ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഓഗസ്റ്റ്‌ മാസഫലം


2012 ഓഗസ്റ്റ്‌ മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് സംഭവിക്കുന്ന രാശി മാറ്റങ്ങള്‍ ഇവയാകുന്നു. 5 ന് ഉച്ചക്ക് ശനി തന്റെ ഉച്ച ക്ഷേത്രമായ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. 14 - നു രാവിലെ ഒന്നര മാസത്തോളം കന്നി രാശിയില്‍ സഞ്ചരിച്ച കുജന്‍ തുലാം രാശിയിലേക്ക് കടക്കുന്നു. ഉച്ചസ്തനായ ശനിയോട് യോഗം ചെയ്യുന്നു. 16 - നു വൈകുന്നേരം രവി തന്റെ സ്വക്ഷേത്രവും മൂലത്രികോണവുമായ ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നു. 29 - നു മൗഡ്യവാനായ ബുധന്‍ കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് കടക്കുന്നു. സ്വക്ഷേത്ര ബലവാനായ രവിയോട് യോഗം ചെയ്യുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയില്‍ ജനിച്ചവര്‍ക്ക്‌ ഈ മാസം അത്ര ഗുണകരമല്ല. മാസാദ്യം ഏഴിലേക്ക് വരുന്ന ശനി കണ്ടകനായതുകൊണ്ട് ധനനഷ്ടം, മാനഹാനി ഇവ പറയാമെങ്കിലും ഉച്ചസ്ഥനായ ശനിയായതുകൊണ്ട് ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും. മാസമദ്ധ്യം മുതല്‍ ഗുണഫലങ്ങള്‍ കുറഞ്ഞിരിക്കും. ചിലവ് വിചാരിച്ചതിലധികം ഉയരുവാന്‍ സാധ്യതയുണ്ട്. തൊഴില്‍സംബന്ധമായ് ശത്രുശല്യങ്ങളുമുണ്ടാകുവാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാത്തത്തില്‍ വ്യസനം അനുഭവപ്പെടും. പ്രണയകാര്യങ്ങള്‍ക്ക് ഉത്കൃഷ്ടമായ സമയമാണ്. മാസാവസാന സമയം സന്താനങ്ങളെക്കുറിച്ച്മ നസ്താപപ്പെടുവാനുമുള്ള സാധ്യത കാണുന്നു.

അനുകൂല ദിനങ്ങള്‍ : 1,2,3,4,5,9,10,14,15,20,22,23,29,30

ഇടവക്കൂറ് (കാര്‍ത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിക്കാര്‍ക്ക് ഈ മാസം താരതമ്യേന നല്ല മാസമാണ്. ശത്രുക്കളുടെമേല്‍ വിജയം വരിക്കുവാന്‍ സാധിക്കും. മനശ്ചാഞ്ചല്യം മാറി പുതിയ പാതയിലൂടെ സഞ്ചാരം ആരംഭിക്കും. ദൈവാധീനക്കുറവുണ്ടെങ്കിലും ഒരു മാറ്റം അനുഭവപ്പെടും. വ്യാപാരങ്ങളിലൂടെ ലാഭം ഉണ്ടായേക്കാം. മാസമദ്ധ്യത്തോടെ കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും. പങ്കാളിയുമായ് വളരെ നല്ല ബന്ധത്തിലായിരിക്കും. പരസ്പര സഹകരണത്തോടെ കുടുംബത്തില്‍ പല കാര്യങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടെത്തും. പണം കയ്യില്‍ വരുവാനുള്ള സാധ്യതയുണ്ട്. ബന്ധുകളില്‍ നിന്ന് അനാവശ്യമായ ഇടപെടലുകള്‍ അലോസരങ്ങള്‍ സൃഷ്ടിച്ചേക്കാം. വിവാഹ ആലോചനകകള്‍ക്ക് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായേക്കും.

അനുകൂല ദിനങ്ങള്‍ : 3,4,5,6,11,12,16,17,25,23,24,25,31

മിഥുനക്കൂറ് (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

ഈ രാശിക്കാര്‍ക്ക്‌ ഈ മാസം പകുതിയോടെ വളരെ ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാസാദ്യം തുലാത്തിലെത്തുന്ന ശനി ദോഷഫലങ്ങള്‍ കാര്യമായ് പ്രദാനം ചെയ്യില്ല. ദൈവാധീനക്കുറവ് കണക്കിലെടുത്ത് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ടുവട്ടം ചിന്തിക്കുക. വിവാഹ ആലോചനകളില്‍ പുരോഗതിയുണ്ടാകും. വിവാഹിതര്‍ക്ക് ഈ മാസം പങ്കാളിയില്‍ നിന്ന് വളരെ നല്ല ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ ഈ സമയം കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ പെടാതെ സൂക്ഷിക്കുക. അവസരോചിതവും ബുദ്ധിപരവുമായ സംസാരം ഒരു പരിധിവരെ നിങ്ങളെ രക്ഷിച്ചേക്കും.

അനുകൂല ദിനങ്ങള്‍ : 6,7,8,9,10,11,14,15,18,19,24,25,26,27,28

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കര്‍ക്കിടകരാശിക്കാര്‍ക്ക്‌ ദൈവാധീനം വേണ്ടുവോളം ഉണ്ടെങ്കിലും ഈ മാസം തീരെ അനുകൂലമായിരിക്കില്ല. കണ്ടകശനി കലഹങ്ങള്‍ ഉണ്ടായേക്കും. ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ധനനഷ്ടം ഉണ്ടായേക്കാം. മാസമദ്ധ്യം മുതല്‍ ജോലിയില്‍ വളരെ പുരോഗതിയുണ്ടാകും. മറ്റുള്ളവര്‍ക്ക് ജാമ്യം നില്‍ക്കുക, കടം കൊടുക്കുക മുതലായവ നിങ്ങളെ നഷ്ടത്തില്‍ കൊണ്ടെത്തിക്കും. വാഹനങ്ങളില്‍ നിന്ന് ലാഭമുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ചെലവും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും. ഊഹകച്ചവടങ്ങളില്‍ ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചാല്‍ ലാഭം ലഭിച്ചേക്കാം.

അനുകൂല ദിനങ്ങള്‍ : 1,2,8,9,10,11,12,16,17,20,21,26,27,28,29,30

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക)

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമാണെങ്കിലും ഗുണാനുഭവങ്ങള്‍ കൂടിയിരിക്കും. മാസാദ്യം മൂന്നില്‍ ഉച്ചത്തിലെത്തുന്ന ശനി ഏഴരശനിയുടെ കഷ്ടപ്പാടുകളില്‍ നിന്ന് മുക്തി തരും. വാഹനലാഭം, ധനലാഭം മുതലായവ പ്രദാനം ചെയ്യും. മാസത്തിന്‍റെ പകുതിക്കു ശേഷം അനാവശ്യമായ സഞ്ചാരങ്ങള്‍ , ചെറിയ അസുഖങ്ങള്‍ മുതലായവ തന്നേക്കും. ജോലിയില്‍ പുരോഗതിയും ഉത്സവബത്ത പോലുള്ള ധനലാഭവും പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് അനുയോജ്യമായ ആലോചനകള്‍ വരും. വിവാഹിതര്‍ക്കും ഉത്കൃഷ്ടമായ അനുഭവങ്ങളും ഉണ്ടാകും.

അനുകൂല ദിവസങ്ങള്‍ : 1,2,3,4,5,11,12,13,14,15,18,19,22,23,28,29,30,31

കന്നിക്കൂറ് (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക)

കന്നിരാശിക്കാര്‍ക്ക്‌ ഈ മാസം താരതമ്യേന അനുകൂലമാണ്. ദൈവാധീനമുള്ള സമയമായതുകൊണ്ട് എല്ലാ കാര്യങ്ങളിലും അനുകൂലതയുണ്ടെങ്കിലും രണ്ടില്‍ ഉച്ചത്തില്‍ എത്തുന്ന ശനി ചെറിയ തടസങ്ങള്‍ തന്നേക്കാം. എന്നിരുന്നാലും ബുദ്ധിപരമായ നിക്ഷേപങ്ങള്‍ക്ക് ഈ സമയം അനുയോജ്യമാണ്. മാസത്തിന്‍റെ രണ്ടാം പകുതിയില്‍ തൊഴില്‍ സംബന്ധമായി കുറച്ചു അനുകൂലമാണെിലും ധനനഷ്ടം ഉണ്ടാകാതെയും അമിതചിലവ് ഉണ്ടാകാതെയും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത കാണുന്നു. സംസാരത്തില്‍ മിതത്വം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്.

അനുകൂല ദിവസങ്ങള്‍ : 3,4,5,6,7,13,14,15,16,17,20,21,24,25

തുലാക്കൂറ് (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക)

ഈ രാശിക്കാര്‍ക്ക്‌ എട്ടില്‍ നില്‍ക്കുന്ന ഗുരു ആരോഗ്യപരമായ കാര്യങ്ങളില്‍ കഷ്ടതകള്‍ തരുമെങ്കിലും ജന്മശനിയുടെ ദോഷങ്ങള്‍ കഠിനമായ് ഉണ്ടാവുകയില്ല. കര്‍മ്മത്തില്‍ അഭിവൃദ്ധിയുണ്ടാകുമെങ്കിലും ദൈവാധീനക്കുറവ് മനസ്സില്‍ കണ്ടു പുതിയ സംരംഭങ്ങളില്‍ എടുത്ത്‌ ചാടാതിരിക്കുക. വിവാഹ ആലോചനകളില്‍ താമസം ഉണ്ടാകുവാന്‍ സാധ്യതകാണുന്നു പ്രണയിക്കുന്നവര്‍ക്ക് ഈ മാസം അത്ര അനുകൂലമല്ല. മാസത്തിന്‍റെ പകുതിക്ക് ശേഷം കര്‍മ്മ രംഗത്ത്‌ നിന്നു ധനലാഭം, പ്രശംസ മുതലായവ പ്രതീക്ഷിക്കാം. ധനയോഗവും കാണുന്നു.

അനുകൂല ദിവസങ്ങള്‍ : 6,7,8,9,10,16,17,18,19,22,23,26

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

ഈ രാശിയില്‍ ജനിച്ചവര്‍ക്ക്‌ ഈ മാസം വളരെ അനുകൂലമാണ്. മാസാദ്യം ഏഴര ശനി തുടങ്ങുമെങ്കിലും ഉച്ചസ്ഥനായ ശനിയായതുകൊണ്ട് കാര്യമായ അരിഷ്ടതകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് ഉന്നതരുടെ പ്രശംസക്ക് പാത്രമാകും. ധനലാഭമുണ്ടാകുമെങ്കിലും ധനം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിച്ചു ചിലവഴിക്കേണ്ടാതാണ്. മാസത്തിന്റെ പകുതിക്ക് ശേഷം ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. നല്ല വിവാഹാലോചാനകള്‍ക്കും, വിവാഹം ഉറപ്പിക്കുന്നതിനും സാധ്യത കാണുന്നു. വിവാഹിതര്‍ക്ക് പങ്കാളിയുമായി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കും.

അനുകൂല ദിനങ്ങള്‍ : 1,2,8,9,10,11,12,18,19,20,21,24,25,29,30

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനുരാശിക്കാര്‍ക്ക് ദൈവാധീനക്കുറവുള്ള സമയമാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കടം വാങ്ങുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പതിനൊന്നിലേക്ക് പ്രവേശിക്കുന്ന ശനി കാര്യങ്ങളില്‍ അനുകൂലത തരും. വിവാഹം ആലോചിക്കുന്നവര്‍ക്ക് കാര്യതടസ്സം അനുഭവപെട്ടേക്കാം. ഭാര്യാകലഹം ഉണ്ടാകുവാന്‍ സാധ്യതയുള്ളതുകൊണ്ട് സംസാരത്തില്‍ വളരെ വിനയം പ്രകടിപ്പിക്കേണ്ടാതായും ക്ഷിപ്രകോപം നിയന്ത്രിക്കേണ്ടതുമാണ്. വരവ് അറിയാതെ ചിലവ് ചെയ്യുന്നത് ഭാവിയില്‍ കുഴപ്പങ്ങളിലേയ്ക്ക് നയിക്കും ഈശ്വര ഭജനം വളരെ അനിവാര്യമായ സമയമാണിത്.

അനുകൂലദിവസങ്ങള്‍ : 3,4,5,11,12,13,14,15,20,21,22,23,26,27,28

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക)

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ദൈവാധീനമുണ്ടെങ്കിലും കാര്യങ്ങള്‍ അത്രക്ക് അനുകൂലമായിരിക്കില്ല. മാസാദ്യത്തില്‍ കണ്ടകശനി തുടുങ്ങുന്ന ഇവര്‍ക്ക് ഈ മാസം തികച്ചും പ്രതികൂലമായിരിക്കും. ആരോഗ്യസംബന്ധമായ കാര്യെങ്ങളില്‍ ശ്രദ്ധിക്കുകയും അസമയത്തുള്ള സഞ്ചാരം ഒഴിവാക്കേണ്ടതുമാണ്. പോലീസ്, നീതിന്യായവകുപ്പ് തുടിങ്ങിയവയില്‍ നിന്നു തിക്തഅനുഭവങ്ങള്‍ ഉണ്ടായേക്കാം. വിവാഹാലോചനകല്‍ വരുമെങ്കിലും കാര്യവിഘ്‌നം അനുഭവപ്പെട്ടേക്കാം. ധനമോ ദ്രവ്യേങ്ങളോ കളവ് പോവാതെ ശ്രദ്ധിക്കേണ്ടതാണ്. കര്‍മ്മരംഗത്തു സൂക്ഷമത പ്രകടിപ്പിക്കേണ്ടതാണ്.

അനുകൂലദിവസങ്ങള്‍ : 1,2,6,7,13,14,15,16,17,22,23,24,25,28,29,30

കുംഭക്കൂറ് (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരുരുട്ടാതി ആദ്യ 45 നാഴിക)

കുംഭരാശിക്കാര്‍ക്ക് ഈ മാസം ഗുണദോഷസമ്മിശ്രമാണ്. കുറച്ചു നാളുകളായ് അലട്ടിയിരുന്ന രോഗങ്ങളില്‍ നിന്ന് ശാന്തി ലഭിക്കും. കര്‍മ്മരംഗത്ത് പ്രമോഷന്‍ കിട്ടുവാനുള്ള സാധ്യത കാണുണ്ടെങ്കിലും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ചുമലില്‍ വന്നു ചേരും. ശത്രുക്കള്‍ കൂടുവാനുള്ള സാധ്യതകാണുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ പെരുമാറ്റം തെറ്റിദ്ധരിക്കുവാനും സാധ്യതയുണ്ട്. മനസുഖം കുറഞ്ഞിരിക്കും. വിവാഹം ആലോചിക്കുന്നവ.ക്ക് അനുയോജ്യമായ ആലോചനകള്‍ വരും. വിവാഹിതര്‍ക്ക് സന്തോഷം നല്‍ക്കുന്ന മാസമാണിത്. സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും.

അനുകൂലദിവസങ്ങള്‍ : 3,4,5,8,9,10,16,17,18,19,24,25,26,27,28,31

മീനക്കൂറ് ( പൂരുരുട്ടാതി അവസാന 15 നാഴിക, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാര്‍ക്ക്‌ ഈ മാസം തീരെ അനുകൂലമല്ല. ദൈവാധീനക്കുറവ് കാര്യങ്ങളെ തകിടം മരിക്കും. എല്ലാ രംഗത്തും കാര്യവിഘ്നം അനുഭവപ്പെടും. ധനപരമായും ആരോഗ്യപരമായും വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്‌. കടം കൊടുക്കുക, ജാമ്യം നില്‍ക്കുക, ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് നഷ്ടം സംഭവിക്കുവാന്‍ സാധ്യത കാണുന്നു. ബന്ധുജനങ്ങളുമായ് ആഘോഷങ്ങളില്‍ പങ്കെടുക്കും. അവിചാരിതമായ്‌ ധനം വന്നു ചേരുമെങ്കിലും അതി വ്യയം ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

അനുകൂല ദിവസങ്ങള്‍ : 1,2,6,7,11,12,18,19,20,21,26,27,28,29,30

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories