അനിഴം
അനിഴം നക്ഷത്രക്കാരുടെ സാമാന്യ സ്വരൂപവും സ്വഭാവ സവിശേഷതകളും
ഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗമായ രാശി ചക്രം 360 ഡിഗ്രികളുള്ള ഒരു ദീര്‍ഘ വൃത്തമാണ്. ഈ ദീര്‍ഘ വൃത്തത്തില്‍ കൂടിയാണ് ഗ്രഹങ്ങള്‍ ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 360 ഡിഗ്രികളുള്ള രാശി ചക്രത്തെ 13 ഡിഗ്രി 20 മിനിട്ടുകള്‍ വീതമുള്ള 27നക്ഷത്രമേഖലയായും 30 ഡിഗ്രികള്‍ വീതമുള്ള 12 രാശി മേഖലകളായും വിഭജിച്ചിരിക്കുന്നു. ഈ നക്ഷത്രമേഖലകളില്‍ 17മത്തെതാണ് അനിഴം അതായത് അനിഴം നക്ഷത്രം രാശി ചക്രത്തില്‍ 2,3 ഡിഗ്രി 20 മിനിട്ടു മുതല്‍ 226 ഡിഗ്രി 40 മിനിട്ടു വരെ വ്യാപിച്ചു കിടക്കുന്നു. രാശി വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ അനിഴം നക്ഷത്രം വൃശ്ചികരാശിയില്‍ 3 ഡിഗ്രി 20 മിനിട്ടു മുതല്‍ 16 ഡിഗ്രി 40 മിനിട്ടുവരെ വ്യാപിച്ചു കിടക്കുന്നു. അതായത് അനിഴം രാശി ചക്രത്തില്‍ സന്നരിക്കുമ്പോള്‍ 218 ഡിഗ്രി 20 മിനിട്ടിനും 226 ഡിഗ്രി 40 മിനിട്ടിനുമിടയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ആ ശിശു അനിഴം നക്ഷത്രത്തില്‍ ജനിച്ചതായി കണക്കാക്കുന്നു. നിങ്ങളുടെ നക്ഷത്രം അനിഴമാണല്ലോ. അതുകൊണ്ട് നിങ്ങള്‍ ജനിച്ച സമയത്ത് ചന്ദ്രന്‍ രാശിചക്രത്തില്‍ 213 ഡിഗ്രി 20 മിനിട്ടിനും 226 ഡിഗ്രി 40 മിനിട്ടിനും ഇടയില്‍ സഞ്ചരിക്കുന്നു എന്നു മനസ്സിലാക്കാം. ഇനി നിങ്ങള്‍ക്ക് ജാതകമുണ്ടെങ്കില്‍ അതെടുത്തു നോക്കുക. അതില്‍ വൃശ്ചികരാശിയില്‍ ച എന്ന് അടയാളപ്പെടുത്തിയിരിക്കും. അനിഴം നക്ഷത്രത്തിന് സംസ്‌കൃതത്തില്‍ അനുരാധ എന്നു പറയുന്നു.അനിഴം നക്ഷത്രാധിപന്‍ ശനിയും രാശ്യാധിപന്‍ ചൊവ്വയുമാണ്. അതുകൊണ്ട് അനിഴം നക്ഷത്രക്കാരില്‍ ശനിയുടെയും, ചൊവ്വയുടെയും സ്വഭാവ സവിശേഷതകള്‍ കാണുവാന്‍ സാധിക്കും. അനിഴം നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍ താഴെ വിവരിക്കുന്നു. ഈ സവിശേഷത നിങ്ങളില്‍ എത്രമാത്രമുണ്ടെന്നു പരിശോധിക്കുക.
അനിഴം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിപരീത പരിത:സ്ഥിതികളെയും നേരിടേണ്ടി വരുന്നതുകൊണ്ട് മത്സരിച്ചു തന്നെ മുന്നേറേന്നാതായി വരുന്നു. അങ്ങനെയാണെങ്കിലും സഹജീവികളോട് ഇവര്‍ വിരോധം ഭാവിക്കാതെ വലിയ കാരുണ്യം കാണിക്കുന്നവരാണ്. വിപരീതമായ ചുറ്റുപാടുമായി ഏറ്റു മുട്ടേണ്ടി വരുന്നതുകൊണ്ട് ഇവരില്‍ എപ്പോഴും ഒരു വിഷാദാത്മകത്വം നിലകൊള്ളുന്നു. താന്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു തന്നെ ഇവര്‍ തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ തന്നെ ഇവരുടെ മന:ശക്തിയെ നശിപ്പിക്കും. മാത്രമല്ല ഈ സ്വൈരക്കേടിനെപ്പറ്റി ഇവര്‍ മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
എത്ര കഠിനമായ പരിതസ്ഥിതിയായാലും അടുക്കും ചിട്ടയുമായി പ്രശ്‌നങ്ങളെ നേരിട്ട് അതിനു പരിഹാരം കാണുന്നു. തന്നെ എതിര്‍ക്കുന്നവരോടും,തന്റെ കാര്യങ്ങളില്‍ ഇടപ്പെട്ട് തടസ്സം സൃഷ്ടിക്കുന്നവരോടും ഇവര്‍ കാത്തിരുന്ന് തക്ക സമയത്ത് പ്രതികാരം വീട്ടുന്ന സ്വഭവക്കാരാണ്. ഇവര്‍ ദൃഢനിശ്ചയക്കാരും, പരിശ്രമശീലരുമാണ്. താന്‍ ഏര്‍പ്പെട്ട ജോലി സുഖകരമായി പര്യവസാനിക്കുന്നതുവരെ അതില്‍ തന്നെ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഇങ്ങനെയാണെങ്കിലും എല്ലാ കാര്യങ്ങളിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തിലുള്ള തടസ്സങ്ങളെ ഇവര്‍ക്ക് നേരിടേണ്ടി വരും
ബിസിനസ്സ് കാര്യങ്ങളിലും ഉദ്യോഗത്തിലും ഇവര്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ മേലധികാരികള്‍ ഇവരെ വളരെ ഇഷ്ടപ്പെടുന്നു. പക്ഷെ സ്വന്തം പ്രവര്‍ത്തിയുടെ പൂര്‍ണ്ണാദായഫലം ഇവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല. ശുദ്ധഗതിയും, ആവേശകരവുമായ സ്വഭാവഗുമമാണിതിനു കാരണം. എന്നാല്‍ വാക്കുകളിലെ തര്‍ക്കങ്ങളിലോ ഉള്‍പ്പെടാതെ ഇവര്‍ ഒതുങ്ങിക്കഴിയുന്നു. ഈശ്വരഭക്തിയുള്ള ഇവര്‍ ശാന്തവും, സമാധാനപൂര്‍ണ്ണവുമായ ജീവിതം കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നു. ലഹരിപദാര്‍ത്ഥങ്ങളോട് ഇവര്‍ക്ക് ആര്‍ത്തി കുറവായിരിക്കും.
