ഗ്രഹങ്ങള്‍ ഈ വാരം
2012 നവംബര്‍ 11 മുതല്‍ 17 വരെ ( 1188 തുലാം 26 മുതല്‍ വൃശ്ചികം 02 വരെ )
ആകാശത്ത് ഈ വാരം ചന്ദ്രനെ കൂടാതെ രവിയും ശുക്രനും രാശി മാറുന്നു. രണ്ടു ഗ്രഹങ്ങളും സ്വന്തം നീചരാശിയില്‍ നിന്നും രക്ഷപ്പെടുന്നുയെന്നു പ്രത്യേകതയുണ്ട്. രാജഗ്രഹമായ രവി 16_നു രാവിലെ വൃശ്ചികത്തിലേക്കും ശുക്രന്‍ 17_നു രാവിലെ സ്വന്തം ഗ്രഹമായ തുലാത്തിലേക്കും പ്രവേശിക്കുന്നു. വക്രത്തില്‍ ചലിക്കുന്ന ബുധന്‍ 11 മുതല്‍ മൗഢ്യനും കൂടിയാവുന്നു. സൂര്യനില്‍ നിന്നും അകലുന്നതിനാല്‍ തുലാം രാശിയിലെ ശനിയുടെ മൗഢ്യ 11 ആം തിയതി അവസാനിക്കുന്നു. ഇടവം രാശിയിലെ വ്യാഴന്റെ വക്ര പ്രയാണം തുടരുന്നു.
പ്രധാന ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കയാല്‍ രാഷ്ടീയപരമായി കുംഭം രാശിയില്‍ വരുന്ന റഷ്യ, പോളണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍ പ്രത്യേകിച്ചും അഗ്നി നിമിത്തമുള്ളവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ക്കിടകം രാശിയില്‍ വരുന്ന ചൈനയില്‍ ഭരണാധികാരികള്‍, കലാപകാരികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്കെതിരെ വളരെ ധൈര്യപൂര്‍വ്വമായ ചില നീക്കങ്ങള്‍ നടത്തി മറ്റു രാഷ്ട്രങ്ങളെ കാണിച്ചു കൊടുക്കും.
ആരോഗ്യപരമായി കരള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ രാശിസ്ഥിതി വലിയ ആശ്വാസം പകരും. അവരുടെ അസുഖത്തിന്‍ വലിയ മാറ്റം പ്രതീക്ഷിക്കാം. നൂതന ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് വിധേയമാകാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്.
മേടം, കന്നി, വൃശ്ചികം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഈ വാരം ധനപരമായി വളരെ അനുകുലമായിരിക്കുമെങ്കിലും മറ്റുള്ള കാര്യങ്ങളില്‍ ധൃതി കാണിക്കരുത്. വ്യാഴം അനുകൂലമാണ് എന്ന് കരുതി പ്രധാനപ്പെട്ട കാര്യങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. വേണ്ടി വന്നാല്‍ നഷ്ടം സഹിച്ചും ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
ഇടവം, ചിങ്ങം, ധനു എന്നീ രാശികളില്‍ ജനിച്ചവര്‍ ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരുന്ന സൂര്യന്‍ അടുത്ത വാരം രാശി മാറുകയാണ്. അതിനാല്‍ പൂര്‍ത്തിയാകാത്ത കാര്യങ്ങളുണ്ടെങ്കില്‍ കഴിയുന്നതും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. അതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയതാലും നഷ്ടമുണ്ടാകുന്നതല്ല. ശുഭ ഗ്രഹങ്ങള്‍ അനുകൂലമായി വരുന്നതിനാല്‍ അധികം പരിഭ്രമിക്കേണ്ടതില്ല.
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വാരം ഭാവിയില്‍ വിജയിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പറ്റിയ സമയമാണ്. കാരണം രവി അനുകൂലമായി വരുന്നു എന്നതാണ്. മുമ്പ് സംഭവിച്ച വീഴ്ചകളെ കുറിച്ചും അതിന്റെ കാരണവും വിശകലനം ചെയ്ത് അതിലെ പഴുതുകള്‍ അടയ്ക്കാനാവശ്യമായ പദ്ധതികളും തയ്യാറാക്കാന്‍ ഈ വാരം ഉപയോഗിക്കണം. പക്ഷേ അത് ഉപയോഗത്തില്‍ വരുത്താന്‍ ഈ വാരം നന്നല്ല.
വ്യാഴന്റെ നേതൃത്ത്വത്തിലുള്ള ശുഭഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ കര്‍ക്കിടകം, മകയിരം എന്നീ രാശിക്കാര്‍ക്ക് ഈ വാരം നല്ല ഫലങ്ങള്‍ നല്‍കുന്നതാണ്. ബന്ധുസംഗമങ്ങള്‍ വളരെ സന്തോഷം നല്‍കും. സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ( ഭാര്യ / ഭര്‍ത്താവ്, മക്കള്‍ ) മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ഉല്ലാസയാത്രകള്‍ക്ക് പോകാനും സാധിക്കും. പല ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും.
തുലാം, കുംഭം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ശരിക്കും ആശ്വസിക്കാം. ആഗ്നേയ ഗ്രഹമായ ചൊവ്വയുടെ അനുകൂലമായ രശ്മികള്‍ പതിയുന്നതിനാല്‍ വളരെക്കാലമായി അനുഭവിച്ചു വരുന്ന പല തടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് സഹായങ്ങള്‍ വരുന്നത് അപ്രതീക്ഷിതമായ രീതിയിലായിരിക്കും. അതിനാല്‍ ആരുടേയും ഉപദേശങ്ങള്‍ അവഗണിക്കരുത്.
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് വാരം അത്ര സുഗമായിരിക്കില്ല. ഭാവിയെക്കുറിച്ചും, ബിസിനസ്സിലെ വിജയപരാജയങ്ങളെ കുറിച്ചുമുള്ള ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്തും. അതിനാല്‍ കഴിയുന്നതും തിരക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കൂടുതല്‍ സമയം വീട്ടുകാരടൊത്ത് ചിലവഴിക്കുകയും വിശ്രമിക്കുന്നതും നന്നായിരിക്കും.
| | ഗു ശി | | | TRANSIT CHART 11 നവംബര്‍ 2012 ഞായര്‍ | | | | കു | ബു സ | ര മ | ച ശു |
| | | ഗു ശി | | | TRANSIT CHART 17 നവംബര്‍ 2012 ശനി. | | | | ച കു | ര ബു സ | ശു മ | |
|
|
രാശിയും അവയുടെ നക്ഷത്രങ്ങളും |
 | 1 | മേടം : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ |
 | 2 | ഇടവം : കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര |
 | 3 | മിഥുനം : മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ |
 | 4 | കര്‍ക്കിടകം : പുണര്‍തം കാല്‍ , പൂയ്യം, ആയില്യം |
 | 5 | ചിങ്ങം : മകം, പൂരം, ഉത്രം കാല്‍ |
 | 6 | കന്നി : ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര |
 | 7 | തുലാം : ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ |
 | 8 | വൃശ്ചികം : വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട |
 | 9 | ധനു : മൂലം, പൂരാടം, ഉത്രാടം കാല്‍ |
 | 10 | മകരം : ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര |
 | 11 | കുംഭം : അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ |
 | 12 | മീനം : പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി |
Consult Sivaram Babukumar >>
ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com