മകയിരവും കരിങ്ങാലിയും
ആയുര്‍വേദത്തില്‍ ഖദിരാ എന്നാണ് കരിങ്ങാലിക്ക് പേര്. ഉറച്ചത് എന്നാണ് ആ വാക്കിനര്‍ത്ഥം. മകയിരം നക്ഷത്രക്കാരും ഉറച്ച സ്വഭാവ ഗതിയുള്ളവരായി കാണുന്നു. കരിങ്ങാലികാതല്‍ കൊണ്ടുള്ള കഷായം കൊഴുപ്പിനെ നശിപ്പിന്നതായി കാണുനുണ്ട്. അധികം കൊഴുപ്പില്ലാത്തതും ഉറച്ച ശരീരമുല്ലള്ളവരുമാണ് സാധാരണയായി മകയിരം നക്ഷത്രക്കാര്‍. തൊലിയില്‍ നിന്നെടുക്കുന്ന പേസ്റ്റ് 'കഥഥ്' എന്നാണ് ഹിന്ദിയില്‍ പറയുന്നത്. ഇത് വെറ്റിലയില്‍ ചേര്‍ത്ത് ചവച്ചരയ്ക്കുന്ന രീതി വടക്കെ ഇന്ത്യയില്‍ നിലവിലുണ്ട്.
"ചപലോ വിശാലദേഹോ
ബാല്യെ ശോകാന്വിത പ്രമാദീച
ഉത്സാഹീ സത്യപരോ
ഭീരുര്‍ധനവാന്‍ സുഖീ സൌമ്യെ"
മകയിരം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ചപലതയും പുഷ്ടിയുള്ള ശരീരവും ഉള്ളവനായും ബാല്യത്തില്‍ തെറ്റുകള്‍ ചെയ്യുന്നവനായും ശോകപീഡയുള്ളവനായും കാണുന്നു. ഉത്സാഹവും സത്യവും ഭയവും സമ്പത്തും സുഖവും സൌമ്യതയും ഇവരില്‍ കാണാറുണ്ട്. ഇതാണ് ശ്ലോകത്തിന്‍റെ അര്‍ത്ഥം.
വരാഹ മിഹിരാചാര്യരുടെ ഹോര ശാസ്ത്രത്തില്‍
"ചപലശ്ചതുരോഅഭീ പടുരുത്സാഹീ ധനേ മൃഗേ ഭോഗീ" എന്ന് മകയിരത്തെപ്പറ്റി പറയുന്നു
കുട്ടിക്കാലത്ത് ബുദ്ധിമുട്ടുള്ളവരായും അല്പം അന്തര്‍മുഖരായും പിന്നീട് സ്വപരിശ്രമത്താല്‍ സുഖഭോഗങ്ങള്‍ നേടിയെടുക്കുന്നവരായും മകയിരത്തെ പൊതുവേ കാണുന്നു.
(അക്കേഷ്യ കാറ്റച്യു അക്കേഷ്യ ചുണ്ട്ര (രോട്ട്ലര്‍) വൈല്‍ഡ്, കുടുംബം: മൈമോസേസി)
സംസ്കൃതം: ഖദിര, ഹിന്ദി, ഖൈര്‍കഥ്ഥ, തെലുങ്ക്: ചണ്ഡപെട്ടു, ഖദിരമുമാരാ, മറാഠി: ഖൈര്‍, ഇംഗ്ലീഷ്: Cutch tree, Catechu tree, ബംഗാളി: ഖയെരമ, ഖയെര്‍ഗച്ഛ, തമിഴ്: കങ്കാലി, കന്നഡ: കരഗാലി.
ഒരു ഇടത്തരം വൃക്ഷം. ചന്ദനം പോലെ ഇതിന്‍റെ കാതലായ ഭാഗം കൊണ്ടുണ്ടാക്കിയ കഷായം വറ്റിച്ചെടുക്കുന്നതാണ്, കഥ്ഥ (കാത്ത്). കാതല്‍ കുഷ്ഠഘ്നങ്ങളില്‍ (കുഷ്ഠം, ത്വക് രോഗഹരം) വെച്ചു ശ്രേഷ്ഠമാണ്.
കരിങ്ങാളിക്കാതല്‍ തീ കത്തിച്ചു ഇറ്റിറ്റു വീഴുന്ന രസം ശേഖരിച്ച് നെയ്യും നെല്ലിക്കനീരും തേനും ചേര്‍ത്ത് സേവിക്കുന്നത് കുഷ്ഠരോഗത്തിന് വിശേഷമാണ്.
നീരട്ടിയെണ്ണയില്‍ വിധിപ്രകാരം തേനും നെയ്യും കരിങ്ങാളിക്കഷായവും ചേര്‍ത്ത് 15 ദിവസം സേവിക്കുകയും മാംസരസം മാത്രം സേവിക്കുകയും ചെയ്‌താല്‍ വളരെക്കാലം ജീവിക്കാമെന്ന് അഷ്ടാംഗഹൃദയത്തില്‍ കാണുന്നു.
പ്രമേഹ രോഗികളും അതിസ്ഥൂലശരീരക്കാരും ത്വക്ക്‌രോഗികളും കരിങ്ങാലിക്കാതലിട്ടു വെള്ളം തിളപ്പിച്ച് പലവട്ടം കുളിക്കുന്നത് നന്ന്.
കഥ്ഥ (കാത്ത്) രുചിയുണ്ടാക്കുന്നതും ദീപനവുമാണ്. ഇത് കഫവാതങ്ങളെ ശമിപ്പിക്കും. ഇത് പാലോടു കൂടികഴിക്കുന്നത് വിരുദ്ധമാണ്. കാത്ത് അധികമായി കഴിച്ചുണ്ടാകുന്ന അസ്വാസ്ഥ്യത്തിനു പശുവിന്‍ പാല്‍ പഞ്ചസാര ചേര്‍ത്ത് പലവട്ടം നല്‍കേണ്ടതാണ്. കാത്ത്, തിളപ്പിച്ച വെള്ളത്തില്‍ അലിയിച്ചു വൃണങ്ങള്‍ കഴുകുന്നത് നന്ന്. മുലക്കണ്ണിന്മേലുണ്ടാകുന്ന വൃണങ്ങള്‍ ഈ പ്രയോഗം വളരെ ഗുണം ചെയ്യും. പല്ല് വേദനയ്ക്ക് ഖദിരം (കാത്ത്) വായിലിട്ടലിയിക്കുകയോ പല്ലിന്റെ ദ്വാരത്തില്‍ വയ്ക്കുകയോ ചെയ്‌താല്‍ വേദന മാറും. ഇളക്കമുള്ള പല്ലുകള്‍ ഉറയ്ക്കുകയും ചെയ്യും. കാത്ത് ഉപയോഗിച്ച് വിശേഷപ്പെട്ട ദന്താധാവനചൂര്‍ണ്ണം ഉണ്ടാക്കാം. കാത്ത് 120 ഗ്രാം, ആലം 60 ഗ്രാം, മീര്‍ 60 ഗ്രാം, കരയാമ്പൂ 30 ഗ്രാം, ചോക്ക്പൊടി 480 ഗ്രാം ഇവ പൊടിച്ചു ചേര്‍ത്ത് ദിവസേന ഉപയോഗിക്കുക. ഊനിലെ പഴുപ്പ്, രക്തം വരവ്, ദുര്‍ഗന്ധം എന്നിവ അകറ്റി പല്ലുകള്‍ ഉറപ്പുള്ളവയായിത്തീരും.
തങ്ങളുടെ വ്യക്തിപ്രഭാവം കാത്തു സൂക്ഷിക്കുന്ന പ്രകൃതക്കാരാണ് മകീര്യം നക്ഷത്രക്കാര്‍. ശുഭകാര്യങ്ങളുടെ സമാരംഭത്തിനു ഈ നക്ഷത്രക്കാരുടെ സാന്നിദ്ധ്യം വളരെ നല്ലതായി കരുതപ്പെടുന്നു. ആദ്യ ഘട്ടങ്ങളിലെ പാളിച്ചകള്‍ അകന്ന്‍ നല്ലൊരു ജീവിതം ഈ നക്ഷത്രക്കര്‍ക്ക് സിദ്ധിക്കുമെന്നും കാണുന്നു.
എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com