ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

പ്രപഞ്ച സൃഷ്ടി


പ്രപഞ്ച സൃഷ്ടി

പ്രിയനായ ഈശ്വരന്റെ പ്രിയ സൃഷ്ടിയായ നമ്മള്‍: കാര്യ, കാരണ, കര്തൃ രൂപേണ മഹത്വത്ത്വതില്‍നിന്നു (സത്വ, രജ, തമോ ഗുണങ്ങളുടെ പ്രഭവസ്ഥാനം) ദ്രവ്യ, ജ്ഞാന, ക്രിയാ ശക്തികളുടെ സ്വാധീനം കൊണ്ട് അഹങ്കാരം ഉണ്ടായി.അഹങ്കാരത്തില്‍ നിന്ന് ശബ്ദ ഗുണത്തോട് കൂടിയ ആദ്യ ഭൂതം ഉണ്ടായി. ആകാശ ഭൂതം ദൃ ഷ്ടാവ്, ദൃശ്യം ഇവയെകുറിച്ചുള്ള ജ്ഞാനം ജനിപ്പിച്ചു. ശബ്ദ ജ്ഞാനം ഉള്‍കൊണ്ട ആദ്യഭൂതത്തില്‍ നിന്ന് കാല, കര്‍മ്മ, സ്വഭാവം ഉള്‍ക്കൊണ്ട് പ്രാണ ബലം, ഓജസ്സ് , മനോബലം ഇവയുടെ പ്രതിരൂപവും സ്പര്‍ശ ഗുണത്തോടും ചേര്‍ന്ന വായുഭൂതം ജനിച്ചു. അതില്‍നിന്നു, ശബ്ദ, സ്പര്‍ശ ഗുണത്തിനു പുറമേ രൂപമെന്ന സ്വഗുണത്തോടും ചേര്‍ന്ന് അഗ്‌നി ഭൂതം ജനിച്ചു. ശബ്ദ, സ്പര്‍ശ രൂപ ഗുണങ്ങളോടും രസമെന്ന സ്വഗുണത്തോടും ചേര്‍ന്ന് ജലം ഉണ്ടായി . ശബ്ദ, സ്പര്‍ശ, രൂപ, രസത്തിനുപുറമെ ഗന്ധമെന്നസ്വ ഗുണത്തോടും ചേര്‍ന്ന് പൃഥി (ഭൂമി )ഭൂതം ജനിച്ചു. ഇവയെ പരസ്പരം കൂട്ടി യോജിപ്പിക്കാനുള്ള തന്റെ ശ്രമം ഫലവത്താകാതെ വന്നപ്പോള്‍ ബ്രന്മാവ്,സമഷ്ടി എന്നും വിഷ്ടി എന്നും രണ്ടു ശരീരങ്ങള്‍ ഉണ്ടാക്കി, അവയെ അണ്ഡത്തില്‍ വിക്ഷേപിച്ച്, കാരണ ജലധീയില്‍ ഒഴുക്കി. ഈ അണ്ഡത്തിനുള്ളില്‍ ഈശ്വരന്‍ പ്രവേശിച്ചു, തന്റെ ചൈതിന്യത്താല്‍ അതിനു ജീവന്‍ നല്‍കി. നമ്മള്‍ക്കുള്ളില്‍ ചൈതന്യമായി അരൂപിയായി ഭഗവാന്‍ കുടികൊള്ളുന്നു, അരൂപിയായ ഈശ്വരന്റെ സ്വരൂപദര്‍ശനമാണ് ആരാധനാലയങ്ങള്‍. ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നമ്മള്‍ നേരിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു. നീ എന്റെ ഭക്തനെങ്കില്‍ ഏതുനിയമക്കുരുക്കില്‍ നിന്നും ഞാന്‍ നിന്നെ രക്ഷിക്കും. ശരണാഗതനായ നിന്നെ ഞാനാര്ക്കും വിട്ടു നല്‍കില്ല. സൃഷ്ടിക്കു പ്രേരണ ആകാമെങ്കില്‍ പരിപാലിക്കാനും ഞാന്‍ ശക്തനാണ്.

മണ്ണില്‍ നിന്നു ജനിച്ച് മണ്ണോടു ചേര്‍ന്ന്, പഞ്ച ഭൂതങ്ങളെ അടര്‍ത്തി മാറ്റി, പുനര്‍ജ്ജനിക്ക് ദാഹിച്ച് ഒടുവില്‍ പരാക്രമിയെന്നു സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യന്‍ ആകാശത്തില്‍ മേഘ പാളികളായി അലയുന്നു.

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email : indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories