ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അഭിജിത്‌ മുഹൂര്‍ത്തം


അഭിജിത്‌ മുഹൂര്‍ത്തം

ഒരു വിശേഷമായ ചടങ്ങു നടത്തുന്നതിന്‌ നമ്മള്‍ മുഹൂര്‍ത്തം നോക്കാറുണ്ട്‌. വിശ്വപ്രശസ്‌ത ജ്യോതിഷപണ്ഡിതനായിരുന്ന ശ്രീ.ബി.വിരാമന്റെ (Astrology Magazine) അഭിപ്രായത്തില്‍ പ്രപഞ്ചത്തിലെ Celestial body, കളുടെ പ്രത്യേകമായ രീതിയിലുള്ള സ്ഥാനം ചില പോസിറ്റീവ്‌ വൈബ്രേഷനുകള്‍ ഉണ്ടാക്കുന്നു എന്നും ഇത്‌ ആ പ്രവര്‍ത്തി ചെയ്യുന്നതിന്‌ അനുകൂലമായി ഭവിയ്‌ക്കുന്നു. എന്നു രേഖപ്പെടുത്തിയീട്ടുണ്ട്‌. "that valuable moment where there is the greatest harmony or resonance between human and stellar radiations" എന്നാണ്‌ രാമന്‍ മൂഹൂര്‍ത്തത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ മൂഹൂര്‍ത്തം നോക്കാതെ തന്നെ ദിവസവും 2 നാഴിക സമയം (48 മിനിറ്റ്‌) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ വിശേഷമാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയാണ്‌ കണക്കാക്കുന്നത്‌. സൂര്യോദയം മുതല്‍ സൂര്യാസ്‌തമനം വരെയുള്ള സമയമാണ്‌ ദിനമാനം. സാധാരാണ ഇത്‌ 30 നാഴികയ്‌ക്കടുത്ത്‌ വരും. ഈ ദിനമാനം ഉപയോഗിച്ച്‌ അന്നത്തെ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിയ്‌ക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക കുറച്ചാല്‍ അഭിജിത്‌ മുഹൂര്‍ത്തത്തിന്റെ ആരംഭമായി. ഇത്‌ പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കൂട്ടിയാല്‍ അഭിജിത്‌ മുഹൂര്‍ത്തത്തിന്റെ അവസാനമായി.

അഭിജിത്‌ മുഹൂര്‍ത്തം കണക്കാക്കുന്ന വിധം


ഉദാഹരണത്തിന്‌ 2013 ഓഗസ്‌റ്റ്‌ 1 അഭിജിത്‌ മുഹൂര്‍ത്തം ഇങ്ങനെ കണക്കാക്കാം.

ഓഗസ്‌റ്റ്‌ 1 = കര്‍ക്കിടകം 16
ദിനമാനം = 31 നാഴിക 8 വിനാഴിക = 12 മണിക്കൂര്‍ 27 മിനുട്ട്‌
ഉദയം = 6/18
അസ്‌തമനം = 6/45
ദിനമധ്യം = 1/2 ദിനമാനം + ഉദയം = 6.13.30 + 6.18
= 12.32 PM
മൂഹൂര്‍ത്താരംഭം = ദിനമധ്യം - 24 മിനിട്ട്‌
= 12.32 - 24 = 12.08 PM
മൂഹൂര്‍ത്തവസാനം = ദിനമധ്യം + 24 മിനുട്ട്‌ = 12.32 + 24 = 12.56 PM

12.08 മുതല്‍ 12.56 PM വരെയുള്ള 48 മിനിട്ടാണ്‌ അന്നത്തെ അഭിജിത്‌ മുഹൂര്‍ത്തം. ഈ സമയത്ത്‌ തന്നെ 12.08 മുതല്‍ 12.30 വരെയും 12.34 മുതല്‍ 12.56 വരെയും എടുക്കുന്നതാണ്‌ ഉത്തമം. (ദിനമധ്യത്തോടു ചേര്‍ന്ന ഈ 10 നാഴിക ഒഴിവാക്കാറുണ്ട്‌)

എന്താണ്‌ അഭിജിത്‌ മൂഹൂര്‍ത്തത്തിന്റെ പ്രത്യേകത?


ഏതു ദിവസമെടുത്താലും അഭിജിത്‌ മുഹൂര്‍ത്തം ലഗ്നത്തിന്റെ 10ല്‍ സൂര്യന്‍ നില്‍ക്കുന്ന സമയം ആയിരിക്കും. 10 -ാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ "ശ്രുതശൗര്യ ഭാക്‌ഖേ" എന്നാണ്‌ പ്രമാണം. പ്രവര്‍ത്തി മഹത്തരമായിരിക്കും. എന്നാണര്‍ത്ഥം. എന്തുദ്ദേശിച്ചാണോ ചെയ്യുന്നത്‌ അത്‌ സല്‍പ്രവൃത്തിയായി മാറും എന്ന്‌ ചുരുക്കം. മറ്റുള്ള ഗ്രഹങ്ങളെ പറ്റിയോ അവയുടെ സ്വീധീനത്തെയോ നമ്മള്‍ ഈ മുഹൂര്‍ത്തവിഷയത്തില്‍ ചിന്തിക്കുന്നില്ല.

ബുധനാഴ്‌ച ദിവസങ്ങളില്‍ രാഹുകാലം ഉച്ചയ്‌ക്ക്‌ 12 മുതല്‍ 1.30 വരെയാണ്‌. ഈ കാരണത്താല്‍ ബുധനാഴ്‌ചയിലെ അഭിജിത്‌ മുഹൂര്‍ത്തം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഭഗവാന്‍ ശിവന്‍ ത്രിപുരാസുരനെ കൊന്നത്‌്‌ അഭിജിത്‌ മുഹൂര്‍ത്തത്തിലാണ്‌. എന്നാണ്‌ ഐതീഹ്യം.

ശരിയായി കണക്കൂ കൂട്ടി മൂഹൂര്‍ത്തം കണ്ടെത്തി സംരംഭങ്ങള്‍ ചെയ്യുന്നതാണ്‌ ഏറ്റവും ഉചിതം. എന്നാല്‍ അതിന്‌ പ്രയോഗിക വിഷമതകള്‍ ഉണ്ടെങ്കില്‍ അഭിജിത്‌ മുഹൂര്‍ത്തം ഉപയോഗിയ്‌ക്കാവുന്നതാണ്‌. വിവാഹം, ഉപനയനം എന്നിവയ്‌ക്ക്‌ ഈ മുഹൂര്‍ത്തം കൂടുതലായി ഉപയോഗിക്കാറില്ല.

എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories