പൈതൃകം
ഭാഗവതത്തില്‍ '' ശ്രവണം കീര്‍ത്തനം വിഷ്‌ണോ
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യം ആത്മ നിവേദനം .........
എന്ന് നവ വിധത്തിലുള്ള ഭക്തിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന്റെ ധൈര്യം ആണ് അവന്റെ ഭക്തി. ഋ ഷനാത് തത്ത്വ ദര്‍ശനാത് , എന്നാ വിശേഷണം ഉള്ള നമ്മുടെ പൂര്‍വ്വികര്‍ അത് മനസ്സിലാക്കി ധാരാളം ക്ഷേത്രങ്ങള്‍ നമുക്ക് സ്ഥാപിച്ചും തന്നു.
എന്നാല്‍ ആധുനികതയുടെ മറവില്‍, സമയമില്ല എന്നാ പേരില്‍ ക്ഷേത്ര ദര്‍ശനം, ഇന്നു ഒരു ഓട്ട പ്രദക്ഷിണം ആയിരിക്കുന്നു. ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന താന്ത്രിക വിധിയുടെ അപചയവും, ക്ഷേത്ര സംവിധാനങ്ങളെ ആകെ മാറ്റിയിരിക്കുന്നു
യം യം വാപി സ്മരന്‍ ഭാവം
ത്യജ ത്യ ന്തേ കളേബരം
തന്തമേ വൈതി കുന്തീ പുത്രാ
സാദാ തത് ഭവ ഭവിത ;
നിരന്തരമായി ഈശ്വരനെ ഭജിക്കുന്ന ഒരാള്‍ മരണ സമയത്തും അങ്ങനെ ചെയ്യും. അത് സത് ഗതിക്കു ഉതകുകയും ചെയ്യും. ഈശ്വര സര്‍വ്വ ഭൂതാനാം ഹൃദ്യെ ശ്വേ ജ്ജുന .....എന്ന ഗീതാ വചനത്തില്‍ ഈശ്വരന്‍ സര്‍വ്വവ്യാപി ആണെന്ന് മനസ്സില്ലാക്കാം, അപ്പോള്‍ പിന്നെ ക്ഷേത്ര ദര്‍ശനത്തിന്റെ കാര്യമെന്ത്, എന്നാവും ചിലരുടെ ചിന്ത. അതു യുഗങ്ങളുടെ മാറ്റം ആണ്. ത്രേതായുഗത്തില്‍ മനുഷ്യനു ഈശ്വര സാന്നിധ്യം നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്ന മാനസ്സിക അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍, ഇന്നു ക്ഷേത്രോപാധിയിലൂടെ മാത്രമേ സാധിക്കു എന്നതാണ് സത്യം.
ഋ ഗ് വേദത്തില്‍ പറയുന്നത് ''ചത്വാരി ശ്രിന്ഗാ ത്രയോ അസ്യ പാദാ ..........., അതായത് അത്യുന്നതങ്ങളായ നാല് ഗോപുരങ്ങള്‍ മഹാ ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നാണ്. നമ്മുടെ നാല് വേദങ്ങളുടെ പ്രതീകം ആണ് അവ. സപ്ത ഹസ്താസ എനാത് കൊണ്ട് ഏഴ് മതില ക്കെട്ടുകളെയും ആണ് പ്രദിപാദിച്ചത്. ഭക്തന്‍ ദൂരെ നിന്ന് തന്നെ നാല് വേദങ്ങളെയും സ്മരിച്ചു കൊണ്ട് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എന്ന അര്‍ദ്ധ തലവും അതിനുണ്ട്.
പ്രത്യക്ഷം കൊണ്ടോ അനുമാനം കൊണ്ടോ അറിയാന്‍ കഴിയാത്തത് വേദം കൊണ്ട് അറിയാന്‍ കഴിയുന്നു.ഓരോ കാര്യങ്ങളും ഒരു വ്യവസ്ഥയിലൂടെ ആണ് നീങ്ങുന്നത് .വ്യവസ്ഥ ഇല്ലാതെ ഒന്നും മുന്‍പോട്ടു പോവില്ല.അത് തെറ്റിക്കുന്നവര്‍ വിഷമതിലെക്കു നീങ്ങും, അതും ഒരു വ്യവസ്ഥ ആണ്.
അതുകൊണ്ട് നമ്മുടെ വേദങ്ങളെ നില നിര്‍ത്താനും അതിന്റെ മഹിമ ഉയര്‍ത്തി കാണിക്കാനും ഓരോ ഭാരതീയനും ബാധ്യസ്ഥരാണ് .
പൂജയില്‍, പ്രാണായാമം ചെയ്യുന്നുണ്ട്.ശ്വസിക്കുന്ന വായുവില്‍ നിന്ന് അഗ്‌നിയും, അതില്‍ നിന്നും ജലം ഉണ്ടാകുന്നു. ഇവ കൊണ്ട് അന്ത ശുദ്ധി ഉണ്ടാവുന്നു. ന്യാസം കൊണ്ട് ഏതു ദേവനാണോ, അതായി തീരുകയാണ് ചെയ്യേണ്ടത്, നിവേദ്യം ആത്മ സമര്‍പ്പണവും ആവണം.എങ്കിലേ ആ പൂജ കൊണ്ട് ഫലം ഉള്ളൂ.അങ്ങനെ എത്രപേര്‍ ചെയ്യുന്നു. താന്ത്രിക സംസ്‌കാരത്തിന്റെ അപചയം ആണ്, മുന്‍പ് പറഞ്ഞ വിലോപങ്ങള്‍ക്ക് കാരണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടാവാം. വാദിക്കാന്‍ ഞാനില്ല. വാദൊ ന ലംബ എന്നാണു അതിനു പ്രമാണം
സംബാദകൻ
രുദ്രശങ്കരൻ -9037820918