മാതാവില്‍ നിന്നും, പിതാവില്‍ നിന്നും ഇവര്‍ക്ക് അനുഭവം വളരെ കുറവായിരിക്കും. ജീവിതവൃത്തി അന്വേഷിച്ച് ഇവര്‍ക്ക് സ്വദേശം വിട്ട് പുറത്തേക്കുപോകേണ്ടി വരുന്നു. ഇവര്‍ക്ക് തൃപ്തികരമായ ദാമ്പത്യ ജീവിതം കഴിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ലഭിക്കുന്ന ഭാര്യയും സാധ്വിയും ഈശ്വരഭക്തയുമായിരിക്കും. സന്താനങ്ങളെകൊണ്ട് ഇവര്‍ക്ക് നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
അനിഴം നക്ഷത്രക്കാര്‍ ബന്ധപ്പെടാവുന്ന തൊഴില്‍ ഖനി, എഞ്ചിനീയറിംഗ്, ക്രിമിനല്‍ വക്കീല്‍, ഔഷധം, ശസ്ത്രക്രിയാ വിദഗ്ധന്‍, ഉപകരണസംഗീത വിദഗ്ധന്‍, അച്ചടി ടൈപ്പ്, ഫൗണ്ടറി, നടന്‍, ഹോമിയോപ്പൊതി, തോല്‍വ്യാപാരം, കമ്പിളി വസ്ത്രം, മണ്ണെണ്ണയും, മറ്റു പെട്രോള്‍ ഉള്‍പ്പന്നങ്ങളും,ദന്തഡോക്ടര്‍, ജഡ്ജ്, ജയിലര്‍, പ്ലംബര്‍, കല്‍ക്കരിഖനി, കപ്പലണ്ടി, കടുക്, പരുത്തി ഇവയുമായി ബന്ധപ്പെട്ടിരിക്കും.
അനിഴം നക്ഷത്രക്കാരുടെ തൊഴില്‍
അനിഴം നക്ഷത്രക്കാര്‍ക്ക് വരാവുന്ന രോഗങ്ങള്‍, അനിഴം നക്ഷത്രവുമായി ബന്ധപ്പെടാവുന്ന ശരീരാവയവങ്ങള്‍, ഇടുപ്പിലെ എല്ല്, മൂത്രാശയം,ജനനേന്ദ്രിയങ്ങള്‍, മലദ്വാരം, ജനനേന്ദ്രിയത്തിനടുത്തുള്ള എല്ലുകള്‍ എന്നിവയായതു കൊണ്ട് തീണ്ടാരി ക്രമത്തിലല്ലാതിരിക്കുക, വളരെ വേദനതോന്നും. മലബന്ധം, അര്‍ശ്ശസ്സ് തുടങ്ങിയ രോഗങ്ങള്‍ വരാം. പാപഗ്രഹങ്ങള്‍ പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടപ്പോഴോ, നിങ്ങളുടെ ജാതകത്തിലെ ആറാം ഭവാധിപന്‍ ഈ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടപ്പോഴോ ഈ രോഗങ്ങള്‍ ബാധിക്കാം.
അനിഴം നക്ഷത്രക്കാര്‍ 17 വയസ്സു മുതല് തന്നെ ജീവിതം തുടങ്ങും. 18 വയസ്സിനും 43 വയസ്സിനുമിടയ്ക്ക് ഇവര്‍ക്ക് പല പരിവര്‍ത്തനങ്ങളും ഉണ്ടാകും. 48 വയസ്സിനുശേഷം വ്യത്യസ്തമായ ഒരു ജീവിതം ആരംഭിക്കും.
അനിഴം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ സ്വഭാവശുദ്ധിയുള്ളവരും, വിനീതരും, പ്രസന്നമായ മുഖമുദ്രയുള്ളവരുമായിരിക്കും, ഈശ്വരഭക്തി, ഗുരുഭക്തി,പതിഭക്തി ഇവ ഇവരുടെ സവിശേഷതയായിരിക്കും. കുടുംബത്തിന്റെ അന്തസ്സു നിലനിര്‍ത്തി ഇവര്‍ മാതൃകാ കുടുംബിനികളായി ജീവിതം നയിക്കും.
അനിഴം നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകളെപ്പറ്റി ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ചില വിവരണങ്ങള്‍ കൂടി ഇവിടെ ഉദ്ധരിക്കുന്നു.
1. ഹോരാസാരം: അനിഴം നക്ഷത്രത്തത്തില്‍ ജനിച്ചവര്‍ക്ക് വിശപ്പ്, ദാഹം എന്നിവയെ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കും. എപ്പോഴും ദു:ഖിതനായിരിക്കും, മറ്റുള്ളവരില്‍ ദയാലുവായിരിക്കും, ധര്‍മ്മകാര്യങ്ങളില്‍ നിഷ്ഠയുള്ളവനായിരിക്കും, ആകര്‍ഷകമായ ശരീരാകൃതിയുണ്ടായിരിക്കും,സഞ്ചാരശീലനായിരിക്കും, വീട്‌വിട്ട് പുറത്തു നില്‍ക്കുന്നവനായിരിക്കും, ദാനതത്പരനായിരിക്കും, വീടുവിട്ട് പുറത്തായിരിക്കും താമസം.
2. ബൃഹത്സംഹിത: ശൗര്യം, സമൂഹനേതൃത്വം, സത്‌സംഗം, സഞ്ചാര താത്പര്യം, ശരത് ഋതുവിലുണ്ടാകുന്ന വസ്തുക്കള്‍ ഇവയ്ക്ക് അനിഴം നക്ഷത്രവുമായി ബന്ധമുണ്ട്, അനിഴം നക്ഷത്രക്കാര്‍ വിദേശങ്ങളില്‍ താമസിക്കുന്നവനും, വിശപ്പുള്ളവനും, യാത്രാശീലനുമായിരിക്കും.
3. ജാതകപാരിജാത: പ്രിയമായി സംസാരിക്കുന്നവനും, ധനികനും, സുഖത്തില്‍ താത്പര്യമുള്ളവനും, പൂജ്യനും, യശ്ശസ്സിയുമായിരിക്കും.
4. ഹോരാരത്‌നം: അനിഴം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ നല്ല സ്‌നേഹിതരുള്ളവളും, അഹങ്കാരമില്ലാത്തവളും, പ്രസന്നമായ ശരീരത്തോടു കൂടിയവളും,പ്രഭുത്വമുള്ളവളും, ലളിതമായ വേഷവും ആഭരണവും ഉള്ളവളും, ഒതുങ്ങിയ വയറുള്ളവളും, ഗുരുഭക്തയും, പതിഭക്തിയുള്ളവളുമായിരിക്കും.
5. മരണക്കന്നി: അനിഴം നക്ഷത്രത്തില്‍ ജനിച്ചവന്‍ സുന്ദരനും, സുന്ദരിയായ ഭാര്യയുള്ളവനും, ഈശ്വര ബ്രാഹ്മണഗുരു, മാതൃവിദ്വത്ഭക്തിയുള്ളവനും,സഹായം അഭ്യര്‍ത്ഥിക്കുന്നവരോട് കാരുണ്യമുള്ളവനും, ഉയര്‍ന്ന നാസികയുള്ളവനും, ബുദ്ധിമാനുമായിരിക്കും.
അനിഴം നക്ഷത്രക്കാര്‍ക്ക് പ്രാരംഭദശ ശനിദശ 19 തുടര്‍ന്ന്, ബുധദശ 17 വര്‍ഷം, കേതുദശ 7 വര്‍ഷം, ശുക്രദശ 20 വര്‍ഷം, രവിദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, ചൊവ്വദശ 7 വര്‍ഷം, രാഹുദശ 18 വര്‍ഷം, വ്യാഴദശ 16 വര്‍ഷം.
ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്ന വര്‍ഷങ്ങള്‍ 4ന്നാമത്തെ വര്‍ഷത്തില്‍ ചിലന്തിയാലും, 7മത്തെ വര്‍ഷത്തില്‍ ശ്വാസകോശ രോഗത്താലും, 13 മത്തെ വര്‍ഷത്തില്‍ പട്ടികടിയാലും, 22 മത്തെ വര്‍ഷത്തില്‍ സ്ത്രീകളാലും, 28 മത്തെ വര്‍ഷത്തില്‍ നാല്‍ക്കാലി മൃഗങ്ങളാലും, 33 മത്തെ വര്‍ഷത്തില്‍ ശത്രുവിഷത്താലും, മത്തെ വര്‍ഷത്തില്‍ വയറുവേദനയാലും, മത്തെ വര്‍ഷത്തില്‍ മുഴങ്കാല്‍ വാതത്താലും, 65 മത്തെ വര്‍ഷത്തില്‍ ശ്വാസതടസ്സത്താലും ക്ലേശങ്ങള്‍ അനുഭവപ്പെടാം.
100 മത്തെ വര്‍ഷത്തില്‍ മതു വയസ്സില്‍ ഇടവമാസം കൃഷ്ണപക്ഷം അഷ്ടമിയും ചൊവ്വാഴ്ചയും അനിഴം നക്ഷത്രം ചേര്‍ന്നു വരുന്ന ദിവസം മരണതുല്യമായ ക്ലേശം.
അനിഴത്തിന്റെ ഓരോ ഡിഗ്രിയിലും ജനിച്ചവര്‍ക്ക് താഴെ പറയുന്ന സ്വഭാവവിശേഷതകള്‍ പറയുന്നു. ( ഈ ഫലങ്ങളിലും വ്യക്തികളുടെ സ്വഭാവമനുസരിച്ച് ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകും)
(13-14) രോഗം, ദഹനക്കേട്, വഴക്ക്, ചിന്ത, ക്രിമിനല്‍ കേസ്, അപമാന ഭയം, ശത്രു, പരസ്ത്രീ സംസര്‍ഗം, ശത്രുക്ലേശം, വിഷയഭയം, ദു:ഖം, കലഹം
(15-16-17) രാജഭയം, ബന്ധനം, ക്ഷീണം, ഭാഗ്യഭംഗം, ദുഷ്‌കീര്‍ത്തി, വിഫലയാത്ര, പുത്രരുമായി അഭിപ്രായവ്യത്യാസം, ഉദരരോഗം, വ്യവസായ നഷ്ടം, പൊതു പ്രവര്‍ത്തന പരാജയം,
(18-19) സുഖം, അഭീഷ്ടലാഭം, കാര്യസാഫല്യം, ആരോഗ്യം, സുഖസൗകര്യങ്ങള്‍, പിതൃധനതൊഴില്‍ ഉയര്‍ച്ച പ്രാപ്തി, സര്‍ക്കാര്‍ ബഹുമാനം,അധികാരപ്രാപ്തി, പ്രയത്‌ന വിജയം
(20-21-22) ധനലാഭം, സുഖം, ബന്ധുസമാഗമം, ഉത്തമ ഭാജനം, ദ്രവ്യപ്രാപ്തി, സമൃദ്ധി, സന്തോഷം (23-24) ശോകം, മാനസിക ദു:ഖം, ശരീരപീഢ, കാര്യവിഘ്‌നം, ദ്രവ്യ നാശം, ബന്ധുക്കളുടെ വെറുപ്പ്, പാഴ്ചിലവ്, അമിതവ്യയം, കടബാദ്ധ്യത, ശത്രുപീഢ
(25-26-27) രോഗമുക്തി, സുഖം, ആനന്ദം, വസ്ത്രം, സ.ക്കാരം, ആഹാരസുഖം, സമ്മാനലാഭം, ശയ്യാസുഖം, സ്ത്രീസുഖം, സമ്മാനലാഭം, ഭാഗ്യം(28-29) രോഗം, ദു:ഖം, നേത്രരോഗം, മാനഭംഗം, വസ്തുനാശം, കാര്യ വിഘ്‌നം, കുടുംബക്ലേശം, ധനക്ലേശം,
(30-31) ധനലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രുജയം, മാനസിക സന്തോഷം, ധൈര്യം, അഭീഷ്ടലാഭം, സ്ത്രീസുഖം, വിജയം, ബന്ധുസ്‌നേഹം,ഉദ്യോഗാനുകൂല്യം, പ്രയത്‌നം തുടങ്ങിയ ഗുണദോഷ സമ്മിശ്രാനുഭവങ്ങള്‍ ഉണ്ടാകാനിടയാകും.
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം