യമന്ത്രി ശ്രീ കരുണാകരന്റെ ലഗ്നം എടവവും അതില്‍ ഉച്ചനായ ചന്ദ്രനെയും കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ വേഗതയെ കുറിച്ച് പ്രത്യകിച്ചും പരാമര്‍ശിക്കേണ്ടതില്ലല്ലോ. വേഗതക്ക് സൂചിപ്പിക്കുന്ന മറ്റു തൊഴിലുകള്‍ ഇവയാണ്. ഓഹരി വിപണിയെകുറിച്ച് ചിന്തിച്ചു നോക്കൂ. എപ്പോഴാണ് മൂല്യം കൂടുന്നതെന്നോ കുറയുന്നതെന്നോ പറയാന്‍ കഴിയില്ല. വളരെ വേഗത്തിലായിരിക്കും കാര്യങ്ങളുടെ പോക്ക്. എനിക്കറിയാവുന്ന ഒരു ബ്രോക്കറുടെ ഗ്രഹനിലയില്‍ പത്താം ഭാവത്തില്‍ ചന്ദ്രന്‍ ഉച്ചബലവാനായി നില്‍ക്കുന്നു. ചിങ്ങം ലഗ്നം. 12-ാം ഭാവാധിപത്യം വഹിച്ച് എടവം രാശിയില്‍ ചന്ദ്രനും. അത് കാണിക്കുന്നത് എപ്പോള്‍ വേണമെങ്കിലും വ്യയം സംഭവിക്കാം. അതിനാല്‍ രണ്ട് ദിവസങ്ങള്‍ക്കപ്പറും വലിയ ഷെയറുകള്‍ കൈവശം സൂക്ഷിക്കരുതെന്നാണ് ഞാന്‍ ഉപദേശിച്ചത്. അടുത്തത് കച്ചവടമാണ്. പെട്ടെന്നു വിറ്റഴിയുന്ന അത്യാവശ്യ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവ. മീന്‍ വ്യാപാരം രണ്ടു ദിസത്തിനപ്പുറം സൂക്ഷിച്ചാല്‍ മീന്‍ ചീഞ്ഞുപോകും. വെജറ്റബിള്‍സ്, അവയും അതിനാല്‍ സൂക്ഷിക്കാന്‍ കഴിയാത്തവയാണ്. ഇതേപോലുള്ള കച്ചവടം ചന്ദ്രനുമായി ബന്ധപ്പെട്ടവയാണ്. ചുരുക്കത്തില്‍ രണ്ടോ മൂന്നോ ദിവസത്തികം നടക്കേണ്ടവയെല്ലാം ചന്ദ്രനുമായി ബന്ധപ്പെടുത്താം. ഇന്നത്തെ കൊറിയര്‍ ബിസ്സിനസ്സ്, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, ഇന്റ്റര്‍നെറ്റ് തുടങ്ങിയവും ഇതില്‍ വരും. മറ്റൊരു പ്രധാന തൊഴില്‍ ഫോട്ടോഗ്രാഫിയാണ്. അതും ചന്ദ്രന്റെ വകയാണ്. ചന്ദ്രന്റെ ഭൂതം ജലമാണ്. രാശിയും ജലവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ നേവല്‍, ജലഗതാഗതം, ഷിപ്പിംഗ്, തുടങ്ങിയവയും, കെമിക്കല്‍സ് ബന്ധപ്പെട്ട മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന മെഡിക്കല്‍ ഫീല്‍ഡും ചന്ദ്രനുമായി ബന്ധപ്പെടുത്താവുന്നതാണ്.

മുകളില്‍ പരാമര്‍ശിക്കാത്ത കുറച്ച് തൊഴിലുകള്‍ ഇവയാണ്. ജലം ബന്ധം വന്നതിനാല്‍ സാനിട്ടറിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍, വേസ്റ്റ് വാട്ടര്‍ ബന്ധപ്പെട്ടവ, ചന്ദ്രന്‍ മനകാരകനായതിനാല്‍ മനസ്സികതകര്‍ച്ച നേരിട്ടവരെ ചികിത്സിക്കുന്ന മെന്റല്‍ ഹോസ്പിറ്റല്‍ ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പ്രത്യക്ഷ ദേവതയായ ചന്ദ്രനെ ആരാധിച്ച് തൃപ്തിപ്പെടുത്തുക. വെളുത്ത പട്ട് വെളുത്ത പൂക്കള്‍ വെള്ളിയി. തീര്‍ത്ത ചന്ദ്രപ്രതിമ എന്നിവ ദേവീക്ഷേത്രത്തില്‍ ദാനം ചെയത് ഭജിക്കുക, ചന്ദ്രകാന്തം രത്‌നം ധരിക്കുക, അമ്മയുടെ അനുഗ്രഹം വാങ്ങുക, സ്ത്രീകളെ ബഹുമാനിക്കുക, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുക. തീര്‍ച്ചയായും ചന്ദ്രന്റെ അനുഗ്രഹം ലഭിക്കുന്നതാണ്.


Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories